Pages

Friday, August 10, 2012

ചന്ദ്രസ്ഥാനം കാണപ്പെടുന്നത് പാര്‍ട്ടിയടിസ്ഥാനത്തില്‍ ! -EidFitr-EidGahNotice-1433-published On10Aug2012


 അല്ലാഹുവിന്റെ നാമത്തില്‍


ചന്ദ്രസ്ഥാനം കാണപ്പെടുന്നത് പാര്‍ട്ടിയടിസ്ഥാനത്തില്‍ !

സഹോദരങ്ങളേ,

         ചന്ദ്രക്കലകളാണ് തീയതികള്‍ക്കടിസ്ഥാനമെന്ന് ഖുര്‍ആന്‍ 2:189 ലും ചന്ദ്രന് സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചതില്‍ കണക്കുകൂട്ടാനുള്ള അറിവുണ്ടെന്ന് 10 : 5 ലും നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുന്ന അവസാന ചന്ദ്രക്കല ഉര്‍ജ്ജൂ നില്‍ ഖദീം പോലെയാണെന്ന് 36:39 ലും സൂര്യനും ചന്ദ്രനും കണക്കിന് വിധേയമാണെന്ന് 55 : 5 ലും വ്യക്തമാണ്.

    തീയതിയെന്നത് ദിവസത്തിന്റെ എണ്ണമായതുകൊണ്ട് 3 ദിവസങ്ങള്‍ കൂട്ടിയാല്‍ 3 തിയതികള്‍ കിട്ടും. ശനിയും ഞായറും തിങ്കളും ഒരേ ദിവസമല്ലാത്തതുകൊണ്ട് അവ ഒരേ തീയതിയല്ല. ഒന്നാമത്തെ ദിവസം(ഒന്നാം തിയതി)2-0 ദിവസവും 3-0 ദിവസവും വരികയില്ലെന്ന് വ്യക്തം.

    നബി(സ) ജനിച്ചപ്പോള്‍ (ജനിച്ചസമയം) ലോകം മുഴുവന്‍ തിങ്കളാഴ്ച്ചയല്ലെങ്കിലും നബി(സ) ജനിച്ച ദിവസം ലോകം മുഴുവന്‍ നോമ്പ് എടുക്കേണ്ടത് തിങ്കളാഴ്ച്ചയാണ്. പിറവിയുണ്ടാകുന്ന സ്ഥലത്തെ ദിവസമാണ് ലോകം മുഴുവന്‍ പരിഗണിക്കേണ്ടതെന്ന്  ഇത് വ്യക്തമാക്കുന്നു. ഒരു സ്ഥലത്ത് പിറന്ന കുട്ടി മറ്റൊരുസ്ഥലത്ത് ചെല്ലുന്നത് വീണ്ടും പിറക്കലല്ലാത്തതുപോലെ, പിറന്ന ചന്ദ്രന്‍ മറ്റു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വീണ്ടും പിറന്നുകൊണ്ടല്ല. വെള്ളിയാഴ്ച്ച പിറന്നകുട്ടിക്ക് ശനിയാഴ്ച്ചയാകുന്നിടത്തെല്ലാം ഒരു ദിവസം പ്രായം ആകും. 1433 ശബാന്‍ 29 വെള്ളിയാഴ്ച്ച ചന്ദ്രന് പിറവിയുള്ളതുകൊണ്ട് ശനിയാഴ്ച്ച വരുന്നിടത്തെല്ലാം ഒരു ദിവസം പ്രായം (ഒന്നാം തിയതി)ആകും. ഒരു കുട്ടിക്ക് ഒന്നിലധികം പിറവി (ജനനതിയതി ) ഇല്ലാത്തതുപോലെ ചന്ദ്രന് ഒരുമാസത്തില്‍ ഒന്നിലധികം പിറവിയില്ല.

    ജനങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ്‌ പെരുന്നാള്‍ എന്നാണ് പ്രവാചകന്‍ (സ)പറഞ്ഞത്. ജനങ്ങളില്‍ ഗള്‍ഫ് നാടുകളിലുള്ളവരും ഇന്ത്യയിലുള്ളവരുമുള്‍പ്പെടെ ലോകജനത മുഴുവനുള്‍പ്പെടുന്നു. ദിവസം (يوم )എന്നത് ദിവസങ്ങള്‍ (ايّام )  ആകുന്നത് പ്രവാചക നിര്‍ദ്ദേശത്തിനെതിരാണ്. ഖാദിമാര്‍ റപ്പിക്കുന്നതുകൊണ്ടല്ല മാസം മാറുന്നതെന്ന് അവരുടെ തന്നെ നിലപാടുകളില്‍ നിന്ന് വ്യക്തമാണ്. ഖാദിമാര്‍ തീരുമാനിക്കുന്നതിനനുസരിച്ച് മാസം മാറുമായിരുന്നെങ്കില്‍ ഖാദിമാരുടെ തീരുമാനപ്രകാരമുള്ള  1432 ശഅബാന്‍ 29 റമദാന്‍ ഒന്നായി അവര്‍ക്കുതന്നെ തിരുത്തേണ്ടി വരില്ലായിരുന്നു. ശരിയായ കലണ്ടര്‍ തിരുത്തേണ്ടി വരില്ല. തെറ്റായ കലണ്ടര്‍ കാലഗണനക്കുവേണ്ടി അല്ലാഹു നിശ്ചയിക്കയുമില്ല.
    1433 ശഅബ്ാന്‍ 29 ഖാദിമാര്‍ക്ക് വെള്ളിയാഴ്ച്ചയും ഇരു വിഭാഗം മുജാഹിദുകള്‍ക്ക് വ്യാഴാഴ്ച്ചയുമായിരുന്നു. ഗ്രൂപ്പടിസ്ഥാനത്തില്‍ തീയതി മാറുകയോ?! ചന്ദ്രന്റെസ്ഥാനങ്ങളും (മനാസില്‍) വൃദ്ധിക്ഷയങ്ങളും (അഹില്ലഃ) തീയതികളായി നിശ്ചയിച്ചത് അല്ലാഹുവാണ്. ''രാവും പകലും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ആയത്തുകളില്‍ പ്പെട്ടതാണ്'''(41:37) .സംഘടനാ പിന്തുണയുണ്ടെങ്കില്‍ അല്ലാഹുവിന്റെ ആയത്തുകളെ പരിഹസിക്കാമോ? അല്ലാഹുവവിന്റെ ആയത്തുകള്‍ പരിഹസിക്കപ്പെടുന്നതിലെ ഐക്യം നിലനിര്‍ത്താനുള്ള ശ്രമം പരിഹാസത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ ഗ്രൂപ്പടിസ്ഥാനത്തില്‍ ചന്ദ്രന്റെ വലിപ്പമോ സ്ഥാനമോ മാറുകയില്ല. ചന്ദ്രന്  രണ്ടു ദിവസം ഒരേ സ്ഥാനം വരുമോ? എങ്ങനെയാണ് വ്യാഴവും വെള്ളിയും 1433 ശ്ബാന്‍ 29, ആയത്? കണ്ണുകൊണ്ടുള്ള കാഴ്ച്ചയുടെ അടിസ്ഥാനത്തില്‍ കണക്കു തെറ്റുമെങ്കില്‍;  കണക്കു തെറ്റിയപ്പോള്‍ 1433 ശഅബ്ാന്‍ 29 റമദാന്‍ ഒന്നായി ഖാദിമാര്‍ തിരുത്തിയത് ശരിയാണെങ്കില്‍; അറിഞ്ഞുകൊണ്ട് കണക്കുതെറ്റ്ക്കാതിരിക്കുന്നത് തന്നെയാണ് ശരി.

