Pages

Thursday, September 20, 2012

നബി(സ) യുടെ അറഫ ???


Quote
"ഹജ്ജത്തുല്‍ വിദാഅ‌; ന്യൂമൂണ്‍ വിധി പറയുന്നു - അബ്ദുള്‍ ഷുക്കുര്‍ " ലഘുലേഖയില്‍ നിന്ന്.. ............................ 

നബി(സ) യുടെ അറഫ 

നബി(സ) യുടെ അറഫ നബി(സ) യുടെ അറഫ വ്യാഴാഴ്ചയിലായിരുന്നുവോ, അതോ വെള്ളിയാഴ്ചയോ? ഇതാണ്‌ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്ന പ്രശ്നം. എന്താണ്‌ ഈ ദിവസങ്ങള്‍ക്കുള്ള പ്രാധാന്യം.മണിക്ക്ഫാന്‍ ഇതിനു മുമ്പ് അറഫ ഏത് ദിവസമായിരുന്നു എന്നു ചര്‍ച്ച ചെയ്തിട്ടില്ല. ഒരു ഗവേഷണ വിഷയത്തില്‍ വ്യക്തമായ അറിവ് ലഭിച്ച ശേഷമേ അതുപറയാവൂ എന്നതുകൊണ്ടാണ്‌ അതുവരെ നിലവിലുള്ള അഭിപ്രായം തന്നെ പറഞ്ഞത്. നബി(സ) ദിവസവും തിയതിയും കാലവും മറ്റും സ്ഥിരപ്പെടുത്തിയ പ്രസംഗം നടത്തിയത് വെള്ളിയാഴ്ച മിനയില്‍ വെച്ചായിരുന്നു. ദിവസം ചര്‍ച്ച ചെയ്യുകയായിരുന്നില്ല 15 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്‍ . ഇപ്പോള്‍ നബി(സ) യുടെ അറഫ ഏത് ദിവസത്തിലായിരുന്നു എന്നത് വ്യക്തമാവുകയാണ്‌. അതിന്‍റെ ഫലമായി എന്തു സംഭവിക്കുമെന്നു നോക്കാം.

അറഫ വ്യാഴാഴ്ചയാണെങ്കില്‍ 

ദുല്‍ഖ‍അദ മാസത്തിന്‍റെ ന്യൂമൂണ്‍ A.D 632 ജനുവരി 27 തിങ്കളാഴ്ച 6.28  UTക്ക് ആയിരുന്നു. അന്നായിരുന്നു നബി പുത്രന്‍ ഇബ്രാഹീം മരിച്ചതും ഗ്രഹണമുണ്ടായതും. പ്രസ്തുത ദുല്‍ഖ‍അദ മാസത്തില്‍ 29 ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഫെബ്രുവരി 25 ചൊവ്വാഴ്ച 20:51   യില്‍ ന്യൂമൂണ്‍ സംഭവിക്കുന്നതിനാല്‍ 26.2.632 ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നാം തിയതിയായിരുന്നു. അടുത്ത ബുധനാഴ്ച യൌമുത്തര്‍വിയ , വ്യാഴം അറഫ , വെള്ളിയാഴ്ച ബലിദിനം. ബുധനാഴ്ച ഒന്നാം തിയതിയായിരുന്നതിനാല്‍ സൂര്യാസ്തമയ സമയത്ത് ചന്ദ്രക്കല നോക്കുന്ന സമ്പ്രദായം (29 ആം തിയതി)  നബിചര്യയിലില്ല എന്നാണ്‌ ബോധ്യമാകുന്നത്. ചന്ദ്രക്കലകള്‍ (അഹില്ല) നിരീക്ഷണം നടത്തി ഉര്‍ജൂനുല്‍ ഖദീം നോക്കി മാസാവസാനം നിശ്ചയിച്ച് പുതുമാസപ്പിറവി കണക്കാക്കുന്നതായിരുന്നു നബിചര്യ എന്ന കാര്യം വ്യക്തമാകും.

