Wednesday, July 24, 2013

ഇസ്‍ലാമിക കലണ്ടര്‍ അല്ലാഹു സംവിധാനിച്ചതോ അല്ല മനുഷ്യര്‍ തീരുമാനിക്കുന്നതോ ??

ഇസ്‍ലാമിക കലണ്ടര്‍ അല്ലാഹു സംവിധാനിച്ചതോ അല്ല മനുഷ്യര്‍ തീരുമാനിക്കുന്നതോ ?? 


إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ وَاعْلَمُوا أَنَّ اللَّـهَ مَعَ الْمُتَّقِينَ ﴿٣٦﴾
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. (9:36)

"കിതാബില്ലാഹ്" ല്‍ "യൌമ ഖലഖസ്സമാവാത്തില്‍ " നിശ്ചയിക്കപ്പെട്ടെ ഒരു കാര്യത്തില്‍ മനുഷ്യര്‍ക്ക് ഇടപെടാനും , മാറ്റം വരുത്താനും സ്വാതന്ത്രമുണ്ടോ ?? അത് അല്ലാഹുവിന്‍റെ മാത്രം നിയന്ത്രണത്തില്‍ പെട്ട പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ ഭാഗമല്ലേ ?? കണ്ണ് കൊണ്ട് കാണാന്‍  മനുഷ്യര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നതിന്‌ മുമ്പ് സംവിധാനിക്കാപ്പെട്ട ഒരു പ്രാപഞ്ചിക പ്രതിഭാസം തീരുമാനിക്കുന്നത് "കുറെ മനുഷ്യരുടെ കണ്ണുകളും , കാര്‍ മേഘവും " ആയിരിക്കുമോ ?? ഇപ്രകാരം മനുഷ്യര്‍ക്ക് അവരുടെ "കാഴ്ചയനുസരിച്ച് " തീരുമാനിക്കാന്‍ അധികാരമുള്ള കാര്യങ്ങളെയാണോ "كِتَابِ اللَّهِ" ല്‍ രേഖപ്പെടുത്തപ്പെട്ടത് എന്ന് പറയുക ?
മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്ന് മുക്തമായ മതം "ദീനുല്‍ ഖയ്യിം" എന്നതിനോടാണ്‌ മാസങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നത്. അല്ലാഹു നിശ്ചയിച്ച കാലഘണനാ രീതിയെ കുറച്ച് നേതാക്കള്‍ക്ക് മാറ്റി മറിക്കാന്‍ കഴിയുമോ ??

الشَّمْسُ وَالْقَمَرُ بِحُسْبَانٍ ﴿٥

സൂര്യനു ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു  (55:5)

മാസാവസാനത്തിലെ ചന്ദ്രക്കലയെ Waning crescent എന്നും മാസാദ്യത്തിലെ കലയെ Waxing Crescent എന്നുമാണ്‌ വിളിക്കുന്നത്. അമാവാസി സംഭവിച്ച് കഴിയുന്നതോടെ (നേര്‍ രേഖയില്‍ നിന്ന്‌ തെറ്റുന്നതോടെ ) വളരെ നേര്‍ത്ത Waxing Crescent ഉണ്ടാകുകയായി. അതാണ്‌ മാസത്തിലെ അവസാനദിവസം.  എന്നാല്‍ അന്ന് ചന്ദ്രക്കല  "കണ്ടില്ല" എന്ന പറഞ്ഞ് 29 ദിവസമുള്ള മാസത്തിന്‌ 30 ദിവസം മനുഷ്യര്‍ നിശ്ചയിക്കുമ്പോള്‍ സംഭവിക്കുന്നത് Waxing Crescent ഉള്ള പുതിയ മാസത്തിലെ ഒരു ദിവസത്തെ പഴയ മാസത്തിലേക്ക് ചേര്‍ക്കുകയാണ്‌.,. ഇത് "സൂര്യനു ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു " എന്നതിന്‌ ഒപ്പം നിലനില്‍ക്കാത്തത് ആകുന്നു. ഒന്നുകില്‍ പ്രസ്തുത ഖുര്‍‍ആന്‍ വചനത്തിന്‌ വിരുദ്ധമായി, ചന്ദ്രന്‍ അത് വരെ വന്ന വേഗത കുറച്ച് ഒരു ദിവസം കൂടി അതിന്‍റെ Cycle ല്‍ കൂട്ടി "30 തികച്ചു " എന്ന് കരുതേണ്ടി വരും. മനുഷ്യരുടെ കാഴ്ചയുടെയും , കാര്‍മേഘത്തിന്‍റെയും അപ്പുറമാണ്‌ അല്ലാഹുവിന്‍റെ നിയന്ത്രണവും കണക്കും എന്ന് വിശ്വസിക്കുന്നവര്‍ക്ക് "30 ആക്കലും, കാര്‍മേഘത്തിന്‍റെ ചന്ദ്രനെ നിയന്ത്രിക്കലും " ഖുര്‍ആനിന്‌ എതിര്‌ എന്ന കാരണത്താല്‍ കൈയൊഴിക്കേണ്ടി വരും. അല്ലെങ്കില്‍ അല്ലാഹുവിന്‍റെ കണക്കനുസരിച്ചല്ല, മനുഷ്യരുടെ കാഴ്ചക്കും, കാര്‍മേഘത്തിന്‍റെ വരവും അനുസരിച്ചാണ്‌ ചന്ദ്രന്‍ ചലിക്കുന്നത് എന്ന് സമ്മതിക്കേണ്ടി വരും . ചിന്തിക്കുക. 

وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣
സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയില്‍ അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു. (14:33)

"പതിവായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന" നിലയില്‍ അല്ലാഹു സൃഷ്ടിച്ച ചന്ദ്രന്‍ ആ പതിവ്‌ തെറ്റിച്ച് കാര്‍മേഘം മറയുമ്പോള്‍ , അല്ലാഹു നിചയിച്ച 29 ദിവസത്തോട് ഒരു ദിവസം കൂടി കൂട്ടിച്ചേര്‍ക്കുമോ ?? 


اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ  

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു. (13:2)


സൂര്യനെയും ചന്ദ്രനെയും നിയത്രിക്കുന്നതിനെ يُدَبِّرُ الْأَمْرَ എന്നാണ്‌ പ്രയോഗിക്കപ്പെട്ടത്. 


 إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُدَبِّرُالْأَمْرَ مَا مِن شَفِيعٍ إِلَّا مِن بَعْدِ إِذْنِهِ ذَٰلِكُمُ اللَّـهُ رَبُّكُمْ فَاعْبُدُوهُ أَفَلَا تَذَكَّرُونَ ﴿يونس: ٣﴾
 قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّـهُ فَقُلْ أَفَلَا تَتَّقُونَ﴿يونس: ٣١﴾
 يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ ﴿السجدة: ٥﴾

യുദബ്ബിറുല്‍ അംറ്‌ എന്നാല്‍ അല്ലാഹുവാണ്‌ ഇവകള്‍ നിയന്ത്രിക്കുന്നത് എന്ന് മേല്‍ വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. അങ്ങിനെയുള്ള  يُدَبِّرُ الْأَمْرَ എന്നത് മനുഷ്യരുടെ 'കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഉള്ളതോ , കാര്‍മേഘം മറയുമ്പോള്‍ " മാറ്റം വരുന്നതോ ആയ കാര്യമല്ല. മറിച്ച് ഇത് പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ മേലുള്ള ദൈവത്തിന്‍റെ പരമമായ അധികാരമാണ്‌. ,. 


إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّـهُ رَبُّ الْعَالَمِينَ ﴿٥٤

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (7:54)

അല്ലാഹുവിന്‍റെ "أَمْرِهِ" പ്രകാരമാണ്‌ ചന്ദ്രനുള്‍പ്പെടുന്ന ആകാശഗോളങ്ങളുടെ ചലനം. 
അല്ലാഹുവിന്‍റെ മാത്രം അധികാരത്തില്‍ പെട്ടത് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെട്ട "അംറിനെ" സംബന്ധിച്ച് പറയുന്നത് ..

  3:128   لَيْسَ لَكَ مِنَ الْأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ
   3 : 154  يَقُولُونَ هَل لَّنَا مِنَ الْأَمْرِ مِن شَيْءٍ ۗ قُلْ إِنَّ الْأَمْرَ كُلَّهُ لِلَّـهِ ۗ

ۖ يَقُولُونَ لَوْ كَانَ لَنَا مِنَ الْأَمْرِ شَيْءٌ مَّا قُتِلْنَا هَاهُنَا ۗ
അചഞ്ചലമായ ദൈവിക വിധി അഥവ അംറില്‍ പെട്ട ചന്ദ്ര ചലനം 29 ആം തിയതി മാനത്ത് നോക്കുന്നവരുടെ കാഴ്ച്ചക്കും കാര്‍മേഘത്തിനും അടിസ്ഥാനമായി മാറുമെന്ന് കരുതണമോ ??? ചിന്തിക്കുന്നില്ലേ ??

