Pages

Monday, September 21, 2015

ബലി പെരുന്നാൾ 23 സെപ്തംബർ 2015 ബുധനാഴ്ച എന്തു കൊണ്ട് ??? - Notice HCI Kozhikode



ബലി പെരുന്നാൾ 23 സെപ്തംബർ 2015 ബുധനാഴ്ച എന്തു കൊണ്ട് ??? - Notice HCI Kozhikode

ബലിപെരുന്നാള്‍ ബുധനാഴ്ച എന്തുകൊണ്ട്?

'' ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെയടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അതാണു ദീനുല്‍ ഖയ്യിമു '' (നേരായതും കണക്കുബോധിപ്പിക്കേണ്ടതും എന്നെന്നും നിലനില്‍ക്കുന്നതുമായത്-ഖുര്‍ആന്‍ 9:39). നാലു പവിത്രമാസങ്ങളില്‍ ഒന്നാണു ദുല്‍ഹിജ്ജ. അല്ലാഹുവിന്റെ കലണ്ടര്‍ ചന്ദ്രമാസക്കലണ്ടറാണെന്നു നബി(സ)പഠിപ്പിച്ചിരിക്കുന്നു. പ്രപഞ്ചം സൃഷ്ടിച്ച സമയത്ത് അല്ലാഹു (സു.ത.) നിശ്ചയിച്ച പ്രകാരം മാസങ്ങളും അവയിലെ ദിവസങ്ങളും മാറിമാറിവന്നു കൊണ്ടിരിക്കുന്നു. ഇത് എണ്ണിയെടുക്കുകയും കണക്കുകൂട്ടുകയും(അദദസ്വിനീനവല്‍ ഹിസാബ് 10:05) ചെയ്യുക എന്നല്ലാതെ ദിവസങ്ങളുടെ തിയ്യതികള്‍ ക്രമം തെറ്റിക്കാനോ സ്വയം നിശ്ചയിക്കാനോ മനുഷ്യര്‍ക്കധികാരമില്ല. എല്ലാ ആരാധനകളും സമയബന്ധിതമാണ്. ദിവസത്തില്‍ 5 നേരം നമസ്‌കാരം ആഴ്ചയില്‍ ജുമുഅ, ഒരു മാസം നോമ്പ്, വര്‍ഷത്തില്‍ സക്കാത്തും ഹജ്ജും. ഹജ്ജിന്റെ ദിവസങ്ങള്‍ ദുല്‍ഹിജ്ജ 8 മുതല്‍ 13 വരെയാണ്. ഈ തിയ്യതികള്‍ എങ്ങിനെനിശ്ചയിക്കണമെന്ന് ഖുര്‍ആന്‍ കല്പിക്കുന്നു.

