Pages

Wednesday, October 3, 2012

ദുല്‍ഹിജ്ജ 09-അറഫ :2012 ഒക്ടോബര്‍ 24 ബുധന്‍; ബലിപെരുന്നാള്‍ :2012 ഒക്ടോബര്‍ 25 വ്യാഴം


ദുല്‍ഹിജ്ജ 09-അറഫ :2012 ഒക്ടോബര്‍ 24 ബുധന്‍
ബലിപെരുന്നാള്‍ :2012 ഒക്ടോബര്‍ 25 വ്യാഴം


1433 ദുല്‍ഖ‍അദ മാസം സെപ്തംബര്‍ 17 തിങ്കളാഴ്ച ആരംഭിച്ചു. ദുല്‍ഖ‍അദ മാസം ഖാദിമാരും ഹിലാല്‍ കമ്മറ്റിയും തീരുമാനിക്കാറില്ലാത്തതിനാല്‍ ശവ്വാല്‍ മാസം തെറ്റി നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ദുല്‍ഖ‍അദ, 18 സെപ്തംബര്‍ 2012 ചൊവ്വാഴ്ചയാണ്‌ തുടങ്ങിയത്. സൌദി അറേബ്യ അടക്കം  മുസ്‍ലിം രാജ്യങ്ങള്‍ തിങ്കളാഴ്ച(17 സെപ്തംബര്‍ 2012 )  തന്നെ തുടങ്ങുകയുണ്ടായി. ഖുര്‍ആനും സുന്നത്തും അനുസരിച്ച് ദുല്‍ ഖ‍അദ മാസത്തിലെ ചന്ദ്രക്കലകള്‍ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 29 ദിവസങ്ങളെയുള്ളൂ. 30-09-12 ന്‌ പൌര്‍ണമി.  8.10.12 ന്‌ പ്രഭാതത്തില്‍ ചന്ദ്രക്കല നേര്‍പകുതിയായി തലക്കുമുകളില്‍ കാണാവുന്നതാണ്‌. അടുത്ത ദിവസം 9-10-12 ചൊവ്വാഴ്ച ചന്ദ്രന്‍റെ കല crescent  രൂപം പ്രാപിക്കുന്നു.  പ്രകൃതി നിയമമനുസരിച്ച് അതിനടുത്ത ചൊവ്വാഴ്ച (16-10-12) ദുല്‍ഹിജ്ജ ഒന്നാം തിയതിയായിരിക്കും. തുടര്‍ന്നും കല നിരീക്ഷിക്കുക. 14.10.12 ദുല്‍ഖ‍അദ 28 ന്‌ കിഴക്കെ ചക്രവാളത്തില്‍ ഫജര്‍ സമയത്ത് ഈ മാസത്തിലെ  കണ്ണുകൊണ്ട് കാണാന്‍ പറ്റുന്ന അവസാനത്തെ കല അതായത് ഖുര്‍ആന്‍ പരിചയപ്പെടുത്തിയ 'ഉര്‍ജ്ജൂനുല്‍ ഖദീം' കാണാന്‍ കഴിയുന്നതാണ്‌. 15.10.12 തിങ്കളാഴ്ച ചന്ദ്രനെ കാണാന്‍ കഴിയില്ല. കാരണം ചന്ദ്രനും സൂര്യനും ഏതാണ്ട് ഒരേ മന്‍സിലിലാണുണ്ടാവുക. അന്ന് അമാവാസി ദിവസമാണ്‌. ആഗോള സമയം 12.02 ന്‌ ചന്ദ്രന്‍ സൂര്യനെ മറികടക്കുന്നു. പുതുചന്ദ്രന്‍ പിറക്കുന്നു. സൂറ അശ്ശംസ് രണ്ടാം ആയത്തില്‍ പറഞ്ഞ പ്രകാരമുളള മാറ്റം സംഭവിക്കുന്നു. (തഫ്സീര്‍ ഇബുനു കസീര്‍ നോക്കുക). പൌര്‍ണമി മുതല്‍ അമാവാസി വരെ, ആദ്യം ചന്ദ്രന്‍ ഉദിക്കുകയും നമുക്കത് കാണാന്‍ കഴിയുകയും ചെയ്യുന്നു. അമാവാസി ദിവസം conjunction സംഭവിക്കുന്നതോടു കൂടി ചന്ദ്രന്‍  സൂര്യന്‍റെ കിഴക്കുഭാഗത്തേക്ക് നീങ്ങുന്നു. അതിനാല്‍ ന്യൂമൂണ്‍ മുതല്‍ പൌര്‍ണമി വരെ ആദ്യം, സൂര്യന്‍ ഉദിക്കുന്നു. ചന്ദ്രന്‍ ശേഷവും. ചന്ദ്രോദയം  നാം കാണുന്നില്ല. പക്ഷെ സൂര്യാസ്തമയത്തിനു ശേഷമുള്ള ചന്ദ്രാസ്തമയം കാണാന്‍ കഴിയുന്നു.

