Pages

Saturday, July 2, 2016

ഹിജ്‌രി കലണ്ടര്‍ പ്രകാരം ഈദുല്‍ ഫിത്വര്‍ ചൊവ്വാഴ്ച (05 JUL 2016) -HCI Notice Kozhikode (1437 H / 2016 Jul)





''ഇക്കാലമത്രയും ആഘോഷങ്ങളും വിശേഷദിനങ്ങളും തീരുമാനിച്ചിരുന്നത് നഗ്നനേത്രം കൊണ്ടുള്ള ചന്ദ്രദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നതിനാല്‍ ഒരേനാട്ടില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ആഘോഷങ്ങള്‍ കൊണ്ടാടേണ്ട ദുര്‍ഗതി മുസ്‌ലിം ലോകത്തെ വേട്ടയാടിയിരുന്നു.''
''2016 മെയ് 30 തുര്‍ക്കിയിലെ ഇസ്തംബൂളില്‍ അവസാനിച്ച ഇന്റര്‍നാഷണല്‍ ഹിജ്‌റ കലണ്ടര്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത പങ്കെടുത്ത 127 ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ ഇനിമുതല്‍ ഇസ്‌ലാമിക ലോകത്തിന് ഒരു ഏകീകൃത ലൂണാര്‍ കലണ്ടര്‍ എന്ന ആശയത്തെ ഐക്യകണ്‌ഠേന അംഗീകാരം നല്‍കി(മാധ്യമം 2016 ജൂണ്‍ 14).

