"നോമൂണ്‍ കാരുടെ ഹിലാല്‍ ദര്‍ശനങ്ങള്‍
ഇസ്‍ലാമിക കലണ്ടര്‍ എന്ന വസ്തുതയെ വിസ്‍മരിപ്പിച്ച്, കേവലം, പെരുന്നാള്‍ ഏത് ദിവസത്തില്‍ എന്നതിലേക്ക് മാസനിര്‍ണ്ണയ ചര്‍ച്ചകള്‍ ഒതുക്കാന്‍ പലരും മനപൂര്‍വ്വം ശ്രമിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു കലണ്ടര്‍ നിര്‍ണ്ണയിക്കപ്പെട്ടാല്‍ അതിലെ 3 ദിവസങ്ങള്‍ (പെരുന്നാള്‍ , റമാദാന്‍) ദിനങ്ങള്‍ സ്വയം വ്യക്തമായിരിക്കും. മഗ്രിബില്‍ ദിവസം ആരംഭിക്കും എന്ന് വാദിക്കുന്നവര്‍ , അവര്‍ നിലകൊള്ളുന്ന പുതിയ ദിവസമായ രാത്രിയുടെ തിയതി ഏതെന്നറിയാന്‍ പാതിരാവ് വരെ അനിശ്ചിതത്വത്തിലും ആകാംക്ഷയിലും കാത്തിരിക്കുന്നു. ദിവസം തുടങ്ങി മണിക്കുറുകള്‍ കഴിഞ്ഞിട്ടും ഏത് തിയതിയിലാണ് തങ്ങള്‍ എന്നറിയാത്ത "ഇന്‍റര്‍നെറ്റ്" യുഗത്തിലെ "ശാസ്ത്രീയ -പ്രകൃതി മതത്തിന്‍റെ" അനുയായികള്‍ . ഇന്നും കാത്തിരിക്കുന്നു, ഖാദിയും, ഹിലാല്‍ കമ്മറ്റികളും "തിയതി" പറഞ്ഞ് തരാനായി. ഒരു കലണ്ടര്‍ ഉണ്ടായാല്‍ തീരുന്ന നിസ്സാര പ്രശ്‍നമല്ലേ ഇത് ??
ഹിജ്‍റ കമ്മറ്റിയെ വിമര്‍ശിക്കുന്നവര്‍ക്ക്, ഏറ്റവും ചുരുങ്ങിയത് അവര്‍ക്കെങ്കിലും പരസ്യമായി സ്വീകരിക്കാന്‍ കഴിയുന്ന ഒരു കലണ്ടര്‍ ഉണ്ടാക്കാന്‍ കഴിയുമോ ?? ഇല്ലെങ്കില്‍ മനുഷ്യനിര്‍മ്മിതമായ കലണ്ടര്‍ പ്രായോഗികത പ്രകടിപ്പിക്കുമ്പോള്‍ , ഇസ്ലാമിക കലണ്ടര്‍ അഥവാ അല്ലാഹുവിന്‍റെ കലണ്ടര്‍ ' തയ്യാറാക്കുന്നത് എങ്ങിനെ എന്ന് പോലും മനസ്സിലാക്കാനാകാത്ത അപ്രായോഗികമായ ഒന്നാണെന്നും, ഇസ്ലാമും ശാസ്ത്രവും വഴി പിരിയുകയാണെന്നും, പറഞ്ഞില്ലെങ്കിലും, കര്‍മ്മരൂപേണ സമ്മതിക്കുകയായിരിക്കും വിമര്‍ശകര്‍ .
ഹിലാല്‍ കണ്ടിട്ടാണ് മാസം തുടങ്ങേണ്ടത് എന്ന് പ്രചരിപ്പിക്കുന്നവര്‍ ആരെങ്കിലും ആ ഹിലാല്‍ കണ്ടിട്ടുണ്ടോ?? ഇനി തുടര്‍ന്ന് വരുന്ന മാസങ്ങളിലേതിലെങ്കിലും conjunction സംഭവിക്കുന്ന അന്ന് മഗ്‍രിബിനു ശേഷം ഹിലാല്‍ കാണിച്ചു തരാന്‍ കഴിയുന്നവര്‍ ദയവായി ഹിജ്‍റ കമ്മറ്റിയെ അറിയിക്കുക. ഞങ്ങള്‍ സ്വന്തം ചിലവില്‍ അത് കാണാന്‍ നിങ്ങളോടൊപ്പം വരുന്നതാണ്. ..
സ്റ്റാര്‍ട്ടിങ്ങ് പോയന്‍റ് തെറ്റുന്നതാര്‍ക്ക്.
ഹിജ്‍റ കമ്മറ്റി മാസമാറ്റം സംബന്ധിച്ച ഇസ്ലാമിലെ സ്റ്റാര്‍ട്ടിങ്ങ് പോയന്‍റ് തെറ്റിക്കുകയാണ്, എന്നും 'ഹിലാല്‍ ' കണ്ടിട്ടാണ് മാസം തുടങ്ങേണ്ടത്, അതാണ് കൃത്യമായ സ്റ്റാര്‍ട്ടിങ്ങ് പോയന്‍റ് എന്നും ചിലര്‍ വാദിക്കാറുണ്ട്. അമാവാസി ദിവസം "നോ മൂണ്‍ ആണ്. അതിനെ അടിസ്ഥാനമാക്കി മാസം കണക്കാക്കുന്നത് ശരിയല്ല എന്നതും ഈ വാദത്തിന്‍റെ അനുബന്ധമാണ്..
