"ലോകമുസ്ലിംകളിൽ" നിന്ന് വേറിട്ട്
ഹിജ്രി കമ്മറ്റി പെരുന്നാൾ ആഘോഷിച്ചതാണ് ചിലർക്ക് വിഷമം. 1999 വരെ മിക്കപ്പോഴും വേറിട്ട് തന്നെ പെരുന്നാൾ ആഘോഷിക്കുകയും, ശേഷം സാമ്പത്തിക സ്രോതസ്സുകളായ പണക്കാർ "കണ്ണുരുട്ടി"
കാട്ടിയപ്പോൾ "ഐക്യമുന്നണിയിൽ"
ചേർന്നതൊന്നും നമുക്ക് മറക്കാറായിട്ടില്ല. 1999ന് ശേഷം പുതിയ ഖുർആനൊന്നും
"ഐക്യത്തിനായി" അവതരിച്ചിട്ടില്ലല്ലോ. പിന്നെ "ലോകമുസ്ലിംകളുടെ" ലോകത്തിന്റെ വ്യാപ്തി എത്രയായിരുന്നു? ഇന്ത്യയിൽ പോലും ഭൂരിഭാഗം പ്രദേശങ്ങളിലും
ശനിയാഴ്ചയായിരുന്നുവല്ലൊ (16 ജൂൺ 2018) ചെറിയ പെരുന്നാൾ. ആരൊക്കെ കൂടെക്കൂടുന്നു എന്നതല്ല മൗലിക വിഷയം. അത് മൗലിക
പ്രശ്നമാക്കുന്നവർ, കാശുകാർ കണ്ണുരുട്ടുമ്പോൾ താമസിയാതെ തന്നെ
"ശാസ്ത്രത്തിന്റെ വക്തക്കളായിക്കൊള്ളും", അത് കുറച്ച് സമ്പത്തിന്റെയും, പദവിയുടെയും വിഷയം മാത്രമാണ്.
കലനോക്കാനിറങ്ങിയ ഒരു പറ്റം "ലോകമുസ്ലിംകൾക്ക്"
കേരളത്തിൽ തന്നെ ഒരേ ദിവസം ശഅബാൻ 28 ഉം മറ്റേ കൂട്ടം
"ലോകമുസ്ലിംകൾക്ക്" അതേ ദിവസം ശഅബാൻ
29 ഉം ആയിരുന്നു. ചില അവസരങ്ങളിൽ , ഒരു പറ്റം "ലോകമുസ്ലിംകൾ" ശഅബാൻ 28 ൽ നിന്ന് ഒറ്റ ചാട്ടമാണ് റമദാൻ 1 ലേക്ക്. അങ്ങനെ "ലോകമുസ്ലിംകളുടെ"
ഐക്യത്തോടെയുള്ള എത്രയെത്ര "കലാപരിപാടികൾ"ക്കാണ് നാമൊക്കെ സാക്ഷിയായത്.!!!
എന്നാൽ മുസ്ലിംകളുടെ ഐക്യത്തിനോ പൊതു വിഷയങ്ങളിലോ, വേറിട്ട്
പെരുന്നാൾ ആഘോഷിച്ചവർ ഒരിക്കൽ പോലും വിഘാതം നിന്നിട്ടില്ല എന്ന് അവരെ അറിയുന്നവർക്ക്
മനസ്സിലാക്കാനാകും. കൂടാതെ , തങ്ങളല്ലാത്തവരെയൊക്കെ
'തീവ്രവാദികൾ" എന്ന് ചൂണ്ടിക്കാണിച്ച് സെക്യുലർ
മേനി നടിച്ച് , അവസാനം ആരുടെ കൈയടി വാങ്ങാനാണോ ഈ അഭ്യാസങ്ങളൊക്കെ
നടത്തിയത് , അവരാൽ 'തീവ്രവാദ' ലേബൽ ചാർത്തിക്കിട്ടിയ ദുസ്ഥിതിയോ, സമുദായത്തെ
"പിന്നിൽ നിന്ന് കുത്തലോ" 'വേറിട്ട്
പെരുന്നാൾ' ആഘോഷിച്ചവർ നടത്തിയിട്ടുമില്ല എന്ന് ഉണർത്തട്ടെ.
.
ഓരോ മാസത്തെയും ന്യൂമൂൺ
UT സമയമെടുത്ത് , അത് ലോക്കൽ സമയത്തിലാക്കി, അവിടെ ന്യൂമൂൺ സംഭവിച്ചോ , ഇവിടെ
സംഭവിച്ചോ എന്ന് വേറെ വേറെ ചോദിക്കേണ്ടതില്ല. 00:00Hr UT ആകുന്നു
cutoff time. ആ സമയത്തെ, ന്യൂമൂൺ നടക്കുന്ന പ്രദേശത്തിന്റെതല്ലാത്ത ഏത് ലോക്കൽ സമയവുമായി മാറ്റിയിട്ട് ഒരു പ്രയോജനവുമില്ല.
