Monday, July 8, 2013

"ഹിലാല്‍ കണ്ടാല്‍ ......."; ഏത് 'ഹിലാല്‍ ' ????? / എന്താണ്‌ ന്യൂമൂ ണ്‍ .



ഹിലാല്‍ എന്താണ്‌?? 
മാസത്തിന്‍റെ അവസാനത്തിലുള്ള നേര്‍ത്ത കലയും 'ഹിലാല്‍ ' തന്നെയാണ്‌.
റെഫറന്‍സ് :  "ന്യൂമൂണും മാസപ്പിറവിയും" (യുവത) അബ്ദുള്‍ ഹമീദ് മദീനി. 




 "അഹില്ലത്തിന്‍റെ ഏകവചനം ഹിലാല്‍ എന്നാകുന്നു. അത് മാസാരംഭത്തിലെ രണ്ടോ മൂന്നോ ദിവസങ്ങളിലെ ചന്ദ്രക്കലക്കുള്ള പേരാണ്‌... (പേജ് 68)"
"മാസത്തിലെ ആദ്യത്തെ രണ്ടു രാത്രിയുടെ ചന്ദ്രനും ഹിലാല്‍ എന്ന് പറയും.അതിന്‌ ശേഷം ഖ്വമര്‍ എന്നാണ്‌ പറയുക...." (പേജ് 70)
"ഹിലാല്‍ എന്ന പ്രയോഗം മാസത്തിന്‍റെ അവസാനത്തെ രണ്ടു ദിവസത്തെ ചന്ദ്രനും ആദ്യത്തെ രണ്ടു ദിവസത്തെ ചന്ദ്രനും ഉപയോഗിക്കാറുണ്ട്.മൂന്ന് ദിവസത്തെ ചന്ദ്രന്ന് ഉപയോഗിക്കുമെന്നും പറയപ്പെട്ടിട്ടുണ്ട്..." (പേജ് 71)
"..ഈ പ്രസ്താവനയുടെ ഉദ്ദേശ്യം മാസപ്പിറവി ഉണ്ടായ ശേഷമുള്ള് രണ്ട് ദിവസത്തെ ചന്ദ്രന്ന് ഹിലാല്‍ എന്ന് പറയുമെന്ന് വ്യക്തമാക്കലാണ്‌.." (പേജ് 72)
"ഹിലാല്‍ എന്നു പറഞ്ഞാല്‍ ഏറ്റവും പ്രസിദ്ധമായ അഭിപ്രായമനുസരിച്ച് മാസാരംഭത്തിലെ ആദ്യത്തെ രണ്ടു രാത്രികളിലെ അല്ലെങ്കില്‍ മൂന്നു രാത്രികളിലെ ചന്ദ്രന്‍റെ പേരാണ്‌. മറ്റൊരഭിപ്രായം ചന്ദ്രന്‌ വളരെ മാര്‍ദ്ദവമായ നൂലുപോലെയുള്ള ഒരു വളയം വരുന്നതു വരെയുള്ള പേരാണ്‌. വേറൊരഭിപ്രായം രാത്രിയുടെ കൂരിരുട്ടിനെ ചന്ദ്രന്‍റെ പ്രകാശം കീഴടക്കുന്നതുവരെയുള്ള സമയത്തിനുള്ള പേരാണ്‌........ "(പേജ് 73)
മാസാരംഭത്തിലെ രണ്ടു രാത്രി അല്ലെങ്കില്‍ മൂന്നു രാത്രിയിലുള്ള ചന്ദ്രന്ന് ഹിലാല്‍ എന്നു പേരു വച്ചു".(പേജ് 74)
"ഹിലാല്‍ എന്നാല്‍ (മാസാരംഭത്തില്‍ ) ഒന്നാമത്തെ രാത്രി , രണ്ടാമത്തെ രാത്രി , മൂന്നാമത്തെ രാത്രികളിലെ ചന്ദ്രന്‍റെ പിറവിയുടെ പേരാണ്‌. അതിനു ശേഷം കമര്‍ എന്നാണ്‌ പറയുക....."(പേജ് 74)

മേല്‍ പറയപ്പെട്ട 'ഹിലാല്‍ ' കളില്‍ ഏത് ഹിലാല്‍ ആണ്‌ നോക്കേണ്ടത് ? 
മാസാവസാനം കാണുന്ന ഉര്‍ജ്ജൂനുല്‍ ഖദീമും , മാസത്തിലെ ആദ്യ മൂന്ന് ദിവസം കാണുന്ന കലകളും ഹിലാല്‍ എന്ന പദത്തിന്‍റെ പരിധിയില്‍ തന്നെയല്ലേ വരിക?? 
മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളിലെ ഹിലാല്‍ കണ്ടിട്ട് ചൊല്ലിയാലും "മാസം കാണല്‍ "പ്രാര്‍ത്ഥന പ്രാവര്‍ത്തികമാകില്ലേ ??