Conjunction എന്ന പ്രതിഭാസം, അതി വേഗതയില്‍ സഞ്ചരിക്കുന്ന ഗോളങ്ങളായ ഭൂമിയും, ചന്ദ്രനും സൂര്യനുമായി നേര്രേഖയില്‍ വരുന്നതാണ്. അത് ക്ഷണനേരത്തേക്കേ ഉണ്ടാകൂ. നേര്‍രേഖയില്‍ നിന്ന് തെറ്റുന്ന ക്ഷണത്തില്‍ തന്നെ "Crescent" ഉണ്ടാകുന്നു. പക്ഷേ സൂര്യന്‍റെ ശക്തമായ പ്രഭാവലയത്തിനകത്തായി ചന്ദ്രന്‍ നിലകൊള്ളുന്നതിനാല്‍ നഗ്‍നനേത്രങ്ങള്‍ കൊണ്ട് അതിനെ കാണുക സാധ്യമല്ല. അതായത് അമാവാസി സംഭവിക്കുന്ന ദിവസം "നോ മൂണ്‍ " ആയിരിക്കും, അഥവാ ചന്ദ്രന്‍ നഗ്‍ന നേത്രങ്ങള്‍ക്ക് ദൃശ്യമാവില്ല എന്ന് ഹിജ്‍റ കമ്മറ്റിയും അംഗീകരിക്കുന്നു. അതു കൊണ്ട് തന്നെ അമാവാസി ഒഴിച്ചുള്ള മാസത്തിലെ എല്ലാ ദിവസവും ചന്ദ്രക്കലകള്‍ നിരീക്ഷിക്കുകയാണ് ഹിജ്‍റ കമ്മറ്റിയുടെ രീതി. ആ ചന്ദ്രക്കലകള്‍ ഹിജ്‍റകമ്മറ്റിക്കാര്‍ മാത്രമല്ല കാണുന്നത്, സകലരും കാണുന്നു. എന്നാല്‍ മാസം തുടങ്ങാനുള്ള ആ സ്പെഷ്യല്‍ "ഹിലാല്‍ "; ചില പ്രത്യേക ആളുകള്‍ക്കും പ്രദേശങ്ങളിലും മാത്രമേ ദൃശ്യമാകുകയുള്ളൂ എന്നാണ് കേരളത്തിലെ അനുഭവം.
അമാവാസി ദിവസം "നോ മൂണ്‍ " ആണ് എന്ന് പറയുന്നവര്‍ അര്‍ത്ഥമാക്കുന്നത്, അന്ന് ചന്ദ്രനെ നഗ്‍ന നേത്രങ്ങള്‍ക്ക് കാണാന്‍ കഴിയില്ല എന്നല്ലേ??? പിന്നെ "നോ മൂണ്‍ " എന്ന് പറഞ്ഞ അതേ വായ കൊണ്ട്, ആ "നോ മൂണ്‍ ദിനത്തില്‍ ചന്ദ്രപ്പിറവി നോക്കാന്‍ ആവശ്യപ്പെടുന്നത് വൈരുദ്ധ്യമല്ലേ ?? ഇനി ആ "നോ മൂണില്‍ " ഹിലാല്‍ കണ്ടെന്ന് പറഞ്ഞത് കേട്ട്, ഇവര്‍ തന്നെ "ന്യൂമൂണ്‍ ദിവസത്തിന്‍റെ അടുത്ത ദിവസം തന്നെ നോമ്പും പെരുന്നാളും അനുഷ്ടിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ റമദാന്‍ നോമ്പ് (1433 H, 2012 ) സൌദി അറേബ്യയില്‍ ആരംഭിച്ചത് "നോ മൂണില്‍ ഹിലാല്‍ കണ്ടിട്ടായിരുന്നു. സൌദിക്കാര്‍ "നോ മൂണില്‍ " ഹിലാല്‍ കണ്ടു എന്ന് പറഞ്ഞ്, ന്യൂമൂണിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് ചന്ദ്രന്‍ വളര്‍ന്ന് ദൃശ്യമാകുന്ന വലുപ്പത്തിലെത്തുക എന്ന സ്റ്റാര്‍ട്ടിംഗ് പോയന്‍റ് തെറ്റിച്ച്, നോമ്പ് ആരംഭിച്ചതിനെക്കുറിച്ച് എന്താണ് ഹിജ്‍റ കമ്മറ്റി വിമര്‍ശകരുടെ നിലപാട്??? വ്യക്തമാക്കണം. "നോ മൂണ്‍ എന്ന് പറയുമ്പോള്‍ "നഗ്‍ന നേത്രങ്ങള്‍ക്ക് കാണില്ല" എന്ന അര്‍ത്ഥം ഹിജ്‍റകമ്മറ്റിക്ക് മാത്രവും, മറ്റുള്ളവര്‍ക്ക് "യെസ് മൂണും" എന്ന ഇരട്ടത്താപ്പുമാണോ??
