Friday, April 22, 2022

മാസപ്പിറവി നിർണ്ണയം - നയം മാറ്റം സ്വാഗതാർഹം by ടി.എ.ഷുക്കൂർ

 

ഈ വർഷത്തെ റമദാൻ മാസപ്പിറവി നിശ്ചയിച്ചതു സംബന്ധിച്ച ചർച്ചകൾ മുൻകാലങ്ങളെ പോലെ തീവ്രത ഇല്ലെങ്കിലും പല ഭാഗത്തും നടന്നു കൊണ്ടിരിക്കുന്നുണ്ട്.

അഭിപ്രായ വ്യത്യാസം ഉണ്ടാവുമ്പോൾ ഖുർആനിലേക്ക് മടങ്ങാനാണ് നബി (സ്വ) പറഞ്ഞിട്ടുള്ളത്. നിർഭാഗ്യവശാൽ തർക്കിച്ചു കൊണ്ടിരിക്കുന്ന മതസംഘടനകളൊന്നും അതിനു തയ്യാറല്ല. ഹദീസുകൾ ഓരോരുത്തരും അവനവന്റെ താത്പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.

ഈ വർഷത്തെ റമദാൻ മാസപ്പിറവി സംവാദങ്ങൾ തണുപ്പൻ മട്ടായി കാണുന്നതിന്റെ കാരണം സ്വന്തം ഭാഗം ന്യായീകരിക്കാൻ ഒരു ഗ്രൂപ്പിനും കഴിയുന്നില്ല എന്നതാണ്. (ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ ഒഴികെ ) .സ്വന്തം പ്രഖ്യാപനങ്ങൾ എല്ലാവരും ലംഘിച്ചിരിക്കുന്നതായി കാണാവുന്നതാണ്.

കേരളത്തിലെ ചക്രവാളത്തിൽ ‘മാസപ്പിറവിയുടെ കാഴ്ചയാ ‘ണ് എല്ലാവരും മാനദണ്ഡമായി പറയുന്നത്. ഹിലാൽ കേരളാതിർത്തിയ്ക്കുള്ളിൽ കാണണമെന്നർത്ഥം. ഇപ്രാവശ്യം മേൽ തത്വം സംഘടനകൾ ലംഘിച്ചിരിക്കുന്നു.

ദക്ഷിണ കേരളക്കാർ തമിഴ്നാട്ടിൽ ഹിലാൽ കണ്ടതിന്റെയും(?) വിസ്ഡം കാർ കർണ്ണാടകത്തിൽ കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് മാസമുറപ്പിച്ചിരിക്കുന്നത്.

കലണ്ടർ എന്ന അനിവാര്യതയെ തന്നെ നിഷേധിക്കുകയാണ് എല്ലാ ഗ്രൂപ്പുകളും.