മഹാത്മാഗാന്ധി പോർബന്ധറിൽ
ജനിച്ചപ്പോൾ ആ സ്ഥലത്തുണ്ടായ തിയതി അദ്ദേഹത്തിന്റെ ജനനത്തിയതിയായി രേഖപ്പെടുത്തി. ആ നിമിഷത്തിൽ
അമേരിക്കയിൽ ഉള്ള ദിവസത്തിലല്ല അദ്ദേഹത്തിന്റെ ജനനത്തിയതിക്കായി അവലംബിക്കുക.
അത് പോലെ തന്നെ സരളമാണ് , ന്യൂമൂണിന്റെ തിയതിയും, അത്
സംഭവിക്കുന്ന പ്രദേശത്തെ ദിവസത്തിൽ രേഖപ്പെടുത്തുന്നു. ആ രീതി സ്വീകരിക്കുമ്പോൾ, ന്യൂമൂൺ സംഭവിക്കുന്ന നിമിഷത്തിന് മുമ്പായി പുതിയ ദിവസത്തിലേക്ക് ചില പ്രദേശക്കാർക്ക് പ്രവേശിക്കേണ്ടി വരും. അത് സ്വാഭാവികവും, അപ്രകാരം ചെയ്യൽ അനിവാര്യവുമാണ്. നമസ്കാര സമയം കണ്ടുപിടിക്കാനുള്ള "അളവുകോൽ" സൂര്യന്റെ ചായ്വുകളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കപ്പെട്ടു. എന്നാൽ 24 മണിക്കൂറും "രാത്രി" മാത്രം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പ്രസ്തുത അളവു കോൽ യോജിക്കില്ല എന്നതിനാൽ ഇസ്ലാമിലെ നമസ്കാര സമയം കണ്ടുപിടിക്കുന്ന രീതി തെറ്റാണ് അത് ധ്രുവപ്രദേശങ്ങളിൽ അസാധ്യമാണ് എന്ന് പറയുന്നത് പോലെയാണ് ചില പ്രത്യേക സ്ഥലങ്ങളിൽ ന്യൂമൂണിന് മുമ്പ് തന്നെ പുതിയ ദിവസത്തിലേക്ക് പ്രവേശിക്കേണ്ടി വരുന്നതിനെ മുൻ നിറുത്തി ആ "രീതിയെ തന്നെ" എതിർക്കുന്നത്. ഇനി ന്യൂമൂൺ സംഭവിക്കുന്നതിന് മുമ്പ് പുതുമാസത്തിലേക്ക് ഭൂമിയിലൊരാളും കടക്കരുത് എന്ന വിലക്കും ഇല്ലല്ലോ. ഇതിലൊന്നും ഒരു രഹസ്യവുമില്ല, ഹിജ്രി കലണ്ടറിൽ പ്രസ്തുത വിവരങ്ങൾ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്, അതൊക്കെ മനസ്സിലാക്കിതന്നെയാണ് ഇത് സ്വീകരിക്കുന്നതും.
ലോകത്തെ
ഏതെങ്കിലും മുക്കിലെ സമയം കണ്ടുപിടിച്ച്, മാസനിർണ്ണയ ചർച്ചയെ അതിൽ കെട്ടികുടുക്കി വസ്തുതകളിൽ നിന്ന് ശ്രദ്ധ തെറ്റിക്കലാണ് ഇതിന്റെയൊക്കെ ലക്ഷ്യം.
എന്നാൽ
ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ മറ്റു ചിലതാണ്.
1- റമദാൻ 1, ശവ്വാൽ 1 എന്നീ ദിവസങ്ങൾ 12 മാസം
നീളുന്ന കലണ്ടറിലെ ദിവസങ്ങൾ മാത്രമാണ്. മറ്റു ദിവസങ്ങൾ ആരംഭിക്കുന്നത് പോലെ തന്നെയേ, പ്രസ്തുത
ദിവസങ്ങളും ആരംഭിക്കൂ. അതുപോലെ , മറ്റു
ദിവസങ്ങൾ ഭൂമിയിൽ ആരംഭിച്ച സ്ഥലത്ത് നിന്നേ പരാമർശ ദിവസങ്ങളും തുടങ്ങൂ. മറ്റു ദിവസങ്ങൾ ആരംഭിക്കുനതിലും അതേ കൃത്യതയും സൂക്ഷമതയും ഉണ്ടായാലേ പ്രസ്തുത 3 ദിവസങ്ങളും
കൃത്യമാകൂ. ജൂൺ 24
= ഞായർ, ജൂൺ 24 = തിങ്കൾ, ജൂൺ 24 = ചൊവ്വ,
ജൂൺ 24 = ബുധൻ, ജൂൺ 24 = വ്യാഴം,
ജൂൺ 24 = വെള്ളി എന്നിങ്ങനെ ഒരേ തിയതിയുള്ള അഞ്ച് ദിവസങ്ങൾ ഉണ്ടാകില്ല. അതു പോലെ ശവ്വാൽ 1 = വ്യാഴം,
ശവ്വാൽ 1 = വെള്ളി, ശവ്വാൽ 1 = ശനി, ശവ്വാൽ 1 = ഞായർ, ശവ്വാൽ 1 = തിങ്കൾ
എന്നിങ്ങനെയും സംഭവ്യമല്ല.
