Saturday, May 5, 2012

വിശ്വാസികള്‍ക്ക് ഒരു താക്കീത് - (Announcement of Ramadan & Eid 2012)-Notice by Calicut committe

വിശ്വാസികള്‍ക്ക് ഒരു താക്കീത്
ചന്ദ്രമാസ കലണ്ടര്‍ അവഗണന വര്‍ദ്ധിച്ച സത്യനിഷേധം -Notice by Calicut committe  


 ആകാശവും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ (പ്രപഞ്ച വ്യവസ്ഥയില്‍ , ഒരു വര്‍ഷം എന്നാല്‍ ) 12 മാസങ്ങളാകുന്നു. അതില്‍ 4 മാസം പവിത്രങ്ങളാകുന്നു. ഇതില്‍ (അല്ലാഹുവിന്റെ കലണ്ടര്‍ വ്യവസ്ഥയില്‍ ( ഭേദഗതി വരുത്തുന്നത് കുഫ്‌റിലുള്ള വര്‍ദ്ധനവാകുന്നു(വി.ഖു: 9:36,37).
12 മാസങ്ങളില്‍ പവിത്രമായ നാലെണ്ണം ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹറം എന്നിവയും ജമാദുല്‍ ആഖിറിന്നും ശഅ്ബാനിന്നും ഇടയിലുള്ള റജബും ആണെന്ന് റസൂല്‍ (സ)വിശദീകരിച്ചു. ബാക്കിയുള്ള 6 മാസങ്ങള്‍ നബി(സ)ജനിച്ച റ.അവ്വല്‍ തുടര്‍ന്നുവരുന്ന ആഖിര്‍ 9-ാം മാസമായ റമദാന്‍ തുടര്‍ന്നുവരുന്ന ശവ്വാല്‍ തുടങ്ങിയവ മറ്റു സന്ദര്‍ഭങ്ങളിലും പറഞ്ഞുകൊടുത്തുകൊണ്ട് ഇസ്‌ലാമിലെ കലണ്ടറിനെ സംബന്ധിച്ച് ഹജ്ജത്തുല്‍ വിദായിലെ പ്രസംഗത്തില്‍ നബി(സ)ലോകത്ത് വിളംബരം ചെയ്തു. ഒരു മാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണെന്നും പഠിപ്പിച്ചു.
തിയതികള്‍ക്ക് അടിസ്ഥാനം ചന്ദ്രക്കലകളാണെന്ന് വി.ഖു 2:189 ല്‍ പറയുന്നു. നബി(സ)പറഞ്ഞു: ചന്ദ്രക്കലകളെ തിയതികളായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതിന്റെ ദൃശ്യതയുടെ അടിസ്ഥാനത്തില്‍ തിയതികള്‍ കണക്കാക്കി നോമ്പ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക. തിയ്യതികള്‍ നിശ്ചയിക്കുമ്പോള്‍ (ചന്ദ്രക്കലകളുടെ വീടുകള്‍ ) അവയുടെ മുന്‍ഗണനാക്രമം പാലിക്കണമെന്നും ഖുര്‍ആന്‍ മേല്‍വചനത്തില്‍ പറഞ്ഞു: ചന്ദ്രക്കലകളുടെ വീടുകളെക്കുറിച്ച് യാസീന്‍ 39-ാം വചനത്തില്‍ വ്യക്തമായി. ചന്ദ്രന് മനാസില്‍ നിശ്ചയിച്ചിരിക്കുന്നു. ഉര്‍ജൂനുല്‍ ഖദീം ആയിത്തിരുന്നതുവരെയുള്ളത്. യൂനുസ് 5-ാം വചനത്തില്‍ മനാസില്‍ നിശ്ചയിച്ചിട്ടുള്ളത് ചന്ദ്രന്റെ പ്രായം എണ്ണുന്നതിന്നും കാലം കണക്കുകൂട്ടുന്നതിന്നുമാണെന്ന് വിശദീകരിച്ചിരിക്കുന്നു.
