Pages

Sunday, October 2, 2011

ഇന്‍റര്‍നാഷണല്‍ ഹിജ്‍റ കലണ്ടര്‍ പ്രകാശന ചടങ്ങ് - Alfanar No8 2010 May - JULY

ഇന്‍റര്‍നാഷണല്‍ ഹിജ്‍റ കലണ്ടര്‍ പ്രകാശന ചടങ്ങ് - Alfanar No8 2010 May - JULY
"ലോക മുസ്‍ലിംകള്‍ ഒരു ദിവസം തന്നെ പെരുന്നാള്‍ ആഘോഷിക്കേണ്ടത് ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും താല്‍പര്യം - .." 




Quoted from :അല്‍ഫനാര്‍ 2010 മെയ്‌ – 2010 ജൂലൈ,

15 വര്‍ഷം മുമ്പത്തെ നവോത്ഥാന ചിന്തയുടെ സാക്ഷ്യപത്രം.
അതിന്നെവിടെയെത്തി..?

ഒരു ദിവസം പെരുന്നാള്‍ ഖുര്‍ആനിന്റെ താല്‍പര്യം

കോഴിക്കോട്‌: ലോക മുസ്ലിംകള്‍ ഒരു ദിവസം തന്നെ പെരുന്നാള്‍ ആഘോഷിക്കേണ്ടത്‌ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും താല്‍പര്യമാണെന്ന്‌ മദീന യൂണിവേഴ്സിറ്റി പ്രൊഫസര്‍ അബ്‌ദുസ്സമദ്‌ കാത്തിബ്‌ അഭിപ്രായപ്പെട്ടു. കോഴിക്കോട്‌ ടൌണ്‍ഹാളില്‍ അന്താരാഷ്‌ട്ര ഹിജ്‌റ കലണ്ടര്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കമല്‍പാഷ അധ്യക്ഷത വഹിച്ചു.
ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത ഡോ. സഈദ്‌ മരക്കാര്‍ തെക്ക്‌ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മുസ്ലിം ഭൂരിപക്ഷ രാഷ്‌ട്രമായ മലേഷ്യയെ മാതൃകയാക്കിയാണ്‌ നോമ്പും പെരുന്നാളും ആഘോഷിക്കുന്നതെന്ന്‌ വ്യക്തമാക്കി. കലണ്ടര്‍ സ്വീകരിച്ച കെ. ഉമര്‍ മൌലവി കിഴക്കന്‍ രാജ്യങ്ങളുടെ മാതൃക ഇന്ത്യയിലും പിന്തുടരാവുന്നതാണെന്നും പ്രവാചകത്താരുടെ ചര്യയില്‍ പിത്തുറക്കാര്‍ വെള്ളം ചേര്‍ത്തതോടെയാണ്‌ അനൈക്യം പ്രത്യക്ഷപ്പെട്ടതെന്നും പ്രസ്‌താവിച്ചു.
ദിവസം ഒന്നായിരിക്കുന്ന വിവിധ നാടുകളില്‍ തിയ്യതികള്‍ വ്യത്യസ്‌തമായി വരുന്നതിലെ വിരോധാഭാസത്തിലേക്ക്‌ ഹിജ്‌റാ കലണ്ടറിന്റെ ഉപജ്ഞാതാവായ അലി മണിക്‌ഫാന്‍ വിരല്‍ ചൂണ്ടി. കഴിഞ്ഞ മുപ്പത്‌ കൊല്ലം ഹിജ്‌റ കലണ്ടറിന്റെ ശാസ്‌ത്രീയ അടിത്തറയെക്കുറിച്ച്‌ താന്‍ നടത്തിയ ഗവേഷണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
എം.എം അക്‌ബര്‍, എം.എ വഹാബ്‌, നൌഷാദ്‌, അബ്‌ദുറഹിം കോയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വളപ്പില്‍ അബ്‌ദുസ്സലാം നന്ദി പറഞ്ഞു.
/ ചന്ദ്രിക ദിനപത്രം, 1995 ഓഗസ്റ്റ്‌ 25 വെള്ളി

Photo

PDF file






Scribd Link http://www.scribd.com/doc/71276061/Hijra-Calendar-Release-Alfanar-No8-2010-May-JULY


No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.