Saturday, November 17, 2012

മാസമാറ്റം - കാഴ്ച കണ്ണു കൊണ്ടും ; ബുദ്ധികൊണ്ടും....

മാസമാറ്റം - കാഴ്ച കണ്ണു കൊണ്ടും ; ബുദ്ധികൊണ്ടും......

മാസ നിര്‍ണ്ണയത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ പുരോഗമനം അവകാശപ്പെടുന്നവര്‍ പറയാറുള്ളത് "കാഴ്ചയുടെ കണക്ക് " സ്വീകരിച്ചാല്‍ മതി എന്നത്രെ. അതായത് "കണ്ണു കൊണ്ട് കാണണം എന്ന് ശഠിക്കുന്നതിനേക്കാള്‍ ചന്ദ്ര സാന്നിദ്ധ്യം ചക്രവാളത്തില്‍ ഉറപ്പാക്കിയാല്‍ മതി. അതായത് നബി (സ) മാസം കണ്ണുകൊണ്ട് തന്നെയാണ്‌ ആരംഭിച്ചിരുന്നത് എന്നകാര്യത്തില്‍ ഇരു പക്ഷവും ഏകാഭിപ്രായത്തിലുമാണ്‌.

ആ വാദം എത്രത്തോളം അവര്‍ തന്നെ സമ്മതിക്കുന്ന പ്രാവാചകചര്യയോട് യോജിക്കുന്നു എന്ന് പരിശോധിക്കാം ..

ഇക്കാലത്ത്, ഒരു റമദാന്‍ 29 ശനിയാഴ്ച മക്കയില്‍ സൂര്യന്‍ അസ്തമിച്ച് 5 മിനുട്ട് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നു എന്ന് കരുതുക. അപ്പോള്‍ "ബുദ്ധിയില്‍ ചന്ദ്രക്കല കാണുന്നവര്‍ക്ക് " ചക്രവാളത്തില്‍ ചന്ദ്രന്‍ ഉള്ളതിനാല്‍ ഞായര്‍ ശവാല്‍ 1 അഥവാ ഈദുല്‍ ഫിത്വര്‍ .

സമാനമായി, പ്രവാചകന്‍റെ ജീവിത കാലത്ത് അഞ്ചു മിനുട്ട് ചന്ദ്രന്‍ ചക്രവാളത്തില്‍ സൂര്യാസ്തമയശേഷം , ഉണ്ടായി എന്ന് കരുതുക. അപ്പോള്‍ എന്നായിരിക്കും അവര്‍ക്ക് പെരുന്നാള്‍ ???
ഇവര്‍ അവകാശപ്പെടുന്നപോലെ, റമളാന്‍ 29 നോമ്പ് തുറന്ന് , ശേഷമുള്ള മഗ്‍രിബ് നമസ്കാരവും നടത്തി അവര്‍ ചന്ദ്രക്കല നോക്കും. സ്വാഭാവികമായും 5 മിനുട്ട് അസ്തമയ വ്യത്യാസത്തിലുള്ള ചന്ദ്രനെ "കണ്ണു കൊണ്ട് കാണാന്‍ " അവര്‍ക്ക് കഴിയില്ല. അവരെ സംബന്ധിച്ച് സൂര്യാസ്തമയത്തിന്‌ 5 മിനുട്ട് മുമ്പ് ചന്ദ്രന്‍ അസ്തമിക്കലും, 5 മിനുട്ട് കഴിഞ്ഞ് അസ്തമിക്കലും തുല്യമാണ്‌. കാരണം രണ്ടും "നഗ്ന ദൃഷ്ടിക്ക്" അദൃശ്യമായിരിക്കും. അപ്പോള്‍ അവര്‍ക്ക് ഞായര്‍ റമദാന്‍ 30. ശവാല്‍ 1 തിങ്കളാഴ്ച.
അതായത് "ബുദ്ധിയില്‍ ചന്ദ്രനെ കണ്ടാല്‍ മതി " എന്ന് പറയുന്നവര്‍ , വാസ്തവത്തില്‍ പ്രവാചകചര്യ പാലിക്കുകയല്ല ചെയ്യുന്നത്. നേരെ മറിച്ച് പ്രവാചകന്‍ സ്വികരിച്ചിരുന്നതിനേക്കാള്‍ "ഒരു ദിവസം " നേരത്തെ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയായിരിക്കും ഫലം. അതിനാല്‍ നബി "കണ്ടിട്ട് തന്നെയാണ്‌" മാസം തുടങ്ങിയതെന്ന് തെളിവുകള്‍ ഉള്ളവര്‍ "ബുദ്ധിയില്‍ കാണാന്‍ " പ്രചാരം നടത്തരുത്. അത് അവര്‍ തന്നെ മനസ്സിലാക്കിയ നബി ചര്യക്ക് എതിരാണ്‌ ..

