Pages

Saturday, July 27, 2013

Conjunction നടക്കുന്ന ആഗോള ദിവസം മാസത്തിന്‍റെ അവസാനത്തെ ദിവസമായി പരിഗണിക്കുക.


മാസപ്പിറവി ചര്‍ച്ചയില്‍ കൂടുതലായി ഉന്നയിക്കപ്പെടുന്ന ഒരു കാര്യമാണ്‌ സൂര്യ-ചന്ദ്ര അസ്തമയ വ്യത്യാസം. 

അതിന്‍റെ അപ്രായോഗികത പരിശോധിക്കാം:
പ്രാദേശികമായി 1 സെക്കന്‍റ് ചന്ദ്രന്‍ ഉള്ള സ്ഥലം മുതല്‍ പടിഞ്ഞാറോട്ട് മാസം ആരംഭിക്കുമ്പോള്‍ , കിഴക്കു ഭാഗക്കാർ ഒരു ദിവസം പിന്നിലായിരിക്കും. സ്വാഭാവികമായും ആ പ്രദേശത്തിന്‍റെ ഇരു ഭാഗവും രണ്ടു തിയതികളിലും രണ്ടു ദിവസങ്ങളിലും ആയിരിക്കണം, അഥവ "ദിനമാറ്റ രേഖ Dateline" അവിടെ സ്ഥാപിതമാകുന്നു.
ഉദാഹരണത്തിന്‌ ,  ജൂലൈ 19, 2012 ന്റെ സൂര്യാസ്‌തമയത്തില്‍ നിന്ന് ചന്ദ്രാസ്‌തമയത്തിനുള്ള അന്തരം ഇന്ത്യയില്‍ പല പ്രദേശങ്ങളില്‍ പല രീതിയിലാണ്‌ അനുഭവപ്പെട്ടത്.
കല്‍ക്കത്ത 0, ബോംബെ 2, കോഴിക്കോട് 6, തിരുവനന്തപുരം 7, ദല്‍ഹി -2, ലുധിയാന -3, ശ്രീനഗര്‍ -5.

ഇതില്‍ നിന്ന് കല്‍കത്തയാണ്‌ "ഡേറ്റ് ലൈന്‍" ((,(ദിവസത്തേയും തിയതിയെയും വേർതിരിക്കുന്ന) പ്രദേശം എന്ന് ചര്‍ച്ചയുടെ എളുപ്പത്തിനായി കണക്കാക്കാം.

ഡേറ്റ് ലൈനിന് ഇരുവശവും രണ്ട് ദിവസവും രണ്ട് തിയതിയും ആയിരിക്കണമല്ലോ?? അങ്ങിനെയെങ്കില്‍ കല്‍കത്തക്ക് ഒരുഭാഗത്ത് റമദാന്‍ ഒന്ന് = 20 ജൂലായ് വെള്ളി. കല്‍കത്തയിലും മറുഭാഗത്തും, അതേ ദിവസം വ്യാഴാഴ്ചയും ആയിരിക്കണമല്ലോ? അത് സംഭവ്യമാണോ??
ഒരേ സമയം കല്‍കത്തക്ക് ഒരു ഭാഗത്ത് ജുമുഅയും, അവിടെ ളുഹറും നമസ്കരിക്കുക സാധ്യമാണോ?
ഇനി അഥവാ അങ്ങിനെ ജൂലായില്‍ സംഭവിപ്പിച്ചു എന്ന് തന്നെ കരുതുക. ആഗസ്ത്തിലെ ചന്ദ്ര-സൂര്യ അസ്തമയവ്യത്യാസമനുസരിച്ച് അതേ കല്‍കത്ത തന്നെയായിരിക്കുമോ ഡേറ്റ്ലൈയിന്‍? അല്ലെന്ന് വ്യക്തമാണ്‌.

ഓരോ മാസത്തിലും മാറിക്കൊണ്ടിരിക്കുന്ന ഡേറ്റ്ലൈന്‍ കൊണ്ട് എന്ത് പ്രയോജനം??? അത്തരം ഒരു സങ്കീര്‍ണ്ണതയിലേക്ക് നയിക്കുന്ന അസ്തമയവ്യത്യാസ കണക്ക് അപ്രായോഗികവും ആയിരിക്കും.

