Pages

Saturday, February 2, 2013

ഖിബ്‌ല മാറ്റം – സത്യവും മിഥ്യയും . - വി എ അബ്ദുല്‍ റഹീം ഇടപ്പള്ളി


ഖിബ്‌ല മാറ്റം – സത്യവും മിഥ്യയും -  വി എ അബ്ദുല്‍ റഹീം ഇടപ്പള്ളി

ഖിബല അഥവാ നമസ്കരിക്കാന്‍ നാം തിരിയേണ്ട ദിശ, ഇത് മുസ്ലിങ്ങള്‍ക് വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ. കിഴക്കിനും പടിഞ്ഞാറിനും ഇടയിലാണ് ഖിബ്‌ല എന്നുള്ളത് ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിഞ്ഞിട്ടുള്ള കാര്യമാണ്.
നബി (സ)യുടെ നിര്‍ദേശ പ്രകാരം ഇസ്ലാമിക പ്രബോധനത്തിനായി ലോകത്തിന്റെ നാനാഭാഗത്തേക്കും സഞ്ചരിച്ച സഹാബത്താണ് ഖിബലയെ കുറിച്ച ലോകത്തെ പഠിപ്പിക്കുന്നതും ഓരോ ദേശക്കാരുടേയും ഖിബല ഏത് ദിശയിലേക്കായിരിക്കണം എന്ന് നിര്‍ദേശിക്കുന്നതും. അത് നിര്‍ണയിക്കാന്‍ ഇന്നത്തെ പോലെ അത്യാധുനിക സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു എന്നതില്‍ തര്‍ക്കമുണ്ടാവില്ല.എന്നാല്‍ അക്കാലത്തും അഥവാ 1400 വര്‍ഷങ്ങള്‍ക്കു മുന്‍പും ഖിബ്‌ല നിര്‍ണയിക്കാന്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, കാരണം അവര്‍ ഏത് ദിശയില്‍ നിന്ന് വന്നുവോ ആ ദിശ തന്നെയാണ് ഖിബ്‌ല യായി നിശ്ചയിക്കപ്പെട്ടത്. മക്കയില്‍ നിന്ന് പുറപ്പെട്ട സഹാബത്ത് കിഴക്കോട്ടും പടിഞ്ഞാറോട്ടും സഞ്ചരിച്ചാണ് ലോകത്തിന്റെ നാനാഭാഗത്തും എത്തിയത്. ഇവരാരും തന്നെ തെക്കോട്ടോ വടക്കോട്ടോ സഞ്ചരിച്ചു തെക്കേ അമേരിക്കയിലോ വടക്കേ അമേരിക്കയിലോ റഷ്യ യിലോ ഓസ്ട്രെലിയ യിലോ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ ഖിബ്‌ല നിര്‍ണയിച്ചു കൊടുത്തത് കിഴക്കിനും പടിഞ്ഞാറിനും ഇടയില്‍ തന്നെയാണ് എന്നും നമ്മുക്കറിയാം. ഈ അടിസ്ഥാനത്തിലാണ് ലോകമെമ്പാടും നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ പണികഴിക്കപ്പെട്ടിട്ടുള്ള പള്ളികളുടെ ഖിബ്‌ല നിര്‍ണയിക്കപെട്ടിട്ടുള്ളത്.

എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ അതി പ്രസരത്തില്‍ എല്ലാകാര്യങ്ങളും വ്യാപാര വല്കരിക്കപെട്ടപ്പോള്‍ സമയം അറിയാന്‍ ഘടികാരം, ബാങ്ക് വിളിക്കാന്‍ സോഫ്റ്റ്‌വെയര്‍, ഖുര്‍ആന്‍, ഹദീസ്, ഗ്രന്ദങ്ങള്‍ എല്ലാത്തിനും സോഫ്റ്റ്‌വെയര്‍, തിയതി അറിയാന്‍ സോഫ്റ്റ്‌വെയര്‍ ചന്ദ്രന്റെ കഴ്ച്ചയറിയാന്‍ സോഫ്റ്റ്‌വെയര്‍, ഖിബ്‌ല അറിയാന്‍ സോഫ്റ്റ്‌വെയര്‍ ഇങ്ങിനെ മതത്തിന്റെ എല്ലാ ആചാരാനുഷ്ടാനങ്ങള്‍ക്കും ആധുനിക സാങ്കേതിക വിദ്യയുടെ സഹായം ഒഴിച്ച് കൂടാന്‍ പറ്റാത്തതായി മാറികഴിഞ്ഞു. ഇത് എല്ലാ അര്‍ത്ഥത്തിലും സ്വഗതാര്‍ഹാമാണ്. എന്നാല്‍ മതപരമായ ഓരോ കാര്യങ്ങള്‍ക്കും ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടുമ്പോള്‍ ഇതിലൂടെ കൈകാര്യം ചെയ്യപെടുന്ന ഓരോ കാര്യത്തിന്റെയും അടിസ്ഥാനം അല്ലെങ്കില്‍ അതിന്റെ ഉറവിടം എന്താണ്, എവിടെയാണ് എന്ന് മനസ്സിലാക്കാതെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നബിയും സഹാബത്തും പഠിപ്പിച്ച, സ്ഥാപിച്ച പല കാര്യങ്ങളും തകര്‍ക്കപെടുകയോ വികലമാക്കപെടുകയോ ചെയുന്ന ഒരു അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഖുര്‍ആന്‍ന്റെ ആഹ്വാനമനുസരിച് നാം ചിന്തിക്കാനും പ്രകൃതിയെ നിരീക്ഷിക്കാനും തുടങ്ങുമ്പോള്‍ എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനം എന്താണെന്നു നമുക്ക് മനസ്സിലാകാന്‍ തുടങ്ങുന്നു. അപ്പോള്‍ ഏറ്റവും ഹൈടെക് സോഫ്റ്റ്‌വെയര്‍ ഖുര്‍ആന്‍ ആണെന്നും ഏറ്റവും ഹൈടെക് ഹാര്‍ഡ്‌വെയര്‍ പ്രപഞ്ച മാണെന്നും നമ്മുക്ക് മനസ്സിലാകും. അങ്ങിനെയാണെങ്കില്‍ നിലവിലുള്ള മനുഷ്യ നിര്‍മിതമായ സാങ്കേതിക സംവിധാനങ്ങള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള തകരാറുകളോ സ്തംഭനാവസ്ഥയോ ഉണ്ടായാല്‍ പോലും മതപരമായ കാര്യങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും ഒരു തടസവും ഉണ്ടാകാന്‍ പോകുന്നില്ല എന്നും നമുക്ക് മനസ്സിലാക്കാം. അഥവാ ഏതൊരു സാധാരണക്കാരനും അവന്റെ അനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു ഹൈടെക് സംവിധാനവും ആവശ്യമില്ല എന്നതാണ് വസ്തുത.

