Quote
"ഹജ്ജത്തുല്‍ വിദാഅ; ന്യൂമൂണ്‍ വിധി പറയുന്നു - അബ്ദുള്‍ ഷുക്കുര്‍ " ലഘുലേഖയില്‍ നിന്ന്.. ............................
നബി(സ) യുടെ അറഫ
നബി(സ) യുടെ അറഫ നബി(സ) യുടെ അറഫ വ്യാഴാഴ്ചയിലായിരുന്നുവോ, അതോ വെള്ളിയാഴ്ചയോ? ഇതാണ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്ന പ്രശ്നം. എന്താണ് ഈ ദിവസങ്ങള്‍ക്കുള്ള പ്രാധാന്യം.മണിക്ക്ഫാന്‍ ഇതിനു മുമ്പ് അറഫ ഏത് ദിവസമായിരുന്നു എന്നു ചര്‍ച്ച ചെയ്തിട്ടില്ല. ഒരു ഗവേഷണ വിഷയത്തില്‍ വ്യക്തമായ അറിവ് ലഭിച്ച ശേഷമേ അതുപറയാവൂ എന്നതുകൊണ്ടാണ് അതുവരെ നിലവിലുള്ള അഭിപ്രായം തന്നെ പറഞ്ഞത്. നബി(സ) ദിവസവും തിയതിയും കാലവും മറ്റും സ്ഥിരപ്പെടുത്തിയ പ്രസംഗം നടത്തിയത് വെള്ളിയാഴ്ച മിനയില്‍ വെച്ചായിരുന്നു. ദിവസം ചര്‍ച്ച ചെയ്യുകയായിരുന്നില്ല 15 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്‍ . ഇപ്പോള്‍ നബി(സ) യുടെ അറഫ ഏത് ദിവസത്തിലായിരുന്നു എന്നത് വ്യക്തമാവുകയാണ്. അതിന്‍റെ ഫലമായി എന്തു സംഭവിക്കുമെന്നു നോക്കാം.
അറഫ വ്യാഴാഴ്ചയാണെങ്കില്‍
ദുല്‍ഖഅദ മാസത്തിന്‍റെ ന്യൂമൂണ്‍ A.D 632 ജനുവരി 27 തിങ്കളാഴ്ച 6.28 UTക്ക് ആയിരുന്നു. അന്നായിരുന്നു നബി പുത്രന്‍ ഇബ്രാഹീം മരിച്ചതും ഗ്രഹണമുണ്ടായതും. പ്രസ്തുത ദുല്‍ഖഅദ മാസത്തില്‍ 29 ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഫെബ്രുവരി 25 ചൊവ്വാഴ്ച 20:51 യില്‍ ന്യൂമൂണ്‍ സംഭവിക്കുന്നതിനാല്‍ 26.2.632 ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നാം തിയതിയായിരുന്നു. അടുത്ത ബുധനാഴ്ച യൌമുത്തര്‍വിയ , വ്യാഴം അറഫ , വെള്ളിയാഴ്ച ബലിദിനം. ബുധനാഴ്ച ഒന്നാം തിയതിയായിരുന്നതിനാല്‍ സൂര്യാസ്തമയ സമയത്ത് ചന്ദ്രക്കല നോക്കുന്ന സമ്പ്രദായം (29 ആം തിയതി) നബിചര്യയിലില്ല എന്നാണ് ബോധ്യമാകുന്നത്. ചന്ദ്രക്കലകള്‍ (അഹില്ല) നിരീക്ഷണം നടത്തി ഉര്‍ജൂനുല്‍ ഖദീം നോക്കി മാസാവസാനം നിശ്ചയിച്ച് പുതുമാസപ്പിറവി കണക്കാക്കുന്നതായിരുന്നു നബിചര്യ എന്ന കാര്യം വ്യക്തമാകും.
