അടുത്ത ദിവസങ്ങളിലായി Whatsapp ലൂടെ ഹിജ്ര കമ്മറ്റിയുടെ മാസ നിർണ്ണയ രീതിയെ വിമർശിച്ച് കൊണ്ട് മെസ്സേജുകൾ പ്രചരിക്കുകയുണ്ടായി. അവയോടുള്ള പ്രതികരണങ്ങൾ താഴെ കൊടുക്കുന്നു.
---------------------------------------
Question : >> ന്യൂമൂണ്‍ അടിസ്ഥാനത്തിലുള്ള മാസദൈര്‍ഘ്യം 29 ദിവസവും 12 മണിക്കൂറും 42 മിനിറ്റുമാണ്. ഇതുപ്രകാരം മാസം നിശ്ചയിച്ചാല്‍ മാസം മുപ്പതുമുണ്ടാകും എന്ന നബി വചനത്തിന് പ്രസക്തിയില്ലാതാവും. <<<<
Comment :-
സൂര്യന്റെയും ഭൂമിയുടെയും കേന്ദ്ര ബിന്ദുക്കളിൽ നിന്ന് പുറപ്പെടുന്ന സാങ്കല്പിക രേഖ , ഭൂമിയുടെ ഏത് longitude ൽ കൂടിയാണോ കടന്ന് പോകുന്നത് , ആ longitude ൽ കൂടി ചന്ദ്രന്റെ കേന്ദ്ര ബിന്ദു കടന്ന് പോകുന്ന "ക്ഷണികമായ" പ്രതിഭാസമാണ് 'ന്യൂമൂൺ അഥവാ മാസപ്പിറവി'.
അടുത്തടുത്ത രണ്ടു ന്യൂമൂണുകളുടെ (Synodic Month) ഇടവേള സാമാന്യമായി 29 1/2 ദിവസമാണ്. ഇത് average value ആകുന്നു. ഈ ദൈർഘ്യം 29.26 to 29.80 ദിവസങ്ങൾ വരെ ആകാവുന്നതാണ്. അതായത് എല്ലാ മാസവും 29 1/2 ദിവസത്തിന്റെ ദൈർഘ്യം അല്ല ഉണ്ടാകുക എന്നർത്ഥം.
ചന്ദ്രമാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ന്യൂമൂൺ സംഭവിക്കുന്ന "സമയം - an instant -" മുതലായിരുന്നുവെങ്കിൽ ചോദ്യം പ്രസക്തമാണ്. 30 ദിവസം ഉള്ള മാസം വരില്ല.
എന്നാൽ വസ്തുത അതല്ല.
ചന്ദ്രമാസത്തിലെ ആദ്യ ദിനം ന്യൂമൂൺ സംഭവിക്കുന്ന "ദിവസത്തിന്റെ -DAY-" അടുത്ത ദിവസവും, ചന്ദ്രമാസത്തിലെ അവസാന ദിനം ന്യൂമൂൺ ദിവസവും ആകുന്നു.
ന്യൂമൂൺ സംഭവിക്കുന്ന "ദിവസം" ആണ് പരിഗണിക്കുന്നത്, ന്യൂമൂൺ സംഭവിക്കുന്ന "സമയം" അല്ല.
ഇപ്രകാരം ന്യൂമൂൺ ദിവസത്തെ പരിഗണിച്ചാൽ തന്നെ സ്വാഭാവികമായും 29 ന്റെയും 30 ന്റെയും ദിവസങ്ങൾ ഉണ്ടാകും. രണ്ട് "ന്യൂമൂൺ ദിവസങ്ങൾ"ക്കിടയിലെ ദൈർഘ്യം എണ്ണി നോക്കി സ്വയം പരിശോധിക്കാവുന്നതാണ് ഈ വസ്തുത.
താഴെ കൊടുത്തിരിക്കുന്ന പട്ടിക ഉദാഹരണത്തിനായി പരിശോധിക്കുക.
"കാർമേഘം" അല്ല മാസത്തെ 29ൽ നിന്ന് 30 ആക്കുന്ന പണി ചെയ്യുന്നത് എന്ന് പ്രത്യേകം ഓർക്കുക.
-----------------------------------------------------------------------
Question : >>>പത്ത് മാസം ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ പ്രായം എണ്ണുന്നത് പിറന്നുകഴിഞ്ഞത് മുതലാണല്ലോ. ഇത് പാടില്ല. കുട്ടി ഗര്‍ഭത്തിലിരിക്കുന്ന കാലംകൂടി പരിഗണിക്കണം എന്ന് ഏതെങ്കിലും പഞ്ചായത്ത് പറഞ്ഞതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതേ യുക്തി മാസപ്പിറവിയുടെ വിഷയത്തിലും പരിഗണിച്ചാല്‍ മതി.<<<
Comment :-
"പത്ത് മാസം ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ പ്രായം എണ്ണുന്നത് പിറന്നുകഴിഞ്ഞത് മുതലാണല്ലോ". ഇതേ യുക്തി മാസപ്പിറവിയുടെ വിഷയത്തിലും നമുക്ക് പരിഗണിച്ച് നോക്കാം.
"മാസം" പിറക്കുന്നത് എന്ന് പറയുന്ന പ്രതിഭാസം എന്താണ് ?? അഥവാ എന്താണ് മാസപ്പിറവി ??
മാസപ്പിറവി എന്ന് വിളിക്കുന്നത് "ന്യൂമൂൺ"നെ തന്നെയാണ്.
അൽ മനാർ മാസികയിൽ നിന്നുള്ള ഉദ്ധരണികളുടെ ലിങ്ക് http://islamic-month.blogspot.in/2013/07/conjunction-newmoon.html
കുട്ടി പിറന്നു, മാസവും പിറന്നു. പിറവി നടന്ന ആ ദിവസം കുട്ടിയുടെ പ്രായം എത്രയാണ് ?? പിറവി നടന്ന ദിവസം കുട്ടിയുടെ പ്രായം ZERO DAY ആകുന്നു. അതിനടുത്ത ദിവസം കുട്ടിക്ക് 'ഒന്നാം ദിവസം'.
ഇത് പോലെ തന്നെ ചന്ദ്രപ്പിറവി അഥവാ ന്യൂമൂൺ ഉണ്ടായ ദിവസം , ചന്ദ്രന്റെ "ZERO DAY". ന്യൂമൂന്റെ അടുത്ത ദിവസം പുതിയ മാസത്തിലെ ഒന്നാം ദിവസം.
ഒരു കുട്ടി , ഭൂമിയിൽ ഒരിടത്ത് മാത്രവും ഒരിക്കൽ മാത്രവുമേ പിറക്കപ്പെടുകയുള്ളൂ. ആ കുട്ടിയുടെ ജനനത്തിയതി രേഖപ്പെടുത്തുന്നത് "പിറവി" നടന്ന സ്ഥലത്തെ "തിയതി" സ്വീകരിച്ച് കൊണ്ടാണ്.
ഇത് പോലെ തന്നെ ചന്ദൻ ഒരു മാസത്തിൽ ഭൂമിയിൽ ഒരിടത്ത് മാത്രവും, ഒരിക്കൽ മാത്രവുമേ പിറക്കുകയുള്ളൂ. ആ സ്ഥലമാണ് സാധാരണയായി നാം ആസ്ട്രേലിയക്ക് മുകളിൽ, അമേരിക്കക്ക് മുകളില് ന്യൂമൂൺ സംഭവിച്ചു എന്നൊക്കെ പറയുന്നത്. എവിടെയാണോ ന്യൂമൂൺ സംഭവിക്കുന്നത് അവിടത്തെ തിയതിയാണ് ചന്ദ്രന്റെ "ZERO DAY" നിശ്ചയിക്കാൻ പരിഗണിക്കേണ്ടത്.
അമേരിക്കയിൽ പിറന്ന കുട്ടിയെ , ഇന്ത്യയിൽ കൊണ്ടു വന്നാൽ , ആ കുട്ടി ഇന്ത്യയിൽ പിന്നെയും പിറന്നു എന്ന് നാം പറയാറില്ല. കാരണം പിറവി ഒരിക്കൽ സംഭവിച്ചും രേഖപ്പെടുത്തിയും കഴിഞ്ഞു. ഇത് പോലെ അമേരിക്കയിൽ പിറന്ന ചന്ദ്രനെ അടുത്ത ദിവസം ഇന്ത്യയിൽ കാണുമ്പോൾ "ഇന്ത്യയിൽ ചന്ദ്രൻ പിറന്നു" എന്ന് വിഡ്ഡിത്തം നാം പറയാതിരിക്കുക.
----------------------------------------------------------
Question : -
>>> ഒരു ഗോളശാസ്ത്രജ്ഞന്റെ പക്ഷത്തുനിന്ന് മാസം നിര്‍ണയിക്കാമെങ്കില്‍ ഒരാള്‍ക്ക് ഫുള്‍മൂണ്‍ ടു ഫുള്‍മൂണും ക്വാര്‍ട്ടര്‍ മൂണ്‍ ടു ക്വാര്‍ട്ടര്‍ മൂണും ന്യൂമൂണ്‍ ടു ന്യൂമൂണുമൊക്കെ മാസദൈര്‍ഘ്യമായി പരിഗണിക്കാം. എന്നാല്‍, ഹിലാല്‍ ടു ഹിലാല്‍ / ഹിലാല്‍ ടു മുപ്പത് എന്ന് മതം നിശ്ചയിച്ചുവെച്ചാല്‍ അതിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഒരു വിശ്വാസിക്കും പാടില്ലാത്ത സംഗതിയാണ്. <<<
Comment :
സാധാരണയായി പറയപ്പെടാറുണ്ട് ,മാസത്തിന്‍റെ ദൈര്‍ഘ്യം അളക്കല്‍ ചന്ദ്രന്റെ ഏത് അവസ്ഥ മുതലും സാധ്യമാണ്‌എന്ന്.
അതായത് ആദ്യ ചന്ദ്രക്കല മുതല്‍ അടുത്ത ചന്ദ്രക്കല വരെ, അല്ലെങ്കില്‍ മറ്റേതെങ്കിലും കല മുതല്‍ അടുത്ത അതേ അവസ്ഥ വരെ എന്ന്. സാമാന്യമായി പറയാമെങ്കിലും ഇത് കൃത്യത നല്‍കില്ല.
ക്‌അബയെ ത്വാവാഫ് ചെയ്യുമ്പോള്‍, അതിന്റെ തുടക്കവും ഒടുക്കവും ഹജറുല്‍ അസ്വദിന് നേരെ നിന്ന് ആണ്.
