കാലാതിവര്‍ത്തിയായ മതത്തിന് കാലഹരണപ്പെട്ട കലണ്ടറോ?
ബഹുമാന്യരേ,
പ്രപഞ്ചസൃഷ്ടാവില്‍ നിന്നുള്ള ശാന്തിയും സമാധാനവും നിങ്ങളില്‍ വര്‍ഷിക്കുമാറാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രശസ്ത ഗവേഷകനും ബഹുഭാഷാപണ്ഡിതനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകനുമായ ബഹുമാനപ്പെട്ട അലിമണിക്ഫാന്‍ ''മനുഷ്യരാശിക്കൊരു കലണ്ടര്‍'' എന്ന ആഹ്വാനവുമായി കേരളപര്യടനം നടത്തുകയാണ്. ഈ പര്യടനം ലക്ഷ്യപ്രാപ്തിയിലേക്കെത്തുവാന്‍ വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് സര്‍വ്വരോടും സ്‌നേഹബുദ്ധ്യാ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്താണ് കലണ്ടര്‍? കലണ്ടറിന്റെ ആവശ്യകതയെന്ത്? കലണ്ടര്‍ ആര്‍ക്കുവേണ്ടി? കലണ്ടര്‍ ആരുണ്ടാക്കി? എന്നിത്യാദികാര്യങ്ങള്‍ മനസ്സിലാക്കുമ്പോഴാണ്, മണിക്ഫാന്റെ ആശയങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാവുകയുള്ളു. കലണ്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരിക ഗ്രിഗോറിയന്‍ കലണ്ടറാണ്. എന്നാല്‍ ഇത് കൃത്രിമ കലണ്ടര്‍ ആണ്. ഇത് പ്രകൃതിക്ക് യോജിച്ച കലണ്ടറുമല്ല. അത് പ്രകൃതിപ്രതിഭാസങ്ങളോട് ഒത്തുപോകുന്നതിനായി കൃത്യമായ ഇടവേളകളില്‍ ദിവസങ്ങള്‍ ചേര്‍ക്കുകയോ മറ്റോ ചെയ്യുന്നു (Intercalation). ലൂണാര്‍ കലണ്ടറുകള്‍ മാത്രമാണ് കൃത്യതയാര്‍ന്ന കലണ്ടര്‍. 2011 നവംബര്‍ 5 ശനിയാഴ്ചയായിരുന്നു. അന്ന് ഹിജ്‌റ 1432 ദുല്‍ഹിജ്ജ 10 (ബലിപെരുന്നാള്‍) എന്ന തീയതി ലോകത്തിന്റെ പല ഭാഗങ്ങളില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ എന്നീ വ്യത്യസ്ഥ ദിവസങ്ങളിലായി ആചരിച്ചു. ഒരു ദിവസത്തിന് ഒരു തീയതിയും ഒരു തീയതിക്ക് ഒരു ദിവസവും മാത്രമെ ഉണ്ടായിരിക്കാവൂ എന്ന ലളിതമായ സത്യം പോലും മുസ്‌ലിംകള്‍ക്ക് ബാധകമാവുന്നില്ല.
ഈ സങ്കടകരമായ അവസ്ഥ കാലങ്ങളായി മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുകയാണ്. ഇതില്‍ മനംനൊന്ത് ചിന്തിച്ചതിന്റെ ഫലമായി ശ്രീ മണിക്ഫാന്‍ ശാസ്ത്രീയമായി ചന്ദ്രക്കലകളെ അടിസ്ഥാനമാക്കി ഹിജ്‌രീ കലണ്ടര്‍ ക്രമീകരിക്കുകയുണ്ടായി. അതാണ് നിങ്ങളുടെ കൈയ്യിലുള്ള കലണ്ടര്‍. ഇത് മണിക്ഫാന്റെ സൃഷ്ടിയല്ല. NASAപോലുള്ള സ്ഥാപനങ്ങള്‍ ഏതാണ്ട് 2000 വര്‍ഷത്തെ മുന്നിലേയും 2000 വര്‍ഷത്തെ പിന്നിലേയും ചന്ദ്രക്കലകള്‍ വളരെ സൂക്ഷ്മമായി നിര്‍ണ്ണയിച്ച് വെബ്‌സൈറ്റില്‍ പ്രസിദ്ധകരിച്ചിട്ടുണ്ട്. കണക്കുകള്‍ വളരെ കൃത്യമായതിനാല്‍ അതു നാളിതുവരെ ഒരു പിഴവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഹിജ്‌രി കലണ്ടര്‍ ശാസ്ത്രീയമായ കലണ്ടറാണെന്നും, അതുതന്നെയായിരിക്കണം മാലോകരുടേയും കലണ്ടറെന്നും, ആ കലണ്ടര്‍ പ്രകാരമായിരിക്കണം ഇസ്‌ലാമിലെ ആരാധനകള്‍ മുസ്‌ലിംകള്‍ നിര്‍വ്വഹിക്കേണ്ടതെന്നും മണിക്ഫാന്‍ വിവക്ഷിക്കുന്നു.
