Pages

Sunday, July 13, 2014

നോമ്പ്‌ എന്തുകൊണ്ട്‌ ശനിയാഴ്‌ച തുടങ്ങി?

On behalf of Abdul shukkur Kozhikode
നോമ്പ്‌ എന്തുകൊണ്ട്‌ ശനിയാഴ്‌ച തുടങ്ങി? (28 jun 2014)


ലോകത്ത്‌ മൂന്ന്‌ ദിവസങ്ങളിലായി മുസ്‌ലിംകള്‍ റമദാന്‍ നോമ്പ്‌ തുടങ്ങി. ഇതേതെങ്കിലും ശാസ്‌ത്രീയ കാരണങ്ങളുടെയോ മതവിധിയുടേയോ പേരിലല്ല. ദിക്കുകളുടേയോ സമയക്രമങ്ങളുടേയോ ഭിന്നതയില്ലാതെയാണ്‌ നോമ്പ്‌ ഭിന്നിച്ചിരിക്കുന്നത്‌. എഷ്യാ വന്‍കരയിലെ തുര്‍ക്കിയും അവരെ പിന്തുടരുന്ന ബോസ്‌നിയ, ക്രൊയേഷ്യ, മസഡോനിയ, മോണ്‍ടനിഗ്രോ, റഷ്യ, സെര്‍ബിയ, സ്ലോവാനിയ എന്നീ രാജ്യങ്ങളിലും, യമനും ലിബിയയും യൂറോപ്യന്‍ ഫത്‌വാ കൌണ്‍സിലിന്റെ തീരുമാനപ്രകാരം അയര്‍ലാന്റ്‌, ലക്‌സംബര്‍ഗ്‌, ഫിഖ്‌ഹ്‌ കൌണ്‍സില്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ തീരുമാനപ്രകാരം അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളും ഓരോ ദിവസത്തിലേയും കലയുടെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മാസത്തിന്റെ അവസാനവും തുടക്കവും തീരുമാനിക്കുന്ന ഇന്ത്യയിലെ ഹിജ്‌രി കമ്മിറ്റി ഓഫ്‌ ഇന്ത്യ ശനിയാഴ്‌ചയും കിഴക്കെ അറ്റത്തുള്ള മലേഷ്യ, ഇന്തോനേഷ്യയും മദ്ധ്യത്തിലുള്ള സൌദി അറേബ്യയും ഗള്‍ഫ്‌ മേഖലയും ഞായറാഴ്‌ചയും കിഴക്കെ അര്‍ദ്ധഗോളത്തിലുള്ള ഇന്ത്യ, പാകിസ്ഥാന്‍, ബാംഗ്ലദേശ്‌ തുടങ്ങിയ രാജ്യങ്ങളില്‍ തിങ്കളാഴ്‌ചയുമാണ്‌ നോമ്പ്‌ തുടങ്ങിയത്‌. സ്വന്തം രാജ്യത്ത്‌ മാസപ്പിറവി കണ്ണുകൊണ്ട്‌ കണ്ടശേഷം നോമ്പു തുടങ്ങുന്നത്‌ ഇന്ത്യ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ മാത്രമാണ്‌. സഊദി അറേബ്യയുടെ തീരുമാനമാണ്‌ അമ്പതോളം രാജ്യങ്ങള്‍ അംഗീകരിക്കുന്നത്‌. സ്വന്തം രാജ്യത്തെ കാഴ്‌ചയല്ല. അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങളും ഗോളശാസ്‌ത്ര കണക്കുപ്രകാരം മുമ്പ്‌ തന്നെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്‌ച തുടങ്ങുമെന്ന്‌ യൂസുഫുല്‍ ഖര്‍ദാവിയുടെ ഫത്‌വയാണ്‌ യൂറോപ്യന്‍ രാജ്യങ്ങളുടെ മാനദണ്ഡമെങ്കില്‍ ഫിഖ്‌ഹ്‌ കൌണ്‍സില്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ മാനദണ്ഡം മക്കയില്‍ സൂര്യനസ്‌തമക്കുന്നതിന്നു മുമ്പ്‌ ന്യൂമൂണ്‍ ഉണ്ടാവുകയും ഹിലാല്‍ പ്രത്യക്ഷമാവുകയും ചെയ്യുക എന്നതാണ്‌. ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ മുസ്‌ലിം ലോകം മാസപ്പിറവി നിര്‍ണയ വിഷയത്തില്‍ ആശയക്കുഴപ്പത്തിലാണ്‌ എന്ന്‌ തന്നെയാണ്‌. മുസ്‌ലിം പണ്ഡിത ലോകം ഖുര്‍ആനും ഹദീസിനും അക്ഷരാര്‍ത്ഥം കല്‌പിക്കുകയും ഭൂമിയുടെയും ചന്ദ്രന്റെയും സഞ്ചാരത്തിന്റെയും ചലനങ്ങളുടെയും നിയമമായ ഗോളശാസ്‌ത്ര വിജ്ഞാനത്തിന്നു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്‌. ഗോളശാസ്‌ത്രവും ഖുര്‍ആനും തമ്മില്‍ യാതൊരു വിധ വൈരുദ്ധ്യവും ഇല്ലെന്നും അവ തമ്മില്‍ യോജിച്ചു പോകുന്നുണ്ടെന്നും ഇവര്‍ മനസ്സിലാക്കുന്നില്ല. അതുകൊണ്ടു തന്നെ ഓരോ സമയത്തും ഓരോ വിധി പറയുകയും പറയുന്നത്‌ തന്നെ പ്രായോഗിക രംഗത്ത്‌ നടപ്പിലാക്കാതിരിക്കുകയുമാണ്‌ കണ്ടുവരുന്നത്‌.
സഊദി അറേബ്യ