അറഫ വെള്ളിയാഴ്ചയാണെങ്കില്‍
632 ഫെബ്രുവരി 26 ബുധനാഴ്ച ദുല്‍ഖഅദ 29 ആണെന്ന് ശബാബ് എഴുതുന്നു. ഒന്നാം തിയതി നഷ്ടപ്പെട്ടതു കൊണ്ടാണത്. അതിനാല്‍ 29 ആം തിയതി ബുധനാഴ്ച മാസപ്പിറവി കണ്ണുകൊണ്ട് കണ്ടെങ്കില്‍ മാത്രമേ വ്യാഴാഴ്ച ദുല്‍ഹിജ്ജ ഒന്നാം തിയതിയാവുകയുള്ളൂ. മാസം കണ്ടിട്ടില്ലെങ്കില്‍ വ്യാഴാഴ്ച 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഒന്നാം തിയതി, അടുത്ത വെള്ളിയാഴ്ച യൌമുത്തര്‍വിയ , ശനിയാഴ്ച അറഫ പക്ഷെ അറഫ വെള്ളിയാഴ്ച ആയിരുന്നുവെങ്കില്‍ 29 ബുധനാഴ്ച മാസപ്പിറവി കാണണം. അന്ന് ഹിലാല്‍ കണ്ടതായി യാതൊരു തെളിവും ശബാബിലോ വിചിന്തനത്തിലോ കാണുന്നില്ല. പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെടുന്നില്ല.
അറഫദിനം തെളിവുകളുടെ വെളിച്ചത്തില്‍ :
ഒരു ജൂതന്‍ ഉമര്‍ (റ) നോട് "അല്‍യൌമു അക്‍മല്‍തുലകും" എന്ന് തുടങ്ങുന്ന ആയത്തിനെ സംബന്ധിച്ച് സംസാരിച്ചതിന് ഉമര്‍ (റ) പറഞ്ഞ മറുപടിയില്‍ പ്രസ്തുത ആയത്ത് ഇറങ്ങിയ സ്ഥലം, കാലം, സമയം, എല്ലാം തനിക്കറിയാമെന്നും അത് വെള്ളിയാഴ്ച ദിവസം അറഫയില്‍ നില്‍ക്കുമ്പോഴാണെന്ന് പറയുന്നു. ഈ ഒരൊറ്റ ഉദ്ധരണിയാണ് അറഫ വെള്ളിയാഴ്ചയാണ് എന്നതിനുള്ളത്. ഇതേ സംഭാഷണം പലരും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടെന്ന് മാത്രം. ചരിത്രത്തില്‍ തിയതികളല്ലാതെ ദിവസം രേഖപ്പെടുത്തിയതായി കാണുന്നില്ല. ദിവസം ഏതായിരുന്നു എന്നത് ശാസ്ത്രീയമായി അന്വേഷിച്ചു കണ്ടെത്തുക തന്നെവേണം. ഈ ഒരൊറ്റ തെളിവുകൊണ്ട് അറഫ വെള്ളിയാഴ്ച ആയിരുന്നുവെന്ന് ഉറപ്പിക്കാമോ. താഴെ പറയുന്ന വസ്തുതകള്‍ അതുറപ്പല്ലെന്ന് മനസിലാക്കിത്തരികയും ചെയ്യുന്നു.
1. ബുഖാരിയില്‍ കിതാബുത്തഫ്‍സീര്‍ അല്‍ ഖുര്‍ആനില്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന സുഫ്‍യാന്‍ എന്നയാള്‍ പറയുന്നു. "ഞാന്‍ സംശയിക്കുന്നു. അത് വെള്ളിയാണോ അല്ലയോ എന്ന്" സ്വഹീഹ് മുസ്‍ലിമിലും ഇതേ സുഫ്‍യാന്‍റെ വാക്കുകള്‍ അതേപടി ഉദ്ധരിച്ചിരിക്കുന്നു.
2. ഇബ്‍നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 'മേല്‍ ആയത്തിറങ്ങിയ ദിവസം രണ്ടു പെരുന്നാളാണെന്നാണ്. ഒന്ന്, യൌമുന്നഹര്‍ , രണ്ട് യൌമുല്‍ ജുമുഅ , ഹജ്ജുല്‍ അക്‍ബര്‍ എന്ന് നബി(സ) പറഞ്ഞതും യൌമുന്നഹ്‍റിനെയാണ്.
3. ഉമര്‍ (റ) പറഞ്ഞതായി നസാഇ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ 'ലൈലത്തുല്‍ ജുമുഅ' എന്നാണുള്ളത്. ബൈഹഖിയിലും ഇആനത്തുല്‍ കുബ്‍റായിലും ലൈലത്തുല്‍ ജുമുഅ എന്നാണുള്ളത്. ലൈലത്തുല്‍ ജുമുഅ എന്നാല്‍ വ്യാഴാഴ്ച രാത്രിയെന്നാണല്ലോ.
