Pages

Wednesday, September 16, 2015

Eid Azha 23 Sep 2015 Wednesday, HCI Ekm Notice



അല്ലാഹുവിന്റെ നാമത്തില്‍
ഒന്നിക്കുക; ഭിന്നിക്കരുത്‌
അസ്സലാമു അലൈക്കും
സഹോദരങ്ങളേ,
അല്ലാഹുവിന്റെ പാശം ഒരുമയോടെ മുറുകെ പിടിക്കുക; നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌ (ഖു : 3:103). ~ഒരുമിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പാശത്തിന്റെ പിടി വിടുകയല്ല; അല്ലാഹുവിന്റെ പാശം പിടിക്കാന്‍ വേണ്ടി ഒരുമിക്കുകയാണ്‌ വേണ്ടത്‌. ഖുര്‍ആന്‍ പിന്‍ന്തുടരുന്നതില്‍നിന്നു പിന്തിരിയുന്നവരാണ്‌ ഭിന്നിപ്പുണ്ടാക്കുന്നവര്‍.
നത്തയിലും തഖ്‌വയിലും നിങ്ങള്‍ പരസ്‌പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ പരസ്‌പരം സഹായിക്കരുത്‌. (ഖു : 5:2)
തീയതി ദിവസത്തിന്റെ എണ്ണമായതുകൊണ്ട്‌ ദിവസം മാറുമ്പോള്‍ തീയതി മാറാതിരുന്നാല്‍ ദിവസിന്റെ എണ്ണം അതായത്‌ തീയതി തെറ്റുകയും അവയുടെ പവിത്രത ലംഘിക്കപ്പെടുകയുംചെയ്യുന്നു. ഇതിലൂടെ ഹലാലും ഹറാമും മാറുന്നു. ഇതിനെ കുഫ്‌റിലുള്ള വര്‍ധനവ്‌ എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്‌.
പിറവിയുണ്ടാകുന്ന സ്ഥലത്തെ ദിവസമാണ്‌ പിറവിയുണ്ടാകുന്ന ദിവസമായി ലോകം മുഴുവന്‍ പരിഗണിക്കേണ്ടത്‌. അതുകൊണ്ടാണ്‌ ലോകത്താര്‍ക്കും ഒന്നിലധികം ജനന തീയതി ഇല്ലാത്തത്‌. പ്രവാചകന്‍ (സ) ജനിച്ച സമയത്ത്‌ ലോകം മുഴുവന്‍ തിങ്കളാഴ്‌ചയല്ലെങ്കിലും പ്രവാചകന്റെ ജനന ദിവസം ലോകം മുഴുവന്‍ നോമ്പെടുക്കേണ്ടത്‌ തിങ്കളാഴ്‌ചയാണ്‌. കാരണം പ്രവാചകന്‍ ജനിച്ചപ്പോള്‍, ജനനസ്ഥലത്തെ ദിവസം തിങ്കളാഴ്‌ചയാണ്‌. അതുകൊണ്ട്‌ പ്രവാചകന്റെ ജനനദിവസം ലോകം മുഴുവന്‍ തിങ്കളാഴ്‌ചയാണ്‌.
