Pages

Thursday, July 31, 2014

ന്യൂമൂണും , ഹിലാലും ,മാസം മുന്‍കടക്കലും...ചില വസ്തുതകള്‍.




പ്രാരംഭമായി ,ഒരു കാര്യം.

നോമ്പ് തുറക്കാൻ "സമയം" ആയാൽ മതിയോ ? അല്ല അസ്തമയം കണ്ണ് കൊണ്ട് കാണുകയോ, ബാങ്ക് കേൾക്കുകയോ വേണമോ???
എന്താണ് ഉത്തരം ??
സമയം ആയാൽ മതി എന്ന് കരുതുന്നവരോട്, ഒരു കാര്യം കൂടി??

നോമ്പ് മാസം അവസാനിപ്പിക്കാൻ "ഹിലാൽ" ഉണ്ടായാൽ മതിയോ ??? അല്ല അതിനെ കാണണമോ ????

സൂര്യന്‍ അസ്‌തമിച്ചതിനു ശേഷം ഹിലാല്‍ ചക്രവാളത്തില് കാണുന്നത് (അത് സാധ്യമെങ്കില്ല്), അതിനും മുമ്പ് അത് അവിടെ "ഉണ്ടായത്" കൊണ്ടാണ്.

എപ്പോഴാണ്‌ ഈ ബാലചന്ദ്രന്‍ - ഹിലാൽ- പുതിയ ലൂണാര്‍ സൈക്കിളില്‍ ആദ്യമായി ഉണ്ടാകുന്നത് ???

മാസപ്പിറവി അഥവാ ന്യൂമൂണ്‍ എന്നത് ഒരു instant ആണ്‌. ,. അതിന്റെ ദൈര്‍ഘ്യം സെക്കന്റ് എന്ന് പോലും പറയാനാകില്ല.

The orbital speed of the Earth around the Sun averages about 30 km/s (108,000 km/h)
The orbital speed of the Moon around the Earth 1.022 Km/s (3,680.5 km/h)

കാരണം 30 km/s വേഗതയുള്ള ഭൂമി, 1.022 Km/s വേഗതയുള്ള ചന്ദ്രന്‍ , (ശ്രദ്ധിക്കുക: ഒരു സെക്കന്റിലെ വേഗതയാണിത്) ഇവയുടെ കേന്ദ്ര ബിന്ദുക്കൾ ഒരേ രേഖയില്‍ ഒത്ത് ചേര്‍ന്ന് നില്ക്കുന്ന സമയം വളരെ വളരെ കുറഞ്ഞ അളവാണ്‌. അതാണ്‌ ആ പ്രതിഭാസത്തെ "an instant" എന്ന് വിളിക്കുന്നത്. ന്യൂമൂണ്‍ നടന്നതിന്റെ അടുത്ത instantല്‍ വളരെ വളരെ നേര്‍ത്ത ബാലചന്ദ്രന്‍ ഉണ്ടായിക്കഴിഞ്ഞു.

അപ്രകാരം ഉണ്ടാകുന്ന "ബാല ചന്ദ്രനെ" ആളുകള്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് കാണുകയും (നഗ്നനേത്ര ദര്‍ശനം അല്ല) , ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ശഅബാന്‍ അവസാനത്തില്‍ നടന്ന മാസപ്പിറവിയും JULY 8, 2013 07:14 UTC , തുടര്‍ന്ന് പ്രപഞ്ചത്തിൽ ഉണ്ടായ ബാലചന്ദ്രന്റെയും ഫോട്ടോ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

Quote:

RECORD : THE NEW MOON CRESCENT - JULY 8 2013

This image shows the tiny lunar crescent at the precise moment of the New Moon, in full daylight at 7h14min UTC on July 8 2013. It is the youngest possible crescent, the age of the Moon at this instant being exactly zero. Celestial north is up in the image, as well as the Sun. The irregularities and discontinuities are caused by the relief at the edge of the lunar disk (mountains, craters).


Unquote

https://skyandtelescope.org/astronomy-news/observing-news/the-ultimate-new-moon-sighting/



ചുരുക്കത്തില്‍ ഇസ്ലാമിക മാസം "ഹിലാല്‍ ടു ഹിലാല്‍ (ബാലചന്ദ്രന്‍ മുതല്‍ ബാലചന്ദ്രന്‍ വരെ ) ആണെങ്കില്‍ , ആ ബാലചന്ദ്രനും ന്യൂ മൂണ്‍ എന്ന അതേ സമയത്തില്‍ ഉണ്ടാകുന്നു.

