Sunday, April 17, 2022

"മാസം കാണൽ ആചാരം".....ഇനി 3 ദിവസത്തേക്ക് മാത്രം...!!!!

 

 വർഷത്തിലെ 355 ദിവസത്തിൽ 353ദിവസവും "കണക്ക് പ്രകാരം", 3 ദിവസം മാത്രം "മാസം കാണൽ ചടങ്ങ്". 

കാണുന്നവരോ; അവർ ചില "അത്ഭുത നേത്രർ" മാത്രം.... കാണാൻ ആഹ്വാനം ചെയ്യുന്നവരും അതിനായി വാദിക്കുന്നവരും ഇന്ന് വരെ അത് നോക്കാൻ പോയിട്ടില്ല, പോയ സാധാരണക്കാരകട്ടെ അത് കണ്ടിട്ടുമില്ല. എന്നാലും "ചടങ്ങ് നടന്ന്" ഒരു "സാക്ഷിയെ വേണം". 

പിന്നെയുമുണ്ട് രസം, "അത്ഭുതകാഴ്ചക്കാർ" കണ്ടെന്ന് "സാക്ഷ്യം" പറഞ്ഞാലും "കണക്ക്" പ്രകാരം ദൃശ്യമല്ലാത്ത ദിനത്തിലാണെങ്കിൽ ആ സാക്ഷ്യം തള്ളും . അപ്പൊ, കണക്കാണോ മുഖ്യം ? കാഴ്ചയാണോ ???

കണക്ക് പോരെ.......?

പറ്റില്ല.....കാണണം

എന്നാൽ കണ്ടാലോ? 

കണക്ക് പ്രകാരം കാണാനൊക്കുമെങ്കിലേ, നിങ്ങളുടെ കാഴ്ച എടുക്കൂ....... 

"എത്ര മനോഹരമായ ആചാരങ്ങൾ !!!!!!!!"


നബി 352 ദിവസം കലണ്ടർ നോക്കിയിട്ടില്ലല്ലോ, അപ്പോൾ നബിചര്യയോട് ഒറ്റ നോട്ടത്തിൽ തന്നെ യോജിപ്പ് എല്ലാ മാസവും നോക്കൽ അല്ലേ ?? ഇതിന് വേറെ എന്ത് തെളിവ് വേണം ??


—————————

ഹിജ്രി കമ്മറ്റിക്കാർ ഇതിൽ രണ്ടാണെങ്കിലും എടുക്കുന്നില്ല. അത് വേറെ വിഷയം. ഹിജ്രി കമറ്റി വിയോജിപ്പുകാരിൽ ഒരു കൂട്ടർ "സുന്നത്ത്" പൂർണ്ണമായി എടുക്കാമെന്ന് തുനിഞ്ഞാൽ , മറു കൂട്ടർ അവരെ അതിന് വിടുന്നുമില്ല. 3 ദിവസ സുന്ന്ത്തേ ആവ്ശ്യമുള്ളു എന്ന്....

-----

Facebook post link











No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.