Monday, October 3, 2011

ഹജ്ജത്തുല്‍ വിദ്ദാഅ‌ - പ്രവാചകന്‍റെ ഹജ്ജ് ഏത് ദിവസമായിരുന്നു - തൂലികാ സംവാദം


ഹജ്ജത്തുല്‍ വിദ്ദാഅ‌ - പ്രവാചകന്‍റെ ഹജ്ജ് ഏത് ദിവസമായിരുന്നു - തൂലികാ സംവാദം 


ഹജ്ജത്തുല്‍ വിദ്ദാഅ‌ - പ്രവാചകന്‍റെ ഹജ്ജ് ഏത് ദിവസമായിരുന്നു എന്ന വിഷയത്തിലൂടെ ഹിജ്‍റ കമ്മറ്റിയുടെ മാസനിര്‍ണ്ണയരീതിയെ ശബാബ് വിലയിരുത്തിയിരുന്നു.അതിനോട് ഹിജ്‍റ കമ്മറ്റി പ്രതികരിക്കുകയും ചെയ്‍തത് ഇവിടെ.


  • ന്യൂമൂണ്‍ കലണ്ടര്‍ : വാദം തകരുന്നു - അബ്ദുള്‍ ഹമീദ് മദീനി, കെ.പി.സക്കരിയ്യ - ശബാബ് 201൦ ഒക്‍ടോ 22.
  • ന്യൂമൂണ്‍ വിധി പറയുന്നു - അബ്ദുള്‍ ഷുക്കുര്‍ , ശബാബ് 201൦ ഡിസംബര്‍ 3.
  • നബിയുടെ അറഫ ന്യൂമൂണ്‍ കലണ്ടര്‍ വാദത്തിന്‍റെ മുനയൊടിക്കുന്നു -അബ്ദുള്‍ ഹമീദ് മദീനി, കെ.പി.സക്കരിയ്യ - ശബാബ് 2010 ഡിസം 10.
  • ഹജ്ജത്തുല്‍ വിദാഅ‌; ന്യൂമൂണ്‍ വിധി പറയുന്നു - അബ്ദുള്‍ ഷുക്കുര്‍ - ഹിജ്‍റ കമ്മറ്റി പ്രസിദ്ധീകരണം.



