Pages

Friday, October 10, 2014

കലണ്ടറിലെ അഡ്‌ജസ്റ്റുമെന്റുകൾ - യാഥാർത്ഥ്യമെന്ത് ???

A facebook post accusing adjustments :



Text : 
>

> ...... Creations  ജുമുഅ ചന്ദ്രക്കലയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനിക്കപ്പെടേണ്ടതെങ്കിൽ അങ്ങിനെയൊക്കെ ആകുമായിരുന്നു.
പ്രകൃതിപ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള തിയതികൾ ഉരുണ്ട ഭൂമിയിൽ ഒരു ദിവസമാകില്ല. അഡ്ജസ്റ്റ്മെന്റുകളിലൂടെയല്ലാതെ.

ഇക്കഴിഞ്ഞ ജൂലായ് 27ന് ഇന്ത്യൻ സമയം രാവിലെ 4.12ന് സംഭവിക്കുന്ന ന്യൂമൂണിന്റെ പേരിൽ അതേ 27‌ാം തിയതിയെ തന്നെ ചന്ദ്രമാസം ഒന്നായി മണിക്ഫാനും കൂട്ടരും കൂടിയിരുന്ന് തീരുമാനിച്ചു.

ഇനി, അടുത്ത ഡിസംബർ 22ന് ലണ്ടനിൽ പുലർച്ചെ 1.36ന് തന്നെ ന്യൂമൂൺ സംഭവിക്കുമെങ്കിലും അന്നേ ദിവസം പൂർത്തിയാക്കി 23ന് ചന്ദ്രമാസം ഒന്നാക്കിയാൽ മതി എന്ന് മണിക്ഫാനും കൂട്ടരും തീരുമാനിച്ചു.

മണികഫാനിയൻ സിദ്ധാന്തപ്രകാരം സുബ്‌ഹിക്ക് പുതുദിവസം പിറക്കുമെങ്കിലും ആ ന്യൂമൂണിന്റെ ശേഷം പിറക്കുന്ന ദിവസം സൌകര്യപൂർവ്വം മൂപ്പർ പഴയ മാസത്തിലേക്ക് ചേർത്തു.

ഇങ്ങിനെയൊക്കെ തോന്നിയപോലെ അഡ്ജസ്റ്റ് ചെയ്ത് രൂപപ്പെടുത്തിയ ആ കലണ്ടർ സ്വീകരിക്കൽ മുസ്ലിമിനു ബാധ്യതയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതിനെ നിരാകരിക്കൽ കുഫ്‌റാണത്രെ, ജൂതായിസമാണത്രെ....

ഇങ്ങിനെയൊക്കെ തീരുമാനിക്കാൻ മണികഫാനെന്താ നബിയാണോ, മൂപ്പർക്കെന്താ വഹ്‌യുണ്ടോ എന്നൊന്നും ചോദിക്കരുത്. ഫാൻസ് അസോസിയേഷൻ കാടിളക്കിവരും.  <<<<


---------------------------------------------------------------------------------------------------


Reply by Mr.Abdul Rahim , Edappally on 10 OCT 2014

https://www.facebook.com/groups/Islamic.Month/permalink/686854798077105/

>>> ജുമുഅ ചന്ദ്രക്കലയുടെ അടിസ്ഥാനത്തി ലായിരുന്നു തീരുമാനിക്കപ്പെടേണ്ടതെങ്കിൽ അങ്ങിനെയൊക്കെ ആകുമായിരുന്നു.<<<

മറുപടി:

ആഴ്ചയിലെ എഴ് ദിവസങ്ങൾ എന്നത് ലോകത്ത് സ്ഥിരപ്പെട്ട കാര്യമാണ്. മക്കയിൽ ഒരു വെള്ളിയാഴ്ച എന്നത് ലോകത്തെല്ലായിടത്തും വെള്ളിയാഴ്ച തന്നെയാണ്. മക്കയിലെ ഒരു ദിവസം അസ്തമിക്കാതെ ലോകത്ത് ഒരു പുതു ദിവസംആരംഭിക്കുകയില്ല എന്ന് സാരം. ഒരു ദിവസത്തിന് ഒരു തീയതി എന്നത് അല്ലാഹു സംവിധാനിച്ച പ്രകൃതിയുടെ നിയമമാണ്. ആ തിയതിയാണ് ചന്ദ്രൻറെ വൃദ്ധി ക്ഷയങ്ങൾ കൊണ്ട് അല്ലാഹു നമ്മെ അറിയിച്ചു തരുന്നത്.
-------------


