International Date Line പലപ്പോഴും , ആവർത്തിച്ച് ചർച്ചയാകുന്നു. ഈ വിഷയത്തിൽ എവിടെയാണ് യോജിപ്പുകൾ, എന്താണ് വിയോജിപ്പ് എന്ന് വേർതിരിയേണ്ടതുണ്ട്. അത് സംബന്ധമായ ചില ചോദ്യങ്ങളും, അതിന് നല്‍കപ്പെടുന്ന ഉത്തരങ്ങളും താഴെ.
------------------------------------------------------------------
1- Date line ഭൂമിയിൽ ആവശ്യമാണോ ?
തീർച്ചയായും ആവശ്യമുണ്ട്. ഭ്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഭൂമി, എത്ര തവണ ഭ്രമണം നടത്തി എന്ന് അറിയുന്നതിനായി , ഭൂമിയിൽ ഒരു സ്ഥാനം വേണം. ആ സ്ഥാനം സൂര്യന് നേരെ വന്നത് മുതൽ തിരിച്ച് അവിടെ തന്നെ എത്തുന്ന കാലയളവാണ് ഒരു ദിവസം (Astronomical Day - Noon to Noon). ആ സ്ഥാനത്ത് തിരിച്ചെത്തുമ്പോൽ ഒരു ദിവസം പൂർത്തിയാകുകയും, "രണ്ടാം ദിവസം അവിടെ ആരംഭിക്കുകയും" ചെയ്യുന്നു. ഇപ്രകാരമാണ് ദിനങ്ങൾ മാറിക്കൊണ്ടിരിക്കുന്നത്.
2-ഭൂമിയിൽ നിലവിൽ എവിടെയാണ് Date line ഉള്ളത് ?
റഷ്യക്കും വടക്കേ അമേരിക്കൻ കരഭാഗത്തിനും ഇടയിലുള്ള പസഫിക് സമുദ്രത്തിനിടയിലാണ് നിലവിലുള്ള international Date line
3- 1886 ന് മുമ്പ് ഭൂമിയിൽ ദിവസം ആരംഭിച്ചിരുന്ന Date line എവിടെയായിരുന്നു?
ഭുമിയിലെ വൻകരകളുടെ ഉൽഭവത്തെ പറ്റി "Continental Drift -ഫലക ചലന സിദ്ധാന്തം" ഉണ്ട്. അത് പ്രകാരം, വൻകരകൾ സമുദ്രത്തിലൂടെ തെന്നി നീങ്ങി എന്ന് പറയപ്പെടുന്നു. അപ്രകാരം കിഴക്കോട്ടും പടിഞ്ഞാറോട്ടും തെന്നി നീങ്ങിയ കരഭാഗം , പരസ്പരം മുഖാമുഖം വരുന്ന , ഇപ്പോഴും കടലിനാൽ വേർതിരിക്കപ്പെട്ട ഭാഗത്താണ് international Date line ഉള്ളത്. അത് പ്രകൃതി ദത്തമാണ്.
ഭൂമിയെ ചുറ്റി കപ്പൽ യാത്ര നടത്തിയ ആദ്യകാല നാവികർ ആ പ്രദേശത്തിന് ഇരു ഭാഗത്തും നിലനിൽക്കുന്ന ദിവസ വ്യത്യാസം കണ്ടത്തുകയായിരുന്നു. Discovery of IDL ആണ് സംഭവിച്ചത്, ഉണ്ടാക്കൽ അല്ല. ദിവസം മാറുന്ന പ്രദേശം മുമ്പേ ഉണ്ടായിരുന്നു. ചുരുക്കത്തിൽ 1886 ന് മുമ്പും ഭൂമിയിൽ ദിവസം ആരംഭിച്ചിരുന്നത് ഇപ്പോൾ Date line ഉള്ള പ്രദേശത്ത് നിന്ന് തന്നയായിരുന്നു എന്ന് കരുതുന്നതിനാണ് കൂടുതല്‍ ന്യായം.
4- Date line ന് ഇസ്ലാമിലെ ജുമുഅയുമായി എന്തെങ്കിലും ബന്ധമുണ്ടോ??
ഉണ്ട്. വളരെ വലിയ ബന്ധമുണ്ട്.
