Pages

Thursday, February 21, 2013

അമാവാസിയിലെ ചന്ദ്രക്കല - ഒരു അമേരിക്കന്‍ വിശേഷം !!! - അബ്ദുല്‍ റഹീം, ഇടപ്പള്ളി

അമാവാസിയിലെ ചന്ദ്രക്കല - ഒരു അമേരിക്കന്‍ വിശേഷം !!! (10 FEB 2013)
വി. എ അബ്ദുല്‍ റഹീം, ഇടപ്പള്ളി.


ന്യൂ മൂണ്‍ ദിവസം ചന്ദ്രനെ കാണില്ല എന്ന് വെല്ലുവിളിക്കുന്ന ഹിജ്റ കമ്മിറ്റിയെ ഏത് വിധേനയും തോല്പിക്കണം എന്ന ഒറ്റ ഉദ്ദേശവുമായി നടക്കുന്ന ചിലര്‍ക്ക് ഏതൊരു കച്ചിതുരുമ്പ് കിട്ടിയാലും പിടിച്ചു കയറാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുകയാണ്‌. അവര്‍ തെളിവായി കൊണ്ട് വന്ന ഫോട്ടോ ഗ്രാഫ് ശരിക്കൊന്നു പരിശോധിച്ചാല്‍ അതിലെ പൊള്ളത്തരം മനസ്സിലാകും. ഇതിനു മുന്‍പും ഖാലിദ്‌ ഷൌകത്തും അദ്ദേഹത്തിന്റെ ഗ്രൂപ്പും ഇങ്ങിനെയുള്ള തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫോട്ടോ യില്‍ അതിനെ കുറിച്ചുള്ള വിവരണങ്ങള്‍ താഴെ കൊടുത്തിട്ടുണ്ട്.


1st Rabiulthani 1434, February 10, 2013 at 6.06 pm (PST)
Location 37. 2648N 122.1153W 2562 ft elevation in Santha Cruiz Mountains
Above SF, Bay area, Altitude - 6 Degree Azhimuth - 257 Degree
Copy right Yousef Ismail/ Organic Light Photography.


രംഗം 1.
ഇവിടെ റബീഉല്‍ താനി ഒന്ന് രേഖ പെടുത്തിയിരിക്കുന്നത് ഫെബ്രുവരി 10നാണ്. അതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ദിവസം രേഖ പെടുത്തിയിട്ടില്ല എന്നതാണ്. കാരണം ദിവസം രേഖപെടുത്തിയാല്‍ ഫെബ്രുവരി 10 ഞായര്‍ എന്ന് രേഖപെടുത്തണം. എന്നാല്‍ രബിഉല്‌ തനി 1 ഞായര്‍ ആണ് എന്ന് പറയാന്‍ ആലികൊയക്കോ ഖാലിദ്‌ ഷൌക്കത്തിണോ അല്ലെങ്കില്‍ ഈഫോട്ടോ ഗ്രാഫര്‍ക്കോ ധൈര്യമുണ്ടോ? സാധിക്കില്ല, കാരണം റബീഉല്‍ അവ്വല്‍ അവസാനിക്കുന്നത് ഞായറാഴ്ച യാണ്. ഇനി ഇവരുടെ വാദമനുസരിച്ച് റബീ ഉല്‍ താനി എന്നത് ഞായര്‍ - തിങ്കള്‍ എന്നീ ദിവസങ്ങളില്‍ രേഖപ്പെടുത്തേണ്ടി വരും. കാരണം ഇവര്‍ക്ക് ദിവസം ആരംഭിക്കുന്നത് രാത്രി മുതലാണല്ലോ അപ്പോള്‍ ഫെബ്രുവരി 10 എന്ന് എഴുതാന്‍ സാധിക്കുകയുമില്ല.


രംഗം 2.
ഈ ഫോട്ടോ എടുത്തിട്ടുള്ളത് സാന്താക്രൂസ് പര്‍വത നിരകളില്‍ ഭൂമിയില്‍ നിന്ന് 2562 അടി ഉയരത്തില്‍ നിന്നാണ്. ഇത് ഭയങ്കരം തന്നെ. ന്യൂ മൂണ്‍ ദിവസം ചന്ദ്രനെ കാണും എന്ന് സ്ഥാപിക്കാന്‍ വേണ്ടി ഈ ഫോട്ടോ എടുക്കാനുള്ള ചിലവു ഹിജ്റ കമ്മിറ്റീ പ്രഖ്യാപിച്ച ഇനാം തുക മതിയകില്ലല്ലോ.ഈ ഫോട്ടോയുടെ ക്യാമറ ഡീടൈല്‍സ് ലഭ്യമല്ല എന്നത് മറ്റൊരു വശം . ഈ പര്‍വതാരോഹണ ത്തെക്കാള്‍ നല്ലത് ഒരു റോക്കറ്റില്‍ പോയി ചന്ദ്രന്റെ അടുത്തു തന്നെ നിന്ന് ഒരു ഫോട്ടോ എടുക്കലായിരുന്നു. തമ്മില്‍ ഭേദം കാപ്പടുകാര്‍ തന്നെ, അവര് പറഞ്ഞാല്‍, ഉറപ്പിക്കാന്‍ കാളിമാര്‍ റെഡി.