>>> പ്രകൃതിപ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള തിയതികൾ ഉരുണ്ട ഭൂമിയിൽ ഒരു ദിവസമാകില്ല. അഡ്ജസ്റ്റ്മെന്റുകളിലൂടെയല്ലാതെ. <<<

മറുപടി:

ഭൂമി ഉരുണ്ടതാണ് എന്ന് കരുതി നാം തട്ടിക്കളിക്കുന്ന ഒരു പന്ത്‌ പോലെയാണ് എന്ന് കരുതരുത്. കാരണം ഉരുണ്ട പന്തിനു അതിരുകളില്ല, എന്നാൽ ഉരുണ്ട ഭൂമിക്കു അതിരുകൾ ഉണ്ട്.തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, ഈ അതിരുകൾ നിശ്ചയിച്ചത് മണിക്ക് ഫാനല്ല, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നാഥനായ അല്ലാഹുവാണ്. അതിര് എന്ന് പറഞ്ഞാൽ സ്ഥലം അവിടെ അവസാനിക്കുന്നു എന്നർത്ഥം.മക്കയിൽ നിന്ന് ഒരാൾ കിഴക്കോട്ടു സഞ്ചരിച്ചാൽ ഇന്ത്യ, പാകിസ്താൻ ചൈന, മലേഷ്യ, ജപ്പാൻ തുടങ്ങിയ കിഴക്കൻ രാജ്യങ്ങളിൽ എത്താം. വീണ്ടും കിഴക്കോട്ടു തന്നെ പോയാൽ പടിഞ്ഞാറൻ രാജ്യമായ അമേരിക്കയിൽ എത്തും. മക്കയിൽനിന്ന് ഒരാൾ പടിഞ്ഞാറോട്ട് പോയാലും സ്ഥിതി ഇത് തന്നെ. അയാൾക്ക്‌ പടിഞ്ഞാറൻ രാജ്യമായ അമേരിക്കയിലൂടെ സഞ്ചരിച് കിഴക്കൻ രാജ്യങ്ങളിൽ എത്താം, എന്ന് കരുതി അമേരിക്ക കിഴക്കാണ് എന്നോ ഇന്ത്യ പടിഞ്ഞാറാണ് എന്നോ ആരുംപറയില്ല. തെക്കിന്റെയും വടക്കിന്റെയും സ്ഥിതി ഇത് തന്നെ. അല്ലാഹു ഭൂമിയിൽ അതിരുകൾ നിശ്ചയിച്ചത് ദിവസം എന്നത് ഭൂമിയിൽ സംവിധാനിച്ചുകൊണ്ടാണ്. ഭൂമിയിലെ ഒരു ദിവസം കിഴക്കേ അറ്റത്ത് നിന്ന്ആരംഭിച്ചു 48 മണിക്കൂർ കൊണ്ട് പടിഞ്ഞാറേ അറ്റത്ത് അവസാനിക്കുന്നു. ഇത്കേൾകുമ്പോൾ "ഒരു ദിവസത്തിന്റെ ദൈർഘ്യം 48 മണികൂർ ആണ് എന്ന് മണിക്ഫനികൾ"എന്നും പറഞ്ഞ് വാളെടുക്കണ്ട.
ഒരു ബോഗിക്ക് 1 മീറ്റർ എന്ന തോതിൽ എഞ്ചിൻ അടക്കം 24 ബോഗികൾ ഉള്ള ഒരു ട്രെയിൻ അത്രയും തന്നെ (24 മീറ്റർ) നീളമുള്ള ഒരു സ്റ്റേഷനിലൂദെ കടന്നു പോകുന്നു എന്ന് കരുതുക. ട്രെയിൻ ഒരു മീറ്റർ സഞ്ചരിക്കാൻ ഒരു മണികൂർ വേണമെങ്കിൽ ഈ ട്രെയിൻ ആ സ്റ്റേഷൻ കടന്നു പോകാൻ എത്ര മണികൂർ വേണ്ടിവരും എന്ന് കണ്ടു പിടിച്ചാൽ ഇതിനു ഉത്തരം കിട്ടും. വിശദീകരണംചിന്തിക്കുന്നവർക്ക് വിടുന്നു. ദിവസങ്ങൾ എന്ന 7 ട്രെയിനുകൾ ഇടമുറിയാതെ ഈ സ്റ്റേഷനിലൂടെ കടന്നു പോകുന്നു.
------------