ഒരേ നട്ടുച്ച സൂര്യന്റെ കീഴിൽ Date line ന്റെ ഒരു ഭാഗത്ത് ളുഹറും, മറുഭാഗത്ത് ജുമുഅയും നമസ്കരിക്കുന്നു. ഭൂമിയിൽ അവിടെയല്ലാതെ മറ്റൊരിടത്തും ഇത് സംഭവിക്കുന്നില്ല. ആ "വരയാണ്" ജുമുഅ ദിവസം നിശ്ചയിക്കുന്നത്.
ബ്രിട്ടീഷുകാരൻ 1886ൽ, കോഴിക്കോട്ട് നിന്നും മാറ്റിയാണ് ഇപ്പോഴുള്ള സ്ഥലത്ത് ആ രേഖ വരച്ചതെങ്കിൽ ,1886 ന് ശേഷം കോഴിക്കോടിന്റെ കിഴക്ക് ഭാഗത്തുള്ളവർ ജുമുഅ നമസ്കരിച്ചത് യഥാർത്ഥ ദിവസത്തിൽ ആകില്ല. കാരണം "ആ വരയുടെ" പടിഞ്ഞാറ് ഭാഗത്ത് ജുമുഅ നമസ്കരിക്കുമ്പോൾ , കിഴക്കുകാർ ളുഹർ ആയിരുന്നു നമസ്കരിക്കേണ്ടിയിരുന്നത് . അത് കൊണ്ട് Date line ന് ജുമുഅയിൽ വലിയ പ്രാധാന്യമുണ്ട്.
7- നിലവിലുള്ള Date line അനുസരിച്ച് ജുമുഅ ആരംഭിക്കുന്നത്, ദിനമാറ്റത്തിന് അല്ലാഹു ഏർപ്പെടുത്തിയ സംവിധാനം എന്ന നിലക്കാണോ, അതല്ല 1886ൽ മുസ്ലിംകൾക്ക് അല്ലാഹുവിന്റെ ദീനിൽ ബ്രിട്ടീഷുകാരൻ ഉണ്ടാക്കി തന്ന നിയമം എന്നനിലക്കാണോ??
അല്ലാഹുവിന്റെ ദീനിലെ അതിപ്രധാനമായ "ജുമുഅ" തുടങ്ങുന്നയിടം അല്ലാഹു തന്നെ നിർണ്ണയിച്ചതാണ്; അല്ലാതെ 1886 ൽ "ബ്രിട്ടിഷുകാരൻ അല്ലാഹുവിന്റെ ദീനിൽ ഉണ്ടാക്കി തന്ന നിയമം എന്ന നിലക്കല്ല.
8 - Date line ൽ വരുത്തപ്പെട്ട മാറ്റങ്ങളെ സംബന്ധിച്ച് എന്താണ് അഭിപ്രായം ??
Date line ന്റെ principle അത് മനുഷ്യവാസമുള്ള വൻകരകളിലൂടെയല്ലാതെ, കടലിലൂടെ കടന്ന് പോകുക എന്നതാണ്. കാരണം, കരയിൽ ഒരു റോഡിനപ്പുറവും , ഇപ്പുറവും രണ്ട് ദിവസവും, രണ്ട് തിയതിയും അപ്രായോഗികമാണ്. നിലവിലുള്ള Date line അമേരിക്കൻ വൻകരകൾക്കും, ഏഷ്യ / ആസ്ട്രേലിയക്കും ഇടയിൽ തന്നെയാണ് എന്നും. പിന്നീട് മാറ്റങ്ങൾ വരുത്തപ്പെട്ടത് പ്രസ്തുത വൻകരകൾക്കിടയിലെ കടലിലുള്ള ദ്വീപുകളിൽ ആണ്. അവർ രാഷ്ട്രീയമായ, വാണിജ്യപരമായ കാരണങ്ങളാൽ ഡേറ്റ് ലൈൻ അപ്പുറവും ഇപ്പുറവും കടന്നിട്ടുണ്ട്. അത് ഭൂമിയിലെ "സ്റ്റാൻഡേർഡിൽ" മാറ്റം വരുത്തിയിട്ടില്ല.
ഒരു ഘട്ടത്തിലും , പസഫിക് സമുദ്രം കടന്ന് ആ രേഖ വൻകരയിലേക്ക് കടന്നിട്ടുമില്ല.