ഒക്ടോബര്‍ 14,15,16 തിയതികളിലെ സൂര്യ ചന്ദ്ര ഉദയാസ്തമ സമയങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതായത്  അസ്തമയ സമയ വ്യത്യാസമല്ല മാസമാറ്റത്തിന്‍റെ അടിസ്ഥാനം. മാസമാറ്റം പ്രകൃതിയില്‍ Conjunction എന്ന പ്രതിഭാസത്തോടെ സംഭവിക്കുന്നു. അതെത്തുടര്‍ന്ന് Crescent ഉണ്ടാവുകയും, മേലെ വിവരിച്ച ചന്ദ്രന്‍ സൂര്യനെ പിന്തുടരുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഈ ചാര്‍ട്ട് സൂര്യന്‌ മുമ്പ് ഉദിച്ചിരുന്ന ചന്ദ്രന്‍, conjunction നേടെ അതിനെ പിന്തുടരുന്നു എന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്‌.

Location: Kozhikode (Time in 24Hr format)





Date

Sun Rise    

Moon Rise

Sun Rise - Moon Rise

Sun Set    

Moon Set    

Moon set Lag

Remarks

14 OCT 12       

06:16

04:53          

(-) 1:23:00Hr

18:09      

17:09           

(-) 1:00:00hr    

Urjunul Khadeem

15 OCT 12       

06:16

05:50          

(-) 26 min

18:09      

17:59           

(-) 10 min    

Conjunction

16 OCT 12       

06:16

06:50          

(+) 34 min

18:08      

18:53           

(+)45 min    

Moon rises after Sun rise


16.10.12 ന്‌ രാവിലെ സൂര്യനാണ്‌ ആദ്യം ഉദിക്കുന്നത്. 14.10.12  ന്‌ രാവിലെ കാണുന്ന ചന്ദ്രക്കലയുടെ രണ്ടറ്റങ്ങള്‍ (horns)  പടിഞ്ഞാറ് ഭാഗത്തേക്കും 16 .10.12 ന്‌ സന്ധ്യക്ക് കാണുന്ന കലയുടെ രണ്ടറ്റങ്ങള്‍ (horns)  കിഴക്കോട്ടുമായിരിക്കും. 16.10.12 ന്‌ സൂര്യോദയശേഷം ഉദിക്കുന്ന പുതു മാസത്തിന്‍റെ കല 12 മണിക്കൂര്‍ കഴിഞ്ഞ് പടിഞ്ഞാറില്‍ അസ്തമിക്കുമ്പോള്‍ സൂര്യനുമായി  45 മിനിറ്റിന്‍റെ വ്യത്യാസമുണ്ടാകും. 15.10.12 ന്‌ സംഭവിക്കുന്ന  conjunction  ആണ്‌ ഈ മാറ്റത്തിന്‍റെ കാരണം .  15.10.12 നു ഇന്ത്യയിലും മക്കയിലും  സൂര്യനു മുമ്പെ ചന്ദ്രന്‍ അസ‌തമിക്കുന്നു . പക്ഷെ എത്യോപ്യ, ദക്ഷിണാഫ്രിക്ക, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളില്‍ സൂര്യാസ്തമയ ശേഷമാണ്‌ ചന്ദ്രന്‍ അസ്തമിക്കുക. അന്ന്, തെക്കെ അമേരിക്കയില്‍ മുക്കാല്‍ മണിക്കൂര്‍ സമയം ചന്ദ്രന്‍  സൂര്യാസ്തമയ ശേഷം ആകാശത്തുണ്ടാകും.
 ഉമ്മുല്‍ ഖുറാ എന്നാണ്‌ മക്കയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പട്ടണങ്ങളുടെ മാതാവാണ്‌ മക്ക. മാതാവ് തന്‍റെ മക്കളുടെ (ഏതു പട്ടണത്തിലെയും) മാസപ്പിറവി അംഗീകരിക്കേണ്ടതാണ്‌. തെക്കെ അമേരിക്കയില്‍ മാസപ്പിറവി 15.10.12 തിങ്കളാഴ്ച കണ്ടു എന്ന് വിചാരിക്കുക. അവര്‍ക്ക് യൌമുത്തര്‍വിയ  23.10.12 ചൊവ്വാഴ്ചയായിരിക്കും. അവര്‍ അന്നേദിവസം മിനായില്‍ സമ്മേളിക്കാന്‍ വരുന്നു. മക്കയില്‍ പിറവിയില്ലാത്തതിനാല്‍ ബുധനാഴ്ചയാണ്‌ യൌമുത്തര്‍വിയ എങ്കില്‍  അവിടെയെത്തുന്ന അമേരിക്കക്കാര്‍ എന്തു ചെയ്യണം? ചിന്തിക്കുക. ലോകത്തിലെ ഏത് രാജ്യത്ത് വെച്ചു പിറവി സംഭവിച്ചാലും ആ പിറവി ഉമ്മുല്‍ ഖുറ അംഗീകരിക്കണമെന്നര്‍ത്ഥം. നബി(സ) യുടെ ജനനം തിങ്കളാഴ്ചയാണെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചതു പോലെ.