സഊദി സര്‍ക്കാര്‍ അംഗീകരിച്ചിരുന്ന `ഉമ്മുല്‍ ഖുറാ' കലണ്ടര്‍ പ്രകാരം 1430 വരെ ഹിലാല്‍ കാണാതെ തന്നെ നോമ്പും പെരുന്നാളും തീരുമാനിച്ചുവന്നു. 1426–ല്‍ മക്കയില്‍ 17 മിനുട്ട്‌ മുമ്പ്‌ ചന്ദ്രന്‍ അസ്‌തമിച്ച സന്ദര്‍ഭത്തിലും ദുല്‍ഹിജ്ജ പിറവി അംഗീകരിക്കുകയുണ്ടായി. അവരുടെ ഔദ്യോഗിക നിലലപാടായി വെബ്‌സൈറ്റുകളില്‍ കാണുന്നത്‌ മക്കയില്‍ സൂര്യാസ്‌തമയത്തിന്നു മുമ്പായി ന്യൂമൂണ്‍ ഉണ്ടാവുക, മക്കയില്‍ സൂര്യാസ്‌തമയശേഷം ഹിലാല്‍ ഉണ്ടാവുക എന്നിവയാണ്‌. അതില്‍ നിന്നെല്ലാം മാറി ഇപ്പോള്‍ സഊദിയില്‍ മാസപ്പിറവി കണ്ടില്ലെന്ന പേരില്‍ റമദാനിലെ ഒരു നോമ്പ്‌ നഷ്‌ടപ്പെടുത്തിയിരിക്കുകയാണ്‌. സഊദി അറേബ്യ മറുപടി തരേണ്ട പലചോദ്യങ്ങളുമുണ്ട്‌. മക്കയില്‍ റബീഉല്‍ അവ്വല്‍ 14 തിങ്കളാഴ്‌ച ജനിച്ച നബി(സ)യുടെ ജന്‍മദിനം അമേരിക്കയില്‍ 14 ഞായാറാഴ്‌ചയെന്നും ഇന്ത്യയില്‍ 14 ചൊവ്വാഴ്‌ചയെന്നുമാണോ പറയേണ്ടത്‌. സൂര്യന്‍ ആദ്യമുദിക്കുന്നത്‌ ഇന്ത്യയിലാണ്‌. ശേഷമാണ്‌ സഊദിയിലും അമേരിക്കയിലും. മക്കയില്‍ ദുല്‍ഹിജ്ജ മാസപ്പിറവികാണാതിരിക്കുകയും അമേരിക്കയില്‍ കാണുകയും ചെയ്‌താല്‍ അമേരിക്കക്കാര്‍ക്ക്‌ ഇത്‌ അവരുടെ ദുല്‍ഹിജ്ജ 8ന്ന്‌ ഹജ്ജ്‌ ആരംഭിക്കാന്‍ അനുവദിക്കേണ്ടതല്ലെ?
ഇന്ത്യന്‍ ഉപഭൂഖണ്ഡം
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക തുടങ്ങിയ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ കണ്ണുകൊണ്ട്‌ ഹിലാല്‍ കാണണമെന്ന്‌ വാദിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌. അതുകൊണ്ട്‌ എല്ലായ്‌പ്പോഴും രണ്ടുദിവസം വൈകിയാണ്‌ അവര്‍ നോമ്പും പെരുന്നാളും ആചരിക്കുന്നത്‌. സഊദി–കേരള അഴകുഴമ്പന്‍ നയത്തില്‍ നിന്നു വ്യത്യസ്‌തമായി ഗോളശാസ്‌ത്ര കണക്കുപ്രകാരം മാസം തീരുമാനിക്കുന്നവരും പ്രാദേശികമായി കാഴ്‌ച മാനദണ്ഡമാക്കുന്ന രാജ്യങ്ങളിലും എണ്ണത്തില്‍ ഏകദേശം തുല്യമാണ്‌.
കേരളം വ്യത്യസ്ഥം
കേരളത്തിലെ മാസപ്പിറവി നിര്‍ണയം അതിവിചിത്രമാണ്‌. ചോദ്യങ്ങള്‍ എത്ര ചോദിച്ചാലും നിശബ്‌ദതയുടെ മൂടുപടം കൊണ്ട്‌ ഉറക്കം നടിക്കുകയോ ശബ്‌ദകോലാഹലങ്ങള്‍ കൊണ്ട്‌ ചോദ്യങ്ങളെ മറികടക്കുകയോ ആണു ചെയ്യുന്നത്‌. നിക്ഷ്‌പക്ഷമായി പരലോക വിചാരത്തോടെ വിചിന്തനത്തിനു തയ്യാറാവുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. കേരളം എന്ന തെക്കുവടക്കു നീണ്ടുകിടക്കുന്ന ഒരു ചെറിയ പ്രദേശം മാത്രം കാഴ്‌ച അടിസ്ഥാനമാക്കുന്നതിന്റെ ന്യായമെന്താണ്‌.
മംഗലാപുരത്ത്‌ കണ്ടാല്‍ കാസര്‍കോട്ട്‌ ബാധകമല്ല എന്നും പാറശ്ശാലയില്‍ കണ്ടാല്‍ കാസര്‍കോട്ട്‌ ബാധകമാണെന്നും പറയുന്നതിന്റെ യുക്തിഎന്താണ്‌?
2. ഒരു ജനതക്ക്‌ ഒരു കാഴ്‌ച എന്നതല്ലാതെ ഒരു സംഘടനക്ക്‌ ഒരു കാഴ്‌ച എന്ന തരത്തിലേക്ക്‌ മാറാന്‍ എന്താണു പ്രമാണം. ആകാശം ആരുടെയും അധികാര പരിധിയില്‍ വരില്ലല്ലോ?
3. മുജാഹിദ്‌ പ്രസ്ഥാന സ്ഥാപകനായ കെ.എം.മൌലവി(റ) ഹിന്ദു ദിനപത്രത്തില്‍ കൊടുക്കുന്ന സൂര്യാ–ചന്ദ്രഉദയാസ്‌തമയങ്ങളുടെ കണക്ക്‌ അംഗീകരിച്ചിരുന്നു. ഒരു ദിവസം നേരത്തെ ഖാദിമാര്‍ പെരുന്നാള്‍ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മേല്‍ കണക്കുപ്രകാരം ഒരു നോമ്പ്‌ നോറ്റുവീട്ടണമെന്ന്‌ പെരുന്നാള്‍ ഖുതുബയില്‍ കെ.എം.മൌലവി ആഹ്വാനം ചെയ്യുകയുണ്ടായി. ഇന്ന്‌ മുജാഹിദ്‌ സംഘടനകള്‍ ഗോളശാസ്‌ത്രം പറയുകയും കലണ്ടര്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കെ.എം.മൌലവിയുടെ പാത സ്വീകരിക്കുന്നില്ല.
ഹിലാല്‍ കമ്മിറ്റിയുടെ അപ്രസക്തി