"മതം",
"ഇസ്ലാമിക്" തുടങ്ങിയ മേമ്പൊടി ചേർത്താൽ ഇത്തരം അസംബന്ധങ്ങൾ സുബദ്ധങ്ങളാകില്ല തന്നെ.
2- സൂര്യൻ, ചന്ദ്രൻ, ഭൂമി
മുതലായ ആകാശഗോളങ്ങളുടെ ചലനം അലാഹുവിന്റെ മാത്രം "ഹുക്മ്" ആകുന്നു. പ്രസ്തുത ചലനത്തിൽ നിന്നുൽഭൂതമാകുന്ന ദിവസം, മാസം
തുടങ്ങിയവയൊക്കെ "ദൈവ നിശ്ചിതമാണ്". പ്രവാചകന്മാരുൾപ്പെടെ ഒരു മനുഷ്യനും, ആ പ്രാപാഞ്ചിക
വ്യവസ്ഥയിൽ ഇടപെടാനാകില്ല.
3- ഭൂമിയിലെ നിരീക്ഷകന് ചന്ദ്രൻ ദൃശ്യമായോ, ഇല്ലയോ എന്നത് "ചന്ദ്ര
മാസം" എന്ന ദൈവത്തിന്റെ "പ്രോഗ്രാമിൽ" ഒരു വിധത്തിലും ബാധിക്കുന്നില്ല. മുഹമ്മദ് നബി(സ) ജനിക്കുന്നതിന് മുമ്പും സൂര്യനും, ഭൂമിയും, ചന്ദ്രനുമൊക്കെ ഉണ്ടായിരുന്നു,
അന്നും മാസങ്ങൾ സംഭവിച്ചിരുന്നു. ഒരു പ്രകൃതി പ്രതിഭാസത്തിന്റെ സംഭവ്യതയിൽ “ഒരു പ്രവാചകനും” നിയന്ത്രണമില്ല. പെരുന്നാൾ നമസ്കാരത്തിന്റെ രീതി മുഹമ്മദ് നബി(സ) അദ്ദേഹത്തിന്റെ ശരീഅത്തിൽ എപ്രകാരമായിരിക്കണം എന്ന് പഠിപ്പിച്ചു. എന്നാൽ അദ്ദേഹം ജനിക്കുന്നതിനും എത്രയോ കാലം മുമ്പ് തന്നെ ആരംഭിച്ചു , ഇന്നും
തുടർന്നു കൊണ്ടിരിക്കുന്ന ചന്ദ്ര ചലനവും അതിന്റെ അനന്തരഫലമായി “പ്രകൃത്യാ സംഭവിക്കുന്ന” മാസവും; നബിയോ
അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റാരെങ്കിലുമോ “കണ്ടാലേ” സംഭവിക്കൂ
എന്നും, കാർമേഘം മൂലം അതിനെ കണ്ടില്ലെങ്കിൽ ആ മാസത്തിന് ഒരു ദിവസം കൂടുതൽ നൽകാൻ കഴിയുമെന്നും വിശ്വസിക്കൽ എത്രമാത്രം അപക്വമാണ്. ഇനി, ഒരൊറ്റ
മനുഷ്യജീവിയും ചന്ദ്രക്കല നോക്കാൻ പോയില്ലെങ്കിലും 'മാസം' സ്വഭാവികമായി
സംഭവിക്കും. കാർമേഘത്തിന് മാസം മാറ്റാനുള്ള കഴിവോ , ചന്ദ്രനെ പിടിച്ച് നിറുത്താനുള്ള ശക്തിയോ ഇല്ല.
4- നബി(സ)
ക്ക് സിഹ്‌ർ ബാധിച്ചു
എന്ന ഹദീസുകൾ സ്വീകരിക്കാൻ പാടില്ല, കാരണം അത് ഖുർആനെതിരാണ് എന്ന് പറയുന്നു ഒരു കൂട്ടർ. "ആകാശഗോളങ്ങളുടെ ചലനം ദൈവ നിയന്ത്രണത്തിലാണ്, " പ്രവാചകനുൾപ്പെടെയുള്ള ഒരു മനുഷ്യന്റെ കാഴ്ചക്കും, ഒരു കാർമേഘത്തിനും അതിനു മേൽ നിയന്ത്രണമില്ല എന്ന ഖുർആന്റെയും ശാസ്ത്രീയ സത്യത്തിന്റെയും നേരെ 'ഹദീസുകൾ' എന്ന
പേരിൽ ചിലത് കൊണ്ട് വന്ന്, ആ ആശയത്തെ
തന്നെ അട്ടിമറിക്കാൻ അവർക്ക് മടിയുമില്ലാതെ ഇരട്ടത്താപ്പ് കാണിക്കുകയും ചെയ്യുന്നു.
