Saturday, December 31, 2011

സമോവ ചാടി ഒരു ദിവസം മുന്നോട്ട് -31 Dec 2011 -Mathrubhumi Daily



സമോവ ചാടി ഒരു ദിവസം മുന്നോട്ട് Posted on: 31 Dec 2011 




ഏപ്പിയ (സമോവ): കാലത്തിലൂടെ പിന്നോട്ടുള്ള സഞ്ചാരം പ്രായോഗികമാണോ എന്നതിനെപ്പറ്റി ശാസ്ത്രലോകം തലപുകയ്ക്കുന്നതിനിടെ ഒരു കൊച്ചുരാജ്യവും ഒരു പ്രവിശ്യയും കാലത്തിലൂടെ ഒരുദിവസം മുന്നിലേക്ക് ചാടി. 

ദക്ഷിണ ശാന്തസമുദ്രത്തിലെ ചെറുരാജ്യമായ സമോവയും ന്യൂസീലന്‍ഡിന്റെ അധീനതയിലുള്ള ദ്വീപ സമൂഹമായ ടോക്കിലോവുമാണ് അന്താരാഷ്ട്രസമയ രേഖയുടെ പടിഞ്ഞാറേക്ക് മാറിയത്. ഡിസംബര്‍ 29ന് ഉറങ്ങാന്‍കിടന്ന അന്നാട്ടുകാര്‍ ഉണര്‍ന്നെണീറ്റത് ഡിസംബര്‍ 31നാണ്. 2011 ഡിസംബര്‍ 30 എന്ന ദിവസം അവര്‍ക്ക് പൂര്‍ണമായും നഷ്ടമായി. പക്ഷേ നഷ്ടമായല്ല, വലിയ ലാഭമായാണ് ജനങ്ങള്‍ ഈ മാറ്റത്തെ കാണുന്നത്. വെടിക്കെട്ടും ആഘോഷങ്ങളുമായിരുന്നു എങ്ങും. 

വിവിധ മേഖലകള്‍തമ്മില്‍ സമയവ്യത്യാസം സാധാരണമാണെങ്കിലും ശാന്തസമുദ്രത്തിന് നടുവിലൂടെ തെക്കുവടക്കായി നീളുന്ന അന്താരാഷ്ട്ര സമയരേഖ എന്ന സാങ്കല്‍പ്പികരേഖയ്ക്കിരുപുറവുമുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ അത് വലിയ പ്രശ്‌നമാണ്. അപ്പുറവും ഇപ്പുറവുമുള്ള അയല്‍ക്കാര്‍തമ്മില്‍ സമയത്തില്‍ ഒരു ദിവസത്തിന്റെ വ്യത്യാസം വരും. ഒരിടത്തുനിന്ന് രണ്ടാംതീയതി പുറപ്പെടുന്നയാള്‍ ഒന്നാംതീയതി അടുത്ത രാജ്യത്തെത്തും. തിരിച്ചുള്ള യാത്രയില്‍ ഒരുദിവസം നഷ്ടപ്പെടുകയും ചെയ്യും. വ്യാപാരവ്യവസായ പങ്കാളികളായ രാജ്യങ്ങള്‍ക്കിടയില്‍ ഈ വ്യത്യാസം വലിയ പ്രശ്‌നമുണ്ടാക്കും. 

ന്യൂസീലന്‍ഡുമായും ഓസ്‌ട്രേലിയയുമായാണ് സമോവക്കാര്‍ക്കും ടോക്കിലോവുകാര്‍ക്കും ഇപ്പോള്‍ അടുപ്പം. വ്യാപാരബന്ധം ഏഷ്യന്‍രാജ്യങ്ങളുമായാണ്. അവരുടെ അതേ സമയമേഖലയിലെത്താനാണ് ഇപ്പോഴത്തെ മാറ്റം. 119 വര്‍ഷംമുമ്പ് ഇതുപോലെ സമയരേഖ മാറ്റിയ രാജ്യമാണ് സമോവ. അന്ന് വ്യാപാര പങ്കാളിയായ അമേരിക്കയുടെ ഒപ്പമെത്താനായിരുന്നു മാറ്റം. കച്ചവടത്തിന് അമേരിക്കയേക്കാള്‍ നല്ലത് ചൈനയടക്കമുള്ള ഏഷ്യന്‍രാജ്യങ്ങളാണെന്ന തിരിച്ചറിവും പുതിയ മാറ്റത്തിന് കാരണമായി. 