''ചന്ദ്രക്കലകളെ(അഹില്ല) സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അത് ജനങ്ങളുടെ പൊതു ആവശ്യങ്ങള്‍ക്കും ഹജ്ജിനും തിയ്യതികള്‍(മവാഖീതുലിന്നാസി വല്‍ ഹജ്ജ്)ക്കുളള അടയാളമാണ്.''(ഖു.2:189). ഈ ആയത്തിന് അമാനി മൗലവി നല്‍കിയിട്ടുള്ള വിശദീകരണം ''അതായത്, ലൗകികമോ മതപരമോ ആയ കാര്യങ്ങളില്‍, സമയം നിര്‍ണയിച്ചറിയേണ്ടുന്ന ആവശ്യം നേരിടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും സമയം നിര്‍ണയിക്കുവാന്‍ പൊതവിലും, ഹജ്ജു സംബന്ധമായ കാര്യങ്ങളുടെ കാലം കണക്കാക്കുവാന്‍ പ്രത്യേകിച്ചും ഈ മാസപ്പിറവികള്‍(ചന്ദ്രക്കലകള്‍)സഹായകമാകുന്നു.'' അറേബ്യയിലേയോ കേരളത്തിലെ ഏത് സലഫി സംഘടനക്കാണ് ഈ ഖുര്‍ആന്‍ ആയത്ത് ഹജ്ജിന്റെ കാലം കണക്കാക്കാന്‍ സഹായകമാമായിത്തീര്‍ന്നത്? ചിന്തിക്കുക. ഖുര്‍ആനിലെ ഈ കല്പനപ്രകാരം ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ ആഴ്ചയിലെ ചന്ദ്രക്കലകള്‍ നിരീക്ഷിക്കുകയും തിയ്യതികള്‍ നിശ്ചയിക്കുകയും 8-ാം തിയ്യതി ഹജ്ജ് തുടങ്ങുകയുമാണ് വേണ്ടത്. ചന്ദ്രക്കലകള്‍ ഓരോ ദിവസവും വ്യത്യസ്ത വലിപ്പത്തില്‍(അഹില്ല) വ്യത്യസ്ത സ്ഥാനങ്ങളില്‍(മനാസില്‍) കാണപ്പെടുന്നു. ഇവ ഓരോന്നും പ്രസ്തുത ദിവസത്തേക്കുള്ള തിയ്യതികള്‍ കാണിക്കുന്നു. ദുല്‍ഖഅദ 29-ാംനു മഗ്‌രിബിന് പടിഞ്ഞാറെ ചക്രവാളത്തില്‍ ഹിലാല്‍ നോക്കണമെന്നോ കണ്ടാല്‍ മാത്രമേ അടുത്തദിവസം ദുല്‍ഹിജ്ജ ആരംഭിക്കുകയുള്ളൂ എന്നോ ഖുര്‍ആനിലോ ഹദീസിലോ ഇല്ല. അങ്ങിനെയൊരു സുന്നത്തില്ല. പറയപ്പെടുന്ന ഹദീസ് തന്നെ നോമ്പുതുടങ്ങാനും അവസാനിപ്പിക്കാനുമുള്ളതാണ്. അതിനാല്‍ ദുല്‍ഹിജ്ജ 7വരെയുള്ള ചന്ദ്രക്കലകള്‍ നോക്കുകയുംഅതിന്റെ വളര്‍ച്ചയും ഘട്ടങ്ങളും അളന്നുനോക്കിയും എണ്ണിയും തിയ്യതി നിശ്ചയിച്ചാല്‍ 21.9.15 തിങ്കളാഴ്ച 8-ാം തിയ്യതിയും ചൊവ്വ 9, ബുധന്‍ 10-ാം തിയ്യതിയുമാണെന്നു മനസ്സിലാക്കാവുന്നതാണ്.

ഞായറാഴ്ച(13.9.15) സൂര്യനസ്തമിച്ചശേഷം 5 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുകയെന്നും ഹിലാല്‍ കണ്ടാല്‍ അറിയിക്കണമെന്നും മതനേതാക്കള്‍ പ്രസ്താവനയിറക്കി. തിങ്കളാഴ്(14.9.15) ലോകത്തെല്ലായിടത്തും ഒന്നാം തിയ്യതിയുടെ ഹിലാല്‍ ജനങ്ങള്‍ കണ്ടു. അടുത്ത ദിവസം 2-ാം കല ചൊവ്വ, 3 ബുധന്‍, 4 വ്യാഴം, 5 വെള്ളി, 6 ശനി, 7 ഞായര്‍ - ആകാശത്തേക്കു നോക്കിയ ആളുകള്‍ക്കെല്ലാം ഈ ദുല്‍ ഹിജ്ജയിലെ ആദ്യത്തെ 7 കലകളും കണ്ണുകൊണ്ടു കാണാന്‍ കഴിയുന്നതാണ്. അതിനാല്‍ 21.9.15 തിങ്കളാഴ്ച 8-ാം തിയ്യതി യൗമുത്തര്‍വിയ്യ ആയിരിക്കുന്നതാണ്.