>>> ഇക്കഴിഞ്ഞ ജൂലായ് 27ന് ഇന്ത്യൻ സമയം രാവിലെ 4.12ന് സംഭവിക്കുന്ന ന്യൂമൂണിന്റെ പേരിൽ അതേ 27‌ാം തിയതിയെ തന്നെ ചന്ദ്രമാസം ഒന്നായി മണിക്ഫാനും കൂട്ടരും കൂടിയിരുന്ന് തീരുമാനിച്ചു.

ഇനി, അടുത്ത ഡിസംബർ 22ന് ലണ്ടനിൽ പുലർച്ചെ 1.36ന് തന്നെ ന്യൂമൂൺ സംഭവിക്കുമെങ്കിലും അന്നേ ദിവസം പൂർത്തിയാക്കി 23ന് ചന്ദ്രമാസം ഒന്നാക്കിയാൽ മതി എന്ന് മണിക്ഫാനും കൂട്ടരും തീരുമാനിച്ചു. <<<<


മറുപടി:

മേൽ പറഞ്ഞ രണ്ടു കാര്യങ്ങളും ഒന്ന് തന്നെ യാണ്. ന്യൂ മൂണ്‍ഉണ്ടാകുന്നത് അത് സംഭവിക്കുന്ന സ്ഥലത്തെ ഉച്ചയിലാണ്. അപ്പോൾ കണക്കാക്കേണ്ടത് അവിടത്തെ ദിവസത്തിലാവണം. അമേരിക്കയിൽ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഒരു കുഞ്ഞു ജനിച്ചു എന്ന് പറഞ്ഞാൽ ഇന്ത്യയിലുള്ള കുഞ്ഞിന്റെ ബാപ്പ അത് തിങ്കളാഴ്ച രാത്രി 12 മണിക്ക് എന്ന് രേഖപ്പെടുത്തി വക്കില്ല. ഇത് പോലെ തന്നെയാണ് ന്യൂ മൂണിന്റെ അഥവാ ചന്ദ്ര പിറവി യുടെ യുടെ കാര്യവും.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പ്രാദേശികസമയത്തിലേക്ക് സംഭവങ്ങൾ
കൊണ്ടുവന്നിട്ടു കാര്യമില്ല. ഇതെല്ലം ആഗോള സമയത്തിലാണ് രേഖ പ്പെടുത്തുന്നത്. ആഗോള സമയം എന്ന് പറഞ്ഞാൽ ഭൂമിയുടെ കിഴക്കേ അറ്റം മുതൽ പടിഞ്ഞാറെ അറ്റം വരെ യുള്ള ഒരു ദിവസത്തിന്റെ 24 മണിക്കൂർ സമയം. അത്തുടങ്ങി യ സ്ഥലത്ത് തന്നെ അവസാനിക്കുന്നു. വർഷാ വർഷം പെരുന്നാൾ തീരുമാനിക്കുന്നത് മണിക്ക് ഫന്റെയോ അനുയായികളുടെയോ ജോലിയല്ല. ആകാശ ഭൂമികളുടെ സ്രിഷ്ടിപ്പോടെ തന്നെ അല്ലാഹു അതെല്ലാംതീരുമാനിച്ചു
സംവിധാനിച്ചു കഴിഞ്ഞു.
അതനുസരിച്ചുള്ള കലണ്ടർ എല്ലാ വർഷവും ഞങ്ങൾപ്രസിദ്ധീകരിക്കുന്നുണ്ട്. കൂടാതെ 3000 വർഷം ത്തെ കലണ്ടറും
പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവിടെ യാതൊരു അട്ജസ്റ്റ് മെന്റും ഇല്ല. അഡ്ജസ്റ്റു മെന്റുകൾ ചെയ്യുന്നത് ഇവടത്തെ സംഘടന കളുടെയും കാളിമാരുടെയും പണിയാണ്. അവരുടെ കലണ്ടറുകളിൽ ഒന്ന് പ്രസിദ്ധീകരിക്കയും മറ്റൊന്ന് പ്രഖ്യപിക്കയും ചെയുന്നു.
----------


