Pages

Friday, July 17, 2015

ഗ്രഹണവും മാസപ്പിറവിയും



ഗ്രഹണവും മാസപ്പിറവിയും 

സൂര്യന്റെയും ഭൂമിയുടെയും കേന്ദ്ര ബിന്ദുക്കളിൽ നിന്ന് പുറപ്പെടുന്ന സാങ്കല്പിക രേഖ , ഭൂമിയുടെ ഏത് longitude ൽ കൂടിയാണോ കടന്ന് പോകുന്നത് , ആ longitude ൽ കൂടി ചന്ദ്രന്റെ കേന്ദ്ര ബിന്ദു കടന്ന് പോകുന്ന "ക്ഷണികമായ" പ്രതിഭാസമാണ് 'ന്യൂമൂൺ അഥവാ മാസപ്പിറവി'. 
മാസപ്പിറവി അഥവാ ന്യൂമൂണ്‍ എന്നത് ഒരു instant ആണ്‌. ,. അതിന്റെ ദൈര്‍ഘ്യം സെക്കന്റ് എന്ന് പോലും പറയാനാകില്ല.

The orbital speed of the Earth around the Sun averages about 30 km/s (108,000 km/h)
The orbital speed of the Moon around the Earth 1.022 Km/s (3,680.5 km/h)

കാരണം 30 km/s വേഗതയുള്ള ഭൂമി, 1.022 Km/s വേഗതയുള്ള ചന്ദ്രന്‍ , (ശ്രദ്ധിക്കുക: ഒരു സെക്കന്റിലെ വേഗതയാണിത്) ഇവയുടെ കേന്ദ്ര ബിന്ദുക്കൾ ഒരേ രേഖയില്‍ ഒത്ത് ചേര്‍ന്ന് നില്ക്കുന്ന സമയം വളരെ വളരെ കുറഞ്ഞ അളവാണ്‌. അതാണ്‌ ആ പ്രതിഭാസത്തെ "an instant" എന്ന് വിളിക്കുന്നത്. ന്യൂമൂണ്‍ നടന്നതിന്റെ അടുത്ത instantല്‍ വളരെ വളരെ നേര്‍ത്ത ബാലചന്ദ്രന്‍ ഉണ്ടായിക്കഴിഞ്ഞു.
 അമാവാസി അഥവാ conjunction = New moon എന്ന പ്രതിഭാസം ഒരു പ്രാദേശിക സംഭവമല്ല. അത് 'ഭൂമി' എന്ന നമ്മൾ വിളിക്കുന്ന 'ഭൂലോക'ത്തിന് മൊത്തമായി, മാസത്തിലൊരിക്കൽ, ഒരു പ്രാവശ്യം മാത്രം സംഭവിക്കുന്ന പ്രാപഞ്ചിക പ്രതിഭാസം ആകുന്നു. ഭൂമി ,സൂര്യൻ, ചന്ദ്രൻ എന്നിവയുടെ കേന്ദ്ര ബിന്ദുക്കൾ ഒരേ "Longitude"ൽ ഒന്നിക്കുന്ന ഒരു instant ആകുന്നു conjunction. അപ്രകാരമുള്ള ഒന്നിക്കൽ ആ മാസത്തിൽ പിന്നീട് ഉണ്ടാവില്ല. അത് ഭൂമിയിൽ അവിടെയല്ലാതെ മറ്റൊരിടത്തും ആ മാസത്തിൽ ഉണ്ടാവുകയുമില്ല. 

ആ സംഭവത്തിന്റെ തിയതിയും ദിവസവും ഓരോ നാട്ടുകാരുടെയും പ്രാദേശിക സമയത്തിൽ അല്ല കണക്കാക്കുന്നത്. മറിച്ച്, conjunction സംഭവിക്കുന്ന ഭൂമിയുടെ Longitude ൽ ഉള്ള ദിവസവും , തിയതിയും ഏതാണോ , അതാണ് ആ പ്രതിഭാസത്തിന്റെ തിയതിയും ദിവസവും. ഉദാഹരണത്തിന് പ്രവാചകൻ (സ) ജനിച്ച ദിവസവും തിയതിയും മക്കയിൽ എന്തായിരുന്നുവോ അതാണ് ലോകം മുഴുവനും സ്വീകരിക്കുന്നത്. 

