ഇസ്‍ലാമിക കലണ്ടര്‍ : ആരാണ് "പുത്തന്‍ വാദികള്‍ " ???
ഇസ്‍ലാമിക ലോകത്ത് കേട്ട് കേള്‍വിയില്ലാത്ത, Astronomical Newmoon, IDL, Greenwich Mean Time മുതലായ പുത്തന്‍ വാദങ്ങള്‍ ഇസ്ലാമിക കലണ്ടറില്‍ മാനദണ്ഡമാക്കുകയാണ് "ഹിജ്‍റ കമ്മറ്റി" എന്ന് വിമര്‍ശിക്കപ്പെടുന്നു.Astronomical new moon,UT ,IDL ഇവയൊന്നുമില്ലാതെ ഇസ്ലാമിക കലണ്ടര്‍ ഉണ്ടാക്കാന്‍ കഴിയില്ല. കാരണം ഇവയൊക്കെ യഥാര്‍ത്ഥ്യങ്ങളാണ്. കണ്ണടച്ചത് കൊണ്ട് ഇരുട്ടാകില്ല. അതിനാല്‍ തന്നെ ശാസ്ത്രീയവും , പ്രകൃതിയോട് ഇണങ്ങുന്നതുമായ കലണ്ടര്‍ ഉണ്ടാക്കുന്നവരൊക്കെ ഒരേ കാര്യത്തില്‍ യോജിക്കുന്നു.
അസ്ട്രോണമിയില്‍ സിനോഡിക് ചന്ദ്രമാസം കണക്കാക്കാന്‍ ഒരു മാനദണ്ഡമേയുള്ളൂ , അത് Conjunction ആണ്. മറ്റൊരു രീതിയും കൃത്യമായ മാസനിര്‍ണ്ണയം സാധ്യമാക്കില്ല. ഇത് ദിവസത്തിന്‍റെ ദൈര്‍ഘ്യം കണക്കാക്കാന്‍ നട്ടുച്ചയെ അടിസ്ഥാനമാക്കും പോലെയാണ്. ദിവസത്തിന്‍റെ ദൈര്‍ഘ്യം Noon to Noon മാത്രമേ ശാസ്ത്രീയമായി; കൃത്യമായി, അളക്കാന്‍ കഴിയൂ. ഇത് പോലെ ചന്ദ്രമാസം കൃത്യമായി അളക്കാന്‍ കഴിയുന്നു, സൂര്യനും ചന്ദ്രനും നട്ടുച്ചക്ക് (Noon) ഭൂമിയുമായി നേര്‍രേഖയില്‍ വരുന്ന സമയത്ത്. അതാണ് Conjunction. ചില സന്ദര്‍ഭങ്ങളില്‍ ആ ക്രമീകരണം, ചന്ദ്രന്‍, സൂര്യനെ ഭൂമിയില്‍ നിന്ന് മറക്കപ്പെടുന്ന രീതിയില്‍ ആയിരിക്കും. ആ അവസരത്തെ സൂര്യഗ്രഹണം Solar Eclipse എന്ന് വിളിക്കപ്പെടുന്നു.
ഇത് ശാസ്ത്രമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങളെയും ശാസ്ത്രീയ സത്യങ്ങളെയും മുന്‍നിറുത്തി വിഷയം പഠിക്കുന്നവര്‍ക്ക് ഇതല്ലാതെ മറ്റൊരു ഉത്തരവും ഉണ്ടാവുകയില്ല. അത് കൊണ്ടാണ് ഈ വിഷയം ശാസ്ത്രീയമായി സമീപിച്ചവരൊക്കെ ഒരേ ഉത്തരത്തില്‍ ഒന്നിച്ചത്.