ചിത്രത്തില്‍ സമയം രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക, പടമെടുത്ത സമയവും ന്യൂമൂണ്‍ സമയവും ഒന്ന് തന്നെ. കാരണം അത്രക്ക് വേഗതയിലാണ്‌ "ഈ മറികടക്കല്‍ " നടക്കുന്നത്. അതായത് ന്യൂമൂണ്‍ സമയത്തില്‍ , തന്നെ "ബാലചന്ദ്രന്‍ " പിറക്കുന്നു.

അപ്പോള്‍ മാസം പിറന്നു - ബാലചന്ദ്രന്‍ ഉണ്ടായി.

വിഷയം ലളിതമായി.
ന്യൂമൂണിന്റെ അടുത്ത instant ൽ ക്രെസന്റ് ഉണ്ടാകുന്നു.
കുറച്ച് കഴിഞ്ഞ് കണ്ണു കൊണ്ട്, അത് കാണുന്നത് നേരത്തേ അവിടെ ഉണ്ടായത് കൊണ്ടായത് .

ഈ Crescent കാണണമോ , കണക്കാക്കിയാൽ മതിയോ ??
 'ഹിലാൽ' ഉണ്ടായാൽ മതി, കാണണമെന്നില്ല. സ്വാഭാവികമായും "ഹിലാൽ ഉണ്ടാകുന്നതിന്റെ" അടുത്ത "ദിവസം" പുതിയ മാസത്തിലെ പ്രാരംഭ ദിനം.
അതായത്, ഉദാഹരണത്തിനായി, ഒരു വ്യാഴാഴ്ച ദിവസം ഭൂമിയില്‍ എവിടെയെങ്കിലും മാസപ്പിറവി അഥവാ ന്യൂമൂണ്‍ സംഭവിക്കുന്നു എന്ന് കരുതുക. ഏത് സമയത്തില്‍ എന്നത് പ്രസക്തമല്ല. കാരണം മാസത്തിന്‍റെ ഘടകം 'സമയം' അല്ല, 'ദിവസം' ആകുന്നു.  അങ്ങിനെയെങ്കില്‍ അടുത്ത ദിവസമായ വെള്ളിയാഴ്ച പുതുമാസത്തിലെ ഒന്നാം തിയതി ആകുന്നു. 

ഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കേണ്ടത് ഓരോ പ്രദേശത്തും ഗ്രഹണം ദൃശ്യമാകുന്ന "സമയത്ത്" ആകുന്നു. എന്നാല്‍ പെരുന്നാള്‍ നമസ്കാരം പെരുന്നാള്‍ "ദിവസത്തില്‍ (യൌം) " ആകുന്നു. അതു പോലെ നോമ്പും , നോമ്പിന്‍റെ ""ദിവസത്തില്‍ (യൌം) " ആകുന്നു. 
അതായത് ന്യൂമൂണിന്‍റെ സമയം , പെരുന്നാള്‍ നമസ്കാരത്തിനോ,  നോമ്പിനോ പ്രസക്തമല്ല. എന്നാല്‍ ന്യൂമൂണിന്‍റെ "ദിവസം" പരിഗണിക്കപ്പെടേണ്ടതാണ്‌. ആ ദിവസം കണക്കാക്കുന്നത് ന്യൂമൂണ്‍ സംഭവിക്കുന്ന ഭൂമിയിലെ ആ പ്രത്യേക സ്ഥലത്തെ ദിവസം സ്വീകരിച്ച് കൊണ്ടാണ്‌. 
പുതുമാസത്തിൽ ആദ്യമായി കടക്കുന്ന പ്രദേശത്തുകാര്‍ "പുതിയ ദിവസത്തിലാണ്" , പഴയ അമാവാസി ദിവസത്തിൽ അല്ല പ്രവേശിക്കുന്നത്. ഒരു വേള ന്യൂമൂണ്‍ സംഭവിക്കുന്നതിന്‌ മുമ്പാണെങ്കില്‍ പോലും. അവരെ സംബന്ധിച്ച് ന്യൂമൂണ്‍ ദിനം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

നബി(സ) ജനിച്ചത് തിങ്കളാഴ്ചയാണ്, പക്ഷെ ആ ദിവസം അമേരിക്കക്കാർക് ഞായറാഴ്ചയായിരുന്നു. എന്ന് കരുതി നബി ജനിച്ചത് ഞായറാഴ്ചയാണ് എന്ന് അമേരിക്കക്കാർ പറയുമോ? ഇത് തന്നെയാണ് മാസപിറവി എന്നതിലും സംഭവിക്കുന്നത്. അത് നടക്കുന്ന സ്ഥലവും അവിടത്തെ ദിവസവും ആണ് പരിഗണിക്കുന്നത്. അല്ലാതെ ലോകത്ത് വേറെ വല്ലവർക്കും മറ്റെന്തെങ്കിലും തിയതി ഉണ്ടോ എന്നല്ല.


