Pages

Saturday, May 15, 2021

സൂര്യാസ്തമയ സമയത്തിൽ 8 മിനിട്ടും 20 സെക്കന്റ് വ്യത്യാസമോ ???

 

 “സൂര്യനിൽ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയിലെത്താൻ 8 മിനിട്ടും 20 സെക്കന്റും എടുക്കുന്നു. അതിനാൽ സൂര്യ-ഉദയ അസ്തമയ സമയത്തിൽ 8 മിനുട്ടിന്റെ തെറ്റ് ഉണ്ട്” എന്ന് ചിലർ വാദിക്കാറുണ്ട്.

എന്താണ് അതിന്റെ വസ്തുത എന്ന് നോക്കാം.

Science behind:-

Courtesy : - https://www.universetoday.com/15021/how-long-does-it-take-sunlight-to-reach-the-earth/

How Long Does it Take Sunlight to Reach the Earth?

The short answer is that it takes sunlight an average of 8 minutes and 20 seconds to travel from the Sun to the Earth.

If the Sun suddenly disappeared from the Universe (not that this could actually happen, don’t panic), it would take a little more than 8 minutes before you realized it was time to put on a sweater.

Here’s the math. We orbit the Sun at a distance of about 150 million km. Light moves at 300,000 kilometers/second. Divide these and you get 500 seconds, or 8 minutes and 20 seconds.

150,000,000/ 300,000 kmps = 500 seconds = 08 minutes :20 seconds …….

 


സൂര്യാസ്തമയം‌ എന്നത് സൂര്യനിൽ നിന്ന് പ്രവഹിച്ച് കൊണ്ടിരുന്ന “പ്രകാശം” ഭൂമിയിലേക്ക് പതിക്കുന്നത് നിലക്കുന്നതിന്റെ ആരംഭമാണ്. അതായത് ഭൂമിയുടെ ഒരു വശം തന്നെ, മറ്റൊരു വശത്തിന് “മറയായി” മാറുകയും “പ്രകാശത്തെ തടയുകയും “ ചെയ്യുന്നു. അസ്തമയസമയം കുറിക്കുന്നത് എപ്പോഴാണ് മറയൽ തുടങ്ങുന്നത് എന്നാണ്.


സൂര്യപ്രകാശത്തെ തടയുന്ന “മറ” (ചിത്രത്തിൽ A എന്ന് രേഖപ്പെടുത്തിയത്)  സൂര്യന്റെ തൊട്ടടുത്ത് (150,000,000 km അകലെ) ആയിരുന്നുവെങ്കിൽ , അങ്ങിനെയൊരു ‌മറ നിലവിൽ ‌വന്ന വിവരം 8 മിനുട്ടിന് ശേഷമേ നാം അറിയൂ. സാങ്കല്പികമായി, സൂര്യൻ അണഞ്ഞാലും , അതിന്റെ പ്രകാശം ‌നമ്മിൽ നിന്ന് ഇല്ലാതാകുക എട്ട് മിനുട്ടിന് ശേഷം മാത്രമായിരിക്കും.

എന്നാൽ സൂര്യാസ്തമയം എന്ന പ്രതിഭാസത്തിന് കാരണമാകുന്ന “മറ” (ചിത്രത്തിൽ B എന്ന് രേഖപ്പെടുത്തിയത്) ഭൂമിയിൽ ഭൂമിയെ കൊണ്ട് തന്നെ സംഭവിക്കുന്നതാണ്. പ്രസ്തുത മറയുടെ പരമാവധി അകലം ഭൂമിയുടെ Radius ആയ 6,371 km മാത്രമാണ്.

അതിനാൽ തന്നെ സൂര്യോദയ – അസ്തമയ സമയങ്ങളിൽ 8 മിനുട്ടിന്റെ വ്യത്യാസം വരുന്നില്ല.