അമാവാസി ദിവസം "നോ മൂണ്‍ ആണെന്നതില്‍ ഹിജ്‍റ കമ്മറ്റിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ "നോ മൂണ്‍ എന്ന് ആവര്‍ത്തിച്ച് പറയുന്നവരുടെ അക്കാര്യത്തിലെ നിലപാടെന്ത്?? അന്ന് ചന്ദ്രക്കല കാണുമോ ??? ഇല്ലെങ്കില്‍ , കണ്ടെന്ന് പറഞ്ഞ് പല അവസരത്തിലും പെരുന്നാള്‍ ആഘോഷിച്ചത് ആത്മവഞ്ചനയായിരുന്നില്ലേ?? കാണുമെങ്കില്‍ , പിന്നെ "നോ മൂണ്‍ " എന്ന് വിളിച്ച് കൂവുന്നതെന്തിന്. ??
ഹിജ്‍റ കമ്മറ്റി ചെയര്‍മാന്‍ അലിമാണികഫാന്‍ സാഹിബ് വര്‍ഷങ്ങള്‍ നിരന്തരം ചന്ദ്രനിരീക്ഷണം നടത്തിയിട്ടും "നോ മൂണിന്" ഹിലാല്‍ കണ്ടിട്ടില്ല. എന്നാല്‍ പലരും അത് കണ്ടെന്ന് പറയുന്നുമുണ്ട്. അതിനാല്‍ "നോ മൂണില്‍ ഹിലാല്‍ അദ്ദേഹത്തെ കാണിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ അദ്ദേഹം സമ്മാനവും വാഗ്ദാനവും ചെയ്തിട്ടുണ്ട്. അതിന് കഴിയുന്നവര്‍ അദ്ദേഹത്തെ ബന്ധപ്പെടണമെന്നും സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു.
ഹിലാല്‍ എന്നത് Conjunction എന്ന പ്രതിഭാസത്തെത്തുടര്‍ന്ന് പ്രപഞ്ചത്തില്‍ സംഭവിക്കുന്നതാണ്. ആരെങ്കിലും കണ്ടാലും ഇല്ലെങ്കിലും അല്ലാഹുവിന്‍റെ ക്രമീകരണത്തിന് മാറ്റമുണ്ടാവില്ല.
Conjunction ന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് ചന്ദ്രന്‍ വളര്‍ന്ന് നഗ്‍ന നേത്രങ്ങള്‍ക്ക് ദൃശ്യമാകുന്ന വലുപ്പത്തിലെത്തുക എന്നതാണ് സ്റ്റാര്‍ട്ടിംഗ് പോയന്‍റ് എങ്കില്‍ ഉത്തരേന്ത്യയില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതാണ് ശരി. കാരണം അവര്‍ ചന്ദ്രനെ കണ്ടിട്ട് തന്നെയാണ് മാസം തുടങ്ങുക. അത് ചിലര്‍ക്ക് മാത്രമല്ല സകലര്‍ക്കും ദൃശ്യമാകുകയും ചെയ്യും. ഹിലാല്‍ കണ്ടിട്ട് മാസം തുടങ്ങണം എന്ന് പറയുന്നവര്‍ "നോ മൂണില്‍ " ഹിലാല്‍ കണ്ടെന്ന് പറയുന്നത് തള്ളിക്കളയുകയും, ഹിലാല്‍ കണ്ടിട്ട് മാസം ആരംഭിച്ച് പറയുന്ന വാക്ക് പ്രയോഗത്തില്‍ വരുത്തുകയാണ് വേണ്ടത്.
ആരാണ് "പ്രകൃതി" കലണ്ടര്‍ സ്വീകരിക്കുന്നത്
സാമാന്യ ജനത്തിന് ഒരു ധാരണയുണ്ട് "ഞങ്ങള്‍ ചന്ദ്രനെ കണ്ടിട്ടാണ്" മാസം തുടങ്ങുന്നത്, അതാണ് പ്രകൃതിയുമായി ചേര്‍ന്ന് പോകുന്നത് എന്ന്. സത്യത്തില്‍ അതൊരു തെറ്റിദ്ധാരണയാണ്. ഹിലാല്‍ കണ്ട് മാസം തുടങ്ങുന്നവര്‍ "പ്രകൃതിയിലെ ചന്ദ്രക്കലകളോട്" യോജിക്കുകയല്ല, തെറ്റുകയാണ് ചെയ്യുന്നത്. അതായത് പ്രകൃതിയിലെ കലണ്ടര്‍ അല്ല , കൃത്രിമ കലണ്ടര്‍ ആണ് പിന്‍പറ്റുന്നത്. അത് താഴെ വിവരിക്കാം.
ചന്ദ്രമാസം 29 അല്ലെങ്കില്‍ 30 ആകുന്നു. എങ്ങിനെ 30 ദിവസങ്ങള്‍ ഉള്ള മാസം ഉണ്ടാകുന്നു??? ഭൂമിയില്‍ നിന്ന് 29 ന് നോക്കുമ്പോള്‍ ചന്ദ്രനെ കാണാത്ത അവസ്ഥയില്‍ 30 ആക്കുന്ന ഒരു രീതിയുണ്ട് സമൂഹത്തില്‍ . ആ അവസരങ്ങളില്‍ മാത്രമാണോ 30 ഉള്ള മാസം ഉണ്ടാകുക???