''ഉദിച്ചുയരുന്ന സൂര്യനും അതിന്റെ പ്രഭയും തന്നെയാണു സത്യം, തീര്‍ച്ചയായും ചന്ദ്രന്‍ അതിനെ(സൂര്യനെ) തുടര്‍ന്നു വരുമ്പോള്‍'' (അശ്ശംസ്-1,2). ഈ ആയത്തിനെ'ഇബ്‌നു കസീര്‍' വിശദീകരിക്കുന്നു. ''ഒരു ചന്ദ്രമാസത്തില്‍ ആദ്യപാതിയില്‍ ചന്ദ്രന്‍ സൂര്യനെപിന്തുടരുന്നു. രണ്ടാപാതിയില്‍ സൂര്യന്‍ ചന്ദ്രനെപിന്തുടരുന്നു.'' 13.9.15 ഞായറാഴ്ച ചന്ദ്രന്‍ 6:10നും സൂര്യന്‍ 6.18നും ഉദിച്ചു. 14.9.15 തിങ്കളാഴ്ച സൂര്യന്‍ 6.17നും ചന്ദ്രന്‍ 6.55നുമാണ് ഉദിച്ചത്. ഞായറാഴ്ച ചെറുതാകുന്ന കലയും തിങ്കളാഴ്ച വളരുന്ന കലയുമാണ്. അതിനാല്‍ 14.9.15 തിങ്കളാഴ്ച ഒന്നാം തിയ്യതിയും അതിനാല്‍ 23.9.15 ബുധനാഴ്ച ദുല്‍ഹിജ്ജ 10-ാം തിയ്യതിയാണ്.


ഹജ്ജും പെരുന്നാളും

മക്കയില്‍ ഹജ്ജ് ദിവസം സഊദി സര്‍ക്കാര്‍ തെറ്റായാണു നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ പിന്തുടര്‍ന്ന നിലപാടില്‍ നിന്നും അവര്‍ മാറിയിരിക്കുന്നു. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ 14.9.15 തിങ്കളാഴ്ച ഒന്നാം തിയ്യതിയായി അംഗീകരിച്ചെങ്കിലും അതിന്റെ മുകളില്‍ പുതുതായി രൂപീകരിച്ച മൂണ്‍സൈറ്റിംഗ് കമ്മിറ്റിയാണത്രെ ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. മക്കയെ ഉമ്മുല്‍ഖുറാ എന്നാണു ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഭൂമിയിലെ സര്‍വ്വ മഹല്ലുകളുടെയും മാതാവാണു മക്ക. അതിനാല്‍ ഭൂമിയില്‍ എവിടെ മാസപ്പിറവി സ്ഥിരീകരിച്ചാലും അതംഗീകരിക്കാന്‍ മക്കയുടെ ഭരണാധികാരികള്‍ തയ്യാറാവേണ്ടതാണ്. മലേഷ്യ, ഫ്രാന്‍സ്, ഐര്‍ലാന്റ്, ലക്‌സംബര്‍ഗ് എന്നിവിടങ്ങളില്‍ 23.9.15ന് പെരുന്നാള്‍. ഇതെന്തുകൊണ്ടാണ് സഊദി ഭരണധികാരികള്‍ അംഗീകരിക്കാതിരിക്കുന്നത്.?

ഉമര്‍(റ)യുടെ ഭരണകാലത്ത് ഹജ്ജ് തിയ്യതി നിശ്ചയിക്കാന്‍ 4 ദിവസം വരെ കാത്തുനില്‍ക്കുകയും വിദൂരദേശത്തള്ളവരോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സഊദി അറേബ്യ ഇക്കാലത്തും അതു ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ഞായറാഴ്ച 6 മിനുട്ടിന്റെ അസ്തമയ വ്യത്യാസം മക്കയിലുണ്ടായിരുന്നു. അമേരിക്കയിലും, സമോവയിലും മറ്റും അരമണിക്കൂറിലധികം അസ്തമയവ്യത്യാസമുണ്ടായിരുന്നു. ഇവര്‍ തിങ്കളാഴ്ച ഒന്നായി കണക്കാക്കി മക്കയില്‍ വന്നിരുന്നുവെങ്കില്‍ ഹജ് ചെയ്യാന്‍ അനുവദിക്കാതിരിക്കാമോ? സഊദിയുടെ തീരുമാനം ഖുര്‍ആന്‍ വിരുദ്ധമാണ് എന്ന് നിസ്സംശയം പറയാം.