കഴിഞ്ഞ 37വര്‍ഷവും നോമ്പു–പെരുന്നാളുകള്‍ പ്രഖ്യാപിച്ചു വന്നിരുന്ന കേരള ഹിലാല്‍ കമ്മിറ്റിയെയും ഭിന്നിപ്പിനുശേഷം കെ.ജെ.യുവിനെയും ഈ വര്‍ഷം കാണുകയുണ്ടായില്ല. എന്നാണു നോമ്പു തുടങ്ങുന്നതെന്ന്‌ അവര്‍ പറഞ്ഞില്ല. 29–ാം തിയ്യതി ചന്ദ്രക്കല നോക്കുകയും കണ്ടാല്‍ നോമ്പു തുടങ്ങുക അല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കുക എന്ന തത്വശാസ്‌ത്രം പറഞ്ഞുനടന്നവര്‍ ഈ വര്‍ഷം പ്രസ്‌തുത സുന്നത്ത്‌ ഒഴിവാക്കിയതിന്റെ കാരണം ജനങ്ങള്‍ക്കറിയേണ്ടതുണ്ട്‌. കാരണം കഴിഞ്ഞ 37 വര്‍ഷവും ഹിലാല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം നോമ്പ്‌ നോറ്റവരാണവര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി ഹിലാല്‍ കമ്മിറ്റിക്ക്‌ പ്രസക്തിയില്ലെന്ന്‌ ബോധ്യമാവുന്നു. കെ.ജെ.യു ഇനി പ്രഖ്യാപനവുമായി വരില്ലെന്നും കരുതാം. ഒരു ദൃശ്യമേഖലയില്‍ ഒരിടത്തുകണ്ടാല്‍ മതി, കാണാന്‍ ടെലസ്‌കോപ്പ്‌ ഉപയോഗിക്കാം, നമ്മുടെ ഫജറിന്നു മുമ്പ്‌ എവിടെയെങ്കിലും കണ്ടാല്‍ മതി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ അവര്‍ വിഴുങ്ങിയതാണല്ലോ?
മാസപ്പിറവിയും കാഴ്‌ചയും
നിശ്ചലമായി നില്‍ക്കുന്ന സൂര്യനു ചുറ്റും ഭൂമി വലയം വെയ്ക്കുന്നു. ചന്ദ്രന്‍ ഭൂമിക്കുചുറ്റും കറങ്ങുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റാന്‍ 29.5 ദിവസം വേണം. ചന്ദ്രന്‍ സൂര്യനു നേരെ നിന്നും പ്രയാണം ആരംഭിച്ച്‌ അതേസ്ഥാനത്ത്‌ എത്തുന്ന കാലയളവാണു ഒരു ചന്ദ്രമാസം. ആദ്യപാദിയില്‍ ചന്ദ്രന്‍ വലുതായി കൊണ്ടിരിക്കുകയും രണ്ടാംപാദിയില്‍ ചെറുതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ചന്ദ്രന്‍ അവസാനമായി കിഴക്കെ ചക്രവാളത്തില്‍ ഫജര്‍ സമയത്ത്‌ കാണുന്നതിനെ ഉര്‍ജ്ജൂനുല്‍ ഖദീം എന്ന ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്‌. അടുത്ത ദിവസം ഭൂമിയിലൊരിടത്തും ചന്ദ്രനെ കാണുകയില്ല. അത്‌ മാസാവസാനദിവസമാണ്‌. സൂര്യനും ഭൂമിക്കുമിടയില്‍ കൂടി ചന്ദ്രന്‍ മറികടക്കുന്നദിവസം(യാസീന്‍:39,40). കിഴക്കുഭാഗത്തുനിന്നും ചന്ദ്രന്‍ പടിഞ്ഞാറുഭാഗത്തേക്ക്‌ മറികടക്കുന്നതോടുകൂടി ചന്ദ്രന്‍ വലുതായി തുടങ്ങുന്നു. വലുതാവുന്ന ചന്ദ്രന്‍ പുതുമാസത്തിന്റേതും ചെറുതാവുന്നത ചന്ദ്രന്‍ പഴയമാസത്തിന്റേതുമാണ്‌. (അശ്ശംസ്‌: 2 ഇബ്‌നു കസീര്‍ വ്യാഖ്യാനം) മാസത്തിലെ അവസാനദിവസം ചന്ദ്രനും സൂര്യനും ഒരേ മണ്ഡലത്തില്‍(മന്‍സില്‍) ആയതിനാല്‍ അന്നേദിവസം രാവിലെയും വൈകുന്നേരവും ചന്ദ്രനെ കാണുകയില്ല. അടുത്ത ദിവസം ഒന്നാം തിയ്യതി സൂര്യന്‍ ചന്ദ്രന്നു മുമ്പെ ഉദിക്കുകയും നേരത്തെ അസ്‌തമിക്കുകയും ചെയ്യുന്നതിനാല്‍ സൂര്യാസ്‌തമയശേഷം ചന്ദ്രനെ കാണാന്‍ സാധിക്കുന്നു.
മാസപ്പിറവി തഫ്‌സീറുകളില്‍
മേല്‍ വിശദീകരിച്ച ശാസ്‌ത്രതത്വങ്ങള്‍ ശരിവെയ്ക്കുകയാണ്‌ ഖുര്‍ആനും ഹദീസും. ഖുര്‍ആന്‍ സൂറ: യൂനുസ്‌ 5–ാം ആയത്തിന്റെ വ്യാഖ്യാനത്തില്‍ അമാനി മൌലവിയും ജലാലൈനിയുടെ തഫ്‌സീറിലും പറയുന്നത്‌ അവസാനത്തെ ഒന്നോ രണ്ടോ രാത്രികളില്‍ ചന്ദ്രക്കല കാണുകയില്ല എന്നാണ്‌. മാസപ്പിറവി നടക്കുന്ന ദിവസമാണല്ലോ അവസാനദിവസം. മാസം അവസാനിക്കുന്നത്‌ 29–ാം ദിവസമോ 30–ാം ദിവസമോ ആമെന്ന്‌ നബി(സ)പഠിപ്പിച്ചിട്ടുണ്ട്‌. പടിഞ്ഞാറെ ആകാശത്ത്‌ ചന്ദ്രക്കല ആദ്യമായി കാണുന്നത്‌ ഒന്നാം തിയ്യതിയിലാണെന്ന്‌ യാസീന്‍ 39–ാം ആയത്തിന്റെ വ്യാഖ്യാനത്തില്‍ അമാനി മൌലവി വിശദീകരിച്ചിട്ടുണ്ട്‌. മേല്‍ വിശദീകരണപ്രകാരം ഈ റമദാനിലെ ചന്ദ്രക്കല കണ്ടത്‌ ശനിയാഴ്‌ച ആയതുകൊണ്ട്‌ ശനിയാഴ്‌ച ഒന്നാം തിയ്യതിയാണ്‌.
മാസപ്പിറവി കാണല്‍ നിര്‍ബന്ധമോ?