ഭൂപടങ്ങള്‍ നിര്‍മിച്ചവര്‍ വരച്ചുവെച്ച അന്താരാഷ്ട്ര സമയ രേഖ ഇരുപുറത്തുമുള്ള രാജ്യങ്ങള്‍ പാലിക്കണമെന്ന് അന്താരാഷ്ട്ര നിയമമൊന്നുമില്ല. തുടക്കത്തില്‍ നേര്‍രേഖയായിരുന്നെങ്കിലും ശാന്തസമുദ്രത്തിലെ ചെറു രാജ്യങ്ങളുടെ സൗകര്യമനുസരിച്ച് പിന്നീടതില്‍ വളവും തിരിവുമെല്ലാം വരുത്തിയിട്ടുണ്ട്. സമോവയും ടോക്കിലോവും മാറിയതോടെ ഭൂപടങ്ങളിലെ സമയരേഖ ഒരിക്കല്‍കൂടി മാറ്റിവരയേ്ക്കണ്ടി വരും. 

--------------------------------------------------

സമോവയില്‍ 29 ഡിസംബറിന്‌ (2011) വ്യാഴാഴ്ച്ച ഉറങ്ങിയവര്‍ പിറ്റേ പകലില്‍ ഉണര്‍ന്നത് 31 ഡിസംബര്‍ ശനിയാഴ്ച്ചയാണ്‌.  ജുമുഅ അവര്‍ക്ക് നഷ്ടമായി. വെള്ളിയാഴ്ച്ച എന്ന് വിളിക്കേണ്ടിയിരുന്ന ദിവസത്തെ അവര്‍ ശനിയാഴ്ച്ച എന്ന് വിളിക്കാന്‍ തീരുമാനിച്ചു. അടുത്ത വ്യാഴാഴ്ച്ച അവര്‍ വെള്ളിയാഴ്ച്ച എന്ന് വിളിച്ച് ജുമുഅ ആചരിക്കും. ഇത് ശരിയാകുമോ. യഥാര്‍ത്ഥത്തില്‍ വ്യാഴാഴ്ചയായിരുന്ന ദിവസത്തെ ഒരു സര്‍ക്കാറും ജനങ്ങളും കൂടി ശനിയാഴ്ച്ച എന്ന് വിളിച്ചാല്‍ അല്ലാഹുവിങ്കല്‍ വിശേഷ ദിവസമായ ജുമുആ ദിനം ആകുമോ? ഇനിയുള്ള അവരുടെ ജുമുഅകള്‍ തെറ്റില്ലേ?? അവീടെ മുസ്ലിംകള്‍ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ അവിടെ യാത്രക്കാരായി എത്തിച്ചേരുന്നവര്‍ അവര്‍ വെള്ളിയാഴ്ച്ച എന്ന് വിളിക്കുന്ന വ്യാഴാഴ്ചയിലല്ലേ ജുമുഅ നടത്തേണ്ടി വരിക. ??  ഡേറ്റ് ലയിന്‍ മാറ്റി വരക്കല്‍ മുസ്ലിം ആചാരങ്ങളുമായി എങ്ങനെ ചേര്‍ന്നു പോകും??


ഡേറ്റ് ലൈന്‍ നമുക്ക് സ്വീകരിക്കാന്‍ കഴിയാത്തതാണ്‌ എങ്കില്‍ , അന്നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ മുസ്ലിം പണ്ഡിതര്‍ അവിടത്തെ വെള്ളിയാഴ്ച്ചയാണോ ജുമുഅയായി കണക്കാക്കുക, അല്ല പിറ്റേ ദിവസമായ "ഒറിജിനല്‍" വെള്ളിയാഴ്ച്ചയോ ? (യാതക്കാരന്‍റെ ജുമുഅയുടെ കര്‍മ്മശാസ്ത്രമല്ല നമ്മുടെ വിഷയം) . എന്‍റെ വ്വീക്ഷണത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുക.

------------------------------------------------
http://www.bbc.co.uk/news/world-13334229

How does a country change its time zone?