>>> മണികഫാനിയൻ സിദ്ധാന്തപ്രകാരം സുബ്‌ഹിക്ക് പുതുദിവസം പിറക്കുമെങ്കിലും ആ ന്യൂമൂണിന്റെ ശേഷം പിറക്കുന്ന ദിവസം സൌകര്യപൂർവ്വം മൂപ്പർ പഴയ മാസത്തിലേക്ക് ചേർത്തു. <<<


മറുപടി:

മക്കയിലെ ഒരു ഞായറാഴ്ച പ്രഭാതത്തിനു മുന്പ്(ഇഷാ യുടെ യും തഹജ്ജുദിന്റെയും വിതറിന്റെയും സമയം തീരുന്നതിനു മുന്പ്.)ലോകത്തെവിടെയെങ്കിലും ന്യൂ മൂണ്‍ സംഭവിച്ചാൽ ശേഷം മക്കയിൽ ഉദിക്കാൻ പോകുന്ന തിങ്കളാഴ്ച ദിവസം മാസത്തിൻറെ ഒന്നാം തിയതി യായിരിക്കും. അതിന് കാരണം ന്യൂ മൂണ്‍ സംഭവിക്കുന്ന സ്ഥലത്ത് ഞായറാഴ്ച ഉച്ച തന്നെ യാണ്എന്നതാണ്. അഥവാ ലോകത്ത് തിങ്കളാഴ്ച്ച യിൽ പ്രവേശിച്ചവർക്കൊക്കെ മാസം ആരഭിച്ചു എന്നർത്ഥം.
---------------


>>>> ഇങ്ങിനെയൊക്കെ തോന്നിയപോലെ അഡ്ജസ്റ്റ് ചെയ്ത് രൂപപ്പെടുത്തിയ ആ കലണ്ടർ സ്വീകരിക്കൽ മുസ്ലിമിനു ബാധ്യതയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.അതിനെ നിരാകരിക്കൽ കുഫ്‌റാണത്രെ, ജൂതായിസമാണത്രെ.... <<<


മറുപടി:

തോന്നിയത് പോലെ ദിവസത്തെ മാറ്റി മറിക്കുന്നത് ആരാണ് എന്നത് ജനംകണ്ടുകൊണ്ടിരിക്കുന്ന സംഗതിയാണ്. വെള്ളിയാഴ്ചയുടെ ജുമാനസ്കാരം കിഴക്ക് നിന്ന് പടിഞ്ഞാറോ ട്ടാണ് പോകുന്നതെങ്കിൽ അതിനെ കുറിക്കുന്ന തിയതി പടിഞ്ഞാറു നിന്ന് കിഴക്കോട്ടാണ് ഇവർ കൊണ്ടുവരുന്നത്. ഇതിലും വലിയ വിഡ്ഢിത്തം ഏതാണുള്ളത്. ഇത് കുഫ്രിനെ അധികരിപ്പിക്കലാണ് എന്ന് പറഞ്ഞത് ഖുർ ആനാണ്. (9:36,37). മണിക്ക്ഫാനല്ല.

---------------


>>> ഇങ്ങിനെയൊക്കെ തീരുമാനിക്കാൻ മണികഫാനെന്താ നബിയാണോ, മൂപ്പർക്കെന്താ വഹ്‌യുണ്ടോ എന്നൊന്നും ചോദിക്കരുത്.ഫാൻസ് അസോസിയേഷൻ കാടിളക്കിവരും. <<<


മറുപടി :

കാടിളക്കാൻ മാത്രമുള്ള ഫാനുകൾ ഒന്നും മണിക്ക്ഫാനില്ല. മെമ്പർ ഷിപ്‌കൊടുത്ത് ഫാനുണ്ടാക്കുന്ന പണിയും ഹിജ്റ കമ്മിറ്റി ക്കില്ല. ജനങ്ങളെ ബോധവല്കരിക്കുക അത് മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം.
മുഹമ്മദ്‌ നബിക്ക് ശേഷം ആർക്കെങ്കിലും വഹിയുണ്ടോ എന്ന് ചോദിക്കുന്നത് തന്നെ മുസ്ലിമിന്റെ ലക്ഷണമല്ല. പക്ഷെ നിലവിൽ ഇതെല്ലാംത്തീരുമാനിക്കുന്നവർക്ക് ഇതെല്ലാം ഉണ്ടോ എന്ന് ഞങ്ങൾ ചോദിക്കുന്നില്ല.