ചില മാസങ്ങളില്‍ പരിശുദ്ധ ഹറം പോലും Visibility curve ല്‍ വിഭജിക്കപ്പെടും.
http://hijracalendar.in/media/animations/flashmovie/visibilitycurvonearth.swf

ഇന്ന് ഭൂമിയില്‍ നിലവിലുള്ള "ഡേറ്റ് ലൈന്‍"ല്‍ ഒരേ സമയത്ത് തന്നെ ഒരു വശം വെള്ളിയാഴ്ച ആയിരിക്കുമ്പോള്‍ , മറ്റേ വശം വ്യാഴഴ്ചയുമായിരിക്കും.അവിടെ നിന്നാണ്‌ ഭൂമിയില്‍ ദിവസം ആരംഭിക്കുന്നത്.  അതിനാല്‍ അവിടെ നിന്ന് തന്നെയാണ്‌ മാസവും ആരംഭിക്കേണ്ടത്.
ദിവസങ്ങള്‍ ചേര്‍ന്നതാണ്‌ മാസം. അങ്ങിനെയെങ്കില്‍ ദിവസം തുടങ്ങുന്നതും മാസം തുടങ്ങുന്നതും ഒരേയിടത്ത് നിന്ന് തന്നെയാവേണ്ടതില്ലേ?

ഉദാഹരണത്തിന്‌ :  ഒരു വെള്ളിയാഴ്ച്ച ഈദ് എങ്കില്‍ , വെള്ളിയാഴ്ചയിലെ ജുമുഅ IDL ല്‍ നിന്ന് ആരംഭിക്കുകയും, അതേ ദിവസത്തിലെ മറ്റൊരു അനുഷ്ടാനമായ പെരുന്നാള്‍ നമസ്കാരം ഭൂമിയിലെ മറ്റെവിടെ നിന്നെങ്കിലും ആരംഭിക്കുകയും ചെയ്യുന്നതെങ്ങിനെ?? പെരുന്നാള്‍ എന്നതും ജുമുഅ എന്നതും ഒരേ ദിവസത്തിലെ രണ്ടു അനുഷ്ഠാനങ്ങള്‍ ആയിരിക്കുമ്പോള്‍ , രണ്ട് കര്‍മ്മങ്ങള്‍ രണ്ട് സ്ഥലത്ത് നിന്ന് ആരംഭിക്കുന്നതെങ്ങിനെ ??

Sun set and moon set difference is not the criterion. There are places on earth where sun does not rise or set. How will they implement this method??

In astronomy new moon day is taken as last day of the lunar month.
Qur'an clearly states that moon overtakes the sun. It occurs  after the day of Urjoonul qadeem. On that day sun and moon run together. So the people on earth cannot see the moon. It is the last day of the month. It is the new moon day. Next day will be the first day of new month. 


-----------------------------------------------------------------------------
ഒരു ദിവസത്തിന്‌ ഒരു തിയതി. ഒരു തിയതിയുള്ള ഒരൊറ്റ ആഴ്ച ദിവസം മാത്രം. 
അതായത് ജുമുഅ എന്നത് ഭൂമിയില്‍ എല്ലായിടത്തും "വെള്ളിയാഴ്ച" എന്ന ഒരൊറ്റ ദിവസത്തില്‍ നിര്‍വ്വഹിക്കുന്നത് പോലെ , ഈദും "ഒരു ദിവസം" തന്നെ നടക്കണം. ഒരേ സമയത്തല്ല , ഒരേ ദിവസത്തില്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 

ജുമുഅ നമസ്കാരം ഏകദേശം പ്രാദേശിക സമയം 13:00 മണിക്ക് നടത്തപ്പെടുന്നു എന്ന് ഉദാഹരണത്തിനായി കരുതുക. ഭൂമി മുഴുവനും, ആദ്യം ജുമുഅ നമസ്കരിച്ചിടത്ത് നിന്ന് 24 മണിക്കൂര്‍ കൊണ്ട് , ഒരേ ദിവസം നിര്‍വ്വഹിക്കപ്പെടുന്നു. ഇത് പോലെ പെരുന്നാള്‍ നമസ്കാരം, ഉദാഹരണമായി പ്രാദേശിക സമയം 07:00 മണിക്ക് നിര്‍വ്വഹിച്ച് എന്തു കൊണ്ട് 24 മണിക്കൂറിനുള്ളില്‍ , അതേ ദിവസം , പൂര്‍ത്തിയാക്കിക്കൂടാ ?? പെരുന്നാളിന്‌ മാത്രം 'ഭൂമി ഉരുണ്ടതും ' , വെള്ളിയാഴ്ച അത് 'പരന്നതും ' ആകുന്നില്ലല്ലോ !!!.