5- തിയതികൾ മനുഷ്യൻ “നിശ്ചയിക്കുന്നതല്ല” . ആലങ്കാരികമായി പറഞ്ഞാൽ “ആകാശത്ത് തൂക്കിയിട്ട” പ്രകൃതിയിലെ കലണ്ടർ ആണ് “ചന്ദ്ര
ക്കലകൾ”. ആ കലകൾ “ദൃശ്യമാക്കുന്ന” തിയതികൾ വായിച്ചെടുക്കാമെന്നല്ലാതെ, ചന്ദ്രന് “തിയതി
നിശ്ചയിച്ച് കൊടുക്കൽ” ഒരു ഖാദിയുടെയും , ഒരു ഹിലാൽ കമ്മറ്റിയുടെയും പണിയല്ല. അത്
അവർക്ക് അസാധ്യവുമാണ്. കാരണം, അത്
ദൈവത്തിന്റെ ക്രമീകരണമാണ്.
6- "വ്യവസ്ഥാ രഹിതമായ" കാലഗണനാ രീതി നിഷ്ഫലമാണ്.
12 മാസമുള്ളതിൽ 3 മാസത്തെ മാത്രം നിരീക്ഷിക്കാൻ പത്ര പരസ്യം, ചില
സ്പെഷ്യൽ "കാഴ്ചയുള്ള" നോട്ടക്കാർ, ബാക്കിയുള്ള മാസങ്ങൾ ഒരാളും പരിഗണിക്കുന്നുമില്ല.!!!. 9 മാസങ്ങൾ മാറിയപ്പോൾ പ്രവാചക കലപനയെന്ന് പറയപ്പെടുന്ന "കാർമേഘം" കൊണ്ട് മറഞ്ഞാൽ 30 ആക്കുക എന്ന തത്വം പാലിച്ചില്ല. മറ്റു മാസത്തിൽ 30 ആക്കാമായിരുന്ന ദിവസത്തെ
29 ൽ ഒതുക്കി പോന്നു. എന്നീട്ട്, 3 മാസത്തിൽ
മാസം "സുന്നത്ത് സ്നേഹം". ഇത് ആരെ പറ്റിക്കാനാണ് ?? മുൻമാസങ്ങളിലെ തെറ്റായ മാസഗണനയിൽ നിന്ന് തുടർച്ചയെടുക്കുന്ന "പ്രത്യേക" മാസങ്ങളിലെ തിയതികൾക്ക് മാത്രം എന്ത് കൃത്യതയാണ് ഉണ്ടാകുക?? 29 ന് കല നോക്കാൻ ഖാദി പറയുന്ന ദിവസം, 29 പോലുമാകാറില്ല. അതാണ് മിക്കപ്പോഴും 28ന് മാസം നോക്കുന്ന വിചിത്ര "സുന്നത്"
ഉണ്ടാകുന്നത്. നോമ്പും പെരുന്നാളും മാത്രമേ കല നോക്കേണ്ടതുള്ളൂ എന്നാണ് മറുപടി ഉണ്ടാകാറ്. അങ്ങിനെയെങ്കിൽ ആ മാസങ്ങളിൽ
അല്ലാത്ത വേളകളിൽ പ്രവാചകൻ ഉപയോഗിച്ച "മാസഗണനാ രീതി "എപ്രകാരമായിരുന്നു, അദ്ദേഹം ഏത് കലണ്ടറാണ് ഉപയോഗിച്ചു കൊണ്ടിരുന്നത് ??? സൂര്യ-ചന്ദ്ര അസ്തമയ വ്യത്യാസം മനസ്സിലാക്കാൻ "നാസ"ക്ക് പകരം ഏത് വിവരസ്രോതസ്സിനെയാണ് അദ്ദേഹം അവലംബിച്ചത് ???
നാളത്തെ
തിയതി എത്രയാണ് എന്ന് ഇന്ന് രാത്രി 9 മണിക്കാണ് അറിയാൻ കഴിയുക എങ്കിൽ , ആ
കലണ്ടറിന്നും ആ കാലഗണനാ രീതിക്കും എന്ത് പ്രയോജനമാണ് ഈ ലോകത്തുള്ളത് ??? ഇത്ര നിഷ്ഫലവും, പ്രയോജനരഹിതവുമായ കലണ്ടർ സംവിധാനമാണോ "ശാസ്ത്രീയ മതം" മനുഷ്യർക്ക് സമ്മാനിച്ചത് ????
7- 29 ദിവസങ്ങളുള്ളതും, 30 ദിവസങ്ങളുള്ളതുമായ മാസങ്ങൾ "പ്രകൃത്യാ" സംഭവിക്കുന്നതാണ്. അല്ലാതെ 30 ദിവസങ്ങളുള്ള
മാസങ്ങൾ "കാർമേഘത്തിന്റെ വികൃതി" മൂലം സംഭവിക്കുന്നതല്ല. പ്രകൃത്യാ 29 ദിവസമുള്ള മാസത്തെ, കാർമേഘത്തിന്റെ സഹായത്തോടെ 30 ആക്കുന്നത് പ്രകൃതി വിരുദ്ധമാണ്. കുറെ മനുഷ്യർ വായ കൊണ്ട് പറഞ്ഞു എന്നതിനാൽ ദൈവിക ക്രമീകരണത്തിന് മാറ്റമുണ്ടാകില്ല.