എന്നാല്‍ഓരോ പ്രദക്ഷിണത്തിലും , അതിന്റെ പകുതി വൃത്തത്തില്‍ഹജറുല്‍അസ്വദ് ദൃശ്യമായിരിക്കും, ചന്ദ്രക്കല പല വലിപ്പത്തില്‍കാണുന്നതിനോട് ഏതാണ്ട് ഉപമിക്കാവുന്ന നിലക്ക്. ഹജറുല്‍ അസ്‍വദ് കാണാന്‍ കഴിയുന്ന എവിടെ നിന്നും തുടങ്ങി, തിരിച്ച് അവിടെ തിരിച് എത്തുമ്പോഴും ഒരു വൃത്തമാകും . പക്ഷേ , പ്രദക്ഷകനെയും ഹജ്റുല്‍ അസ്വദിനെയും ബന്ധിക്കുന്ന അനേകം രേഖകള്‍അപ്രകാരം ഉണ്ടാക്കാന്‍കഴിയും. അത് കൊണ്ട് തന്നെ ഓരോ തവണയും മുന്‍പോയന്റ് എവിടെയെന്ന് കൃത്യമായി നിര്‍ണ്ണയിക്കാനുമാവില്ല. എന്നാല്‍ കഅബയുടെ കേന്ദ്രത്തില്‍നിന്നുള്ള ഒരു ബിന്ദുവില്‍നിന്ന് തുടങ്ങി ഹജറുല്‍അസ്വദിന്‍റെ കേന്ദ്രത്തിലൂടെ കടന്ന് പോകുന്ന ഒരൊറ്റ രേഖമാത്രമേ ഉണ്ടാകൂ. ആ രേഖക്ക്, നേരെ പ്രദക്ഷകന്‍ വരുമ്പോള്‍എണ്ണം കൃത്യമാകുന്നു. ഇത് തന്നെയാണ്‌ചന്ദ്രന്റെ കാര്യത്തിലും സംഭവിക്കുന്നത്. സൂര്യന്റെയും , ചന്ദ്രന്റെയും ഭൂമിയുടെയും കേന്ദ്രത്തില്‍നിന്നുള്ള സാങ്കല്‍പിക രേഖയില്‍കുടി ചന്ദ്രന്റെ കേന്ദ്രവും കടന്നു പൊകുന്ന പ്രതിഭാസമാണ് സാമാന്യാമായി 'ന്യൂമൂണ്‍' അഥവാ മാസപ്പിറവി... അത് ഭൂമിയില്‍ Noon സമയത്ത് ആകുന്നു സംഭവിക്കുന്നത്.
കഅബയെ ചുറ്റുന്ന ഒരാള്‍ഹജറുല്‍ അസ്വദ് രേഖയില്‍ കൂടി നിമിഷങ്ങള്‍ കൊണ്ട് കടന്ന് പോകുന്ന പോലെ, ചന്ദ്രന്‍ അതിനെക്കാള്‍ ക്ഷണനേരം കൊണ്ട് നേര്‍രേഖ മറികടക്കും . ആ സമയത്തില്‍ സൂര്യനും ചന്ദ്രനും തമ്മിലെ കോണ്‍ അകലവും (Elongation -മനാസില്‍), visibility യും പൂജ്യം ആയിരിക്കും . തുടര്‍ന്ന് അനുനിമിഷം അത് വര്‍ദ്ദിച്ച് വരുന്നു. പൂജ്യത്തില്‍ നിന്നല്ലാതെ ഒന്നും കൃത്യമായി അളക്കാന്‍ കഴിയില്ല എന്നതിനാലാണ് ശാസ്ത്രം 'ന്യൂമൂണ്‍- മാസപ്പിറവി' ഉപയോഗിക്കുന്നത്. നമ്മള്‍ കാണുന്ന ചന്ദ്രന്റെ വിസിബിലിറ്റി ഈ മാസം തുടങ്ങാനായി കണ്ട് വച്ചത് 1 % ആണെങ്കില്‍, അടുത്തമാസം അതേ 1% ല്‍ ചന്ദ്രന്‍ നമ്മുടെ ആകാശത്ത് ഉണ്ടായിരിക്കണമെന്നില്ല.
ഫുള്‍മൂണ്‍ യഥാര്‍ത്ഥത്തില്‍ ന്യൂമൂണ്‍പോലെ ക്ഷണികമാണെങ്കിലും , 98,99,100,99,98% എന്ന വളര്‍ച്ചയും ക്ഷയിക്കലും നഗ്നനേത്ര കാഴ്ചയില്‍ വ്യക്തമായിക്കൊള്ളണമെന്നില്ല. അത് കൊണ്ടാണ് ചിലപ്പോഴൊക്കെ 3 ദിവസം ഒരേ പോലെ പൌർണ്ണ്മിയാണെന്ന് തോന്നാനിടയാകുന്നത്.
-----------------------------------------------------------------------------------------------------------
Question : >>> ത്വലാഖ് ചെയ്യപ്പെട്ട ഗര്‍ഭിണികളല്ലാത്ത സ്ത്രീകള്‍ക്കുള്ള ഇദ്ദകാലം മൂന്നു ശുദ്ധി / മൂന്ന് മാസം എന്ന് കര്‍മ്മശാസ്ത്രം പറയുന്നത് അവളുടെ ഗര്‍ഭമുക്തി (ഇസ്തിബ്‌റാഉ റഹ്മ്) അറിയാന്‍ വേണ്ടിയാണ്. എന്നാല്‍, ശാസ്ത്രം അതിശീഘ്രം പ്രാപിച്ച ഈ കാലത്ത് സ്‌കാനിങിലൂടെ ഗര്‍ഭാവസ്ഥ അറിയാം എന്നിരിക്കെ മതം കല്‍പിച്ച വിധി മാറ്റിനിര്‍ത്തി സ്‌കാനിങിന് പിന്നാലെ പോകാന്‍ നമുക്ക് ഒരുതരത്തിലും നിര്‍വ്വാഹമില്ലല്ലോ? <<<
Comment: -
സ്ത്രീക്ക് ഗര്‍ഭമുണ്ടോ എന്ന് "ശാസ്ത്രീയമായി " നിര്‍ണ്ണയം നടത്തി ഇദ്ദയുടെ ദൈര്‍ഘ്യം കുറവ് വരുത്താമല്ലോ ,ചന്ദ്രന്‍റെ "ശാസ്ത്രം " സ്വീകരിക്കുന്നവര്‍ക്ക് എന്നാണ് ചോദ്യം.
അതിന് ഉത്തരം ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ.
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ۚ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴿٤﴾
"സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചുകഴിഞ്ഞവരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടായെങ്കില്‍ , (അറിഞ്ഞിരിക്കുവിന്‍) അവരുടെ ഇദ്ദ മൂന്നു മാസമാകുന്നു. ഇനിയും ഋതുമതികളായിട്ടില്ലാത്തവരുടെ വിധിയും ഇതുതന്നെ. ഗര്‍ഭിണികളുടെ ഇദ്ദ തീരുന്നത് അവരുടെ ഗര്‍ഭമൊഴിയുന്നതോടുകൂടിയാകുന്നു. അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുന്നവരുടെ കാര്യത്തില്‍ അവന്‍ ആശ്വാസമുണ്ടാക്കിക്കൊടുക്കും." (സൂറ ത്വലാഖ് 65: 4 )
ഗര്‍ഭിണികള്‍ അല്ലാത്തവരുടെ കാര്യം തന്നെ വ്യക്തമാക്കിയിരിക്കെ, ഗര്‍ഭമുണ്ടോ എന്ന് പരിശോധിച്ച് ഇസ്ലാമിലെ ഇദ്ദ എന്ന പരിപാടി തുടച്ചു മാറ്റാന്‍ ആഹ്വാനം ചെയ്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.
------------------------------------------------------------------------
Question: -
>>> ന്യൂമൂണ്‍ പ്രകാരം മാസം മാറുന്നു എന്ന് പറയുമ്പോള്‍തന്നെ ചില നാട്ടുകാര്‍ക്ക് ന്യൂമൂണ്‍ സമയമാകാതെ തന്നെ മാസം തുടങ്ങേണ്ടിവരുന്നുണ്ട്. <<<
ഈ വിഷയം പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. താഴെ ലിങ്കുല്ല് പരിശോധിക്കുക.
http://islamic-month.blogspot.in/2014/10/blog-post.html
http://islamic-month.blogspot.in/2014/07/blog-post_3.html
1- നിങ്ങള്‍ ഉദ്ധരിക്കുന്ന സംഭവത്തിലെ, ന്യൂമൂണ്‍ "ദിവസവും തിയതിയും" അത് സംഭവിക്കുന്ന പ്രദേശത്ത് എന്നായിരുന്നു ??
2- മുന്‍ കടന്നു എന്ന് പറയപ്പെടുന്നവര്‍ , ഏത് ദിവസത്തിലേക്കാണ് പ്രവേശിച്ചത് ?? ന്യൂമൂണ്‍ സംഭവിച്ച പ്രദേശത്തെ "ന്യൂമൂൺ ദിവസ"ത്തിലേക്കോ , അതല്ല അതിനെ തുടര്‍ന്ന് വരുന്ന പുതിയ ദിവസത്തിലേക്കോ ??
ചുരുക്കത്തിൽ മുൻകടന്നു എന്ന് പറയപ്പെടുന്ന എല്ലാ അവസരങ്ങളിലും , മുൻകടന്നവർ പ്രവേശിച്ചത് "ന്യൂമൂൺ ദിവസം കഴിഞ്ഞുള്ള "പുതിയ ദിവസത്തിലേക്കാണ് -DAY-". ന്യൂമൂണിന്റെ സമയം അല്ല, അത് സംഭവിക്കുന്ന ദിവസമാണ് പരിഗണിക്കപ്പെടുക.
--------------------------------------------------------------
Question >>>ഐഡിയലി(International Date Line)ന്റെ കാര്യവും തഥൈവ. സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തി മാസം നിര്‍ണയിക്കുന്നതിന് മനുഷ്യര്‍ കണക്കാക്കിയ, തികച്ചും സാങ്കല്‍പികമായ ഒരു രേഖ മാത്രമാണിത്. <<<
Comment :
ഇതും സവിസ്തരം വിശദമാക്കിയിട്ടുണ്ട്. ലിങ്ക് പരിശോധിക്കുക.
