Tuesday, October 2, 2012

Conjunction സമയം എപ്പോള്‍ ??? എത്ര ദിവസം ???


Conjunction സമയം എപ്പോള്‍ ??? എത്ര ദിവസം ???

താഴെ NASA Website ല്‍ നിന്ന് 2012 ലെ lunar phase Table കൊടുത്തിരിക്കുന്നു.


അതില്‍ newmoon എന്നതാണ്‌ Conjunction  അഥവാ അമാവാസി. ചന്ദ്രന്‍റെ ഓരോ കലക്ക് നേരെയും സമയവും തിയതിയും രേഖപ്പെടുത്തിയിരിക്കുന്നു.

നമുക്കറിയാം ഭൂമിയില്‍ ഒരു സമയം രണ്ട് ദിവസങ്ങളിലായാണ്‌ നിലകൊള്ളുന്നത്. എന്നിട്ടും Conjunction എന്നത് ഒരു ദിവസം, ഒരു പ്രത്യേക മിനുട്ടും മാത്രമായി രേഖപ്പെടുത്തിയിരിക്കുന്നു.
ഉദാഹരണം 13 നവംബര്‍ 22:08 UT ക്ക് Conjunction സംഭവിക്കുന്നതായി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു?  എന്തു കൊണ്ട് 13 നവംബര്‍ ??

ഇന്ത്യയില്‍ അത് 14 നവംബര്‍ 03:38 IST ക്ക്, കിരിബാറ്റിയില്‍ 14 നവംബര്‍ 12:൦8 Local time. പിന്നെ എന്തു കൊണ്ട് അതൊന്നും എഴുതാതെ , അമാവാസി 13 ആം തിയതി എന്ന് ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിരിക്കുന്നു ???

അതിനായി Astronomy യുടെ പ്രായോഗിക വശമായ Celestial Navigation (ആകാശഗോളങ്ങളെ അടിസ്ഥാനമാക്കി വഴി കണ്ടത്തി യാത്ര ചെയ്യല്‍ ) നിലെ  Geographical Position  എന്ന സാങ്കേതിക പദം മനസ്സിലാക്കാം.

നട്ടുച്ച സമയത്ത് നാം ഒരു വടി കുത്തി നിറുത്തിയിരിക്കുന്നു എന്ന് കരുതുക. ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്ത് ആ നിമിഷത്തില്‍ , ആ വടിക്ക് നിഴല്‍ ഉണ്ടാകില്ല. മറ്റെല്ലായിടത്തും, അതേ നട്ടുച്ച നിമിഷത്തില്‍ ആ വടിക്ക് വടക്കോട്ടോ, തെക്കോട്ടോ ഒരു ചെറിയ നിഴല്‍ ഉണ്ടാകും. കാരണം ആ സ്ഥലത്തിന്‌ നേര്‍ മുകളില്‍ അല്ല ആ നിമിഷത്തില്‍ സൂര്യന്‍റെ സ്ഥാനം. നിഴല്‍ ഒട്ടും ഇല്ലാതിരുന്ന സ്ഥലത്തിന്‌ നേര്‍ മുകളില്‍ ആയിരുന്നു സൂര്യന്‍റെ അപ്പോഴത്തെ സ്ഥാനം.  ഒന്നു സാങ്കല്‍പ്പികമായി, മനസ്സിലാക്കാന്‍ എളുപ്പത്തിന്നായി പറഞ്ഞാല്‍, ആ നിമിഷത്തില്‍ സൂര്യന്‍ ഭൂമിയിലേക്ക് പതിക്കുകയാണെങ്കില്‍ അത് വന്ന് വീഴുന്ന സ്ഥലത്തെ സൂര്യന്‍റെ  Geographical Position (GP)  എന്ന് പറയുന്നു. ഇത് പോലെ ആകാശത്ത് കാണുന്ന സകലതിനും GP ഉണ്ട്.
"consider a line connecting the center of a star and the center of the Earth. The point where this line crosses the surface of the Earth we call Geographical Position of this star (or GP). An observer positioned in the GP of a star will see it directly in the vertical, above the head.