അറഫയും നോമ്പും

ഹാജിമാര്‍ അറഫയില്‍ നില്‍ക്കേണ്ടത് ദുല്‍ഹിജ്ജ 9നാണ്. ദുല്‍ഹിജ്ജ 9ന് അറഫാ നോമ്പ് സുന്നത്തുണ്ട്. ഹാജിമാര്‍ അറഫയില്‍ എത്തിയോ എന്നു നോക്കിയല്ല നോമ്പെടുക്കേണ്ടത്. കാരണം നാം ഹജ്ജും അറഫയും ടി.വി.യില്‍ കാണാന്‍ തുടങ്ങിയിട്ട് അല്പം വര്‍ഷങ്ങളെ ആയിട്ടുള്ളു. എത്രകാലം ഈ കാഴ്ച ഉണ്ടാവുമെന്നും പറയാനാവില്ല. 

അതിനാല്‍ അറഫയില്‍ നില്‍ക്കുന്ന ദിവസം എന്ന നിബന്ധനശരിയല്ല. തിയ്യതിയും അതില്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങളും തെറ്റിച്ചാല്‍ അതംഗീകരിക്കേണ്ട ബാധ്യത സത്യവിശ്വാസികള്‍ക്കില്ല. 25ന് പെരുന്നാള്‍ നടത്തുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രത്യേകിച്ചും കേരളമൊഴിച്ചുള്ള ഇന്ത്യയില്‍ എന്നാണ് അറഫ നോമ്പ് നോല്‍ക്കുക?

അവസാനകാലത്ത് കഅ്ബ പൊളിക്കുമെന്ന് ഹദീസിലുണ്ട്. അക്കാലത്ത് ഹജ്ജ് നടന്നില്ലെങ്കിലും ദുല്‍ഹിജ്ജ മാസവും 9,10 തിയ്യതികളും അറഫാ നോമ്പും ബലിയും പെരുന്നാളും ഉണ്ടാകും. അറഫയില്‍ ഹാജിമാര്‍ സമ്മേളിക്കണമെന്നില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ ഹജ്ജ് നടക്കാതിരിക്കുന്ന കാലം വന്നാല്‍പോലും, ദുല്‍ഹിജ്ജ 9 നോമ്പ് പിടിക്കേണ്ടതാണ്. ഹജ്ജ് നമസ്‌കാരം പോലെ ഒരു ഇമാമിന്റെ കീഴില്‍ ചിട്ടയോടെ ചെയ്യുന്ന കര്‍മമല്ല. മൂന്നു ദിവസങ്ങളിലായി വ്യക്തിഗതമായുള്ള അനുഷ്ഠാനമാണ്. 40 ലക്ഷം പേര്‍ക്ക് ഒരേ സമയം ഒരിക്കലും അറഫയിലെത്താന്‍ കഴിയില്ല. അതിനാല്‍ നേരത്തെ യാത്രചെയ്യാന്‍ ഭരണാധികാരികള്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാല്‍ ശരിരായ തിയ്യതികളില്‍ ഹജ്ജ് ചെയ്യാന്‍ യാതൊരു പ്രയാസവുമില്ല.