പ്രവാചകന്‍ (സ) പറഞ്ഞു: തിങ്കളാഴ്‌ച ഞാന്‍ ജനിച്ച ദിവസമാണ്‌, അന്ന്‌ നിങ്ങള്‍ നോമ്പെടുക്കുക. ഈ നിര്‍ദേശം പ്രവാചകന്‍ (സ) പിറന്ന പ്രദേശത്തുകാരോട്‌ മാത്രമുള്ളതല്ല. ലോകര്‍ മുഴുവന്‍ നോമ്പെടുക്കേണ്ടത്‌ തിങ്കളാഴ്‌ചയാണ്‌. ലോകര്‍ക്ക്‌ മുഴുവന്‍ പ്രവാചകന്‍ (സ)യുടെ ജത്തദിനം തിങ്കളാഴ്‌ചയാണ്‌. ഇതുപോലെയാണ്‌ ന്യൂമൂണിന്റെ കാര്യവും. ന്യൂമൂണുണ്ടാകുമ്പോള്‍ ഏതൊക്കെ രാജ്യങ്ങളില്‍ ഏതൊക്കെ ദിവസങ്ങളിലായാലും ന്യൂമൂണുണ്ടാകുന്ന സ്ഥലത്തെ ദിവസമാണ്‌ ലോകം മുഴുവന്‍ ന്യൂമൂണ്‍ ദിവസമായി പരിഗണിക്കേണ്ടത്‌. അതുകൊണ്ട്‌ ന്യൂമൂണുണ്ടാകുന്ന സ്ഥത്തെ ദിവസം ഞായറാഴ്‌ചയാണെങ്കില്‍ തിങ്കളാഴ്‌ച ലോകം മുഴുവന്‍ ഒന്നാം തീയതിയാണ്‌. ഒരു കുട്ടി ജനിക്കുമ്പോള്‍ ജനനസ്ഥലത്ത്‌ ഞായറാഴ്‌ചയാണെങ്കില്‍ ലോകം മുഴുവന്‍ തിങ്കളാഴ്‌ച ആ കുട്ടിക്ക്‌ ഒരുദിവസം പ്രായമാകുന്നതുപോലെയാണ്‌ ഇതും. ചന്ദ്രന്റെ ഒരു ദിവസത്തെ പ്രായമാണ്‌ ഒരു തീയതി.
ശരിയായ ദീന്‍ (9:36) എന്നു ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇസ്‌ലാമിന്റെ സുപ്രധാന ചിഹ്നമാണ്‌ ഇസ്‌ലാമിക കലണ്ടര്‍. കലണ്ടര്‍ പ്രായോഗികമാകണമെങ്കില്‍ ഒരു തീയതിയെ പ്രതിനിധാനം ചെയ്യാന്‍ ഒരു ദിവസമേ പാടുള്ളു എന്നതൊരു യാഥാര്‍ത്ഥ്യമാണ്‌.
അല്ലാഹുവിന്റെ നടപടികള്‍ക്ക്‌ മാറ്റമില്ലെന്നും സൂര്യനും ചന്ദ്രനും കണക്കിന്‌ വിധേയമാണെന്നും സംസ്ഥാനടിസ്ഥാനത്തിലോ, പാര്‍ട്ടിയടിസ്ഥാനത്തിലോ, ഖാദി തീരുമാനത്തിലോ അല്ല; മറിച്ച്‌ ചന്ദ്രന്റെ സ്ഥാനങ്ങളും കലകളുമാണ്‌ തീയതികള്‍ക്കടിസ്ഥാനമെന്നും ഇവയാകട്ടെ അല്ലാഹു നിര്‍ണ്ണയിച്ചുകഴിഞ്ഞതാണെന്നും ഖുര്‍ആനില്‍നിന്ന്‌ വ്യക്തമാണ്‌. ഖദ്ദറ, തഖ്‌ദീര്‍ എന്നീ പദങ്ങളാണ്‌ ഖുര്‍ആനില്‍ ഇതിനുപയോഗിച്ചത്‌. അല്ലാഹുവിന്റെ തഖ്‌ദീറില്‍ മാറ്റംവരുത്താന്‍ ആര്‍ക്കാണാകുക? അല്ലാഹു നിര്‍ണ്ണയിച്ചുകഴിഞ്ഞത്‌ അംഗീകരിക്കാന്‍ മറ്റാരുടെ തീരുമാനമാണ്‌ കാത്തിരിക്കേണ്ടത്‌ ? എങ്കില്‍ അവരാകില്ലേ നമ്മുടെ റബ്ബ്‌?