Clocks showing different time zones


Samoa plans to move itself from one side of the international dateline to the other, redrawing this already wobbly line. How does a country go about changing its time zone?
Samoa sits in the middle of the Pacific Ocean, just 32km (20 miles) east of the international dateline.
On Samoa's side of this imaginary line that runs from pole to pole, it is Tuesday. On the other side, it is already Wednesday. And this makes it tricky to communicate with its key neighbours Australia and New Zealand, a day ahead on the other side.
So Samoa plans to reset its clocks and calendars when it shifts the dateline - probably on Thursday 29 December, Prime Minister Tuilaepa Sailele Malielegaoi said.

Samoa will lose a day as it jumps straight from Thursday to Saturday. Any residents with a birthday on Friday 30 December will have to celebrate a day early, or a day late, as that date will not exist in their country.
"There is no body that can say yes or no," says David Mumford, of Collins Bartholomew, which publishes the Collins and Times atlases for HarperCollins.
"The country decides for itself. Then it's just a matter of publicising it, informing the international community and the map-makers."

Start Quote

There is no body that can say yes or no”
David Mumford
In mid-April, a Samoan official made contact with the cartographers at Collins Bartholomew, alerting them to the proposed change and asking who else might need to be informed.
"There have been various deviations and enclaves over the years, so we need to keep an eye out for proposed time zone changes. Once these go ahead, we update our atlases," says Mr Mumford.
Who set the time?
The dateline, and standard time zones in convenient hourly chunks, dates from 1884's International Meridian Conference.

Confusing time zones

  • China has one time zone - once it had five
  • Communists made this change in 1949 to streamline and unify this vast country
  • Last year, Russia whittled its 11 time zones down to nine
  • Indiana, in the US, has two time zones
It agreed upon a 24-hour clock for the world, with days starting at midnight at longitude 0º - a prize awarded to Greenwich, in London. This meant longitude 180º - the imaginary dateline which separates two consecutive calendar days - would run through the Pacific Ocean.
Nor did the meridian conference specify the exact course of the dateline.
It zigs and zags as it crosses land or passes through island groups. It kinks east to encompass Siberia within the same date as the rest of Russia, and west to bring Hawaii into line with the rest of the US.

Start Quote

Some prefer to show the dateline as not diverted round Kiribati”
Roger Pountain, of Collins atlases
Over the years, many countries have ignored this international standard and set their own time as a way to assert national identity, to make political connections, or to keep one time zone within their borders.
Some opt for local time based on the position of the sun, says Rebekah Higgitt, curator of the history of science and technology at the Royal Observatory in Greenwich.
In 2007, Venezuela's president Hugo Chavez shifted the entire country back 30 minutes. And France used to be on Paris time, which is only nine minutes ahead of GMT. But the country is now GMT+1.
"A switch can make historical records confusing, and may cause headaches for legal cases, but most people won't notice," says Ms Higgitt.
The international dateline and Samoa's proposed change to it
Swapping sides of the dateline is not a first for Samoa. It, and neighbouring American Samoa, lay west of the dateline until 1892, when a US businessman convinced both to switch to the east for trading purposes.
The last country to shift the international dateline was Kiribati, which previously straddled the dateline, meaning a time difference of 23 hours between neighbouring islands.

When Samoa had two 4 Julys in 1892

Samoan sunset
Letter from Margaret Isabella Stevenson, mother of Robert Louis Stevenson
"In former days communication was entirely with Australia, and it was simpler and in every way more natural to follow the Australian calendar; but now that so many vessels come from San Francisco, the powers that be have decided to set this right, and to adopt the date that belongs to our actual geographical position.
To this end, therefore, we are ordered to keep two Mondays in this week, which will get us straight."
So on New Year's Day 1995, it declared that it was adding a huge eastward bulge to its section of the dateline so all 33 of its islands would have the same date.
"It was an administrative convenience," says Michael Walsh, the Kiribati Honorary Consul to the UK.
"There were nine islands on the other [eastern] side of the international date line, and 20% of the population. An unintentional byproduct of this was that when the millennium came, we were the first to see the sun."
There were not so many practical problems with this move, he says. The eastern-most islands were uninhabited, with no infrastructure. "We just did it and told the world. Some atlases took a while to adjust."
Kiribati's decision did prove somewhat controversial, says Roger Pountain, of Collins Bartholomew, as some believe that the dateline is a global standard, and is therefore a matter for the international community to decide.
"It is still the case that some cartographers, website owners, and even public authorities continue to prefer to show the dateline as not diverted round Kiribati, while also acknowledging that Kiribati's time zone conflicts with that," says Pountain.
Samoa may yet find itself in a similar position.