ഈ ചന്ദ്രമാസകലണ്ടര്‍ ഖുര്‍ആന്റെയും പ്രവാചകന്റെയും അംഗീകാരമുള്ളതാണ്. വിശുദ്ധഖുര്‍ആനില്‍ 2:189, 10:5, 36:39, 55:5 എന്നീ സൂക്തങ്ങളൊക്കെ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയ കാലനിര്‍ണ്ണയത്തിനുള്ളതാണ്. വിശദവിവരങ്ങള്‍ ലഘുലേഖയില്‍.
കലണ്ടര്‍ തീയതി അറിയുന്നതിനും അത് മനുഷ്യര്‍ക്ക് പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിക്കുവാനും വേണ്ടിയുള്ളതാണ്. കലണ്ടര്‍ ആരുണ്ടാക്കി എന്ന ചോദ്യത്തിന് അത് വേദഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തിയ ലോകസൃഷ്ടാവില്‍ നിന്നുള്ളതാണ് എന്നാണ് മറുപടി. മനുഷ്യന്‍ ദൈനന്ദിന കാര്യങ്ങളില്‍ വ്യവഹരിക്കുവാന്‍ ദൈവം ലോകത്ത് എല്ലാവര്‍ക്കും കാണത്തക്കവിധത്തില്‍ വിണ്ണില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറാണ് ചന്ദ്രന്‍. മാസാംരംഭം മുതല്‍ മാസാവസാനദിവസംവരെയുള്ള ദൃശ്യമായ ചന്ദ്രക്കലകള്‍ നോക്കി മാസത്തിലെ ദിവസങ്ങള്‍ എണ്ണുവാന്‍ ദൈവം മനുഷ്യരോട് കല്പിക്കുന്നു. ഇത് ദൈവകല്പനയാണ് (36:39).
ആയതിനാല്‍ ശ്രീ മണിക്ഫാന്‍ അവതരിപ്പിക്കുന്ന വിശാല ആശയത്തെ അവഗണിക്കാതെ ശാന്തമായി ചിന്തിച്ച് പഠിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
എന്ന്
19-4-1433, ഹിജ്‌രി കമ്മറ്റി
(11-3-2012.) കേരളം.
Contact : www.hijracalendar.in
admin@hijracalendar.com
Ph: 9605757190, 9847929208, 9746032132, 9961839685,
Download pdf (Right click> save target as)
Pagemaker files

മിനിഞ്ഞാന്ന് മഗ്രിബ് ബാങ്ക് കേട്ടതോടെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി, റംസാനായിട്ടുണ്ടാവുമെന്ന്. മഗ്രിബും അതിനോട് കൂടി സുന്നത്തുകളും ദിക്റുകളും തുടങ്ങി തുടങ്ങി… ഞാൻ കരുതിയത് പോലെ തന്നെ റംസാൻ തുടങ്ങി, ഇഷാ നമസ്കാരത്തോട് കൂടി തറാവീഹും! ഹിജ്റ ദിവസം മാറുന്നത് മഗ്രിബോട് കൂടിയാണ്. പാതിരാത്രി ഒരുമണിയോടെയാണ് ദിവസം മാറുന്നതെങ്കിൽ അന്നത്തെ ദിവസം എന്ത് തറാവീഹ്!
ReplyDeleteഅല്ലാഹുവിന്റെ കലണ്ടറില്‍ 1433 ഹിജ്റ, റമദാന്‍ 1 വെള്ളിയാഴ്ച ഫജറില്‍ ആരംഭിച്ചു
ReplyDeleteഅതനുസരിച് ലോകമുസ്ലിമ്ങ്ങള്‍ നോമ്പില്‍ പ്രവേശിച്ചപ്പോള്‍ കേരളത്തിലുള്ളവര്‍ക്ക് ശബാന്‍ തന്നെ നേരെചൊവ്വേ അവസനിചിടുണ്ടായിരുന്നില്ല. ഒരു കൂട്ടര്‍ക്ക് അന്നേദിവസം ശബാന്‍29 മറ്റൊരുകൂട്ടര്‍ക്ക് ശബാന്‍30. താന്‍ എവിടെ പ്രത്യക്ഷപെട്ടാല്‍ ആണ് ഇവന്മാര് ശരിയാവുക എന്നാലോചിച് ഒരെത്തും പിടിയും കിട്ടാതെ സൂര്യന് പിറകെ ഓടുന്ന ചന്ദ്രനും. ബുധനാഴ്ച വരെ താന്‍ സൂര്യന് മുമ്പിലായിരുന്നു, കഴിഞ്ഞ മാസം എന്നെ അവസാനമായി കണ്ടദിവസം. വ്യാഴാഴ്ച ദിവസം എന്നെഭൂമിയില്‍ ഒരിടത്തും കാണുകയില്ലെന്നു അറിയില്ലേ? പിന്നെന്തിനാണ് ഇവന്മാര് കണ്ടാലറിയിക്കണം എന്നുപറഞ്ഞു സ്വയം മണ്ടന്മാരാകുന്നത്. ഒന്നുമില്ലെങ്കിലും അപ്പറോം എപ്പരോമോക്കെ അന്യ ജാതിക്കാരുള്ളതല്ലേ. അവരെന്തുവിചാരിക്കും. ഇവന്മാര്‍ക് ഇപ്പോഴും നേരം വെളുതിട്ടില്ലന്നു, അതെങ്ങനാ! ഇവന്മാര്‍ക് നേരം വെളുക്കുന്നത് സൂര്യന്‍ അസ്തമികുംബോളല്ലേ.