പ്രസ്തുത വിശദീകരണത്തോട് എന്തെങ്കിലു വിയോജിപ്പുണ്ടെങ്കിൽ സൂചിപ്പിക്കുക.
http://islamic-month.blogspot.in/2014/08/international-date-line-idl.html
--------------------------------------------------------------------
Question >>> ന്യൂമൂണ്‍ പാരമ്പര്യം ആരുടേത് എന്നതിന് ഉത്തരം തേടേണ്ടതുണ്ട്. ജൂതപാരമ്പര്യമാണെന്നാണ് മറുപടി. <<<
Comment :
ജൂത കലണ്ടര്‍ അല്ല സൌദി കലണ്ടര്‍ ആണ് ഹിജ്റ കമ്മറ്റിയുടെ കലണ്ടറിന്‍റെ മാതൃക.
http://islamic-month.blogspot.in/2014/07/blog-post_31.html
ജൂതന്മാരുടെ കലണ്ടറുമായി യോജിച്ച് പോകുന്നത് ആരുടെ മാസനിര്‍ണ്ണയരീതിയാണ്? മത സംഘടനകളുടെയോ, അല്ല ഹിജ്‍റകമ്മറ്റിയുടെയും മാണിക്‍ഫാന്‍റെയുമോ ??
http://islamic-month.blogspot.in/2011/12/blog-post.html
--------------------------------------------------------------
Question:
>>> ഒരു ലക്ഷത്തില്‍പരം സ്വഹാബിമാര്‍ സാക്ഷ്യംവഹിച്ച നബി(സ)യുടെ ഹജ്ജത്തുല്‍ വിദാഅ് തന്നെ നമുക്ക് പരിശോധിക്കാം. <<<
നബിയുടെ അറഫാ ദിനത്തെ കുറിച്ച് പലതവണ ചർച്ച ചെയ്തിട്ടുണ്ട്. ലിങ്കുകൽ താഴെ.
അതിലുപരി എന്തെങ്കിലും പറയാനുണ്ടെങ്കിൽ സൂചിപ്പികുക.
http://islamic-month.blogspot.in/2012/09/blog-post_19.html
http://islamic-month.blogspot.in/2012/10/blog-post_5420.html
അനുബന്ധം :
സാധാരണയായി പറഞ്ഞ് കേട്ടിട്ടുള്ളത് 'അല്‍യൌമ അക്‌മല്‍തു ലകും' ഇറങ്ങിയപ്പോൾ എന്തൊക്കെ ഇസ്ലാമിലുണ്ടോ , അതാണ് ഇസ്ലാം. അതിന് ശേഷമുള്ളത് ഇസ്ലാമിൽ കൂട്ടിച്ചേർത്തതാണ്. അത് പൂർത്തീകരിക്കപ്പെട്ട മതത്തിന്റെ ഭാഗമല്ല.
അങ്ങിനെയെങ്കിൽ, ദുൽ ഹിജ്ജ 10,11, 12 ദിവസങ്ങളിലെ ഹജ്ജിന്റെ കർമ്മങ്ങൾ , ദുൽ ഹിജ്ജ 9 ന് അറഫയിൽ "പൂർത്തിയാക്കപ്പെട്ട മതത്തിലെ " കൂട്ടിച്ചേർക്കലുകൾ ആകില്ലേ ??
യൗമു ന്നഹറിൽ പല വിഷയങ്ങളെക്കുറിച്ചൂം ജനങ്ങൾ സംശയങ്ങൾ ചോദിച്ചതായും , അതിനെല്ലാം "കുഴപ്പമില്ല" എന്ന് മറുപടി നൽകപ്പെട്ടതായും കേൾക്കാൻ കഴിഞ്ഞു.
"ഈ കുഴപ്പമില്ല " വിധികൾ " ദുൽ ഹിജ്ജ 9 ന് അറഫയിൽ "പൂർത്തിയാക്കപ്പെട്ട മതത്തിലെ " കൂട്ടിച്ചേർക്കലുകൾ ആകില്ലേ ??
1 ) ദുൽ ഹിജ്ജ 10 ന് ഹജ്ജിന്റെ ഭാഗമായി നടത്തപ്പെടുന്ന അമലുകൾ ഇസ്ലാമിൽ പെട്ടതാണോ ??
ദുൽ ഹിജ്ജ 9 ന് പൂർത്തീകരിച്ച് സീൽ ചെയ്ത മതത്തിൽ , എങ്ങിനെയാണ് പുതിയ അമലുകൾ ദുൽ ഹിജ്ജ 10 ന് കൂട്ടിച്ചേർക്കുക ??
2 ) ഉമറുബ്നുല്‍ഖത്താബ്(റ) നോട് ജൂതൻ ചോദിച്ചു : ഞങ്ങള്‍ക്കാണ് വാക്യം വന്നു കിട്ടിയതെന്‍കില്‍ ആ ദിവസത്തെ ഞങ്ങള്‍ ഒരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു.
ആ വാക്യം എവിടെ അവതരിച്ചു എന്നല്ല ചോദിച്ചത് , ആ വാക്യം അവതരിച്ച ദിവസം എങ്ങനെ കൊണ്ടാടുന്നു എന്നാണ് ?? അതിന്റെ മറുപടി എവിടെ ??
request:-
നബി (സ) ഹജ്ജത്തുൽ വിദാഇന്റെ അവസരത്തിൽ "അറഫാ ദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ "ഹദീസുകൾ" ഇവിടെ ദയവായി ഉദ്ധരിച്ച് , പ്രസ്തുത പ്രഭാഷണങ്ങൾ വിശദീകരിക്കാൻ താല്പര്യപ്പെടുന്നു.
please Note : നബിയുടെ അറഫ പ്രസംഗം എന്ന പേരിൽ ഏതെങ്കിലും പുസ്തകങ്ങളിൽ ക്രോഡീകരിച്ച് എഴുതിയത് അല്ല, മറിച്ച് അങ്ങിനെയൊരു രചന പല പുസ്തകങ്ങളിലും നടത്തിയതിന് അടിസ്ഥാനമാക്കപ്പെട്ട "ഹദീസുകൾ " ഏതൊക്കെ എന്നതാണ് അന്വേഷിക്കുന്നത് .
മാസമാറ്റത്തിന്റെ അടിസ്ഥാനം ന്യൂ മൂണ്‍ ആണോ ഹിലാലാണോ?
ഹിജറ കലണ്ടര്‍ അഥവാ ഇസ്ലാമിക് കലണ്ടര്‍ ശുദ്ധമായ ചാന്ദ്രിക കലണ്ടറാണ്, ഖുര്‍ആന്‍ 9:36, 2:185, 36:39, 10:5, 55:5 തുടങ്ങിയ നിരവധി വചനങ്ങളാണ് ഇതിന് അടിസ്ഥാനം. സൂര്യനെ ആധാരമാക്കി ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം വലം വെക്കാന്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ വേണം. ഈ കാലദൈര്‍ഘ്യത്തെയാണ് ഒരു ചന്ദ്രമാസം എന്നു പറയുന്നത്.
ഹിജ്റ കമ്മറ്റി പ്രസിദ്ധീകരിക്കുന്ന കലണ്ടറില്‍ ഒന്നാം തിയതിയുടെ സ്ഥാനത്ത് ഒന്നാമത്തെ ചന്ദ്രകല കൊടുത്തിട്ടുണ്ട്. മാസത്തിന്‍റെ അവസാനത്തെ കോളത്തില്‍ ന്യൂ മൂണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് തൊട്ട് മുമ്പുള്ള ദിവസത്തില്‍ ഉര്ജൂനൂല്‍ ഖദീം രേഖപ്പെടുത്തിയിട്ടുണ്ട്. കാണാവുന്ന കലകള്‍ മാത്രമല്ല (അഹില്ല) തീയതികള്‍ / വൃദ്ധിക്ഷയങ്ങള്‍. ന്യൂ മൂണ്‍ എന്നതും ഒരു കലയില്‍ പ്പെട്ടതാണ്. അതും ഒരു തിയതിയാണ്. ഒന്നുമുതല്‍ പൂജ്യം വരെയാണ് ത്തിയതികളെങ്കില്‍ പൂജ്യത്തിന്‍റെ സ്ഥാനമാണ് ന്യൂ മൂണിനുള്ളത്. ചന്ദ്രന്‍ ക്ഷയിച്ചുത്തീരുമ്പോള്‍ മാസം അവസാനിക്കും. മാസം ആരംഭത്തില്‍ ചന്ദ്രന് വര്‍ദ്ധനവ് തുടങ്ങും. ചന്ദ്രന്‍റെ ഓരോ കലകളും ഓരോ സ്ഥലങ്ങളിലാണ് (മന്‍സിലുകള്‍) അല്ലാഹു നിശ്ചയിച്ചിക്കുന്നത്.
നിരന്തരമായ നിരീക്ഷണത്തിലൂടെയോ അല്ലെങ്കില്‍ പ്രസിദ്ധമായ വാന നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ഡാറ്റ വഴിയോ മനുഷ്യര്‍ക്ക് ഇത് അറിയാന്‍ കഴിയും.