Since stars move with the celestial sphere, their GPs also move on the surface of the Earth. And they are fast. The Sun's GP, for example, travels a mile every four seconds. The GPs of other stars, closer to the celestial poles, move more slowly. The GP of Polaris moves very slowly, since it's very close to the North Pole."

ഇനി വിഷയത്തിലേക്ക് വരാം. Conjunction എന്ന പ്രതിഭാസം അല്ലെങ്കില്‍ സൂര്യഗ്രഹണം സംഭവിക്കുമ്പോള്‍ , അത് പലയിടങ്ങളില്‍ ദൃശ്യമാകും. Conjunction എന്നത് വളരെ വേഗതയില്‍ സൂര്യനെ ചുറ്റുന്ന ഭൂമിക്കും, സൂര്യനുമിടയില്‍ ചന്ദ്രന്‍ നേര്രേഖയില്‍ വരുന്ന പ്രതിഭാസമാണ്‌. ചന്ദ്രന്‍ നേര്രേഖയിലൂടെ കടന്ന് പോകുകയാണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഇത് ക്ഷണനേരം കൊണ്ട് സംഭവിക്കുന്നു. ആ പ്രതിഭാസം സംഭവിക്കുന്ന സ്ഥലം എവിടെ എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനെ GP of Conjunction  എന്ന് വിളിക്കുന്നു. GP of Conjunction നില്‍ ആ പ്രതിഭാസം സംഭവിക്കുമ്പോള്‍ ഉള്ള തിയതിയും, ദിവസവുമാണ്‌ Conjunction ന്‍റെ ദിവസം. അത് സംഭവിക്കുന്ന ആ നാട്ടിലെ പ്രാദേശിക സമയത്തെ Universal Time ലേക്ക് മാറ്റിപ്പറയുകയും ചെയ്യുന്നു.

അതിനാല്‍ Conjunction എന്ന പ്രതിഭാസം ശാസ്ത്രീയമായി രണ്ട് ദിവസങ്ങളില്‍ അല്ല നടക്കുന്നത്. അത് സംഭവിക്കുന്ന സ്ഥലത്തെ ദിവസമാണ്‌ അതിന്‍റെ ദിവസം.


-------------------------------------------------------------------

The Conjunction

In astronomy, conjunction (or to be conjoined) means when there is a meeting of two or more heavenly bodies in the same longitude, or right ascension.

This is termed the ‘new moon’, when the moon is between the earth and sun, and is termed the ‘full moon’, when the earth is between the sun and moon. The new moon cannot be seen while the full moon reflects a full measure from the reflected light of the sun.

They are all on the same longitude and we are ignoring the latitude.


In reality, at the time of the new moon the centers of the sun, moon and earth come into near alignment but not so every month otherwise we would have an eclipse each month. The new moon is thus the point of nearest alignment.

At the conjunction the moon is lined up with the sun from outside our point of view on earth. We see the dark side of the moon, or rather, we don't see the moon at all because the extreme brightness of the sun outshines the extremely dim moon.

A new moon occurs when the apparent longitudes of the moon and sun differ by 0°.


The New Moon phase is defined as the instant at which the apparent celestial longitudes of the Moon and the Sun are the same. Considering the Sun, Moon, and the Earth to be points not disks. Adopting this definition, the New Moon phase is certainly a unique instant all over the world. But in reality the Sun, the Moon, and the Earth are viewed as disks not points, and so, observers on the Earth in different locations will not see the centers of the Sun and the Moon at the same longitude in the same instant. The difference may reach up to four hours. This would be obvious during a solar eclipse, which can be considered as a "visible" New Moon phase, since it is well-known that a solar eclipse does not begin at the same instant all over the world.

For most purposes, it is suitable to consider the New Moon phase as a unique instant all over the world, and so, nearly all the astronomical books and magazines publish times of New Moon phase as a unique instant, which is for the center of the Earth.

Moon's age is measured from the moment of the New Moon. We often say this Full Moon is 14 days old, which means that the number of days since the New Moon. is 14. 

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.