ഭൂമിയില്‍ എല്ലായിടത്തും ഒരേസമയം പ്രത്യക്ഷ പ്പെടാന്‍ എന്നെകൊണ്ടാവുമോ. ഞാന്‍ ഒരാളാല്ലെയുളൂ. എനിക്ക് അല്ലാഹു പറഞ്ഞതാനുസരിക്കനല്ലേ പറ്റൂ. അതനുസരിച്ച് കൃത്യമായി ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ഇവന്മാരെ പോലെ തോന്ന്യാസം ചെയ്യാന്‍ എനിക്ക് പറ്റുമോ. എന്നകണ്ടില്ല എന്ന കാരണോം പറഞ്ഞു ഒരു ഫര്‍ദ് നോമ്പ് കളഞ്ഞിട്ടു തറാവീഹ് നിസ്കരിച്ചിട്ടു എന്ത് കാര്യം.
ചന്ദ്രനില്‍ നിന്ന് ചന്ദ്രന്‍
ദിവസം തുടങ്ങുന്നത് എപ്പോള്‍ എന്നതിന് നമ്മുടെ നിത്യജീവിതത്തില്‍ തന്നെ സ്വയം മറുപടിയുണ്ട്.
ReplyDeleteറമദാന്‍ ആയതിനാല്‍, എല്ലാ സംഘടനകളും ഇപ്പോള്‍ നിശാക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ സജീവരാണ്. ഗള്‍ഫില്‍ മിക്കവരും വ്യാഴാഴ്ച പകല്‍ കഴിഞ്ഞുള്ള രാത്രിയില്‍ അത് സംഘടിപ്പിക്കുന്നു. നോട്ടീസുകളിലൊക്കെ സമയം "വ്യാഴാഴ്ച ഇഷാക്ക് ശേഷം" എന്നായിരിക്കും ഉണ്ടാകുക. ദിവസം ആരംഭിക്കുന്നത് മഗ്രിബിനെങ്കില്‍ , വ്യാഴാഴ്ച്ച പകലിനു ശേഷമുള്ള ഇഷാ ഏത് ദിവസത്തേയാണ്? വെള്ളിയാഴ്ചത്തെ. പിന്നെ എന്തുകൊണ്ട് വെള്ളിയാഴ്ച്ച ഇഷാക്ക് ശേഷം എന്ന് നോട്ടീസില്‍ എഴുതുന്നില്ല??
അതു പോലെ ഗള്‍ഫിലെ പ്രവാസികളൂടെ പരിപാടികള്‍ മിക്കതും വെള്ളിയാഴ്ച പകല്‍ കഴിഞ്ഞ സന്ധ്യാനമസ്കാരശേഷമായിരിക്കും. അതായത്, മേല്‍ വാദക്കാരുടെ വീക്ഷണ പ്രകാരം, ശനിയാഴ്ച്ചത്തെ മഗ്‌രിബിനു ശേഷം. പക്ഷേ ദിവസം തുടങ്ങുന്നത് മഗ്‌രിബിനെന്ന് വാദിക്കുന്നവര്‍ പോലും, തങ്ങളുടെ നോട്ടീസില്‍ വെള്ളിയാഴ്ച മഗ്‌രിബിന് ശേഷമെന്നേ എഴുതാറുള്ളൂ.
ദിവസത്തിലെ ആദ്യ നമസ്കാരമേത് എന്ന് ചോദിച്ചാല്‍, ക്ഷണത്തില്‍ ലഭിക്കുന്ന മറുപടി - സുബ്‌ഹ് എന്ന് തന്നെയായിരിക്കും. രണ്ടാമതൊന്നാലോചിച്ചാലേ മഗ്‌രിബ് വരൂ. കാരണം മനുഷ്യ പ്രക്രിതി അതത്രെ!!
തെറ്റുണ്ടെങ്കില്‍ തിരുത്തി തരിക...
പല വചനങ്ങളിലും ലൈൽ ആദ്യവും നഹാർ പിന്നെയും പറഞ്ഞ Order ഇതിന് തെളിവല്ല. അങ്ങിനെയെങ്കിൽ
ReplyDeleteيَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് നിന്നാൽ, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. 5: 6
നമസ്കാരത്തിന് നിന്ന ശേഷമല്ലല്ലോ , വുളു എടുക്കുന്നത്.