ന്യൂ മൂണ്‍ എന്ന സാങ്കേതിക സംജ്ഞ ഖുര്‍ആനിലോ ഹദീസുകളിലോ കാണുക സാധ്യമല്ല കാരണം അതൊരു ആധുനിക ശാസ്ത്ര സാങ്കേതിക സംജ്ഞയാണ്. പേരെന്തായാലും ആ പ്രതിഭാസത്തിനു മാസ മാറ്റത്തില്‍ വല്ല പ്രാധാന്യവുമുണ്ടോ എന്നതാണു വിഷയം. ചന്ദ്രന്‍ ഭൂമിയെ ചുറ്റി സൂര്യന്റെയും ഭൂമിയുടെയും കേന്ദ്രങ്ങളെ യോജിപ്പിക്കുന്ന celestial month line ക്രോസ് ചെയ്തു പുതിയ മാസത്തിലേക്കു കടക്കുന്ന പ്രക്രിയക്കു (conjunction) മാസ മാറ്റത്തില്‍ പ്രാധാന്യമുണ്ടെങ്കില്‍ ആ പ്രക്രിയയിലെ മര്‍മ്മ പ്രധാനമായ ഒരു നിമിഷമായ ന്യൂ മൂണിനും പ്രാധാന്യമുണ്ട്. കാരണം ചന്ദ്രന്റെ ഒരു റൗണ്ട് പൂര്‍ത്തിയാവുന്നതും അടുത്ത റൗണ്ടു തുടങ്ങുന്നതും ആ നിമിഷത്തിലാണ്. പിറവി നടക്കുന്ന സമയമാണത്. പിറവിയാണു മാസ മാറ്റത്തിന്റെ മാനദണ്ഡമെങ്കില്‍ പിറവി കാണുകയല്ല അറിയുകയാണു പ്രാധാന്യം എന്നു അല്‍പം ചിന്തിച്ചാല്‍ മനസ്സിലാകും. എന്തുകൊണ്ടാണ് മുപ്പതു പൂര്‍ത്തിയായാല്‍ പിറവിയന്വേഷിക്കാന്‍ കല്‍പിക്കാതിരുന്നതു? മുപ്പതിനപ്പുറം പിറവി നീളുകയില്ല എന്നതു കൊണ്ടല്ലേ? കാഴ്ചയ്ക്കായിരുന്നു പ്രാധാന്യമെങ്കില്‍ മുപ്പതു പൂ ര്‍ത്തിയയാലും കാണാന്‍ കല്‍പ്പിക്കപ്പെടുമായിരുന്നു. ചുരുക്കത്തില്‍ പിറവിയുടെ നിമിഷവും പിറവി നടന്ന ദിവസവുമാണ് മാസമാറ്റത്തിന്റെ കൃത്യമായ ഇസ്ലാമിക മാനദണ്ഡമെന്നു മനസ്സിലാക്കാം. അതാണു ന്യൂ മൂണ്‍ പ്രതിനിധാനം ചെയ്യുന്നതും.
-------------------------------------------
"ഹിലാൽ കാണൽ" ലക്ഷ്യമോ അതല്ല മാർഗ്ഗമോ ??
"മാസങ്ങൾ അല്ലാഹു പ്രാപഞ്ചത്തിൽ സംവിധാനിച്ച ചലന നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രപഞ്ച സൃഷ്ടി നാളിൽ സംവിധാനിച്ച് കഴിഞ്ഞതാണ്, അതിൽ ഒരു മനുഷ്യനും ഇടപെടൽ സാധ്യമല്ല, ആരുടെയെങ്കിലും "കാഴ്ച" അതിന്റെ ഉപാധിയേ അല്ല. സൃഷ്ടാവിന്റെ ക്രമീകരണത്തിന് ഒരു മനുഷ്യന്റെയും "കൈയൊപ്പ്" ആവശ്യമില്ല തന്നെ."
എന്ന് എഴുതിയതിനോട് പ്രതികരിച്ച് കൊണ്ട് ഒരു സഹോദരൻ ഇപ്രകാരം എഴുതി :
>>ലോകാരംഭം മുതൽ നിശ്ചയിച്ച മാസങ്ങൾ മനുഷ്യൻ കണ്ടെന്ന സർട്ടിഫിക്കറ്റ് നൽകിയാലേ പടച്ചവൻ മാറ്റൂ എന്ന് ആരും പറഞ്ഞിട്ടില്ല. മറിച്ച് , പടച്ചവൻ മാറ്റിയെന്ന് മനസ്സിലാക്കാൻ പ്രവാചകൻപഠിപ്പിച്ച ഒരു മാർഗ്ഗമാണ് മാനത്ത് ഹിലാൽ നോക്കി ബോധ്യപ്പെടൽ. <<
അദ്ദേഹത്തിന്റെ വരികളിൽ നിന്ന് വ്യക്തമാകുന്നത് : "മാസം" മാറിയോ എന്ന് "അറിയലാണ്" പ്രധാനം എന്നും, അതിന് 'പ്രവാചകൻ പഠിപ്പിച്ച ഒരു മാർഗ്ഗമാണ് മാനത്ത് ഹിലാൽ നോക്കി ബോധ്യപ്പെടൽ' എന്നുമത്രെ.
ശരി, നമ്മുടെ ആവശ്യം അഥവാ ലക്ഷ്യം "മാസമാറ്റം" അറിയലാണ് എന്ന് സമ്മതിച്ചല്ലോ.
ഏതു പോലെയെന്നാൽ മനുഷ്യർക്ക് ഹജ്ജിന് പോകണം. അത് ലക്ഷ്യം. ഖുർആനിൽ തന്നെ എങ്ങിനെയാണ് അവർ ഹജ്ജിന് എത്തിപ്പെടാൻ ആയി സ്വീകരിക്കുന്ന "മാർഗ്ഗം" എന്നും പറഞ്ഞിട്ടുണ്ട്.
وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴿٢٧﴾
22:27
(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും. (22: 27)
എന്തുകൊണ്ട് നാം മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറാതെ വിമാനത്തിൽ ഹജ്ജിന് പോകുന്നു ?? ഒട്ടകത്തിന്റെ പുറത്ത് കയറൽ എന്നത് സ്വയം ഒരു ഇബാദത്താണോ, അതല്ല ഹജ്ജിന് പോകാനുള്ള ഒരു 'മാർഗ്ഗമാണോ" അത് ?? ഉത്തരം വ്യക്തമാണ്. ഒട്ടകത്തിൽ പോകൽ അല്ല ലക്ഷ്യം, അത് മാർഗ്ഗമാണ്.
ലക്ഷ്യ സാധ്യത്തിന് 'വിലക്കപ്പെടാത്ത' മാർഗ്ഗങ്ങൾ എല്ലാം ഉപയോഗിക്കാം. ഇത് നാം പൊതുവിൽ സ്വീകരിക്കുന്ന നിലപാടാണല്ലോ. പിന്നെ മാസമാറ്റം അറിയാൻ "അതി സൂക്ഷമവും സ്ഥൂലവുമായ മാർഗ്ഗങ്ങൾ" ലഭ്യമായിരിക്കെ അതൊക്കെ തള്ളി "ഒട്ടകത്തിന്റെ പുറത്ത് തന്നെ ഹജ്ജിന് പോകണം" എന്ന ലോജിക്കിലേക്ക് ചിന്ത താഴുന്നതെന്തിന് ??
പിന്നെ ന്യൂമൂണിന്റെ കണക്ക് ഉപയോഗിക്കരുത് എന്ന വിലക്കുണ്ടോ ?? "ഞങ്ങൾ കണക്കുകൂട്ടുകയില്ല" എന്ന ഹദീസ് പറയാനുദ്ദേശിക്കുന്നവർ മനസ്സിലാക്കുക , "ലാ നക്തുബു' കഴിഞ്ഞാണ് "ലാ നഹ്സുബു" ഉള്ളത്. അങ്ങിനെയെങ്കിൽ നിങ്ങളൊക്കെ "എഴുതുന്നതും" പ്രവാചക കല്പനക്ക് എതിരാകില്ലേ എന്നും ചിന്തിക്കുക??
അടുത്ത കാലത്തെ വിവാദമാണ് 'അമുസ്ലിംകൾക്ക് ബലിമാസം കൊടുക്കമോ എന്നത് " ? കൊടുക്കാം എന്ന് വാദിക്കുന്നവരുടെ ലഘുലേഖ കാണാനിടയായി. അതിൽ ബലി മാംസം അമുസ്ലിംകൾക്ക് കൊടുക്കണം എന്ന നിർദ്ദേശമുള്ള ഖുർആൻ വചനമോ, നബി(സ) ബലി മാസം അമുസ്ലിംകൾ കൊടുത്തതോ, കൊടുക്കാൻ പറഞ്ഞതോ ആയ സംഭവങ്ങളോ ഉദ്ദരിച്ച് കണ്ടില്ല. മാസമാറ്റം അറിയാൻ അക്ഷരാർത്ഥത്തിൽ ഹദീസ് സ്വീകരിക്കുന്നവർ എന്തേ ഇക്കാര്യത്തിൽ "സൗഹാർദ്ദം ഉണ്ടാകുക എന്ന ലക്ഷ്യത്തിന് ഉതകുന്ന മാർഗ്ഗം എന്ന നിലക്ക്" അമുസ്ലിംകൾക്ക് ബലിമാസം കൊടുക്കുന്നതിനെ അനുകൂലിക്കുകയും, അക്ഷരങ്ങൾക്കപ്പുറം ആശയത്തിനും നന്മക്കും പ്രാധാന്യം കൽപ്പിക്കുകയും ചെയ്യുന്നു ??
ബധിരർക്കായി ഖുത്ത്ബ തുടങ്ങി അടുത്തകാലത്ത് . നബി(സ) അദ്ദേഹത്തിന്റെ ഖുത്ത്ബ ആംഗ്യ ഭാഷയിലേക്ക് ആക്കുകയോ, അതിന് അനുവദിക്കുകയോ ചെയ്തിട്ടില്ലെങ്കിലും മനുഷ്യർക്ക് മനസ്സിലാകുക എന്ന ലക്ഷ്യ സഫലികരണത്തിനുതകുന്ന ലഭ്യമായതിൽ മികച്ച "മാർഗ്ഗങ്ങൾ" സ്വീകരിക്കുക എന്ന നന്മക്ക് അവിടെ മുൻഗണന നൽകി.
നബി(സ) മലയാളത്തിൽ ഖുത്ത്ബ നടത്തിയിട്ടില്ലെന്നിരിക്കെ, മനുഷ്യർക്ക് മനസ്സിലാകുക എന്ന ലക്ഷ്യ സഫലികരണത്തിന് അവർക്ക് ഗ്രാഹ്യമാകുന്ന ഭാഷയിൽ നാം ഖുത്ത്ബ നടത്തുന്നു.
ഇവിടെയെല്ലാം "ലക്ഷ്യ സാഫല്യം" പരിഗണിക്കുകയും വിലക്കപ്പെട്ടതല്ലാത്ത മാർഗ്ഗം ഉപയോഗിക്കുകയും ചെയ്യുന്നു. ഇതേ സമീപനം എന്തു കൊണ്ട് മാസമാറ്റം എന്ന "ലക്ഷ്യം" സാധിക്കുന്ന കാര്യത്തിലും സ്വീകരിക്കുന്നില്ല.
6000 വർഷത്തെ ചന്ദ്രക്കലകളുടെ വിവരം നമുക്ക് ലഭ്യമാണ്. ഇത്ര കൃത്യമായ കണക്ക് ലഭ്യമാണെന്നിരിക്കെ "ചന്ദ്രനെ നഗ്നനേത്രം കൊണ്ട് കണ്ടു അല്ലെങ്കിൽ കണ്ടില്ല " എന്നൊക്കെ പറഞ്ഞ് ആരാധനകളുടെ ദിവസങ്ങൾ തെറ്റിക്കുന്നത് മുസ്ലിം സമൂഹത്തോട് ചെയ്യുന്ന വലിയ അപരാധമാണ്.