"ഹിലാല്‍ " കാണുമ്പോഴുള്ള പ്രാര്‍ത്ഥന "ബുദ്ധിയില്‍ കാണുന്നവര്‍ " എപ്പോള്‍ നടത്തും?? . മനസ്സില്‍ (ബുദ്ധിയില്‍ ) ചൊല്ലുമോ ?? കാണാത്ത ഹിലാലിനെ നോക്കി , ഹിലാല്‍ കണ്ടാലുള്ള പ്രാര്‍ത്ഥന നടത്തണമോ ?

"റ‍അ" എന്ന പദം "ബുദ്ധി കൊണ്ട് അറിയുക" എന്ന അര്‍ത്ഥത്തില്‍ എത്ര ഖുര്‍ആന്‍ വചനത്തിലും ഹദീസിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പോലും , പ്രവാചകന്‍ മാസം ആരംഭിച്ചത് കണ്ണുകൊണ്ട് ചന്ദ്രക്കല കണ്ടിട്ടാണെങ്കില്‍ , അതിന്‌ പകരം വെക്കാന്‍ "റ‍അയുടെ" അര്‍ത്ഥകല്‍പനകള്‍ക്ക് സ്ഥാനമുണ്ടാവില്ല. കാരണം ബുദ്ധിയില്‍ കാണുന്നത് അടിസ്ഥാനപ്പെടുത്തിയ തിയതിയും നബി(സ) കണ്ണ് കൊണ്ട് കണ്ട് നിശ്ചയിച്ച രീതിയും യോജിക്കില്ല.
അത് നമസ്കാര സമയം അറിയാന്‍ വാച്ച് നോക്കുന്നതും, നിഴലിന്‍റെ നീളം നോക്കാതിരിക്കുന്നതും പോലെയല്ല. കാരണം, നിഴല്‍ അളന്നാല്‍ കിട്ടുന്ന സമയത്ത് തന്നെയാണ്‌ , കണക്ക് സ്വീകരിച്ചാലും നമസ്കാരസമയം. പക്ഷെ , ചന്ദ്രക്കല കണ്ട ശേഷം മാസം ആരംഭിച്ചാല്‍ തുടങ്ങിയേക്കാവുന്നതിന്‍റെ ഒരു ദിവസം മുമ്പാണ്‌ "ബുദ്ധികൊണ്ട് അറിഞ്ഞ് " ചന്ദ്രക്കല കാണുന്നവര്‍ തുടങ്ങുക. അതായത് ചില മാസങ്ങളില്‍ നബി(സ) നോമ്പ് പിടിച്ചിരിക്കാവുന്ന ദിവസത്തില്‍ പെരുന്നാള്‍ ആഘോഷിക്കും, നബി(സ) അറഫയില്‍ നില്‍ക്കുന്നതിന്‍റെ ഒരു ദിവസം മുമ്പ് ഈ വീക്ഷണക്കാര്‍ അറഫയില്‍ നില്‍ക്കേണ്ടിയും വരും. അങ്ങിനെയെങ്കില്‍ നബി(സ) ചന്ദ്രക്കല കണ്ട് മാസം തുടങ്ങിയിരുന്നെങ്കില്‍ അതിനുള്ള "തുല്യവും സമാനവുമായ" പരിഹാരം അല്ല "ബുദ്ധി കൊണ്ട്" കാണല്‍ .‍.
കണ്ണ് കൊണ്ട് ചന്ദ്രക്കല കണ്ടിട്ടാണ്‌ മാസം തുടങ്ങേണ്ടതെങ്കില്‍ , ഉത്തരഇന്ത്യയിലും പാക്കിസ്ഥാനിലുമൊക്കെ മാസം കണക്കാക്കുന്നതാണ്‌ ശരി. അവര്‍ കണ്ണ് കൊണ്ട് കണ്ടിട്ട് തന്നെ തുടങ്ങുന്നു. ഒരു സമൂഹവും ജനങ്ങള്‍ മുഴുവനും കാണുന്നു. അല്ലാതെ കേരളത്തിലെ പ്പോലെ കണ്ടവരെ ത്തേടി കാപ്പാടും, പരപ്പനങ്ങാടിയിലും നടക്കേണ്ടതില്ല...പക്ഷേ മാസത്തിന്‍റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസത്തെയായിരിക്കും ഒന്ന് എന്ന് പറയുന്നതെന്ന് മാത്രം.!!!!

