Pages

Friday, August 1, 2014

ദിവസം, മാസം , ഇസ്ലാമിക മാസ നിര്‍ണ്ണയം.



ദിവസം.

ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ ഒരു തവണ സൂര്യന്‌ അഭിമുഖമായി ഭ്രമണം ചെയ്യുന്ന കാലയളവ് ആകുന്നു ഒരു "സൂര്യ ദിനം (Solar Day) ". ആ ദൈര്‍ഘ്യം സാമാന്യമായി 24 മണിക്കൂര്‍ ആകുന്നു.

ഭൂമിയിലുള്ള എല്ലാ കലണ്ടറുകളിലും, അത് സൌര കലണ്ടര്‍ ആകട്ടെ, ചാന്ദ്രിക കലണ്ടര്‍ ആകട്ടെ, ഇസ്ലാമിക കലണ്ടര്‍ ആകട്ടെ , എല്ലാത്തിലും "സൂര്യ ദിനം (Solar Day) " ആകുന്നു അടിസ്ഥാന ഘടകം.

ഭൂമിയില്‍ എവിടെയാണ്‌ ഒരു പുതിയ ദിവസം ആരംഭിക്കുന്നത് ?? അത് പസഫിക് സമുദ്രത്തിലുള്ള സാങ്കല്‍പിക രേഖയായ "ഇന്‍റര്‍ നാഷണല്‍ ഡേറ്റ് ലയിനില്‍" നിന്നാണ്‌ ആരംഭിക്കുന്നത്. ആ രേഖക്ക് ഇരു ഭാഗവും ഏതാണ്ട് ഒരേ സമയവും വ്യത്യസ്ഥ ദിവസവും ആയിരിക്കും.

ചിത്രത്തില്‍ ഭൂമിക്ക് കുറുകെയുള്ള ചുവന്ന വരയാണ്‌ IDL .





ഡേറ്റ്ലയിനിന്‍റെ പടിഞ്ഞാറ് , അതായത് ഭൂമിയുടെ കിഴക്കേ അറ്റത്ത് (ന്യൂസിലാന്‍റ്, ആസ്ത്രേലിയ ഭാഗത്ത്) പുതിയ ദിനം ആദ്യം ഉദയം കൊള്ളുന്നു. തുടര്‍ന്ന് 24 മണിക്കൂര്‍ കൊണ്ട് ഭൂമിയുടെ പടിഞ്ഞാറേ അറ്റത്തുകാര്‍ (കാനഡ ഭാഗം) ആ ദിവസത്തിലേക്ക് പ്രവേശിക്കുന്നു. അവര്‍ക്ക് പിന്നെയും 24 മണിക്കുര്‍ അവരുടെ ആ ദിവസത്തിന്‌ ദൈര്‍ഘ്യമുണ്ടാകും. അതേ സമയം തന്നെ മറ്റൊരു പുതിയ ദിനം കിഴക്ക് ഭാഗത്ത് ആരംഭിച്ചിട്ടുമുണ്ടാകും.

ഒരു ദിവസത്തിന്‍റെ ഒരു പ്രദേശത്തെ ദൈര്‍ഘ്യം 24 മണിക്കൂര്‍ ആണെങ്കിലും , ആ ദിവസം ഭൂമിയില്‍ ആദ്യം ആരംഭിച്ച സ്ഥലം മുതല്‍ അവസാനമായി അതേ ദിവസത്തില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലം വരെയുള്ള സമയ വ്യത്യാസം 48 മണിക്കൂര്‍ ആയിരിക്കും.

അതായത് ഭൂമിയില്‍ ഉണ്ടായ പുതിയ ദിവസത്തിലേക്ക് 24മണിക്കുര്‍ കൊണ്ട് പ്രവേശിക്കുന്ന കാനഡ ഭാഗക്കാര്‍, പിന്നെ 24 മണിക്കൂര്‍ അവരുടെ നാട്ടിലും ആ ദിവസത്തിന്‌ ഉണ്ടാകുന്നു. അങ്ങിനെ 48 മണിക്കുര്‍ സംഭവിക്കുന്നു.