കലണ്ടറിന്റെ അനിവാര്യത

കലണ്ടർ ഖുർആൻ കല്പനയാണ്. 9:36, 37 വചനങ്ങളിലൂടെ ഖുർആൻ കല്പിക്കുകയും ഹിജ്ജത്തുൽ വദാഇൽ ദുൽഹിജ്ജ 10 ന് മിനായിൽ നടത്തിയ പ്രസംഗത്തിൽ മേൽ ആയത്ത് നബി (സ) ജനങ്ങളെ ഓതിക്കേൾപ്പിക്കുകയും ശേഷം മാസം, തിയ്യതി എന്നിവയെ മക്ക എന്ന പ്രദേശവുമായി ബന്ധിപ്പിച്ച് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഖലീഫ ഉമർ (റ) വർഷാരംഭവും കൂടി ചേർത്ത് കലണ്ടർ സ്ഥാപിക്കുകയും ‘ഹിജരി’ കലണ്ടർ എന്നു നാമകരണം നടത്തുകയും ചെയ്തു. കാലപ്രയാണത്തിൽ മറ്റു പലതിലുമെന്നപോലെ കലണ്ടറിലും നയവ്യതിയാനം വന്നു ചേർന്നു. വി.ഖുർആനിലെ ആയത്തുകളെ സത്യപ്പെടുത്തുന്ന ശാസ്ത്ര സത്യങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടും മുസ്ലിം പണ്ഡിതന്മാരും സംഘടനകളും മാറി ചിന്തിക്കാൻ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് ജനാബ്എം. അലി മണിക്ഫാൻ തയ്യാറാക്കിയ 'ഖുർആൻ സന്ദേശങ്ങളും ആധുനിക ഗോളശാസ്ത്രവും പ്രകൃതിനിരീക്ഷണവും ഒന്നിച്ച് സാക്ഷ്യപ്പെടുത്തുന്ന ഹിജ്രി കലണ്ടർ ശ്രദ്ധേയമാവുന്നത്. മുസ്ലിംകൾ നിസ്കരിക്കുന്നത് കലണ്ടറിൽ രേഖപ്പെടുത്തുന്ന സമയ പ്രകാരമാണ്. നോമ്പ് ഹിജ്‌രി കലണ്ടറിലെ 9-ാം മാസത്തിലാണ്. സകാത്ത് കൊടുക്കേണ്ടത് ഹിജ്‌രി കലണ്ടർ പ്രകാരമാണ്. ഹജ്ജ് ചെയ്യേണ്ടതും ഹിജ് റി കലണ്ടർ പ്രകാരമാണ്. സ്ത്രീകളുടെ ഇദ്ദ , പ്രായപൂർത്തി എന്നിവ കണക്കാക്കുന്നതും ഹിജ്‌രി കലണ്ടർ പ്രകാരമാണ്. ഖുർആനിലെ ഏറ്റവും വലിയ ആയത്തായ 2: 282. " ഹേ, വിശ്വസിച്ച വരെ, നിങ്ങളൊരു നിർണിത കാലത്തേക്ക് അവധി വെച്ചുകൊണ്ട് (തിയ്യതി രേഖപ്പെടുത്തിക്കൊണ്ട് ) അന്യോന്യം വല്ല കടമിടപാടും നടത്തിയാൽ , നിങ്ങളത് എഴുതി വെക്കുവിൻ. ഇടപാട് ചെറുതാവട്ടെ വലുതാവട്ടെ അത് എഴുതി വെക്കാൻ നിങ്ങൾ മടിക്കരുത്. " എന്നത് പ്രകാരവും കലണ്ടർ അനിവാര്യമാണ്.ഖുർആനിൽ വിശ്വസിക്കുന്നവർ ഖുർആൻ കല്പിച്ച കലണ്ടറിലും വിശ്വസിക്കണം.

KJU (മർക്കസുദ്ദഅവ) ഈ വിഷയത്തിൽ എടുത്ത നിലപാട് ഉജ്വലവും ധീരോദാത്തവുമാണ്. നവോത്ഥാനത്തിലേക്കുള്ള ശ്രദ്ധേയമായ കാൽ വെപ്പാണ്. അവർ 'കാഴ്ച' എന്ന ഊഹത്തെ ഉപേക്ഷിക്കുകയും ‘ ഹിസാബ്’ എന്ന അല്ലാഹുവിന്റെ ‘ഖദറിനെ’ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.ഒരു പ്രശ്നം മാത്രം അവശേഷിക്കുന്നു. കേരള കലണ്ടറിനെ കുറിച്ചാണ് അവർ പറയുന്നത്. അങ്ങിനെയൊരു കലണ്ടറില്ല. കലണ്ടർ "ലിന്നാസി വൽ ഹജ്ജ് “ ആയിട്ടാണു ഖുർആൻ പറയുന്നത്. ഭൂഗോളത്തിന് ഒരു കലണ്ടറെയുള്ളു. കലണ്ടറിന്റെ യൂണിറ്റ് തിയ്യതിയാണ്. ദിവസത്തിന്റെ നമ്പറാണ് തിയ്യതി. ഒരു തിയ്യതിക്ക് ഒരു ദിവസം. വെള്ളിയാഴ്ച്ചയാണ് ജുമു അ . അത് വ്യാഴമൊ ശനിയൊ ആവാത്തതു പോലെ വെള്ളിയാഴ്ച റമദാൻ 21 എന്നത് 20 - ഒ 22 ഒ ആയി ഗണിക്കാൻ പറ്റില്ല. ഖുർആനിലെ നിരവധി ആയത്തുകൾ ഇതിനു തെളിവായുണ്ട്. അതിനാൽ KJU (MD) അവരുടെ തീരുമാനത്തിൽ ഖുർആൻ കലണ്ടർ എന്നു ഭേദഗതി വരുത്തണം. പ്രത്യേകിച്ചും തമിഴ്നാട്ടിലെയും കർണ്ണാടകയിലെയും കാഴ്ച (?) സ്വീകരിക്കപ്പെട്ട അവസ്ഥയിൽ. കെ.ജെ.യു (M.D)യുടെ പുതിയ തീരുമാനത്തിലെ നവോത്ഥാനം