--------------------------------------------


2 comments:

  1. യഥാര്‍ത്ഥത്തില്‍ ഭുമിയിലെ ദിവസങ്ങളെ "വേര്‍തിരിക്കുന്ന" അല്ലാഹുവിന്‍റെ സംവിധാനം എന്താണ്‌? അങ്ങിനെയൊന്ന് ഇല്ലാതെ ആഗോളാടിസ്ഥാനത്തില്‍ കാലഘണനയേ നടക്കില്ലല്ലോ?

    ഒരു ഡിഗിയേയും 359 ഡിഗ്രിയേയും വേര്‍തിരിക്കുക തന്നെ വേണം, ഈ ഉരുണ്ട ഭൂമിയില്‍. . അതിന്‌ അല്ലാഹു സംവിധാനിച്ച രീതി എഞാണ്‌?? അത് മനസ്സിലാക്കിയാല്‍ പിന്നെ അതിനെ അവലംഭമാക്കി പുതിയതിലെ തെറ്റുകള്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും. എന്താണ്‌ അല്ലാഹു ഒരുക്കിയിട്ടുള്ള അതിനുള്ള സംവിധാനം?

    ReplyDelete
  2. IDL ന്‌ രണ്ട് തരം ക്രമീകരണങ്ങള്‍ ഉണ്ട്. ഒന്ന് ആ പ്രദേശങ്ങളിലുള്ളവരുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് അധിഷ്ഠിതമായ മാറ്റങ്ങള്‍. അത് തികച്ചും പ്രാദേശികമാണ്‌. രണ്ടാമത്തേത് Navigation ന്‌ വേണ്ടി ലോകത്ത് സ്വീകരിച്ചിട്ടുള്ള ഒരു standard . അതില്‍ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് അനുസൃതമായ തിരുത്തലുകള്‍ വരുത്തിയിട്ടില്ല. ലോകത്ത് Nautical Almanac പ്രസിദ്ധീകരിക്കുന്ന ആധികാരിക കേന്ദ്രമായ HM Nautical Almanac Office, UK യുടെ സൈറ്റില്‍ world time zone map കൊടുത്തിട്ടുണ്ട്. last updated in September 2011 . അതിലെ IDL ന്‍റെ shape നോക്കുക. ആദ്യകാലത്തുള്ള വളവ് മാത്രമേ അതിലുള്ളൂ. അതില്‍ കിരിബാറ്റി പോലും മാറിയതായി കാണില്ല. ഇതേ map ആണ്‌ US naval Observatory യും സ്വീകരിച്ചിട്ടുള്ളത്. See link http://astro.ukho.gov.uk/nao/miscellanea/WMTZ/

    IDL ന്‍റെ ചരിത്രം Circumnavigator’s Paradox എന്ന പ്രതിഭാസവുമായാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്. അത് ആദ്യമായി രേഖപ്പെടുത്തിയത് Syrian prince and geographer-historian Isma‘il ibn ‘Ali ibn Mahmud ibn Muhammad ibn Taqi ad-Din ‘Umar ibn Shahanshah ibn Ayyub al Malik al Mu’ayyad ‘Imad ad-Din Abu ’l-Fida (1273-1331). In the introductory chapter to his Taqwīm al-Buldān (“Geography”) ആണ്‌. see this link http://www.staff.science.uu.nl/~gent0113/idl/idl.htm

    Lunar Date Line എന്ന സംഗതി ഇല്ലാത്ത ഒന്നാണ്‌.
    അത് "അഡ്ജസ്റ്റുമെന്‍റുകള്‍" ഇല്ലാതെ നിര്‍ണ്ണയിക്കുക സാധ്യമേ അല്ല.