മേല്‍പറഞ്ഞ തരത്തില്‍ വി.ഖുര്‍ആന്‍ സംശയലേശമന്യേ വ്യക്തമാക്കിയ ഇസ്‌ലാമിലെ കലണ്ടര്‍ ആത്മീയ ഭൗതികവുമായ എല്ലാ കാര്യങ്ങള്‍ക്കും മാനദണ്ഡമാക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയാണ്. മേല്‍പറഞ്ഞ ബാധ്യത നിഷേധിക്കുകയോ ചാന്ദ്രിക കലണ്ടറിന്നു പകരം കലണ്ടര്‍ നിശ്ചയിക്കുകയോ ചാന്ദ്രിക കലണ്ടറില്‍ കൃത്രിമത്വം വരുത്തുകയോ ചെയ്യുന്നവന്‍ തീര്‍ച്ചയായും വര്‍ദ്ധിച്ച സത്യനിഷേധം(കുഫ്‌റ്) തന്നെയാണ്.
ഇന്ന് മുസ്‌ലിംകള്‍ കൊണ്ടുനടക്കുന്നത് പിശാചിന്റെ കലണ്ടര്‍ ആണെന്നത് വ്യക്തമാണ്. ഹിലാല്‍ കണ്ണ്‌കൊണ്ട് കാണുന്നതിന്ന് ശേഷം മാസം തുടങ്ങിയാല്‍ കലണ്ടര്‍ അസാധ്യമായിത്തീരും. കലണ്ടര്‍ ഇല്ലാതെ ഇസ്‌ലാം മതം പൂര്‍ത്തിയാവുകയില്ല.
കലണ്ടറിലെ അടിസ്ഥാന യൂണിറ്റായ ഒരു ദിവസത്തില്‍ 5 നേരം നമസ്‌കരിക്കണം. അതിനാല്‍ ദിവസം നിര്‍വ്വചിക്കുകയും സമയം നിര്‍ണയിക്കുകയും വേണം. 7 ദിവസം ചേര്‍ന്ന ഒരാഴ്ചയില്‍ ഒരു ദിവസം ജുമുഅ നിര്‍ബന്ധം. ലോകം മുഴുവന്‍ ഏകീകരിച്ച് 24 മണിക്കൂര്‍ കൊണ്ട് ജുമുഅ നമസ്‌കരിച്ചുവരുന്നുമുണ്ട്. നാലാഴ്ചകള്‍ ചേര്‍ന്ന് ഒരു മാസം ഉണ്ടാകുന്നു. ഒരു മാസം മുഴുവന്‍ മുസ്‌ലിംകള്‍ വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. അത് 9-ാം മാസമായ റമദാന്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദുല്‍ഹിജ്ജ മാസത്തില്‍ ഹജ്ജും ബലിയും നല്‍കേണ്ടതുണ്ട്. ഒരു വര്‍ഷത്തെ വരുമാനം കണക്കാക്കി സക്കാത്ത് നല്‍കേണ്ടതുണ്ട്. വര്‍ഷം എന്നാല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ളതാണോ? എങ്കില്‍ 35 വര്‍ഷം കഴിയുമ്പോള്‍ ഒരു വര്‍ഷത്തെ വരുമാനത്തിന്റെ സക്കാത്ത് നല്‍കാന്‍ സാധിക്കില്ല. സക്കാത്ത് നല്‍കാതെ മരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ചന്ദ്രമാസ കലണ്ടര്‍ അടിസ്ഥാനത്തില്‍ സക്കാത്ത് നല്‍കുന്നു. അനന്തരാവകാശ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കലണ്ടര്‍ വേണം. ഇദ്ദകാലം നിശ്ചയിക്കാന്‍, പ്രായപൂര്‍ത്തി കണക്കാക്കാന്‍ എല്ലാം കലണ്ടര്‍ അനിവാര്യമാണ്.