മാസപ്പിറവി(ഹിലാല്‍) കാണല്‍ നിര്‍ബന്ധമാണെങ്കില്‍ ആയതിനു നബി(സ)യില്‍ നിന്നും മാതൃകവേണം. ഖലീഫമാരിര്‍ നിന്നും തെളിവ്‌ ലഭിക്കണം. നബി(സ)തന്റെ ജീവിതത്തില്‍ ഒരിക്കല്‍പോലും 29–ാം തിയ്യതി പടിഞ്ഞാറെ ചക്രവാളത്തില്‍ സൂര്യാസ്‌തമയസമയത്ത്‌ ചന്ദ്രക്കല നോക്കിയിട്ടില്ല. നോക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മാസം കാണാന്‍ പോകുന്നയാള്‍ക്ക്‌ മഗ്‌രിബ്‌ ജമാഅത്തിന്റെ ഇളവുനല്‍കിയിട്ടില്ല. മാസം കാണുന്നയാള്‍ക്ക്‌ പ്രതിഫലം നിശ്ചയിച്ചിട്ടില്ല. ഹജ്ജത്തുല്‍ വിദായിലെ യാത്രയില്‍ നബി(സ)യും സ്വഹാബിമാരും മരുഭൂമിയില്‍ തമ്പടിച്ചിരുന്നിട്ടും ഒരു ലക്ഷത്തോളം സ്വഹാബികള്‍ കൂടെയുണ്ടായിട്ടും ചന്ദ്രക്കല നോക്കിയതായി രേഖയിലില്ല.
പിന്നെയെന്താണു നോക്കേണ്ടത്‌?
അല്‍ ബഖറ 189–ാം വചനത്തില്‍ അല്ലാഹു സു.ത കല്‌പിച്ചു. `ചന്ദ്രക്കലകളെ സംബന്ധിച്ച്‌ ചോദിക്കുന്നു. പറയുക: അത്‌ ജനങ്ങള്‍ക്ക്‌(പൊതുവായും) ഹജ്ജിനും തിയ്യതികള്‍ കാണിക്കുന്നു. ഹിലാല്‍ എന്ന ഏകവചനമല്ല അഹില്ല എന്ന ബഹുവചനമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട്‌ നബി(സ)പറഞ്ഞു. അല്ലാഹു അഹില്ലത്തിനെ(കലകളെ) തിയ്യതികള്‍ക്ക്‌ മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നു. അതിന്റെ(ചന്ദ്രന്റെ) കാഴ്‌ചയുടെ അടിസ്ഥാനത്തില്‍ നോമ്പുതുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക. അത്‌ മറയ്ക്കപ്പെട്ടാല്‍(ഫഇന്‍ ഗുമ്മ) നിങ്ങള്‍ കണക്കാക്കുക.' ഇവിടെയും ബഹുവചനമാണു ഉപയോഗിച്ചിരിക്കുന്നത്‌. ഏകവചനത്തില്‍ ഹിലാലിനെ കാണാനല്ല ബഹുവചനത്തില്‍ അഹില്ലയെ ചന്ദ്രക്കലകളെ ഓരോ ദിവസവും നോക്കി കണ്ട്‌ അതിന്റെ വലിപ്പവും(അഹില്ല) സ്ഥാനവും(മന്‍സില്‍) മനസ്സിലാക്കി തിയ്യതി നിശ്ചയിക്കുക എന്നാണ്‌. ഒന്നാം തിയ്യതി സന്ധ്യക്ക്‌ കലകാണും അത്‌ വലുതായി കൊണ്ടിരിക്കുന്ന പുതുമാസത്തിന്റെ കലയാണ്‌. 7–ാം ദിവസം മഗ്‌രിബിന്‌ ചന്ദ്രന്‍ തലക്കുമുകളില്‍ നേര്‍ പകുതിയിലും അല്‌പം കുറഞ്ഞുകാണും. പ്രസ്‌തുതകല അര്‍ദ്ധരാത്രി അസ്‌തമിക്കുന്നു. തിയ്യതികളുടെ ഒരു ചെക്കിംഗ്‌ പോയിന്റാണ്‌ 7–ാം തിയ്യതി 15ന്‌ പൌര്‍ണമി. 22/23 തിയതികളില്‍ വീണ്ടും അര്‍ദ്ധചന്ദ്രനാവുന്നു. അടുത്തദിവസം ചന്ദ്രന്‍ കലരൂപം ആയിത്തീരുന്നു. അത്‌ ഏതു ദിവസത്തിലാണ്‌. അടുത്ത ആഴ്‌ച അതേ ആഴ്‌ചദിവസം പുതുമാസം ഒന്നാം തിയ്യതിയായിരിക്കും. അവസാന ആഴ്‌ചയില്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുക. 28 നോ 29നോ ഉര്‍ജൂനുല്‍ ഖദീം(യാസീന്‍:39) ഫജര്‍ സമയത്ത്‌ കാണാന്‍ കഴിയുന്നു. അടുത്തദിവസം രാവിലെയും വൈകുന്നേരവും ചന്ദ്രനെ കാണുന്നില്ല. മാസാവസാനദിനം–ന്യൂമൂണ്‍ ദിനം–പുതു ചന്ദ്രന്‍ പിറക്കുന്നദിനം ആണത്‌ .... അടുത്തദിവസം ഒന്നാംതിയ്യതി. ഒന്നാംതിയ്യതി കല പടിഞ്ഞാറില്‍ കാണുന്നു. നബി(സ)ശഅബാന്‍ മാസത്തില്‍ ചന്ദ്രനെ പ്രത്യേകം നിരീക്ഷിക്കുമായിരുന്നു എന്ന ആയിശ(റ)റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ നിന്നും വ്യക്തമാക്കുന്നത്‌ ഇത്തരത്തിലുള്ള കാഴ്‌ചയാണ്‌. ഹിലാലിനെയല്ല അഹില്ലയെയാണ്‌ നോക്കേണ്ടത്‌ എന്നതാണ്‌. ഖുര്‍ആനും ശാസ്‌ത്രവും നബിചര്യയും ഒന്നിക്കുന്ന അസുലഭമായ സന്ദര്‍ഭമായ മാസപ്പിറവി മനസ്സിലാക്കി യഥാര്‍ത്ഥദിവസം നോമ്പും ഈദും ആഘോഷിക്കുക. പെരുന്നാളിന്‌ നോമ്പും റമദാനില്‍ ഭക്ഷണം കഴിക്കലും ഹറാമാണെന്ന്‌ പ്രത്യേകം ഓര്‍ക്കുക.
അല്ലാഹു (സു.ത) അനുഗ്രഹിക്കട്ടെ.