ഭൂമിയില്‍ ആദ്യമായി പുതിയ ദിവസത്തില്‍ പ്രവേസിക്കുന്നവര്‍ ആണ്‌ ആദ്യമായി ആരാധനകളില്‍ പ്രവേശിക്കുന്നവരും. അവര്‍ തന്നെയായിരിക്കും ആദ്യമായി ആ ദിവസത്തെ ഫജ്‍ര്‍ നമസ്കരിക്കുന്നവരും, നോമ്പ് തുടങ്ങുന്നവരും, ജുമുഅ നമസ്കരിക്കുന്നവരും. ഇതാണ്‌ സമയക്രമം. ഈ സമയക്രമം എല്ലായിപ്പോഴും പാലിക്കപ്പെടണം. ഇന്ത്യക്കാര്‍ക്ക് മുമ്പ് ആസ്റ്റ്രേലിയക്കാരും, മക്കക്കാര്‍ക്ക് മുമ്പേ ഇന്ത്യക്കാരും ജുമുഅ നമസ്കരിച്ചിരിക്കണം. എന്നാല്‍ ഈ ക്രമം തെറ്റിക്കുന്ന കാഴ്ചയാണ്‌ പെരുന്നാളിലും നോമ്പിലും കാണുന്നത്. എല്ലാവര്‍ക്കും ശേഷം ദിവസത്തില്‍ പ്രവേശിക്കേണ്ട അമേരിക്കക്കാര്‍ മക്കക്കാര്‍ക്ക് മുമ്പേ നോമ്പ് തുടങ്ങുന്നു. ഇന്ത്യക്ക് ശേഷം ജുമുഅ നമസ്കരിക്കുന്ന മക്കായില്‍ , ഇന്ത്യക്ക് മുമ്പേ പെരുന്നാള്‍ നമസ്കരിക്കുന്നു. അത് തെറ്റാണ്‌. ദിവസത്തിന്‍റെയും സമയത്തിന്‍റെയും ക്രമം തെറ്റിക്കാന്‍ പാടില്ല.


എന്താണ്‌ചന്ദ്രമാസം ?

ഏറ്റവും ലളിതമായി പറഞ്ഞാല്‍, ഭൂമിക്ക് ചുറ്റും ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാന്‍ചന്ദ്രന്‍എടുക്കുന്ന ദൈര്‍ഘ്യം . സൂര്യനെ അപേക്ഷിച്ചുള്ള പ്രദക്ഷിണ ദൈര്‍ഘ്യം 'സിനോഡിക്ക് മാസം ' എന്നും , ഒരു സ്ഥിര നക്ഷത്രത്തെ അവലംബിച്ച് ആ ദൈര്‍ഘ്യം കണക്കാക്കുമ്പോള്‍അതിനെ 'സൈഡീരിയല്‍മാസം ' എന്നും പറയുന്നു. 'സിനോഡിക് മാസമാണ്‌' നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടത്. അതിന്റെ ദൈര്‍ഘ്യം ഒരു ന്യൂമൂണ്‍(മാസപ്പിറവി - അമാവാസി) മുതല്‍അടുത്ത ന്യൂമൂണ്‍(മാസപ്പിറവി ) വരെയാണ്‌.




സാധാരണയായി പറയപ്പെടാറുണ്ട് ,മാസത്തിന്‍റെ ദൈര്‍ഘ്യം അളക്കല്‍  ചന്ദ്രന്റെ ഏത് അവസ്ഥ മുതലും സാധ്യമാണ്‌എന്ന്.