ഇങ്ങനെ ഹജ്ജദ്ദുല്‍ വിദായില്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ച ഇസ്‌ലാമില്‍ നിര്‍ബന്ധമായ കലണ്ടര്‍ ഇന്ന് മുസ്‌ലിംകള്‍ക്ക് പ്രാബല്യത്തിലുണ്ടോ? മുസ്‌ലിം സംഘടനകള്‍ പ്രസിദ്ധീകരിക്കുന്ന തിയ്യതിക്ക് ഐക്യരൂപമുണ്ടോ? കലണ്ടറില്‍ രേഖപ്പെടുത്തുന്ന തിയതികള്‍ ജീവിതത്തില്‍ പാലിക്കപ്പെടുന്നുണ്ടോ? പുതുമാസചന്ദ്രന്‍ പിറന്ന് ആകാശത്തിലുണ്ടെന്ന് കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടും അതനുസരിച്ച് ആരാധനകള്‍ നടത്താന്‍ തയ്യാറാവാത്തവര്‍ ഇസ്‌ലാമില്‍ അകത്തോ പുറത്തോ?
ഉദാഹരണം: അടുത്ത റമദാന്‍ 2012 ജൂലായ് 20 ആരംഭിക്കുന്നു. കേരളത്തില്‍ 19.7.12 വ്യാഴാഴ്ച സൂര്യാസ്തമയശേഷം 6 മിനുട്ട് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നു. 19.7.2012 ന് ആഗോള സമയം .4.24 നാണ്. ന്യൂമൂണ്‍ സംഭവിക്കുന്നത്. ന്യൂമൂണ്‍ ദിവസം ചന്ദ്രക്കല കാണുകയില്ലെന്ന് കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അവരുടെ കലണ്ടറില്‍ അടുത്ത ദിവസം റമദാന്‍ ഒന്നായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ നാലില്‍ കാണല്‍ അസാധ്യമായ പ്രസ്തുത ദിവസം ഹിലാല്‍ കണ്ടു എന്ന് ആരെങ്കിലും കളവു പറഞ്ഞാല്‍ ഇവര്‍ സ്വീകരിക്കുകയും ചെയ്യും. ഇസ്‌ലാമില്‍ ഒരു ആരാധനക്ക് സാക്ഷ്യം വഴിയാണോ നടത്തേണ്ടത്? ചിന്തിക്കുക

കേരള മുസ്‌ലിംകള്‍ ഉത്തരം കണ്ടെത്തേണ്ട സുപ്രധാനമായ ചില ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു. അതോടൊപ്പം ലോകത്ത് നടക്കുന്ന ചിലസംഭവവികാസങ്ങള്‍ ജനങ്ങളറിയേണ്ടതുണ്ട്. ലോകത്തിന് സ്വീകാര്യമായതും.
1. നബി(സ)ഒരിക്കലെങ്കിലും 29-ാം തിയ്യതി സൂര്യാസ്തമയശേഷം ചക്രവാളത്തില്‍ ചന്ദ്രക്കല നോക്കിയിട്ടുണ്ടോ? ആരെങ്കിലും കണ്ടാല്‍ തന്നെ അറിയിക്കണമെന്ന് പ്രസ്താവന ചെയ്യാറുണ്ടായിരുന്നുവോ?
2. മഴക്കാര്‍ ഉണ്ടെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കണമെന്ന് ഹദീസിലുണ്ടെങ്കില്‍ പ്രമുഖ സഹാബാക്കള്‍(അലി(റ), ഇബ്‌നു ഉമര്‍(റ), ആയിശ(റ)) അടുത്ത ദിവസം നോമ്പെടുത്തു. ഇവര്‍ നബി(സ)യുടെ കല്പന ധിക്കരിച്ചതാണോ? ഹദീസില്‍ മഴക്കാര്‍ മൂടിയാല്‍ എന്നര്‍ത്ഥം വരുന്ന വാചകമേത്? കേരളത്തില്‍ കനത്ത മഴയുള്ളപ്പോഴും ഹിലാല്‍ നോക്കാന്‍ ആഹ്വാനം ചെയ്യുന്നതിന്റെ ന്യായമെന്താണ്?