29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ എന്നതിന് എന്തെങ്കിലും പ്രാപഞ്ചിക പ്രതിഭാസങ്ങളുമായി ബന്ധമുണ്ടോ?? അന്വേഷിക്കുക
ചന്ദ്രന്‍ ഭൂമിയെ, സൂര്യനെ അപേക്ഷിച്ച് ഒരു തവണ പ്രദക്ഷിണം വയ്ക്കാനെടുക്കുന്ന ദൈര്‍ഘ്യമാണ് ഒരു മാസം. ഇപ്രകാരമുള്ള പ്രദക്ഷിണം വയ്ക്കല്‍ ചില മാസങ്ങളില്‍ ചന്ദ്രന്‍ 29 ദിവസങ്ങള്‍ കൊണ്ടും, മറ്റു ചില മാസങ്ങളില്‍ 30 ദിവസം കൊണ്ടും പൂര്‍ത്തിയാക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രണ്ട് Conjunction തമ്മിലുള്ള ഇടവേള 29 അല്ലെങ്കില്‍ 30 ദിവസങ്ങളില്‍ പ്രകൃതിയില്‍ അല്ലാഹു സംവിധാനിച്ച "ഹിസാബ്" അനുസരിച്ച് നടക്കുന്നു. എന്നാല്‍ "ഹിലാല്‍ " കാണുക എന്ന സ്റ്റാര്‍ട്ടിങ്ങ് പോയന്‍റുകാര്‍ ചെയ്യുന്നതെന്താണ്??
ഇക്കഴിഞ്ഞ റമദാന്‍ സൌദിയില്‍ 30 ദിവസവും, കേരളത്തില്‍ 29 ദിവസവും ആയിരുന്നു. ആ മാസത്തില്‍ ചന്ദ്രന്‍ ഭൂമിയെ ചുറ്റാനെടുത്ത അല്ലാഹു നിശ്ചയിച്ച, പ്രകൃതിയിലെ കാലയളവ് എത്രയായിരുന്നു??. അത് 29 അല്ലെങ്കില്‍ 30 അല്ലേ വരൂ, രണ്ടും ഒരേ സമയത്ത് സംഭവിക്കില്ലല്ലോ??
മറ്റൊന്ന് ചന്ദ്രക്കലകള്‍ പ്രാചിന കാലം മുതല്‍ , ഗുഹാവാസികളായിരുന്ന മനുഷ്യര്‍ പോലും കാലഗണനക്ക് ഉപയോഗിച്ചു കൊണ്ടിരുന്നതാണ്. ചന്ദ്രക്കലകള്‍ ആകാശത്തില്‍ അല്ലാഹു തൂക്കിയിട്ട കൃത്യമായ കലണ്ടര്‍ ആണ്. ചന്ദ്രക്കലകള്‍ കാണിക്കുന്ന തിയതി നാം സ്വീകരിക്കുക എന്നല്ലാതെ, ചന്ദ്രന്‍റെ മേല്‍ നാം തിയതി ഏല്‍പ്പിക്കാന്‍ ശ്രമിക്കരുത്. യഥാര്‍ത്ഥ സ്റ്റാര്‍ട്ടിങ്ങ് പോയന്‍റിലാണ് എന്ന് പറയുകയും, എന്നാല്‍ അത് തെറ്റിച്ച് മാസം തുടങ്ങുകയുമാണ് വിമര്‍ശകര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. പൂര്‍ണ്ണചന്ദ്രന്‍ മാസത്തിനെ പകുതിയില്‍ പ്രകൃതിയില്‍ സംഭവിക്കുകയും, കൃത്രിമക്കാര്‍ എന്ന് ആക്ഷേപിക്കപ്പെടുന്ന ഹിജ്റി കമ്മറ്റിക്കാരുടെ തിയതിയുമായി അത് ഒത്ത് വരികയും ചെയ്യുമ്പോള്‍ , വിമര്‍ശകര്‍ക്ക് മാസം 12 ആയിരിക്കും. ഇത് തന്നെ തെളിവാണ് സ്റ്റാര്‍ട്ടിങ്ങ് പോയന്‍റ് തെറ്റുന്നത് ഹിജ്‍റ കമ്മറ്റിക്ക് അല്ല, വിമര്‍ശകര്‍ക്ക് ആണ് എന്ന്.
സൂര്യാസ്തമയവും, ചന്ദ്രാസ്തമയവും തമ്മിലെ വ്യത്യാസം ????
സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രന്‍ അസ്തമിച്ചാല്‍ മാസം മാറില്ല എന്ന ഒരു ധാരണ പുരോഗമനക്കാരില്‍ ചിലര്‍ക്കുണ്ട്. ആ വീക്ഷണത്തിന്‍റെ സാധുത നമുക്ക് പരിശോധിക്കാം.
