Pages

Monday, August 6, 2012

പരിശുദ്ധ റമദാൻ - ചിന്തിക്കാതെ പോകുന്ന ചിലകാര്യങ്ങൾ - Ramadan 1433 -EKM Notice 03 Aug 2012

അല്ലാഹുവിന്റെ നാമത്തിൽ
പരിശുദ്ധ റമദാൻ - ചിന്തിക്കാതെ പോകുന്ന ചിലകാര്യങ്ങൾ
മാന്യസുഹൃത്തുക്കളെ,

പരിശുദ്ധ റമദാനെഹൃദയപൂർവ്വം സ്വീകരിക്കാൻ ആവേശത്തോടെ കാത്തിരുന്ന മുസ്ളീം ജനമനസ്സുകൾക്ക്‌ റമദാൻ വന്നെത്തിയതിന്റെ സന്തോഷത്തിലാണ്‌. ശനിയാഴ്ച (21.07.2012) റമദാൻ ഒന്നാം തീയതിയാക്കി നമ്മുടെ നേതൃത്വം കൽപ്പിച്ചുതന്നു. വളരെ ഭക്തിയോടുകൂടിയും പ്രതിഫല ആഗ്രഹത്തോടും കൂടിയും റമദാനെആദരിക്കുകയും അല്ലാഹുവിന്റെ പരലോകമോക്ഷം കാംക്ഷിക്കുകയും ചെയ്തുകൊണ്ട്‌ സൂക്ഷ്മതയുടെ പടവുകൾ ഓരോന്നും വളരെ സൂക്ഷ്മമായി ചവിട്ടിക്കയറിയായിരിക്കും നാം റമദാനിനെ സ്വീകരിക്കുക എന്ന കാര്യവും  അവിതർക്കിതമാണ്‌. റമദാൻ ഒന്ന്‌ മുതൽ ആദ്യത്തെ പത്ത്‌ ദിവസവും തുടർന്ന്‌  രണ്ടാമത്തെ പത്ത്‌ ദിവസവും വീണ്ടും അവസാനത്തെ പത്തിന്റെ ദിനരാത്രങ്ങളും നാം പരലോക ജീവിതത്തിന്റെ മോക്ഷത്തിന്‌ വേണ്ടി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

എന്നാൽ നമുക്ക്‌ നമ്മുടെ നേതൃത്വം കൽപിച്ചു തന്ന റമദാൻ ഒന്ന്‌ (21.07.2012) ശനിയാഴ്ച തന്നെയാണോ എന്ന്‌ നാം അന്വേഷിച്ചുവോ? അല്ലാഹു നിശ്ചയിച്ച ദിവസം തന്നെയാണോ റമദാൻ നാം സ്വീകരിച്ചത്‌?  അല്ല എന്നാണ്‌ നമുക്ക്‌ മനസ്സിലാകുന്നത്‌. കാരണം പത്രദ്വാര നാം അറിഞ്ഞത്‌ ശരിയാണെങ്കിൽ മാധ്യമം പത്രത്തിൽ കോഴിക്കോട്‌ ഖാളിമാരും, മുജാഹിദ്‌ നേതൃത്വത്തിലെ ഹിലാൽ കമ്മറ്റിക്കാരും പ്രസ്താവിച്ചതനുസരിച്ച്‌ അഹ്ലു സുന്നത്ത്‌ വൽജാമാഅത്തിന്‌ വ്യാഴാഴ്ച ശഅബാൻ 28 ഉം (19.07.12), മുജാഹിദ്‌ വിഭാഗത്തിന്‌ അന്നേദിവസം ശഅബാൻ 29ഉം ആയിരുന്നു. രണ്ടു വിഭാഗത്തിന്റെ നേതൃത്വവും മാസപിറവി നോക്കാനും കണ്ടാൽ അറിയിക്കാനും പറഞ്ഞിരുന്നത്‌ വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും ആയിരുന്നു. അപ്പോൾ ഏത്‌ ദിവസത്തിലാണ്‌. ചന്ദ്രനെ കാണുക? വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ? നാം ചിന്തിച്ചുവോ ഈ വൈരുദ്ധ്യം നാം കണ്ടില്ല എന്ന്‌ നടിക്കുന്നത്‌ പരിശുദ്ധ മാസത്തിനോടു ചെയ്യുന്ന കടുത്ത അതിക്രമമാകുന്നു എന്ന്‌ നാം മനസ്സിലാക്കുക.   എന്നിട്ടോ, എല്ലാവർക്കും റമദാൻ ഒന്ന്‌ 21.07.12 ശനിയാഴ്ചയും.