Hajjathul Vida SHABAB 34-12 October22


Hajjathul Vida SHABAB 34-17 December 03


Hajjathul Vida SHABAB 34-18 December 10


ന്യൂമൂണ്‍ വിധിപറയുന്നു
Story Dated: Friday, December 3, 2010
ടി അബ്‌ദുശ്ശുക്കൂര്‍
ആകാശവും അതിലുള്ള കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങുന്ന ഈ പ്രപഞ്ചവും അതില്‍ സൂര്യന്‍, സൂര്യനെ ചുറ്റുന്ന ഭൂമി, ഭൂമിയെ ചുറ്റുന്ന ചന്ദ്രന്‍ എന്നിവയും സൃഷ്‌ടിച്ച അല്ലാഹു ഇവയെല്ലാം തന്നെ കണിശമായ നിയമവ്യവസ്ഥയ്‌ക്ക്‌ വിധേയമാക്കിയിരിക്കുന്നു. ഭൂമിയെ അവന്‍ മനുഷ്യവാസയോഗ്യമാക്കുകയും ഭൂമിയില്‍ വസിക്കുന്ന സര്‍വ ജീവജാലങ്ങള്‍ക്കുമാവശ്യമായ തരത്തില്‍ സൂര്യനെയും ചന്ദ്രനെയും സംവിധാനിക്കുകയും ചെയ്‌തിരിക്കുന്നു. ദൈവാസ്‌തിത്വത്തെ ബോധ്യമാവുന്നതിന്‌ ഈ പ്രപഞ്ചവ്യവസ്ഥയെ കുറിച്ചു പഠിക്കുക എന്ന വചനം അവതരിച്ചപ്പോള്‍ പ്രസ്‌തുത വചനം ഓതിയ ഒരാള്‍ അതേക്കുറിച്ച്‌ ചിന്തിക്കാതെയും പഠിക്കാതെയും ഇരുന്നാല്‍ അയാള്‍ എല്ലാം നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിലാണെന്ന്‌ ജിബ്‌രീല്‍(അ) അറിയിച്ചിട്ടുണ്ട്‌. മുസ്‌ലിം പണ്ഡിത ലോകം ജിബ്‌രീലിന്റെ(അ) മുന്നറിയിപ്പിനെ അവഗണിച്ചപ്പോള്‍, ആകാശഗോളങ്ങളുടെ സൃഷ്‌ടിപ്പിനെക്കുറിച്ച്‌ പഠിക്കുകയും `ഇതൊന്നും നീ വെറുതെ സൃഷ്‌ടിച്ചതല്ല’ എന്ന്‌ സാക്ഷ്യപ്പെടുത്തുകയും ചെയ്‌ത മുസ്‌ലിംലോകത്ത്‌ ജീവിക്കുന്ന ഒരേയൊരു വ്യക്തി അലിമണിക്‌ഫാന്‍ ആണ്‌. മുസ്‌ലിംലോകത്തിന്റെ `ഫര്‍ദ്‌ കിഫ്‌’ ആയ ഗോളശാസ്‌ത്രപഠനം നടത്തിയതിന്‌ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഭര്‍ത്സിക്കുകയാണ്‌ നവോത്ഥാനസംഘടനകള്‍ പോലും ചെയ്യുന്നത്‌.
നഷ്‌ടപ്പെട്ടുപോയ ഇസ്‌ലാമിലെ കലണ്ടര്‍ വ്യവസ്ഥ പുനസ്ഥാപിക്കാനാണ്‌ ഹിജ്‌റ കമ്മിറ്റി ഓഫ്‌ ഇന്ത്യ ശ്രമിക്കുന്നത്‌. ഇസ്‌ലാമിന്‌ ഒരു കലണ്ടര്‍ ഉണ്ടോ? കലണ്ടര്‍ ആവശ്യമുണ്ടോ? ഹിജ്‌റ കലണ്ടര്‍ പ്രകാരം ജീവിക്കുന്നത്‌ മതവിരുദ്ധമാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മുസ്‌ലിം മതസംഘടനകള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ ഉത്തരം നല്‌കുന്നില്ല. പകരം ഹിജ്‌റ കമ്മിറ്റിയെയും അലി മണിക്‌ഫാനെയും ശത്രുപക്ഷത്ത്‌ നിര്‍ത്തി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്‌.
ന്യൂമൂണ്‍ അന്യമോ?
ന്യൂമൂണ്‍ ആണ്‌ ഉലമാക്കളുടെ ഉറക്കം കെടുത്തുന്നത്‌. ജൂതന്മാര്‍ ന്യൂമൂണ്‍ അംഗീകരിക്കുന്നതു കൊണ്ട്‌ മുസ്‌ലിംകള്‍ക്ക്‌ പാടില്ലെന്നാണ്‌ ഒരാള്‍ എഴുതിയത്‌. ഇതു തന്നെയാണ്‌ അബ്‌ദുല്‍ഹമീദ്‌ മദീനിയുടെയും അഭിപ്രായം. തെറ്റിദ്ധാരണ പരത്തുന്ന ഒരു പരാമര്‍ശം നോക്കൂ: `നബി(സ) ഹിലാലിനെ ആധാരമാക്കിയല്ല മാസം കണക്കാക്കിയത്‌. മറിച്ച്‌, ന്യൂമൂണിനെ ആധാരമാക്കിയാണെന്നാണ്‌ ഹിജ്‌റ കമ്മിറ്റിയുടെ വാദം.”