1.നഗ്നനേത്ര ദർശനം എന്ന ഊഹത്തെ നിരാകരിക്കുകയും ‘ഹിസാബ്’ എന്ന അല്ലാഹുവിന്റെ “ ഖദറിനെ” സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

2. "ദീനുൽ ഖയ്യിമു " എന്ന് ഖുർആൻ വിശേഷിപ്പിച്ച കലണ്ടർ അംഗീകരിച്ചിരിക്കുന്നു.

കലണ്ടറിലെ തിയ്യതികൾ മാറ്റിമറിക്കുന്നതിനെ ഖുർആൻ കർശനമായി വിലക്കിയിട്ടുണ്ട്. തൗബ 36-ാം ആയത്ത് " ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം 12 ആകുന്നു. അതാണ് വക്രതയില്ലാത്ത മതം (ദീനുൽ ഖയ്യിമു )"

37-ാം ആയത്ത്. " തീർച്ചയായും നസ്വീഹ് ചെയ്യുന്നത് സത്യനിഷേധത്തിന്റെ വർദ്ധനവ് തന്നെയാകുന്നു. " നസ്വീഹ് എന്നാൽ മാസങ്ങളുടെ മാറ്റം മാത്രമല്ല. ദിവസങ്ങളുടെ മാറ്റവും ഉൾപ്പെടുന്നതാണ്. ചന്ദ്രകലകൾ തിയ്യതികളാണെന്ന് 2: 189 ൽ പറയുന്നു. ഓരോ കലക്കും ഓരൊ സ്ഥാനം (മൻസിൽ) നിശ്ചയിച്ചിട്ടുണ്ടെന്നും അവ ഹിസാബ് നടത്താനുള്ള ഡാറ്റ നൽകുന്നതായും ഖു . 10.05. ൽ വ്യക്തമാക്കിയിട്ടുണ്ട്. അഹില്ലയും മനാസിലും മവാഖീത്തിനായുള്ള ( തിയ്യതികൾക്കായുള്ള ) അടയാളങ്ങളാണെന്ന് ഖുർആൻ കല്പിച്ചിരിക്കെ ചന്ദ്രക്കലയുമായി ബന്ധമില്ലാതെ തിയ്യതി നിശ്ചയിക്കുന്നത് ‘നസ്വീഹ്’ ആയിത്തീരുമെന്നതിൽ സംശയമില്ല. ഒരു ദിവസത്തിന് ഒരു തിയ്യതി എന്നതാണു കലണ്ടറിന്റെ അടിസ്ഥാനതത്വം.