ചിലര്‍ക്ക് പിന്നെയും സംശയം, ഒരു മനുഷ്യന്‍റെ ജനനത്തിന്‌ ജനന സ്ഥലത്തെ സമയം പരിഗണിക്കാം, എന്നാല്‍ ആകാശത്തിലെ ചന്ദ്രപ്പിറവി അങ്ങിനെ ഭൂമിയിലെ ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിക്കാനാകുമോ ?? 

മാസപ്പിറവി അഥവാ ന്യൂമൂണ്‍ ഭൂമിയിലെ ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിച്ച് തന്നെയാണ്‌ നടക്കുന്നത്. ഭൂമിയിലെ ഏത് പ്രദേശത്തിന്‌ മുകളില്‍ വച്ചാണോ ന്യൂമൂണ്‍ നടക്കുന്നത് , അതാണ്‌ ആ മാസപ്പിറവി നടക്കുന്ന സ്ഥലം. കൂടുതല്‍ അറിയാന്‍ 

Conjunction സമയം എപ്പോള്‍ ??? എത്ര ദിവസം ??? എന്ന പോസ്റ്റ് വായിക്കുക. 


ഇനി മാസം മുന്‍കടക്കല്‍ നടത്തപ്പെടുന്നു എന്ന് ആരോപിക്കുന്നവരോട് രണ്ട് ചോദ്യങ്ങള്‍ 
1- നിങ്ങള്‍ ഉദ്ധരിക്കുന്ന സംഭവത്തിലെ ന്യൂമൂണ്‍ "ദിവസം" അത് സംഭവിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി എന്നായിരുന്നു ??
2- മുന്‍ കടന്നു എന്ന് പറയപ്പെടുന്നവര്‍ , ഏത് ദിവസത്തിലേക്കാണ്‌ പ്രവേശിച്ചത് ?? ന്യൂമൂണ്‍ "ദിവസ"ത്തിലേക്കോ , അതല്ല അതിനെ തുടര്‍ന്ന് വരുന്ന ദിവസത്തിലേക്കോ ??
ഉത്തരം കിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു. 


വേറൊരു വിഷയം ചോദിക്കപ്പെടാറുണ്ട്. UT 00:00 Hr ശേഷം (ലണ്ടനില്‍ രാത്രി 12 മണിക്ക് ശേഷം, അല്ലെക്കില്‍ മക്കയില്‍ പുലര്‍ച്ചെ 3 മണിക്ക് ശേഷം ഭൂമിയില്‍Conjunction നടന്നാല്‍ എന്തു കൊണ്ട് പുതുമാസാരംഭ ദിവസത്തില്‍ മാറ്റം വരുന്നു ?? 



താഴെ കൊടുത്തിരിക്കുന്നചിത്രം ശ്രദ്ധിക്കുക.


IDL ന്‍റെ ഇരു വശങ്ങളില്‍ നട്ടുച്ചയുള്ള സമയത്തിന്‍റെ ചിത്രീകരണമാണിത്. IDL ന്‍റെ ഒരു വശം വ്യാഴാഴ്ച നട്ടുച്ചയും മറുവശം വെള്ളിയാഴ്ച നട്ടുച്ചയും ആണ്‌ ചിത്രത്തില്‍ .