-------------------------------------------
നബി(സ) യുടെ സമൂഹം "അഹില്ലകൾ"(moon phases) നിരീക്ഷിച്ചിരുന്നുവോ എന്നതാണ് ഉന്നയിക്കപ്പെട്ട മറ്റൊരു സംശയം.
ഇന്ന് നമ്മുടെ മൊബൈലിലും കാറിലും GPS സംവിധാനം ഉള്ള navigation apps ഉണ്ട്. ഇതിൽ satellite കൾ ആണ് വഴികാട്ടികൾ. അതിന് മുമ്പ് ചരിത്രാതീത കാലം മുതൽ മനുഷ്യർ കടലിലും കരയിലും നാവിഗേഷന് ഉപയോഗിച്ചത് ആകാശഗോളങ്ങളെയാണ്. അതിനെ Celestial Navigaton എന്നാണ് പറയുന്നത്. നക്ഷത്രങ്ങൾക്ക് ഇട്ടിട്ടുള്ള പേരുകൾ പലതും അറബി പേരുകൾ ആണെന്നും അതിന്റെ കാരണം അറബികൾ ആണ് Celestial Navigaton ലെ കുലപതികൾ എന്നുമത്രെ. മരുഭൂമിയിൽ സഞ്ചരിക്കുമ്പോൾ ദിശ അറിയാൻ "Land Mark" കൾ ഉണ്ടാകില്ല. അതിന് പ്രാരംഭകാലം മുതൽ ഉപയോഗിക്കുന്നത് ആകാശഗോളങ്ങളെയും നക്ഷത്രങ്ങളെയുമാണ്. (മരുഭൂമിയുടെ വന്യത മനസ്സിലാക്കാൻ ബെന്യാമിന്റെ 'ആട് ജീവിതം" ന്റെ അവസാനഭാഗത്ത് അവർ മരുഭൂമിയിലൂടെ സംചരിക്കുന്ന ഭാഗം ഓർക്കുക). ഇത് തന്നെയാണ് കടൽ സഞ്ചാരത്തിന്റെയും രീതി.
ആകാശനിരീക്ഷണം അവർക്ക്, നമ്മുടെ പോലുള്ള 'നോമ്പ് - പെരുന്നാൾ' വിഷയമായിരുന്നില്ല, മറിച്ച് അവർക്ക് മുന്നോട്ട് ചലിക്കണമെങ്കിൽ അത് ആവശ്യമായിരുന്നു. മുസ്ലിമെന്നോ, മുശ്രിക്കെന്നോ വ്യത്യാസമില്ലാതെ, നീന്തൽ അറിയുന്നത് പോലുള്ള , life saving skill ആയിരുന്നു.
കുർആനും അതിലേക്ക് സൂചനകൾ നൽകുന്നുണ്ട്. 6:97
فَالِقُ الْإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ﴿۹٦﴾ وَهُوَ الَّذِي جَعَلَ لَكُمُ النُّجُومَ لِتَهْتَدُوا بِهَا فِي ظُلُمَاتِ الْبَرِّ وَالْبَحْرِ ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَعْلَمُونَ ﴿۹۷﴾
96. പ്രഭാതത്തെ പിളര്‍ത്തുന്നവനാണ് (അവന്‍). രാത്രിയെ അവന്‍ ശാന്തമാക്കുകയും ചെയ്‌തിരിക്കുന്നു; സൂര്യനെയും, ചന്ദ്രനെയും അവന്‍ (സമയത്തിന്‍റെ) കണക്കും (ആക്കിയിരിക്കുന്നു) അത് (ഒക്കെയും) സര്‍വ്വജ്ഞനായ (ആ) പ്രതാപശാലിയുടെ നിര്‍ണയം [വ്യവസ്ഥ] ആകുന്നു. 97. അവനത്രെ, നിങ്ങള്‍ക്ക് നക്ഷത്രങ്ങളെ -അവമൂലം കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ വഴികാണുവാന്‍ വേണ്ടി- ഏര്‍പ്പെടുത്തിയവനും. അറിയുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്‌ടാന്തങ്ങള്‍ വിശദീകരിച്ചുകൊടുത്തിട്ടുണ്ട്
വ്യാഖ്യാനം അമാനി മൗലവി
"(7) കരയിലൂടെയും കടലിലൂടെയും യാത്ര ചെയ്യുന്നവര്‍ക്ക് ദിക്കുകളും ഉദ്ദിഷ്‌ടസ്ഥലങ്ങളും തിരിച്ചറിയത്തക്കവണ്ണം നക്ഷത്രങ്ങളെ - അവയുടെ സ്ഥാനങ്ങളും, ഗതിവിഗതികളും, സമയങ്ങളും വ്യവസ്ഥപ്പെടുത്തിക്കൊണ്ട് - ഏര്‍പ്പെടുത്തിയത്. പൂര്‍വ്വകാലത്തെ യാത്രകള്‍ കരയിലൂടെയും കടലിലൂടെയുമായിരുന്നത് കൊണ്ട് അക്കാലത്തു ള്ളവര്‍ക്ക് മാത്രമേ നക്ഷത്രങ്ങള്‍ മാര്‍ഗദര്‍ശനമായിരിക്കുകയുള്ളുവെന്ന് ധരിക്കേണ്ടതില്ല. വായു മണ്ഡലത്തിലൂടെയും, ഗോളാന്തരങ്ങളിലൂടെയും നടത്തപ്പെടുന്ന ഇന്നത്തെ പരിഷ്‌കൃത വാഹനയാത്രകളിലും നക്ഷത്രങ്ങളുടെ മാര്‍ഗദര്‍ശനം അവശ്യം ആവശ്യം തന്നെ. നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളുടെയും സ്ഥാനങ്ങളും ഗതിവിഗതികളും വകവെക്കാതെയുള്ള ഗോളാന്തര യാത്ര നടത്തുക സാധ്യമല്ല തന്നെ. "
നക്ഷത്ര നിരീക്ഷണവും, ചിലരൊക്കെ അതിനെ ദൈവവുമായി കണ്ടിരുന്നതിനെയും കുർആൻ പരാമർശിക്കുന്നു. 53:49
وَأَنَّهُ هُوَ رَبُّ الشِّعْرَىٰ﴿٤٩﴾
`ശിഅ്റാ`യുടെ റബ്ബും അവന്‍ തന്നെ.
thafheemul Quran Explanation;
44. ആകാശത്തിലെ ഏറ്റം തിളക്കമുള്ള നക്ഷത്രമാണ് ശിഅ്റാ. മിര്‍സമുല്‍ ജൌസാഅ്, അല്‍കല്‍ബുല്‍ അക്ബര്‍, അല്‍കല്‍ബുല്‍ ജബ്ബാര്‍, അശ്ശിഅ്റല്‍അബൂര്‍ എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഇംഗ്ളീഷ് ഭാഷയില്‍, Sirius, Dog Star and Canis Majoris എന്നീ പേരുകളിലാണിതറിയപ്പെടുന്നത്. ഇതിനു സൂര്യനെക്കാള്‍ ഇരുപത്തി മൂന്നിരട്ടി പ്രകാശമുണ്ടത്രേ. എങ്കിലും ശിഅ്റാ ഭൂമിയില്‍നിന്ന് എട്ടു പ്രകാശവര്‍ഷത്തിലധികം അകലെയായതിനാല്‍ സൂര്യനെക്കാള്‍ ചെറുതും പ്രകാശം കുറഞ്ഞതുമായിട്ടാണതു കാണപ്പെടുന്നത്. പുരാതന ഈജിപ്തുകാര്‍ ഇതിനെ ആരാധിച്ചിരുന്നു. ഇതിന്റെ ഉദയ കാലങ്ങളില്‍ നൈല്‍നദി കവിഞ്ഞൊഴുകാറുണ്ട് എന്നതാണതിനു കാരണം. ശിഅ്റയുടെ ഉദയത്തിന്റെ ഫലമാണ് ആ വെള്ളപ്പൊക്കം എന്നവര്‍ വിശ്വസിച്ചു. ഈ നക്ഷത്രത്തിന് മനുഷ്യരുടെ ഭാഗധേയത്തില്‍ വമ്പിച്ച സ്വാധീനമുണ്ടെന്ന് ജാഹിലിയ്യാ അറബികളും വിശ്വസിച്ചിരുന്നു. അങ്ങനെ ഇത് അറബികളുടെയും ആരാധ്യരിലൊന്നായിത്തീര്‍ന്നു. ഖുസാഅഃ ഗോത്രം ശിഅ്റായെ ആരാധിക്കുന്നതില്‍ പ്രത്യേകം പ്രസിദ്ധരായിരുന്നു. നിങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്നത് ശിഅ്റാ അല്ല; ശിഅ്റായുടെ റബ്ബ് (നാഥന്‍) ആണ് എന്നത്രേ തിരുവരുളിന്റെ താല്‍പര്യം."
21 ആം നൂറ്റാണ്ടിൽ ജിവിക്കുന്ന , നമ്മോട് sirius star ഏതാണ് എന്ന് കാണിച്ച് തരാൻ പറഞ്ഞാൽ നമുക്കതിന് അറിയില്ല. കാരണം ആകാശ നിരീക്ഷണം നമുക്കറിയില്ല. എന്നാൽ 1400 വർഷം മുമ്പത്തെ അറബികളോട് അല്ലാഹു sirius star നെ കുറിച്ച് പറഞ്ഞത് അവർക്ക് അത് നിരീക്ഷിക്കാൻ അറിയാമായിരുന്നതിനാലാണ്.
ആ നിരീക്ഷണത്തിന്റെ ഭാഗമായാണ് അവർ ഇതും ചോദിച്ചത് : يَسْأَلُونَكَ عَنِ الْأَهِلَّةِ
മറുപടിയായി അല്ലാഹു പറഞ്ഞത്
قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ
ചുരുക്കത്തിൽ ആകാശനിരീക്ഷണം, അഹില്ല ഉൾപ്പെടെ , അവരുടെ ഇസ്ലാമിക ജീവിതത്തിന്റെ മാത്രമല്ല പൊതു ജീവിതത്തിന്റെ കൂടെ ഭാഗമായിരുന്നു എന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാക്കം. അതിലൂടെയാണ് അവർ അന്നന്നത്തെ തിയതികൾ മനസ്സിലാക്കിയിരുന്നത്. ചന്ദ്രക്കലകൾ ആകാശത്തിൽ തൂക്കിയിട്ട കലണ്ടർ ആകുന്നു. ആ കലണ്ടർ വായിക്കാൻ നാം പഠിക്കണമെന്ന് മാത്രം .