ശാസ്ത്രീയമായി ഒരു ദിവസം എന്നത്, സൂര്യന്‍ നട്ടുച്ചയില്‍ എത്തുന്നത് തമ്മിലെ ഇടവേളയാണ്. അതായത് ഒരു നട്ടുച്ച മുതല്‍ അടുത്ത നട്ടുച്ച വരെ. എന്നാല്‍ നാം പ്രായോഗിക തലത്തില്‍ ദിവസം കണക്കാന്നത് ഉദയം മുതല്‍ അടുത്ത ഉദയം വരെ ആണ്. ഗോളങ്ങളുടെ ഉദയം അസ്തമയം എന്നത് കൃത്യമായി, സുക്ഷ്‍മമായി കണക്കാക്കാന്‍ കഴിയുന്നതല്ല.അത് ആപേക്ഷികമാണ്. കൂടാതെ, ഒരേ സ്ഥലത്ത് തന്നെ ഉയരവ്യത്യാസമനുസരിച്ച് ഉദയവും അസ്തമയവും മാറുന്നതായി അനുഭപ്പെടും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ദുബായിലെ 'ബുര്‍ജ് ഖലീഫ' എന്ന ബഹു നിലക്കെട്ടിടം. അതിലെ മേലെയുള്ള നിലകളില്‍ താമസിക്കുന്നവര്‍ താഴെയുള്ളവരേക്കാള്‍ വൈകിയേ നോമ്പ് തുറക്കാവൂ എന്ന് അവിടത്തെ ഉത്തരവാദിത്തപ്പെട്ടവര്‍ അറിയിച്ചിരുന്നു. കാരണം ഉയരത്തിലുള്ള ആള്‍ക്കും താഴെയുള്ള ആള്‍ക്കും, രണ്ട് ഉദയസമയവും അസ്തമയ സമയവുമായിരിക്കും. എന്നാല്‍ നട്ടുച്ച എന്നത് ഒരിടത്ത്, എത്ര ഉയരവ്യത്യാസമുണ്ടായാലും ഒരു പോലെയായിരിക്കും അനുഭവപ്പെടുക. അതുകൊണ്ടാണ് അസ്‍ട്രോണമിയില്‍ നട്ടുച്ച പരിഗണിക്കുന്നത്. നട്ടുച്ചക്ക് സംഭവിക്കുന്നത് കൊണ്ട് തന്നെയാണ് Conjunction കൃത്യമായും, സൂക്ഷ്മമായും കണക്കാക്കാന്‍ കഴിയുന്നത്.
മറ്റൊന്ന് നമ്മുടെ നാട്ടില്‍ സൂര്യന്‍ അസ്തമിക്കുന്നതിന് 2 മിനിട്ട് മുമ്പ് ചന്ദ്രന്‍ അസ്തമിച്ചു എന്ന് കരുതുക. നമ്മുടെ നാട്ടില്‍ നിന്നും 2 മണിക്കൂര്‍ കഴിഞ്ഞ് സൂര്യന്‍ അസ്തമിക്കുന്ന പടിഞ്ഞാറ്കാര്‍ക്ക്, സൂര്യന്‍ അസ്തമിച്ച് രണ്ട് മിനുട്ട് കഴിഞ്ഞായിരിക്കും ചന്ദ്രന്‍ അസ്തമിക്കുക. നമ്മുടെ നിലവിലുള്ള രീതിയനുസരിച്ച് ഒരു വ്യാഴാഴ്ചയാണ് ഇത് സംഭവിക്കുന്നതെങ്കില്‍ , നമുക്ക് വെള്ളിയാഴ്ച്ച 30, മറ്റേ നാട്ടുകാര്‍ക്ക് വെള്ളിയാഴ്ച്ച പുതുമാസം 1. ഈ വേര്‍തിരിവ് ചന്ദ്രന്‍റെ അടിസ്ഥാനത്തില്‍ വരുത്തുന്ന സാങ്കല്‍പിക രേഖയാണ് ലൂണാര്‍ ഡേറ്റ് ലൈന്‍. എന്നാല്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ പറയാതെ പൊകുന്ന മറ്റൊരു കാര്യമുണ്ട്. അതായത് "ഡേറ്റ് ലൈനില്‍ " തിയതി മാത്രമല്ല, ദിവസവും മാറുന്നു. ഇന്ന് ഭൂമിയില്‍ നിലവിലുള്ള international date line ന്‍റെ ഇരു ഭാഗത്തും രണ്ട് ദിവസവും, രണ്ട് തിയതിയുമാണ്. എന്നാല്‍ നമ്മൂടെ ലൂണാര്‍ ഡേറ്റ് ലൈനിന്‍റെ രണ്ടു വശത്തും വെള്ളിയാഴ്ച്ച തന്നെ, എന്നാല്‍ അതേ വെള്ളിയാഴ്ച്ചക്ക് രണ്ട് തിയതിയും. ഇതാണ് ലൂണാര്‍ ഡേറ്റ് ലൈനിന്‍റെ അപ്രായോഗികത.
വെറും മൂന്ന് മാസം ചന്ദ്രനെ നിരീക്ഷിക്കാന്‍ സന്മനസ്സ് കാണിക്കുന്നവര്‍ക്ക് ലളിതമായി മനസ്സിലാകുന്നതേയുള്ളൂ, ഇസ്ലാമിക കലണ്ടര്‍
ചന്ദ്രന്‍ മാസത്തില്‍ ഒരു ദിവസം അദൃശ്യമായിരിക്കും. അത് അമാവാസി ദിവസം.
ആദ്യമായി പുതുമാസത്തിലെ ചന്ദ്രക്കല കാണുക ഒന്നാം തിയതി അസ്തമയത്തില്‍ .
തുടര്‍ന്നുള്ള ദിവസങ്ങലില്‍ , ചന്ദ്രക്കലയുടെ വലുപ്പം കൂടിക്കൊണ്ടിരിക്കുകയും, ആകാശത്തില്‍ കാണപ്പെടുന്ന സ്ഥാനത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയും ചെയ്യും.