പിറവിയുണ്ടാകുന്ന അഥവാ ന്യൂമൂണ്‍ സംഭവിക്കുന്ന സ്ഥലത്തെ UNIVERSAL Day  ലോകം മുഴുവന്‍ തിയതിക്കു പരിഗണിക്കണം. അമാവാസി ഭൂമിയില്‍ എവിടെയാണോ സംഭവിക്കുന്നത് , അവിടത്തെ ദിവസമാണ്‌ "ന്യൂമൂണ്‍ ദിവസം " . അല്ലാതെ ഓരോ നാട്ടുകാരുടെയും പ്രാദേശിക സമയത്തിലേക്ക് അത് മാറ്റാന്‍ പാടില്ല. 

നബി(സ) ജനിച്ചപ്പോള്‍ (ജനിച്ചസമയം) ലോകം മുഴുവന്‍ തിങ്കളാഴ്ച്ച ആയിരുന്നില്ലെങ്കിലും നബി(സ) മക്കയില്‍ ജനിച്ച ദിവസമായ  തിങ്കളാഴ്ച്ച തന്നെയാണ്‌ ലോകം മുഴുവന്‍ നോമ്പ് എടുക്കേണ്ടത്. പിറവിയുണ്ടാകുന്ന സ്ഥലത്തെ ദിവസമാണ് ലോകം മുഴുവന്‍ പരിഗണിക്കേണ്ടതെന്ന്  ഇത് വ്യക്തമാക്കുന്നു. ഒരു സ്ഥലത്ത് പിറന്ന കുട്ടി മറ്റൊരുസ്ഥലത്ത് ചെല്ലുന്നത് വീണ്ടും പിറക്കലല്ലാത്തതുപോലെപിറന്ന ചന്ദ്രന്‍ മറ്റു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വീണ്ടും പിറന്നുകൊണ്ടല്ല. വെള്ളിയാഴ്ച്ച പിറന്നകുട്ടിക്ക് ശനിയാഴ്ച്ചയാകുന്നിടത്തെല്ലാം ഒരു ദിവസം പ്രായം ആകും. 1433 ശബാന്‍ 29 വെള്ളിയാഴ്ച്ച ചന്ദ്രന് പിറവിയുള്ളതുകൊണ്ട് ശനിയാഴ്ച്ച വരുന്നിടത്തെല്ലാം ഒരു ദിവസം പ്രായം (ഒന്നാം തിയതി)ആകും. ഒരു കുട്ടിക്ക് ഒന്നിലധികം പിറവി (ജനനതിയതി ) ഇല്ലാത്തതുപോലെ ചന്ദ്രന് ഒരുമാസത്തില്‍ ഒന്നിലധികം പിറവിയില്ല.

ഒരു തിയതിയുള്ള ഒരൊറ്റ ദിവസമേ പാടുള്ളൂ. അതായത് റമദാന്‍ 1 എന്ന തിയതി ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച എന്നീ മൂന്ന് ദിവസങ്ങള്‍ക്ക് വരിക അസംഭവ്യമാണ്‌.,. "ഡേറ്റ് ലൈനില്‍ 00:00 UT ല്‍ നിന്നുള്ള UNIVERSAL Day യില്‍ അല്ലാതെ , ഭൂമിയില്‍ മറ്റെവിടെ നിന്ന് ദിവസം ആരംഭിച്ചാലും ഒരു തിയതിയുള്ള ഒരു ദിവസം സംഭവ്യമാകില്ല. ചുരുങ്ങിയത് ഒരു തിയതി രണ്ട് ദിവസമാകും. 

പിറവിയുണ്ടാകുന്ന അഥവാ ന്യൂമൂണ്‍ സംഭവിക്കുന്ന സ്ഥലത്തെ ദിവസം ലോകം മുഴുവന്‍ തിയതിക്കു പരിഗണിക്കാതിരുന്നാല്‍ ലോകത്ത് ഒരു മാസത്തില്‍ ഒന്നിലധികം ഒന്നാം തിയതി വരില്ലേ ? മക്കയില്‍ സൂര്യാസ്തമയ ശേഷമാണ്‌ പിറവി(conjunction) ഉണ്ടാകുന്നതെങ്കില്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് അവിടെ തിയതി മാറുന്നില്ല. അതേ പിറവി (conjunction) മക്കക്ക് പടിഞ്ഞാറുള്ള രാജ്യങ്ങളില്‍ അനുഭവപ്പെടുക , അവരുടെ സൂര്യാസ്തമയത്തിന്‌ മുമ്പ് ആയിരിക്കും. അപ്പോള്‍ അവിടങ്ങളില്‍ തീയതി മാറുകയും ചെയ്യുന്നു. 