ലോകത്തുള്ള ഒട്ടുമിക്കരാജ്യങ്ങളും ഹിലാല്‍ കാണുന്നതിനെ മാനദണ്ഡമാക്കുന്നുവെന്ന വാദം ശരിയല്ല. പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ മാത്രമേ ഹിലാല്‍ കണ്ടതിനു ശേഷം മാസം തുടങ്ങുന്നുള്ളൂ. മറ്റുള്ള രാജ്യങ്ങളെല്ലാം ഹിലാല്‍ കണ്ടു എന്ന ഒരു സാക്ഷ്യം സ്വീകരിച്ച്‌ മാസം തുടങ്ങുകയാണ്‌. കേരളത്തിലും ഇതാണ്‌ സ്ഥിതി. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കാണാനുള്ള പ്രായം ആയാല്‍ മതി. കണ്ണുകൊണ്ട്‌ കാണേണ്ടതില്ല എന്നു പറയുന്നു. ഹിജ്‌റ കമ്മിറ്റിയുടെ നിലപാട്‌ പല പ്രാവശ്യം വ്യക്തമാക്കിയതാണെങ്കിലും വിമര്‍ശകര്‍ അത്‌ കണ്ടതായി നടിക്കുന്നില്ല.
ഹിജ്‌റ കമ്മിറ്റിയുടെ ആദര്‍ശം
അല്ലാഹു മനുഷ്യര്‍ക്കായി സംവിധാനിച്ചിരിക്കുന്ന കലണ്ടര്‍ ചന്ദ്രമാസ കലണ്ടര്‍ ആണെന്ന്‌ സൂറതുത്തൗബ 36,37 വചനങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. ചന്ദ്രന്‌ മാസത്തില്‍ ഇരുപത്തൊമ്പത്‌ അല്ലെങ്കില്‍ മുപ്പത്‌ ദിവസങ്ങളുണ്ടാകും. മുപ്പത്‌ ദിവസങ്ങളുള്ള ഒരു മാസത്തില്‍ ഇരുപത്തൊമ്പത്‌ ചന്ദ്രക്കലകളെ (അഹില്ല) കണ്ണുകൊണ്ട്‌ കാണാന്‍ കഴിയുന്നു. ഇരുപത്തൊമ്പത്‌ ദിവസങ്ങളുള്ള മാസങ്ങളാണെങ്കില്‍ ഇരുപത്തെട്ട്‌ കലകളും കാണാന്‍ കഴിയുന്നു. കാണാന്‍ കഴിയുന്ന കലകളെ നിരീക്ഷണം നടത്തി തീയതികള്‍ നിശ്ചയിക്കാനാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. ഖുര്‍ആന്‍ 2:189ല്‍ ചന്ദ്രക്കലകള്‍ (അഹില്ല) ജനങ്ങള്‍ക്കും ഹജ്ജിന്നും തീയതികള്‍ കാണിക്കുന്നു എന്നാണ്‌ പഠിപ്പിക്കുന്നത്‌.
- See more at: http://shababweekly.net/wp/?p=702#sthash.KGLjC5Vm.dpuf
അവസാനം ചന്ദ്രനെ കാണുന്നത്‌ ഉര്‍ജുനുല്‍ ഖദീം എന്ന മന്‍സിലിലാണെന്ന്‌ യാസീന്‍ 39-ാം വചനവും ചന്ദ്രന്‌ വിവിധ ഘട്ടങ്ങള്‍ (മനാസില്‍) നിശ്ചയിരിക്കുന്നത്‌ അതിന്റെ വിവരം ഉപയോഗിച്ച്‌ കാലം കണക്കുകൂട്ടുന്നതിന്നുള്ളതാണ്‌ എന്ന്‌ യൂനുസ്‌ 10-ാം വചനവും പഠിപ്പിക്കുന്നു. ഖുര്‍ആന്‍ ഹിലാലിനെ കുറിച്ചു പറഞ്ഞിട്ടില്ല. ഹിലാല്‍ എന്നത്‌ ഒന്നു മുതല്‍ 7 വരെയും 22 മുതല്‍ 29 വരെയും ഉള്ള കലകള്‍ക്ക്‌ പറയുന്ന പേരാണ്‌. അല്ലാതെ 29-ാം തിയ്യതി മാത്രം കാണുന്ന കലയ്‌ക്കല്ല. അമാവാസി ദിവസം ഒരിക്കലും കല കാണുകയില്ല. ഹിലാല്‍ പിറക്കുന്നതോടു കൂടി പുതുമാസം ആരംഭിക്കുന്നു. അടുത്ത ദിവസം പുതുമാസത്തിന്റെ ഒന്നാം തീയതിയാണ്‌.
ഹിലാല്‍ നഗ്നനേത്രം കൊണ്ട്‌ കണ്ട ശേഷം മാസം തുടങ്ങുന്നതിന്‌ പ്രമാണപിന്തുണയില്ല. ഹിലാല്‍ എപ്പോള്‍ കാണുമെന്ന്‌ കണക്കുകൂട്ടി പറയാന്‍ കഴിയില്ല. ഹിലാല്‍ എപ്പോള്‍ പിറക്കുമെന്ന്‌ ഒരു സെക്കന്റിന്റെ അംശം വരെ കണക്കുകൂട്ടി പറയാന്‍ കഴിയും. അതാണ്‌ ന്യൂമൂണിന്റെ കണക്ക്‌. ന്യൂമൂണ്‍ കൃത്യമായി കണക്കാക്കാമെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. ന്യൂമൂണ്‍, കഞ്ചക്‌ഷന്‍, ഗ്രഹണം എന്നെല്ലാം പറയുന്ന ഒരേ പ്രതിഭാസം സംഭവിക്കുന്നതോടു കൂടി ഹിലാല്‍ പിറക്കുന്നു. ന്യൂമൂണ്‍ സംഭവിക്കുന്ന ഭൂമിയിലെ കേന്ദ്രത്തില്‍ സൂര്യാസ്‌തമയ ശേഷം 12 മിനുട്ട്‌ കഴിഞ്ഞ്‌ ചന്ദ്രന്‍ അസ്‌തമിക്കുന്നു.