അറഫയും മക്കയും

ദുല്‍ഹിജ്ജ മാസം 16-10-12 ന്‌ തുടങ്ങുന്നതിനാല്‍ അറഫ നടക്കേണ്ടത് 24-10-12 ബുധനാഴ്ചയാണ്‌. അറഫ കഴിഞ്ഞാല്‍ അടുത്ത ദിവസം ബലിദിനവും. സൌദി അറേബ്യ അറഫാദിനം എന്നേക്ക് തീരുമാനിക്കുമെന്നറിയില്ല. എന്നാല്‍ കേരള മുസ്‍ലിംകളുടെ അറഫയും പെരുന്നാളും എത് ദിനത്തിലാണെന്നത്  മുസ്‍ലിംകള്‍ ചിന്തിക്കേണ്ടതുണ്ട്. കേരള മുസ്‍ലിംകളും മക്കയും ഒരേ ദിവസം പെരുന്നാള്‍ പ്രഖ്യാപിച്ചാല്‍ ഖാദിമാരും ഹിലാല്‍ കമ്മിറ്റിയും പറയും അറഫാ നോമ്പ്, അറഫ നടക്കുന്ന ദിവസം തന്നെയാണ്‌ വേണ്ടതെന്ന്. രണ്ടു കൂട്ടരും വ്യത്യസ്ത ദിനത്തിലാണെങ്കില്‍ പറയും അറഫയും ഈദും ഓരോരുത്തരുടെയും ദുല്‍ഹിജ്ജ 9 നും 10 നും ആചരിക്കണമെന്ന്. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കേണ്ടതാണ്‌. മാത്രവുമല്ല, ബഹുഭൂരിപക്ഷം മുസ്‍ലിംകളും മക്കയിലെ അറഫാ ദിനത്തില്‍ നോമ്പെടുക്കുകയും അടുത്ത ദിവസം വിശ്രമിച്ച് 11 ആം തിയതി പെരുന്നാളാഘോഷിക്കുകയും ചെയ്യുന്ന ലോകത്തിലെ തന്നെ വിചിത്രമായ ഒരു സമ്പ്രദായം കേരളത്തില്‍ ഉടലെടുത്തിരിക്കുന്നു. യാതൊരു പ്രമാണവും ഇതിനെ പിന്തുണയ്ക്കുന്നില്ല. അറഫയില്‍ ഹാജിമാര്‍ സമ്മേളിച്ചാലും ഇല്ലെങ്കിലും, വല്ല കാരണവശാലും ഒരു വര്‍ഷം ഹജ്ജ് നടക്കാതെ പോയാലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ വസിക്കുന്നവര്‍ ദുല്‍ഹിജ്ജ  9 ന് നോമ്പെടുക്കുകയും 10 ന്‌ ബലിദിനം ആഘോഷിക്കുകയും വേണം. അതിനാല്‍ മക്കയില്‍ തിയതി തെറ്റിച്ചാല്‍ അവിടെയുള്ളവര്‍ നിര്‍ബന്ധ സാഹചര്യത്തില്‍ അതനുസരിക്കേണ്ടി വന്നാലും നമ്മെ സംബന്ധിച്ചിടത്തോളം അല്ലാഹു  നിശ്ചയിച്ച പ്രകാരം ചന്ദ്രക്കലകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ദുല്‍ഹിജ്ജ 9 ന്‌ അറഫയും ദുല്‍ഹിജ്ജ 10 ന് ബലിപെരുന്നാളുമായിരിക്കും.
ഹജ്ജിന്‍റെ കാലം ദുല്‍ഹിജ്ജ 8 മുതല്‍ 13 വരെയാണ്‌. അയ്യാമുത്തശ്‍രീഖ് 13 ആം തിയതി അവസാനിക്കും. 14 മുതല്‍ അയ്യാമുബീള്‌ അഥവാ നോമ്പ് ദിനങ്ങളാണ്‌. പെരുന്നാള്‍ ഒരു ദിവസം വൈകിയാല്‍ , പെരുന്നാള്‍  നോമ്പ് ദിവസത്തിലേക്ക് കടക്കുന്ന അവസ്ഥയുണ്ടാകും. ഇത് തെറ്റായ കാര്യമാണ്‌. രാജാക്കന്മാര്‍ക്കോ, പണ്ഡിതന്മാര്‍ക്കോ അല്ലാഹു നിശ്ചയിച്ച തിയതി മാറ്റാന്‍ അധികാരമില്ലാത്തതിനാല്‍ അല്ലാഹു ആകാശത്ത് കാണിച്ചു തരുന്ന തിയതിയില്‍ തന്നെ അറഫയും പെരുന്നാളും ആഘോഷിക്കുക.