ഖിബ്‌ലയുടെ കാര്യം തന്നെയെടുക്കാം. ഇന്ന് ഖിബ്‌ല നിര്‍ണയിക്കാനായി ഒന്നിലധികം പ്രോഗ്രാമുകള്‍ ഇന്റര്‍നെറ്റില്‍ കാണാം, കൂടാതെ പല മൊബൈല്‍ GPS സോഫ്റ്റ്‌വെയറും അതിനുവേണ്ടി സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ ഓരോ പ്രോഗ്രാമുകളും അടിസ്ഥാനമായി എടുക്കുന്നത് ഏത് രീതിയാണ് എന്നത് അനുസരിച്ച് അതിന്റെ ഫലവും വ്യത്യസ്തമായിട്ടാണ് കാണപ്പെടുന്നത് . ഇത് മനുഷ്യനെ അനാവശ്യമായ തര്‍ക്കങ്ങളിലേക്കും സംവാദങ്ങളിലേക്കും നയിക്കുന്നു. മാത്രമല്ല ഒരു സാധാരണ മനുഷ്യനെ സമ്പന്ധിച്ച്‌ ചിലപ്പോള്‍ ഇങ്ങിനെയുള്ള സംവിധാനങ്ങളുടെ സഹായം
അപ്രാപ്യമായിരിക്കും. എന്നാല്‍ നേരത്തെ ഇവിടെ പറഞ്ഞത് പോലെ ഖുര്‍ആനും നബിയുടെ അദ്ധ്യാപനങ്ങളും പിന്തുടര്‍ന്നാല്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലാണ് ഖിബ്‌ല എന്ന് മനസ്സിലാകും. ഇവിടെ ഉദ്ദേശം മസ്ജിദുല്‍ ഹറമിലേക്ക് തിരിയുക എന്നതാണെങ്കിലും അത് സ്ഥിതി ചെയ്യുന്നത് കിഴക്കിനും പടിഞ്ഞാറിനും ഇടയിലാണ്. അപ്പോള്‍ കിഴക്കുള്ളവര്‍ പടിഞ്ഞാറോട്ടും പടിഞ്ഞാറ്കാര്‍ കിഴക്കോട്ടും തിരിയുക എന്നത് വളരെ എളുപ്പമായ കാര്യമാണ്. ഇനി മസ്ജിദുല്‍ ഹറമിന്റെ അല്ലെങ്കില്‍ മക്കയുടെ സമീപ പ്രദേശത്തുകാര്‍ മസ്ജിദുല്‍ ഹറമിലേക്ക് തന്നെ തിരിയണം എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. അപ്പോഴും കിഴക്കിനും പടിഞ്ഞാറിനും ഇടയിലാണ് ഖിബ്‌ല എന്ന തത്വത്തിനു മാറ്റം വരുന്നില്ല. എന്നാല്‍ മേല്‍ പറയപ്പെട്ട സോഫ്റ്റ്‌വെയര്‍ കളില്‍ ചിലത് ഖിബ്‌ല കണ്ടെത്താന്‍ അടിസ്ഥാനമായി എടുക്കുന്ന തത്വം ഭൂമിയുടെ ഏതൊരു ബിന്ദുവില്‍ നിന്നും മസ്ജിദുല്‍ ഹറാമിലേക്കുള്ള വായു ദൂരം (air distance ) ആണ്. ഇങ്ങിനെ ചെയ്യുമ്പോള്‍ ഭൂമിയുടെ പല ഭാഗത്തും ഒരു മീറ്റര്‍ വിസ്തീര്‍ണത്തിന്റെ ഉള്ളില്‍ തന്നെ പല ഭാഗത്തേക്കും ഖിബ്‌ല ചൂണ്ടുന്നത് കാണാം. ഇവിടെ ഏറ്റവും ഗുരുതരമായ ഒരവസ്ഥ എന്തെന്നാല്‍ ഭൂഗോളത്തില്‍ മക്കയുടെ കൃത്യം മറുവശത്തായി അഥവാ ഫ്രഞ്ച് പോളിനേഷ്യന്‍ ദീപുകളില്‍ ഒന്നില്‍ ഏതു ദിക്കിലേക്ക് തിരിഞ്ഞാലും ഖിബ്‌ല യാണ്. അവിടെ ഒരു പള്ളി പണിതാല്‍ അതിനെ “ഖിബ്‌ലയില്ലാ പള്ളി” എന്ന് വിളിക്കേണ്ടിവരും. ഖിബ്‌ല എന്ന തത്വത്തെ തന്നെ അസാധുവാക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇത് കൊണ്ട് സംഭവിക്കുന്നത്. അതുപോലെ ഭൂമിയുടെ പലഭാഗങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. അലാസ്കയില്‍ 180ഡിഗ്രിയില്‍ ഒരു മില്ലി മീറ്റര്‍ gps ചലിപ്പിച്ചാല്‍ രണ്ടു വ്യത്യസ്ത ദിശയിലേക്കായിരിക്കും ഖിബ്‌ല ചൂണ്ടുന്നത്. ഇത് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ അനിമേഷന്‍ ശ്രദ്ധിക്കുക,

ERROR IN QIBLA FINDING WITH INTERNET SOFTWARE AND GPS
http://hijracalendar.in/media/animations/flashmovie/Qibla%20finder%20idl.swf

RIGHT METHOD OF QIBLA FINDING ANIMATION
http://hijracalendar.in/media/animations/flashmovie/rightqibla1.swf

WRONG METHOD OF QIBLA FINDING ANIMATION
http://hijracalendar.in/media/animations/flashmovie/qiblawrong1.swf