സൌദി അറേബ്യയുടെ ഔദ്യോഗിക കലണ്ടര്‍ ആയ “ഉമ്മുല്‍ ഖുറ കലണ്ടര്‍ “ തയ്യാറാക്കാന്‍ 1999 വരെ സ്വീകരിച്ചിരുന്നത് ഇതേ ശാസ്ത്രീയ തത്വങ്ങള്‍ തന്നെയായിരുന്നു. ഹിജ്‍റ കമ്മറ്റി പ്രചരിപ്പിക്കുന്നതും; ഉമ്മുല്‍ ഖുറ കലണ്ടറില്‍ പ്രയോഗവല്‍ക്കരിച്ചതും ഒരേ ശാസ്ത്രീയ സത്യങ്ങളാണ്. ഇത് ഹിജ്‍റ കമ്മറ്റിയുടെ വക പുത്തന്‍ വാദമല്ല. 1999 വരെ നടന്ന് വന്നിരുന്ന ഒരു വസ്തുതയാണിത്.
ഉമ്മുല്‍ ഖുറ കലണ്ടറിന്‍റെ അടിത്തറ എന്തായിരുന്നുവെന്ന് കാണുക..
The Astronomical Rules Governing the Umm al-Qura Calendar
.... until the end of 1419 AH (16 April 1999) the following rule was used:
When the astronomical new moon occurs less than 3 hours after Saudi midnight (equivalent with 0h UT or Greenwich midnight) the lunar month begins at the previous sunset – otherwise at the sunset following that.
http://www.staff.science.uu.nl/~gent0113/islam/ummalqura.htm
മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇപ്രകാരം
" It is adopted in Umm-ul-Qura Calendar that if the Moon's age at Sunset is 12 hours or more after the New Moon then the PREVIOUS day is the first day of the Islamic month, since the Islamic day starts at Sunset, and the night is before the daylight, as well as the time of fasting is in the civil daylight. "
http://www.icoproject.org/sau.html?&l=en
ഒന്നു കൂടി ലളിതമായി പറഞ്ഞാല്‍ ,
4.11 Question: What is the basis of "Saudi Ummul-Qura (Calendar)"?
Answer: Before 1420AH the UmmUlQura Calendar was based on the dark invisible astronomical new moon. More precisely it was based on the criterion, that if the moon is born any time (Greenwich time not Makkah time) on a Gregorian date, then the next day was the first day of the month..........
http://www.moonsighting.com/faq_ms.html
1999 വരെ സ്വീകരിച്ചിരുന്ന ഉമ്മുല്‍ ഖുറ കലണ്ടറിന്‍റെ ഗണനാരീതി ഇപ്രകാരം സംഗ്രഹിക്കാം:
ഭൂമിയില്‍ Conjunction (Astronomical New moon) സംഭവിക്കുന്നതിന്‍റെ അടുത്ത ദിവസം മഗ്‍രിബിന് Moonage 12 മണിക്കൂറോ, അതിലധികമോ ഉണ്ടാകുകയാണെങ്കില്‍ തലേ ദിവസം മാസത്തിലെ ആദ്യ ദിനമായി സ്വീകരിക്കുന്നു. അതായത് ഒരു ഞായറാഴ്ച Conjunction നടന്നാല്‍ , തിങ്കളാഴ്ച്ച മഗ്‍രിബിനു എത്രയായിരിക്കും Moonage എന്ന് കണക്കാക്കുന്നു. അത് 12 മണിക്കൂറോ, അതിലധികമോ ആയിരിക്കുമെങ്കില്‍ അതേ തിങ്കളാഴ്ച പുതുമാസത്തിലെ തിയതി ഒന്ന്. Moonage 12 മണിക്കൂറില്‍ താഴെ ആണെങ്കില്‍ അടുത്ത ദിവസമായ ചൊവ്വാഴ്ച പുതു മാസം ഒന്ന്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സൌദിയില്‍ പുലര്‍ച്ചെ 3 മണിക്ക് മുമ്പായി (= UT 00:00 Hr) Astronomical New moon നടന്നാല്‍ , ആ ദിവസം മുതല്‍ പുതുമാസം. അതിന് ശേഷമെങ്കില്‍ മാസാരംഭം അതിന് അടുത്ത ദിവസം.
When the astronomical new moon occurs less than 3 hours after Saudi midnight (equivalent with 0h UT or Greenwich midnight) the lunar month begins at the previous sunset – otherwise at the sunset following that.