3 comments:

  1. ഹിലാലിനെ കുറിച്ചാണ് ഹദീസിൽ പറഞ്ഞത്.ഈ ന്യൂമൂൺ എവിടന്ന്കിട്ടി. ഇസ്ലാമിൽ അതിൻ്റെ തെളിവെവിടെ.' 'മാസമാറ്റത്തിന് നിദാനമാക്കേണ്ടത് ഹിലാൽ ആണ്. അതിന് തെളിവായി കുറെ ഹദീസുകൾ ആ ചർച്ചയിൽ താങ്കൾക്ക് നൽകി. എന്നാൽ ന്യൂമൂൺ ആണ് പരിഗണിക്കേണ്ടത് എന്നതിന് ഒരു കഷ്ണം ഹദീസ് പോലും താങ്കൾക്ക് ഇല്ലായിരുന്നു
    ഇതിന് മറുപടിയുണ്ടെങ്കിൽ എൻ്റെ അടുത്ത സംശയം ഞാൻ ചോദിക്കാം. ഇൻ ഷാ അള്ളാ

    05/06/2015, 8:59 PM - ‪+91 96339 73666‬: ചോദ്യങ്ങൾ താങ്കൾ ചോദിച്ച് കൊണ്ടിരിക്കുകയും, ഞങ്ങൾ ഉത്തരം മാത്രം തരാൻ ഉള്ള യന്ത്രങ്ങൾ ആണെന്ന് ദയവായി കരുതരുത്.