അവലംബം : ശബാബ് കലണ്ടര്‍ 2012.

ഹിജ്‍റ മാസം,തിയതി ഇംഗ്ലിഷ് തിയതി അസ്തമയ വ്യത്യാസം കാഴ്ച പ്രകാരം ബുദ്ധി പ്രകാരം
ശ‍അബാന്‍29, 1433, വ്യാഴം 19 ജൂലായ് 2012 07 മിനുട്ട്കഴിഞ്ഞ് ചന്ദ്രാസ്തമയം 20 ജൂലായ് –ശ‍അബാന്‍ 30 20 ജൂലായ് – റമദാന്‍1
ശവ്വാല്‍29, 1433 ഞായര്‍ 16 സെപ്തം 2012 07 മിനുട്ട്കഴിഞ്ഞ് ചന്ദ്രാസ്തമയം 17 സെപ്തം 2012 – ശവ്വാല്‍ ‍30 17 സെപ്തം 2012 – ദുല്‍ഖാദ 1
മുഹറം29 , 1434വ്യാഴം 13 ഡിസംബര്‍ ‍2012 09 മിനുട്ട്കഴിഞ്ഞ് ചന്ദ്രാസ്തമയം 17 സെപ്തം 2012 – മുഹറം 30 17 സെപ്തം 2012 – സ്വഫര്‍ 1