ഹിജ്‍റ കമ്മറ്റിയുടെ മാതൃക ജൂതകലണ്ടര്‍ അല്ല, തിരുത്തപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന ഉമ്മുല്‍ ഖുറ കലണ്ടര്‍ തന്നെയാണ്.
1999 വരെ സൌദി അറേബ്യ; അവരുടെ ഉമ്മുല്‍ ഖുറ കലണ്ടര്‍ തയ്യാറാക്കാന്‍ സ്വീകരിച്ചിരുന്ന "കൃത്യമായ, പ്രകൃതിയോട് - ചന്ദ്രക്കലകളോട് - യോജിക്കുന്ന " Scientific Lunar Calendar തന്നെയാണ് ഹിജ്‍റ കമ്മറ്റി പറയുന്നതും. പിന്നീട് കണ്ണു കൊണ്ട് തന്നെ മാസം കാണണം എന്ന ‘ബഹുജന പിന്തുണയുള്ള വികാരത്തിന്’ "വിചാര"ത്തേക്കാള്‍ പ്രാധാന്യം നൽകി, ആ സമ്മര്‍ദ്ദത്താല്‍ ഉമ്മുല്‍ ഖുറ കലണ്ടര്‍ മാനദണ്ഡം മാറ്റപ്പെടുകയുണ്ടായി.
ഹിജ്‍റ കമ്മറ്റി പറയുന്നത് "പുത്തന്‍ വാദമല്ല", വിമര്‍ശകരാണ് പുത്തന്‍ വാദം പറഞ്ഞ് 1999 ല്‍ കലണ്ടര്‍ തത്വം മാറ്റിയത്.
ഹിജ്റി കമ്മറ്റി നിലകൊള്ളുന്നതും, ഉമ്മുല്‍ ഖുറ കലണ്ടറിന്‍റെ പഴയ മാനദണ്ഡ പ്രകാരവും അമാവാസി അഥവാ Conjunction ദിവസം പഴയ മാസത്തിലെ "അവസാന ദിവസം" ആണ്. അതിനടുത്ത ദിവസമാണ് പുതുമാസത്തിലെ ആദ്യദിനം. ചിലര്‍ തെറ്റിദ്ധരിച്ചത് പോലെ, അമാവാസി ദിനമല്ല പുതുമാസത്തിലെ ആദ്യ ദിനം. ചന്ദ്രന്‍റെ ദൃശ്യമായ വളരുകയും ക്ഷയിക്കുകയും ചെയ്യുന്ന കലകള്‍ക്ക് ശേഷം ഒരു നാള്‍ അത് ഭൂമിയില്‍ നിന്ന് തീര്‍ത്തും അപ്രത്യക്ഷമാകും, അന്ന് കറുത്തവാവ്, അതാണ് Lunar Cycle ന്‍റെ അവസാനം. മാസത്തിന്‍റെ അവസാന ഭാഗത്തില്‍ കിഴക്ക് Waning Crescent ആയിരുന്ന ചന്ദ്രക്കല അമാവാസിയില്‍ അപ്രത്യക്ഷമാകുകയും, അതിനടുത്ത ദിവസം Waxing Crescent ആയി പടിഞ്ഞാറ് പ്രത്യക്ഷപ്പെടുകയും ചെയ്യും. ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ദിവസം മാസത്തിലെ അവസാന ദിവസവും, അതിനടുത്ത Waxing Crescent ദൃശ്യമാകുന്ന ദിനം മാസത്തിലെ ആദ്യ ദിനവുമാണ്. മാസത്തിലെ ആദ്യദിനം അസ്തമയത്തില്‍ കാണുന്ന ചന്ദ്രക്കല കണ്ട് മാസം തുടങ്ങുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഒരു ദിവസം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
GMT സമയവും ലണ്ടന്‍ സമയവും ഒന്നല്ല. Winter സീസണില്‍ ലണ്ടണ്‍ ഉള്‍പ്പെടെയുള്ള UK മുഴുവനും, GMT സമയമാണ് സ്വീകരിക്കുന്നത്. എന്നാല്‍ Summer സീസണില്‍ British Summer Time ആണ് സ്വീകരിക്കുന്നത്, അതാകട്ടെ GMT യേക്കാള്‍ ഒരു മണിക്കൂര്‍ മുമ്പായിരിക്കും. ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുന്നതിനാല്‍ GMT ക്ക് പകരം UTC ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. രണ്ടും സമയത്തില്‍ ഒന്ന് തന്നെ.