ഒരു ചന്ദ്രമാസം ആരംഭിക്കാന്‍ അമാവാസി ദിവസം ചന്ദ്രക്കല നഗ്രനേത്രം കൊണ്ടു കാണണമെന്ന മൂഢ വിശ്വാസത്തിലായിരുന്നു മുസ്‌ലിം സമൂഹം. അമാവാസി ദിവസം ഭൂമിയില്‍ നിന്നും ചന്ദ്രനെ കാണുകയില്ലെന്ന ശാസ്ത്രവിധിയോ നിരീക്ഷണ പാഠമോ അംഗീകരിക്കപ്പെട്ടില്ല. ചന്ദ്രന്‍ മറയ്ക്കപ്പെടുന്ന ദിവസം(ഫഇന്‍ ഗുമ്മ-കദ്ദറഹു) മാസാവസാനമായി കണക്കാക്കണമെന്നാണ് നബി(സ)യുടെ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. 'ഗുമ്മ' എന്നത് മഴക്കാറാണെങ്കില്‍ പ്രസ്തുത ഹദീസ് റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ സ്വഹാബിമാര്‍ ആയിശ(റ), അലി(റ), ഇബ്‌നു ഉമര്‍(റ) തുടങ്ങിയവര്‍ ശഅബാന്‍ 29-നു ചന്ദ്രനെ കാണാതായാല്‍  അടുത്തദിവസം റമദാന്‍ വ്രതം അനുഷ്ഠിക്കുമായിരുന്നു എന്നതില്‍ സ്വഹാബികള്‍ മനസ്സിലാക്കിയത് 'ഗുമ്മ' എന്നത് മഴക്കാറല്ല പ്രത്യുത ചന്ദ്രന്‍ മറയ്ക്കപ്പെട്ടാല്‍, കാണാതായാല്‍ എന്നതാണെന്നു വ്യക്തമാകുന്നതാണ്. ഒരു ചന്ദ്രമാസത്തില്‍ ഭൂമിയില്‍ നിന്നും ചന്ദ്രനെ തീരെ കാണാതാവുന്ന ഒരേയൊരു ദിവസമേയുള്ളു. അത് അമാവാസിയിലാണ്. പ്രസ്തുത ദിവസം ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ മറികടക്കുന്നു. പുതുചന്ദ്രന്‍ പിറക്കുന്നു. അടുത്ത ദിവസം പുതുമാസം ഒന്നാം തിയ്യതിയാണ്. സൂര്യനും ചന്ദ്രനും ഒരേ മന്‍സിലില്‍(ഒരേസ്ഥലത്ത്) സ്ഥിതി ചെയ്യുന്നതിനാല്‍ ആണ് ചന്ദ്രനെ കാണാതാവുന്നത്. സൂര്യനില്‍ നിന്നും ഒരു നിശ്ചിത അകലം സഞ്ചരിച്ചു കഴിഞ്ഞാല്‍ ചന്ദ്രക്കല കണ്ടുതുടങ്ങുന്നു. അത് ഒന്നാം തിയ്യതി സന്ധ്യമുതല്‍ക്കാണ്. ഖുര്‍ആന്‍ തിയ്യതികള്‍ക്ക് മാനദണ്ഡമായി പറഞ്ഞിട്ടുള്ളത് അഹില്ലയെ(ചന്ദ്രന്റെ എല്ലാ കലകളും)യാണ്(2:189). ഓരോ കലക്കും അതു സ്ഥിതി ചെയ്യുന്ന പ്രത്യേക സ്ഥാനങ്ങളുണ്ട്. ഖുര്‍ആന്‍ 10:5ല്‍ മനാസില്‍ എന്ന് ഈ സ്ഥാനങ്ങളെ വിളിച്ചിരിക്കുന്നു. മനാസിലില്‍ അവസാനത്തേത് 'ഉര്‍ജ്ജൂനുല്‍ ഖദീം' ആണെന്ന് 36:39ല്‍ പറയുന്നു. മന്‍സിലും കലയും പരസ്പരം പോകേണ്ടതുണ്ട്. ഓരോ മന്‍സിലും എണ്ണിയെടുക്കാമെന്നും പ്രസ്തുത എണ്ണവും അതിന്റെ അളവും കാലം കണക്കുകൂട്ടാനുള്ള അറിവ് നല്‍കുമെന്നും ഖുര്‍ആന്‍ 10:5ല്‍ പറയുന്നു. മേല്‍ പറഞ്ഞ മൂന്നു അടയാളങ്ങളാണു കലണ്ടറിന്റെ മാനദണ്ഡം. ചന്ദ്രമാസ കലണ്ടര്‍ മാത്രമാണ് അല്ലാഹു സു.ത. അംഗീകരിച്ചിട്ടുള്ളതെന്ന് സൂറ തൗബ 36-ാം ആയത്തിലല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കലണ്ടര്‍ അനിവാര്യമാണെന്നും അത് ഉണ്ടാവണം എന്നും ഇസ്തംബൂളള്‍ സമ്മേളനം തീരുമാനിച്ചിരിക്കുന്നു. കലണ്ടര്‍ ഉണ്ടാവണമെങ്കില്‍ മുന്‍കൂട്ടി കണക്കുകൂട്ടല്‍ ആവശ്യമാണ്. ഒരിക്കലും ചന്ദ്രനെ കാണാന്‍ കഴിയാത്ത അമാവിസിയില്‍ ചന്ദ്രക്കല കാണുന്ന കേരളമുസ്‌ലിംകളും ഒന്നാം തിയ്യതി സന്ധ്യക്ക് സത്യമായും കണ്‍കുളിര്‍ക്കെ കല കണ്ടശേഷം മാസം തുടങ്ങുന്ന കേരളമൊഴിച്ചുള്ള ഇന്ത്യയും മറ്റു ഒരു ഡസന്‍ രാജ്യക്കാര്‍ക്കും പലവിധ കണക്കുകള്‍ സ്വീകരിക്കുന്ന അറബ്, യൂറോപ്യന്‍, മുസ്‌ലിം രാജ്യങ്ങള്‍ക്കും അവരുടെ നിലപാടുകള്‍ മാറ്റേണ്ടിവരും. പ്രകൃതിയില്‍ അല്ലാഹു സു.ത: സംവിധാനിച്ച ലോകം മുഴുവന്‍ അനുഭവപ്പെടുന്ന ന്യൂമൂണ്‍ സംഭവിക്കുന്ന അമാവാസി ദിവസത്തെ ചന്ദ്രമാസത്തിലെ അവസാന ദിവസമായി അംഗീകരിക്കുന്ന ഹിജ്‌രി കലണ്ടര്‍ സ്വീകരിച്ചാലല്ലാതെ ലോകത്തിനാകമാനം ബാധകമാക്കാവുന്ന കുറ്റം തീര്‍ന്ന ചന്ദ്രമാസക്കലണ്ടര്‍ ഉണ്ടാക്കാന്‍ കഴിയുകയില്ല.