കലണ്ടറും കാഴ്ചയും

29-ാം തിയ്യതി സൂര്യാസ്ത ശേഷം പടിഞ്ഞാറെ ചക്രവാളത്തിൽ ഹിലാൽ നോക്കൽ നബി (സ) പഠിപ്പിച്ചതല്ല. പ്രവാചകൻ തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും 29 നു രാത്രിഹിലാൽ നോക്കിയിട്ടില്ല. നോക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. മാസം കാണുന്നയാൾക്ക് പ്രതിഫലം നിശ്ചയിച്ചിട്ടില്ല. മാസം കാണാൻ പോകുന്നവർക്ക് ജമാഅതത് നമസ്കാരത്തിന് ഇളവ് അനുവദിച്ചിട്ടില്ല . കാരണം ഈ പ്രപഞ്ച സൃഷ്ടിപ്പിൽ അല്ലാഹു നിശ്ചയിച്ചതനുസരിച്ച് 29 -നു രാത്രി ചന്ദ്രനെ കാണുകയില്ല. എല്ലാ പ്രമുഖ തഫ്സീറുകളിലും 10:05 ആയത്തിന്റെ വ്യാഖ്യാനത്തിൽ മാസത്തിലെ അവസാനത്തെ രണ്ടു ദിവസം ചന്ദ്രനെ കാണുകയില്ല എന്നെഴുതിയിട്ടുണ്ട്. യാസീൻ 39-ാം ആയത്തിന്റെ വിശദീകരണത്തിൽ ആദ്യമായി ചന്ദ്രക്കല കാണുന്നത് പുതുമാസം ഒന്നാം ദിവസത്തിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (അമാനി മൗലവി തഫ്സീർ നോക്കുക).

“സൂമൂ ലി റു ഇയതിഹി “ എന്ന ഹദീസിലെ ‘ലി റുഇയതിഹി’ എന്നതിന് ‘ബഅദ, റുഇയതിഹി ‘ എന്ന് അർത്ഥം പറയാൻ പറ്റില്ല. ഓരോ ദിവസവും കാണുന്ന കല പ്രസ്തുത ദിവസത്തിന്റെ തിയ്യതിക്ക് അടിസ്ഥാനമാണ്. ഓരോ ദിവസവും കലകൾ നോക്കി മാസാവസാനം കണ്ടെത്താനാണ് ഹദീസ് പഠിപ്പിക്കുന്നത്. കണക്കായാലും കാഴ്ചയായാലും കലയും തിയ്യതിയുമായുള്ള ബന്ധം വേർപെടുത്താൻ പാടില്ല. നബി (സ) റമദാൻ മാസപ്പിറവി നിശ്ചയിക്കാൻ ശഅബാനിലെ കലകളെ പ്രത്യേകം നിരീക്ഷിക്കുമായിരുന്നു. ശവ്വാൽ മാസപ്പിറവി നിശ്ചയിക്കുന്നതിന്നായി റമദാനിലെ കലകളെ സൂക്ഷ്മമായി നിരീക്ഷിക്കണം. അവസാന ആഴ്ചയിലെ കലകളെ നിരീക്ഷിക്കുന്ന ആളുകൾക്ക് മനസ്സിലാവും 29 ശനിയാഴ്ച മാസം അവസാനിക്കുമെന്ന്. യാസീൻ 39-ാം ആയത്തിൽ പരാമർശിച്ച അവസാന കല (ഉർജൂനുൽ ഖദീം ) 28 വെള്ളിയാഴ്ച പ്രഭാതത്തിൽ കാണാവുന്നതാണ്. ശനിയാഴ്ച രാവിലെയും വൈകുന്നേരവും ചന്ദ്രനെ കാണുകയില്ല. അമാവാസിയാണ്. ആഗോള സമയം 20:28 ന് ന്യൂമൂൺ അഥവാ മാസപ്പിറവി സംഭവിക്കുന്നു.

അതിനാൽ മേയ് -01 ഞായറാഴ്ച ശവ്വാൽ ഒന്ന് ഈ ദുൽ ഫിത്വർ ആയിരിക്കുന്നതാണ്.

കോഴിക്കോട്

1443 റമദാൻ 21 (Apr 2022)

abdushukoor.thalathil@gmail.com

 Click here to download pdf. A5 page type ; Booklet type

 

 

 

 

 

 

 







No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.