ഹിജ്‍റ കമ്മറ്റിയെ പറ്റി മറ്റൊരു ആക്ഷേപം ഉള്ളത്, 'സൌദിയിലെ പ്പോലെ ചെയ്യണം" എന്ന് ആഹ്വാനം ചെയ്തു രംഗത്ത് വന്നു, ഇപ്പോള്‍ സൌദിയോടും യോജിക്കുന്നില്ല എന്ന്. അത് ശരിയാണ്, കാരണം ഉമ്മുല്‍ ഖുറ കലണ്ടര്‍ സയന്‍റിഫിക് ആയി നിലനിന്നിരുന്ന കാലത്ത്, അത് തന്നെ മറ്റുള്ളവരും സ്വീകാരിച്ചാല്‍ മതിയായിരുന്നു. അതു കൊണ്ട് ഹിജ്‍റ കമ്മറ്റി അത് പ്രചരിപ്പിച്ചു. പക്ഷേ, ആ കലണ്ടറിന്‍റെ തത്വം മാറ്റപ്പെട്ടപ്പോൾ , സ്വാഭാവികമായും അത് കൈയൊഴിക്കേണ്ടി വന്നു.
1999 വരെ ഉമ്മുല്‍ ഖുറ സ്വീകരിച്ചിരുന്ന "കൃത്യമായ" കാലഗണന രീതി പുനഃസ്ഥപിക്കണം, അത് തന്നെ "ചുമരുകള്‍ അലങ്കരിക്കാന്‍ തൂക്കാതെ അഘോഷങ്ങളിലും " സ്വീകരിക്കണം എന്നതാണ് ഹിജ്‍റ കമ്മറ്റി പറയുന്നതിന്‍റെ രത്നച്ചുരുക്കം. കലണ്ടറില്‍ തിയതിഅച്ചടിച്ച് മാസമുറപ്പിക്കാന്‍ പിന്നെയും “മാനത്ത് നോക്കുന്നത്” കൈയില്‍ വാച്ച് കെട്ടി, സമയമറിയാന്‍ ആകാശത്തേക്ക് നോക്കും പോലെ വിഡ്ഡിത്വമാണ്.
വീണ്ടും ആവര്‍ത്തിക്കട്ടേ, ഇത് പുത്തന്‍ വാദമല്ല.
വേറൊരു വിഷയം ചോദിക്കപ്പെടാറുണ്ട്. മക്കയില്‍ 3 മണിക്കല്ല ഫജ്‍റ് നമസ്കാരം, അതിനാല്‍ 3 മണിക്ക് ശേഷം ഭൂമിയില്‍ Conjunction നടന്നാല്‍ എന്തു കൊണ്ട് പുതുമാസാരംഭ ദിവസത്തില്‍ മാറ്റം വരുന്നു ??
താഴെ കൊടുത്തിരിക്കുന്നചിത്രം ശ്രദ്ധിക്കുക
IDL ന്‍റെ ഇരു വശങ്ങളില്‍ നട്ടുച്ചയുള്ള സമയത്തിന്‍റെ ചിത്രീകരണമാണിത്. IDL ന്‍റെ ഒരു വശം വ്യാഴാഴ്ച നട്ടുച്ചയും മറുവശം വെള്ളിയാഴ്ച നട്ടുച്ചയും ആണ് ചിത്രത്തില്‍ .