ശ്രദ്ധിക്കേണ്ട വിഷയം, “ഏപ്പോൾ” ആണ് സൂര്യപ്രകാശത്തിന് തടയിടപ്പെട്ടത് എന്നാണ്, അല്ലാതെ സൂര്യനിൽ എപ്പോൾ പുറപ്പെട്ട “പ്രകാശകിരണത്തെയാണ്” തടഞ്ഞത് എന്നല്ല. സൂര്യാസ്തമയത്തിന് തൊട്ട് മുമ്പായി ഭൂമിയിൽ പതിച്ച അവസാന സൂര്യകിരണം സൂര്യനിൽ നിന്ന് 8 മിനുട്ട് മുമ്പ് പുറപ്പെട്ടത് തന്നെയാണ്. പക്ഷെ അസ്തമയത്തിന്റെയും ഉദയത്തിന്റെ കണക്കുകൾ ഭൂമിയിൽ “എപ്പോൾ” പ്രകാശം വീഴാതാകുന്നു / വീണ് തുടങ്ങുന്നു എന്നാണ്, അല്ലാതെ സൂര്യനിൽ നിന്ന് “എപ്പോൾ പുറപ്പെട്ട പ്രകാശരശ്മിയാണ്” എന്നതോ "ഏത് പ്രകാശരശ്മിയാണ്" എന്നതോ അല്ല. 

 ഉദയവും അസ്തമയവും “ഭൂമിയിൽ” നടക്കുന്ന പ്രതിഭാസമാണ്, സൂര്യനിൽ അല്ല. അതുകൊണ്ട് തന്നെ 8 മിനുട്ട് മുമ്പ് സൂര്യനിൽ അല്ല “സൂര്യാസ്തമയം” നടന്നത്. സൂര്യൻ അതിന്റെ ജ്വലനം ആരംഭിച്ചത് മുതൽ, അതിൽ നിന്ന് നിരന്തരം പ്രകാശരശ്മികൾ അനുസ്യൂതം പുറപ്പെടുവിച്ച് കൊണ്ടിരിക്കുന്നു. അത് അസ്തമിക്കുന്നില്ല. അത് കൊണ്ട് തന്നെ പ്രകാശസഞ്ചാര സമയ വ്യത്യാസം നമ്മുടെ അസ്തമയ സമയത്തെ ബാധിക്കുന്നുമില്ല. 

 8 മിനുട്ടിന്റെ വ്യത്യാസം രണ്ട് വേളകളിൽ മാത്രമേ ഭൂമിയിലുള്ളവരെ ബാദിക്കുകയുള്ളൂ.

1- സൂര്യൻ പ്രകാശിച്ച് തുടങ്ങിയ ആ കാലഘട്ടത്തിൽ ഭൂവാസികൾ ഉണ്ടായിരുന്നെങ്കിൽ, അവർ 8 മിനുട്ട് കഴിഞ്ഞേ സൂര്യൻ പ്രകാശിച്ചത് അറിഞ്ഞിട്ടുണ്ടാകുകയുള്ളൂ.

2- ഇനി സൂര്യൻ അക്ഷരാർത്ഥത്തിൽ അസ്തമിച്ചാൽ അഥവ പ്രകാശം നിലച്ചാൽ, അതും 8 മിനുട്ട് കഴിഞ്ഞേ നാം അറിയൂ. 

ഇത് രണ്ടുമല്ലാത്ത ഒരു വിഷയത്തിലും 8 മിനുട്ട് വ്യത്യാസം ഉണ്ടാകുകയേ ഇല്ല.


നിസ്കാരസമയം കണക്കാക്കുന്നതിന്റെ basic time ളുഹറിന്റെ സമയത്തെ അടിസ്ഥാനപ്പെടുത്തിയാണ്.  ളുഹറിന്റെ സമയം കണിശമായി പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നിഴൽ ഇല്ലാത്ത അവസ്ഥയിൽ നിന്ന് ളുഹർ സമയം ആരംഭിക്കുന്നു. നിഴൽ ഉണ്ടാവുന്നത് സൂര്യനിൽ നിന്നു പുറപ്പെട്ട രശ്മി ഭൂമിയിൽ പതിക്കുമ്പോഴാണ്. സൂര്യൻ തലക്ക് മുകളിൽ 90° യിൽ ആവുമ്പോൾ വസ്തുവിൽ പതിക്കുന്ന രശ്മി തടയപ്പെടുമ്പോൾ നിഴൽ ഇല്ലാതാവുകയും സവാലിൽ നിന്ന് തെറ്റുമ്പോൾ നിഴൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത് 8 മിനുട്ട് മുമ്പുള്ള രശ്മിയല്ല. ഭൂമിയിൽ പതിക്കുന്ന രശ്മിയാണ് അതിന്റെ അടിസ്ഥാനം. 

 


 

 

 

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.