  6:96 فَالِقُ الْإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ﴿
പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ട് വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവും (ആക്കിയിരിക്കുന്നു.) പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്‍റെ ക്രമീകരണമത്രെ അത്‌. (6:96),. (6:96)

 സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവും (ആക്കിയിരിക്കുന്നു.) . മാറ്റമില്ലാത്ത ഒരു കാര്യം ആണല്ലോ അടിസ്ഥാനമാക്കാന്‍ കഴിയുക. ഒരു കിലോ അരി എന്ന് പറയുമ്പോള്‍ , അത് അളക്കാനാകുന്നത് "കിലോ" എന്ന് പറയപ്പെടുന്ന ഏകകം സ്ഥിരമായത് കൊണ്ടാണ്‌.,. അല്ലെങ്കില്‍ ഓരോരുത്തരുടെയും കിലോ മാറിക്കൊണ്ടിരിക്കും,. കാലഘണനയുടെ അടിസ്ഥാനമെന്ന് അല്ലാഹു കണക്കാക്കിയ സൂര്യ ചന്ദ്ര ചലനം 29 ആം തിയതി നോക്കുന്നവരുടെ കാഴ്ചക്കും , കാര്‍മേഘത്തിന്‍റെ സാന്നിധ്യത്താലും മാറുകയേ ഇല്ല. 



هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللَّـهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ  يَعْلَمُونَ 
സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍  عَدَدَ السِّنِينَ നും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു. തീര്‍ച്ചയായും രാപകലുകള്‍ വ്യത്യാസപ്പെടുന്നതിലും, ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകള്‍ക്ക് പല തെളിവുകളുമുണ്ട്‌. (10:5,6)(1,. (10:5) 


وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ ۖ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِّتَبْتَغُوا فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلًا 

രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു
. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു. (17:12)



16 :12  وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ وَالنُّجُومُ مُسَخَّرَاتٌ بِأَمْرِهِ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ 


രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (16:12),.(16 :12)

 أَلَمْ تَرَ أَنَّ اللَّـهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَىٰ أَجَلٍ مُّسَمًّى وَأَنَّ اللَّـهَ بِمَا تَعْمَلُونَ خَبِيرٌ لقمان:٢٩)
 يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ذَٰلِكُمُ اللَّـهُ رَبُّكُمْ لَهُ الْمُلْكُ وَالَّذِينَ
  تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ﴿فاطر: ١٣﴾
 خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِوَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ ﴿الزمر: ٥﴾


وَآيَةٌ لَّهُمُ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُم مُّظْلِمُونَ وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ﴿٣٨﴾ وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ       عَادَ كَالْعُرْجُونِ الْقَدِيمِ لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ  


രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. (37) സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌. (38) ( وَالْقَمَرَ‌ قَدَّرْ‌نَاهُ مَنَازِلَ) ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. (39) സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. (36: 37-40)

ചന്ദ്രനും സൂര്യനും തമ്മിലെ കോണളവാണ്‌ Elongation അഥവാ മനാസില്‍ . നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്നതിനാല്‍ , ചന്ദ്രന്‌ രണ്ട് ദിവസം ഒരേ മനാസില്‍ ഉണ്ടാകില്ല. മാസാവസാനം 180 ഡിഗ്രിയില്‍ നിന്ന് പൂജ്യം ഡിഗ്രിയിലേക്കും ,  മാസാദ്യം പൂജ്യം ഡിഗ്രിയില്‍ നിന്ന് 180 ലേക്കും മനാസില്‍ മാറിക്കൊണ്ടിരിക്കുന്നു. അപ്രകാരം മനാസില്‍ നിശ്ചയിക്കപ്പെട്ടതിനെ അല്ലാഹുവിന്‍റെ "ഖദ്‌റ്"  ( وَالْقَمَرَ‌ قَدَّرْ‌نَاهُ مَنَازِلَ ) എന്നാണ്‌ പ്രയോഗിച്ചിരിക്കുന്നത് . അല്ലാഹുവിന്‍റെ "ഖദ്‍ര്‍ " ആയ ഒരു കാര്യം , ഭൂമിയിലെ മനുഷ്യരുടെ കാഴ്ചയും , കാര്‍മേഘത്തിന്‍റെ സാന്നിധ്യവും കൊണ്ട് മാറുമോ ?? അങ്ങിനെയെങ്കില്‍ അല്ലാഹുവിന്‍റെ "ഖദ്‍ര്‍" ആയ മറ്റു കാര്യങ്ങളും മനുഷ്യര്‍ക്ക് മാറ്റാന്‍ കഴിയുമോ ??? 