    ഹിജ്രി കമ്മറ്റിയുടെ രീതി ഒരു വേള തെറ്റെന്ന് കരുതാം. പകരം കുറ്റമറ്റ ഒരു രീതി താങ്കൾക്കറിയുമെങ്കിൽ ഞങ്ങൾക്ക് പറഞ്ഞ് തരിക. saleem venghat: ഇത് ചോദിക്കേണ്ടത് എന്നോടാണോ? അവ പണ്ഡിതന്മാർ ചർച്ച ചെയ്യട്ടെ.
    ഇവിടെ വിഷയം നിങ്ങളുടെ രീതി ശരിയല്ല. അത് ഇസ്ലാമികമല്ല. അത് ശരിയാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. നിങ്ങൾ മനസിലാക്കിയത് സത്യമാണെങ്കിൽ അതിന് ഉത്തരം പറഞ്ഞൂടെ . ഞാൻ ഒരു വ്യക്തി എനിക്ക് ഉള്ള സംശയങ്ങൾക്ക് മറുവടി പറയാൻ എന്താണ് തടസം . ഇതിന് മറുപടിയുണ്ടെങ്കിൽ എൻ്റെ അടുത്ത സംശയം ഞാൻ ചോദിക്കാം. ഇൻ ഷാ അള്ളാ. ചോദ്യേത്തര ശൈലിയാണ് കാര്യങ്ങൾ മനസിലാക്കാൻ ഏറ്റവും ഉചിതമെന്ന് ഞാൻ മനസിലാക്കുന്നു.
    ഒരു ആവറേജ് ഈ കാര്യങ്ങൾ മനസിലാക്കിയ എനിക്ക് പോലും മറുപടി പറയാൻ കഴിയാത്ത നിങ്ങൾ എന്തിന് ഈ പേരും പറഞ്ഞ് നടകുന്നു?
    Rahim Sahib Hijri: നബിയുടെ ഹദീന്റെ പൂര്ണരൂപം, ജാലല്ലാഹുല് അഹില്ല മവാക്കീത് ലിന്നാസ്, സൂമൂ ലിരുവിത്തിഹീ വഫ്തിരൂ ലിരുവിത്തിഹീ, ഫ ഇന് ഗുമ്മ അലൈക്കും ഫ കദരൂ ലഹൂ.
    അല്ലാഹു ചന്ദ്രന്റെ വൃദ്ധി കഷയങ്ങളെ ജനങ്ങള്ക് തീയതികളാക്കി, അതിന്റെ കാഴ്ച്ച അനുസരിച്ചു നിങ്ങള് നോമ്പെടുക, കാഴ്ച യനുസരിച്ച് നിങ്ങള് നോംബ് തുറക്കുക, അത് മറയപ്പെട്ടാല് നിങ്ങള് കണക്കാക്കുക. ഇതില് നിന്നും മനസ്സിലാകുന്ന ഒരു കാര്യം ചന്ദ്രന്റെ ഓരോ കലകളും ജനങ്ങല്ക് തീയതി കളാണെന്നും അത് നിരീക്ഷിച്ചു മനസ്സിലാക്കി വേണം നോമ്പെ ടുക്കനെന്നും അത് മറയ പ്പെടുംപോഴാണ് അതിനെ കണക്കക്കേണ്ടത് എന്നുമാണ്. ചന്ദ്രന് മറയുന്നത്നെയാണ് ന്യൂ മൂണ് എന്നു പറയുന്നതു.
    saleem venghat: ഹദീസാണ് വേണ്ടത് താങ്കളുടെ വിശദീകരണമല്ല. ന്യൂമൂൺ പ്രകാരമാണ് മാസാരംഭo കുറിക്കേണ്ടതെന്ന് ഈ ഹദീസിൽ ഉണ്ടോ? എങ്കിൽ ന്യൂമൂൺ എന്നതിൻ്റെ അറബി പദം ഏതാണ്?
    Rahim Sahib Hijri: നബി പറഞ്ഞത് വിദ്യാഭ്യാസമില്ലാത്ത അറബികളോടാന്, അല്ലാതെ ബുദ്ധിജീവി കളോടല്ല. നബി അവരോടു പറഞ്ഞ പദം ഗുമ്മ എന്നാണ്. പച്ച മലയാളത്തില് പറഞ്ഞാല് മറയുക. നെവ് മൂണ് എന്നു പറഞ്ഞാലും അമാവാസി എന്നു പറഞ്ഞാലും എന്താണെന്നറിയാത്ത മലയാളികളുണ്ട് . പക്ഷേ അവരോടു ചന്ദ്രന് മറയുന്നതിനെയാണ് ന്യൂ മൂണ് എന്നു പറഞ്ഞാല് വേഗം മനസ്സിലാകും
    saleem venghat: ക്ലോക് സമയം നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ചെക്ക് ചെയ്തോളൂ, റസൂൽ കല്പിച്ച നിഴൽ നോക്കി കിട്ടുന്ന സമയത്ത് തന്നെ ആണോ നാം നമസ്കരിക്കുന്നതെന്ന്. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ പറയൂ
    സ്റ്റാർട്ടിങ്ങും എൻ ഡിങ്ങും വ്യത്യാസപ്പെടുത്താൻ ഒരു ശാസ്ത്രത്തിനോ ക്ലോകി നോ അവകാശമുണ്ടോ?