അതായത് ആദ്യ ചന്ദ്രക്കല മുതല്‍ അടുത്ത ചന്ദ്രക്കല വരെ, അല്ലെങ്കില്‍ മറ്റേതെങ്കിലും കല മുതല്‍ അടുത്ത അതേ അവസ്ഥ വരെ എന്ന്. സാമാന്യമായി പറയാമെങ്കിലും ഇത് കൃത്യത നല്‍കില്ല.

ക്‌അബയെ ത്വാവാഫ് ചെയ്യുമ്പോള്‍, അതിന്റെ തുടക്കവും ഒടുക്കവും ഹജറുല്‍ അസ്വദിന്‌ നേരെ നിന്ന് ആണ്. 





എന്നാല്‍ഓരോ പ്രദക്ഷിണത്തിലും , അതിന്റെ പകുതി വൃത്തത്തില്‍ഹജറുല്‍അസ്വദ് ദൃശ്യമായിരിക്കും, ചന്ദ്രക്കല പല വലിപ്പത്തില്‍കാണുന്നതിനോട് ഏതാണ്ട് ഉപമിക്കാവുന്ന നിലക്ക്. ഹജറുല്‍ അസ്‍വദ് കാണാന്‍ കഴിയുന്ന എവിടെ നിന്നും തുടങ്ങി, തിരിച്ച് അവിടെ തിരിച് എത്തുമ്പോഴും ഒരു വൃത്തമാകും . പക്ഷേ , പ്രദക്ഷകനെയും ഹജ്റുല്‍ അസ്വദിനെയും ബന്ധിക്കുന്ന അനേകം രേഖകള്‍അപ്രകാരം ഉണ്ടാക്കാന്‍കഴിയും. അത് കൊണ്ട് തന്നെ ഓരോ തവണയും മുന്‍പോയന്റ് എവിടെയെന്ന് കൃത്യമായി നിര്‍ണ്ണയിക്കാനുമാവില്ല. എന്നാല്‍  കഅബയുടെ കേന്ദ്രത്തില്‍നിന്നുള്ള ഒരു ബിന്ദുവില്‍നിന്ന് തുടങ്ങി ഹജറുല്‍അസ്വദിന്‍റെ കേന്ദ്രത്തിലൂടെ കടന്ന് പോകുന്ന ഒരൊറ്റ രേഖമാത്രമേ ഉണ്ടാകൂ. ആ രേഖക്ക്, നേരെ പ്രദക്ഷകന്‍ വരുമ്പോള്‍എണ്ണം കൃത്യമാകുന്നു. ഇത് തന്നെയാണ്‌ചന്ദ്രന്റെ കാര്യത്തിലും സംഭവിക്കുന്നത്. സൂര്യന്റെയും , ചന്ദ്രന്റെയും ഭൂമിയുടെയും കേന്ദ്രത്തില്‍നിന്നുള്ള സാങ്കല്‍പിക രേഖയില്‍കുടി ചന്ദ്രന്റെ കേന്ദ്രവും കടന്നു പൊകുന്ന പ്രതിഭാസമാണ്‌ സാമാന്യാമായി 'ന്യൂമൂണ്‍' അഥവാ മാസപ്പിറവി... അത് ഭൂമിയില്‍ Noon സമയത്ത് ആകുന്നു സംഭവിക്കുന്നത്.