8- ദൃശ്യമാകുന്ന ചന്ദ്രക്കലകളുടെ നിരീക്ഷണമാണ് യഥാർത്ഥ രീതി. അതിന്റെ സൂക്ഷ്മമായ കണക്കാണ് ന്യൂമൂൺ സമയം. രണ്ടും വിരുദ്ധമല്ല.
"ഖുർആന്റെ
ശാസ്ത്ര സൂചനകൾ" എന്ന് പ്രഭാഷണം നടത്തുകയും, താഴെയിറങ്ങി "ഞങ്ങൾ ശാസ്ത്രം സ്വീകരിച്ച് കണക്ക് കൂട്ടില്ല" എന്ന് പറയുകയും ചെയ്യുന്നത് "നവോദ്ധാനമല്ല, അധപതനമാണ്" എന്ന്
തിരിച്ചറിയുക.
9- സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ വരുന്ന "പ്രകൃതി പ്രതിഭാസമാണ്" മാസപ്പിറവി, ന്യൂമൂൺ, കൺജൻക്ഷൻ
എന്നീ പേരുകളിൽ അറിയപ്പെടുന്ന സംഭവം. സൂര്യൻ ചന്ദ്രൻ ഭൂമി എന്നിവയുടെ കേന്ദ്ര ബിന്ദുക്കൾ (Center point) ഭൂമിയുടെ
ഏതെങ്കിലും ഒരു Longitude (N-S line) ൽ ഒന്നിക്കുന്ന ക്ഷണികമായ പ്രതിഭാസമാണ് ഇത്. The Earth's orbital speed around the
Sun: 30 km/s ; Mean orbital speed of
moon is 1.022 km/s . ഇതൊക്കെ ഒരു "സെക്കന്റിലെ" വേഗതയാണ്. അത്യധികമായ വേഗതയിൽ വ്യത്യസ്ഥ ഭ്രമണപഥങ്ങളിൽ സഞ്ചരിക്കുന്ന ഈ ഗോളങ്ങളുടെ "ഒന്നിക്കൽ" "ക്ഷണികം" എന്നല്ലാതെ , അതിന്റെ
ദൈർഘ്യം എത്രയോ ചെറുതാണ്. അത് സംഭവിക്കുന്ന സമയം കൃത്യമായി , അറിവുള്ള വർ രേഖപ്പെടുത്തിയ രേഖകൾ നമുക്ക് ലഭ്യമാണ്. കൺജൻക്ഷൻ എന്ന പ്രതിഭാസത്തോടെ ചന്ദ്രന്റെ ഒരു cycle അവസാനിക്കുകയും, പുതിയ cycle ആരംഭിക്കുകയും ചെയ്യും.
കൺജൻക്ഷൻ സംഭവിക്കുന്ന ദിവസം പുതിയമാസത്തിലെ Zero Day അല്ലെങ്കിൽ "പഴയമാസത്തിലെ അവസാന ദിവസം". അതിനടുത്ത ദിവസം പുതു മാസത്തിലെ ആദ്യദിനം. ഇത് ലളിതമാണ്, ശാസ്ത്രീയമാണ്,
ചന്ദ്രക്കലകളോട് യോജിക്കുന്നതുമാണ്. മനുഷ്യരുടെ ജീവിതം എളുപ്പമാക്കുകയും, ഹിജ്രി തിയതികൾക്ക് ഒരു വ്യവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു എന്ന നന്മയുമുണ്ട് അതിൽ.
അല്ലാതെ
ദൃശ്യമായ ചന്ദ്രക്കലകളെ നിരീക്ഷിക്കാതെ, ചന്ദ്രൻ അദൃശ്യമായിരിക്കും എന്ന് ഉറപ്പുള്ള "അമാവാസി
- കറുത്ത വാവിന്റെ" ദിവസം ചന്ദ്രനെ കാണാൻ ആഹ്വാനം ചെയ്യലും, അത് തേടിയിറങ്ങലും, എന്നിട്ട് കാണാത്ത ചന്ദ്രനെ കണ്ടെന്ന് നുണ പറഞ്ഞ് മാസമുറപ്പിക്കുന്നതുമാണ് കൂടുതൽ പരിഹാസ്യം.
വസ്തുതകൾ
ഇങ്ങനെയൊക്കെയാണെങ്കിലും,
വ്യാഴാചയല്ലാത്ത ദിവസങ്ങളിലെ പെരുന്നാൾ അസ്വീകാര്യമാണെന്ന് വാദിക്കുകയോ, അവരുടെ ഈമാനിനെയോ, ആത്മാർഥതയെയോ
ഒരു തരി പോലും ചോദ്യം ചെയ്യുകയോ ഞാൻ ചെയ്യുന്നില്ല. ഇത് ഒരു വൈജ്ഞാനിക വിഷയം. വ്യത്യസ്ഥ
രീതിയിൽ കാര്യങ്ങളെ മനസ്സിലാക്കിയവർ അത് പറയുകയും, പ്രവർത്തിക്കുകയും ചെയ്യുന്നു, സഹിഷ്ണുതയോടും പരസ്പര ഗുണകാംക്ഷയോടും കൂടി മാത്രം. അതിനപ്പുറമുള്ള മാനങ്ങൾ
ഈ കുറിപ്പിന് നൽകേണ്ടതില്ല.