ഇതിനാല്‍ ന്യൂമൂണ്‍ ദിവസം ആ മാസത്തിലെ അവസാനദിവസമാണ്‌. ഹിലാല്‍ കണ്ണുകൊണ്ട്‌ കാണുക എന്നത്‌ മതത്തില്‍ നിയമമല്ല. നബി(സ) 29-ാം തിയ്യതി അസ്‌തമയസമയത്ത്‌ ചന്ദ്രക്കല നോക്കിയിട്ടില്ല. നോക്കാന്‍ കല്‌പിച്ചിട്ടുമില്ല. അങ്ങനെയൊരു മാതൃക (സുന്നത്ത്‌) ചൂണ്ടിക്കാണിക്കാനില്ല. ഹദീസില്‍ പറഞ്ഞിരിക്കുന്നത്‌ ചന്ദ്രക്കലകളുടെ ദൃശ്യതയുടെ അടിസ്ഥാനത്തില്‍ നോമ്പ്‌ തുറക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ്‌. `സൂമൂ ലിറുഅ്‌യത്തിഹി’ എന്നത്‌ ഹിലാല്‍ പിറന്നു എന്നു പറയുന്നതിന്റെ മറ്റൊരു ഭാഷ്യമാണ്‌ ന്യൂമൂണ്‍ സംഭവിച്ചു എന്നുപറയുന്നത്‌.
ഹിലാലും ന്യൂമൂണും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്‌ വിമര്‍ശകര്‍ക്ക്‌ പറയാനാവുമോ? ന്യൂമൂണിനെ പരിഗണിക്കാതെ ഒരു സമവാക്യത്തിലും ന്യൂമൂണിന്റെ സമയമോ, രേഖാംശമോ അക്ഷാംശമോ പരിഗണിക്കാതെ ശബാബ്‌-അല്‍മനാര്‍ കലണ്ടറുകളില്‍ രേഖപ്പെടുത്തുന്ന തരത്തില്‍ സൂര്യചന്ദ്രന്മാരുടെ അസ്‌തമയ വ്യത്യാസം കണക്കു കൂട്ടി പറയാന്‍ നിങ്ങള്‍ക്കാവുമോ? ന്യൂമൂണിന്റെ കണക്കുപയോഗിച്ച്‌ ചന്ദ്രാസ്‌തമയം കണക്കുകൂട്ടി കലണ്ടറില്‍ രേഖപ്പെടുത്തുകയും കണക്ക്‌ കൃത്യമാണെന്ന്‌ സത്യം ചെയ്യുകയും എന്നിട്ട്‌ ന്യൂമൂണ്‍ നിഷിദ്ധമാണെന്ന്‌ വാദിക്കുകയും ചെയ്യുന്നത്‌ ശരിയല്ല.
നബി(സ) ന്യൂമൂണ്‍ അടിസ്ഥാനത്തില്‍ മാസം തുടങ്ങിയെന്ന്‌ ആരും പറഞ്ഞിട്ടില്ല. കാരണം അക്കാലത്ത്‌ ന്യൂമൂണിന്റെ കണക്ക്‌ അറിയുമായിരുന്നില്ല. ടെലസ്‌കോപ്പ്‌ കണ്ടുപിടിച്ചതിനു ശേഷമാണ്‌ ഗോളശാസ്‌ത്രം ഇത്രയും വികസിച്ചതും ന്യൂമൂണിന്റെ കണക്കു പഠിച്ചതും. നബി(സ) പറയുന്നു: “നമുക്ക്‌ കണക്കു കൂട്ടാന്‍ അറിയില്ല, അതിനാല്‍ ചന്ദ്രക്കലകള്‍ നോക്കി തിയ്യതി അറിയണം.” കണക്കു മനസ്സിലായിക്കഴിഞ്ഞാല്‍ ഹിലാല്‍ പിറക്കുന്നതു കൃത്യമായും മനസ്സിലാക്കി നോമ്പുതുടങ്ങുകയാണു വേണ്ടത്‌. അതല്ലാതെ ദിവസവും തിയതിയും തെറ്റിച്ച്‌ മാസം തുടങ്ങുകയല്ല.
നബി(സ)യുടെ അറഫ
നബി(സ)യുടെ അറഫ വ്യാഴാഴ്‌ചയോ അതോ വെള്ളിയാഴ്‌ചയോ? ഇതാണ്‌ പുതിയ പ്രശ്‌നം.
- See more at: http://shababweekly.net/wp/?p=702&page=2#sthash.7Qt4JAeQ.dpuf
എന്താണ്‌ ഈ ദിവസങ്ങള്‍ക്കുള്ള പ്രാധാന്യം. മണിക്‌ഫാന്‍ ഇതിനു മുമ്പ്‌ അറഫ ഏതു ദിവസമായിരുന്നു എന്നു ചര്‍ച്ച ചെയ്‌തിട്ടില്ല. ഒരു ഗവേഷണവിഷയത്തില്‍ വ്യക്തമായ അറിവ്‌ ലഭിച്ച ശേഷമേ അത്‌ പറയാവൂ എന്നതുകൊണ്ടാണ്‌. അതുവരെ നിലവിലുള്ള അഭിപ്രായം തന്നെ പറയണം. നബി(സ) ദിവസവും തിയ്യതിയും കാലവും മറ്റും സ്ഥിരപ്പെടുത്തിയ പ്രസംഗം അറഫയില്‍ വെച്ചല്ല നടത്തിയത്‌. അത്‌ വെള്ളിയാഴ്‌ച മിനായില്‍ വെച്ചായിരുന്നു. ദിവസം ചര്‍ച്ച ചെയ്യുകയായിരുന്നില്ല പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ പ്രസിദ്ധീകരിച്ച പുസ്‌തകത്തില്‍. ഇപ്പോള്‍ നബി(സ)യുടെ അറഫ ഏതു ദിവസത്തിലായിരുന്നു എന്നത്‌ വ്യക്തമാവുകയാണ്‌. അതിന്റെ ഫലമായി എന്തു സംഭവിക്കുമെന്നു നോക്കാം.