ചിത്രത്തില്‍ 1 എന്ന് കാണിച്ചിരിക്കുന്ന ഭാഗത്ത് പ്രാദേശിക സമയം 11:55 Noon ന് (23:55 UTC) Conjunction നടക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ മക്കയിലെ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 02:55. 10 മിനുട്ട് ശേഷം IDL ന്‍റെ മറുഭാഗത്ത് പ്രാദേശിക സമയം 12:05 ന് (00:05 UTC) Conjunction നടക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക, അപ്പോള്‍ മക്കയില്‍ വെള്ളി പുലര്‍ച്ചെ 03:05. Conjunction നടന്ന IDL ലെ ആ സ്ഥലത്ത് ആ സമയം വെള്ളിയാഴ്ച നട്ടുച്ചയാണ്. അതായത് അവിടെ ഭൂമിയിലെ ആദ്യ ജുമുഅ ആരംഭിക്കുന്നു. മക്കയില്‍ 3 മണി പുലര്‍ച്ചക്ക് മുമ്പ് ഭൂമിയില്‍ ജുമുഅ തുടങ്ങിയിട്ടില്ല, പഴയ ദിവസത്തിലാണ് – വ്യാഴാഴ്ചയിലാണ്. എന്നാല്‍ 3മണിക്ക് ശേഷം IDL ല്‍ ആദ്യ ജുമുഅ നടക്കുന്നു. അതിനാല്‍ മക്കയിലെ 3 മണിവരെയുള്ള Conjunction ഈ ഉദാഹരണത്തിലെ പ്പോലെ വ്യാഴാഴ്ച്ച ദിവസത്തെയും ,വെള്ളി പുതുമാസത്തിലെ ആദ്യദിനവുമാകുന്നു. എന്നാല്‍ 3 മണിക്ക് ശേഷം സംഭവിക്കുന്നത് വെള്ളിയാഴ്ച ദിവസത്തിലെ പ്രാരംഭത്തിലുള്ള Conjunction ആയി കണക്കാക്കപ്പെടുകയും സ്വാഭാവികമായും ശനിയാഴ്ച പുതുമാസത്തിലെ ആദ്യ ദിനം ആകുകയും ചെയ്യുന്നു.
UT / GMT എന്നൊക്കെ ഹിജ്‍റ കമ്മറ്റിയുടെ കലണ്ടറില്‍ കാണുമ്പോള്‍ അലര്‍ജി തോന്നുന്നവര്‍ , അത് തന്നെ ഉമ്മുല്‍ഖുറയുടെ കലണ്ടറില്‍ ഉണ്ടായിരുന്നതിനെ പറ്റി എന്തു പറയുന്നു?? സൌകര്യപൂര്‍വ്വം 'വെള്ളക്കാര്‍ ' മാറ്റി വരച്ചിരുന്ന 'വരകളുടെ' (IDL) ഖുര്‍ആനിലെ തെളിവ് വിമര്‍ശകര്‍ അന്ന് അന്വേഷിച്ചിരുന്നുവോ ????
Astronomical new moon, എന്ന ജൂതരീതിയെന്ന് ആക്ഷേപിക്കപ്പെടുന്ന തത്വം , ആരാണ് മുസ്ലിം ലോകത്ത് നടപ്പാക്കിയിരുന്നത് എന്നും വ്യക്തമല്ലേ.
1999 വരെ ജീവിച്ച സൌദി പണ്ഡിത- പാമരരെ സംബന്ധിച്ച് എന്താണ് വിമര്‍ശകരുടെ നിലപാട് ??? 'സ്റ്റാര്‍ട്ടിങ്ങ് പോയന്‍റ്' തെറ്റിയ വണ്ടിയിലായിരുന്നോ അവരും സഞ്ചരിച്ചിരുന്നത്?? "മാസം മുന്തിക്കുക" എന്ന "നസീഅ" അവരും ചെയ്തിരുന്നോ ??
ഹിജ്‍റ കമ്മറ്റിയോടുള്ള വിമര്‍ശനങ്ങളുടെ രൂപം കാണുക.
ലേഖകന്‍ അന്വേഷിക്കുന്നു, ഇങ്ങനെ ഒരു നിയമം "ഹിജ്‍റ കമ്മറ്റി'ക്കാര്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന്.