ഉദാഹരണമായി, conjunctionസംഭവിക്കുന്നത് ഒരു വെള്ളിയാഴ്ച മക്കയിലെ സൂര്യാസ്തമയത്തിന്‌ ശേഷമാണ്‌ എന്ന് കരുതുക. എന്നാല്‍ മക്കക്ക് പടിഞ്ഞാറുള്ള രാജ്യങ്ങള്‍ക്ക് അതേ conjunction സൂര്യാസ്തമയത്തിന്‌ മുമ്പായി അനുഭവപ്പെടുന്നത്  കൊണ്ട് , അവിടങ്ങളില്‍ ശനിയാഴ്ച ഒന്നാം തിയതിയും  മക്കയിലും കിഴക്കോട്ടുള്ള രാജ്യങ്ങളിലും ഞായറാഴ്ച ഒന്നാം തിയതിയാകുന്നു.

ഒന്നു കൂടി വ്യക്തമാക്കിയാല്‍ , മേല്‍ പറഞ്ഞ ഉദാഹരണ പ്രകാരം യൂറോപ്പില്‍ ശനിയാഴ്ച ഒന്നാം തിയതി എന്ന് കരുതുക. അവിടെ നിന്ന് ഡേറ്റ്ലൈന്‍ വരെയുള്ള പ്രദേശങ്ങളില്‍ ശനിയാഴ്ച തന്നെയായിരിക്കും ഒന്നാം തിയതി. എന്നാല്‍ ഡേറ്റ്ലൈന്‍ മുറിച്ച് കടക്കുന്നതോടെ ആസ്ടേലിയന്‍ ഭാഗത്ത് ഞായറാഴ്ചയായിരിക്കും. അത് കൊണ്ട് അവിടെ നിന്ന് മക്കവരെ ഞായറാഴ്ച ആയിരിക്കും ഒന്നാം തിയതി. 
അതായത് ശവാല്‍ ഒന്ന് എന്ന ഒരു തിയതി യൂറോപ്പിലും കാനഡയിലും ശനിയാഴ്ചയാകുമ്പോള്‍ , ആസ്ട്രേലിയയിലും ഇന്ത്യയിലും മക്കയിലുമൊക്കെ അത് ഞായറാഴ്ചയുമാകുന്നു. 
 
ശനിയും ഞായറും രണ്ടു ദിവസമല്ലേ? ശനിയും ഞായറും ഒരു പോലെ ശവാല്‍  ഒന്നാം തീയതിയാകുമോ?
രണ്ട് ദിവസത്തിന്‌ ഒരു തിയതി വന്നാല്‍ ഇസ്ലാമിക കലണ്ടര്‍ അപ്രായോഗികമല്ലേ?
ജനങ്ങള്‍ക്ക് വേണ്ടി അല്ലാഹു നല്‍കിയ കലണ്ടര്‍ ജനങ്ങള്‍ക്ക് ഉപകരിക്കാത്തതാകുമോ ??

ചുരുക്കത്തില്‍ "ഡേറ്റ് ലൈനില്‍ 00:00 UT ല്‍ നിന്നുള്ള UNIVERSAL Day യില്‍ അല്ലാതെ , ഭൂമിയില്‍ മറ്റെവിടെ നിന്ന് ദിവസം ആരംഭിച്ചാലും ഒരു തിയതിയുള്ള ഒരു ദിവസം സംഭവ്യമാകില്ല. ചുരുങ്ങിയത് ഒരു തിയതി രണ്ട് ദിവസമാകും. 

ഇതേ പ്രശ്‍നം തന്നെയാണ്‌ ഭൂമിയിലെ ഏത് പ്രദേശത്തെ അസ്തമയ വ്യത്യാസം പരിഗണിച്ചാലും സംഭവിക്കുക. 



അതിനാല്‍ പിറവിയുണ്ടാകുന്ന അഥവാ ന്യൂമൂണ്‍ സംഭവിക്കുന്ന സ്ഥലത്തെ ദിവസം ലോകം മുഴുവന്‍ തിയതിക്കു പരിഗണിക്കണം. അമാവാസി ഭൂമിയില്‍ എവിടെയാണോ സംഭവിക്കുന്നത് , അവിടത്തെ ദിവസമാണ്‌ "ന്യൂമൂണ്‍ ദിവസം " . അല്ലാതെ ഓരോ നാട്ടുകാരുടെയും പ്രാദേശിക സമയത്തിലേക്ക് അത് മാറ്റാന്‍ പാടില്ല. തുടര്‍ന്ന് വരുന്ന  ദിവസം പുതുമാസത്തിലെ ഒന്നാം ദിവസവും. 




No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.