നോക്കുക! ലോകത്ത്‌ ഒരു ചന്ദ്രനേ ഉള്ളൂ, എന്നിട്ടും രണ്ടു പിറവി. ലോകമുസ്ളീംങ്ങൾക്ക്‌ വളരെ പ്രധാനപ്പെട്ട റമദാൻ മാസത്തിന്റെ ഒന്നാം ദിവസം ലോകത്ത്‌ രണ്ടു ദിവസങ്ങളിലാക്കി നാം സ്വയം പരിഹാസ്യരായി. ഇവിടെ രസകരമായ ഒരു വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്‌. എന്തെന്നാൽ ഇന്ത്യയേക്കാൾ 2 1/2  മണിക്കൂർ കഴിഞ്ഞ്‌ നേരം പുലരുന്ന ഗൾഫ്‌ രാജ്യത്ത്‌ റമദാൻ വെള്ളിയാഴ്ച ആരംഭിക്കുമ്പോൾ 2 1/2 മണിക്കൂർ മുമ്പേ നേരം പുലരുന്ന നമുക്ക്‌ റമദാൻ 24 മണിക്കൂർ പിന്നിലാകുന്നു (പിറ്റേദിവസം) എന്ന വൈരുദ്ധ്യം നാം കാണുന്നു. നമുക്ക്‌ ചിന്തിക്കാൻ സമയമായില്ലേ? ഉദാഹരണമായി പറഞ്ഞാൽ ഒരു വെള്ളിയാഴ്ച ദിവസം ഇന്ത്യയിൽ ജുമഅ നമസ്ക്കരിച്ച്‌ 2 1/2  മണിക്കൂർ കഴിഞ്ഞ്‌  ഗൾഫ്‌ നാടുകളിൽ ജുമഅ നമസ്ക്കരിക്കുന്നു. അതുപോലെ തന്നെയല്ലേ നോമ്പുദിവസവും, നോമ്പ്‌  ആദ്യം തുടങ്ങേത്‌ ഇന്ത്യയിലെ ജനങ്ങളാണ്‌. അതിനുശേഷം 2 1/2 മണിക്കൂർ കഴിഞ്ഞ്‌ ഗൾഫുനാടുകളിൽ നോമ്പു തുടങ്ങും. നമുക്ക്‌ ഇതുപോലും  മനസ്സിലാകുന്നില്ല എങ്കിൽ നമ്മുടെ കാര്യം വളരെ ദയനീയം തന്നെ. മാസപിറവി കണ്ണുകൊണ്ട്‌, കണ്ടിട്ടേ സ്വീകരിക്കാവൂ എന്ന്‌ വാശിപിടിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഇതാണ്‌ - ലോകത്ത്‌ എവിടെയെങ്കിലും മാസമാറ്റം സംഭവിച്ചതായി അറിയുന്നവർ നോമ്പ്‌ നോൽക്കാൻ നിർബന്ധിതരാണെന്നതാണ്‌ മുസ്ളീം ലോകത്തെ മുൻകാല പണ്ഡിതന്മാരെല്ലാവരും അവരവരുടെ കിത്താബുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഉദാ: ഇബുനുതൈമിയ്യ (റ) എഴുതുന്നു. ചന്ദ്രന്റെ ഉദയത്തെക്കുറിച്ച്‌ വിവരം ലഭിക്കുക എന്നതാണ്‌ അടിസ്ഥാനതത്വം `സൂമുലിറുഅ​‍്‌യത്തിഹി` - എന്ന പ്രവാചകന്റെ വചനം ചന്ദ്രന്റെ ദർശനം അറിഞ്ഞ എല്ലാവർക്കും നോമ്പ്‌ നോൽക്കൽ നിർബന്ധമായി. ദൂരപരിധി ഇവിടെ സ്വീകാര്യമല്ല (മജ്മൂഉൽഫത്താവ - വാള്യം 25-107)
മുസ്ളീം സമൂഹം പഴയകാലത്തെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും കുറെയൊക്കെ മുക്തമായിട്ടുണ്ടെങ്കിലും മാസപ്പിറവിയുടെ വിഷയം മനസ്സിലാക്കുന്നതിൽ വളരെ തരം താണനിലയിലാണെന്ന്‌ പറയാതിരിക്കാൻ നിർവാഹമില്ല. കാരണം ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുമായി ബന്ധപ്പെട്ട്‌ ഇസ്ളാമിലെ ആരാധനകളുടെ കാര്യത്തിൽ തിയതി നിർണ്ണയരീതി വളരെ വികലമാണ്‌. എന്തുകൊണ്ടെന്നൊൽ നാം ചന്ദ്രപിറവികാണാൻ നോക്കുന്നത്‌ പടിഞ്ഞാറു ഭാഗത്താണ്‌ എന്നതാണ്‌ ഏറ്റവും വലിയതെറ്റ്‌. അസ്തമിക്കുന്ന ഭാഗം എന്നാണ്‌ ആ ഭാഗത്തിന്റെ അറബി പദം (മഗ്‌രിബ്‌) )} അല്ലാതെ ഉദിക്കുന്ന സ്ഥലം എന്നല്ല, മാത്രമല്ല ലോകശാസ്ത്രവും അതാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ചന്ദ്രന്റെ ഉദയം കിഴക്കാണ്‌ എന്ന ലളിതസത്യം പോലും മുസ്ളീംങ്ങൾക്ക്‌ അറിയാതെ പോയി എന്ന വസ്തുത എത്രമാത്രം ഖേദകരമാണ്‌! ഇസ്ളാമികമായ മാസമാറ്റം ഉണ്ടാകുന്ന ദിവസം വൈകുന്നേരം ഹിലാൽ അസ്തമിക്കുന്നതിനെ കണ്ടിട്ടാണ്‌ നമ്മൾ മാസപിറവി എന്ന്‌ വിളിച്ചു കൂവുന്നത്‌. യഥാർത്ഥത്തിൽ അത്‌ ആ ദിവസത്തിന്റെ അസ്തമനമാണ്‌. അതൊരിക്കലും ചന്ദ്രപിറവി അല്ല.