4. ബലിപെരുന്നാള്‍ വെള്ളിയാഴ്ചയായിരുന്നു എന്ന ഇബ്‍നു അബ്ബാസ്(റ) യുടെ റിപ്പോര്‍ട്ട് ശൈഖ് നാസറുദ്ദീന്‍ അല്‍ബാനി ശരിവെച്ചതായി രേഖപെടുത്തപ്പെട്ടിരിക്കുന്നു.
5. ശബാബില്‍ ഉദ്ധരിച്ച ബുഖാരി 4662 -ആം നമ്പര്‍ ഹദീസ് ," ആകാശഭൂമികളെ സൃഷ്ടിച്ച നാളിലേക്ക് കാലം ഇറങ്ങിവന്നിരിക്കുന്നു." എന്ന നബി(സ) യുടെ പ്രസംഗം അറഫയിലല്ല നടത്തിയത്. ചരിത്ര പ്രസിദ്ധമായ പ്രസ്തുത പ്രസംഗം വെള്ളിയാഴ്ച തന്നെയാണ് നടത്തിയത്. പക്ഷെ, അത് മിനയില്‍ വെച്ചായിരുന്നു. യൌമുന്നഹറിലായിരുന്നു.
6. ബുഖാരി ഹദീസ് നമ്പര്‍ 1658: ഉമ്മുല്‍ ഫള്‌ല് (റ) നിവേദനം. അറഫാ ദിവസം നബി(സ) നോമ്പനുഷ്ഠിച്ചിട്ടുണ്ടോ എന്നറിയാന്‍ ഞാന്‍ നബി(സ) യുടെ അടുക്കലേക്ക് കുറച്ച് പാനീയം കൊടുത്തയച്ചു. അവിടുന്ന് അത് കുടിച്ചു." നബി(സ) വ്യാഴാഴ്ച നോമ്പെടുക്കല്‍ പതിവാക്കിയിരുന്നു. യാത്രയില്‍ പോലും പ്രസ്തുത നോമ്പ് ഒഴിവാക്കിയിരുന്നില്ല. അറഫാ ദിവസം ഹാജിമാര്‍ക്ക് നോമ്പില്ല. എന്നാല്‍ മറ്റു മുസ്‍ലിംകള്‍ അന്ന് നോമ്പെടുക്കുന്നു. ഹാജിമാര്‍ക്ക് നോമ്പില്ലെങ്കിലും വ്യാഴാഴ്ചയായതുകൊണ്ട് സുന്നത്ത് നോമ്പ് അനുഷ്ഠിച്ചിട്ടുണ്ടോ എന്നു അറിയാനാണ് ഉമ്മുല്‍ ഫള്‌ല് (റ) പാനീയം കൊടുത്തയച്ച് പരിശോധിച്ചത്.
7. അറഫാ ദിവസം ളുഹറും അസറും ജംഉം കസ്‍റും ആയി നമസ്‍കരിക്കാന്‍ നബി(സ) കല്‍പിച്ചു. വെള്ളിയാഴ്ചയായിരുന്നു അറഫയെങ്കില്‍ ജുമുഅ നമസ്‍കാരത്തെ സംബന്ധിച്ച് എന്തെങ്കിലും വിധിപറയേണ്ടതല്ലെ. ഹാജിമാര്‍ യാത്രക്കാരായതുകൊണ്ട് ജുമുഅ നമസ്‍കരിക്കേണ്ടതില്ല എന്നൊരു മറുപടി പറഞ്ഞേക്കും. യാത്രക്കാര്‍ക്ക് ളുഹറും അസറും ജംഉം കസ്‍റും ആണെന്ന് നേരത്തെയുള്ള വിധിയാണല്ലോ. അറഫയുടെ കാര്യത്തില്‍ അത് പ്രത്യേകം പറയേണ്ടതുണ്ടോ എന്ന് തിരിച്ചു ചോദിക്കുന്നു. ഉണ്ടെങ്കില്‍ ജുമുഅയെക്കുറിച്ചും പറയണം.