---------------------------------------------
നിങ്ങൾ 'ഹദീസ് നിഷേധികൾ" ആണോ?
ഇസ്ലാമിലെ പ്രമാണങ്ങൾ ഖുർആനും, സുന്നത്തും (നബിചര്യ) ആകുന്നു. പ്രവാചക ചര്യയെ അവമതിക്കുകയോ നിഷേധിക്കുകയോ ഞങ്ങൾ ചെയ്യുന്നില്ല. എന്ന് മാത്രമല്ല നബി ചര്യക്ക് വലിയ സ്ഥാനം കൽപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നബി(സ) പറഞ്ഞു , അംഗീകരിച്ചു എന്നൊക്കെ അവകാശപ്പെടുന്ന പല ഹദീസുകളും , യഥാർത്ഥത്തിൽ നബി പറഞ്ഞത് തന്നെയാണോ എന്ന് സംശയിക്കേണ്ട തരത്തിലുള്ളതാണ്. കാരണം ഹദീസുകൾ ധാരാളമായി ജനങ്ങളും , ഭരണാധികാരികളും മറ്റും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട് എന്നത് അവിതർക്കിതമായ സംഗതിയാണ്. സ്വഹീഹ് എന്ന് പറയുന്ന ഹദീസുകൾ , അത് പറയുന്ന ആളുകളുടെ സത്യസന്ധതയും, റിപ്പോർട്ടർമാർ പരസ്പരം കണ്ടിരിക്കാനുള്ള സാധ്യതയുമാണ് പ്രധാനമായും പരിഗണിച്ചിരിക്കുന്നത്. അതിന്റെ "content" ന്റെ പരിശോധനയേക്കാൾ "reporting chain" ആണ് പ്രാധാന്യമായി പരിഗണിക്കപ്പെട്ടത്.
സത്യം മാത്രം മുൻപ് പറഞ്ഞിട്ടുള്ള ഒരാൾ , ഹദീസെന്ന പേരിൽ ഒരിക്കൽ കളവ് പറഞ്ഞിരിക്കാനും, കളവ് ധാരാളമായി പറഞ്ഞിരുന്ന ഒരാൾ ഹദീസ് സത്യസന്ധമായി റിപ്പോർട്ട് ചെയ്യാനും തുല്യ സാധ്യതയുണ്ട്.
ചുരുക്കത്തിൽ നബിചര്യയെ നിഷേധിക്കുന്നില്ല. എന്നാൽ നബിചര്യയെന്ന പേരിൽ പറയപ്പെടുന്നതൊക്കെ യഥാർത്ഥത്തിൽ നബി ചര്യ തന്നെയാണോ എന്ന കാര്യത്തിൽ സംശയവുമുണ്ട്.
ഹദീസുകളിലെ ശരി തെറ്റിന്റെ മാനദണ്ഡം , അത് ഖുർആനുമായി യോജിക്കുന്നോ ഇല്ലയോ എന്നത് മാത്രമാണ്. പ്രസ്തുത പരിശോധനയിൽ പലതിലും പൊരുത്തക്കേടുകൾ ദർശിക്കാവുന്നതും, ആ വിഷയങ്ങളിൽ ഖുർആനിലെ പരാമർശങ്ങൾ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.
----------------------------
സഹോദരങ്ങളെ മാസമാറ്റം അറിയുന്ന രിതിയെ പറ്റിയുള്ള ചർച്ച അത്ര സങ്കീർണ്ണമാക്കേണ്ടതില്ല.
ഒരു വാദം :-
"മാസങ്ങൾ അല്ലാഹു പ്രപഞ്ചത്തിൽ സംവിധാനിച്ച ചലന നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രപഞ്ച സൃഷ്ടി നാളിൽ സംവിധാനിച്ച് കഴിഞ്ഞതാണ്, അതിൽ ഒരു മനുഷ്യനും ഇടപെടൽ സാധ്യമല്ല, ആരുടെയെങ്കിലും "കാഴ്ച" അതിന്റെ ഉപാധിയേ അല്ല. മനുഷ്യർ ഭൂമിയിൽ ഉണ്ടാകുന്നതിനും മുമ്പ് ചന്ദ്ര ചലനവും തദ്വാരാ മാസങ്ങളും പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു. സൃഷ്ടാവിന്റെ ക്രമീകരണത്തിന് ഒരു മനുഷ്യന്റെയും "കൈയൊപ്പ്" ആവശ്യമില്ല തന്നെ."
ഇനി മറ്റൊരു വാദം :- ചന്ദ്രക്കല "കണ്ണ് കൊണ്ട്" കണ്ട്, ശേഷം ആ കാഴ്ച ഹിലാൽ കമ്മറ്റി ഉറപ്പിച്ചാൽ മാത്രമേ പുതിയ മാസം പിറക്കൂ എന്ന്.
പണ്ട് ' ഇനിൽ ഹുക്‌മു ഇല്ലാലില്ല' യെ സംബന്ധിച്ച് വലിയ ചർച്ചകൾ ഉണ്ടായിരുന്നു. അന്ന് 'ഇബാദത്തും ഇത്വാഅത്തും' എന്ന പുസ്തകത്തിലൂടെ "അലാഹു അവന്റെ ഹുക്‌മിൽ ആരെയും പങ്ക് ചേർക്കുന്നില്ല' وَلَا يُشْرِكُ فِي حُكْمِهِ أَحَدًا 18: 26 എന്ന വചനം അല്ലാഹുവിന്റെ "പ്രാപഞ്ചിക ഭരണത്തിൽ അവൻ ആരെയും പങ്കു ചേർക്കുന്നില്ല' എന്നത് വ്യക്തമാക്കുന്നതാണ് എന്നത്രെ എഴുതപ്പെട്ടത്. ആ പ്രാപഞ്ചിക ഭരണത്തിൽ പെട്ടത് തന്നെയാണ് 'പ്രപഞ്ചാരംഭം മുതൽ അല്ലാഹു ഒരുക്കിയ മാസങ്ങളും എന്ന് ഒരു കൂട്ടർ വാദിക്കുന്നു.
മറുപക്ഷം , മാസങ്ങൾ തിരുമാനിക്കുന്നത് മനുഷ്യരിൽ ചിലരുടെ "കാഴ്ചയുടെയും, ഉറപ്പിക്കലിന്റെയും" അടിസ്ഥാനത്തിൽ ആണ് എന്ന് പ്രയോഗത്തിൽ വരുത്തി ജീവിക്കുന്നു.
ഇനി നിങ്ങൾക്ക് തീരുമാനിക്കാം , അല്ലാഹു അവന്റെ "ഹുക്‌മ് " ആയ പ്രാപഞ്ചിക ഭരണത്തിൽ പെട്ട 'മാസ നിർണ്ണയത്തിൽ', ഖാദിയെയോ ഹിലാൽ കമ്മറ്റിയെയോ പങ്ക്ചേർക്കുന്നുണ്ടോ ഇല്ലയോ എന്ന്. ഇല്ലെങ്കിൽ അല്ലാഹുവിന്റെ ആ പ്രാപഞ്ചിക ഭരണത്തിൽ ചന്ദ്ര ചലനം നടക്കുന്നതിന്റെ കണക്കാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. അതിൽ ലൂണാർ സൈക്കിളിന്റെ അന്ത്യം ന്യൂമൂൺ സമയത്തിന്റെ കണക്ക് വ്യക്തമാക്കിത്തരുന്നു. അവ സ്വീകരിക്കുക എന്നതല്ലാതെ, നമ്മുടെ കണക്ക് അങ്ങോട്ട് വച്ച് പരിഹാസ്യരാകാതിരിക്കുക.
------------------------------------------
ഇതൊക്കെ വായിച്ചിട്ടും ഹിജ്രി കമ്മറ്റിയോട് വിയോജിക്കുന്നവരോട് ........
ഞങ്ങൾ മനസ്സിലാക്കുന്നു "ഒരു തിയതി ഉള്ള ഒരു ദിവസമേ" ഒരു കലണ്ടറിൽ ഉണ്ടാകൂ , ഉണ്ടാകാൻ പാടുള്ളൂ എന്ന്. ഹിജ്രി കമ്മറ്റി പ്രചരിപ്പിക്കുന്ന ഇതേ കലണ്ടർ തത്വങ്ങൾ ആണ് സൗദി അറേബ്യയുടെ ഔദ്യോഗിക കലണ്ടർ ആയിരുന്ന 'ഉമ്മുൽ ഖുറ' കലണ്ടറിൽ ഹിജ്ര 1420 വരെ ഉപയോഗിച്ചിരുന്നത്. പ്രസ്തുത കലണ്ടർ ലോകാടിസ്ഥാനത്തിൽ പ്രായോഗികവും, ശാസ്ത്രീയവും, പ്രയോഗിച്ച് കൊണ്ടിരുന്നതുമാണ്.
ഇത് തെറ്റെങ്കിൽ, ഇതിനേക്കാൾ നല്ലതും , അത് അവതരിപ്പിക്കുന്നവർ പരസ്യമായി ഉപയോഗിക്കാൻ സന്നദ്ധതയുള്ളതുമായ അഖിലലോക "ശബാബ്" കലണ്ടർ ഹിജൃ 1437 ലെ അവതരിപ്പിക്കുക. ഹിജ്ര 1435 ന്റെയും 1436 ന്റെയും തരിക. അതിന്റെ ശ്രേഷ്ടതകൾ വിവരിക്കുക. തീർച്ചയായും അത് ങങ്ങൾ സസൂക്ഷ്മം പരിശോധിക്കാം. ----------------------------------------------------
ദിവസവും തിയതിയും.
ചില സഹോദരങ്ങളുടെ സൗര കലണ്ടർ സംശയങ്ങൾ എത്ര തവണ വിശദീകരിച്ചാലും തീരുന്നില്ല.!!!
'സൂര്യൻ' മുജാഹിദ് മർക്കസുദ്ദഅ്‌വ വിഭാഗത്തിന്റെയും, 'ചന്ദ്രൻ' ഹിജ്രി കമ്മിറ്റിയുടെയും ആകുന്നു എന്ന ഒരു മിഥ്യാ ധാരണയിലാണ് എന്ന് തോന്നിക്കുമാറാണ് ചിലരുടെ വിഷയത്തോടുള്ള സമീപനം.