ഒരു കാറിന്റെ ടയർ മാറ്റിയാൽ , 'കാർ' മാറ്റി എന്നി പറയാത്തത് പോലെ തന്നെയാണ് ഇതും. പക്ഷെ , രാഷ്ട്രീയമായ, വാണിജ്യപരമായ മാറ്റങ്ങൾ പോലും നടത്തുന്നത് ഇക്കാര്യത്തിൽ ശരിയായ നടപടിയല്ല.
-----------------------------------------------------------------
ഡേറ്റ് ലൈൻ ചർച്ചകളിൽ ഉയർന്ന് വരുന്ന മറ്റൊരു പദമാണ് International Lunar Date Line(ILDL) . അത് സംബന്ധമായ ചില ചോദ്യങ്ങളും മറുപടിയുമാണ് താഴെ.
-------------------------
1- എന്താണ് സൗര ദിവസം (Solar day) ? എന്താണ് തിയതി (Date)?
സൗര ദിവസം (Solar day) - ഭൂമി സൂര്യനെ അപേക്ഷിച്ച് ഒരു തവണ ഭ്രമണം ചെയ്യാനെടുക്കുന്ന "സമയം" . ദിവസം - DAY - എന്ന് സാമാന്യമായി പറയുമ്പോഴും ഉദ്ദേശിക്കുന്നത് ഇതാണ്. അത് സാമാന്യമായി 24 മണിക്കൂർ ആകുന്നു.
ദിവസത്തിന്റെ "സംഖ്യാ രൂപം" ആണ് തിയതി. ഒരു ദിവസത്തിന് ഒരു തിയതി മാത്രം.
2- ഗ്രിഗോറിയൻ കലണ്ടറിൽ ഉപയോഗിക്കുന്ന "ദിവസം -DAY" ൽ നിന്ന് "ഇസ്ലാമിക് കലണ്ടറിലെ "ദിവസം -DAY"ക്ക്, അതിന്റെ ദൈർഘ്യത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
എല്ലാ കലണ്ടറുകളിലും ഉപയോഗിക്കുന്ന ദിവസം "സൗര ദിവസം (Solar day) " തന്നെയാണ്. ചന്ദ്രമാസത്തിലെ DAY എന്നതും Solar Day ആകുന്നു. ഭൂമിയുടെ ഒരു പ്രാവശ്യത്തെ , സൂര്യന് അഭിമുഖമായ ചുറ്റൽ -ദിവസം -എല്ലാ കലണ്ടറിലും ഒന്ന് തന്നെയാണ്.
A lunar day is the length of time it takes for the Moon to make one complete rotation on its axis compared to the Sun.
Lunar Day എന്നത് , ചന്ദ്രനിലെ ദിവസമാണ്, ഭൂമിയിലെത് അല്ല. അത് ഭൂമിയിലെ മനുഷ്യരുടെ കലണ്ടറിൽ ഉപയോഗിക്കുന്നതായി നമുക്ക് അറിയില്ല.
3- മാസവും ദിവസവും തമ്മിലെ ബന്ധം എന്താണ് ?
ദിവസങ്ങൾ ചേർന്നതാണ് മാസം.
ഉദാഹരണത്തിലൂടെ പറഞ്ഞാൽ, ഒരു ദിവസം എന്നത് 'മാല' കോർക്കാൻ ഉപയോഗിക്കുന്ന ഒരു 'മുത്ത്' ആയി സങ്കൽപ്പിക്കുക. 28/29,30,31 മുത്തുകൾ ചേർത്ത് ഒരു മാലയുണ്ടാക്കിയാൽ അത് സൗരമാസത്തിന്റെതായി. 29/30 ക്രമത്തിൽ (ചന്ദ്രക്കലകളുടെ അടിസ്ഥാനത്തിൽ) മാല കോർത്താൽ അത് ചന്ദ്രമാസത്തിന്റെത് ആയി.
രണ്ട് മാലയിലും ഒരേ മുത്ത് തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ എണ്ണത്തിലും , അത് ഉണ്ടാക്കാൻ സ്വീകരിച്ച മാനദണ്ഡത്തിലും വ്യത്യാസമുണ്ട് എന്ന് മാത്രം.