    “കാഴ്ച്ച കണ്ണു കൊണ്ടു മാത്രമല്ലെന്ന് പ്രമുഖ ഡിക്ഷണറികളില്‍ നിന്ന് വ്യക്തമാണ്الرّؤية  النّظر بالعين او  بالعقل (കണ്ണ്‌കൊണ്ടോ ബുദ്ധികൊണ്ടോ ഉള്ള കാഴ്ച്ചയാണ് റുഅ്‌യത്). നോമ്പു തുറക്കാന്‍ കണക്കു സ്വീകരിക്കുന്നത് പ്രവാചകല്‍പ്പനക്കെതിരല്ലെങ്കില്‍ നോമ്പു തുടങ്ങാന്‍ കണക്കു സ്വീകരിക്കുന്നതും പ്രവാച കല്‍പ്പനക്കെതിരല്ല. നോമ്പു തുറക്കുന്ന സമയത്തെക്കുറിച്ചും പ്രവാചകന്‍(സ) പറഞ്ഞത്  'നിങ്ങള്‍ കണ്ടാല്‍'    (اَذا رأيتم ) (ഹദീസ് നമ്പര്‍ 1954 ബുഖാരി) എന്നാണ്. കണ്ണുകൊണ്ടുള്ള കാഴ്ച്ചയവലംമ്പിച്ച്  നോമ്പുതുറയുടെ സമയം തെറ്റിക്കുന്നത് ശരിയല്ലെങ്കില്‍ നോമ്പു തുടങ്ങുന്ന ദിവസം തെറ്റിക്കുന്നതും ശരിയല്ല.  ''അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല; പ്രത്യുത നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങളെയാണ്''. (ഖുര്‍ആന്‍ 22:46)

    ഉര്‍ജ്ജനില്‍ ഖദീം പോലെ എന്ന് ഖുര്‍ആന്‍ പറഞ്ഞ, കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്ന, അവസാന ചന്ദ്രക്കല നോക്കേണ്ടത് കിഴക്കാണോ പടിഞ്ഞാറാണോ എന്നറിയാന്‍ ഒരുമാസം ചന്ദ്രനെ നിരീക്ഷിച്ചാല്‍  മതി.  ഉര്‍ജ്ജൂനില്‍ ഖദീം ഉണ്ടാകുന്നതിന്റെ തൊട്ടടുത്ത ദിവസമാണ ‌ന്യൂമൂണ്‍ ഉണ്ടാകുന്നത്. ഇതുണ്ടാകുന്നത് മാസത്തിലെ അവസാന ദിവസമാണ്. അടുത്ത ദിവസം അടുത്തമാസത്തിലെ ഒന്നാം തീയതി എന്നു വ്യക്തം. ഒന്നാം തിയതി പടിഞ്ഞാറ് അസ്തമിക്കുന്ന ചന്ദ്രക്കല കണ്ടിട്ട്  ഉദിച്ചു എന്ന് പറയുന്നതും അടുത്ത ദിവസത്തെ അതായത് 2-ാം തിയതിയെ ഒന്നാം തിയതി എന്ന് പറയുന്നതും ശരിയല്ല. കണ്ടില്ലെങ്കില്‍ മൂന്നാം തിയതിയെ ഒന്നാം തിയതിയായി കാണുകയല്ല വേണ്ടത്. കണ്ണ്‌കൊണ്ട് കാണുന്നതുകൊണ്ടല്ല മാസമാറ്റം നടക്കുന്നത്. ചന്ദ്രകലകളും (അഹില്ല) സ്ഥാനങ്ങളും (മനാസില്‍) നിരീക്ഷിച്ച് മാസമാറ്റം അറിയുകയാണ് വേണ്ടത്. കണ്ണുകൊണ്ട്  കണ്ടാലും ഇല്ലെങ്കിലും സൂര്യനും ചന്ദ്രനും കിഴക്കുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയും ചെയ്യും.