-----------------------------
എന്താണ്‌ ന്യൂമൂ ണ്‍ .

റെഫറന്‍സ് :  "ന്യൂമൂണും മാസപ്പിറവിയും" (യുവത) അബ്ദുള്‍ ഹമീദ് മദീനി. 





ഉദ്ധരണിയില്‍ തന്നെ എഴുതിയിരിക്കുന്നു "ന്യൂമൂണ്‍ (കറുത്തവാവ്) എന്നാല്‍ മാസത്തിലെ അവസാന ദിവസം" എന്ന്. അന്ന് ചന്ദ്രനെ രാവിലെയോ, വൈകുന്നേരമോ കാണുകയില്ല എന്നും എഴുതിയിരിക്കുന്നു.





കറുത്തവാവ് ദിവസം ഭൂമിയില്‍ ആര്‍ക്കും ചന്ദ്രനെ കാണാന്‍ കഴിയുകയില്ല എന്നും വ്യക്തമായി എഴുതിയിരിക്കുന്നു. എന്നാണ്‌ കറുത്തവാവ് ??
 സാധാരണയായി നാം 29ന്‌ മാസം നോക്കുന്ന ദിവസമാണ്‌ അമാവാസി അഥവാ കറുത്ത വാവ്. 
അന്ന് ചന്ദ്രനെ നഗ്നനേത്രങ്ങള്‍ക്ക് കാണില്ല എന്ന് പ്രമാണങ്ങളെ ഉദ്ധരിച്ചു സ്ഥാപിക്കുന്നതാണ്‌ മേലെ ഉദ്ധരിച്ചത്. 

അമാവാസി സംഭവിക്കുന്ന ദിവസം ചന്ദ്രനെ കാണില്ല എന്നത് അനിഷേധ്യമായ സത്യമാണ്‌. ചന്ദ്രനെ കാണാത്തത് കൊണ്ട്, രാത്രി 'കറുത്തിരിക്കുന്നത്' കൊണ്ടാണ്‌ കറുത്ത‍വാവ് എന്ന് പറയുന്നത് പോലും. 

പിന്നെ അന്ന് ചന്ദ്രനെ കാണുന്നതെങ്ങിനെ ??ചന്ദ്രന്‍ അദൃശ്യമായിരിക്കും എന്ന് ശാസ്ത്രവും , പണ്ഡിതരും പറയുന്ന അമാവാസി ദിവസം , അതിനെ നോക്കാനാണോ റസൂല്‍ (സ) കല്‍പിച്ചത്. ????

ശാസ്ത്രീയമായും, പ്രാമാണികമായും കറുത്തവാവിന്‌ ചന്ദ്രനെ കാണില്ല എന്ന് ഒരു വശത്ത്, അന്ന് വൈകുന്നേരം ചന്ദ്രനെ നോക്കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു എന്ന് മറുവശം. അപ്പോള്‍ ഇതിലേതാണ്‌ ശരി ????

ചന്ദ്രന്‍റെ cycle ല്‍ ഒരു ഘട്ടം , അത് ഭൂമിയില്‍ നിന്ന് അദൃശ്യമായിരിക്കും എന്നതാണ്‌. ആ അദൃശ്യ ദിവസമാണ്‌ അമാവാസി എന്ന് വിളിക്കപ്പെടുന്നത്. അന്നും ചന്ദ്രനെ കാണുന്നുവെന്ന് വന്നാല്‍ , പിന്നെ എന്നാണ്‌ ഇവര്‍ക്കൊക്കെ അമാവാസി??
 അമാവാസി എന്നൊരു ദിവസം തന്നെയില്ലേ ??????????  


1 comment:

  1. ഉദ്ധരണിയില്‍ തന്നെ എഴുതിയിരിക്കുന്നു "ന്യൂമൂണ്‍ (കറുത്തവാവ്) എന്നാല്‍ മാസത്തിലെ അവസാന ദിവസം" എന്ന്. അന്ന് ചന്ദ്രനെ രാവിലെയോ, വൈകുന്നേരമോ കാണുകയില്ല എന്നും എഴുതിയിരിക്കുന്നു. ഇതിന്റെ പേജ് നമ്പർ കൊടുത്തിട്ടില്ല.

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.