അതായത് സോളാർ കലണ്ടറിലും, ലൂണാർ കലണ്ടറിലും ഉപയോഗിക്കുന്ന "ഡേ" ഒന്ന് തന്നെയാണ്. ഒരു വ്യത്യാസവുമില്ല.
ദിവസം മഗ്രിബിന് തുടങ്ങിയാലും, ഫജ്രിനു തുടങ്ങിയാലും അർദ്ധരാത്രിയോ , നട്ടുച്ചക്കോ, പ്രഭാതത്തിലോ തുടങ്ങിയാലും എല്ലാ കലണ്ടറിലും ദിനം സാമാന്യമായി "24 മണിക്കൂർ" തന്നെയാണ്. ഇസ്ലാമിക കലണ്ടർ ഇതിൽ നിന്ന് വ്യത്യസ്തമല്ല.
4- International Lunar Date Line എന്താണ് ? അതിന്റെ ആവശ്യകത എന്ത്? അതിന്റെ സ്ഥാനം എവിടെ ? ആ സ്ഥാനം സ്ഥിരമായതാണോ , അല്ല പ്രതിമാസം മാറുന്നതാണോ ??
ദിവസങ്ങൾ ചേർന്നതാണ് മാസം. മാസം എന്നത് ദിവസവുമായി ബന്ധമില്ലാത്ത വേറെന്തോ സാധനമല്ല. അതു കൊണ്ട് തന്നെ ദിവസം തുടങ്ങുന്നിടത്ത് തന്നെയാണ് മാസവും തുടങ്ങുന്നത്. ഇസ്ലാമിക മാസത്തിലെ ദിവസവും സൗരദിനമാണെന്നതിനാൽ , അത് ആരംഭിക്കേണ്ടതും "ഭൂമിയിൽ ദിവസം ആരംഭിക്കുന്ന" International Date Line ൽ നിന്ന് തന്നെയാണ്.
സൂര്യസ്തമയത്തിന് ശേഷം ചന്ദ്രക്കല "കണ്ടാലേ" ഇസ്ലാമിക മാസം ആരംഭിക്കൂ എന്ന് കരുതുന്നവർക്ക് 28 ദിവസത്തിന് അപ്പുറമുള്ള കലണ്ടർ ഉണ്ടാക്കാന്‍ കഴിയില്ല. കാരണം 29 ന് മാനത്ത് കാര്‍മേഘമുണ്ടോ എന്ന് നോക്കിയിട്ട് വേണം തുടർന്ന് വരുന്ന ദിവസം ഏതെന്ന് തീരുമാനിക്കാൻ. ഈ വിഷമാവസ്ഥ മറികടക്കാനും, തിയതികൾ ഏകീകരിക്കാനുമുള്ള പാഴ്‍വേലയുടെ ഭാഗമായി , "മാസം കാണൽ" വിഭാഗക്കാർ കണ്ടെത്തിയ "പുതിയ" സംഗതിയാണ് International Lunar Date Line(ILDL).
ILDL എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഓരോ ചന്ദ്ര മാസത്തിലും ആദ്യ ചന്ദ്രനെ, സൂര്യാസ്തമയ ശേഷം കാണുവാൻ സാധ്യതയുള്ള സ്ഥലത്ത് ഇടപ്പെടുന്ന 'തിയതി രേഖ'യാണ്. ആ തിയതി രേഖ മുതൽ പടിഞ്ഞാറോട്ട് പുതിയ മാസം തുടങ്ങുന്നു.
ILDL എന്ത് കൊണ്ട് വേണ്ടതില്ല?
a- ഇന്നോളം ലോകത്ത് അത് നിലവില്ല എന്നത് തന്നെ ഒന്നാമത്തെ കാരണം. 1400 വർഷത്തിനപ്പുറം പഴക്കമള്ള മതത്തിൽ ഇക്കാലം വരെ അത്തരമൊരു രേഖയില്ലാതെ "മാസം മാറിയെങ്കിൽ" , അത് തന്നെ തെളിയിക്കുന്നത് അത് മതത്തിൽ "ഇല്ലാത്തതാണ്", "വേണ്ടാത്തതാണ്" എന്നത്രെ. 2013 ൽ ഇസ്ലാമിൽ മാസം തുടങ്ങാൻ പുതിയ നിയമം വരില്ലല്ലോ?? ഇനി അപ്രകരമൊന്ന് വേണമെന്ന് കരുതുന്നവർ , അത്തരമൊരു രേഖ ഇല്ലാതെ ഇന്നും നിലനിൽക്കുന്ന "ഇസ്ലാമിന്റെ " (അ)പൂർണ്ണതയെ പറ്റി എന്ത് പറയുന്നു. ഇനിയും പൂർണ്ണമായിട്ടില്ലേ ഇസ്ലാം ??? ഒരു 'രേഖയുടെ ' കൂടി കുറവുണ്ടോ ?