يَسْأَلُونَكَ عَنِ الْأَهِلَّةِ ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ ۗ وَلَيْسَ الْبِرُّ بِأَن تَأْتُوا الْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ الْبِرَّ مَنِ اتَّقَىٰ ۗ وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا ۚ وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ ﴿ 
(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (2:189)

എന്താണ്‌ 'മവാഖീത്ത്" ?? . അത് 'മീഖാത്ത്' എന്ന പദത്തില്‍ നിന്നുള്ളതാണ്‌ . നിര്‍ണ്ണിതമായ സ്ഥലം , സമയം മുതലായവയെ കുറിക്കാനാണ്‌ ആ പദം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് . 

56: 50 قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ ﴿﴾ لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ ﴿﴾
 നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം- ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു. (56: 49,50)
 78:17  إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا ﴿
തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു. (78 :17)
കൃത്യമായ തെറ്റാത്ത ദിവസത്തെ സൂചിപ്പിക്കുന്ന മീഖാത്ത് ആയ ഒരു തിയതി എങ്ങനെയാണ്‌ പല ദിവസങ്ങളില്‍ സംഭവിക്കുന്നത് . 
അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിച്ചിട്ട് എന്ത് തോന്നുന്നു?

സൂര്യചന്ദ്രന്മാരുടെ ചലനത്തെ അധിഷ്ഠിതമാക്കിയ ഇസ്ലാമിക കലണ്ടര്‍ അല്ലാഹുവിന്‍റെ "ഖദ്‍ര്‍" അനുസരിച്ച് അതിസൂക്ഷ്മമായ നിയമങ്ങള്‍ക്ക് വിധേയമായി "കൃത്യതയോടെ" സംവിധാനിക്കപ്പെട്ടിരിക്കുന്നു എന്നോ, അതല്ല തീര്‍ത്തും അനിശ്ചിതമായ Probability of Crescent visibility എന്ന ഊഹം അതല്ല സാധ്യതയേ അടിസ്ഥാനമാക്കിയാണെന്നോ ???

വിശ്വാസികള്‍ മനസ്സിലാക്കേണ്ടത് അല്ലാഹുവിന്‍റെ "ഖദ്‍ര്‍" അനുസരിച്ച് അതിസൂക്ഷ്മമായ നിയമങ്ങള്‍ക്ക് വിധേയമായി "കൃത്യതയോടെ" സംവിധാനിക്കപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ്‌.

നിങ്ങള്‍ അല്ലാഹുവിന് ഒരു ഗാംഭീര്യവും നല്‍കുന്നില്ലയോ എന്ന് നൂഹ് (അ) ചോദിച്ച ചൊദ്യം ഇപ്പോഴും പ്രസക്തമല്ലേ ???


مَّا لَكُمْ لَا تَرْجُونَ لِلَّـهِ وَقَارًا ﴿١٣﴾ وَقَدْ خَلَقَكُمْ أَطْوَارًا ﴿١٤﴾ أَلَمْ تَرَوْا كَيْفَ خَلَقَ اللَّـهُ سَبْعَ سَمَاوَاتٍ طِبَاقًا ﴿١٥﴾ وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا ﴿   ١٦﴾

നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. (13) നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. (14) നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്‌. (15) ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. (71:13-16)

ഈ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കണക്ക് മനസ്സിലാക്കലാണ്‌ മനുഷ്യര്‍ക്ക് ഇവയെ വിധേയമാക്കി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും.

"35. ഒരു വസ്തുവിനെ ഒരാള്‍ക്ക് കീഴ്പ്പെടുത്തിക്കൊടുക്കുന്നതിന് രണ്ടു രൂപങ്ങളുണ്ട്. ഒന്ന്, വസ്തുവിനെ അയാളുടെ ആജ്ഞാനുവര്‍ത്തിയാക്കുകയും ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനും ഉപയോഗിക്കാനും അധികാരം നല്‍കുകയും ചെയ്യുക. രണ്ട്, ആ വസ്തുവില്‍ , അയാള്‍ക്ക് ഗുണകരമാവുകയും അയാളുടെ നേട്ടത്തിന് സേവനമനുഷ്ഠിക്കുകയും ചെയ്യും വിധമുള്ള നിയമങ്ങളും ചട്ടങ്ങളും ചുമത്തുക. ആകാശഭൂമികളിലെ സകല വസ്തുക്കളെയും അല്ലാഹു മനുഷ്യന് വിധേയമാക്കിയിട്ടുള്ളത് ഒരേ അര്‍ഥത്തിലല്ല. ചില വസ്തുക്കളെ ഒന്നാമത്തെ അര്‍ഥത്തിലും മറ്റു വസ്തുക്കളെ രണ്ടാമത്തെ അര്‍ഥത്തിലുമാണ് വിധേയമാക്കിയിട്ടുള്ളത്. ഉദാഹരണമായി വായു, വെള്ളം, മണ്ണ്, തീ, സസ്യങ്ങള്‍ , ഖനിജങ്ങള്‍ , കാലികള്‍ തുടങ്ങിയ ഒട്ടേറെ വസ്തുക്കള്‍ ഒന്നാമത്തെ അര്‍ഥത്തില്‍ നമുക്ക് കീഴ്പ്പെട്ടിരിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയവ നമുക്ക് വിധേയമായിട്ടുള്ളത് രണ്ടാമത്തെ അര്‍ഥത്തിലാണ്. " (തഫ്‍ഹീമുല്‍ ഖുര്‍ആന്‍ 31:20 , കുറിപ്പ് 35)