'സൂര്യ' ചലനമാണ് 'സമയം' കാണിക്കുന്നത്. ചന്ദ്രൻ കാണിക്കുന്നത് "തിയതികൾ" ആകുന്നു.
ഇതിൽ ഒരു ഹിജ്രി കമ്മറ്റിക്കാരനും അശേഷം സംശയമില്ല.
എല്ലാ കലണ്ടറിലും "സമയം" അല്ല, "തിയതി"യാണ് രേഖപ്പെടുത്തുന്നത്. അത് 'ശബാബ്' കലണ്ടറായാലും, ഹിജ്രി കമ്മറ്റി കലണ്ടർ ആയാലും ശരി. (ഇനി അതിൽ നിസ്കാര സമയം ഉണ്ട് എന്ന് പറഞ്ഞ് തർക്കത്തിന് വരല്ലെ!!)
"തിയതികൾ"ക്ക് പ്രാധാന്യം ഉള്ള എല്ലാ അനുഷ്ഠാനങ്ങളും നിർവ്വഹിക്കുന്നത് "ചന്ദ്രമാസ കലണ്ടർ' ഉപയോഗിച്ചാണ്. അതായത് തിയതികൾ മനസ്സിലാക്കുന്നത് ചന്ദ്രക്കലകൾ നിരീക്ഷിച്ചാണ്, അല്ലെങ്കിൽ നിരന്തരം നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർ തയ്യാറാക്കിയ കണക്കുകൾ സ്വീകരിച്ചാണ്.
ഭൂമിയുടെ ഒരു പ്രാവശ്യത്തെ സ്വയം ഭ്രമണ ദൈർഘ്യമാണ് ദിവസം.. ദിവസങ്ങൾ അനുസ്യൂതം തുടരുന്നതാണ്. ലൂണാർ കലണ്ടറിലും , സോളാർ കലണ്ടറിലും ഉള്ള 'ദിവസം' എന്ന ഘടകം ഒന്നു തന്നെയാണ്.
ഖുർആൻ "മവാഖീത്ത്" അഥവാ തിയതിയായി പറഞ്ഞത് 'അഹില്ലയെ' ആകുന്നു. (മവാഖീത്ത് "മീഖാത്തിന്റെ" ബഹുവചനം ആകുന്നു. 'വക്തിന്റെ'ത് അല്ല ).
ചന്ദ്രമാസം എന്ന് പറയുമ്പോൾ അതിൽ സൂര്യന് ഒരു സ്ഥാനവുമില്ല എന്ന് കരുതുകയുമരുത്. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവയുടെ ഒത്തൊരുമിച്ചുള്ള ചലനങ്ങളുടെ ഫലമാണ് "ചന്ദ്രക്കലകളും" അതിൽ നിന്ന് നിരൂപിക്കുന്ന "തിയതികളും". എന്നാൽ direct ആയി സൂര്യനെ അവലംഭമാക്കിയല്ല ചന്ദ്രമാസ കലണ്ടർ ഉള്ളത്.
ഇസ്ലാമിലെ കർമ്മങ്ങൾ ശെരിയാവാൻ, അതിന് ഓരൊന്നിനും വേണ്ട മറ്റു നിബന്ധനകൾ ശരിയാകുന്നതോടൊപ്പം നിർവ്വഹിക്കുന്ന തിയ്യതിയും ശരിയാകണം.
ളുഹർ നമസ്കാരത്തിന്റെ സമയം 'ചന്ദ്രനെ' നോക്കി കണ്ട് പിടിക്കണമെന്ന് ഹിജ്രിക്കാർക്ക് വാദമില്ല.
എന്നാൽ വാദമുള്ളത് "മുഹറം 1" എന്ന തിയതി കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നത് "ചന്ദ്രക്കലകൾ" ആകുന്നു എന്നതത്രെ. ഹിജ്രി കമ്മറ്റി വിമർശകരും, മുഹറം 1 എന്ന "തിയതി" solar Calendar ൽ നിന്നോ, സൂര്യനെ നോക്കിയൊ അല്ല കണ്ട് പിടിക്കുന്നത് എന്ന് വിശ്വസിക്കുന്നു.
ഇല്ലാത്ത വാദത്തെ, ഉണ്ടെന്ന് വരുത്തി , പിന്നെ അതിനെ ഖണ്ഡിച്ച് പറയുകയും എഴുതുകയും ചെയ്ത് സമയം കളയാതിരിക്കുക.
ഇനി , "സൂര്യൻ" തിയതിയാണ് കാണിക്കുന്നത് എന്ന് വിമർശകർക്ക് വാദമുണ്ടോ ??? ഉണ്ടെങ്കിൽ അത് വിശദമാക്കുക. സൂര്യ കലണ്ടറിലെ തിയതിയിൽ ചെയ്യേണ്ട ഇസ്ലാമിക അനുഷ്ടാനങ്ങളും വിശദീകരിച്ച് തരിക.
------------------------------------------------------------
Q >>>>ഇവരുടെ അമാവാസി വാദപ്രകാരം മാസപ്പിറവി കണക്കാക്കിയാല്‍ ലോകത്ത് എല്ലാ ദിവസവും ഒരുമിച്ച് ദിവസം മാറ്റുമോ എന്ന് കൂടി പരിശോധിക്കാം. ഒരു ശഅ്ബാന്‍ മാസം അവസാനം ഞായര്‍ രാത്രി ഗ്രീനിച്ച് സമയം രാത്രി 11.58 ന് അമാവാസി ഉണ്ടാകുന്നു എന്ന് സങ്കല്പിക്കുക. ഗ്രീനിച്ചിലും അതേ രേഖാംശത്തിലുള്ള മൊറോക്കോ പോലുള്ള രാജ്യങ്ങളിലും പിറ്റേന്ന് തിങ്കള്‍ റമദാന്‍ ആരംഭിക്കുന്നു. എന്നാല്‍ ആ അമാവാസി (ന്യൂമൂണ്‍) സമയത്ത് ഇന്ത്യയില്‍ തിങ്കള്‍ രാവിലെ 5.28 ആയിരിക്കും സമയം. സുബ്ഹിന്റെ സമയം പിന്നിട്ടിരിക്കുമല്ലോ. ഇന്ത്യയിലെവിടെയും അന്ന് നോമ്പാരംഭിക്കാന്‍ കഴിയില്ല. എന്തു ചെയ്യാം?! അതേ ദിവസം തന്നെ നോമ്പാരംഭിക്കണമെങ്കില്‍ അമാവാസി ലോകത്ത് സംഭവിക്കുന്നതിനു മുന്‍പേ ഇവിടെ നോമ്പാരംഭിക്കണം. അത് ഇസ്‌ലാമികമല്ലല്ലോ. പ്രമാണത്തോട് യോജിക്കണമെങ്കില്‍ ഇന്ത്യക്കാര്‍ ചൊവ്വാഴ്ച നോമ്പാരംഭിക്കാം. (ലോകത്ത് ഇതുവരെ എല്ലാവരും ചെയ്തുപോന്നത് ഇതാണ്.) അപ്പോള്‍ ഒരു ദിവസമാക്കുക എന്നത് പ്രായോഗികമല്ല<<<
_______________________________________________________________
Response : -
അമാവാസി എന്ന പ്രതിഭാസം നടക്കുന്ന "സമയത്ത്" തന്നെ ചെയ്യേണ്ടതായ ഒരു അനുഷ്ഠാനവും ഇസ്ലാമിൽ ഇല്ല. ചന്ദ്രന്റെ ഭൂമിയുടെ പരിക്രമണവൃത്തം (cycle) അവസാനിക്കുന്നതിന്റെ റെഫറൻസ് പോയന്റാണ് ന്യൂമൂൺ അഥവാ അമാവാസി. അത് കേവലം ഒരു റെഫറൻസ് പോയന്റ് എന്നതിനപ്പുറം മതപരമായി ഒരു ശ്രേഷ്ഠതയും ആ പ്രതിഭാസത്തിനില്ല. അതിനാൽ അമാവാസി സംഭവിക്കുന്ന "സമയത്തിന്റെ" മുമ്പ് നോമ്പ് പിടിക്കേണ്ടി വരും എന്നതിനാൽ അത് തെറ്റാകുന്നു എന്ന് നിരീക്ഷിക്കേണ്ടതില്ല. "അമാവാസി സംഭവിക്കുന്ന സമയത്തിന് മുമ്പ് നോമ്പിൽ പ്രവേശിക്കാൻ പാടില്ല" എന്ന് ഏത് ഇസ്ലാമിക പ്രമാണമാണുള്ളത് ??
ഇനി എന്താണ് വസ്തുത?
ദിവസങ്ങൾ ചേർന്നതാണ് മാസം. മാസത്തിലെ ആദ്യ ദിവസം ഏത് , അവസാന ദിവസമേത് എന്നത് മാസ നിർണ്ണയത്തിൽ പ്രധാനമാണ്. ദിവസങ്ങൾ എണ്ണുമ്പോൾ , ഒരു സംഭവം നടന്നത് ഒരു മണിക്കായാലും 23 മണിക്ക് ആയാലും അത് നടന്നത് ആ ഒരു "ദിവസത്തിൽ" തന്നെയാണ്.
ന്യൂമൂൺ എന്ന പ്രതിഭാസം ചന്ദ്രമാസത്തിലെ അവസാന "ദിവസത്തിൽ" സംഭവിക്കുന്നു. ആ ദിവസം കണ്ടുപിടിക്കാനുള്ള മാർഗ്ഗം മാത്രമാണ്, അതിന്റെ സമയം അറിയൽ.
ഒരു വ്യാഴാഴ്ച 01:30 Hr ന് ന്യൂമൂൺ സംഭവിച്ചാലും, അതല്ല 23:58 Hr ന് ന്യൂമൂൺ സംഭവിച്ചാലും , ആ സംഭവത്തിന്റെ "ദിവസം" വ്യാഴാഴ്ച തന്നെയാണ്.
ഏതൊരു സംഭവത്തിന്റെയും തിയതിയും ദിവസവും രേഖപ്പെടുത്തുക , അത് സംഭവിക്കുന്ന സ്ഥലത്തെ തിയതിയിലും ദിവസത്തിലുമായിരിക്കും. ആസ്ട്രേലിയയിൽ ജനിച്ച കുട്ടിയുടെ ജനനദിവസം കാനഡയിലെ ദിവസത്തിലല്ല രേഖപ്പെടുത്തുക എന്നത് പ്രാധമിക ജ്ഞാനമാണല്ലോ.