അറഫ വ്യാഴാഴ്‌ചയാണെങ്കില്‍
ദുല്‍ഖഅദ്‌ മാസത്തിന്റെ ന്യൂമൂണ്‍ 632 ജനുവരി 27 തിങ്കളാഴ്‌ച 6.28 UT. അതായത്‌ മദീനയില്‍ രാവിലെ 9.28ന്നാണു സംഭവിക്കുന്നത്‌. അന്ന്‌ സൂര്യാസ്‌തമയം കഴിഞ്ഞ്‌ 17 മിനുട്ടിനു ശേഷം ചന്ദ്രന്‍ അസ്‌തമിക്കുന്നു. പ്രസ്‌തുത ദുല്‍ഖഅദ്‌ മാസത്തില്‍ 29 ദിവസങ്ങളേയുള്ളൂ. അതിനാല്‍ ഫെബ്രുവരി 25 ചൊവ്വാഴ്‌ച 20.51 UTയില്‍ (പ്രാദേശികസമയം രാത്രി 11.51) ന്യൂമൂണ്‍ സംഭവിക്കുന്നതിനാല്‍ 26-2-632 ബുധനാഴ്‌ച ദുല്‍ഹിജ്ജ ഒന്നാം തിയ്യതിയാവണം. അടുത്ത ബുധനാഴ്‌ച യൗമുത്തര്‍വിയ, വ്യാഴം അറഫ, വെള്ളിയാഴ്‌ച ബലിദിനം. ചൊവ്വാഴ്‌ച അര്‍ധരാത്രിയാണ്‌ ന്യൂമൂണ്‍ എന്നതിനാല്‍ സൂര്യാസ്‌തമയ സമയത്ത്‌ ഹിലാല്‍ പിറക്കുന്നതേയില്ല. അതിനാല്‍ ബുധനാഴ്‌ച ഒന്നാം തിയ്യതിയായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ഥം സൂര്യാസ്‌തമയ സമയത്ത്‌ ചന്ദ്രക്കല നോക്കുന്ന സമ്പ്രദായം (29-ാം ദിവസം) നബിചര്യയിലില്ല എന്നാണ്‌. ചന്ദ്രക്കലകള്‍ നിരീക്ഷണം നടത്തി ഉര്‍ജൂനുല്‍ ഖദീം നോക്കി മാസാവസാനം നിശ്ചയിച്ച്‌ പുതുമാസപ്പിറവി കണക്കാക്കുന്നതായിരുന്നു നബിചര്യ എന്ന കാര്യം വ്യക്തമാവും.
അറഫ വെള്ളിയാഴ്‌ചയാണെങ്കില്‍
632 ഫെബ്രുവരി 26 ബുധനാഴ്‌ച ദുല്‍ഖഅദ 29 ആണെന്ന്‌ ശബാബ്‌ എഴുതുന്നു. ഒന്നാം തിയ്യതി നഷ്‌ടപ്പെട്ടതുകൊണ്ടാണത്‌. അതിനാല്‍ 29-ാം തിയ്യതി ബുധനാഴ്‌ച മാസപ്പിറവി കണ്ണുകൊണ്ട്‌ കണ്ടെങ്കില്‍ മാത്രമേ വ്യാഴാഴ്‌ച ദുല്‍ഹിജ്ജ ഒന്നാം തിയ്യതിയാവുകയുള്ളൂ. മാസം കണ്ടിട്ടില്ലെങ്കില്‍ വ്യാഴാഴ്‌ച 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്‌ച ഒന്നാം തിയ്യതി, അടുത്ത വെള്ളിയാഴ്‌ച യൗമുത്തര്‍വിയ, ശനിയാഴ്‌ച അറഫ. പക്ഷെ, അറഫ വെള്ളിയാഴ്‌ച ആയിരുന്നുവെങ്കില്‍ 29 ബുധനാഴ്‌ച `മാസപ്പിറ’ കാണണം. അന്ന്‌ ഹിലാല്‍ കണ്ടതായി യാതൊരു തെളിവും ശബാബില്‍ ഉദ്ധരിച്ചിട്ടില്ല.
അറഫാദിനം തെളിവുകളുടെ വെളിച്ചത്തില്‍
ഒരു ജൂതന്‍ ഉമറി(റ)നോട്‌ അല്‍യൗമു അക്‌മല്‍തുലകും എന്നു തുടങ്ങുന്ന ആയത്തിനെ സംബന്ധിച്ച്‌ സംസാരിച്ചതിന്‌ ഉമര്‍(റ) പറഞ്ഞ മറുപടിയില്‍ പ്രസ്‌തുത ആയത്ത്‌ ഇറങ്ങിയ സ്ഥലം, കാലം, സമയം എല്ലാം തനിക്കറിയാമെന്നും അത്‌ വെള്ളിയാഴ്‌ച ദിവസം അറഫയില്‍ നില്‌ക്കുമ്പോഴായിരുന്നു എന്നും പറയുന്നു. ഈ ഉദ്ധരണിയാണ്‌ അറഫ വെള്ളിയാഴ്‌ചയാണ്‌ എന്നതിനുള്ള ഏക തെളിവ്‌. ഇതേ സംഭാഷണം പലരും പറഞ്ഞിട്ടുണ്ടെന്നു മാത്രം. ചരിത്രത്തില്‍ തിയ്യതികളല്ലാതെ ദിവസം രേഖപ്പെടുത്തിയതായി കാണുന്നില്ല. ദിവസം ഏതായിരുന്നു എന്നത്‌ ശാസ്‌ത്രീയമായി അന്വേഷിച്ചു കണ്ടെത്തുക തന്നെ വേണം. ഈ ഒരൊറ്റ തെളിവുകൊണ്ട്‌ അറഫ വെള്ളിയാഴ്‌ച ആയിരുന്നുവെന്ന്‌ ഉറപ്പിക്കാമോ? താഴെ പറയുന്ന വസ്‌തുതകള്‍ അതുറപ്പല്ലെന്ന്‌ മനസ്സിലാക്കിത്തരും.
- See more at: http://shababweekly.net/wp/?p=702&page=3#sthash.JXxRLvpV.dpuf