അത് മറ്റെങ്ങും നിന്നല്ല; സൌദി അറേബ്യയുടെ ഔദ്യേഗിക കലണ്ടര്‍ ആയ 'ഉമ്മുല്‍ ഖുറ കലണ്ടറിന്‍റെ" 1413 H (1999 AD) വരെ ഉണ്ടായിരുന്ന മാനദണ്ഡത്തില്‍ നിന്ന് തന്നെ. മേലെ അതിന്‍റെ കാരണം വിശദീകരിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ ചക്രവാളത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ച് ഉള്‍ക്കൊള്ളാനാകാതെ ഇങ്ങനെ ആശ്ചര്യപ്പെടുന്നവരോട്, ഉണര്‍ത്താനുള്ളത്. ഇക്കാര്യം മാണിക്‍ഫാന്‍ മദ്‍ഹബ് അല്ല , ഉമ്മുല്‍ ഖുറ തത്വമാണ് എന്നാണ്. കേരളത്തിന്‍റെ ചക്രവാളത്തിനപ്പുറം ചിന്തിക്കാന്‍ കഴിയുന്ന ഒരു കാലത്ത് വിമര്‍ശകര്‍ക്ക് അത് ബോധ്യപ്പെടുക തന്നെ ചെയ്യും.
ഇത്തരം മുന്‍ കടക്കല്‍ ചോദ്യങ്ങള്‍ ഉമ്മുല്‍ ഖുറ കലണ്ടര്‍ കാരോടും ചോദിച്ചിരുന്നുവോ? അല്ല ഈ മുന്‍കടക്കല്‍ "നസീഅ" ഹിജ്‍റ കമ്മറ്റിക്ക് മാത്രമോ ??
കണ്ണു കൊണ്ട് "കണ്ട് മാസം തുടങ്ങുന്നവര്‍ക്കല്ലാതെ" ലോകത്ത് ഒരാള്‍ക്കും, ഒരു തിയതിയുള്ള മൂന്ന് ദിവസവും, മൂന്ന് തിയതിയുള്ള ഒരു ദിവസവും എന്ന "അത്ഭുതത്തില്‍ " വിശ്വസിക്കാന്‍ കഴിയില്ല. ദിവസവും തിയതിയും അനുസ്യൂതം തുടരുന്ന പ്രതിഭാസമാണ്. അതുകൊണ്ട് തന്നെ അത് നിരന്തരം തുടരണം. ഭൂമിയില്‍ ആദ്യം ദിവസം ആരംഭിക്കുന്നവര്‍ തന്നെ , ആദ്യം പുതു മാസത്തിലേക്ക് കടക്കണം.അതാണ് ക്രമം. കാരണം ദിവസങ്ങള്‍ ചേര്‍ന്നതാണ് മാസം.( 100 പൈസയെ ഒരു രൂപ എന്ന് വിളിക്കും പോലെ. അതായത് രൂപ, പൈസ തന്നെയാണ്.) ആ ക്രമം പാലിക്കണമെങ്കില്‍ അമാവാസിക്ക് അടുത്ത ദിവസം പുതുമാസം ആരംഭിക്കപ്പെടണം. അവിടെ പ്രാദേശിക സമയമല്ല പ്രധാനം. അമാവാസി സംഭവിച്ച ദിവസമാണ്. ആ ദിവസം മാസത്തിന്‍റെ അവസാനം, അതിനടുത്തത് പുതുമാസത്തിന്‍റെ പ്രാരംഭ ദിനം. അതു കൊണ്ടാണ് ശാസ്ത്രീയമായി, പ്രാദേശിക ചക്രവാളത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവരൊക്കെ ഒരേ വീക്ഷണത്തില്‍ എത്തുന്നത്. ആ ചിന്തയിലേക്ക് ഉയരാന്‍ കഴിയാത്തവര്‍ , ഇന്നും "ഒരു തിയതിയുള്ള മൂന്ന് ദിവസവും, മൂന്ന് തിയതിയുള്ള ഒരു ദിവസവും" ന്യായീകരിച്ച് കാലം കഴിക്കുന്നു. അവര്‍ "രാജാവ് നഗ്നനാണെന്ന് പറഞ്ഞ കൊച്ച്കുട്ടിയുടെ" പോലും വിവേകമില്ലാതെ; തങ്ങള്‍ എത്തിപ്പെട്ട വിഡ്ഡിത്വത്തിലെ "യുക്തി" കണ്ടെത്താനുള്ള പാഴ്‍വേലയില്‍ മുഴുകയും ചെയ്യുന്നു. അധ്വാനം മുഴുവന്‍ ഇസ്ലാമിന് ഒരു "കലണ്ടര്‍ " അപ്രായോഗികമാണെന്നതിന് തെളിവുണ്ടാക്കാനാണല്ലോ!! അത് തുടരട്ടെ !!.