3. മാസപ്പിറവി നോക്കാന്‍ പോകുന്നവര്‍ക്ക് മഗ്‌രിബ് നമസ്‌കാരം (ജമാഅത്ത്) നീട്ടിവെക്കാന്‍ കല്പനയുണ്ടോ?
4. (1)ഹജ്ജത്തുല്‍ വിദായില്‍ മദീനയില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാമധ്യേ ദുല്‍ഹിജ്ജ മാസം പിറന്നു. നബി(സ)മാസപ്പിറവി നോക്കിയോ? നോക്കാന്‍ കല്പിച്ചുവോ? ഹിലാല്‍ കണ്ടിട്ടാണോ മാസപ്പിറവി നിശ്ചയിച്ചിരുന്നത്.?
(2) ചന്ദ്രനെ ഭൂമിയില്‍ നിന്നും കാണാതാവുന്ന 29-ാം തിയതി കല നോക്കാന്‍ നബി(സ)കല്പിച്ചു എന്നു പറയുന്നത് നബി(സ)യെ അപമാനിക്കലാണെന്ന് സമൂഹം അറിയുന്നില്ല.
5. സൂര്യനും ചന്ദ്രനും കിഴക്ക് ഉദിക്കുന്നു. പടിഞ്ഞാറ് അസ്തമിക്കുന്നു. മത്വ്‌ലഅ് എന്നാല്‍ ഉദയമേഖല. എങ്കില്‍ കിഴക്കില്‍ ഉദിച്ച സ്ഥാനത്ത് അന്വേഷിക്കാതെ അസ്തമയ(മഗ്‌രിബ്) മേഖലയില്‍ അന്വേഷിക്കുന്നതിന് എന്താണ് തെളിവ്?
6. പടിഞ്ഞാറില്‍ കണ്ടതിനെ കിഴക്കോട്ട് ബാധകമാക്കുവാന്‍ എന്താണ് തെളിവ്? (നാടുകാണിയില്‍ കണ്ടാല്‍ കാളികാവില്‍ ബാധകമല്ലെന്നും എന്നു കാപ്പാട്ടു കണ്ടാല്‍ കാളികാവിന്ന് സ്വീകാര്യവുമാകുന്നതെങ്ങിനെ?)
7. ഹിലാല്‍ കമ്മിറ്റി/ കെ.ജെ.യു വ്യക്തമാക്കിയ അവരുടെ നിലപാടു പ്രകാരം ന്യൂമൂണ്‍ ഉണ്ടായി ഒന്നോ രണ്ടോ ദിവസത്തിന്നു ശേഷം പടിഞ്ഞാറു ചക്രവാളത്തില്‍ കാണുന്നതാണ് ഹിലാല്‍. 19.07.12 ന് ഇന്ത്യന്‍ സമയം രാവിലെ 9.45 നാണ് ന്യൂമൂണ്‍ സംഭവിക്കുന്നത്. 8 1/5 മണിക്കൂറിന്നു ശേഷം സൂര്യനസ്തമിച്ച് 6 മിനുട്ട് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നതായും അതിനാല്‍ 20.7.12 ന് റമദാന്‍ ഒന്നായും ഇവരുടെ കലണ്ടറുകളില്‍ കാണിച്ചിരിക്കുന്നു.
(1) ഇവരുടെ പ്രഖ്യാപിത നിലപാടുകള്‍ തെറ്റാണെന്ന് ഇവര്‍ തന്നെ സമ്മതിക്കും.
(2) കാണാന്‍ കഴിയാത്ത ഹിലാലിന്റെ സാന്നിധ്യത്തെ മാനദണ്ഡമാക്കി തിയതി കുറിക്കുന്നു.
