ഇസ്ലാമിക മാസനിര്‍ണ്ണയം സംബന്ധമായ വ്യത്യസ്ത വീക്ഷണങ്ങളൂടെ സ്വതന്ത്രമായ ചര്‍ച്ചാ വേദി.Malayalam Unicode font is used in this blog.If you are unable to read malayalam,please install Malayalam unicode font. More info : admin@hijracalendar.in ; editorhijri@gmail.com Mobile : +91 9961839685; 9947100011; 9605757190 English Blog http://islamic-month-en.blogspot.in , Telegram Channel https://t.me/Hijri_Calendar
Subscribe to:
Post Comments (Atom)
സക്കരിയ അരീക്കോടിന്‍റെ ഈ ലേഖനം (വാദങ്ങള്‍) യഥാര്‍ത്ഥത്തില്‍ വ്യക്തിപരമായ പരമാമര്‍ശങ്ങളിലും പ്രസ്ഥാവനകളിലും ചുരുങ്ങി അല്‍പ്പമാകുകയും യഥാര്‍ത്ഥത്തില്‍ അലി മണിക്ഫാന്‍ ചൂണ്ടിക്കാട്ടിയ ഗുരുതരമായ വിഷയത്തില്‍ ലോകമാന്യതയ്ക്ക് ശ്രമിക്കുകയും* വസ്തുതയില്‍ സ്പര്‍ശിക്കാതിരിക്കുകയും ചെയ്യുന്നു.
ReplyDeleteഎന്താണ് യഥാര്‍ത്ഥത്തില്‍ അലി മണിക്ഫാന്‍ പറഞ്ഞതില്‍ തെറ്റായിട്ടുള്ളതെന്ന് മനസ്സിലാകുന്നില്ല. തെറ്റില്ലെന്ന് മനസ്സിലാക്കാന്‍ സക്കരിയ അരീക്കോടിന്‍റെ അഭിപ്രായം തന്നെ മതി. ((ചന്ദ്രനിരീക്ഷണത്തിലും സമുദ്ര ശാസ്ത്രത്തിലും വ്യക്തിത്വം തെളിയിച്ച വ്യക്തിയാണദ്ദേഹം(മണിക്ഫാന്‍)))
ഒരേ സമയം ദീനീ താല്‍പ്പര്യവും അറിവും ഉണ്ടാവുകയും ചര്‍ച്ച ചെയ്യുന്ന ചന്ദ്രനെയോ അതുമായി ബന്ധപ്പെട്ട കലണ്ടറിനെയും കാലഗണനാ രീതികളെയും പ്രായോഗികമായി പഠിച്ച മണിക്ഫാനെപ്പോലെ ഒരാളുടെ വാക്കുകള്‍ക്ക് തന്നെയാണ് ഏതെങ്കിലും സംഘടനയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കേട്ടറിവുകള്‍ മാത്രമുള്ള പണ്ഢിതരുടെ വാക്കുകളെക്കാള്‍ മൂല്യം എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
യഥാര്‍ത്ഥ വിഷയം ഇവിടെ എന്താണ് ?
ഇന്ന് പൊതുവില്‍ ലോകം കാലഗണനയ്ക്ക് ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ (സൂര്യമാസ) കലണ്ടര്‍ കുറ്റമറ്റതല്ല. അതില്‍ തെറ്റുള്ളത് കൊണ്ടാണ് പല മാസങ്ങളിലും 28ഉം 29ം 30ഉം 31മൊക്കെ ഒപ്പിക്കേണ്ടിവരുന്നത്. അങ്ങനെ ഒപ്പിക്കുന്ന തീയതികള്‍ വെച്ച് അവര്‍ ദിവസങ്ങള്‍ 'ശരിയാക്കുമ്പോള്‍' ആ കലണ്ടറനുസരിച്ച് പെരുന്നാള്‍ കൊള്ളാന്‍ തുനിയുന്ന ലോക മുസ്‍ലിങ്ങള്‍ക്ക് ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ കോടാലിയാകുന്നു. പലരും തോന്നിയത് പോലെ പെരുന്നാള്‍ കൊള്ളുന്നു. അല്ലാഹുവും പ്രവാചകനും പറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിച്ച അതേ കാരണത്താല്‍ മുസ്‍ലിം സമൂഹത്തില്‍ അനൈക്യമുണ്ടാകുന്നു. നോമ്പിന്‍റ അന്ന് പെരുന്നാളോ പെരുന്നാളിന്‍റെ അന്ന് നോമ്പോ എടുക്കല്‍ ഹറാമാണ് എന്ന് പറഞ്ഞ ഹദീസ് അവഗണിക്കുന്നു. പെരുന്നാളാചരിക്കാന്‍ പ്രവാചകനോ ,സഹാബത്തോ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഹിലാല്‍ കാണാന്‍ പോയ ഒരു റിപ്പോര്‍ട്ടും ഇല്ലാതിരിക്കെ ഇസ്‍ലാമികമല്ലാത്ത ഗ്രിഗോറിയന്‍ കലണ്ടര്‍ മതി മുസ്‍ലിങ്ങള്‍ക്ക് -അതില്‍ ഒരേ തീയതിയിലെ ദിവസങ്ങള്‍ ഏതായാലും പ്രശ്നമില്ലെന്ന് കരുതുന്നവര്‍ കാണാത്ത പിറ കണ്ടെന്ന് പ്രഖ്യാപിച്ചോ സാക്ഷികളായു പെരുന്നാളിന് ശ്രമിക്കുന്നു. സാങ്കേതികമായി നോക്കിയാല്‍ അത്യപൂര്‍വ്വമായിട്ടേ ആ ഹിലാല്‍ കാണാന്‍ സാധ്യതയുള്ളൂ. (അലിമണിക്ഫാന്‍ തന്നെ ആ ഹിലാല്‍ കണ്ടിട്ടില്ല)
ഈ പ്രശ്നത്തിന് പരിഹാരം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞതും പ്രവാചകന്‍ കാലഗണനക്ക് ഉപയോഗിച്ചതുമായ തീയതികള്‍ (ചന്ദ്രമാസ കലണ്ടര്‍) തിരികെ കൊണ്ടുവരികയാണ്. മറിച്ച് ഗ്രിഗോറിയന്‍ കലണ്ടറിലെ തെറ്റുകള്‍ക്ക് ചന്ദ്രനെ നോക്കി പാച്ച് വര്‍ക്ക് ചെയ്യലല്ല .
ഷിഹാബ്, ആദിനാട്, കരുനാഗപ്പള്ളി