യഥാര്‍ത്ഥത്തില്‍ എവിടെയാണ് ഖിബ്‌ല മാറുന്നത്, അല്ലെങ്കില്‍ മാറേണ്ടത്. ഇത് മനസ്സിലാക്കാന്‍ നേരത്തെ പറഞ്ഞത്പോ ലെ GPS ന്‍റെയോ, മറ്റെതെങ്കിലും വിദ്യയുടെയോ സഹായം ആവശ്യമില്ല, കാരണം നബി(സ)പറയുന്നു കിഴക്കിനും പടിഞ്ഞാറിനും ഇടയിലാണ് കിബല എന്ന്. അതുകൊണ്ട് തന്നെ കിഴക്കും പടിഞ്ഞാറും വേര്‍തിരിയുന്നിടത്താണ് ഖിബലയും വേര്‍തിരിയേണ്ടത്. കിഴക്കിനെയും പടിഞ്ഞാറിനെയും തമ്മില്‍ വേര്‍തിരിക്കുന്നതോ അവിടത്തെ ദിവസങ്ങള്‍ കൊണ്ടാണ്, വായനക്കാര്‍ക്ക്‌ ഇത് പെട്ടന്ന് ദഹിച്ചു എന്ന് വരില്ല. ഇത് ഒരു ഉദാഹരണം കൊണ്ട് തുടങ്ങാം, ഇന്ത്യ രാജ്യം കിഴക്കും അമേരിക്കന്‍ ഐക നാടുകള്‍ പടിഞ്ഞാറും ആണ് സ്ഥിതി ചെയ്യുന്നത് എന്ന് നമ്മുക്കറിയാം. ഈ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ 12 മണിക്കൂര്‍ വ്യത്യാസം ഉണ്ട് എന്നതും നമ്മുക്കറിയാവുന്ന വസ്തുതയാണ്.എന്നാല്‍ ഇന്ത്യയില്‍ നിന്നും വീണ്ടും കിഴക്കോട്ടും അമേരിക്കയില്‍ നിന്ന് വീണ്ടും പടിഞ്ഞാറോട്ടും പോകുന്തോറും ഈ സമയ വ്യത്യാസം കൂടിവരികയും, എന്നാല്‍ ആ പ്രദേശങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു വരികയും ചെയ്യുന്നു. അങ്ങിനെയെങ്കില്‍ അവസാനം ഇവര്‍ തമ്മില്‍ കണ്ടു മുട്ടുന്ന ഒരു സ്ഥലം ഉണ്ടാകണമല്ലോ?. അവിടെ ഒരുസ്ഥലത്ത് തന്നെ 24 മണിക്കൂര്‍ വ്യത്യാസം ഉണ്ടാകുന്നു. എന്ന് പറഞ്ഞാല്‍ ഒരു ദിവസം തന്നെ വ്യത്യാസം എന്നര്‍ത്ഥം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ പടിഞ്ഞാറ് വശത്ത്‌ നില്‍ക്കുന്ന ആള്‍ക്ക് വ്യാഴാഴ്ചയാണ് എങ്കില്‍ കിഴക്ക് വശത്ത്‌ നില്‍ക്കുന്ന ആള്‍ക്ക് വെള്ളിയാഴ്ച യായിരിക്കും. അവര്‍ ഒരേ സമയത്തു തന്നെ വ്യത്യസ്ഥ ദിവസങ്ങളില്‍ എന്നര്‍ത്ഥം.ഒരേ സൂര്യന്‍റെ താഴെ കിഴകുള്ളവര്‍ ജുമാ നമസ്കരിക്കുന്ന സമയത്ത് തന്നെ പടിഞ്ഞാറു ള്ളവര്‍ ളുഹര്‍ നമസ്കരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഇവിടെ വച്ച് തന്നെ ഖിബ്‌ല മാറ്റവും സംഭവിക്കണം. കാരണം കിഴക്കോട്ടു പോയവര്‍ പടിഞ്ഞാറ് നോക്കി നമസ്കരിക്കുന്നു, പടിഞ്ഞാറോട്ട് പോയവര്‍ കിഴക്കോട്ടു നോക്കി നമസ്കരിക്കുന്നു. അപ്പോള്‍ കിഴക്കും പടിഞ്ഞാറും കൂട്ടി മുട്ടിയ സ്ഥലം സ്വാഭാവികമായും ഖിബ്‌ല മാറ്റ സ്ഥലമായി