അറഫ വെള്ളിയാഴ്ചയാണെങ്കില്‍ 

632 ഫെബ്രുവരി 26 ബുധനാഴ്ച ദുല്‍ഖ‍അദ 29 ആണെന്ന് ശബാബ് എഴുതുന്നു. ഒന്നാം തിയതി നഷ്ടപ്പെട്ടതു കൊണ്ടാണത്. അതിനാല്‍ 29 ആം തിയതി ബുധനാഴ്ച മാസപ്പിറവി കണ്ണുകൊണ്ട് കണ്ടെങ്കില്‍ മാത്രമേ വ്യാഴാഴ്ച ദുല്‍ഹിജ്ജ ഒന്നാം തിയതിയാവുകയുള്ളൂ. മാസം കണ്ടിട്ടില്ലെങ്കില്‍ വ്യാഴാഴ്ച 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഒന്നാം തിയതി, അടുത്ത വെള്ളിയാഴ്ച യൌമുത്തര്‍വിയ , ശനിയാഴ്ച അറഫ പക്ഷെ അറഫ വെള്ളിയാഴ്ച ആയിരുന്നുവെങ്കില്‍ 29 ബുധനാഴ്ച മാസപ്പിറവി കാണണം. അന്ന് ഹിലാല്‍ കണ്ടതായി യാതൊരു തെളിവും ശബാബിലോ വിചിന്തനത്തിലോ കാണുന്നില്ല. പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെടുന്നില്ല. 

അറഫദിനം തെളിവുകളുടെ വെളിച്ചത്തില്‍ : 

ഒരു ജൂതന്‍ ഉമര്‍ (റ) നോട് "അല്‍യൌമു അക്‍മല്‍തുലകും"  എന്ന് തുടങ്ങുന്ന ആയത്തിനെ സംബന്ധിച്ച് സംസാരിച്ചതിന്‌ ഉമര്‍ (റ) പറഞ്ഞ മറുപടിയില്‍ പ്രസ്തുത ആയത്ത് ഇറങ്ങിയ സ്ഥലം, കാലം, സമയം, എല്ലാം തനിക്കറിയാമെന്നും അത് വെള്ളിയാഴ്ച ദിവസം അറഫയില്‍ നില്‍ക്കുമ്പോഴാണെന്ന് പറയുന്നു. ഈ ഒരൊറ്റ ഉദ്ധരണിയാണ്‌ അറഫ വെള്ളിയാഴ്ചയാണ്‌ എന്നതിനുള്ളത്. ഇതേ സംഭാഷണം പലരും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടെന്ന് മാത്രം. ചരിത്രത്തില്‍ തിയതികളല്ലാതെ ദിവസം രേഖപ്പെടുത്തിയതായി കാണുന്നില്ല. ദിവസം ഏതായിരുന്നു എന്നത് ശാസ്ത്രീയമായി അന്വേഷിച്ചു കണ്ടെത്തുക തന്നെവേണം. ഈ ഒരൊറ്റ തെളിവുകൊണ്ട് അറഫ വെള്ളിയാഴ്ച ആയിരുന്നുവെന്ന് ഉറപ്പിക്കാമോ. താഴെ പറയുന്ന വസ്തുതകള്‍ അതുറപ്പല്ലെന്ന് മനസിലാക്കിത്തരികയും ചെയ്യുന്നു. 

1. ബുഖാരിയില്‍ കിതാബുത്തഫ്‍സീര്‍ അല്‍ ഖുര്‍ആനില്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന സുഫ്‍യാന്‍ എന്നയാള്‍ പറയുന്നു. "ഞാന്‍ സംശയിക്കുന്നു. അത് വെള്ളിയാണോ അല്ലയോ എന്ന്" സ്വഹീഹ് മുസ്‍ലിമിലും ഇതേ സുഫ്‍യാന്‍റെ വാക്കുകള്‍ അതേപടി ഉദ്ധരിച്ചിരിക്കുന്നു. 