1). ബുഖാരിയില്‍ കിതാബ്‌ തഫ്‌സീറുല്‍ഖുര്‍ആനില്‍ ഈ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സുഫ്‌യാന്‍ എന്നയാള്‍ പറയുന്നു: “ഞാന്‍ സംശയിക്കുന്നു, അത്‌ വെള്ളിയാണോ അല്ലയോ എന്ന്‌.” സ്വഹീഹ്‌ മുസ്‌ലിമിലും സുഫ്‌യാന്റെ വാക്കുകള്‍ അതേപടി ഉദ്ധരിച്ചിരിക്കുന്നു.
2). ഇബ്‌നുഅബ്ബാസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌ മേല്‍ ആയത്തിറങ്ങിയ ദിവസം രണ്ടു പെരുന്നാളാണെന്നാണ്‌. ഒന്ന്‌ യൗമുന്നഹര്‍, രണ്ട്‌ യൗമുല്‍ജുമുഅ. ഹജ്ജുല്‍ അക്‌ബര്‍ എന്ന്‌ നബി പറഞ്ഞതും വെള്ളിയാഴ്‌ചയും ബലിദിനവും ഒരുമിച്ചു വന്ന ദിവസമാണ്‌.
3). ഉമര്‍(റ) പറഞ്ഞതായി നസാഈ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ `ലൈലത്തുല്‍ ജുമുഅ’ എന്നാണുള്ളത്‌. ബൈഹഖിയിലും ഇആനത്തുല്‍ കുബ്‌റായിലും ലൈലത്തുല്‍ ജുമുഅ എന്നാണുള്ളത്‌.
4). ബലിപെരുന്നാള്‍ വെള്ളിയാഴ്‌ചയായിരുന്നു എന്ന ഇബ്‌നു അബ്ബാസിന്റെ(റ) റിപ്പോര്‍ട്ട്‌ ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി ശരിവെച്ചതായി ഇബ്‌നുകസീര്‍(റ) തഫ്‌സീറില്‍ രേഖപ്പടുത്തിയിരിക്കുന്നു.
5). ശബാബില്‍ ഉദ്ധരിച്ച ബുഖാരി 4662-ാം നമ്പര്‍ ഹദീസ്‌, “ആകാശ ഭൂമികളെ സൃഷ്‌ടിച്ച നാളിലേക്ക്‌ കാലം കറങ്ങിവന്നിരിക്കുന്നു’ എന്ന നബി(സ)യുടെ പ്രസംഗം അറഫയിലല്ല നടത്തിയത്‌. ചരിത്രപ്രസിദ്ധമായ പ്രസ്‌തുത പ്രസംഗം വെള്ളിയാഴ്‌ച തന്നെയാണ്‌ നടത്തിയത്‌. പക്ഷെ, അത്‌ മിനായില്‍ വെച്ചായിരുന്നു.
6). ബുഖാരിയില്‍ ഹദീസ്‌ നമ്പര്‍ 1658: ഉമ്മുല്‍ഫദ്‌ല്‌(റ) പറയുന്നു: അറഫാ ദിവസം നബി(സ) നോമ്പനുഷ്‌ഠിച്ചിട്ടുണ്ടോ എന്നറിയാന്‍ ഞാന്‍ നബി(സ)യുടെ അടുക്കലേക്ക്‌ കുറച്ചു പാനീയം കൊടുത്തയച്ചു. അവിടുന്ന്‌ അത്‌ കുടിച്ചു.”
നബി(സ) വ്യാഴാഴ്‌ച നോമ്പെടുക്കല്‍ പതിവായിരുന്നു. യാത്രയില്‍ പോലും പ്രസ്‌തുത നോമ്പ്‌ ഒഴിവാക്കിയിരുന്നില്ല. അറഫാ ദിവസം ഹാജിമാര്‍ക്ക്‌ അറഫാ നോമ്പ്‌ ഇല്ലെങ്കിലും വ്യാഴാഴ്‌ചയായതു കൊണ്ട്‌ സുന്നത്ത്‌ നോമ്പ്‌ അനുഷ്‌ഠിച്ചിട്ടുണ്ടോ എന്നു അറിയാനാണ്‌ ഉമ്മുഫദ്‌ല്‌(റ) പാനീയം കൊടുത്തയച്ചത്‌.
7). അറഫാദിവസം ദുഹ്‌റും അസ്വ്‌റും ജംഉം കസ്‌റും ആയി നമസ്‌കരിക്കാന്‍ നബി(സ) കല്‌പിച്ചു. വെള്ളിയാഴ്‌ചയായിരുന്നു അറഫയെങ്കില്‍ ജുമുഅ നമസ്‌കാരത്തെ സംബന്ധിച്ച്‌ എന്തെങ്കിലും വിധി പറയേണ്ടതില്ലേ. ഹാജിമാര്‍ യാത്രക്കാരായതു കൊണ്ട്‌ ജുമുഅ നമസ്‌കരിക്കേണ്ടതില്ല എന്ന്‌ മറുപടി പറയാം. എന്നാല്‍ യാത്രക്കാര്‍ക്ക്‌ ദുഹ്‌റും അസ്വ്‌റും ജംഉം കസ്‌റും ആണെന്നത്‌ നേരത്തെയുള്ള വിധിയാണല്ലോ. അറഫയുടെ കാര്യത്തില്‍ അത്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.
- See more at: http://shababweekly.net/wp/?p=702&page=4#sthash.QV1zx5Hp.dpuf