മക്‌ഹൂല്‍ (റ) പറയുന്നു : തീര്‍ച്ചയായും ഉമര്‍(റ) ആകാശം മേഘാവൃതമായാല്‍ നോമ്പുപിടിക്കാറുണ്ട്‌. ശേഷം അദ്ദേഹം പറയും ഇത്‌ റമദാനെ മുന്തിക്കലല്ല. എന്നാല്‍ സൂക്ഷ്‌മത പുലര്‍ത്തലാണ്‌. മേഘം മൂടിയാല്‍ മാസമാറ്റം സംഭവിക്കില്ലെങ്കില്‍ ഉമര്‍(റ) നോമ്പെടുത്തതെന്തിന്‌? മേഘം മൂടിയാലും മാസമാറ്റം സംഭവിക്കുമെന്ന്‌ സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നുവെന്ന്‌ അവരുടെ നടപടിക്രമങ്ങളില്‍നിന്ന്‌ വ്യക്തമാണ്‌.
മേഘം മൂടിയാലും ഇല്ലെങ്കിലും കൃത്യമായി കണക്കനുസരിച്ച്‌ നോമ്പുതുറക്കുന്ന നാം നോമ്പെടുക്കുന്ന ദിവസത്തിന്റെ കാര്യത്തില്‍ കൃത്യത ഉറപ്പുവരുത്തേണ്ടതില്ലേ ? നോമ്പ്‌ തുറക്കാനും നമസ്‌കരിക്കാനും കണക്ക്‌ സ്വീകരിക്കുന്നതിന്‌ മേഘവും കാഴ്‌ചയില്ലായ്‌മയും തടസ്സമല്ലെങ്കില്‍ ഇത്തരം തടസ്സവാദങ്ങള്‍ നോമ്പ്‌ തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള ദിവസങ്ങള്‍ക്കും ബാധകമല്ല.
ചക്രവാളത്തിലേക്ക്‌ കൈചൂണ്ടിക്കൊണ്ട്‌ പ്രവാചകന്‍ (സ) പറഞ്ഞു : ഇവിടെനിന്ന്‌ രാവ്‌ വരുന്നത്‌ കണ്ടാല്‍ നോമ്പുകാരന്‌ നോമ്പ്‌ മുറിക്കാം. (ബുഖാരി)
അബൂബക്കര്‍ (റ)–ന്റെ മകള്‍ അസ്‌മാഅ്‌  (റ) പറഞ്ഞു : പ്രവാചകന്‍ (സ)–യുടെ കാലത്ത്‌ മേഘംമൂടിയ ഒരുദിവസം ഞങ്ങള്‍ നോമ്പ്‌ തുറന്നു. അതിനുശേഷം സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. (ബുഖാരി) 
നോമ്പ്‌ തുറക്കാന്‍, രാവ്‌ വരുന്നത്‌ നഗ്നനേത്രം കൊണ്ട്‌ കാണേണ്ടതില്ലെങ്കില്‍ എന്തുകൊണ്ട്‌ ?  നോമ്പ്‌ തുറക്കാന്‍ കണക്ക്‌ സ്വീകാര്യമെങ്കില്‍, നോമ്പ്‌ തുടങ്ങുന്ന ദിവസം നിര്‍ണ്ണയിക്കാന്‍ കണക്ക്‌ അസ്വീകാര്യമാകുന്നതെന്തുകൊണ്ട്‌ ? മേഘം മൂടിയാലും ഇല്ലെങ്കിലും സമയമാകാതെ നാം നോമ്പ്‌ തുറക്കാറില്ല. എന്തുകൊണ്ട്‌ ? ഈ കൃത്യത ഉറപ്പുവരുത്തേണ്ടത്‌ നോമ്പ്‌ തുടങ്ങുന്നതിന്റെയും അവസാനിപ്പിക്കുന്നതിന്റെയും ദിവസ നിര്‍ണ്ണയത്തിന്റെ കാര്യത്തിലും ബാധകമല്ലെങ്കില്‍  എന്തുകൊണ്ട്‌ ?
സത്യം സ്വീകരിക്കാന്‍ വിസമ്മതിച്ചിട്ട്‌, പിന്നീട്‌ ഒരിക്കലും അത്‌ സ്വീകരിക്കാന്‍ തയ്യാറാകാത്തവരാണ്‌ അല്ലാഹുവിന്റെയടുക്കല്‍ നികൃഷ്‌ട ജീവികള്‍(ഖു : 8 :55).
അന്ധത ബാധിക്കുന്നത്‌ കണ്ണുകളെയല്ല; പ്രത്യുത നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങളെയാണ്‌. (ഖു : 22 :46)
വിശ്വാസികളേ അല്ലാഹുവെ ഭയപ്പെടുകയും സത്യം പറയുന്നവരോടൊപ്പമായിരിക്കുകയും ചെയ്യുക. (ഖു :9 : 119)
ഓര്‍ക്കുക; പണ്‌ഡിതത്താര്‍ വിലക്കിയിരുന്ന കാര്യങ്ങള്‍ :
ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നത്‌; നമസ്‌കാര സമയം നിര്‍ണ്ണയിക്കാന്‍ വാച്ചുപയോഗിക്കുന്നത്‌;
മുന്‍കൂട്ടി കണക്കാക്കിയ നമസ്‌കാര സമയ പട്ടിക.
പണ്‌ഡിതത്താര്‍ പറയുന്നതിനനുസരിച്ച്‌ ഹറാമും ഹലാലും മാറുമെന്ന്‌ വിശ്വസിക്കുന്നുവെങ്കില്‍ അത്‌ അവര്‍ക്കുള്ള ഇബാദാത്താണ്‌. അത്‌ അവരെ റബ്ബാക്കലാണ്‌.
സത്യം പുലരും മിഥ്യ തകരും. മിഥ്യ തകരാനുള്ളതുതന്നെ (ഖു : 17 : 81)

ഈദ്‌ ഗാഹ്‌
1436 ദുല്‍ഹിജ്ജഃ 10  , 23 sept 2015 ബുധന്‍
രാവിലെ 8–ന്‌
മുന്‍സിപ്പല്‍ എം.ജി. ടൌണ്‍ ഹാള്‍, ആലുവ, കോര്‍പ്പറേഷന്‍ ടൌണ്‍ ഹാള്‍, എറണാകുളം
ഹിജ്‌രി കമ്മിറ്റി, എറണാകുളം,
9495429692, 9961839685, 9605757190,  9895044827,  













No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.