2. ഇബ്‍നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 'മേല്‍ ആയത്തിറങ്ങിയ ദിവസം രണ്ടു പെരുന്നാളാണെന്നാണ്‌. ഒന്ന്, യൌമുന്നഹര്‍ , രണ്ട് യൌമുല്‍ ജുമു‍അ , ഹജ്ജുല്‍ അക്‍ബര്‍ എന്ന് നബി(സ) പറഞ്ഞതും യൌമുന്നഹ്‍റിനെയാണ്‌.

3. ഉമര്‍ (റ) പറഞ്ഞതായി നസാ‍ഇ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ 'ലൈലത്തുല്‍ ജുമു‍അ' എന്നാണുള്ളത്. ബൈഹഖിയിലും ഇ‍ആനത്തുല്‍ കുബ്‍റായിലും ലൈലത്തുല്‍ ജുമു‍അ എന്നാണുള്ളത്. ലൈലത്തുല്‍ ജുമു‍അ എന്നാല്‍ വ്യാഴാഴ്ച രാത്രിയെന്നാണല്ലോ. 

4. ബലിപെരുന്നാള്‍ വെള്ളിയാഴ്ചയായിരുന്നു എന്ന ഇബ്‍നു അബ്ബാസ്(റ) യുടെ റിപ്പോര്‍ട്ട് ശൈഖ് നാസറുദ്ദീന്‍ അല്‍ബാനി ശരിവെച്ചതായി  രേഖപെടുത്തപ്പെട്ടിരിക്കുന്നു. 

5. ശബാബില്‍ ഉദ്ധരിച്ച ബുഖാരി 4662 -ആം നമ്പര്‍ ഹദീസ് ,‍" ആകാശഭൂമികളെ സൃഷ്ടിച്ച നാളിലേക്ക് കാലം ഇറങ്ങിവന്നിരിക്കുന്നു." എന്ന നബി(സ) യുടെ പ്രസംഗം അറഫയിലല്ല നടത്തിയത്. ചരിത്ര പ്രസിദ്ധമായ പ്രസ്തുത പ്രസംഗം വെള്ളിയാഴ്ച തന്നെയാണ്‌ നടത്തിയത്.  പക്ഷെ, അത് മിനയില്‍ വെച്ചായിരുന്നു. യൌമുന്നഹറിലായിരുന്നു. 

6. ബുഖാരി ഹദീസ് നമ്പര്‍ 1658: ഉമ്മുല്‍ ഫള്‌ല്‌ (റ) നിവേദനം. അറഫാ ദിവസം നബി(സ) നോമ്പനുഷ്ഠിച്ചിട്ടുണ്ടോ എന്നറിയാന്‍ ഞാന്‍ നബി(സ) യുടെ അടുക്കലേക്ക് കുറച്ച് പാനീയം കൊടുത്തയച്ചു. അവിടുന്ന് അത് കുടിച്ചു." നബി(സ) വ്യാഴാഴ്ച നോമ്പെടുക്കല്‍ പതിവാക്കിയിരുന്നു. യാത്രയില്‍ പോലും പ്രസ്തുത നോമ്പ് ഒഴിവാക്കിയിരുന്നില്ല. അറഫാ ദിവസം ഹാജിമാര്‍ക്ക് നോമ്പില്ല. എന്നാല്‍ മറ്റു മുസ്‍ലിംകള്‍ അന്ന് നോമ്പെടുക്കുന്നു. ഹാജിമാര്‍ക്ക് നോമ്പില്ലെങ്കിലും വ്യാഴാഴ്ചയായതുകൊണ്ട് സുന്നത്ത് നോമ്പ് അനുഷ്ഠിച്ചിട്ടുണ്ടോ എന്നു അറിയാനാണ്‌ ഉമ്മുല്‍ ഫള്‌ല്‌ (റ) പാനീയം കൊടുത്തയച്ച് പരിശോധിച്ചത്. 