മറ്റൊരു പ്രാധാന വിഷയം, ദുല്‍ഹിജ്ജയുടെ അവസാനം നടക്കാനുള്ള ഗ്രഹണമാണ്‌. നവംബര്‍ 13, 2012 22:08 UT ക്ക് ഒരു സൂര്യഗ്രഹണം നടക്കാനുണ്ട്. സൂര്യഗ്രഹണം സംഭവിക്കുന്നത് മാസത്തിന്‍റെ അവസാന ദിവസമാണ്‌. ചന്ദ്രനെ കാണാന്‍ കാത്തിരുന്ന് ഒക്ടോബര്‍ 16 ന്‌ ദുല്‍ഹിജ്ജ മാസം ആരംഭിക്കാതിരുന്നാല്‍ ഗുരുതരമായ പിശക് സംഭവിക്കും. അതെന്തെന്നാല്‍ , നവംബര്‍ 13 ലെ സൂര്യഗ്രഹണം, വൈകി മാസം തുടങ്ങുന്നവര്‍ക്ക്, അവരുടെ ദുല്‍ഹിജ്ജ 28 ന്‌ സംഭവിക്കും. 28 ദിവസങ്ങളുള്ള ചന്ദ്രമാസം സാധ്യമല്ലല്ലോ!!. കൂടാതെ മറ്റൊരു പവിത്രമാസമായ മുഹറമും തെറ്റായി ആരംഭിക്കാനിടയാകും. 

അതു കൊണ്ട് നേതാക്കളെ കാത്ത് നില്‍ക്കാതെ സഹോദരങ്ങള്‍ സ്വന്തം ബുദ്ധി കൊണ്ട് ആലോചിച്ച് വസ്തുതകള്‍ മനസ്സിലാക്കണമെന്ന് സ്നേഹബുദ്ധ്യാ ഉണര്‍ത്തുന്നു. 