(3) പാതിരാവില്‍ സൂര്യനുദിക്കാനുള്ള സാദ്ധ്യതയാണു 6 മിനുട്ടു അസ്തമയവ്യത്യാസത്തില്‍, ഹിലാല്‍ കാണാനുള്ളത്. പ്രസ്തുത ഹിലാല്‍ നഗ്ന നേത്രം കൊണ്ട് കണ്ടുഎന്ന പച്ചക്കള്ളം ആരെങ്കിലും ഏറ്റുപറഞ്ഞാല്‍ അതെങ്ങിനെയാണ് ഹിലാല്‍ കമ്മിറ്റി / കെ.ജെ.യുവിന് സ്വീകാര്യമാവുന്നത്?
8. ന്യൂമൂണ്‍ (അമാവാസി)ദിവസം ചന്ദ്രനെ ഭൂമിയില്‍ നിന്നും കാണുക സാധ്യമല്ല. അടുത്ത ദിവസം(ഒന്നാം തിയതി) സൂര്യാസ്തമയശേഷം ചന്ദ്രക്കല കാണുന്നു. ഓരോ ദിവസവും കാണുന്നത് ആ ദിവസത്തേക്കുള്ളതാണെന്ന് ഇബ്‌നു അബ്ബാസ്(റ)പഠിപ്പിക്കുന്നത് ബുഖാരിയില്‍ ഉണ്ട്. ന്യൂമൂണ്‍ ദിവസം ഹിലാല്‍ കാണുമെന്നെ മുജാഹിദ് കലണ്ടറുകളിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം വ്യക്തമാക്കുക.
9. അസ്തമയ സമയത്ത് നാം കാണുന്നത് 12 മണിക്കൂര്‍ മുമ്പ് കിഴക്ക് ഉദിച്ചതാണെന്ന സത്യം മനസ്സിലാക്കുക. അവസാനം കാണുന്നത് ഉര്‍ജൂനുല്‍ ഖദീം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച പ്രഭാത സമയത്ത് കിഴക്കില്‍ കാണാന്‍ കഴിയുന്ന കലയുമാണ്. ഇവ രണ്ടിന്നുമിടയില്‍ ചന്ദ്രന്റെ സൂര്യനും ഭൂമിക്കുമിടയില്‍ കൂടിയുള്ള മറികടക്കല്‍ (ഖു: 36:39, 40) സംഭവിക്കുന്നു. സൂര്യനും ചന്ദ്രനും ഒരേ രേഖയില്‍ വരുന്ന ദിവസം ചന്ദ്രനെ കാണുക സാധ്യമല്ല. 12 degree അകന്നു കഴിഞ്ഞാല്‍ അടുത്ത ദിവസം ഒന്നാം തിയ്യതി കാണുമാറാകുന്നു. 30 ദിവസങ്ങളുള്ള മാസത്തില്‍ 29 കലകളും 29 ദിവസങ്ങളുള്ള മാസത്തില്‍ 28 കലകളും കണ്ണുകൊണ്ട് നാം കാണുന്നു. അവസാന ദിവസം ചന്ദ്രന്‍ മറയ്ക്കപ്പെടുന്നു(ഫഇന്‍ഗുമ്മ) അടുത്ത ദിവസം ഒന്നാം തിയതിയായിരിക്കും. ഈ പ്രസ്താവന നിഷേധിക്കാന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ തയ്യാറുണ്ടോ?