b- ഏത് "ഡേറ്റ് ലൈൻ" ആയാലും ശരി, അതിന് ഇരുവശവും "തിയതി" മാത്രമല്ല മാറുന്നത്. "ദിവസവും" മാറുന്നു. തിയതി മാത്രം മാറുന്ന, ദിവസം മാറാത്ത ഡേറ്റ് ലൈനിനെ , ഡേറ്റ് ലൈൻ എന്ന് പറയാൻ പോലും പറ്റില്ല. സമയം കാണിക്കാത്ത വാച്ചിനെ, വാച്ച് എന്ന് പറയുന്നതിൽ എന്ത് കാര്യം ?? ILDL ന്റെ ഗതിയും വ്യത്യസ്തമല്ല. അത് ഒരേ നഗരത്തെ രണ്ടായി "തിയതിയിൽ വിഭജിക്കും", എന്നാൽ "ദിവസം" ഒന്ന് തന്നെയായിരിക്കും. ഒരേ ദിവസം രണ്ട് തിയതി !!!.
c- മാസമാറ്റത്തിൽ "അഡ്ജസ്റ്റ്മെന്റുകൾ" നടത്താൻ പാടില്ല എന്ന് പറയുന്നവർ, അവർ സ്വന്തം കാര്യത്തിൽ അത് നടത്തുന്നില്ലെങ്കിൽ, ILDL ന്റെ സ്ഥാനം പ്രതിമാസം മാറിക്കൊണ്ടിരിക്കും. കഴിഞ്ഞ മാസം തുടങ്ങിയത് മലേഷ്യയിൽ നിന്ന്, ഈ മാസം ബോംബെയിൽ നിന്ന്, അടുത്ത മാസം മക്കയിൽ നിന്ന് എന്നിങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഒരു തിയതി രേഖ ഇസ്ലാമിക കലണ്ടർ കൂടുതൽ അപ്രായോഗികമാക്കാനേ ഉപകരിക്കൂ.
ചുരുക്കത്തിൽ International Lunar Date Line എന്ന പുതിയ രേഖ "മാസം തുടങ്ങാൻ" ആവശ്യമേയില്ല. അത് ആവശ്യമില്ലാത്തത് കൊണ്ട് തന്നെ ഇക്കാലം വരെ അങ്ങിനെയൊന്ന് ഭൂമിയിൽ നിലവില്ല താനും.
29 ന് മേഘം മറഞ്ഞാൽ 30 തികക്കുക എന്നാണ് പ്രവാചകൻ പഠിപ്പിച്ചത് എന്ന് പറയുന്നവർ എങ്ങിനെയാണ് ILDL സ്വീകരിച്ച് കലണ്ടർ ഉണ്ടാക്കുന്നതും, ആഘോഷ തിയതികൾ നേരത്തെ കണക്കാക്കുന്നതും?. പ്രസ്തുത ദിവസം ILDL ൽ "ചന്ദ്രനെ കാണുക സാധ്യമാണോ" എന്ന് കണക്ക് കൂട്ടി പ്രവചിക്കാമെങ്കിലും , "ഗുമ്മ" എന്ന കാർമേഘം ഉണ്ടാകുമോ എന്ന് എങ്ങിനെ നേരത്തെ അറിയും ?? അത് അന്നേ ദിവസം "നോക്കുന്ന " സമയത്തല്ലേ അറിയാൻ കഴിയൂ?? പിന്നെ എങ്ങിനെ നേരത്തെ കലണ്ടർ ഉണ്ടാക്കും ?