നേതാക്കള്‍ "ഉറപ്പിക്കുന്നതല്ല" മാസം. അത് അല്ലാഹു പ്രപഞ്ചം സൃഷ്ടിച്ച നാള്‍ വ്യവസ്ഥപ്പെടുത്തിയതാണ്‌. പിറവി ചന്ദ്രനെ കണ്ടാലേ മാസം ആരംഭിച്ചതായി കണക്കാക്കുവാന്‍ പാടുള്ളുവെങ്കില്‍ , അന്ന്, അക്കാലത്ത്, ചന്ദ്രോദയം കണ്ട് മാസം പ്രഖ്യാപിക്കുവാന്‍ പ്രപഞ്ചത്തില്‍ മനുഷ്യര്‍ ഉണ്ടായിരുന്നുവോ ??? ഇതെങ്കിലും ചിന്തിച്ച് കൂടേ??


 സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.) (വി.ഖു :55 - 5). അല്ലാഹു നിര്‍ണ്ണയിച്ച കണക്ക് "മനുഷ്യരുടെ കാഴ്ച കൊണ്ട്" മാറില്ല തന്നെ.


കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈദ്‍ഗാഹുകള്‍ ഉണ്ടായിരിക്കുന്നതാണ്‌. എറണാകുളം ടൌണ്‍ഹാള്‍ , ആലുവ മുന്‍സിപ്പല്‍ ഹാള്‍ , കോഴിക്കോട് ജൂബിലി ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍  ഈദുഗാഹുകള്‍ ഉണ്ടായിരിക്കുന്നതാണ്‌.

സെക്രട്ടറി
ഹിജ്‍രി കമ്മിറ്റി ഓഫ് ഇന്ത്യ. കോഴിക്കോട്







Print Ready files.
Link 1 ;  OR    Link 2
Right Click > Save Target as >


-----------------------------------------------------------------------
From Editor Hijri Email. 

"On Monday (15th Oct), the day of Conjunction, the sun sets before the setting 
of moon at many places of the earth like  South Africa, Mozambique etc,.
 
On Monday (15th Oct) at Maputo in Mozambique, which lies on 32.57 degree East Longitude, 
the moon sets after 7 minutes of the setting of the Sun. (Sun set at 18:56 hrs and Moon set at
19:03 hrs.)

On the same day, at Cape Town in South Africa which lies at 18.41 degrees East Longitude,
the moon sets after 12 minutes of the setting of the Sun. (Sun set at 20:00 hrs and  Moon set
at 20:12 hrs)

As moon sets after the setting of Sun, the hilaal is established on Monday, though
 invisible due to the glare of the sun.

The sunset- moonset difference is not the correct criteria, as per Astronomy,
 to ascertain the start of the new month.  But, it is understood that many countries
consider this as an yard-stick to ascertain the start of the new month.

So, even if we take the sunset-moonset difference as a criteria, on Monday (15th Oct)
the sun sets before the setting of the moon at many places of the earth and 
hence, the new month of Zul Hijjah must start on Tuesday at Fajr.

The Day of Arafa falls on Wednesday (24th Oct) and the Eidul Alha falls on
Thursday (25th Oct) for all Muslims, throughout the world.... "
 
 

 

1 comment:


  1. 2012 ഒക്ടോബര്‍ 15 തിങ്കളാഴ്ച ലോകത്തിന്റെ പല ഭാഗത്തും സുര്യാസ്തമയ ശേഷമാണ്‌ ചന്ദ്രന്‍ അസ്തമിക്കുന്നത് . ഒരു ഉദാഹരണം. സൌത്ത് ആഫ്രിക്കയിലെ cape Town നില്‍ ഒക്ടോബര്‍ 15 തിങ്കളാഴ്ച 19.൦൦ നു സൂര്യാസ്‌തമയം. 13 മിനിറ്റ് കഴിഞ്ഞ് 19.13 നാണ്‌ ചന്ദ്രന്‍ അസ്‌തമിക്കുക.

    സൂര്യാസ്തമയ ശേഷം ഒരു മിനുട്ടെങ്കുലും ചന്ദ്രന്‍ ചക്രവാളത്തിലുണ്ടെങ്കില്‍ അത് മാസമാറ്റമായി കണക്കാക്കാം എന്ന് കരുതുന്നവരുടെ ഈ വിഷയത്തിലെ സമീപനമെന്ത്??

    ചന്ദ്രനും , ചന്ദ്രക്കലകളും കേരളത്തിന്‌ മാത്രമോ അല്ല ഭൂമിക്ക് മൊത്തത്തിലോ ??

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.