മാസത്തിന്‍റെ കാല്‍ ഭാഗത്തില്‍ സൂര്യാസ്തമയ സമയത്ത് അര്‍ദ്ധചന്ദ്രന്‍ തലക്ക് മുകളില്‍ (90ഡിഗ്രി) ആയിരിക്കും.
മാസത്തിലെ പകുതിയില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ , കിഴക്ക് പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്നു.
മാസത്തിലെ അവസാന കാല്‍ ഭാഗത്ത് (Last quarter), ചന്ദ്രന്‍ അര്‍ദ്ധരാതി ഉദിക്കുകയും, നട്ടുച്ചക്ക് അസ്തമിക്കുകയും ചെയ്യുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചന്ദ്രന്‍ ഉദിക്കുന്ന സമയം സൂര്യോദയത്തോട് അടുത്ത് വരികയും, കല ചെറുതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മാസത്തില്‍ അവാസാനമായി കിഴക്ക് ഭാഗത്ത് സൂര്യോദയത്തോട് അടുത്തായി വളരെ ശോഷിച്ച ചന്ദ്രക്കല കാണാം. അതാണ് ഖുര്‍ആന്‍ പറഞ്ഞ "ഉര്‍ജ്ജൂനുല്‍ ഖദീം" പോലുള്ള കല.
അതിനടുത്ത ദിവസം ചന്ദ്രനെ കാണാന്‍ കഴിയില്ല. അന്നാണ് അമാവാസി, അഥവാ മാസത്തിലെ അവസാന നാള്‍ .
അതിനടുത്ത ദിവസം പുതുമാസത്തിലെ ആദ്യ ദിനം.
മേല്‍ വിവരിച്ചത്, ദൃശ്യമാകുന്ന ചന്ദ്രക്കലകളെ അടിസ്ഥാനപ്പെടുത്തിയ പ്രകൃതിയോട് ഇണങ്ങുന്ന, അല്ലാഹു സംവിധാനിച്ച ചന്ദ്രന്‍റെ കലകളില്‍ നിന്ന് തിയതി മനസ്സിലാക്കുന്ന രീതിയാണ്. എന്നാല്‍ ചന്ദ്രന്‍റെ ആദ്യകല കണ്ട് മാസം ആരംഭിക്കുമ്പോള്‍ , ആദ്യ ദിനം നഷ്ടമാകുകയും, പ്രകൃതിയോട് ഇണങ്ങാത്ത Artificial Calendar (കൃത്രിമ കലണ്ടര്‍ ) പ്രായോഗികമായി സ്വീകരിക്കപ്പെടുകയും ചെയ്യും.
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّـهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّـهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٣٠﴾
ആകയാല്‍ നിന്‍റെ മുഖത്തെ വക്രതയില്ലാത്തനിലയില്‍ നീ ദീനിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. (റൂം 30:30)
---------
ന്യൂമൂണ്‍ നെ പറ്റി "ന്യൂമൂണും മാസപ്പിറവിയും" (യുവത) എന്ന പുസ്തകത്തില്‍ നിന്ന്
ഉദ്ധരണിയില്‍ തന്നെ എഴുതിയിരിക്കുന്നു "ന്യൂമൂണ്‍ (കറുത്തവാവ്) എന്നാല്‍ മാസത്തിലെ അവസാന ദിവസം" എന്ന്. ആരുടെ രീതി പ്രകാരമാണ് ന്യൂമൂണ്‍ മാസത്തിലെ അവസാനത്തിലെ ദിവസമാകുന്നത് ?? ഹിജ്‍റ കമ്മറ്റിക്ക് ന്യൂമൂണ്‍ ദിനം മാസത്തിലെ അവസാന ദിവസമാണ്. ഇത് എഴുതിയ വിമര്‍ശകര്‍ക്കോ ??
വേറൊന്ന്, അന്ന് ചന്ദ്രനെ രാവിലെയോ, വൈകുന്നേരമോ ചന്ദ്രനെ കാണുകയില്ല എന്നും എഴുതിയിരിക്കുന്നു.
എന്നാണ് കറുത്തവാവ് ?? സാധാരണയായി നാം 29ന് മാസം നോക്കുന്ന ദിവസമാണ് അമാവാസി അഥവാ കറുത്ത വാവ്.
അന്ന് ചന്ദ്രനെ നഗ്നനേത്രങ്ങള്‍ക്ക് കാണില്ല എന്ന്, ഹിജ്‍റ കമ്മറ്റി ശാസ്ത്രീയമായി മനസ്സിലാക്കുന്നു. വിമര്‍ശകര്‍ പ്രമാണങ്ങളെ ഉദ്ധരിച്ചും സ്ഥാപിക്കുന്നു അന്ന് നഗ്നനേത്രങ്ങള്‍ക്ക് ചന്ദ്രനെ കാണില്ല എന്ന്. എന്നാല്‍ അതേയാളുകള്‍ തന്നെ പത്രക്കുറിപ്പ് നല്‍കുന്നു 'ചന്ദ്രനെ കണ്ടാല്‍ അറിയിക്കണമെന്ന്' !!!!!! ഇതെന്ത് വൈരുദ്ധ്യം ??
നേരത്തെ എഴുതിയ പോലെ സൌദി അറേബ്യയിലെ 1433 റമദാന്‍ 1 അമാവാസിയുടെ അടുത്ത ദിവസമായിരുന്നു.