ഖുര്‍ആനിലേക്ക് മടങ്ങുക

നിങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ഖുര്‍ആനിലേക്കു മടങ്ങണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ 9:36 ആയത്തില്‍ ഭൂമിക്ക് ഒരു കലണ്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2:189, 10:05, 36:39 ആയത്തുകളിലൂടെ കലണ്ടറിന്റെ നിയമങ്ങളും കല്പിച്ചിട്ടുണ്ട്. ഭൂമിക്ക് ഒരു ചന്ദ്രനെയുള്ളു. ചന്ദ്രന്‍ കാണിക്കുന്ന തിയ്യതിയുടെ അടയാളം ഭൂമിക്ക് ആകമാനം ബാധകമാണ്. നബി(സ)ജനിച്ചത് തിങ്കളാഴ്ച പ്രഭാതത്തില്‍ മക്കയിലാണ്. പ്രസ്തുത ദിവസവും തിയ്യതിയും സമയവും ലോകം അംഗീകരിച്ചതുപോലെ എല്ലാദിവസങ്ങളും അതിന്റെ തിയ്യതിയും ഭൂമിക്ക് ഒന്നു തന്നെയായിരിക്കും. ഖിയാമം നടക്കുന്ന ദിവസവും തിയ്യതിയും ഭൂമിക്ക് ഒന്നു തന്നെയായിരിക്കും. പലതാവില്ല. ഖുര്‍ആന്‍ പറയുന്നു. ''നിങ്ങള്‍ പൂര്‍ണമായും ദീനില്‍ പ്രവേശിക്കുക. ഒരു വിശ്വാസിയായിക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടവരരുത്. മുസ്‌ലുംകള്‍ പൂര്‍ണമായും ഖുര്‍ആനിലേക്ക് മടങ്ങുക. ശാശ്വതമായ സമാധാനത്തിന്നും ഇഹപര വിജയത്തിനും അല്ലാഹു സു.ത വിന്റെ പരമമായ അനുഗ്രഹത്തിന്നും ലോകം ഖുര്‍ആനിലേക്കു മടങ്ങേണ്ടതുണ്ട്. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ
കോഴിക്കോട് - 1




ഹിജ്‌രി കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ത്യയില്‍ പല സ്ഥലങ്ങളിലും പ്രധാനമായും കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ത്യക്കുപുറത്ത് ശ്രീലങ്കയിലും ഈദുഗാഹുകള്‍ സംഘടിപ്പിക്കുന്നതാണ്. കേരളത്തില്‍ താഴെ കൊടുക്കുന്ന പ്രദേശങ്ങളില്‍ ഈദ്ഗാഹുകള്‍ ഉണ്ടായിരിക്കുന്നതാണ്.

1. കോഴിക്കോട് സ്‌നേഹാഞ്ജലി ഓഡിറ്റോറിയം രാവിലെ 8.00 9947002020
2. അരീക്കോട് ജിം ഓഡിറ്റോറിയം 8.15 9447629291
3. വണ്ടൂര്‍ ഷറഫിയ ഓഡിറ്റോറിയം, നിലമ്പൂര്‍, വണ്ടൂര്‍ 8.00 9447335501, 9446885696
4. മലപ്പുറം ബാങ്ക് എംബ്ലോയീസ് ഹാള്‍, ടൗണ്‍ഹാളിന് പിന്‍വശം 8.00 8714157940, 9447537388
5. പൊന്നാനി സിറ്റി സെന്റര്‍ ഹാള്‍,  ചന്തപ്പടി 8.00 9846017558
6 പാലക്കാട് മെലെ സ്ട്രീറ്റ്, പുതുനഗരം 7.15 9746478675
7. ചാവക്കാട് വ്യാപാരഭവന്‍ 8.00 9747404884
8. തൃശൂര്‍ എഞ്ചിനിയേഴ്‌സ് ഹാള്‍ വെറ്റിനറി ഹോസ്പിറ്റലിന് 7.30 9846009003, 9995719999
9. ആലുവ മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ 8.00 9961839685
10. എറണാകുളം ടൗണ്‍ഹാള്‍ 8.00 9605757190, 9037057190
11. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം 8.00 9447760646


http://islamic-month-discussion.2305289.n4.nabble.com/file/n4640772/nottttttice.pdf

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.