ചിത്രത്തില്‍ 1 എന്ന് കാണിച്ചിരിക്കുന്ന ഭാഗത്ത്
 പ്രാദേശിക സമയം 11:55 Noon ന്‌ (23:55 UTC) Conjunction നടക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ മക്കയിലെ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 02:55. എന്നാല്‍ 10 മിനുട്ട് ശേഷം IDL ന്‍റെ മറുഭാഗത്ത് പ്രാദേശിക സമയം 12:05 ന്‌ (00:05 UTC) Conjunction നടക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക, അപ്പോള്‍ മക്കയില്‍ വെള്ളി പുലര്‍ച്ചെ 03:05. Conjunction നടന്ന IDL ലെ ആ സ്ഥലത്ത് ആ സമയം വെള്ളിയാഴ്ച നട്ടുച്ചയാണ്‌. അതായത് അവിടെ ഭൂമിയിലെ ആദ്യ ജുമു‍അ ആരംഭിക്കുന്നു. മക്കയില്‍ 3 മണി പുലര്‍ച്ചക്ക് മുമ്പ് ഭൂമിയില്‍ എവിടെയും ജുമു‍അ തുടങ്ങിയിട്ടില്ല, പഴയ ദിവസത്തിലാണ്‌ – വ്യാഴാഴ്ചയിലാണ്‌. എന്നാല്‍ 3മണിക്ക് ശേഷം IDL ല്‍ ആദ്യ ജുമുഅ നടക്കുന്നു. അതിനാല്‍ മക്കയിലെ 3 മണിവരെയുള്ളConjunction ഈ ഉദാഹരണത്തിലെ പ്പോലെ വ്യാഴാഴ്ച്ച ദിവസത്തെയും ,വെള്ളി പുതുമാസത്തിലെ ആദ്യദിനവുമാകുന്നു. എന്നാല്‍ 3 മണിക്ക് ശേഷം സംഭവിക്കുന്നത് വെള്ളിയാഴ്ച ദിവസത്തിലെ പ്രാരംഭത്തിലുള്ള Conjunction ആയി കണക്കാക്കപ്പെടുകയും സ്വാഭാവികമായും ശനിയാഴ്ച പുതുമാസത്തിലെ ആദ്യ ദിനം ആകുകയും ചെയ്യുന്നു. 

-------------------------------------



അമാവാസി അഥവാ conjunction = New moon എന്ന പ്രതിഭാസം ഒരു പ്രാദേശിക സംഭവമല്ല. അത് 'ഭൂമി' എന്ന നമ്മൾ വിളിക്കുന്ന 'ഭൂലോക'ത്തിന് മൊത്തമായി, മാസത്തിലൊരിക്കൽ, ഒരു പ്രാവശ്യം മാത്രം സംഭവിക്കുന്ന പ്രാപഞ്ചിക പ്രതിഭാസം ആകുന്നു. ഭൂമി ,സൂര്യൻ, ചന്ദ്രൻ എന്നിവയുടെ കേന്ദ്ര ബിന്ദുക്കൾ ഒരേ "Longitude"ൽ ഒന്നിക്കുന്ന ഒരു instant ആകുന്നു conjunction. അപ്രകാരമുള്ള ഒന്നിക്കൽ ആ മാസത്തിൽ പിന്നീട് ഉണ്ടാവില്ല. അത് ഭൂമിയിൽ അവിടെയല്ലാതെ മറ്റൊരിടത്തും ആ മാസത്തിൽ ഉണ്ടാവുകയുമില്ല. 

ആ സംഭവത്തിന്റെ തിയതിയും ദിവസവും ഓരോ നാട്ടുകാരുടെയും പ്രാദേശിക സമയത്തിൽ അല്ല കണക്കാക്കുന്നത്. മറിച്ച്, conjunction സംഭവിക്കുന്ന ഭൂമിയുടെ Longitude ൽ ഉള്ള ദിവസവും , തിയതിയും ഏതാണോ , അതാണ് ആ പ്രതിഭാസത്തിന്റെ തിയതിയും ദിവസവും. ഉദാഹരണത്തിന് പ്രവാചകൻ (സ) ജനിച്ച ദിവസവും തിയതിയും മക്കയിൽ എന്തായിരുന്നുവോ അതാണ് ലോകം മുഴുവനും സ്വീകരിക്കുന്നത്. 

അത് പോലെ തന്നെയാണ് അമാവാസിയുടെ കാര്യവും. മാസപ്പിറവി അഥവാ ന്യൂമൂണ്‍ ഭൂമിയിലെ ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിച്ച് തന്നെയാണ്‌ നടക്കുന്നത്. ഭൂമിയിലെ ഏത് പ്രദേശത്തിന്‌ മുകളില്‍ വച്ചാണോ ന്യൂമൂണ്‍ നടക്കുന്നത് , അതാണ്‌ ആ മാസപ്പിറവി നടക്കുന്ന സ്ഥലം. അവിടത്തെ തിയതിയും ദിവസവും ആണ് മാസപ്പിറവിയുടെ സമയവും. 

ഒക്ടോബർ 23, 2013 ന് 21:56 Hr UT ക്ക് ആണ് അമാവാസി . അതായത് ഭൂമിയുടെ പടിഞ്ഞാറേ അറ്റത്തിനടുത്ത് (അമേരിക്കയുടെ ഭാഗത്ത്) നട്ടുച്ചക്ക് ആണ് അന്നത്തെ conjunction. അതായത് 23 എന്ന തിയതിയും വ്യാഴം എന്ന ദിവസവും ആകുന്നു , മാസത്തിലെ അവസാന ദിവസം അഥവാ അമാവാസി ദിനം. അതിനടുത്ത ദിവസം പുതുമാസത്തിലെ ഒന്ന്. 