10. (1) ചന്ദ്രന്ന് രണ്ട് അവ
സ്ഥകളുണ്ട്. ആദ്യപാതിയില്‍ ചന്ദ്രന്ന് വളരുന്ന അവസ്ഥ യും രണ്ടാം പാതിയില്‍ ക്ഷയിക്കുന്ന അവസ്ഥയുമാണ്. മാസത്തില്‍ രണ്ട് ഘട്ടത്തില്‍ ഈ മാറ്റം സംഭവിക്കുന്നു. സൂറ ശംസില്‍ ഇതാത്വലാഹാ എന്നു പറഞ്ഞതിനെ തഫ്‌സീര്‍ ഇബ്‌നു കസീറില്‍ ഇബ്‌നു അബ്ദുല്‍ അസീസിനെ ഉദ്ധരിച്ചു കൊണ്ട് മേല്‍ കാര്യം വിശദീകരിച്ചിരിക്കുന്നു. മുസ്‌ലിം പണ്ഡിതന്‍മാര്‍ ഈ വസ്തുത നിഷേധിക്കുമോ?
(2) ഒന്നാം പാതിയില്‍ ചന്ദ്രക്കലയുടെ രണ്ടറ്റങ്ങള്‍ കിഴക്കോട്ടു ലക്ഷ്യം വെക്കുന്നു. രണ്ടാംപാതിയില്‍ ഇവ പടിഞ്ഞാറോട്ടു ലക്ഷ്യം വെക്കുന്നു. അവസാനം കാണുന്ന ഉര്‍ജൂനുല്‍ ഖദീം എന്ന കലയുടെ രണ്ടറ്റങ്ങള്‍ പടിഞ്ഞാറിലേക്കാണെങ്കില്‍ ഒന്നാം തിയ്യതി സന്ധ്യക്ക് കാണുന്ന കലയുടെ രണ്ടറ്റം കിഴക്കോട്ടു ലക്ഷ്യം വെയ്ക്കുന്നു. ചന്ദ്രക്കലയ്ക്കുണ്ടാകുന്ന ഈ മാറ്റം മാസമാറ്റത്തോടുകൂടി സംഭവിക്കുന്നു. ഇക്കാര്യം നിഷേധിക്കാമോ? ഇത് മാസമാറ്റത്തിന്റെ അടയാളമായി ഖുര്‍ആന്‍ 36:40 വചനങ്ങള്‍ വ്യക്തമാക്കിത്തരുന്നു.
(3) ഒരു ചന്ദ്രമാസത്തിന്റെ അവസാന ദിവസം അല്ലാഹുവിന്റെ നിശ്ചയ പ്രകാരം ഭൂമിയില്‍ നിന്നും ചന്ദ്രനെ കാണുകയില്ല. ഇക്കാര്യം നബി(സ)വ്യക്തമാക്കിയിട്ടുണ്ട്. 
ഫഇന്‍ഗുമ്മ(ചന്ദ്രന്‍) നിങ്ങള്‍ക്ക് മറയ്ക്കപ്പെട്ടാല്‍ മാസം ആ ദിവസം പൂര്‍ത്തിയായതായി കണക്കാക്കാനാണ് പഠിപ്പിച്ചിട്ടുള്ളത്.
മഴക്കാര്‍ മൂടിയാല്‍ 30 പൂര്‍ത്തിയാക്കാന്‍ കല്പനയുണ്ടെന്ന് വാദിക്കുന്നവര്‍ വ്യക്തമാക്കേണ്ടത് ലോകത്ത് ആരെങ്കിലും മഴക്കാര്‍ മൂടിയതുകൊണ്ട് 30 ദിവസം പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നാണ്. അങ്ങിനെ ആരും തന്നെ ചെയ്യുന്നില്ല.