7. അറഫാ ദിവസം ളുഹറും അസറും ജംഉം കസ്‍റും ആയി നമസ്‍കരിക്കാന്‍ നബി(സ) കല്‍പിച്ചു. വെള്ളിയാഴ്ചയായിരുന്നു അറഫയെങ്കില്‍ ജുമു‍അ നമസ്‍കാരത്തെ സംബന്ധിച്ച് എന്തെങ്കിലും വിധിപറയേണ്ടതല്ലെ. ഹാജിമാര്‍ യാത്രക്കാരായതുകൊണ്ട് ജുമു‍അ നമസ്‍കരിക്കേണ്ടതില്ല എന്നൊരു മറുപടി പറഞ്ഞേക്കും. യാത്രക്കാര്‍ക്ക് ളുഹറും അസറും ജം‍ഉം കസ്‍റും ആണെന്ന് നേരത്തെയുള്ള വിധിയാണല്ലോ. അറഫയുടെ കാര്യത്തില്‍ അത് പ്രത്യേകം പറയേണ്ടതുണ്ടോ എന്ന് തിരിച്ചു ചോദിക്കുന്നു. ഉണ്ടെങ്കില്‍ ജുമു‍അയെക്കുറിച്ചും പറയണം. 

ഇത്രയും വിശദീകരിച്ചതില്‍ നിന്നും അറഫ വ്യാഴാഴ്ചയും ബലിപെരുന്നാള്‍ വെള്ളിയാഴ്ചയുമായിരുന്നുവെന്ന് തെളിയുന്നു. സ്വാഭാവികമായും ഉമര്‍ (റ) യുടെ രണ്ടുതരത്തിലുളള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇബ്‍നു കസീര്‍ പറയുന്നു, മേല്‍ ആയത്ത് ഇറങ്ങിയത് അറഫയില്‍ നിന്നും നബി(സ) മടങ്ങിയ ശേഷം 'അശിയ്യ' സമയത്താണ്‌. ശബാബ് നല്‍കിയ പരിഭാഷയൈല്‍ 'നബി(സ) വെള്ളിയാഴ്ച ദിവസം അറഫയില്‍ നില്‍ക്കുന്ന സമയത്താണ്‌ പ്രസ്തുത ആയത്ത് അവതരിച്ചത്" (ബുഖാരി 45) എന്ന് പറയുന്നു. പക്ഷെ ഹദീസിന്‍റെ അറബി മൂലത്തില്‍ 'വഖ്‍ത്' എന്നൊരു വാക്കില്ല. 'അറഫയില്‍ സമ്മേളിച്ച ദിവസം ' എന്ന് അര്‍ത്ഥം വരുന്നവയുമാണുള്ളത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് വ്യാഴാഴ്ച അറഫയില്‍ നിന്നും നബി(സ) മടങ്ങിപ്പോകുന്ന വഴിയില്‍ വെള്ളിയാഴ്ച രാവില്‍ ആണ്‌ ആയത്ത് അവതരിച്ചത്. പിറ്റെ ദിവസം വെള്ളിയാഴ്ച മിനയില്‍ വെച്ചു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ നബി(സ) ആ വചനം ജനങ്ങളെ ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. 

