Pages

Tuesday, July 3, 2012

ശഅ്ബാന്‍ മാസപ്പിറവി സംഘടനകള്‍ തെറ്റുതിരുത്തണം - ടി.അബ്ദുഷുക്കൂര്‍ ,കോഴിക്കോട്, ജൂലൈ 2012


ശഅ്ബാന്‍ മാസപ്പിറവി സംഘടനകള്‍ തെറ്റുതിരുത്തണം

കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ശഅബാന്‍ മാസപ്പിറവി നിശ്ചയിച്ചത് അങ്ങേയറ്റം ലാഘവബുദ്ധിയോടെയാണ്. 21.06.12 വ്യാഴാഴ്ചയും 22.06.12 വെള്ളിയാഴ്ചയും ശഅബാന്‍ ഒന്നാംതിയ്യതിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇതുരണ്ടും തെറ്റാണ്. റജബ് മാസം പിറന്നത് ഒരു സൂര്യഗ്രഹണത്തോടുകൂടിയാണ്. 20.05.12 ഞായറാഴ്ച സൂര്യഗ്രഹണമുണ്ടായി. സൂര്യഗ്രഹണം ചന്ദ്രമാസത്തിന്റെ അവസാനദിവസം ചന്ദ്രനെ കാണുകയില്ലെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 21.05.12 തിങ്കളാഴ്ച റജബ് ഒന്നാം തിയതിയായിരുന്നു. റജബ് മാസത്തില്‍ 30 ദിവസങ്ങളുണ്ടായിരുന്നു. 20.6.12 ബുധനാഴ്ചയാണ് ശഅബാന്‍ ഒന്നാം തിയ്യതി. ശഅബാന്‍ മാസത്തിലും 30 ദിവസങ്ങളുണ്ട്. അതിനാല്‍ 20.7.12 വെള്ളിയാഴ്ച റമദാന്‍ ആരംഭിക്കുന്നതാണ്.
വി.ഖുര്‍ആന്‍ 9:36 വചനത്തില്‍ പറഞ്ഞ 4 പവിത്രമാസങ്ങളില്‍ ഒന്നാണ് റജബ്. റജബ് മാസത്തെ നിശ്ചയിക്കുന്നതില്‍ മുസ്‌ലിം സംഘടനകള്‍ അനാസ്ഥകാണിച്ചു. നബി(സ)ശഅബാന്‍ മാസത്തെ പ്രത്യേകം നിരീക്ഷിക്കുമായിരുന്നു. എന്ന് ആയിശ(റ)ല്‍ നിന്നും അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് കാണാം. റമദാന്‍ കൃത്യമായി നിശ്ചയിക്കുന്നതിന്നാണ് ശഅബാനിലെ കലകള്‍ പ്രത്യേകം നിരീക്ഷിക്കുന്നത്. പക്ഷേ, കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ മേല്‍ സുന്നത്ത് നടപ്പിലാക്കാന്‍ തയ്യാറാകുന്നില്ല. പകരം ഓരോ സംഘടനയും തങ്ങള്‍ക്ക് തോന്നിയ പോലെയാണ് തിയ്യതി നിശ്ചയിച്ചിരിക്കുന്നത്. ഇത് റമദാന്‍ തുടക്കവും തെറ്റാനിടവരുത്തും. ശഅബാന്‍ 29ന്നാണല്ലോ റമദാന്‍ മാസപ്പിറവി അന്വേഷിക്കേണ്ടത്. ഒരു വിഭാഗം 19.7.12ന് പിറവി അന്വേഷിക്കുമ്പോള്‍ മറുഭാഗം 20.7.12ന്നാണ് നോക്കുക. റമദാനിലെ ഭിന്നിപ്പ് ഇല്ലാതാക്കാന്‍ നബി(സ)യുടെ സുന്നത്ത് പ്രകാരം ശഅബാനിലെ ചന്ദ്രക്കലകള്‍ നോക്കി കൃത്യമായ തിയ്യതി നിശ്ചയിക്കുകയാണ് വേണ്ടത്.
ബഹു. ഖാദിമാര്‍ ബറാഅത്ത് രാവായി പ്രഖ്യാപിച്ചിരിക്കുന്നത് 5.7.2012 വ്യാഴാഴ്ചയാണ് ശഅബാന്‍ മാസത്തിലെ പൗര്‍ണമിയിലാണ് ബറാഅത്ത് രാവായി ആചരിക്കുന്നത്. 5.7.2012 ന് ശഅബാന്‍ 16-ാം തിയ്യതിയാണ്. സൂര്യാസ്തമയശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ചന്ദ്രന്‍ ഉദിക്കുകയുള്ളൂ. ഇതില്‍ നിന്ന് തന്നെ തിയ്യതി തെറ്റിയത് മനസ്സിലാക്കാം. ആയതിനാല്‍ ഖുര്‍ആന്‍ 2:189, 10:5, 36:39 വചനങ്ങളിലെ വിധി പ്രകാരം ചന്ദ്രക്കലകളും അവയുടെ സ്ഥാനങ്ങളും നിരീക്ഷിച്ച് കൃത്യമായ തിയ്യതികള്‍ നിശ്ചയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ടി.അബ്ദുഷുക്കൂര്‍ ,കോഴിക്കോട്, ജൂലൈ 2012 









Download  pdf  ;  pagemaker pmd  > right click > save target as

http://archive.org/details/HijriCalendar

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.