    ചന്ദ്ര മാസമാകട്ടെ , സൂര്യമാസമാകട്ടെ അത് ദിവസങ്ങള്‍ ചേര്‍ന്നതാണ്‌. ഭൂമിയില്‍ ദിവസങ്ങള്‍ തുടങ്ങുന്നതിന്‌ ഒരു ക്രമമുണ്ട്. അതാണ്‌ ഞാന്‍ ശാസ്ത്ര ലോകത്ത് നിന്നുള്ള ലേഖനം ഉദ്ധരിച്ചത്. ഏറ്റവും ചുരുങ്ങിയത് 1433 വര്‍ഷമായിട്ടും മുസ്ലിംകള്‍ അത് പഠിച്ചില്ലെന്നോ. IDL എന്ന സംവിധാനം ഇല്ലാതക്കുക സാധ്യമല്ല. അത് ആധാരമാക്കിയാണ്‌ "ദിവസം" ആരംഭിക്കുന്നത്. അത് തെറ്റാണെങ്കില്‍ പിന്നെ എന്താണ്‌ ശരിയെന്ന് പറയേണ്ടതുണ്ട്. ആദ്യകാല മുസ്ലിംകള്‍ അതില്‍ അജ്ഞരായിരുന്നില്ല എന്നതിന്‌ തെളിവാണ്‌ മേലെ ഉള്ള ലിങ്ക്.

    IDL നെ പറ്റി അന്വേഷിച്ചാല്‍ കാണുക "Discovery of the International Date Line" എന്നാണ്‌.... എന്താണ്‌ Discovery എന്ന് പറഞ്ഞാല്‍. മുമ്പ് ഉണ്ടായിരുന്നത് കണ്ടെത്തുക. ഇത് ആരെങ്കിലും ചേര്‍ന്ന് ഉണ്ടാക്കിയതല്ല. മാഗല്ലന്‍റെ യാത്രയില്‍ ഈ പ്രതിഭാസം കണ്ടെത്തി. അത് ലോകം ഉപയോഗിച്ചും വരുന്നു.

    IDL ല്‍ സൂര്യന്‍ നട്ടുച്ചയാകുമ്പോള്‍ നേരെ എതിര്‍ വശത്തായ ഗ്രീന്വിച്ചില്‍ രാത്രി പുതിയ ദിനം തുടങ്ങുന്നു. മുസ്ലിംകള്‍ക്കാണ്‌ ഈ പ്രതിഭാസം സ്വന്തം മതത്തില്‍ ഏറ്റവും ആവശ്യമുള്ളത്. IDL ന്‍റെ ഒരു വശത്ത് വ്യാഴാഴ്ച്ച ളുഹര്‍ നമസ്‍കരിക്കുമ്പോള്‍ , മറുഭാഗത്ത് ജുമുഅ നമസ്കരിക്കുന്നു, ഒരേ സമയത്ത്. ഇങ്ങനെയല്ലേ ഭൂമിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. പിന്നെ ഏത് അടിസ്ഥാനത്തിലാണ്‌ എതിര്‍ക്കുന്നത്. അത് തെറ്റെങ്കില്‍ പിന്നെ ഏതാണ്‌ ശരി. ഭൂമിയില്‍ എവിടെയാണ്‌ ജുമുഅയും ളുഹര്‍ തമ്മില്‍ ഒരേ സമയത്ത് വേര്‍തിരിയുന്നത്??? അത് ഉണ്ടായല്ലേ തീരൂ.

    ഒരു കാര്യം തെറ്റെന്ന് പറയുമ്പോള്‍, പിന്നെ എന്താണ്‌ ശരിയെന്ന് പറയേണ്ടതുണ്ട്‌. ഇനി ഏതാണ്‌ ശരി എന്ന് മുസ്ലിം ലോകം പഠിച്ചിട്ട് വേണമെന്നുണ്ടെങ്കില്‍, പഠനം പൂര്‍ത്തിയാക്കും വരെ നിലവിലുള്ളത് സ്വീകരിക്കുക, അല്ലെങ്കില്‍ നിലവിലുള്ളതില്‍ ഏറ്റവും ശരിയായത് പിന്പറ്റുക. ഇന്ന് ലോകം സ്വീകരിച്ച Zero Greenwich prime meridian അല്ലാത്ത എന്തുണ്‌ ഉള്ളതില്‍ ഏറ്റവും ശരി.

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.