അത് പോലെ തന്നെയാണ് അമാവാസിയുടെ കാര്യവും. മാസപ്പിറവി അഥവാ ന്യൂമൂണ്‍ ഭൂമിയിലെ ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിച്ച് തന്നെയാണ്‌ നടക്കുന്നത്. ഭൂമിയിലെ ഏത് പ്രദേശത്തിന്‌ മുകളില്‍ വച്ചാണോ ന്യൂമൂണ്‍ നടക്കുന്നത് , അതാണ്‌ ആ മാസപ്പിറവി നടക്കുന്ന സ്ഥലം. അവിടത്തെ തിയതിയും ദിവസവും ആണ് മാസപ്പിറവിയുടെ സമയവും. 

ഒക്ടോബർ 23, 2013 ന് 21:56 Hr UT ക്ക് ആണ് അമാവാസി . അതായത് ഭൂമിയുടെ പടിഞ്ഞാറേ അറ്റത്തിനടുത്ത് (അമേരിക്കയുടെ ഭാഗത്ത്) നട്ടുച്ചക്ക് ആണ് അന്നത്തെ conjunction. അതായത് 23 എന്ന തിയതിയും വ്യാഴം എന്ന ദിവസവും ആകുന്നു , മാസത്തിലെ അവസാന ദിവസം അഥവാ അമാവാസി ദിനം. അതിനടുത്ത ദിവസം പുതുമാസത്തിലെ ഒന്ന്. 


From ICOP web site

Quote:
"The New Moon phase is defined as the instant at which the apparent celestial longitudes of the Moon and the Sun are the same. Considering the Sun, Moon, and the Earth to be points not disks. Adopting this definition, the New Moon phase is certainly a unique instant all over the world. But in reality the Sun, the Moon, and the Earth are viewed as disks not points, and so, observers on the Earth in different locations will not see the centers of the Sun and the Moon at the same longitude in the same instant. The difference may reach up to four hours. This would be obvious during a solar eclipse, which can be considered as a "visible" New Moon phase, since it is well-known that a solar eclipse does not begin at the same instant all over the world.
For most purposes, it is suitable to consider the New Moon phase as a unique instant all over the world, and so, nearly all the astronomical books and magazines publish times of New Moon phase as a unique instant, which is for the center of the Earth. 
UnQuote:

സൂര്യ ഗ്രഹണം. 
സൂര്യന്റെയും ഭൂമിയുടെയും ഇടയിൽ വരുന്ന ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നതാണ് സാമാന്യമായി സൂര്യ ഗ്രഹണം.  
മാസപ്പിറവി അഥവാ conjunction നടക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഗ്രഹണം ആരംഭിക്കുകയും, conjunction ന് മണിക്കൂറുകൾക്ക് ശേഷവും ഗ്രഹണം തുടരുകയും ചെയ്യും. 
ഗ്രഹണം എന്നത് ഒരു പോയന്റിൽ മാത്രമല്ല, മറിച്ച് ഒരു "Region" ൽ സംഭവിക്കുന്ന പ്രതിഭാസമാണ്. 
എന്നാൽ 'conjunction = new moon = മാസപ്പിറവി" ഭൂമിയിലെ ഒരു longitude ന് മുകളിൽ വച്ച് മാത്രം സംഭവിക്കുന്ന ക്ഷണികമായ പ്രതിഭാസമാണ്. only over a 'point'.
ഗ്രഹണം സംഭവിക്കുന്ന റീജിയണിൽ ആദ്യം നിഴൽ വീഴുന്നവർ ആദ്യം ഗ്രഹണ നമസ്കാരത്തിലേക്ക് കടക്കുന്നു, പിന്നീട് ആ നിഴൽ നീങ്ങി ഓരോ പ്രദേശത്ത് എത്തുമ്പോൾ ആ പ്രദേശത്തുകാരും നമസ്കാരം നിർവ്വഹിക്കുന്നു. 
മാസപ്പിറവി ഒരു മാസത്തിൽ ഒരു പോയന്റിൽ മാത്രം സംഭവിക്കുന്നു, അത് മറ്റെങ്ങോട്ടും നീങ്ങി വരില്ല ആ മാസത്തിൽ. എന്റെ നാട്ടിലെ ആകാശത്ത് മാസപ്പിറവി വരാൻ ഓരോരുത്തരും കാത്തിരുന്നിട്ട് കാര്യമില്ല. അത് ഒരിടത്തല്ലാതെ മറ്റൊരിടത്തും , ആ മാസത്തിൽ ഉണ്ടാകില്ല. ഗ്രഹണം ആ റീജിയണിൽ എല്ലായിടത്തും sooner or later എത്തും.
ഭൂമിയെ ചുറ്റുന്ന ചന്ദ്രന്റെ , കറക്കത്തിന്റെ "count" എടുക്കുന്ന സ്റ്റാർട്ടിങ്ങ് പോയന്റ് ആണ് മാസപ്പിറവി. അത് ഭൂമീക്ക് മൊത്തം ബാധകം.





ഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കേണ്ടത് ഓരോ പ്രദേശത്തും ഗ്രഹണം ദൃശ്യമാകുന്ന "സമയത്ത്" ആകുന്നു. എന്നാല്‍ പെരുന്നാള്‍ നമസ്കാരം നിർവ്വഹിക്കേണ്ടത്,  പെരുന്നാള്‍ "ദിവസത്തില്‍ (യൌം) " ആകുന്നു. അതു പോലെ നോമ്പും , നോമ്പിന്‍റെ "ദിവസത്തില്‍ (യൌം) " ആകുന്നു. 'സമയത്തിൽ - വക്തിൽ ' അല്ല. 

പെരുന്നാൾ നമസ്കാരം, ഇതര നമസ്കാരങ്ങളെ പോലെ ഭൂമിയിലെ കിഴക്ക് ഭാഗക്കാർ ആദ്യം നമസ്കരിക്കുന്നു. ഉദാഹരണം , ഇന്ത്യക്കാർ സൗദി അറേബ്യക്ക് മുമ്പായി ജുമുഅ നമസ്കരിക്കുന്നു, ഫർദ് നമസ്കാരങ്ങൾ നിർവഹിക്കുന്നു. 
എന്നാൽ ഗ്രഹണ നമസ്കാരം ഇതിൽ നിന്ന് വ്യത്യസ്ഥമാണ്. ഗ്രഹണം മൂലം ചന്ദ്രന്റെ നിഴൽ ആദ്യം വിഴുന്നത് പടിഞ്ഞാറ് ഭാഗത്തായിരിക്കുമെന്നതിനാൽ , ഗ്രഹണം അനുഭവപ്പെടുന്ന റീജിയണിലെ പടിഞ്ഞാറുകാർ ആദ്യം നമസ്കരിക്കുകയും പിന്നീട് കിഴക്കുകാർ അവരവരുടെ നാട്ടിൽ ഗ്രഹണം ദൃശ്യമാകുന്നതനുസരിച്ച്  നമസ്കരിക്കുകയും ചെയ്യുന്നു. ഉദാഹരണമായി , സൗദിയും ഇന്ത്യയും ഒരു സൂര്യഗ്രഹണത്തിന്റെ പരിധിയിൽ ആണെങ്കിൽ , അന്നത്തെ ഗ്രഹണ നമസ്കാരം ആദ്യം സൗദിക്കാർ നമസ്കരിക്കുകയും, പിന്നീട് ദൃശ്യമാകുമ്പോൾ ഇന്ത്യക്കാർ നമസ്കരിക്കുകയും ചെയ്യും.  അനിമേഷൻ ശ്രദ്ധിക്കുക. ഗ്രഹണം തുടങ്ങുമ്പോൾ ആദ്യം നിഴൽ പടിഞ്ഞാറ് ഭാഗത്താണ്. പിന്നീട് ആ നിഴൽ കിഴക്കോട്ട് നീങ്ങുന്നു. 



അതായത് ഗ്രഹണ നമസ്കാരത്തിന്റെ flow, സാധാരണ നമസ്കാരത്തിന്റെ എതിർ ദിശയിൽ ആകുന്നു. അത് ഒരു പ്രദേശിക പ്രതിഭാസവും, പ്രത്യേകമായ വിധിയും ഉള്ള കാര്യം ആകുന്നു. അത് പെരുന്നാൾ നമസ്കാരവുമായി താരതമ്യം ചെയ്യാവതല്ല.

ഡേറ്റ് ലൈനിന്റെ അടുത്ത് വച്ച് നടക്കുന്ന ഗ്രഹണങ്ങളിൽ , ചിലപ്പോൾ ഗ്രഹണം ആരംഭിക്കുന്നത് പുതിയ ദിവസത്തിലും, അമാവാസി (ന്യൂമൂൺ) സംഭവിക്കുന്നത് പഴയ ദിവസത്തിലും ആയിരിക്കും. ഇത് നിഴൽ പതിക്കുന്നത് മൂലം സംഭവിക്കുന്നതാണ്. 
അനിമേഷൻ കാണുക. 




No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.