എന്നത് പോലെ അമാവാസിയും ഭൂമിയുടെ ഏതെങ്കിലും ഒരു പ്രദേശത്തിനു മുകളിൽ, സൂര്യൻ നട്ടുച്ചയിൽ നിൽക്കുമ്പോൾ ആണ് സംഭവിക്കുന്നത്. സ്വാഭാവികമായും, ആ അമാവാസിയുടെ തിയതിയും ദിവസവും ആ സ്ഥലത്തെത് തന്നെയായിരിക്കും.
ഉദാഹരണത്തിനായി , ചോദ്യത്തിൽ പറഞ്ഞപോലെ ഗ്രീനിച്ച് സമയം 11:58 ഞായറിലെ അമാവാസിയെടുക്കുക. അതായത് അന്നത്തെ അമാവാസി അഥവാ ന്യൂമൂൺ സംഭവിക്കുന്നത് യൂണിവേഴ്സൽ സമയം 23:58 ന് ആകുന്നു എന്നും, അത് സംഭവിക്കുന്നത് ഡേറ്റ്ലയിനിനോട് തൊട്ട് ചേർന്ന് അമേരിക്കൻ വശത്തുള്ള ഒരു സ്ഥലത്തെ നട്ടുച്ചക്ക് ആയിരിക്കുമെന്നും അതിൽ നിന്ന് നേർക്ക് നേർ മനസ്സിലാക്കം.
ഭൂമിയിൽ ഒരേ പകൽ സമയം വ്യത്യസ്ത ദിവസങ്ങളിലായി ഡേറ്റ് ലയിനിനു കുറുകെയുള്ള പ്രദേശങ്ങളിൽ അനുഭപ്പെടുന്നു. അവർക്ക് "സമയമാണ്" ഏതാണ്ട് സമീപം, പക്ഷെ അവർ നിലകൊള്ളുന്നത് വ്യത്യസ്ഥ ദിവസങ്ങളിൽ ആയിരിക്കും.
മേൽ ഉദാഹരണത്തിലേക്ക് മടങ്ങാം. പ്രസ്തുത ന്യൂമൂൺ സംഭവിക്കുമ്പോൾ ഡേറ്റ്ലയിനിന്റെ മറുവശത്ത് (ആസ്ത്രേലിയൻ വശം) നട്ടുച്ച തന്നെ ആയിരിക്കുമെങ്കിലും , അവിടെ അന്നത്തെ ദിവസം ഞായർ അല്ല , തിങ്കൾ ആയിരിക്കും.
ചുരുക്കത്തിൽ ഞായർ എന്ന ദിവസം, "ന്യൂമൂൺ ദിവസ"മാകുന്നു. തിങ്കൾ എന്നത് പുതിയ മാസത്തിലെ ആദ്യ ദിനമാകുന്നു. ഇന്ത്യക്കാർ ഞായർ എന്ന ന്യൂമൂൺ ദിവസം പൂർത്തീകരിച്ച് കഴിഞ്ഞതിനാൽ, തൊട്ടടുത്ത ദിവസമായ തിങ്കൾ മറ്റെല്ലാവരെയും പോലെ അവർക്കും പുതുമാസത്തിലെ ആദ്യദിവസമാണ്.
ന്യൂമൂൺ എന്ന പ്രതിഭാസം നടക്കുന്ന "സമയത്തിന്" മുമ്പാണോ നോമ്പ് തുടങ്ങുക എന്നത് പ്രസക്തമല്ല. ന്യൂമൂൺ "ദിവസം" ഏത് എന്ന് മനസ്സിലാക്കാനുള്ള മാർഗ്ഗം മാത്രമാണ് ന്യൂമൂൺ "സമയം" അറിയൽ. അതിന് അത്ര മാത്രമേ പ്രാധാന്യമുള്ളൂ. ന്യൂമൂൺ 'സമയത്തിന്' മുമ്പോ ശേഷമോ എന്നതല്ല, മറിച്ച് ന്യൂമൂൺ "ദിവസത്തിന്" മുമ്പോ പിമ്പോ എന്നതാണ് പ്രസക്തമായിട്ടുള്ളത്.
ന്യൂമൂൺ "ദിവസത്തിന്" മുമ്പല്ല, ന്യൂമൂൺ ദിവസത്തിന് "ശേഷമുള്ള ദിവസത്തിലാണ്" ഇന്ത്യയിലെന്നല്ല സകലയിടത്തും പുതുമാസം ആരംഭിക്കുന്നത് , മേൽ ഉദാഹരണപ്രകാരവും .
ഹിജ്രി കമ്മറ്റി പറയുന്നതും അത്ര മാത്രമേ ഉള്ളൂ. അതയത് ന്യൂമൂൺ സംഭവിക്കുന്ന സ്ഥലത്തെ അവലബിച്ചു കൊണ്ട് കണക്കാക്കിയ ന്യൂമൂൺ ദിവസം മാസത്തിലെ അവസാന ദിവസമാകുന്നു, അതിനടുത്ത ദിവസം പുതുമാസത്തിലെ ആദ്യ ദിനം.
ഒരിക്കലും, ന്യൂമൂൺ സംഭവിക്കുന്ന സ്ഥലത്തെ അവലംബിച്ച് കണക്കാക്കിയ ന്യൂമൂൺ "ദിവസത്തിന്" ശേഷമുള്ള "ദിവസത്തിലല്ലാതെ" ഭൂമിയിലെങ്ങും പുതുമാസം ആരംഭിക്കുന്നില്ല തന്നെ.
[12:23, 9/9/2017] സലീം വേങ്ങാട്ട്: ok, ശരിസാർ,
ReplyDeleteഎങ്കിൽ വിസിബ്ൾ ക്രസന്റ് അടിസ്ഥാനത്തിൽ ചർച്ചകൾക്ക് ശേഷം മുസ്ലിം ലോകം ഒന്നിച്ച് തിയതി ഏകീകരണവും, കലണ്ടറും അംഗീകരിച്ചു എന്ന് വെക്കുക. എങ്കിൽ താങ്കളും അവരോടൊപ്പം ഉണ്ടാകുമോ?
[16:54, 9/9/2017] സലീം വേങ്ങാട്ട്: *ഇനി ഈ വിഷയ സംബധിയായി യാതൊരു ചർച്ചക്കും പ്രസക്തിയില്ലാ എന്ന് എനിക്ക് ബോധ്യപ്പെട്ടതിനാൽ ഞാൻ എല്ലാ ചർച്ചയിൽ നിന്നും പിൻമാറുകയാണ്.*
[16:56, 9/9/2017] സലീം വേങ്ങാട്ട്: *ഇനി ഈ വിഷയ സംബധിയായി യാതൊരു ചർച്ചക്കും പ്രസക്തിയില്ലാ എന്ന് എനിക്ക് ബോധ്യപ്പെട്ടതിനാൽ ഞാൻ എല്ലാ ചർച്ചയിൽ നിന്നും പിൻമാറുകയാണ്.*
കാരണം അത്രയും സുപ്രധാനമായ അഭിപ്രായമാണ് ഇവിടെ ഇദ്ദേഹവും തൊട്ടു മുകളിൽ
സൂപ്പി മാസ്റ്റും പറഞ്ഞത്.
*എവിടെയാണ് പിഴവുള്ളത് എന്ന് നാം കണ്ടെത്തിക്കഴിഞ്ഞു.*
സൂപ്പി മാസ്റ്ററും മറ്റ് ചിലരും നൽകിയ ഓപ്ഷൻ പോലെ വിസിബിൾ ക്രസന്റ് ക്രൈറ്റീരിയ പ്രകാരം മുസ്ലിം ലോകം ഒരു ഏകീകൃത തിയതിയും കലണ്ടറും തീരുമാനിക്കുന്നതോടെ
HCl മുസ്ലിം ലോകത്തിന്റെ മേൽ ആരോപിക്കുന്ന,
**_ഒരു ദിനത്തിന്ന് ഒന്നിലധികം തിയതി,
_ മേഘം തിയതിയിൽ ഇടപെടുന്നു,
_ നോമ്പും പെരുന്നാളും ഒന്നിലധികം ദിവസങ്ങളിലായി വരുന്നു,
*_ സംസ്ഥാന, ജില്ല, മഹല്ല് അടിസ്ഥാനത്തിൽ ആഘോഷങ്ങൾ വരുന്നു
_IDL, മത് ലഹ് , ആഗോള ദിന ചർച്ച etc.. എന്നു തുടങ്ങിയ എല്ലാ കുറ്റ കുറവുകളും പരിഹരിക്കപ്പെടുമായിരിക്കും.
*പക്ഷെ, ഒരൊറ്റ പോയിന്റിൽ നിന്നു കൊണ്ട് ഹിജ്രി കമ്മിറ്റിക്കാർ ആ കൂട്ടായ്മയിൽ പെടാതെ അന്നും വേറിട്ടു തന്നെയിരിക്കുമെന്നത് ഏറെ നിരാശയുണ്ടാക്കുന്നു.*
മാസം തുടങ്ങാനും അവസാനിപ്പിക്കാനും നിശ്ചയിച്ച ക്രൈറ്റീരിയയാണ് ഭിന്നതയുടെ ആ പോയിന്റ്.
ആ അടിസ്ഥാന പോയിന്റ് ചർച്ച ചെയ്തു പരിഹരിക്കാതെയും തീരുമാനമാക്കാതെയും എന്ത് ചർച്ച ചെയ്തിട്ടും കാര്യമില്ല.
രോഗത്തിനു ചികിത്സിക്കാതെ രോഗലക്ഷണത്തിനു ചികിത്സ കൊടുക്കുന്ന ഡോക്ടർമാരെ പോലെയാണവർ.
ഇവിടെ രോഗം സ്റ്റാർട്ടിങ്ങ് ക്രൈറ്റീരിയ എന്നതാണ്.
അത് ചികിത്സിച്ചു ഭേദപ്പെടാതെ അതിന്റെ *രോഗലക്ഷണങ്ങളായ IDL ഉം, ലുനാർ IDL ഉം ആഗോള ദിനവും ചികിൽസിച്ചു കാലം കഴിക്കുന്നവർ നല്ല ഡോക്ടർമാരായിരിക്കുകയില്ല.*