 വ്യാഴാഴ്ച ദിവസം ഭൂമിയില്‍ എവിടെയെങ്കിലും മാസപ്പിറവി അഥവാ ന്യൂമൂണ്‍ സംഭവിക്കുന്നു എന്ന് കരുതുക. ഏത് സമയത്തില്‍ എന്നത് പ്രസക്തമല്ല. കാരണം മാസത്തിന്‍റെ ഘടകം 'സമയം' അല്ല, 'ദിവസം' ആകുന്നു.  അങ്ങിനെയെങ്കില്‍ അടുത്ത ദിവസമായ വെള്ളിയാഴ്ച പുതുമാസത്തിലെ ഒന്നാം തിയതി ആകുന്നു. 

ഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കേണ്ടത് ഓരോ പ്രദേശത്തും ഗ്രഹണം ദൃശ്യമാകുന്ന "സമയത്ത്" ആകുന്നു. എന്നാല്‍ പെരുന്നാള്‍ നമസ്കാരം നിർവ്വഹിക്കേണ്ടത്,  പെരുന്നാള്‍ "ദിവസത്തില്‍ (യൌം) " ആകുന്നു. അതു പോലെ നോമ്പും , നോമ്പിന്‍റെ "ദിവസത്തില്‍ (യൌം) " ആകുന്നു. 'സമയത്തിൽ - വക്തിൽ ' അല്ല. 

അതായത് ന്യൂമൂണിന്‍റെ സമയം , പെരുന്നാള്‍ നമസ്കാരത്തിനോ,  നോമ്പിനോ പ്രസക്തമല്ല. എന്നാല്‍ ന്യൂമൂണിന്‍റെ "ദിവസം" പരിഗണിക്കപ്പെടേണ്ടതാണ്‌. ആ ദിവസം കണക്കാക്കുന്നത് ന്യൂമൂണ്‍ സംഭവിക്കുന്ന ഭൂമിയിലെ ആ പ്രത്യേക സ്ഥലത്തെ ദിവസം സ്വീകരിച്ച് കൊണ്ടാണ്‌. ഇത് ഹിജ്റ കമ്മറ്റിക്കാർ കണ്ടുപിടിച്ച തത്വമല്ല. വാനനിരിക്ഷണ കേന്ദ്രങ്ങൾ ഇതേ തത്വമാണ് അവലംഭിക്കുന്നത്. ഇതേ രീതിയിലുള്ള moon phase ഉള്ള കലണ്ടറുകൾ ഹിജ്ര കമ്മറ്റിക്കാർ അല്ലാത്തവർ പ്രസിദ്ധീകരിക്കുന്നുമുണ്ട്. താഴെ ലിങ്ക് നോക്കുക. 32 ഡോളർ അയച്ചാൽ moon phase Calendar വീട്ടിൽ എത്തും . അതും ഹിജ്ര കമ്മറ്റി കലണ്ടറും താത്വികമായി ഒന്ന് തന്നെ.
http://earthsky.org/store#!/2015-EarthSky-Lunar-Calendar/p/27787503/category=0
പുതുമാസത്തിൽ ആദ്യമായി കടക്കുന്ന പ്രദേശത്തുകാര്‍ "പുതിയ ദിവസത്തിലാണ്" , പഴയ അമാവാസി ദിവസത്തിൽ അല്ല പ്രവേശിക്കുന്നത്. ഒരു വേള ന്യൂമൂണ്‍ സംഭവിക്കുന്നതിന്‌ മുമ്പാണെങ്കില്‍ പോലും. അവരെ സംബന്ധിച്ച് "ന്യൂമൂണ്‍ ദിവസം"  പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

ന്യൂമൂൺ സംഭവിച്ച സ്ഥലത്തെ തിയതിയും, ദിവസവും നിലവിലുള്ള മാസത്തിലെ അവസാനദിവസം എന്ന നേർക്ക് നേരെയുള്ള ശാസ്ത്രീയ സത്യം പാലിക്കുക എന്ന ലളിതമായ കാര്യം മാത്രമേ ഇതിലുള്ളൂ. പക്ഷെ, ഇത് മനുഷ്യർക്ക് മനസ്സിലാകാതാക്കാൻ , തെറ്റിദ്ധരിപ്പിക്കാൻ കൂടുതൽ സൗകര്യപ്രദമായ Time zone തേടി, ആ സമയത്തിലും ദിവസത്തിലും അമാവാസി അവതരിപ്പിച്ച് പരമാവധി ആശയക്കുഴപ്പം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് മാത്രം.



No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.