' നമുക്ക് കണക്ക് അറിവില്ല , അതിനാല്‍ അറിയുന്നവര്‍ക്ക് കണക്ക് സ്വീകരിക്കാം ' എന്ന വാദം ഇക്കാര്യത്തില്‍ പ്രസക്തമല്ല. നബി(സ‍) നോമ്പും പെരുന്നാളും അതിന്‍റെ യഥാര്‍ത്ഥ തിയതികളില്‍ തന്നെയായിരുന്നുവോ അനുഷ്ടിച്ചിരുന്നത്?? ചക്രവാളത്തില്‍ ചന്ദ്രന്‍ ഉണ്ടായാല്‍ മതി "കാണേണ്ടതില്ല" എന്ന് പ്രചരിപ്പിക്കുന്നവരുടെ മറുപടി എന്താണ്‌ ??? നബി(സ) കര്‍മ്മങ്ങള്‍ യഥാര്‍ത്ഥ തിയതികളില്‍ തന്നെ അനുഷ്ടിച്ചു എന്ന് വിശ്വസിക്കുന്നവര്‍ അസ്തമയവ്യത്യാസം എന്ന കണക്ക് സ്വീകരിക്കരുത്. കാരണം,ആ കണക്ക് അവലംബിക്കുമ്പോള്‍ ‍, അതിലൂടെ കണ്ടെത്തുന്ന തിയതി , നബി ചെയ്തതിനേക്കാള്‍ ഒരു ദിവ്സം മുമ്പാണ്‌ സംഭവിക്കുക.
അതായത് 5 മിനുട്ട് ചക്രവാളത്തില്‍ ചന്ദ്രന്‍ ഉള്ളതിന്‍റെ അടുത്ത ദിവസം നബി(സ) റമദാന്‍ 30 തികക്കുമ്പോള്‍, "കാണേണ്ടതില്ല ചക്രവാളത്തില്‍ ചന്ദ്രന്‍ ഉണ്ടായാല്‍ മതി" എന്ന് കരുതുന്നവര്‍ക്ക് ആ ദിവസം ശവ്വാല്‍ 1 ആയിരിക്കും.
ഇത് രണ്ടും ഒരേ സമയം എങ്ങിനെ ശരിയാകക.

കൊല്‍ക്കൊത്തയില്‍ സൂര്യന്‍ അസ്തമിക്കുന്നതിന്‌ മുമ്പ് ചന്ദ്രന്‍ അസ്തമിക്കുകയും, മുംബായില്‍ സൂര്യാസ്തമയ ശേഷം ചന്ദ്രന്‍ അസ്തമിക്കുകയും ചെയ്യുന്നു എന്ന് കരുതുക. എന്നാല്‍ കൊല്‍കൊത്തയിലും മുംബായിലും വ്യത്യസ്ത തിയതി ആകുമോ??


ഈ വിഷയത്തില്‍ മറ്റൊരു പ്രശ്‍നം, ചക്രവാളത്തില്‍ ചന്ദ്രന്‍ ഉണ്ടായിരുന്നാലും അത് ദൃശ്യമാകുന്നതിന്‌ വേണ്ട സമയത്തിനുള്ളിലാണെങ്കില്‍ പ്രവാചക സമൂഹം അത് കണ്ടിട്ടുണ്ടാവില്ല. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ മാസം മാറിയിട്ടും പ്രവാചക സമൂഹം പഴയ മാസം 30 തികച്ചുവോ ?? അതായിരിക്കില്ല. നമ്മള്‍ മനസ്സിലാക്കിയതില്‍ വന്നതായിരിക്കും തെറ്റ്.