. إنما الأعمال
بالنيات، وإنما لكل امرئ ما نوى،
അനീസ് ആലുവ.
അൽ യൗമു അക്മൽത്തു ലകും ദീനുകും.....അവതരണം എന്ന്? എവിടെ വച്ച് ? സി.എച്ച്. മുസ്തഫ മൗലവി , audio
മുസ്ലിം ഐക്യ വേദി 15-01-2000 ഗള്‍ഫാര്‍ സെന്ററില്‍ ഉണ്ടാക്കിയത്. --- പ്രബോധനം ലേഖനം 2011 ഡിസംബര്‍ 31
ജൂൺ 13 ബുധനാഴ്ച്ച ന്യൂമൂൺ സംഭവിക്കുന്നുവെന്നും
ആയതിനാൽ, ന്യൂമൂൺ സംഭവിച്ചതിന്റെ പിറ്റേന്ന്
പുതുമാസം എന്ന മാനദണ്ഡ പ്രകാരം ജൂൺ 14 വ്യാഴാഴ്ച
ഈദുൽ ഫിത്‌ർ ആണെന്നും ഒരു കൂട്ടർ പ്രചരിപ്പിക്കുന്നു.
ലോകരെ ഐക്യപ്പെടുത്താൻ ഉദയം കൊണ്ട്,
ലോകമുസ്‌ലിംകളിൽ വേറിട്ട്
ഭിന്നിപ്പ് നോമ്പും പെരുന്നാളുമാഘോഷിക്കുന്ന
വിചിത്ര വിഭാഗമാണ് വ്യാഴാഴ്ചപ്പെരുന്നാളിന്റെ്യുമാളുകൾ.
ഇസ്‌ലാമികാനുഷ്ഠാന കാര്യങ്ങളിൽ അവലംബിക്കുന്ന
മാസങ്ങളുടെ മാറ്റത്തിന്റെ മാനദണ്ഡം ന്യൂമൂണാണെന്ന പുതുവാദം
‘താൽക്കാലികമായി‘ അംഗീകരിച്ച് കൊണ്ട്
ഒരു സംശയം ചോദിക്കട്ടെ,
ഇപ്പോൾ ഇവിടെ, 2018 ജൂൺ 13 ബുധനാഴ്ച്ച രാത്രി 11.50.
അതായത് ജൂൺ 13 ബുധനാഴ്ച്ച അവസാനിക്കാൻ കേവലം
10 മിനുറ്റ് മാത്രം.
ആ 10 മിനുറ്റ് കഴിയുന്നതോടെ ലോകത്തെ മറ്റേതെങ്കിലും
പ്രദേശത്തെ അവസ്ഥകളോ സമയമോ പരിഗണിക്കുകയോ
കാത്തുനിൽക്കുകയോ ചെയ്യാതെ
ഇവിടെ ദിവസം മാറുന്നു. അതായത്, ജൂൺ 14 വ്യാഴം.
മേൽപറഞ്ഞവരുടെ പെരുന്നാൾ ദിനം.
അങ്ങിനെയെങ്കിൽ, വ്യാഴാഴ്ചപ്പെരുന്നാളുകാർ
ദയവായി ഒരു സംശയം തീർത്ത് തരിക.
*ന്യൂമൂൺ സംഭവിച്ചോ?*
*അതോ ഇനിയുള്ള 10 മിനുറ്റിനുള്ളിൽ*
*സംഭവിക്കുമോ?*
അതോ വ്യാഴാഴ്ചയിലേക്ക് നമ്മൾ കടന്നതിനു ശേഷമാണോ
ന്യൂമൂൺ സംഭവിക്കുക?
അങ്ങിനെയെങ്കിൽ ന്യൂമൂൺ സംഭവിക്കുന്ന ദിവസം തന്നെ
മാസം മാറുന്നു. അതിനു മതാടിത്തറയുണ്ടോ?
പ്രവാചക ചര്യയിൽ, അറേബ്യയിലെ സമയമനുസരിച്ച് ന്യൂമൂൺ
സംഭവിക്കുന്ന ദിവസം പെരുന്നാളോ നോമ്പോ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ?
മറ്റേതെങ്കിലും രാജ്യത്തെ സമയം നോക്കി,
പിറക്കാത്ത ചന്ദ്രന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി തിയതി
മാറ്റിയിട്ടുണ്ടോ?