കാർമേഘവും 30 തികക്കലും എല്ലാം, സ്വയം പാലിക്കേണ്ടതില്ലാത്തതും മറ്റുള്ളവരോട് തർക്കിക്കാൻ വേണ്ടി മാത്രമുള്ളതുമാണോ ??
കൂടാതെ എല്ലാറ്റിനും "പ്രമാണം" എവിടെ എന്ന് ചോദിക്കുന്നവർ, പുതിയ "ILDL" ന്റെ ഇസ്ലാമിക പ്രമാണവും കൂടി തരിക.
--------------------------
5- ദിനാരംഭ സ്ഥാനവും ചന്ദ്രമാസാരംഭ സ്ഥാനവും ഒരേയിടത്ത് ആകാമോ ? എന്തുകൊണ്ട് ഒരേയിടത്ത് ആകാം, അല്ലെങ്കിൽ ആയിക്കൂടാ ?
സാമാന്യമായി, ഒരു വർഷത്തെ സോളാർ കലണ്ടറിൽ 365 ദിവസമുണ്ട് ; ലൂണാർ കലണ്ടറിൽ 354/355 ദിവസം ഉണ്ട് . രണ്ട് കലണ്ടറിലെയും "ദിവസം - ഡേ" 24 മണിക്കൂർ എന്ന ഒരേ കാര്യം തന്നെയാണ്.
അതുകൊണ്ട് തന്നെ ദിനാരംഭ സ്ഥാനവും ചന്ദ്രമാസാരംഭ സ്ഥാനവും ഒരേയിടത്ത് തന്നെ ആകുന്നു.
ഒരു ശഅബാൻ 30 വ്യാഴം ആണെങ്കിൽ, അതിനടുത്ത ദിവസം വെള്ളിയാണ്, തിയതി റമദാൻ ഒന്നും. 'വെള്ളി' എന്ന ദിവസം IDL ൽ ആരംഭിക്കുകയും , 'തിയതി റമദാൻ 1' മക്കയിൽ നിന്ന് ആരംഭിക്കുകയും ചെയ്യുന്നതെങ്ങിനെ ?? 'വെള്ളി' എന്ന ദിവസം ഭൂമിയിൽ ആരംഭിക്കുന്നിടത്ത് നിന്ന് തന്നെ , ആ ദിവസത്തിന്റെ തിയതിയും ആരംഭിക്കണം. അപ്രകാരമാണ് ഹിജ്ര കമ്മറ്റിയുടെ കലണ്ടർ ഉള്ളത്.

ഇനി അഥവാ 1886ല്‍ ബ്രിട്ടീഷുകാരന്‍ മാറ്റി വരച്ചതാണ് അതെങ്കില്‍, അത് അറിഞ്ഞു കൊണ്ട് തന്നെ മുസ്‍ലിംകള്‍ തങ്ങളുടെ ജുമുഅ മാറുന്ന സ്ഥലവും മാറ്റിയത് എന്തു കൊണ്ട്? ബ്രിട്ടീഷുകാരാണോ ഇസ്ലാമിലെ ജുമുഅ മാറ്റസ്ഥാനം നിര്‍ണ്ണയിക്കുന്നത്. എന്തുകൊണ്ടാണ് ഡേറ്റ്ലയിന്‍ വിമര്‍ശകര്‍ തങ്ങളൂടെ ജുമുഅ മാറ്റത്തിന് , അവര്‍ കരുന്ന, മുമ്പ് ഉണ്ടായിരുന്നെന്ന് അവര്‍ പ്രചരിപ്പിക്കുന്ന, രേഖയില്‍ നിന്ന് ജുമുഅ തുടങ്ങുകയും, അതിനപ്പുറം വ്യാഴാഴ്ച ളുഹര്‍ നമസ്കരിക്കുകയും ചെയ്യാത്തത് ? വിമര്‍ശകര്‍ക്ക് ഇന്ന് ഭൂമിയില്‍ ജുമുഅ ആരംഭിക്കുന്നത് ശരിയായ സ്ഥലത്ത് നിന്നല്ല എന്ന് വാദമുണ്ടോ ?? ഉണ്ടെങ്കില്‍ പിന്നെ എവിടെനിന്നാണ് അവര്‍ തങ്ങളൂടെ ജുമുഅ ആരംഭം കണക്കാക്കുന്നത് ??

No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.