    saleem venghat: ഹിലാലിനെ കുറിച്ചാണ് ഹദീസിൽ പറഞ്ഞതും ഞാൻ ചോദിച്ചതും.ഈ ന്യൂമൂൺ എവിടന്ന്കിട്ടി. ഇസ്ലാമിൽ അതിൻ്റെ തെളിവെവിടെ.' 'മാസമാറ്റത്തിന് നിദാനമാക്കേണ്ടത് ഹിലാൽ ആണ്. അതിന് തെളിവായി കുറെ ഹദീസുകൾ താങ്കൾക്ക് നൽകി. എന്നാൽ ന്യൂമൂൺ ആണ് പരിഗണിക്കേണ്ടത് എന്നതിന് ഒരു കഷ്ണം ഹദീസ് പോലും താങ്കൾക്ക് ഇല്ലേ?'അതിന് മറുപടിയില്ലെങ്കിൽ തുറന്ന് പറയൂ.
    👏👏👏👏👏 ഇതായിരുന്നു എൻറ ഒന്നാമത്തെ ചോദ്യം .അതിന് മറുപടി കിട്ടാൻ കാത്ത് ദിവസം 2 ആയി.😀😀😀
    മറുപടിയായി വേറൊരാൾ ഇപ്പോ പറ ഞ്ഞു, ക്ലോക് നോക്കാൻ ഹദീസുണ്ടോ എന്ന്? അത് ആണോ എൻ്റെ ചോദ്യത്തിൻ്റെ ഉത്തരം.?😀😀😀 ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാൻ കഴിയാത്തവർ ആണോ പൊതുജനങ്ങൾക്ക് മറുപടി പറയാൻ നോക്കുന്നത്? സത്യത്തിൽ ഈ വിഷയത്തിൽ ഇനിയും ചർച്ച നടത്തുന്നത് കനത്ത ടൈം വേസ്റ്റ് ആണ്.
    കാരണം നെറ്റിൽ നിങ്ങൾ നടത്തിയ ചർച്ചകളിലെല്ലാം നിങ്ങളുടെ വാദം ദുർബലവും ഇസ്ലാമിക വിരുദ്ധവുമാണെന്ന് ആർക്കുo മനസിലാകും. നിങ്ങൾ കുറച്ചാൾക്കൊഴികെ.
    അതിന് കാരണം നിങ്ങളുടെ ചില നേതാക്കന്മാരുടെ നിലനില്പിൻ്റെ പ്രശ്നമാണ്.
    ഇസ്ലാമിൽ കുറെ ഗ്രൂപ്പുള്ളതിൽ ഒന്ന് നിങ്ങളുടെ ഹിജ് രി അക്കണ്ടിൽ ആകാൻ വേണ്ടിയും അതിൻ്റെ പേരിൽ ഒരു ആൾക്കുട്ടത്തെയും ഒരു ഗ്രൂപ്പിനെയും എന്നും ലൈവ് ആക്കി നിർത്താനും വേണ്ടിയാണ് നിങ്ങളൂടെ ഇത്തരം കലാപരിപാടികൾ എന്നും എനിക്ക് മനസിലായിട്ടുണ്ട്.
    saleem venghat: ഹിലാലിനെ കുറിച്ചാണ് ഹദീസിൽ പറഞ്ഞതും ഞാൻ ചോദിച്ചതും.ഈ ന്യൂമൂൺ എവിടന്ന്കിട്ടി. ഇസ്ലാമിൽ അതിൻ്റെ തെളിവെവിടെ.' 'മാസമാറ്റത്തിന് നിദാനമാക്കേണ്ടത് ഹിലാൽ ആണ്. അതിന് തെളിവായി കുറെ ഹദീസുകൾ താങ്കൾക്ക് നൽകി. എന്നാൽ ന്യൂമൂൺ ആണ് പരിഗണിക്കേണ്ടത് എന്നതിന് ഒരു കഷ്ണം ഹദീസ് പോലും താങ്കൾക്ക് ഇല്ലേ?'അതിന് മറുപടിയില്ലെങ്കിൽ തുറന്ന് പറയൂ.