Astronomical New moon നെ വിമര്‍ശിച്ച്, ശേഷം ജൂത കലണ്ടറിലേക്ക് മുസ്ലിംകളെ തെളിക്കുകയാണ് ഹിജ്‍റ കമ്മറ്റി എന്നത്രെ ആക്ഷേപം.
കണ്ണ് കൊണ്ട് കണ്ടിട്ടെ മാസം തുടങ്ങാവൂ എന്ന് പറയുന്നവരാണ്, യഥാര്‍ത്ഥത്തില്‍ ജൂത രീതി പ്രാവര്‍ത്തികമാക്കുന്നത്. ജൂതരുടെ മാസനിര്‍ണ്ണയ രീതിയെ പറ്റി താഴെ വായിക്കുക. അത് വിശദീകരിക്കുന്ന വീഡിയോയും.
http://www.youtube.com/watch_popup?v=46QlpDXyHYk&vq=medium
http://www.youtube.com/watch?v=46QlpDXyHYk
Jewish calendar
http://www.mechon-mamre.org/jewfaq/calendar.htm
The Jewish calendar is primarily lunar, with each month beginning on the new moon, when the first sliver of moon becomes visible after the dark of the moon. In ancient times, the new months used to be determined by observation. When people observed the new moon, they would notify the Sanhedrin. When the Sanhedrin heard testimony from two independent, reliable eyewitnesses that the new moon occurred on a certain date, they would declare the rosh chodesh (first of the month) and send out messengers to tell people when the month began.
-----------------------
http://www.jewfaq.org/chodesh.htm
Judaism 101
Rosh Chodesh
Level: Basic
Significance: The beginning of a new month
Observances: Additions to liturgy and Torah readings
The holiday is publically announced on the Shabbat before it occurs
In Hebrew, Rosh Chodesh means, literally, "head of the month" or "first of the month." Rosh Chodesh is the first day of any new month. If a month is 30 days long, then the 30th day is treated as part of the Rosh Chodesh for the next month, and the Rosh Chodesh for next month extends for two days (the 30th of the earlier month and the 1st of the later month).
In ancient times, Rosh Chodesh was a significant festival day. At that time, the new months were determined by observation. Each month began when the first sliver of moon became visible after the dark of the moon. Observers would watch the sky at night for any sign of the moon. If they saw the moon, they would report their sightings to the Sanhedrin, which would interrogate them to make sure that they were not mistaken. Where in the sky did the moon appear? Which direction was it pointing? If two independent, reliable eyewitnesses confirmed that the new moon had appeared and described it consistently, the Sanhedrin would declare the new month and send out messengers to tell people when the month began.
The day after the moon appeared was a festival, announced with the sounding of the shofar, commemorated with solemn convocations, family festivities and special sacrifices. The importance of this holiday in ancient times should not be underestimated. The entire calendar was dependent upon these declarations; without the declarations, there would be no way of knowing when holidays were supposed to occur.......
-------------------------------------------------
('Sanhedrin' means 'The supreme judicial and ecclesiastical council of ancient Jerusalem')
ജൂതരില്‍ നിന്ന് ഭിന്നമായ രീതികള്‍ സ്വീകരിച്ചിരുന്ന പ്രവാചകന്‍, മാസാരംഭത്തിന് മാത്രം അവരുടെ രീതി തന്നെ തുടരാന്‍ കാരണമെന്തായിരുന്നു എന്നും വിമര്‍ശകര്‍ വിശദീകരിക്കുക.