പ്രവാചകൻ തെറ്റായ ദിവസങ്ങളിൽ നോമ്പും പെരുന്നാളുമെടുത്തു എന്നും
തെറ്റായ ദിവസത്തിൽ ഹജ്ജ് ചെയ്തുവെന്നുമൊക്കെ
പറയേണ്ടി വരുന്ന
വികലമായ ഒരു രീതി ഇനിയും കൂട്ടിപ്പിടിച്ച് പരിഹാസ്യരാവണോ
എന്ന് വ്യാഴാഴ്ചപ്പെരുന്നാളുകാരോട്
സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ ജനുവരി അവസാനത്തിൽ സംഭവിച്ച
ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച്
ഗ്രഹണ നമസ്കാരം നിർവഹിക്കാൻ ആഗോള സമയം വിട്ട്
പ്രാദേശിക സമയത്തെ പരിഗണിച്ച പോലെ തന്നെ
ഈ ചന്ദ്രപ്പിറവിയെയും നാം സമീപിച്ചാൽ
നമ്മെ സംബന്ധിച്ചിടത്തോളം
ജൂൺ 14 വ്യാഴാഴ്ച്ചയാണ് ന്യൂമൂൺ സംഭവിക്കുന്നതെന്നും
ന്യൂമൂൺ സംഭവിച്ചതിന്റെ പിറ്റേന്നാണ്
ഒന്നാം തിയതിയെങ്കിൽ, ജൂൺ 15 വെള്ളിയാഴ്ചയാണ്
ഒന്നാം തിയതിയാവേണ്ടതെന്നുമല്ലേ
മനസ്സിലാക്കേണ്ടത്?
M A Cmd
ആയതിനാൽ, ന്യൂമൂൺ സംഭവിച്ചതിന്റെ പിറ്റേന്ന്
പുതുമാസം എന്ന മാനദണ്ഡ പ്രകാരം ജൂൺ 14 വ്യാഴാഴ്ച
ഈദുൽ ഫിത്‌ർ ആണെന്നും ഒരു കൂട്ടർ പ്രചരിപ്പിക്കുന്നു.
ലോകരെ ഐക്യപ്പെടുത്താൻ ഉദയം കൊണ്ട്,
ലോകമുസ്‌ലിംകളിൽ വേറിട്ട്
ഭിന്നിപ്പ് നോമ്പും പെരുന്നാളുമാഘോഷിക്കുന്ന
വിചിത്ര വിഭാഗമാണ് വ്യാഴാഴ്ചപ്പെരുന്നാളിന്റെ്യുമാളുകൾ.
ഇസ്‌ലാമികാനുഷ്ഠാന കാര്യങ്ങളിൽ അവലംബിക്കുന്ന
മാസങ്ങളുടെ മാറ്റത്തിന്റെ മാനദണ്ഡം ന്യൂമൂണാണെന്ന പുതുവാദം
‘താൽക്കാലികമായി‘ അംഗീകരിച്ച് കൊണ്ട്
ഒരു സംശയം ചോദിക്കട്ടെ,
ഇപ്പോൾ ഇവിടെ, 2018 ജൂൺ 13 ബുധനാഴ്ച്ച രാത്രി 11.50.
അതായത് ജൂൺ 13 ബുധനാഴ്ച്ച അവസാനിക്കാൻ കേവലം
10 മിനുറ്റ് മാത്രം.
ആ 10 മിനുറ്റ് കഴിയുന്നതോടെ ലോകത്തെ മറ്റേതെങ്കിലും
പ്രദേശത്തെ അവസ്ഥകളോ സമയമോ പരിഗണിക്കുകയോ
കാത്തുനിൽക്കുകയോ ചെയ്യാതെ
ഇവിടെ ദിവസം മാറുന്നു. അതായത്, ജൂൺ 14 വ്യാഴം.
മേൽപറഞ്ഞവരുടെ പെരുന്നാൾ ദിനം.
അങ്ങിനെയെങ്കിൽ, വ്യാഴാഴ്ചപ്പെരുന്നാളുകാർ
ദയവായി ഒരു സംശയം തീർത്ത് തരിക.
*ന്യൂമൂൺ സംഭവിച്ചോ?*
*അതോ ഇനിയുള്ള 10 മിനുറ്റിനുള്ളിൽ*
*സംഭവിക്കുമോ?*
അതോ വ്യാഴാഴ്ചയിലേക്ക് നമ്മൾ കടന്നതിനു ശേഷമാണോ
ന്യൂമൂൺ സംഭവിക്കുക?
അങ്ങിനെയെങ്കിൽ ന്യൂമൂൺ സംഭവിക്കുന്ന ദിവസം തന്നെ
മാസം മാറുന്നു. അതിനു മതാടിത്തറയുണ്ടോ?
പ്രവാചക ചര്യയിൽ, അറേബ്യയിലെ സമയമനുസരിച്ച് ന്യൂമൂൺ
സംഭവിക്കുന്ന ദിവസം പെരുന്നാളോ നോമ്പോ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ?
മറ്റേതെങ്കിലും രാജ്യത്തെ സമയം നോക്കി,
പിറക്കാത്ത ചന്ദ്രന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി തിയതി
മാറ്റിയിട്ടുണ്ടോ?