ഇനി മലയാള കലണ്ടറുകള്‍ കാണുക, ചന്ദ്രന്‍ നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാവില്ല എന്ന് പറഞ്ഞ അതേ "മിഹാഖി"ന് പിറ്റേന്ന് , പുതു മാസം തുടങ്ങുന്നത്.
സത്യത്തില്‍ വിമര്‍ശകരാണ് വ്യക്തമാക്കേണ്ടത് എങ്ങിനെയാണ് അവരുടെ സ്റ്റാര്‍ട്ടിങ്ങും, ഫിനിഷിങ്ങുമെന്ന്.
ഹിജ്‍റ കമ്മറ്റിയൂടെ സ്റ്റാര്‍ട്ടിങ്ങ് "പ്രപഞ്ചത്തില്‍ Conjunction സംഭവിക്കുന്നതിന്‍റെ അടുത്ത നിമിഷം ഉണ്ടാകുന്ന Crescent ന്‍റെ അടുത്ത ദിവസത്തില്‍ നിന്ന് തുടങ്ങുന്നു". അത് അമാവാസി ദിവസം അവസാന ദിവസമായി "ഫിനിഷ്" ചെയ്യുന്നു.
Conjunction നെ തുടര്‍ന്ന് Crescent ഉണ്ടാകുന്നു എന്നതിനുള്ള തെളിവ് താഴെ കാണുക.
Conjunction എന്നത് 3 ഗോളങ്ങള്‍ എതാണ്ട് നേര്രേഖയില്‍ വരുന്ന പ്രതിഭാസമാണ്. 30 km/s (108,000 km/h) വേഗതയില്‍ ഭൂമിയിയും, 1.022 Km/s (3,680.5 km/h) വേഗതയില്‍ ചന്ദ്രനും സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. ക്ഷണനേരത്തെക്ക് അവ ഒരേ രേഖയില്‍ വരുന്നു. അടുത്ത നിമിഷത്തില്‍ തന്നെ ചന്ദ്രക്കല അഥവാ Crescent പിറക്കുകയും ചെയ്യുന്നു.
ഇക്കഴിഞ്ഞ 17 August 2012 ല്‍ അപ്രകാരം ചന്ദ്രക്കലയെ (Crescent) ചില പ്രത്യേക സംവിധാനം ഉപയോഗിച്ച് (നഗ്ന നേത്രങ്ങള്‍ കൊണ്ടല്ല ) നിരീക്ഷിച്ചതിന്‍റെ റിപ്പോര്‍ട്ട് താഴെ കാണുക.
--------------------------------------
Shawwal Waxing (NEW) Crescent Observation Results
17 August 2012
Germany
1. Seen: ICOP member Eng. Martin Elsaesser from Munich City in Bavaria State mentioned that the sky was clear, the atmospheric condition was superb, the crescent was not sought by naked eye, the crescent was not sought by binocular, the crescent was not sought by telescope, the crescent was seen by CCD Imaging
Eng. Martin Elsaesser said: "The weather was bad in the lowlands, so we went to the local mountains in the afternoon, where conditions were excellent. The sky was dark blue right next to the sun.
We setup a small mobile instrument on the site, among other visitors and grazing cattle. We could easily track the crescent from two hours BEFORE conjunction till one hour AFTER conjunction, so we saw a old and a young crescent within a few minutes. As expected, the view of the crescent did not change at conjunction. The sun was shining, the view was nice, all the instruments worked fine, the crescent was easy to see and the automatic software did most of the work, so i had time to play with the kids and keep the cattle away. As the weather got worse later and the moon was to set before the sun anyway, we ended the observation, got some food and left the site to the cattle again."
Saudi Arabia
1. Seen: ICOP member Mr. Samy Khadem-Al-Charieh from Makkah City in Makkah State mentioned that the sky was clear, the atmospheric condition was hazy, the crescent was not seen by naked eye, the crescent was not sought by binocular, the crescent was not seen by telescope, the crescent was seen by CCD Imaging
Mr. Samy Khadem-Al-Charieh said: "We tried to see the waning crescent in Fiqrah (near Madinah), but we were not successful.
Our colleges in Makkah could manage to make a few CCD images in daytime of the extremely thin crescent (distance to sun about six degree)."
http://www.icoproject.org/icop/shw33.html?&l=en
-------------------------
അതായത് 17 വെള്ളിയാഴ്ച്ച Crescent ഉണ്ടായി, അത് പ്രത്യേക ഉപകരണങ്ങളിലൂടെ കാണുകയും ചെയ്തു. Conjunction എന്ന പ്രതിഭാസം ക്ഷണനേരമേ ഉണ്ടാകൂ, അതിനെ തുടര്‍ന്ന് Crescent ഉണ്ടാകുന്നു. ആ Crescent (ചന്ദ്രക്കല) സമയം കഴിയുന്നതനുസരിച്ച് വളര്‍ന്ന് വരുന്നു. ഇത് ശാസ്ത്രീയ സത്യമാണ്. അത് കണ്ടവരുടെ സാക്ഷ്യമാണ് മേലെ ഉദ്ധരിച്ചത്.
-----------------
ഹിലാല്‍ എന്താണ്??
മാസത്തിന്‍റെ അവസാനത്തിലുള്ള നേര്‍ത്ത കലയും 'ഹിലാല്‍ ' തന്നെയാണ്.