'യൌമു അറഫ'  'ലൈലത്തുല്‍ ജുമു‍അ ' എന്നീ രണ്ടു പ്രയോഗങ്ങളും കൂട്ടിവായിക്കുമ്പോള്‍ ഉമര്‍(റ) യുടെ മറുപടി മേല്‍ പശ്ചാത്തലത്തില്‍ ഉണ്ടായതാണെന്ന് മനസിലാക്കാം. ചോദ്യം ചോദിച്ചത് ഒരു ജൂതനാണല്ലോ.ഉമര്‍ (റ) യുടെ മറുപടി മറ്റുള്ളവരോട് പറയുമ്പോള്‍ ജൂതവിശ്വാസവും അതില്‍ കലര്‍ന്നിട്ടുണ്ടാവും. ജൂതവിശ്വാസ പ്രകാരം സൂര്യാസ്തമയത്തോട് കൂടി ദിവസം മാറുന്നു. അതിലേക്ക് ജൂതന്‍റെ കാഴ്ചപ്പാട് പ്രകാരം വ്യാഴാഴ്ചയിലെ അറഫാദിവസം കഴിഞ്ഞ് വെള്ളിയാഴ്ച തുടങ്ങിയശേഷം ഖുര്‍ആന്‍ അവതരിച്ചു എന്നു മനസിലാക്കി കാണണം. രസകരമായ കാര്യം കേരളത്തിലെ പണ്ഡിതന്മാരുടെ വിശ്വാസ പ്രകാരവും ദിവസം തുടങ്ങുന്നത് മഗ്‍രിബിന്ന് ആയതിനാല്‍ ഉമര്‍ (റ) ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഹദീസ് കൊണ്ട് അറഫ നടന്നത് വെള്ളിയാഴ്ചയായിരുന്നു എന്ന് അവര്‍ക്ക് വാദിക്കാന്‍ കഴിയില്ല. 'യൌമു ജുമു‍അ' എന്നതിന്ന് വെള്ളിയാഴ്ച എന്നു മാത്രമല്ല. ജനങ്ങള്‍ സമ്മേളിച്ച ദിവസം എന്നും അര്‍ത്ഥം പറയാവുന്നതാണ്‌. സൂറ ശൂറ 7 ആം വചനത്തില്‍ 'സംശയരഹിതമായ സമ്മേളന ദിവസം' എന്ന അര്‍ഥത്തില്‍ മേല്‍ വാചകം ഉപയോഗിച്ചതായി കാണാവുന്നതാണ്‌. ചുരുക്കത്തില്‍ ഉമര്‍ (റ) ജൂതനോട് പറഞ്ഞ മറുപടി കൊണ്ടുമാത്രം അറഫ വെള്ളിയാഴ്ചയാണ്‌ നടന്നതെന്ന് തെളിയിക്കാന്‍ കഴിയില്ല. അതിന്ന് തെളിവ് വേറെ കണ്ടെത്തണം........  

End of Quote

*******************************************


He (sallallaahu alaihi wa sallam) gave a speech on 10th of Zul Hijjah on Friday Ibn Kathir explains in his Tafsir:
“ Imam Ahmad recorded that Abu Bakrah said that the Prophet said in a speech during his Hajj,
 (The division of time has turned to its original form which was current when Allah created the heavens and the earth. The year is of twelve months, out of which four months are sacred: Three are in succession Dhul-Qa`dah, Dhul-Hijjah and Muharram, and (the fourth is) Rajab of (the tribe of) Mudar which comes between Jumada (Ath-Thaniyah) and Sha`ban.'' The Prophet then asked, (What is the day today') We said, "Allah and His Messenger know better. He kept quiet until we thought that he might give that day another name. He said (Isn't it the day of Nahr). We replied, "Yes.'' ……..
UNQUOTE
As  per authentic hadeeth, the day of creation was on a Friday and from the above it is clear that 10th Zul Hijjah (Day of Nahr) 10 H also fell on a Friday.   It also proves beyond doubt that the Arafat Day (9th Zul Hijjah) fell on a Thursday during Hajjathul Wida
..............



ഇബ്നു കസീര്‍ വിശുദ്ധ ഖുര്‍ആന്‍ 9:36 വചനത്തിന്‍റെ വിശദീകരണത്തില്‍ കൊടുത്തതില്‍ നിന്ന് ....