കേരള മുസ്‌ലിംകളോട് ഒരഭ്യര്‍ത്ഥന

29- ന് സന്ധ്യക്ക് കാണുമെന്നതും കാണണമെന്നതും പ്രമാണവിരുദ്ധവും ശാസ്ത്രവിരുദ്ധവും ആയ വിശ്വാസമാണെന്നു ലോകം അംഗീകരിച്ചിരിക്കുകയാണ്. ലോകത്ത് ഒരേകീകൃ ഹിജ്‌രി കലണ്ടര്‍ സ്ഥാപിക്കാന്‍ ഇനിയും സമയമെടുത്തേക്കാം. അതുവരെ കാത്തിരിക്കാന്‍ കേരള മുസ്‌ലിംകള്‍ക്ക പാടുള്ളതല്ല. കാരണം ഖുര്‍ആനും സുന്നത്തും പ്രമാണമായി സ്വീകരിച്ച് തികച്ചും ശാസ്ത്രീയമായ ഹിജ്‌രി കലണ്ടര്‍ കേരളത്തില്‍ നടപ്പിലായിട്ട് 20 വര്‍ഷമായി. പ്രസ്തുത കലണ്ടര്‍ മാനദണ്ഡമാക്കി മതപരവും അല്ലാത്തതുമായ കാര്യങ്ങള്‍ നടത്തുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. ഒരു ഡസനോളം ഈദുഗാഹുകള്‍ കേരളത്തില്‍ നടന്നുവരുന്നു. അതിനാല്‍ കേരളത്തിലെ മുഴുവന്‍ മുസ്‌ലിംകളും ഹിജ്‌രി കലണ്ടരര്‍ പ്രകാരം നോമ്പും പെരുന്നാളുകളും ആചരിക്കണമെന്നും ഹിജ്‌രി കലണ്ടര്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സവിനയം അഭ്യര്‍ത്ഥിക്കുന്നു.
മുകളില്‍ വിശദീകരിച്ച ഈ മാസത്തിലെ ചന്ദ്രക്കലകള്‍(അഹില്ല) നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലും ഖുര്‍ആന്‍ 10:05 ല്‍ പറഞ്ഞ പ്രകാരം മന്‍സിലിന്റെ അളവുപ്രകാരം കണക്കുകൂട്ടിയതായും(ഹിസാബ്) റമദാനില്‍ 29 ദിവസങ്ങളേയുള്ളൂ. 4.7.16 തിങ്കള്‍ തിങ്കളാഴ്ച ഭൂമിയില്‍ നിന്നും ചന്ദ്രനെ കാണുകയില്ല. അന്ന് ശവ്വാല്‍ മാസപ്പിറവ് സംഭവിക്കും. അതിനാല്‍ 05.07.16 ചൊവ്വാഴ്ച ശവ്വാല്‍ ഒന്നാം തിയ്യതി ഈദുല്‍ ഫിത്വര്‍ ആയിരിക്കുന്നതാണ്. ഹിജ്‌രി കമ്മിറ്റി നടത്തുന്ന ഈദുഗാഹുകളിലേക്ക് വിശ്വാസികളെ സ്വാഗതം ചെയ്യുന്നു.

സെക്രട്ടറി
ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ, കോഴിക്കോട്.



ഹിജ്രി കമ്മറ്റി 05 Jul 2016 ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ഈദുൽ ഫിത്വർ ഈദ് ഗാഹുകൾ
1 - സ്നേഹാഞ്ജലി ഓഡിറ്റോറിയം , കോഴിക്കോട്
ഇമാം : C.H.മുസ്തഫാ മൗലവി , 08:15 am

2-ജിം ഓഡിറ്റോറിയം , അരീക്കോട്
ഇമാം : ..റഹ്മത്തുള്ള , 08:00 am

3- ശറഫിയ്യ ഓഡിറ്റോറിയം, നിലമ്പൂർ റോഡ്, വണ്ടൂർ
എം. മായിൻ കുട്ടി മമ്പാട്, 08:00 am

4- ബാങ്ക് എംപ്ലോയീസ് ഹാൾ, കുന്നുമ്മൽ, മലപ്പുറം ,  08:00 am

5-സിറ്റി സെൻട്രൽ ഹാൾ, ചന്തപ്പടി, പൊന്നാനി
ഹുസ്സൈൻ ശംസു പാലപ്പെട്ടി 08:00 am

6-വ്യാപാര ഭവൻ, ചാവക്കാട്
സൈനുദ്ധീൻ മൗലവി അഴീക്കോട്, 07:30 am

7-മേലെ സ്ട്രീറ്റ്, പുതു നഗരം, പാലക്കാട്
ശഫീഖ് മൗലവി, 07:30 am

8-എഞ്ചിനിയേഴ്‌സ് ഹാൾ, കൊക്കാല, തൃശൂർ
ടി.,കെ. ആറ്റക്കോയ തങ്ങൾ, 07:30 am

9-മുൻസിപ്പൽ ടൗൺഹാൾ, ആലുവ
മുഹിയുദ്ധീൻ ബാഖവി, 08:00 am

10- കോർപ്പറേഷൻ ടൗൺഹാൾ, എറണാകുളം

ജാബിർ മൗലവി, 08:00 am


Click here to download pdf 




No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.