--------------------
അമാവാസി ദിവസം പടിഞ്ഞാറ് കാണുന്നത് "ഉദിക്കുന്ന ചന്ദ്രനോ, അല്ല അസ്തമയ ചന്ദ്രനോ? "
എല്ല ഗോളങ്ങളും കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായാണ് ഭൂമിയിലെ നിരീക്ഷകന് അനുഭപ്പെടുക. ഇതില്‍ ചന്ദ്രനും ഒഴിവല്ല. അമാവാസി ദിവസം പടിഞ്ഞാറ് കാണുന്നത് ഉദിക്കുന്ന ചന്ദ്രന്‍ അല്ല, മറിച്ച് അസ്തമയ ചന്ദ്രനെയാണ്.
ആരാണ് അസ്തമിക്കുന്ന ചന്ദ്രനെ അമാവാസി ദിവസം നോക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നത്....!!!
--------------------------------
Astronomical Newmoon ന് ശേഷം മാസമാറ്റം സംഭവിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ , ഇതെന്ത് പുതുമ എന്ന് ചോദിക്കുന്നവര്‍ ഉമ്മുല്‍ ഖുറ കലണ്ടറിന്‍റെ ചരിത്രം നോക്കുക.
http://www.staff.science.uu.
until the end of 1419 AH (16 April 1999) the following rule was used:
When the astronomical new moon occurs less than 3 hours after Saudi midnight (equivalent with 0h UT or Greenwich midnight) the lunar month begins at the previous sunset – otherwise at the sunset following that.
1999 വരെ ഉമ്മുല്‍ഖുറക്കാര്‍ സ്റ്റാര്‍ട്ടിങ്ങ് പോയന്‍റ് തെറ്റിച്ചാണോ പോയിക്കൊണ്ടിരുന്നത് ??
1999 വരെ ഉമ്മുല്‍ ഖുറ സ്വീകരിച്ചിരുന്ന "കൃത്യമായ" കാലഘണന രീതി പുനഃസ്ഥപിക്കണം, അത് തന്നെ "ചുമരുകള്‍ അലങ്കരിക്കാന്‍ തൂക്കാതെ ജീവിതത്തിലും " സ്വീകരിക്കണം എന്നതാണ് ഹിജ്‍റ കമ്മറ്റി പറയുന്നതിന്‍റെ രത്നച്ചുരുക്കം.
UT / Greenwich Midnight എന്നൊക്കെ ഹിജ്‍റ കമ്മറ്റിയുടെ കലണ്ടറില്‍ കാണുമ്പോള്‍ അലര്‍ജി തോന്നുന്നവര്‍ക്ക്, അത് തന്നെ ഉമ്മുല്‍ഖുറയുടെ കലണ്ടറില്‍ ഉണ്ടായിരുന്നതിനെ പറ്റി എന്തു പറയുന്നു?? സൌകര്യപൂര്‍വ്വം വെള്ളക്കാര്‍ മാറ്റി വരച്ചിരുന്ന 'വരകളുടെ' ഖുര്‍ആനിലെ തെളിവ് വിമര്‍ശകര്‍ അന്വേഷിച്ചിരുന്നുവോ ???? astronomical new moon എന്ന ജൂതരീതിയെന്ന് ആക്ഷേപിക്കപ്പെടുന്നത് , ആരാണ് പിന്‍പറ്റിയിരുന്നത് എന്നും വ്യക്തമല്ലേ.
From: vswmart martinel@mondatlas.de
ReplyDeleteTo: ICOP@yahoogroups.com
Sent: Monday, 14 January 2013 5:14 AM
Subject: [ICOP] Re: Fw:CCD imaging & moonsighting
Hello members,
I want to comment on the "short introduction to CCD imaging", due to several inaccuracies in that text. Whether CCD imaging is acceptable in islamic moonsighting is a debated question and probably somewhat depends on personal opinion, but the technical facts need to be well understood and correctly explained. I will try to offer a corrected version of the text:
"
CCD crescent imaging is a technique to capture a live-video of the lunar crescent (or other objects), basically similar to TV. This technique CAN be used to show crescents which are invisible for human eyes even by a binocular or telescope under the given conditions.
The crescent moon which we observe by CCD imaging on the computer screen is really there in the direction the telescope is pointing, whether you can see it with your eyes or not. Even when the CCD system is used to show faint crescents that the human eye can not see anymore, then these structures are still real and the moon is still there. It is easy to demonstrate that what you see on the screen is the real (but contrast-enhanced) live-image of the moon. Also, if the weather is to bad or if you point your instrument in the wrong direction, then you will NOT see the crescent just as with visual observation of the crescent.
Of course as with any kind of TV/computer screen, your eye does not get to see the original light particles coming from the moon, but rather those generated by the TV screen from the data captured by the camera. This is of course just the same as when you are watching any kind of TV such as a football match. Usually nobody doubts that the football match is real.
Somebody observing the crescent moon with a imaging system is very certain that he is observing the actual moon in real time. He needs to get time and telescope direction exactly right and needs to track the moving crescent precisely to detect the expected shape of the crescent. So, the observer can clearly state that he has observed the (contrast enhanced) live-image of the moon on his screen, doing an authentic observation of the crescent moon through these technical means.
"
I think a major problem we have is that few members yet have any practical experience with this kind of observation. That is a pity as it would take no more than 30 minutes to give a good demonstration of the technical aspects and advantages / disadvantages of this approach.
Best regards,
Martin