ഇസ്ലാമിക കലണ്ടര്‍ ചര്‍ച്ചയില്‍ ചിലര്‍ പറയാറുണ്ട്, കലണ്ടര്‍ Astronomical new moon കണക്ക് കൊണ്ട് മാത്രമേ ഉണ്ടാക്കാനാവൂ, അത് സ്വീകരിക്കുകയുമാകാം, എന്നാല്‍ നോമ്പും പെരുന്നാളും, അത് ഹിലാല്‍ കണ്ടിട്ട് തന്നെ വേണം എന്ന്. അവരോട് ചോദിക്കാനുള്ളത്
1- നോമ്പും പെരുന്നാളും ഹിലാല്‍ സ്റ്റാര്‍ട്ടിങ്ങ് പോയന്‍റ് പ്രകാരവും, വര്‍ഷത്തിലെ ശിഷ്ട ദിനങ്ങള്‍ Astronomical new moon കണക്ക് സ്വീകരിച്ച് 'ജാവീഷ്' കലണ്ടര്‍ പ്രകാരവും ചെയ്യാം എന്നല്ലേ നിങ്ങള്‍ പറയുന്നതിനര്‍ത്ഥം ?? Astronomical new moon കണക്ക് സ്വീകരിക്കുന്നത് 'ജാവീഷ്' കലണ്ടര്‍ ആണെന്നാണല്ലോ വിമര്‍ശകര്‍ തന്നെ ആക്ഷേപിക്കുന്നത്?
2-നമസ്കാരത്തിന്‍റെ നിര്‍ബന്ധ മുന്നുപാധിയാണ് 'വുളു'. നോമ്പിനും പെരുന്നാളിനും ഹിലാല്‍ , പിന്നെ Astronomical new moon കണക്ക് എന്ന് പറയുമ്പോള്‍ , അത് കൊണ്ട് വരിക നോമ്പിനും പെരുന്നാളിനും നമസ്കരിക്കാന്‍ 'വുളു' വേണം പിന്നെ വേണ്ട എന്ന് പറയും പോലെയല്ലേ ??
3- നബി(സ) ഇതര വര്‍ഷത്തിലെ ശിഷ്ട ദിനങ്ങള്‍ Moonset Lag നോക്കിയാണ് കണക്കാക്കിയിരുന്നത് എന്നതിന് തെളിവെന്ത് ??
4-നബി(സ) Religious Moonsighting and Civil Moonsighting എന്ന് രണ്ട് തരം കാലഗണന നടത്തിയിരുന്നതായി എന്തുണ്ട് തെളിവ്?
ഈ വാദക്കാരോട് പറയാനുള്ളത്, ഹദീസിലെ "അക്ഷരങ്ങള്‍ " പാലിക്കുന്നതിനായി "ഞങ്ങള്‍ എഴുതുകയില്ല,കണക്ക് കൂട്ടുകയില്ല" എന്ന സുന്നത്തും ഹയാത്താക്കണമെന്നാണ്.
വൈരുദ്ധ്യമെന്ന് പറയട്ടെ വിമര്‍ശകരൊക്കെ നന്നായി എഴുതുന്നവരും, അവരുടെ തലമുറയാകട്ടെ ഉന്നത വിദ്യഭ്യാസം നേടിയവരുമാണ് . വിമര്‍ശകര്‍ തന്നെ ഉന്നയിക്കുന്ന "അക്ഷരങ്ങളില്‍ സുന്നത്ത് പാലിക്കുന്ന" വാദം അവര്‍ തന്നെ പുലര്‍ത്തി മാതൃക കാണിക്കണമെന്നാണ് നമുക്ക് അപേക്ഷിക്കാനുള്ളത്.
Related Links:
ജൂതന്മാരുടെ കലണ്ടറുമായി യോജിച്ച് പോകുന്നത് ആരുടെ മാസനിര്‍ണ്ണയരീതിയാണ്?
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.