വസസലാം

അബ്ദുല്‍ റഹീം
സ്റ്റേറ്റ് സെക്രട്ടറി,
ഹിജ്രകമ്മിറ്റി









-----------------------------------------------------------------------------------------------------------




World Time Zone Map ഒരു Universal Day യെ ആണ്   ചിത്രീകരിക്കുന്നത്. താഴെയുള്ള ചിത്രം കാണുക. 


ചിത്രത്തിന്‍റെ വലത് വശത്ത് നിന്ന് ആഗോള ദിനം (Universal Day) ആരംഭിക്കുന്നു. അത് IDL ലെ നട്ടുച്ചയാണ്‌, 00:00 UTC.  ഇടത് ഭാഗത്ത് അങ്ങേയറ്റം 24:00. W
ഈ ദൈര്‍ഘ്യത്തില്‍ എവിടെയെങ്കിലും വച്ച് conjunction സംഭവിക്കുന്നു. ഉദാഹരണത്തിനായി ചിത്രത്തില്‍ 1,2,3,4 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. Conjunction ചിലപ്പോള്‍ ആഗോള സമയ ആരംഭത്തോടടുത്ത് ആസ്ത്രേലിയയുടെ ഭാഗത്ത് വച്ചാകാം (Geographic Position GP). അല്ലെങ്കില്‍ ആഗോള ദിനാന്ത്യത്തോടടുത്ത് കാനഡയുടെ ഭാഗത്ത് വച്ചാകാം . ഒന്നു കൂടി വ്യക്തമാക്കിയാല്‍ , Conjunction ഒരു ഞായറാഴ്ച എന്ന യൂണിവേഴ്സൽ ദിനത്തിന്റെ ആരംഭത്തിലോ, മദ്ധ്യത്തിലോ, അവസാനത്തിലോ ആകാം. എപ്പോള്‍ ആയാലും അത് ഞായര്‍ എന്ന ദിവസത്തിന്‍റെ അകത്താണ്‌. അതായത്, Conjunction സംഭവിക്കുന്നത് ഒരു യൂണിവേഴ്സൽ ദിവസം എന്ന Span ന്‌ അകത്തായിരിക്കും. അത് കൊണ്ട് തന്നെ ആ ദിവസം അമാവാസി ദിവസം Day of Conjunction; മാസത്തിലെ അവസാനദിവസം. അതിനടുത്ത ദിവസം മാസത്തിലെ ആദ്യ ദിവസം. എന്നാൽ ന്യൂമൂൺ സംഭവിക്കുന്നത്, അത് സംഭവിക്കുന്ന സ്ഥലത്തെ പ്രാദേശിക സമയം നട്ടുച്ചക്ക് ആയിരിക്കുകയും ചെയ്യും.

ചുരുക്കത്തിൽ അമാവാസി സംഭവിക്കുന്ന സ്ഥലത്തെ തിയതിയും ദിവസവുമാണ് മാസത്തിലെ അവസാന ദിവസം. ആ ദിവസത്തെയും സമയത്തേയും യൂണിവേഴ്സൽ ദിവസത്തിലേക്ക് മാറ്റിപ്പറയുകയാണ് ചെയ്യുന്നത്.   അതിനെ തുടർന്ന് വരുന്ന ദിവസം പുതുമാസത്തിലെ ആദ്യ ദിവസം. 

നബി(സ) ജനിച്ചപ്പോള്‍ (ജനിച്ചസമയം) ലോകം മുഴുവന്‍ തിങ്കളാഴ്ച്ച ആയിരുന്നില്ലെങ്കിലും നബി(സ) മക്കയില്‍ ജനിച്ച ദിവസമായ  തിങ്കളാഴ്ച്ച തന്നെയാണ്‌ ലോകം മുഴുവന്‍ നോമ്പ് എടുക്കേണ്ടത്.

ഖുർആൻ അവതരം ആരംഭിച്ച ലൈലത്തുൽ ഖദ്‌ർ ഒറ്റയായ രാവിൽ/ദിവസത്തിൽ ആണന്ന് പറയുന്നു. മക്കയിൽ ഒറ്റയായ ആ രാവ്/ദിവസം , അന്നേരം ചില പ്രദേശങ്ങളിൽ 'ഇരട്ട'യായിരിക്കില്ലേ ? അവർക്ക് ആ സുദിനം ഇരട്ടയിൽ ആണോ ?? 
അല്ല. കാരണം അത് സംഭവിക്കുന്ന സ്ഥലത്തെ ദിവസമാണ് ലോകം മുഴുവൻ പരിഗണിക്കുന്നത്. 

