പ്രപഞ്ചം സൃഷ്ടിച്ച നാള്‍ മുതല്‍ ദൈവം കാലനിര്‍ണ്ണയത്തിനായി സംവിധാനിച്ചത് ചന്ദ്രനെയാണ്. അതാണ് കൃത്യതയാര്‍ന്ന രീതി.
എന്നാല്‍ ഇന്ന് മുസ്‍ലിം ലോകം "ചന്ദ്രമാസം അക്ഷരങ്ങളില്‍ " സ്വീകരിച്ചത് മൂലം സംഭവിക്കുന്നതെന്ത്?
20 ജൂലായ് 2012 - വെള്ളി - റമദാന്‍ 1 സൌദി അറേബ്യ
21 ജൂലായ് 2012 - ശനി - റമദാന്‍ 1 കേരളം
22 ജൂലായ് 2012 - ഞായര്‍ - റമദാന്‍ 1 മുംബായ്
റമദാന്‍ 1 എന്ന ഒരു തിയതിയുള്ള 3 ദിവസങ്ങള്‍ !!!!
20 ജൂലായ് 2012 എന്ന തിയതിയാണ് വെള്ളി, ശനി, ഞായര്‍ എന്നീ 3 ദിവസങ്ങള്‍ക്കെന്ന് കേട്ടാല്‍ "വിഡ്ഡിത്വം" എന്ന് നിസ്സംശയം പറയുന്നവര്‍ തന്നെ; മറുവശത്ത് റമദാന്‍ 1 എന്ന തിയതി വെള്ളി, ശനി, ഞായര്‍ എന്നീ 3 ദിവസങ്ങള്‍ക്കെന്ന് കേള്‍ക്കുമ്പോള്‍ കണ്ണടച്ച് അംഗീകരിക്കുന്നു.!!!.
ഒരു ദിവസത്തിന് ഒരു തിയതി. ഒരു തിയതിയുള്ള ഒരു ദിവസം മാത്രം. എന്തുകൊണ്ട് ഈ പ്രാഥമിക വിവരം പോലും മുസ്‍ലിം സമൂഹത്തിന് ഇല്ലാതെ പോകുന്നു ?????
ഒരു വെള്ളിയാഴ്ച ദിവസം പെരുന്നാള്‍ ഉണ്ടായി എന്ന് കരുതുക. അന്ന് പെരുന്നാള്‍ നമസ്‍കാരവും ജുമുഅയും ഉണ്ടായിരിക്കും. ഭൂമി ഉരുണ്ടതായിരിക്കെ തന്നെ, ലോകം മുഴുവനും വെള്ളിയാഴ്ച എന്ന ഒരു ദിവസത്തില്‍ ജുമുഅ നിര്‍വ്വഹിക്കപ്പെടുന്നു. ശ്രദ്ധിക്കുക : ഒരേ സമയത്തില്‍ അല്ല, ഒരേ ദിവസത്തിൽ. എന്നാല്‍ അതേ ദിവസത്തിലെ മറ്റൊരു അനുഷ്ഠാനമായ പെരുന്നാള്‍ , ഭൂമി ഉരുണ്ടതാണ് എന്ന കാരണത്താല്‍ , പല ദിവസങ്ങളില്‍ ആചരിക്കുന്നു. വെള്ളിയാഴ്ച എന്ന ഒരു ദിവസത്തില്‍ ലോകം മുഴുവനും ജുമുഅ നിര്‍വ്വഹിച്ചപ്പോള്‍ ഭൂമി ഉരുണ്ടതായിരുന്നില്ലേ ????
"താങ്കളോട് "അഹില്ല" യെ പറ്റി അവര്‍ ചോദിക്കുന്നു....." വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ 2: 189 )
" സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് "മനാസില്‍ " നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. " (യൂനുസ് 10: 5)
എന്താണ് അഹില്ലയും മനാസിലും ? അന്വേഷിക്കുക.
'ഹിലാല്‍ ' എന്ന് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടില്ല. മറിച്ച് മാസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന 'അഹില്ല' നിരീക്ഷണം ആണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ മറയപ്പെടുന്ന ഒരു ദിവസം, ഓരോ മാസത്തിലും ഉണ്ടായിരിക്കും. ആ ദിവസത്തെ "അമാവാസി" എന്ന് വിളിക്കപ്പെടുന്നു. വൈരുദ്ധ്യമെന്ന് പറയട്ടെ, മുസ്‍ലിംകള്‍ മാസം അറിയാനായി ചന്ദ്രനെ നോക്കുന്നതും, ഖാദിമാര്‍ നോക്കാന്‍ ആവശ്യപ്പെടുന്നതും അതേ അമാവാസി ദിവസത്തിലാണ്. അമാവാസി ദിവസത്തില്‍ പോലും ചന്ദ്രനെ കാണാന്‍ ഇവര്‍ക്കൊക്കെ കഴിയുന്നുണ്ടെങ്കില്‍ , പിന്നെ ഏത് ദിവസമാണ് ഇവരുടെയൊക്കെ അഭിപ്രായത്തില്‍ ചന്ദ്രനെ കാണാന്‍ കഴിയാതിരിക്കുക അഥവാ അമാവാസി ?? അല്ല, അമാവാസി എന്ന ഒരു ദിവസം തന്നെ ഇല്ലേ???
മറ്റൊന്ന്, ചന്ദ്രന്‍ ഉദിക്കുന്നത് കിഴക്കോ; അല്ല പടിഞ്ഞാറോ? 12 മണിക്കൂര്‍ മുമ്പ് കിഴക്ക് ഉദിച്ച്, പടിഞ്ഞാറ് അസ്തമിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രനെ കണ്ട് "നിലാവ്" ഉദിച്ചു എന്ന് ആളുകള്‍ പറയുമ്പോള്‍ നാമും അത് ഏറ്റ് ചൊല്ലണമോ??
ചിന്തിക്കുക.
ഏകീകൃത ഇസ്‍ലാമിക കലണ്ടര്‍ വേണ്ടതല്ലേ ??? ഒരു ദിവസം നടക്കേണ്ട ആഘോഷം പല ദിവസങ്ങളിലായി "പ്രവചനാതീതമായി" നടന്നു വരുന്നത്, ഇനിയും തുടരണമെന്നാണോ നിങ്ങള്‍ക്ക് തോന്നുന്നത്?
ഏകീകൃത ഇസ്‍ലാമിക കലണ്ടര്‍ ആണ് ഹിജ്‍റി കമ്മറ്റിയുടെ പ്രവര്‍ത്തന ദൌത്യം. അടുത്തറിയാന്‍ ശ്രമിക്കുക.
ഈദ്‌ഗാഹ്
1433 ശവ്വാല്‍ ഒന്ന് ശനി (18–-8-–2012) 8 am
1. മുനിസിപ്പല്‍ ടൌണ്‍ ഹാള്‍ , ആലുവ.
2. കോര്‍പ്പറേഷന്‍ ടൌണ്‍ഹാള്‍ എറണാകുളം.
ഹിജ്‌രി കമ്മറ്റി, എറണാകുളം, 9961839685, 9947100011
Visit : http://islamic-month.blogspot.in; www.facebook.com/islamicmonth ; www.hijracalendar.in
Download pagemaker ZIP file. (http://archive.org/download/HijriCalendar/NoticeOn14Aug2012ForEidGah.zip)
-----------------------
Posted on behalf of Abdul Raheem, Edappally, alruman@gmail.com
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.