കാലഗണന ഖുര്‍ആനില്‍

കാലഘണനയെ പറ്റി ഖുര്‍ആന്‍ പഠിപ്പിക്കുന്നു " അവര്‍ താങ്കളോട് ചോദിക്കുന്നു 'അഹില്ല'യെ ക്കുറിച്ച്. പറയുക: അത് 'മവാഖീത്ത്' ആകുന്നു ജനങ്ങള്‍ക്ക്, ഹജ്ജിനും"
ചന്ദ്രക്കലകള്‍ക്ക് മൊത്തത്തില്‍ പറയുന്ന പേരാണ്‌ ‌ "അഹില്ല" എന്ന ബഹുവചനം. 'മവാഖീത്ത്' എന്നാല്‍ "തിയതികള്‍". വിശുദ്ധ ഖുര്‍ആന്‍ തിയതി എന്ന ആശയത്തെക്കുറിക്കാന്‍ ഉപയോഗിച്ച പദം മീഖാത്ത് അല്ലാതെ വേറെയുണ്ടൊ?
" അവര്‍ താങ്കളോട് ചോദിക്കുന്നു 'ചന്ദ്രക്കലകളെ' ക്കുറിച്ച്. പറയുക: അത് ജനങ്ങള്‍ക്ക് തിയതികള്‍ ആകുന്നു; ഹജ്ജിനും"
അതായത് ചന്ദ്രക്കലകളെ നിരീക്ഷിച്ച് അത് കാണിക്കുന്ന തിയതി നിത്യ ജീവിതത്തില്‍ നാം സ്വീകരിക്കുക. ആകാശത്തില്‍ അല്ലാഹു തൂക്കിയിട്ട കലണ്ടര്‍ ആണ്‌ ചന്ദ്രക്കലകള്‍. മാസത്തിന്‍ റ്റെ ആദ്യ ദിനവും അതിന്‍റെ ദൈര്‍ഘ്യവും അല്ലാഹു സംവിധാനിച്ച "ഖദ്‍ര്‍" പ്രകാരമാണ്‌. മനുഷ്യരുടെ കാഴ്ച കൊണ്ട് അത് മാറില്ല. ചന്ദ്രക്കലകള്‍ നിരിക്ഷിക്കുന്നത് , ആ ചന്ദ്രക്കലകള്‍ കാണിക്കുന്ന തിയതികള്‍ നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കാനാണ്‌. അല്ലാതെ , അതിന്‌ അങ്ങോട്ട് തിയതി നിശ്ചയിച്ചു കൊടുക്കാനല്ല. ആ നിരീക്ഷണം അമാവാസി ദിവസം ചന്ദ്രനെ നോക്കാന്‍ ശ്രമിച്ചിട്ടല്ല. നിരീക്ഷണം ഒരു കല മാത്രമല്ല, ചന്ദ്രക്കലകള്‍ -അഹില്ല - മൊത്തത്തിലാണ്‌.