രംഗം 3.
ഇനി യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കാം. ഹിജ്റ കമ്മിറ്റി ഇപ്പോഴും പറയുന്നത് ന്യൂ മൂണ്‍ ദിവസം ഭൂമിയില്‍ നിന്ന് ചന്ദ്രനെ കാണുക സാധ്യമല്ല എന്ന് തന്നെയാണ്. അപ്പോള്‍ ഈ ഫോട്ടോ ഗ്രാഫ് പറയുന്നതോ ? അതിനു മറുപടി താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട് പറയും.



 








ഈ മാപ്പില്‍ ചുവപ്പ് നിറത്തില്‍ അടയാള പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. ഹിജ്ര കമ്മിറ്റി എപ്പോഴും എടുത്തുപറയുന്ന ഒരു കാര്യമുണ്ട്, ഗോള ശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് അധാരമാക്കേണ്ട സമയം universal Time ആണ് എന്നതാണ്. പക്ഷെ ഇവര്‍ ഫോട്ടോ എടുത്ത സമയം കൊടുത്തിരിക്കുന്നത് സാന്ത ക്രുസ് പര്‍വതത്തിലെ ലോക്കല്‍ ടൈം അഥവാ (PST ) യാണ്. അപ്പോള്‍ സാന്താ ക്രുസില്‍ 10 ആം തിയതി 6pm എന്നത് യുനിവേഴ്സല്‍ ടൈം 11ആം തിയതി 2am ആണ്. അഥവാ conjunction കഴിഞ്ഞിട്ട് ഏതാണ്ട് 19 മണിക്കൂര്‍ കഴിഞ്ഞു എന്നര്‍ത്ഥം. ഈ സമയം ചന്ദ്രന്‍ എവിടെ നില്കുന്നു എന്നത് ഈ മാപ്പില്‍ തന്നെ കാണാം. ഡേറ്റ് ലൈനിന്റെ പടിഞ്ഞാറ് ഭാഗത്താണ്, അതിന്‍റെ സ്ഥാനം തിങ്കളാഴ്ച യിലാണ് ഉള്ളത്.എന്നാല്‍ ഫോട്ടോ എടുക്കുന്നതോ ഡേറ്റ് ലൈനിന്റെ കിഴക്ക് നിന്ന്.അവിടെ ഞായറാഴച്ചയും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ന്യൂ മൂണ്‍ ഉണ്ടാകുന്ന സമയം UTC ല്‍ എടുക്കും, ഹിലാല്‍ പ്രത്യക്ഷപ്പെടുന്നത് പ്രാദേശിക സമയത്തും രേഖപ്പെടുത്തും. എന്നാല്‍ ന്യൂ മൂണ്‍ ഉണ്ടാകുന്നതും ഹിലാല്‍ പ്രത്യക്ഷ മാകുന്നതും പ്രാദേശിക സമയത്തില്‍ തന്നെ രേഖപെടുത്തിയാല്‍ ഒരു ദിവസം കഴിഞ്ഞു തന്നെ യാണ് ഹിലാല്‍ കാണപ്പെടുക എന്ന് എളുപ്പം മനസ്സിലാകും


New Moon at 23.20 (PST) 9th Feb 2013 - Los Angels, Next day 10th Feb 2013 Moon set at 18.24 (PST) അപ്പോള്‍ ഇവരുടെ പ്രാദേശിക സമയമനുസരിച്ച് ന്യൂ മൂണ്‍ കഴിഞ്ഞു 19 മണിക്കൂര്‍ കഴിഞ്ഞിട്ടാണ് ഹിലാല്‍ പ്രത്യക്ഷ മാകുന്നത്. പിന്നെ ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ വേല യിറക്കുന്നത്. ഇത് ഇവരുടെ സ്ഥിരം തട്ടിപ്പാണ്. പല പ്രാവശ്യം ഇതിനു വിശദീകരണം കൊടുത്തിട്ടുള്ളതാണ്. പിന്നെയും കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോള്‍ കിട്ടുന്ന കചിതുരുമ്പിലൊക്കെ പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനു മുന്‍പ് ഒരു നിമിഷം ചിന്തിക്കുന്നത് നന്ന്.


അബ്ദുല്‍ റഹീം, ഇടപ്പള്ളി
















 

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.