തബാറക്കല്ലാഹു അഹ്‌സനില്‍ ഖാലിക്കീന്‍ (23:14)
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. (190) നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. ( 3: 190,191)

സൂര്യ-ചന്ദ്ര-നക്ഷാത്രാദികളുടെ ചലനം 351 ദിവസം അല്ലാഹുവിന്‍റെ മാത്രം അധികാരത്തിലും നിയന്ത്രണത്തിലും പെട്ട "ഖദ്‍ര്‍" പ്രകാരവും , 3 ദിവസം മാത്രം ഭൂമിയിലെ സംഘടനാ നേതാക്കള്‍ "പ്രഖ്യാപിക്കുന്നത്" അനുസരിച്ചുമെന്ന നിലയില്‍ "പ്രയോഗത്തില്‍  വരുത്തുന്നത് എത്രമാത്രം പരിഹാസ്യമാണ്‌ സ്വയം ചിന്തിക്കുക.??
























  


കാലഗണനയുമായി ബന്ധപ്പെട്ട ചില ഖുർആൻ വചനങ്ങൾ മേലെ ചേർത്തിരിക്കുന്നു.
അത് വായിച്ച ശേഷം , ഏതൊക്കെയോ ഹദീസുകളെ ഏതെങ്കിലും പണ്ഡിതന്മാർ തള്ളിയിട്ടുണ്ടോ എന്ന് സംശയമുന്നയിച്ച സഹോദരങ്ങൾ , പ്രസ്തുത ഹദീസുകളെ ഉപരിസൂചിത ഖുർആൻ സൂകതങ്ങളുമായി താരതമ്യം ചെയ്ത് വായിക്കുക. ഏത് സ്വീകരിക്കണമെന്നും, തള്ളണമെന്നും പണ്ഡിതന്മാരുടെ മേൽ ഗോവണി ചാരാതെ സ്വയം മനസ്സിലാക്കാം.

ഒറ്റ വാചകത്തിൽ പറഞ്ഞാൽ "മാസങ്ങൾ അല്ലാഹു പ്രാപഞ്ചത്തിൽ സംവിധാനിച്ച ചലന നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രപഞ്ച സൃഷ്ടി നാളിൽ സംവിധാനിച്ച് കഴിഞ്ഞതാണ്, അതിൽ ഒരു മനുഷ്യനും ഇടപെടൽ സാധ്യമല്ല, ആരുടെയെങ്കിലും "കാഴ്ച" അതിന്റെ ഉപാധിയേ അല്ല. സൃഷ്ടാവിന്റെ ക്രമീകരണത്തിന് ഒരു മനുഷ്യന്റെയും "കൈയൊപ്പ്" ആവശ്യമില്ല തന്നെ."

ഇനി  സ്വീകരിക്കലും തള്ളലുമൊക്കെ അവനവന്റെ തീരുമാനപ്രകാരവും, അവനവന്റെ ഉത്തരവാദിത്വത്തിൽ മാത്രമുള്ളതുമാണ്. സ്ഥാപിച്ചെടുക്കലോ, സമ്മതിപ്പിക്കലോ എന്റെ പണിയല്ല. മറിച്ച് ശരിയെന്ന്  ബോധ്യപ്പെട്ട ഈ ചിന്ത / അറിവ് സഹോദരങ്ങൾക്ക് എത്തിച്ച് തരിക മാത്രമാണ് ഇവിടെ ഉദ്ദേശ്യം. അതിവിടെ നടന്നു കഴിഞ്ഞു. ഇനി അവനവന്റെ ഉത്തരവാദിത്വം. 


وَّإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ ۗ وَاللَّـهُ بَصِيرٌ بِالْعِبَادِ ﴿٢٠﴾
അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. (3:20)







No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.