പടിഞ്ഞാറ്‌ ഭാഗത്ത്‌ കാണുന്നത്‌ ചന്ദ്രപിറവിയാണെന്ന്‌ വാദിക്കുന്നവരോട്‌ നമുക്ക്‌ ചോദിക്കുവാനുള്ളത്‌ ഇതാണ്‌. `ശഅബാൻ 25,26,27,28 തീയതികളിൽ ചന്ദ്രന്റെ ഉദയം പടിഞ്ഞാറു ഭാഗത്ത്‌ കാണിച്ചു തരാൻ സാധിക്കുമോ?`. ഒരിക്കലും സാധ്യമല്ല എന്നത്‌ ഒരു സത്യം മാത്രമാണ്‌. കാരണം ഈ പറയപ്പെട്ട ദിവസങ്ങളിൽ ചന്ദ്രഉദയം സുബ്‍ഹിക്ക്‌ മുൻപായി കിഴക്കുഭാഗത്ത്‌ നടക്കുകയും സൂര്യഉദയത്തോടുകൂടി ചന്ദ്രൻ സൂര്യപ്രഭയിൽ മുങ്ങിപോകുകയും ചെയ്യും. ഒരു കാരണവശാലും സൂര്യ അസ്തമയസമയത്ത്‌ പടിഞ്ഞാറുഭാഗത്ത്‌ ചന്ദ്രനെകാണുകസാദ്ധ്യമല്ല. വസ്തുത ഇതായിരിക്കെ പടിഞ്ഞാറ്‌ മാസപിറവി കാണുന്നതെങ്ങിനെയെന്ന്‌ നേതൃത്വം വ്യക്തമാക്കേതുണ്ട്‌.

ഇങ്ങിനെറമദാൻ ഒന്ന്‌ വ്യതസ്ഥമായ ദിവസങ്ങളിൽ ആചരിക്കുന്നത്‌ വിശുദ്ധ ഖുർആൻ (9:36,37) കുഫ്‌റിന്റെ വർദ്ദനവാണ്‌ എന്ന്‌ പ്രഖ്യാപിക്കുന്നത്‌ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലോകത്തെല്ലായിടത്തും ഒരു തീയതിക്ക്‌ ഒരു ദിവസം തന്നെയാവണം എന്ന സാമാന്യവിവരം നാം സ്വീകരിക്കേണ്ടതുണ്ട്‌. ഏതെങ്കിലും രാജ്യത്ത്‌ പെരുന്നാൾ ആണെന്ന്‌ അറിഞ്ഞിട്ടും നമ്മുടെ നാട്ടിൽ ചന്ദ്രനെകണ്ടില്ലാ എന്ന കാരണത്താൽ നോമ്പ്‌ നോൽക്കുന്നത്‌ പ്രവാചകന്റെ കൽപനയ്ക്കെതിരാകുന്നു. പെരുനാൾ ദിവസം നോമ്പ്‌ ഹറാമാകുന്നു എന്ന നബി വചനം മറക്കാതിരിക്കുക.