ഇത്രയും വിശദീകരിച്ചതില്‍ നിന്നും അറഫ വ്യാഴാഴ്ചയും ബലിപെരുന്നാള്‍ വെള്ളിയാഴ്ചയുമായിരുന്നുവെന്ന് തെളിയുന്നു. സ്വാഭാവികമായും ഉമര്‍ (റ) യുടെ രണ്ടുതരത്തിലുളള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇബ്‍നു കസീര്‍ പറയുന്നു, മേല്‍ ആയത്ത് ഇറങ്ങിയത് അറഫയില്‍ നിന്നും നബി(സ) മടങ്ങിയ ശേഷം 'അശിയ്യ' സമയത്താണ്. ശബാബ് നല്‍കിയ പരിഭാഷയൈല്‍ 'നബി(സ) വെള്ളിയാഴ്ച ദിവസം അറഫയില്‍ നില്‍ക്കുന്ന സമയത്താണ് പ്രസ്തുത ആയത്ത് അവതരിച്ചത്" (ബുഖാരി 45) എന്ന് പറയുന്നു. പക്ഷെ ഹദീസിന്‍റെ അറബി മൂലത്തില്‍ 'വഖ്‍ത്' എന്നൊരു വാക്കില്ല. 'അറഫയില്‍ സമ്മേളിച്ച ദിവസം ' എന്ന് അര്‍ത്ഥം വരുന്നവയുമാണുള്ളത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് വ്യാഴാഴ്ച അറഫയില്‍ നിന്നും നബി(സ) മടങ്ങിപ്പോകുന്ന വഴിയില്‍ വെള്ളിയാഴ്ച രാവില്‍ ആണ് ആയത്ത് അവതരിച്ചത്. പിറ്റെ ദിവസം വെള്ളിയാഴ്ച മിനയില്‍ വെച്ചു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ നബി(സ) ആ വചനം ജനങ്ങളെ ഓതിക്കേള്‍പ്പിക്കുകയും ചെയ്തു.
'യൌമു അറഫ' 'ലൈലത്തുല്‍ ജുമുഅ ' എന്നീ രണ്ടു പ്രയോഗങ്ങളും കൂട്ടിവായിക്കുമ്പോള്‍ ഉമര്‍(റ) യുടെ മറുപടി മേല്‍ പശ്ചാത്തലത്തില്‍ ഉണ്ടായതാണെന്ന് മനസിലാക്കാം. ചോദ്യം ചോദിച്ചത് ഒരു ജൂതനാണല്ലോ.ഉമര്‍ (റ) യുടെ മറുപടി മറ്റുള്ളവരോട് പറയുമ്പോള്‍ ജൂതവിശ്വാസവും അതില്‍ കലര്‍ന്നിട്ടുണ്ടാവും. ജൂതവിശ്വാസ പ്രകാരം സൂര്യാസ്തമയത്തോട് കൂടി ദിവസം മാറുന്നു. അതിലേക്ക് ജൂതന്‍റെ കാഴ്ചപ്പാട് പ്രകാരം വ്യാഴാഴ്ചയിലെ അറഫാദിവസം കഴിഞ്ഞ് വെള്ളിയാഴ്ച തുടങ്ങിയശേഷം ഖുര്‍ആന്‍ അവതരിച്ചു എന്നു മനസിലാക്കി കാണണം. രസകരമായ കാര്യം കേരളത്തിലെ പണ്ഡിതന്മാരുടെ വിശ്വാസ പ്രകാരവും ദിവസം തുടങ്ങുന്നത് മഗ്‍രിബിന്ന് ആയതിനാല്‍ ഉമര്‍ (റ) ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഹദീസ് കൊണ്ട് അറഫ നടന്നത് വെള്ളിയാഴ്ചയായിരുന്നു എന്ന് അവര്‍ക്ക് വാദിക്കാന്‍ കഴിയില്ല. 'യൌമു ജുമുഅ' എന്നതിന്ന് വെള്ളിയാഴ്ച എന്നു മാത്രമല്ല. ജനങ്ങള്‍ സമ്മേളിച്ച ദിവസം എന്നും അര്‍ത്ഥം പറയാവുന്നതാണ്. സൂറ ശൂറ 7 ആം വചനത്തില്‍ 'സംശയരഹിതമായ സമ്മേളന ദിവസം' എന്ന അര്‍ഥത്തില്‍ മേല്‍ വാചകം ഉപയോഗിച്ചതായി കാണാവുന്നതാണ്. ചുരുക്കത്തില്‍ ഉമര്‍ (റ) ജൂതനോട് പറഞ്ഞ മറുപടി കൊണ്ടുമാത്രം അറഫ വെള്ളിയാഴ്ചയാണ് നടന്നതെന്ന് തെളിയിക്കാന്‍ കഴിയില്ല. അതിന്ന് തെളിവ് വേറെ കണ്ടെത്തണം........
Facebook Discussion
ReplyDeletehttps://docs.google.com/document/pub?id=1HINbrtvLl7eqevd3plDUE6-eMTipHv_9zjO4j_FA1QQ