Quote:
The Year consists of Tw
elve Months
“ Imam Ahmad recorded that Abu Bakrah said that the Prophet said in a speech during his Hajj,(The division of time has turned to its original form which was current when Allah created the heavens and the earth. The year is of twelve months, out of which four months are sacred: Three are in succession Dhul-Qa`dah, Dhul-Hijjah and Muharram, and (the fourth is) Rajab of (the tribe of) Mudar which comes between Jumada (Ath-Thaniyah) and Sha`ban.'' The Prophet then asked, (What is the day today') We said, "Allah and His Messenger know better. He kept quiet until we thought that he might give that day another name. He said (Isn't it the day of Nahr) We replied, "Yes.''.He further asked, (Which month is this) We again said, "Allah and His Messenger know better,'' and he kept quiet and made us think that he might give it another name. Then he said,(Isn't it the month of Dhul-Hijjah) We replied, "Yes.'' He asked, (What town is this) We said, "Allah and His Messenger know better,'' and he kept quiet until we thought that he might change its name. He asked, (Isn't this the (Sacred) Town) We said, "Yes.'' He said, ............"
Unquote



Sura Juma 62:09, explanation thafseer Ibn Kaseer

Quote
"It was during Friday when Allah finished the creation, the sixth day, during which Allah created the heavens and earth. During Friday, Allah created Adam, and he was placed in Paradise, and ironically, it was a Friday when he was taken out of Paradise. It will be on a Friday when the Last Hour will commence. .........All of this is based upon Hadiths in the authenic collections."
unquote






Day of creation was Friday and from the above it is clear that 10th Zul Hijjah (Day of Nahr) fell on a Friday. It also proves that the Arafat Day (9th Zul Hijjah) fell on Thursday during Hajjathul Wida.

-----------------------------------------------------



pages thafseer IBN Kaseer 9:36 Explanation
യൌമുന്നഹ്ര്‍ ആയിരുന്നു കാലചക്രം കറങ്ങി ശരിയായ ദിവസം...
9.36_Explanation_by_Ibn_Kasser.pdf
http://www.qtafsir.com/index.php?option=com_content&task=view&id=2560&Itemid=64



pages thafseer IBN Kaseer 60:09 Explanation
വെള്ളിയാഴ്ചയായിരുന്നു സൃഷ്ടിപ്പ് നടന്നത് ...
62-09_Explanation_IBN_Kaseer.pdf

http://www.qtafsir.com/index.php?option=com_content&task=view&id=1345&Itemid=118




http://www.sahih-bukhari.com
Volume 5, Book 59, Number 688 :
Narrated by Abu Bakra
The Prophet said, "Time has taken its original shape which it had when Allah created the Heavens and the Earth. The year is of twelve months, four of which are sacred, and out of these (four) three are in succession, i.e. Dhul-Qa'da, Dhul-Hijja and Al-Muharram, and the fourth is Rajab which is named after the Mudar tribe, between (the month of) Jumaida (ath-thania) and Sha'ban." Then the Prophet asked, "Which is this month?" We said, "Allah and His Apostle know better." On that the Prophet kept quiet so long that we thought that he might name it with another name. Then the Prophet said, "Isn't it the month of Dhul-Hijja?" We replied, "Yes." Then he said, "Which town is this?" "We replied, "Allah and His Apostle know better." On that he kept quiet so long that we thought that he might name it with another name. Then he said, "Isn't it the town of Mecca?" We replied, "Yes, " Then he said, "Which day is today?" We replied, "Allah and His Apostle know better." He kept quiet so long that we thought that he might name it with another name. Then he said, "Isn't it the day of An-nahr (i.e. sacrifice)?" We replied, "Yes." He said, "So your blood, your properties, (The sub-narrator Muhammad said, 'I think the Prophet also said: And your honor..) are sacred to one another like the sanctity of this day of yours, in this city of yours, in this month of yours; and surely, you will meet your Lord, and He will ask you about your deeds. Beware! Do not become infidels after me, cutting the throats of one another. It is incumbent on those who are present to convey this message (of mine) to those who are absent. May be that some of those to whom it will be conveyed will understand it better than those who have actually heard it." (The sub-narrator, Muhammad, on remembering that narration, used to say, "Muhammad spoke the truth!") He (i.e. Prophet) then added twice, "No doubt! Haven't I conveyed (Allah's Message) to you?"