ഇവിടെ ഹിജിറി കമ്മിറ്റി ഓഫ്‌ ഇന്ത്യ വിശുദ്ധ ഖുർ ആനിന്റേയും (2:189,10:5, 9:36­,37, 17:36, 55:5) പ്രവാചകന്റെ അനേകം ഹദീസുകളുടേയും യഥാർത്ഥ അർത്ഥവും വ്യാപ്തിയും ഉൾക്കൊണ്ടുകൊണ്ട്‌ മുസ്ളീംസമൂഹം ഇന്ന്‌ അനുവർത്തിക്കുന്ന മാസപിറവി വിഷയത്തിലെ അബദ്ധധാരണയും അശാസ്ത്രീയതയും തിരുത്തുകയും യഥാവിധി മനസ്സിലാക്കികൊടുക്കുകയും ചെയ്യുന്ന സംരംഭമാണ്‌.

ഈ വർഷത്തെ 1433 ശഅബാൻ മാസം 30 (19.07.12) വ്യാഴാഴ്ചയായിരുന്നു. പിറ്റേദിവസം വെള്ളിയാഴ്ച (20.07.2012) റമദാൻ ഒന്ന്‌ ആയിരുന്നു. ഇത്‌ ഹിജിറി കമ്മറ്റിയുടെ മാത്രം കണക്കല്ല. മാധ്യമം കലണ്ടറിലും, അൽ-മനാർ കലണ്ടറിലും  രേഖപ്പെടുത്തിയിട്ടുള്ളതാണ്‌.(പക്ഷേ അവർ അവരുടെ കലണ്ടറിലെ തീയതി സ്വീകരിച്ചല്ല എന്നത്‌, വൈരുദ്ധ്യം മാത്രം) ഇത്‌ പോലെ തന്നെ വെള്ളിയാഴ്ച (ആഗസ്റ്റ്‌ 17 ന്‌) റമദാൻ മാസം 29 ദിവസങ്ങളിൽ അവസാനിക്കുന്നതും പിറ്റേദിവസം (18.08.12) ശനിയാഴ്ച ശവാൽ ഒന്നും ആകുന്നതാണ്‌. ഇത്‌ അല്ലാഹു ക്രമപ്പെടുത്തിയ സൂര്യചന്ദ്രന്മാരുടെ ചലനഫലമായി ആകുന്ന കൃത്യമായ കണക്കാകുന്നു. (55:5, 9:36,37) ഇതു മാറ്റിമറിക്കാൻ  ഖാളിമാരെയും ഹിലാൽ കമ്മറ്റിയേയും അനുവദിക്കാതിരിക്കുക. സത്യം മനസ്സിലാക്കുവാനും അതനുസരിച്ച്‌ പ്രവർത്തിക്കുവാനും അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

മാസപിറവി കണ്ണ്‌ കൊണ്ട്‌ നോക്കി തീരുമാനിച്ചാൽ പലസംഘടനകൾക്കും പല ദിവസത്തിലാണെങ്കിൽ ബുദ്ധികൊണ്ട്‌ നോക്കി അത്‌ ഒരു ദിവസമാക്കിക്കൂടെ?


ഇൻശാ അല്ലാഹു 1433 ശവ്വാൻ 1 ന്‌ പെരുന്നാൾ ദിവസം ശനിയാഴ്ച (18.08.12) യാകുന്നു. എറണാകുളം ഈദ്‌ ഗാഹ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺ ഹാളിൽ ഈദ്‌ ഗാഹ്‌ നടക്കും. ബഹുമാനപ്പെട്ട കോയക്കുട്ടി ഫാറൂഖി നേതൃത്വം നൽകും. കൃത്യമായ തീയതിയിലും സമയത്തും ആരാധനകൾ ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

ഹിജിറി കമ്മറ്റി ഓഫ്‌ ഇന്ത്യ, കലൂർ യൂണിറ്റ്‌
9746032132 - 9020605705, 9388487893, 9605757190
admin@hijracalendar.in



ഈദ്‌ ഗാഹ്‌
1433 ശവ്വാൽ ഒന്ന്‌ ശനി (18.08.12), 8 AM

മുനിസിപ്പൽ ടൗൺ ഹാൾ, ആലുവ
കോർപ്പറേഷൻ ടൗൺ ഹാൾ, എറണാകുളം
ജൂബിലി ഹാൾ, കോഴിക്കോട്‌

View pdf > click here
Coral draw file > Right click > Save target ; Pagemaker text file






----------------------------------------------
Posted here on behalf of  Mr.Abdul Raheem, Edappally. alruman@gmail.com







No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.