ഉണ്ടെങ്കില്‍ ജുമുഅയെക്കുറിച്ചും പറയേണ്ടതല്ലേ?
മേല്‍ വിവരണത്തില്‍ നിന്ന്‌ അറഫ വ്യാഴാഴ്‌ചയും ബലിപെരുന്നാള്‍ വെള്ളിയാഴ്‌ചയുമായിരുന്നെന്ന്‌ തെളിയുന്നു. സ്വാഭാവികമായും ഉമറിന്റെ(റ) രണ്ടുതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ടതുണ്ട്‌. ഇബ്‌നുകസീര്‍ പറയുന്നു: മേല്‍ ആയത്ത്‌ ഇറങ്ങിയത്‌ അറഫയില്‍ നിന്നും നബി(സ) മടങ്ങിയ ശേഷം `ഇശിയ്യ’ എന്ന സമയത്താണ്‌. ശബാബ്‌ നല്‌കിയ പരിഭാഷയില്‍ `നബി(സ) വെള്ളിയാഴ്‌ച ദിവസം അറഫയില്‍ നില്‌ക്കുന്ന സമയത്താണ്‌ പ്രസ്‌തുത ആയത്ത്‌ അവതരിച്ചത്‌” (ബുഖാരി) എന്നാണ്‌ പറയുന്നത്‌. ഹദീസിന്റെ അറബി മൂലത്തില്‍ വഖ്‌ത്‌ എന്നൊരു വാക്കില്ല. `അറഫയില്‍ സമ്മേളിച്ച ദിവസം’ എന്ന്‌ അര്‍ഥം വരുന്ന വാക്യമാണുള്ളത്‌.
യഥാര്‍ഥത്തില്‍ സംഭവിച്ചത്‌ വ്യാഴാഴ്‌ച അറഫയില്‍ നിന്നും നബി(സ) മടങ്ങിപ്പോയ വഴിയില്‍ വെള്ളിയാഴ്‌ച രാവില്‍ ആണ്‌ ആയത്ത്‌ അവതരിച്ചത്‌. പിറ്റേ ദിവസം വെള്ളിയാഴ്‌ച മിനായില്‍ വെച്ചു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ ജനങ്ങളെ ഓതിക്കേള്‍പ്പിക്കുകയും ചെയ്‌തു. `യൗമുല്‍ അറഫ’, `ലൈലത്തുല്‍ ജുമുഅ’ എന്നീ രണ്ടു പ്രയോഗങ്ങളും കൂട്ടിവായിക്കുമ്പോള്‍ ഉമറിന്റെ(റ) മറുപടി മേല്‍ പശ്ചാത്തലത്തില്‍ ഉണ്ടായതാണെന്ന്‌ മനസ്സിലാക്കാം. ചോദ്യം ചോദിച്ചത്‌ ഒരു ജൂതനാണല്ലോ. ഉമറിന്റെ(റ) മറുപടി മറ്റുള്ളവരോട്‌ പറയുമ്പോള്‍ ജൂതവിശ്വാസവും അതില്‍ കലര്‍ന്നിട്ടുണ്ടാവും. ജൂതവിശ്വാസപ്രകാരം സൂര്യാസ്‌തമയത്തോടുകൂടി ദിവസം മാറുന്നു.
ആ നിലയ്‌ക്ക്‌ ജൂതന്റെ കാഴ്‌ചപ്പാട്‌ പ്രകാരം വ്യാഴാഴ്‌ചയിലെ അറഫാ ദിവസം കഴിഞ്ഞ്‌ വെള്ളിയാഴ്‌ച തുടങ്ങിയ ശേഷം ഖുര്‍ആന്‍ അവതരിച്ചു എന്നു മനസ്സിലാക്കി കാണണം. രസകരമായ കാര്യം കേരളത്തിലെ പണ്ഡിതന്മാരുടെ വിശ്വാസപ്രകാരവും ദിവസം തുടങ്ങുന്നത്‌ മഗ്‌രിബിന്‌ ആയതിനാല്‍ ഉമറില്‍(റ) നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ കൊണ്ട്‌ അറഫ നടന്നത്‌ വെള്ളിയാഴ്‌ചയായിരുന്നു എന്ന്‌ അവര്‍ക്ക്‌ വാദിക്കാന്‍ കഴിയില്ല. `യൗമുജുമുഅത്തി’ എന്നതിന്‌ വെള്ളിയാഴ്‌ച എന്നു മാത്രമല്ല, ജനങ്ങള്‍ സമ്മേളിച്ച ദിവസം എന്നും അര്‍ഥം പറയാവുന്നതാണ്‌. സൂറതുശ്ശൂറ 7-ാം വചനത്തില്‍ `സംശയരഹിതമായ സമ്മേളനദിവസം’ എന്ന അര്‍ഥത്തില്‍ മേല്‍ വാചകം ഉപയോഗിച്ചതായി കാണാവുന്നതാണ്‌. ചുരുക്കത്തില്‍ ഉമര്‍(റ) ജൂതനോടു പറഞ്ഞ മറുപടി കൊണ്ടുമാത്രം അറഫ വെള്ളിയാഴ്‌ചയാണ്‌ നടന്നതെന്ന്‌ തെളിയിക്കാന്‍ കഴിയില്ല. അതിന്‌ തെളിവ്‌ വേറെ കണ്ടെത്തണം.
അല്‌പം ചരിത്രം
ഖലീഫ ഉമര്‍(റ) ഹിജ്‌റ കലണ്ടര്‍ നടപ്പിലാക്കിയപ്പോള്‍ അതില്‍ ഒന്നാം തിയ്യതി എന്നായിരുന്നു.
- See more at: http://shababweekly.net/wp/?p=702&page=5#sthash.QepXVV7U.dpuf