******************************************************************
******************************************************************
Quote:



1. ഹജ്ജത്തുല്‍ വിദാഇന്റെ അറഫ വെള്ളിയാഴ്‌ച യായിരുന്നുവെന്ന് 15 വര്‍ഷം മുമ്പ് താങ്കളെഴുതിയെന്നത് ശരിയല്ലേ?

എഴുതിയിരുന്നു

2, അതാണ്‌ ഹദീസില്‍ നിന്ന് മനസ്സിലാകുന്നതെന്നും താങ്കള്‍ എഴുതിയിട്ടില്ലേ?


എഴുതിയുരുന്നു

3. ഇപ്പോള്‍ താങ്കളത് മാറ്റിപ്പറയുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്നായിരുന്നു ആ അറഫ?
അത് തെറ്റായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി. വ്യഴാച്ചയയിരുന്നു നബിയുടെ അറഫ.

4. അത് വെള്ളിയാഴ്‌ചയായിരുന്നുവെന്ന് പറയാന്‍ താങ്കളെ പ്രേരിപിച്ച ഹദീസുകള്‍ ദുര്‍ബലമാണെന്ന് പിന്നീട് ബോദ്ധ്യം വന്നതുകൊണ്ടാണോ താങ്കള്‍ അഭിപ്രായം മാറ്റിയത്?

ജൂതന്റെ ചോദ്യവും അതിന് ഉമറിന്റെ മറുപടിയുമാണ്‌ ഇതിനു തെളിവയിട്ടുദ്ദരിക്കുന്ന സംഭവം. പക്ഷെ അത് വിശകലനം ചെയ്തു നോക്കുമ്പോള്‍, ജൂതന്റെ ചോദ്യത്തിനല്ല മര്‍ (റ) മറുപടി പറയുന്നത് എന്ന് മനസ്സിലാകും. അത് എന്നാണെന്നോ എവിടെ വെച്ചാണ് എന്നോ ജൂതന്‍ ചോദിച്ചിട്ടില്ല, പെരുന്നാള്‍ ആക്കുന്ന കാര്യമാണ് ജൂതന്‍ പറയുന്നത്, അപ്പോള്‍ ഒന്നുകില്‍
മര്‍ (റ) ഞങ്ങള്‍കും അന്ന് പെരുന്നാള്‍ ആണ് എന്ന് പറയണം, അല്ലെങ്കില്‍ നോമ്പാണ്‌ എന്നുപറയണം. ഇത് രണ്ടും അദ്ദേഹം പറഞ്ഞിട്ടില്ല.

5. ആ അറഫ വ്യാഴാഴ്‌ചയായിരുന്നു എന്ന് ചിലര്‍ വാദിക്കുന്നു. അതു തന്നെയാണോ താങ്കളുടെയും വാദം? ആണെങ്കില്‍ ആ വാദത്തിനു പിന്‍ബലമായി താങ്കളുടെ പക്കലുള്ള ഹദീസ് ഏതാണ്‌? അവ പ്രബലമാണോ?

ഇതേ സംഭവം ഇബ്ന്‍ അബ്ബാസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട് . ഇബനു അബ്ബാസ്‌ മറുപടി പറഞ്ഞത് അന്ന് ഞങ്ങള്‍ക്ക് (ഈദൈന്‍ )രണ്ടു പെരുന്നാള്‍ ആണ് എന്നാണ്, ഈദിന്റെ ദിവസവും വെള്ളിയാഴ്ച ദിവസവും . അപ്പോള്‍ കുറച്ച കൂടി വിശ്വസയോഗ്യമായത് ഇതാണ് എന്നെനിക്കു തോന്നി.
 