കഅബയെ ചുറ്റുന്ന ഒരാള്‍ഹജറുല്‍ അസ്വദ് രേഖയില്‍ കൂടി നിമിഷങ്ങള്‍ കൊണ്ട് കടന്ന് പോകുന്ന പോലെ, ചന്ദ്രന്‍ അതിനെക്കാള്‍ ക്ഷണനേരം കൊണ്ട് നേര്‍രേഖ മറികടക്കും . ആ സമയത്തില്‍ സൂര്യനും ചന്ദ്രനും തമ്മിലെ കോണ്‍ അകലവും (Elongation -മനാസില്‍), visibility യും പൂജ്യം ആയിരിക്കും . തുടര്‍ന്ന് അനുനിമിഷം അത് വര്‍ദ്ദിച്ച് വരുന്നു. പൂജ്യത്തില്‍ നിന്നല്ലാതെ ഒന്നും കൃത്യമായി അളക്കാന്‍ കഴിയില്ല എന്നതിനാലാണ്‌ ശാസ്ത്രം 'ന്യൂമൂണ്‍- മാസപ്പിറവി' ഉപയോഗിക്കുന്നത്. നമ്മള്‍ കാണുന്ന ചന്ദ്രന്റെ വിസിബിലിറ്റി ഈ മാസം തുടങ്ങാനായി കണ്ട് വച്ചത് 1 % ആണെങ്കില്‍, അടുത്തമാസം അതേ 1% ല്‍ ചന്ദ്രന്‍ നമ്മുടെ ആകാശത്ത് ഉണ്ടായിരിക്കണമെന്നില്ല.

ഫുള്‍മൂണ്‍ യഥാര്‍ത്ഥത്തില്‍ ന്യൂമൂണ്‍പോലെ ക്ഷണികമാണെങ്കിലും , 98,99,100,99,98% എന്ന വളര്‍ച്ചയും ക്ഷയിക്കലും നഗ്നനേത്ര കാഴ്ചയില്‍ വ്യക്തമായിക്കൊള്ളണമെന്നില്ല. അത് കൊണ്ടാണ് ചിലപ്പോഴൊക്കെ 3 ദിവസം ഒരേ പോലെ പൌർണ്ണ്മിയാണെന്ന് തോന്നാനിടയാകുന്നത്.


ദിവസം ആരംഭിക്കുന്നത് ഇന്‍റ്ര്‍നാഷണല്‍ ഡേറ്റ് ലയിനില്‍ നിന്നാണ്‌ എന്ന് നാം മനസ്സിലാക്കി. ഇസ്ലാമിക മാസം എന്ന് പറയുന്നത് 29 അല്ലെങ്കില്‍ 30 "സോളാര്‍ ദിനങ്ങള്‍" ആകുന്നു. അതിനാല്‍ തന്നെ ഭൂമിയില്‍ ദിനാരംഭം കുറിക്കുന്ന IDL ല്‍ നിന്ന് തന്നെയായിരിക്കണം "മാസാരംഭവും" ഉണ്ടായിരിക്കേണ്ടത്. മറ്റെവിടെ നിന്ന് ആരംഭിച്ചാലും ഒരു തിയതിയുള്ള രണ്ട് ദിവസങ്ങള്‍ എന്ന കോമാളിത്തത്തിന്‌ കാരണമാകും.

IDL , ILDL എന്നിവയെ പറ്റി കൂടുതല്‍ അറിയാന്‍ വായിക്കുക.



2- മാസത്തിലെ അവസാനത്തെ ദിവസം ഏതാണ് ??

ന്യൂമൂണ്‍ അഥവാ മാസപ്പിറവി ദിവസമാണ്‌ മാസത്തിന്റെ അവസാന ദിവസം . അതായത് Zero Day.

എന്താണ്Zero Day?

ഉദാഹരണത്തിന്, ഒരു വൃത്തം എടുക്കുക. അത് 360 ഡിഗ്രി ആണെന്ന് നമുക്കറിയാം .

അതില്‍ എവിടെയാണ് 360 ഡിഗ്രിയുടെയും , പൂജ്യം ഡിഗ്രിയുടെയും സ്ഥാനം ??

1 നും 359 നും ഇടക്ക് ഒരൊറ്റ ഡിഗ്രിയേ ഉള്ളൂ . അത് 360 ആണോ , അതല്ല പൂജ്യമാണോ ??? എന്താണ് ഉത്തരം ?