സ്വഹാബത്തിന്റെ മാതൃക

ഇബ ്‌നു ഉമര്‍(റ) ചന്ദ്രനെ ദര്‍ശിക്കുന്നതിന്റെ ഒരുദിവസം മുമ്പ് തന്നെ നോമ്പ് അനുഷ്ടിക്കുമായിരുന്നു.  (ഇബ്‌നുമാജഃ 1653)
അസ്മാഅ്(റ) യില്‍നിന്ന് : അവര്‍ ഹിലാല്‍ കാണാത്തപ്പോഴെല്ലാം ഒരു ദിവസം മുന്തിച്ച ് നോമ്പനുഷ്ഠിക്കും. ഇപ്രകാരം ചെയ്യാന്‍ അവര്‍ കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. (സാദൂല്‍മആദ് )
അലി(റ) പറഞ്ഞു : ശഅ്ബാനില്‍ ഒരു ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിനെയാണ് റമദാനിലെ ഒരു ദിവസത്തെ നോമ്പ്  ഉപേക്ഷിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. (ബൈഹഖി ഹ:ന: 7981)
മക്ഹുല്‍(റ)  പറയുന്നു. തീര്‍ച്ചയായും ഉമര്‍ (റ)  ആകാശം മേഘാവൃതമായാല്‍ നോമ്പ് പിടിക്കാറുണ്ട്. ശേഷം അദ്ദേഹം പറയും  ഇത് റമദാനെ മുന്തിക്കലല്ല. എന്നാല്‍ സൂക്ഷ്മതപുലര്‍ത്തലാണ്. (സാദുള്‍ മആദ് 2-43). സാദ്ധ്യത പരിഗണിച്ച് സ്വഹാബികള്‍ നോമ്പെടുക്കുകയാണ് ചെയ്തത്. ഉറപ്പായ അറിവുണ്ടായിട്ടും റമദാന്‍മാസത്തില്‍ ഭക്ഷണം കഴിക്കുകയും പെരുന്നാള്‍ ദിവസം നോമ്പെടുക്കുകയും ചെയ്യുന്നതിന് എന്ത് മാതൃകയാണ് നമുക്കുള്ളത്? ''അറിയുന്നവരും അറിയാത്തവരും ഒരുപോലെയാകുമോ?'' (ഖുര്‍ ആന്‍ 39:9)



ഈദ്ഗാഹ്
1433 ശവ്വാല്‍ ഒന്ന് ശനി (18-8-2012)  8 a. m.
1.   മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ആലുവ. 
2.   കോര്‍പ്പറേഷന്‍ ടൗണ്‍ഹാള്‍ എറണാകുളം.
3.   വ്യാപാരഭവന്‍ ചാവക്കാട് ഫോണ്‍ : 9645459357
4.   പമ്പിന് എതിര്‍വശം, മൂന്നുമുക്ക്, ആറ്റിങ്ങല്‍ ഫോണ്‍ : 9446662889
5.   ജൂബിലിഹാള്‍, കോഴിക്കോട്.

Printed by : ഹിജ്‌രി കമ്മറ്റി, എറണാകുളം,  9895044827, 9961839685, 9947100011
10 Aug 2012.







Download pdf,  pagemaker pmd ,  doc unicode  Right click > Save Target as.




---------------------------------
Posted on behalf of : Abdul raheem, Edappally, alruman@gmail.com

1 comment:

  1. Narrated `Abdullah bin Abi `Aufa:
    We were traveling with Allah's Messenger (ﷺ) and he was fasting, and when the sun set, he said to (someone), "Get down and mix Sawiq with water for us." He replied, "O Allah's Messenger (ﷺ)! (Will you wait) till it is evening?" The Prophet (ﷺ) again said, "Get down and mix Sawiq with water for us." He replied, "O Allah's Messenger (ﷺ)! It is still daytime." The Prophet (ﷺ) said again, "Get down and mix Sawiq with water for us." So, he got down and carried out that order. The Prophet (ﷺ) then said, "When you see night falling from this side, the fasting person should break his fast," and he beckoned with his finger towards the east.

