Sunday, September 13, 2015

പ്രവചന സാധ്യതയുള്ള , ചലന നിയമങ്ങൾക്ക് വിധേയമായ " ന്യൂമൂൺ " - വിചിന്തനം 28 ആഗസ്ത് 2015 പേജ് 9, ചോദ്യോത്തരം






മറുപടി പ്രകാരം " പ്രവചന സാധ്യത നിലനിൽക്കുന്ന ചലന നിയമമുള്ള സംവിധാനത്തിന് പിന്നിൽ "സൃഷ്ടാവ്" ഉണ്ടായിരിക്കും . അതു കൊണ്ട് "ന്യൂമൂൺ" സൃഷ്ടാവിന്റെ സൃഷ്ടിവൈഭവത്തിന്റെ ഭാഗമാണ്. 

അതേ സൃഷ്ടാവ് സംവിധാനിച്ച ചലനനിയമ പ്രകാരമാണ് പ്രപഞ്ചത്തിൽ "മാസം" ഉണ്ടാകുന്നത്. ഏതെങ്കിലും മനുഷ്യന്റെ കാഴ്ചയോ, ഖാദിയുടെ ഉറപ്പിക്കലിനോ "മാസം" എന്ന പ്രപഞ്ച വ്യവസ്ഥയിൽ യാതൊരു സ്വാധീനവുമില്ല. ഒരാളും "കണ്ടില്ലെങ്കിലും", ഒരു ഖാദിയും "ഉറപ്പിച്ചില്ലെങ്കിലും" , സൃഷ്ടാവ് നിശ്ചയിച്ച ചലനനിയമ പ്രകാരം "മാസം" പിറക്കുക തന്നെ ചെയ്യും.  

സൃഷ്ടാവ് സംവിധാനിച്ച ചലനനിയമം മനസ്സിലാക്കി പ്രവർത്തിക്കുകയാണ് "ന്യൂമൂൺ"ന്റെ കണക്ക് സ്വീകരിക്കുന്നവർ ചെയ്യുന്നത്. അത് സൃഷ്ടാവിനെ ആദരിക്കലാണ്. 

അങ്ങിയെങ്കിൽ പ്രവചന സാധ്യതയേ ഇല്ലാത്ത  "മാസം" കാണൽ എന്ന പണിയും സൃഷ്ടാവിന്റെ കല്പനയാകുന്നതെങ്ങിനെ ? അത് "യാദൃശ്ചികതയിൽ" ബന്ധിതമായതും യുക്തിവാദികൾ സ്വീകരിക്കുന്നു എന്ന് ആക്ഷേപിക്കപ്പെട്ട രീതിയുമല്ലേ ??  "മഹാസ്ഫോടനം" യാദൃശ്ചികമായി നടന്നു എന്ന് കരുതുന്നവർ യുക്തിവാദികളെങ്കിൽ, പ്രവചന സാധ്യതയേ ഇല്ലാത്ത  "മാസം" കാണൽ നടത്തുന്നവർ ആര് ??? 

ചിന്തിക്കുക. 














No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.