മാസത്തിലെ ആദ്യ ദിവസം സൂര്യന്‍ ആദ്യം ഉദിച്ച് , പിന്നീട് ചന്ദ്രന്‍ ഉദിക്കുന്നു. സ്വാഭാവികമായും സൂര്യന്‍ അസ്തമിച്ച് കുറച്ച് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നു. പ്രതിദിനം ഏതാണ്ട് 50 മിനുട്ട് ഈ ഉദയ-അസ്തമയ സമയത്തില്‍ വര്‍ദ്ദനവ് ഉണ്ടാവും. അത് സൂര്യനില്‍ നിന്ന് ചന്ദ്രന്‍ അകന്ന് പോകുന്നത് കൊണ്ടാണ്‌. ദിനം പ്രതി സൂര്യനില്‍ നിന്ന് ചന്ദ്രനുള്ള അകല്‍ച്ച (ഭൂമിയിലെ നിരീക്ഷകന്‌ അനുഭവപ്പെടുന്നത് ) ഏതാണ്‌ 12.5 ഡിഗ്രി വീതമാണ്‌ Elongation). മാസത്തിലെ ആദ്യ പാദത്തില്‍ (first quarter) ചന്ദ്രന്‍ നട്ടുച്ചക്ക് കിഴക്ക് ഉദിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ആ ചന്ദ്രനെ നമുക്ക് തലക്ക് മുകളില്‍ കാണാം. അന്ന് അര്‍ദ്ധ രാത്രി അത് അസ്തമിക്കുന്നു.
മാസത്തിന്‍റെ പകുതിയില്‍ , പൌര്‍ണ്ണമി ദിനത്തില്‍ , സൂര്യന്‍ അസ്തമിക്കുമ്പോള്‍ , ചന്ദ്രന്‍ കിഴക്ക് ഉദിക്കുകയും, പിറ്റേന്ന് സൂര്യന്‍ കിഴക്ക് ഉദിക്കുമ്പോള്‍ ചന്ദ്രന്‍ പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും.
മാസത്തിലെ അവസാന പാദത്തില്‍ (Last quarter) ചന്ദ്രന്‍ അര്‍ദ്ധരാത്രി ഉദിക്കുകയും, സൂര്യന്‍ ഉദിക്കുമ്പോള്‍ തലക്കു മുകളില്‍ സ്ഥിതി ചെയ്യുകയും നട്ടുച്ചക്ക് അസ്തമിക്കുകയും ചെയ്യും. പിന്നീടുള്ള ദിവസങ്ങളില്‍ സുബ്‍ഹി കഴിഞ്ഞ് ചന്ദ്രനെ നോക്കുക. അത് ദിനം പ്രതി കിഴക്ക് ഭാഗത്തേക്ക് താഴ്ന്ന് പോകുന്നതായി കാണാം. അവാസാനമായി സൂര്യോദയത്തിന്‌ തൊട്ട്മുമ്പായി കിഴക്ക് , വളരെ താഴ്ന്ന് ചന്ദ്രന്‍ ഉദിക്കുന്നതായി കാണാം. അതാണ്‌ മാസത്തിലെ ദൃശ്യമാകുന്ന അവാസാന ചന്ദ്രക്കല ‍, അഥവാ ഉര്‍ജ്ജൂനുല്‍ ഖദീം പോലെയുള്ള ചന്ദ്രക്കല.
അതിനടുത്ത ദിവസം സൂര്യനും ചന്ദ്രനും വളരെ അടുത്തസമയത്തായിരിക്കും ഉദിക്കുന്നത് . അന്ന് നട്ടുച്ചക്ക് ഭൂമിയിലെ ഏതെങ്കിലും പ്രദേശത്തിനു മുകളില്‍ അവ നേര്‍രേഖയില്‍ വരുന്നു, അഥവാ അമാവാസി സംഭവിക്കുന്നു. അന്ന് ചന്ദ്രനെ കിഴക്കും, പടിഞ്ഞാറും കാണാന്‍ കഴിയില്ല. അതാണ്‌ അമാവാസി ദിനം അഥവാ മാസത്തിലെ അവാസാന ദിനം. അതിനടുത്ത് ദിവസം പുതുമാസത്തിലെ ആദ്യ ദിനം. അന്ന് അസ്തമനത്തില്‍ ചന്ദ്രനെ പടിഞ്ഞാറ് കാണാന്‍ കഴിയും. അത് മാസത്തിലെ ഒന്നാം ദിവസത്തെ കല.
ഇപ്രകാരം ചന്ദ്രനെ നിരിക്ഷിച്ചാണ്‌ മാസ നിര്‍ണ്ണയം നടത്തുന്നത്. ചന്ദ്രക്കലകളില്‍ നിന്ന് തിയതികള്‍ സ്വീകരിക്കുക എന്നത് മനുഷ്യര്‍ ഗുഹാവാസികള്‍ ആയിരുന്ന കാലത്ത് പോലും നിര്‍വ്വഹിച്ച് പോന്നതും മാനവ നാഗരികതയോളം പഴക്കമുള്ളാതുമായ കാര്യമാണ്‌.

" ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം" . (9:36)

നേതാക്കള്‍ "ഉറപ്പിക്കുന്നതല്ല" മാസം. അത് അല്ലാഹു പ്രപഞ്ചം സൃഷ്ടിച്ച നാള്‍ തന്നെ വ്യവസ്ഥപ്പെടുത്തിയതാണ്‌. പിറവി ചന്ദ്രനെ കണ്ടാലേ മാസം ആരംഭിച്ചതായി കണക്കാക്കുവാന്‍ പാടുള്ളുവെങ്കില്‍ , അന്ന്, അക്കാലത്ത്, ചന്ദ്രോദയം നോക്കാന്‍ പോകാനും , മാസം പ്രഖ്യാപിക്കുവാനും പ്രപഞ്ചത്തില്‍ മനുഷ്യര്‍ ഉണ്ടായിരുന്നുവോ ??? ഇതെങ്കിലും ചിന്തിച്ച് കൂടേ??

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.