പൂജ്യം എന്ന തുടക്കം 360 എന്ന അതിന്റെ അവസാന സ്ഥാനവുമാണ്.
മാസവും ചന്ദ്രന്റെ വൃത്താകൃതിയിലുള്ള സഞ്ചാരമാണ്- lunar cycle. അതിലും പൂജ്യം , അതിനു പിന്നിലുള്ളതിന്റെ പരമാവധിടെ സ്ഥാനത്ത് തന്നെയായിരിക്കും . അതായത് നിലവിലുള്ള മാസത്തിലെ അവസാന ദിവസം.

ഏതൊരു കാര്യവും അളക്കുന്നതിന് ഒരു "സീറോ" വേണം , അവിടെ നിന്നാണ് അളവ് തുടങ്ങുന്നത്.

ഉദാഹരണത്തിനായി ഒരു foot scale rulerഎടുക്കുക. അതിന്12 inch നീളമുണ്ടാകും . അതില്‍ zero യാണ് ആദ്യം , ഒന്ന് രേഖപ്പെടുത്തുക ഒന്ന് കഴിയുന്നിടത്താണ്. 12 ഇഞ്ച് കഴിഞ്ഞ് തുടങ്ങുന്ന രണ്ടാമത്തെ ഫൂട്ടിന്‍റെ "സീറോ"യും, ഒന്നാം ഫുട്ടിന്‍റെ അവസാന ഇഞ്ചും (അഥവാ 12") ഒരേ പോയന്‍റ് തന്നെയാണ്‌ . 

2 Feet ന്റെ zero point  എന്ന് പറയുന്നതും ഒന്നാമത്തെ ഫൂട്ടിന്റെ 12 ആം ഇഞ്ചും ഒരേ പോയന്റ് തന്നെയാണ്. 
അതു പോലെ പഴയ മാസത്തിലെ അവസാന ദിവസവും പുതിയ മാസത്തിലെ "സീറോ ഡെയും" ഒരേ ദിവസമായിരിക്കും. അതായത് , മാസാവസാന ദിനം എന്നത് ന്യൂമൂണ്‍ ദിവസം അഥവാ മാസപ്പിറവി ദിവസവും, അതിനടുത്ത ദിവസം പുതിയ മാസത്തിലെ ഒന്നാം തിയതിയും ആയിരിക്കും. 



മറ്റൊരു ചോദ്യം ഉന്നയിക്കപ്പെടാറ് ന്യൂമൂണ്‍ സംഭവിക്കുന്ന സമയം മുതല്‍ മാസം മാറേണ്ടതില്ലെ എന്നതാണ്.

മാസത്തിന്റെ ഘടകം ദിവസമാണ്, സമയമല്ല. ന്യൂമൂണ്‍ എന്ന പ്രതിഭാസം ഏത് "സമയത്ത്" സംഭവിക്കുന്നു എന്നതിനല്ല പ്രധാനം, മറിച്ച് ഏത് "ദിവസത്തില്‍" സംഭവിക്കുന്നു എന്നതിനാണ്‌.

ഭൂമിയില് ദിവസം ആരംഭിക്കുന്നതിന് ഒരു ക്രമം ഉണ്ട്. വെള്ളിയാഴ്ച ദിവസത്തെ ഉദാഹരണമായെടുത്താല് അത് എളുപ്പം മനസ്സിലാക്കാം . ഭൂമിയില് ആദ്യം ജുമുഅ നമസ്കരിക്കുന്നവര് ന്യൂസിലാന്റിനടുത്ത പ്രദേശക്കാര് ആണ്, ശേഷം പടിഞ്ഞാറുള്ളവര് ജുമുഅ നമസ്കരിച്ച് കൊണ്ടിക്കും . ആദ്യം ജുമുഅ നമസ്കരിച്ചവര്ക്ക് 9 മണിക്കൂര്കഴിഞ്ഞ് മക്കയില് നമസ്കരിക്കുന്നു, ശേഷം 15 മണിക്കൂര്കൊണ്ട് ഭൂമിയിലെ ജുമുഅ അവസാനിക്കുന്നു. ഭൂമിയില്ആദ്യം ജുമുഅ നമസ്കരിക്കുന്നവരുടെ അപ്പുറമുള്ളവര് ആ സമയം വ്യാഴാഴ്ച ളുഹറില് ആയിരിക്കും .