മാസപിറവിയുണ്ടാകുന്ന സ്ഥലത്തെ ദിവസമാണ് ലോകം മുഴുവന്‍ മാസത്തിലെ അവസാന ദിവസമായി പരിഗണിക്കേണ്ടതെന്ന്  ഇത് വ്യക്തമാക്കുന്നു. ഒരു സ്ഥലത്ത് പിറന്ന കുട്ടി മറ്റൊരുസ്ഥലത്ത് ചെല്ലുന്നത് വീണ്ടും പിറക്കലല്ലാത്തതുപോലെപിറന്ന ചന്ദ്രന്‍ മറ്റു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വീണ്ടും പിറന്നുകൊണ്ടല്ല. 
ഒരു കുട്ടിക്ക് ഒന്നിലധികം പിറവി (ജനനതിയതി ) ഇല്ലാത്തതുപോലെ ചന്ദ്രന് ഒരുമാസത്തില്‍ ഒന്നിലധികം പിറവിയില്ല.

മാസപ്പിറവി അഥവാ ന്യൂമൂണ്‍ സംഭവിക്കുന്ന സ്ഥലത്തെ ദിവസമാണ് മാസത്തിലെ അവസാനദിവസം. 

ചിലര്‍ക്ക് പിന്നെയും സംശയം, ഒരു മനുഷ്യന്‍റെ ജനനത്തിന്‌ ജനന സ്ഥലത്തെ സമയം പരിഗണിക്കാം, എന്നാല്‍ ആകാശത്തിലെ ചന്ദ്രപ്പിറവി അങ്ങിനെ ഭൂമിയിലെ ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിക്കാനാകുമോ ?? 

മാസപ്പിറവി അഥവാ ന്യൂമൂണ്‍ ഭൂമിയിലെ ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിച്ച് തന്നെയാണ്‌ നടക്കുന്നത്. ഭൂമിയിലെ ഏത് പ്രദേശത്തിന്‌ മുകളില്‍ വച്ചാണോ ന്യൂമൂണ്‍ നടക്കുന്നത് , അതാണ്‌ ആ മാസപ്പിറവി നടക്കുന്ന സ്ഥലം. കൂടുതല്‍ അറിയാന്‍ 

Conjunction സമയം എപ്പോള്‍ ??? എത്ര ദിവസം ??? എന്ന പോസ്റ്റ് വായിക്കുക. 


ഇനി മാസം മുന്‍കടക്കല്‍ നടത്തപ്പെടുന്നു, അഡ്ജസ്റ്റ്മെന്റ് നടത്തപ്പെടുന്നു എന്ന് ആരോപിക്കുന്നവരോട് മൂന്ന് ചോദ്യങ്ങള്‍ 

1- നിങ്ങള്‍ ഉദ്ധരിക്കുന്ന സംഭവത്തിലെ,  ന്യൂമൂണ്‍ "ദിവസവും തിയതിയും" അത് സംഭവിക്കുന്ന പ്രദേശത്ത് എന്നായിരുന്നു ??

2- മുന്‍ കടന്നു എന്ന് പറയപ്പെടുന്നവര്‍ , ഏത് ദിവസത്തിലേക്കാണ്‌ പ്രവേശിച്ചത് ?? ന്യൂമൂണ്‍ സംഭവിച്ച പ്രദേശത്തെ  "ന്യൂമൂൺ ദിവസ"ത്തിലേക്കോ , അതല്ല അതിനെ തുടര്‍ന്ന് വരുന്ന പുതിയ ദിവസത്തിലേക്കോ ?? 

3-ന്യൂമൂൺ സംഭവിച്ച സ്ഥലത്തെ തിയതിയും, ദിവസവും നിലവിലുള്ള മാസത്തിലെ അവസാനദിവസം എന്ന നേർക്ക് നേരെയുള്ള ശാസ്ത്രീയ സത്യം പാലിക്കുന്നു എന്നല്ലാതെ വേറെ എന്ത് അഡ്ജസ്റ്റ്മെന്റ് നടത്തപ്പെട്ടു എന്നാണ് ആരോപിക്കുന്നത് ?? 









No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.