    ReplyDelete
  2. [12:23, 9/9/2017] സലീം വേങ്ങാട്ട്‌: ok, ശരിസാർ,
    എങ്കിൽ വിസിബ്ൾ ക്രസന്റ് അടിസ്ഥാനത്തിൽ ചർച്ചകൾക്ക് ശേഷം മുസ്ലിം ലോകം ഒന്നിച്ച് തിയതി ഏകീകരണവും, കലണ്ടറും അംഗീകരിച്ചു എന്ന് വെക്കുക. എങ്കിൽ താങ്കളും അവരോടൊപ്പം ഉണ്ടാകുമോ?
    [16:54, 9/9/2017] സലീം വേങ്ങാട്ട്‌: *ഇനി ഈ വിഷയ സംബധിയായി യാതൊരു ചർച്ചക്കും പ്രസക്തിയില്ലാ എന്ന് എനിക്ക് ബോധ്യപ്പെട്ടതിനാൽ ഞാൻ എല്ലാ ചർച്ചയിൽ നിന്നും പിൻമാറുകയാണ്.*
    [16:56, 9/9/2017] സലീം വേങ്ങാട്ട്‌: *ഇനി ഈ വിഷയ സംബധിയായി യാതൊരു ചർച്ചക്കും പ്രസക്തിയില്ലാ എന്ന് എനിക്ക് ബോധ്യപ്പെട്ടതിനാൽ ഞാൻ എല്ലാ ചർച്ചയിൽ നിന്നും പിൻമാറുകയാണ്.*

    കാരണം അത്രയും സുപ്രധാനമായ അഭിപ്രായമാണ് ഇവിടെ ഇദ്ദേഹവും തൊട്ടു മുകളിൽ
    സൂപ്പി മാസ്റ്റും പറഞ്ഞത്.

    *എവിടെയാണ് പിഴവുള്ളത് എന്ന് നാം കണ്ടെത്തിക്കഴിഞ്ഞു.*
    സൂപ്പി മാസ്റ്ററും മറ്റ് ചിലരും നൽകിയ ഓപ്ഷൻ പോലെ വിസിബിൾ ക്രസന്റ് ക്രൈറ്റീരിയ പ്രകാരം മുസ്ലിം ലോകം ഒരു ഏകീകൃത തിയതിയും കലണ്ടറും തീരുമാനിക്കുന്നതോടെ
    HCl മുസ്ലിം ലോകത്തിന്റെ മേൽ ആരോപിക്കുന്ന,

    **_ഒരു ദിനത്തിന്ന് ഒന്നിലധികം തിയതി,
    _ മേഘം തിയതിയിൽ ഇടപെടുന്നു,
    _ നോമ്പും പെരുന്നാളും ഒന്നിലധികം ദിവസങ്ങളിലായി വരുന്നു,
    *_ സംസ്ഥാന, ജില്ല, മഹല്ല് അടിസ്ഥാനത്തിൽ ആഘോഷങ്ങൾ വരുന്നു
    _IDL, മത് ലഹ് , ആഗോള ദിന ചർച്ച etc.. എന്നു തുടങ്ങിയ എല്ലാ കുറ്റ കുറവുകളും പരിഹരിക്കപ്പെടുമായിരിക്കും.

    *പക്ഷെ, ഒരൊറ്റ പോയിന്റിൽ നിന്നു കൊണ്ട് ഹിജ്രി കമ്മിറ്റിക്കാർ ആ കൂട്ടായ്മയിൽ പെടാതെ അന്നും വേറിട്ടു തന്നെയിരിക്കുമെന്നത് ഏറെ നിരാശയുണ്ടാക്കുന്നു.*
    മാസം തുടങ്ങാനും അവസാനിപ്പിക്കാനും നിശ്ചയിച്ച ക്രൈറ്റീരിയയാണ് ഭിന്നതയുടെ ആ പോയിന്റ്.
    ആ അടിസ്ഥാന പോയിന്റ് ചർച്ച ചെയ്തു പരിഹരിക്കാതെയും തീരുമാനമാക്കാതെയും എന്ത് ചർച്ച ചെയ്തിട്ടും കാര്യമില്ല.
    രോഗത്തിനു ചികിത്സിക്കാതെ രോഗലക്ഷണത്തിനു ചികിത്സ കൊടുക്കുന്ന ഡോക്ടർമാരെ പോലെയാണവർ.

    ഇവിടെ രോഗം സ്റ്റാർട്ടിങ്ങ് ക്രൈറ്റീരിയ എന്നതാണ്.
    അത് ചികിത്സിച്ചു ഭേദപ്പെടാതെ അതിന്റെ *രോഗലക്ഷണങ്ങളായ IDL ഉം, ലുനാർ IDL ഉം ആഗോള ദിനവും ചികിൽസിച്ചു കാലം കഴിക്കുന്നവർ നല്ല ഡോക്ടർമാരായിരിക്കുകയില്ല.*

    ReplyDelete
  3. മേഘം മൂടിയാൽ പോലും മാസ പിറവി (കണക്കടിസ്ഥാനത്തിൽ മാസപിറവി ഉണ്ടായാൽ പോലും) ദർശിച്ചിട്ടില്ലങ്കിൽ 30 പൂർത്തിയാക്കണമെന്നാണ് നബി صلى الله عليه وسلم
    പഠിപ്പിച്ചത് 'അത് തന്നെയാണ് മുസ്ലിം ലോക പണ്ഡിതന്മാരും വിവരിച്ചത്

    നബി സ്വ പറയുന്നു..
    നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ ( മാസം മുപ്പത് ) കണക്കാക്കുക."

    (ബുഖാരി മുസ്ലിം)

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.