രൂപാന്തരപെടുന്നു. എന്നാല്‍ ഇത് ഒരു കരയില്‍ തന്നെ സാദ്ധ്യമാണോ എന്നതാണ് നാം ചിന്തിക്കേണ്ടത്. ഉത്തരം വളരെ ലളിതം, ഒരു കരയില്‍ തന്നെ രണ്ടു ദിവസം(വ്യാഴവും വെള്ളിയും) സാധ്യമാണ് എങ്കില്‍ രണ്ടു ഖിബ്‌ല യും സാദ്ധ്യമാണ്. നേരെ മറിച്ചു ഒരു കരയില്‍ തന്നെ രണ്ടു ദിവസം സാധ്യമല്ല എന്നത് ഏതൊരു സാധാരണക്കാരനും അറിയാവുന്നത് പോലെ ഒരു പള്ളിക്ക് രണ്ടു ഖിബലയും സാധ്യമല്ല എന്നതും ഏതൊരു മുസ്ലിമാനും അറിയാം. ഭൂമിശാസ്ത്രപരമായി കരകളെ തമ്മില്‍ വേര്‍തിരുക്കുന്ന്ത് വെള്ളമാണ്. അപ്പോള്‍ കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും കരകളെ തമ്മില്‍ വേര്‍തിരിക്കുന്നതും വെള്ളമാണ്. ഇങ്ങിനെ പ്രകൃത്യാ തന്നെ ഒരുസ്ഥലം ഭൂമിയില്‍ രൂപാന്തരപ്പെട്ടു, അതാണ്‌ പിന്നീട് IDL അഥവാ ദിവസ മാറ്റ രേഖ എന്ന് നാം അതിനെ വിളിക്കുകയും ചില കരാറുകളും മിനുക്ക്‌ പണികളും ചെയ്ത് അവിടത്തന്നെ IDL സ്ഥിരപ്പെടുത്തുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനം എന്തെന്നാല്‍ ആ രേഖയുടെ ഇരു വശവും വ്യത്യസ്ത ദിവസങ്ങള്‍ ആയിരിക്കണം എന്നതാണ്. ഇവിടെ യാണ് ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഭൂമിയില്‍ ആദ്യ ജുമാ നമസ്കരിക്കുന്ന്തും അവസാന ജുമാ നമ്സ്കരുക്കുന്ന്തും ഇവിടെ തന്നെയാണ് എന്നാല്‍ അടുത്ത കാലത്തായി അവിടെ പ്രാദേശികമായ ചില താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പടിഞ്ഞാറു ഭാഗത്ത് നിന്നിരുന്ന ചില പ്രദേശങ്ങള്‍ കിഴക്കിന്റെ കൂടെ ചേരുകയുണ്ടായി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വ്യാഴാഴ്ച ഉറങ്ങാന്‍ കിടന്നവര്‍ക്ക് നേരം പുലര്‍ന്നപ്പോള്‍ ശനിയാ ഴ്ച യായി. ഇത് അവിടത്തെ ജനങ്ങളും സര്‍ക്കാരും കൂടി തീരുമാനിച്ചാല്‍ നടപ്പിലാക്കാവുന്ന തെയുള്ളൂ. എന്നാല്‍ മക്കയില്‍ വ്യാഴാഴ്ച യില്‍ നിന്നും ശനിയാഴ്ച യിലേക്ക് ചാടുക എന്നത് ദീനില്‍ നിഷിദ്ധ മാണ്. അഥവാ വെള്ളിയാഴ്ചയുടെ ജുമാ നമസ്കാരം ശനിയാഴ്ച നമസ്കരിക്കാന്‍ പറ്റുകയില്ല.
ചുരുക്കി പറഞ്ഞാല്‍ ലോകത്ത് ദിവസം മാറുന്ന സ്ഥലത്ത് തന്നെ തിയതി മാറണം, അവിടത്തന്നെ ഖിബ്‌ലയും മാറണം. അതാണ്‌ പ്രകൃതി മതം.

aluruman@gmail.com


No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.