    حَدَّثَنَا مُسَدَّدٌ، حَدَّثَنَا عَبْدُ الْوَاحِدِ، حَدَّثَنَا الشَّيْبَانِيُّ، قَالَ سَمِعْتُ عَبْدَ اللَّهِ بْنَ أَبِي أَوْفَى ـ رضى الله عنه ـ قَالَ سِرْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم وَهْوَ صَائِمٌ، فَلَمَّا غَرَبَتِ الشَّمْسُ قَالَ ‏"‏ انْزِلْ، فَاجْدَحْ لَنَا ‏"‏‏.‏ قَالَ يَا رَسُولَ اللَّهِ، لَوْ أَمْسَيْتَ‏.‏ قَالَ ‏"‏ انْزِلْ، فَاجْدَحْ لَنَا ‏"‏‏.‏ قَالَ يَا رَسُولَ اللَّهِ، إِنَّ عَلَيْكَ نَهَارًا‏.‏ قَالَ ‏"‏ انْزِلْ، فَاجْدَحْ لَنَا ‏"‏‏.‏ فَنَزَلَ، فَجَدَحَ، ثُمَّ قَالَ ‏"‏ إِذَا رَأَيْتُمُ اللَّيْلَ أَقْبَلَ مِنْ هَا هُنَا فَقَدْ أَفْطَرَ الصَّائِمُ ‏"‏‏.‏ وَأَشَارَ بِإِصْبَعِهِ قِبَلَ الْمَشْرِقِ‏.‏
    Reference : Sahih al-Bukhari 1956
    In-book reference : Book 30, Hadith 63

    Sunan Abi Dawud » Book of Fasting (Kitab Al-Siyam) » Hadith >>> 14 Fasting (Kitab Al-Siyam)
    Narrated 'Abd Allah b. Abi Awfa:
    We went along with the Messenger of Allah (ﷺ) while he was fasting. When the sun set, he said to Bilal: Bilal, come down and prepare barley beverage for us. He said: Messenger of Allah, would that you waited for the evening. He said: Come down and prepare barley beverage for us. He said: Messenger of Allah, the say still remains on you (i.e. there remains the brightness of the day). He said: Come down and prepare barley drink for us. So he came down and prepared barley drink. The Messenger of Allah (ﷺ) drank it and said: When you see that the night approaches from this side, he who fasts has reached the time to break it ; and he pointed to the east with his finger.

    حَدَّثَنَا مُسَدَّدٌ، حَدَّثَنَا عَبْدُ الْوَاحِدِ، حَدَّثَنَا سُلَيْمَانُ الشَّيْبَانِيُّ، قَالَ سَمِعْتُ عَبْدَ اللَّهِ بْنَ أَبِي أَوْفَى، يَقُولُ سِرْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم وَهُوَ صَائِمٌ فَلَمَّا غَرَبَتِ الشَّمْسُ قَالَ ‏"‏ يَا بِلاَلُ انْزِلْ فَاجْدَحْ لَنَا ‏"‏ ‏.‏ قَالَ يَا رَسُولَ اللَّهِ لَوْ أَمْسَيْتَ ‏.‏ قَالَ ‏"‏ انْزِلْ فَاجْدَحْ لَنَا ‏"‏ ‏.‏ قَالَ يَا رَسُولَ اللَّهِ إِنَّ عَلَيْكَ نَهَارًا ‏.‏ قَالَ ‏"‏ انْزِلْ فَاجْدَحْ لَنَا ‏"‏ ‏.‏ فَنَزَلَ فَجَدَحَ فَشَرِبَ رَسُولُ اللَّهِ صلى الله عليه وسلم ثُمَّ قَالَ ‏"‏ إِذَا رَأَيْتُمُ اللَّيْلَ قَدْ أَقْبَلَ مِنْ هَا هُنَا فَقَدْ أَفْطَرَ الصَّائِمُ ‏"‏ ‏.‏ وَأَشَارَ بِأُصْبُعِهِ قِبَلَ الْمَشْرِقِ ‏.‏
    Grade : Sahih (Al-Albani) صحيح (الألباني) حكم :
    Reference : Sunan Abi Dawud 2352
    In-book reference : Book 14, Hadith 40


    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.