മാസം ദിവസങ്ങള് ചേര്ന്നതാണ്. ദിവസം ആരംഭിക്കുന്നിടത്ത് തന്നെയേ മാസവും ആരംഭിക്കാനാവൂ. കാരണം അവിടെയാണ് ഭൂമിയിലെ  തിയതിയും ദിവസവും മാറുന്നത്. അവിടെയല്ലാതെ മറ്റെവിടെ നിന്ന് മാസം ആരംഭിച്ചാലും , തിയതിയേ മാറൂ , ദിവസം മാറില്ല. അതായത് റമളാന്1 എന്ന ഒരു തിയതി , രണ്ട് ദിവസങ്ങൾക്ക് ഉണ്ടായിത്തീരും. ഒരു തിയതിയുള്ള രണ്ട് ദിവസം അസംഭവ്യവും , അപ്രായോഗികവുമാണ്.

അതു കൊണ്ട് ന്യൂമൂണ്സംഭവിക്കുന്ന സമയം മുതല് അല്ല മാസം മാറുന്നത് , അതിനടുത്ത ദിവസം മുതലാണ്.

3 - എന്താണ് മാസപ്പിറവി ? അത് പ്രപഞ്ചത്തിൽ സംഭവിക്കുന്നതിന്റെ അടയാളം എന്ത് ??

സൂര്യനും ഭൂമിക്കും ഇടയിലായി, അവയുടെ കേന്ദ്രത്തിലൂടെയുള്ള ഒരേ സാങ്കൽപിക രേഖയിയെ ചന്ദ്ര കേന്ദ്രം മറികടക്കുന്നതാണ് മാസപ്പിറവി. അത് സംഭവിക്കുന്നതോടെ ചന്ദ്രക്കലയുടെ "കൊമ്പ് " എന്ന് കാഴ്ചയിൽ തോന്നുന്ന ഭാഗം എതിർ വശത്തെക്ക് ആകുന്നു. അത് വരെ സൂര്യനോട് അടുക്കുന്നു എന്ന് നമുക്ക് കാഴ്ചയിൽ തോന്നിയിരുന്ന ചന്ദ്രൻ പിന്നീട് അകലാൻ തുടങ്ങുന്നു. സൂര്യനു മുന്നിലായിരുന്ന ചന്ദ്രൻ പിന്നിലാകുന്നു. സൂര്യന് മുമ്പ് ഉദിച്ച ചന്ദ്രൻ , സൂര്യന് ശേഷം ഉദിക്കുന്നു. സൂര്യന് മുമ്പ് അസ്തമിച്ച ചന്ദ്രൻ , സൂര്യാസ്തമയത്തിന് ശേഷം അസ്തമിക്കുന്നു.

ന്യൂമൂണ്‍= മാസപ്പിറവി.

ന്യൂമൂണ്‍= മാസപ്പിറവി സംഭവിച്ചാല്‍പിന്നെ എന്ത് വേണം ??

അടുത്ത നോമ്പ് ആരംഭിക്കുന്ന സമയം മുതല്‍നോമ്പ് തുടങ്ങണം. ഇനി പെരുന്നാള്‍ആണെങ്കില്‍, പെരുന്നാള്‍ നിസ്കരിക്കേണ്ട സമയമാകുമ്പോള്‍ അത് ചെയ്യുക.

ഇനി ന്യൂമൂൺ എപ്പൊഴാണെന്ന്  ഇത് വായിക്കുന്നവർക്ക്  
നന്നായി അറിയാമല്ലൊ




Related posts:

ന്യൂമൂണും , ഹിലാലും ,മാസം മുന്‍കടക്കലും...ചില വസ്തുതകള്‍.




No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.