تفسير الطبري - (9 / 526)
حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَنْ تَسْتَقْسِمُوا بِالْأَزْلَامِ ذَلِكُمْ فِسْقٌ الْيَوْمَ يَئِسَ الَّذِينَ كَفَرُوا مِنْ دِينِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِإِثْمٍ فَإِنَّ اللَّهَ غَفُورٌ رَحِيمٌ (3)

سلمة، عن عمار: أن ابن عباس قرأ:"اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينًا"، فقال يهودي: لو نزلت هذه الآية علينا، لاتخذنا يومها عيدًا! فقال ابن عباس: فإنها نزلت في يوم عيدين اثنين: يوم عيد، ويوم جمعة. (1)

 
6. മുസ്‌ലിം ലോകം അംഗീകരിച്ചാദരിക്കുന്ന മുഫസ്സിറുകള്‍ , മുഹദ്ദിസുകള്‍ , ഫഖീഹുകള്‍ , ചരിത്രകാരന്മാര്‍ ഇവരെല്ലാം രണ്ടില്‍ ഏതു പക്ഷത്താണ്‌ നിലകൊണ്ടിട്ടുള്ളത്? വ്യാഴാഴ്‌ചവാദക്കാര്‍ അവര്‍ക്കൊപ്പമാണോ? അതല്ല ഒറ്റപ്പെട്ടു നില്‍ക്കുകയാണോ?

അല്ലാഹു ആലം! അവരെല്ലാം ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവരോടു ചോദിക്കാമായിരുന്നു. മാത്രമല്ല ജീവിചിരിപ്പുണ്ടാരുന്നെങ്കില്‍ ചിലപ്പോള്‍ തെറ്റ് തിരുത്തുമായിരുന്നു
End of Quote

*********************************************************************




>>ഇതേ സംഭവം ഇബ്ന്‍ അബ്ബാസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട് . ഇബനു അബ്ബാസ്‌ മറുപടി പറഞ്ഞത് അന്ന് ഞങ്ങള്‍ക്ക് (ഈദൈന്‍ )രണ്ടു പെരുന്നാള്‍ ആണ് എന്നാണ്, ഈദിന്റെ ദിവസവും വെള്ളിയാഴ്ച ദിവസവും . അപ്പോള്‍ കുറച്ച കൂടി വിശ്വസയോഗ്യമായത് ഇതാണ് എന്നെനിക്കു തോന്നി.<<

ചോദ്യത്തോട് ബന്ധമില്ലാത്ത ഉത്തരത്തേക്കാള്‍ , ചോദിച്ചതിനുള്ള മറുപടിയുള്ള മേല്‍ സംഭവം സുതാര്യവും , "ഒപ്പിക്കല്‍ " വേണ്ടാത്തതും, ബുദ്ധിപരമായി കൂടുതല്‍ വിശ്വസനീയവുമാണ്‌.
അല്ലാതെ വെള്ളിയാഴ്ച അറഫയാക്കാന്‍ വേണ്ടി, ദുല്‍ ഹജ്ജ് 9 എന്ന പുതിയ പെരുന്നാള്‍ ദിവസം കൂടി ഉണ്ടാക്കി , ഇസ്ലാമിലെ ആഘോഷ ദിനങ്ങള്‍ 2 ല്‍ നിന്ന് 3 ആക്കി "ഒപ്പിക്കേണ്ടതില്ല" .





------------------------------------------------------------------------------------





Discussion 2 Facebook
https://docs.google.com/document/d/1HINbrtvLl7eqevd3plDUE6-eMTipHv_9zjO4j_FA1QQ/pub












--------------------------------------------

New moon occurred at 21:07 GMT on February 25, 632 CE (Tuesday). On the following day, February 26, 632 CE WED 1st Dulhijjah; 10th Dhul-Hijjah was on March 6, 632 CE (Friday)


1 comment:

  1. Facebook Discussion

    https://docs.google.com/document/pub?id=1HINbrtvLl7eqevd3plDUE6-eMTipHv_9zjO4j_FA1QQ

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.