ഹിജ്‌റ നടന്നത്‌ റബീഉല്‍ അവ്വല്‍ മാസത്തിലാണ്‌. കലണ്ടര്‍ തുടങ്ങിയത്‌ ആ വര്‍ഷത്തെ മുഹറം മുതല്‍ക്കാണ്‌. 01-01-01 എന്നു തുടങ്ങി എന്നത്‌ അന്വേഷിക്കുമ്പോള്‍ അറിയാന്‍ കഴിയുന്നത്‌ അത്‌ 622 എ ഡി ജൂലൈ 15 വ്യാഴാഴ്‌ച മുതല്‍ക്കായിരുന്നു എന്നാണ്‌.
14-07-622 ബുധനാഴ്‌ച ആഗോള സമയം 05.36ന്‌ (മക്കയില്‍ രാവിലെ 08.36) ന്യൂമൂണ്‍ ഉണ്ടായി. അന്നൊരു സൂര്യഗ്രഹണവും സംഭവിച്ചു. സൂര്യാസ്‌തമയത്തിനു ശേഷം പതിനഞ്ച്‌ മിനിട്ട്‌ കഴിഞ്ഞ്‌ ചന്ദ്രന്‍ അസ്‌തമിച്ചു. അടുത്ത ദിവസം ഹിജ്‌റ ഒന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം തിയ്യതിയായി നിശ്ചയിച്ചു. ഇത്‌ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഡല്‍ഹിയിലെ ആദം പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച ഡിക്‌ഷണറി ഓഫ്‌ ഇസ്‌ലാം എന്ന പുസ്‌തകത്തിലും ഹിജ്‌റ കലണ്ടര്‍ 15-7-622 ന്‌ ആരംഭിച്ചു എന്ന്‌ പറയുന്നു. പക്ഷെ, ഇന്ന്‌ മുസ്‌ലിം ചരിത്രകാരന്മാര്‍ പറയുന്നത്‌ 16-7-22 വെള്ളിയാഴ്‌ചയാണ്‌ ഹിജ്‌റ കലണ്ടറിലെ ഒന്നാം തിയ്യതിയെന്നാണ്‌.
ഇത്‌ ഹിജ്‌റ കലണ്ടറില്‍ കടന്നുകൂടിയ ജൂതായിസമാണ്‌ കാണിക്കുന്നത്‌. 14-ാം നൂറ്റാണ്ടിലെ ഒട്ടോമന്‍ ഭരണകാലത്താണ്‌ ജൂത-ക്രിസ്‌ത്യന്‍ സ്വാധീനം മൂലം പല ഇസ്‌ലാമിക ചിഹ്നങ്ങളും മാറ്റിമറിക്കപ്പെട്ടത്‌. കലണ്ടര്‍ തിയ്യതി മാറ്റി, പ്രഭാതം മുതല്‍ ദിവസം തുടങ്ങുന്നു എന്ന മാനദണ്ഡം മഗ്‌രിബിലേക്ക്‌ മാറ്റി. ഹിജ്‌റ കലണ്ടര്‍ തന്നെ അവഗണിച്ച്‌ ക്രിസ്‌ത്യന്‍ കലണ്ടര്‍ മുസ്‌ലിം ലോകത്ത്‌ നടപ്പിലാക്കി. തുര്‍ക്കിയില്‍ നിന്നും ഒട്ടനവധി ജൂതായിസം ഇസ്‌ലാമില്‍ കടന്നുകൂടി. പ്രമാണങ്ങളുമായി മാറ്റുരച്ച്‌ അതില്‍ പലതും നീക്കം ചെയ്‌ത്‌ ദീനിനെ ശുദ്ധീകരിക്കാന്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്‌ കഴിഞ്ഞു. പക്ഷേ, കലണ്ടറിന്റെ കാര്യത്തില്‍ അതുണ്ടായില്ല.
നബി(സ)യുടെ ജീവിതം ഖുര്‍ആനായിരുന്നു എന്നാണ്‌ ആഇശ(റ) പറഞ്ഞിട്ടുള്ളത്‌. ചന്ദ്രക്കലകള്‍ തിയ്യതികള്‍ കാണിക്കുന്നതായും അവ ഹജ്ജിനുള്ള അടയാളങ്ങളാണെന്നും വിശുദ്ധ ഖുര്‍ആന്‍ (2:189) പഠിപ്പിക്കുമ്പോള്‍ നബി(സ) അതനുസരിച്ചു മാത്രമേ ജീവിക്കുകയുള്ളൂ.
അതല്ലാതെ ഊഹത്തെ പിന്തുടര്‍ന്നുവെന്നും കാലം തെറ്റി ആരാധന നടത്തിയെന്നും ആരോപിക്കുന്നത്‌ ശരിയല്ല. നബി(സ) ഒരിക്കലും കാലം തെറ്റിച്ചിട്ടില്ല. തീയതികള്‍ കൃത്യമായി പാലിച്ചിരുന്നുവെന്ന്‌ ഗവേഷണം തെളിയിക്കുന്നു. `ഈനാഅ്‌’ സംഭവം ഇത്‌ തെളിയിക്കുന്നു. ഒരു മാസം ഭാര്യമാരില്‍ നിന്ന്‌ വിട്ടുനില്‍ക്കുമെന്ന്‌ പറഞ്ഞ പ്രവാചകന്‍ 29-ാം ദിവസം ആഇശ(റ)യുടെ അടുത്ത്‌ വന്ന സന്ദര്‍ഭം. ജിബ്‌രീല്‍(അ) നബി(സ) അറിയിച്ചു. ആ മാസം 29 ദിവസങ്ങളേയുള്ളൂവെന്ന്‌. അതല്ലെങ്കില്‍ പ്രസ്‌തുത മാസം ഹിലാല്‍ കണ്ട്‌ അടുത്ത ദിവസമേ നബി(സ)ക്ക്‌ വീട്ടില്‍ പോകാന്‍ കഴിയുമായിരുന്നുള്ളൂ.
2010 നവംബര്‍ ആറാം തിയ്യതി ന്യൂമൂണ്‍ സംഭവിക്കുന്നു. 7-11-10 ദുല്‍ഹിജ്ജ ഒന്നാം തിയ്യതി. 15-11-10 ന്‌ അറഫ, 16-11-10 ന്‌ ബലിപെരുന്നാള്‍, 6-11-10ന്‌ കോഴിക്കോട്ട്‌ സൂര്യാസ്‌തമയം കഴിഞ്ഞ്‌ നാല്‌ മിനിട്ടു കഴിഞ്ഞ്‌ ചന്ദ്രന്‍ അസ്‌തിക്കുന്നു. അന്ന്‌ ഹിലാല്‍ നഗ്നനേത്രം കൊണ്ട്‌ കാണുകയില്ല. 4.52 UTക്ക്‌ ന്യൂമൂണ്‍ സംഭവിക്കുന്നു. 13-10 മണിക്കൂര്‍ പ്രായമുള്ള ഹിലാല്‍ കാണുകയില്ലെന്നാണ്‌ സലഫി പ്രസ്ഥാനങ്ങള്‍ തങ്ങളുടെ പുസ്‌തകങ്ങളില്‍ എഴുതിയിട്ടുള്ളത്‌.
ന്യൂമൂണ്‍ ദിവസം കല കാണുകയില്ലെന്നും പറയുന്നു. അതിനാല്‍ 6-11-10 ന്‌ ഹിലാല്‍ നോക്കാന്‍ അവര്‍ ആഹ്വാനം ചെയ്യരുത്‌. അത്‌ ബിദ്‌അത്താണ്‌. നബി(സ) അങ്ങനെ പഠിപ്പിച്ചിട്ടില്ല. നബി(സ)യുടെ മാതൃക പിന്തുടര്‍ന്ന്‌ തുടര്‍ച്ചയായി ചന്ദ്രക്കല നോക്കിക്കൊണ്ടിരിക്കുക. 30-10-10ന്‌ അര്‍ധചന്ദ്രനും 5-11-10ന്‌ ഉര്‍ജൂനുല്‍ ഖദീമും കാണാം. 6-11-10ന്‌ രാവിലെയും വൈകുന്നേരവും ചന്ദ്രനെ കാണുകയില്ല. 7-11-10 ഞായറാഴ്‌ച ദുല്‍ഹിജ്ജ ഒന്നാം തിയ്യതിയാണെന്ന്‌ പ്രഖ്യാപിക്കുക. അതാണ്‌ നേരായ മാര്‍ഗം.
- See more at: http://shababweekly.net/wp/?p=702&page=6#sthash.tKAVA4dv.dpuf



Hajjathul Vida Day- Hijra Committe -Book (1)





Download pdf (Right click > save target as)

01 Hajjathul vida SHABAB 34-12 october22
02 Hajjathul vida SHABAB 34-17 December03
03 Hajjathul vida SHABAB 34-18 December10
04 Hajjathul vida Day- Hijra Committe -Book by Abdul shukkur



------------------------------------------------------------------------------ 
 

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.