(4) രണ്ടാം പാതിയില്‍ ആദ്യം ചന്ദ്രന്‍ ഉദിക്കുന്നു. ശേഷം സൂര്യനും 28, 29 ദിവസങ്ങളില്‍ ഇത് നിരീക്ഷിക്കാം. അവസാനദിവസം ചന്ദ്രനെ രാവിലെയും വൈകുന്നേരവും കാണുന്നില്ല. അടുത്ത ദിവസം ആദ്യം സൂര്യന്‍ ഉദിക്കുന്നു. ശേഷം ചന്ദ്രനും അന്നു സന്ധ്യക്ക് ആദ്യം സൂര്യന്‍ അസ്തമിക്കുന്നു. ശേഷം ചന്ദ്രനും ഇത് ഒന്നാം തിയ്യതിയാണ്. 36:40 ല്‍ പറഞ്ഞ ചന്ദ്രന്റെ മറികടക്കലും, സൂറശ്ശംസില്‍ പറഞ്ഞ ഇതാത്വലാഹാ എന്ന പാഠവും വ്യക്തമാക്കുന്നത് ഈ തത്വമാണ്. ആധുനിക ശാസ്ത്രം ഇത് ശരിവെയ്ക്കുന്നു. ഇതിന്ന് സാക്ഷികളാകുന്ന സത്യവിശ്വാസികള്‍ അല്ലാഹുവിന് മുമ്പില്‍ സുജൂദ് ചെയ്തുകൊണ്ട് പറയുന്നു: മാ ഹാദാ ഖലക്ത ബാത്വിലന്‍(3:191)
11. ഖുര്‍ആനും ശാസ്ത്രവും നബി ചര്യയും പഠിപ്പിക്കുന്ന തത്വങ്ങളും പാഠങ്ങളും എല്ലാം അവഗണിച്ച് ഇസ്‌ലാമിന്റെ കലണ്ടറിനെ അലങ്കോലമാക്കുന്ന മുസ്‌ലിം ഐക്യത്തെ ഇല്ലായ്മ ചെയ്യുന്ന ഇബാദത്തുകളുടെ സത്ത നഷ്ടപ്പെടുന്ന നോമ്പെടുക്കേണ്ട ദിവസത്തില്‍ ഭക്ഷണം കഴിപ്പിക്കുകയും ഭക്ഷണം കഴിച്ച് ആഘോഷിക്കേണ്ട ദിവസം ഹറാമായ നോമ്പ് എടുപ്പിക്കുകയും ചെയ്യുന്ന ഇന്ന് നിലവിലുള്ള പൗരോഹിത്യ സമ്പ്രദായങ്ങള്‍ വലിച്ചെറിഞ്ഞ് ശരിയായ സുന്നത്ത് പിന്തുടരാന്‍ മുസ്‌ലിം സമൂഹത്തെ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.
12. സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണെന്നും(55:05) ചന്ദ്രന്ന് മന്‍സിലുകള്‍ നല്‍കിയത് കാലം കണക്കുകൂട്ടാനാണെന്നും(10:5) വി.ഖുര്‍ആന്‍ കല്പിച്ചിട്ടുണ്ട്. കലകള്‍ ഹജ്ജിനുള്ള തിയ്യതികള്‍ കെണിക്കുന്നതായി 2:189 ലും വ്യക്തമാണ്. കാണാന്‍ കഴിയുന്ന കലകളെ നോക്കാതെ, കാണാന്‍ കഴിയാത്ത അമാവാസിയിലെ കല തിരയുന്ന മുസ്‌ലിം സമൂഹം ഇരുട്ടില്‍ കരിമ്പൂച്ചയെ തിരയുകയാണ്. ഇത് ഇസ്‌ലാം വിരുദ്ധവും അപ്രായോഗികവുമാണ്. അതിന്നാല്‍ അനിസ്‌ലാമിക നടപടിക്രമമാണെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.
1433 ലെ റമദാന്‍ 20.07.12 വെള്ളിയാഴ്ച ആരംഭിക്കുന്നു. 29 നോമ്പ് കഴിഞ്ഞ് 18.8.12 ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുന്നതാണ്.


ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ
കോഴിക്കോട് -1
04 May 2012

--------------------------------------------------------------------------

Supplied by Abdul Shukkur sahib, Sec, Hijri Committe. 04 MAY 2012
Pdf version.


For pdf Download (Right click > save target as)
For pagemaker file Download (Right click > save target as)



No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.