പ്രവാചകൻ തെറ്റായ ദിവസങ്ങളിൽ നോമ്പും പെരുന്നാളുമെടുത്തു എന്നും
തെറ്റായ ദിവസത്തിൽ ഹജ്ജ് ചെയ്തുവെന്നുമൊക്കെ
പറയേണ്ടി വരുന്ന
വികലമായ ഒരു രീതി ഇനിയും കൂട്ടിപ്പിടിച്ച് പരിഹാസ്യരാവണോ
എന്ന് വ്യാഴാഴ്ചപ്പെരുന്നാളുകാരോട്
സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ ജനുവരി അവസാനത്തിൽ സംഭവിച്ച
ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച്
ഗ്രഹണ നമസ്കാരം നിർവഹിക്കാൻ ആഗോള സമയം വിട്ട്
പ്രാദേശിക സമയത്തെ പരിഗണിച്ച പോലെ തന്നെ
ഈ ചന്ദ്രപ്പിറവിയെയും നാം സമീപിച്ചാൽ
നമ്മെ സംബന്ധിച്ചിടത്തോളം
ജൂൺ 14 വ്യാഴാഴ്ച്ചയാണ് ന്യൂമൂൺ സംഭവിക്കുന്നതെന്നും
ന്യൂമൂൺ സംഭവിച്ചതിന്റെ പിറ്റേന്നാണ്
ഒന്നാം തിയതിയെങ്കിൽ, ജൂൺ 15 വെള്ളിയാഴ്ചയാണ്
ഒന്നാം തിയതിയാവേണ്ടതെന്നുമല്ലേ
മനസ്സിലാക്കേണ്ടത്?
M A Cmd
---------------------------------------------------------------------
ജൂൺ 13 ബുധനാഴ്ച്ച ന്യൂമൂൺ സംഭവിക്കുന്നുവെന്നും ആയതിനാൽ, ന്യൂമൂൺ സംഭവിച്ചതിന്റെ പിറ്റേന്ന് പുതുമാസം എന്ന മാനദണ്ഡ പ്രകാരം ജൂൺ 14 വ്യാഴാഴ്ച ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു.
1- ന്യൂമൂൺ എന്നത് ഒരു ലൂണാർ സൈക്കിളിൽ ഭൂമിയിലെ ഏതെങ്കിലുമൊരു പ്രദേശത്തിനു മുകളിൽ വച്ച് മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. ഭൂമിക്ക് മൊത്തം ബാധകമാവുന്ന നിലയിൽ, ഭൂമിയുടെയും ചന്ദ്രന്റെയും സൂര്യന്റെയും കേന്ദ്ര ബിന്ദുക്കൾ ഒരേ നേർ രേഖയിൽ സംഗമിക്കുന്ന ക്ഷണികമായ പ്രതിഭാസമാണത്. അത് 2018 ജൂൺ 13 ബുധനാഴ്ച്ച രാത്രി 11.50 UT സംഭവിച്ചു. ന്യൂമൂൺ സംഭവിക്കുന്ന പ്രദേശത്തെ ദിവസമാണ് , അതിന്റെ ദിവസമായി പരിഗണിക്കുക, ഏത് പോലെയെന്നാൽ ഒരു കുട്ടിയുടെ ജനനത്തിയതി ജനനം നടക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്നത് പോലെ. ഒരു പ്രത്യേക മാസത്തിൽ ഭൂമിയിലെ ഒരു പ്രദേശത്ത് "മാത്രമേ" ആ പ്രതിഭാസം നടക്കൂ, മറ്റിടങ്ങളിൽ ഇത് ആവർത്തിക്കില്ല എന്നതിനാൽ ആ പ്രതിഭാസം ഭൂമിക്ക് മൊത്തം ബാധകമാവുന്നു.
ഗ്രഹണം ചന്ദ്രന്റെ നിഴൽ ഭൂമിയിലോ (സൂര്യഗ്രഹണം), അല്ലെങ്കിൽ ഭൂമിയുടെ നിഴൽ ചന്ദ്രനിലോ (ചന്ദ്ര ഗ്രഹണം) വീഴുന്ന പ്രതിഭാസമാണ്. ഇത് "നിഴൽ" വീഴുന്ന സ്ഥലത്ത് മാത്രമേ ബാധമാകൂ. അതിനാലാണ് അമെരിക്കയിൽ ഗ്രഹണം അനുഭവപ്പെടുമ്പോൾ കേരളത്തിൽ ഗ്രഹണ നമസ്കാരം നടത്തപ്പെടാത്തത്. ഗ്രഹണ നമസ്കാരം "അത് ദൃശ്യമാകുന്ന സ്ഥലത്ത്" മാത്രമേ ബാധകമാകൂ. എന്നാൽ ന്യൂമൂൺ ഭൂമിക്ക് മൊത്തമായി സംഭവിക്കുന്നതും , പരിഗണിക്കേണ്ടതുമാണ്. ഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കേണ്ടത് ഓരോ പ്രദേശത്തും ഗ്രഹണം ദൃശ്യമാകുന്ന "സമയത്ത്" ആകുന്നു. എന്നാല്‍ പെരുന്നാള്‍ നമസ്കാരം നിർവ്വഹിക്കേണ്ടത്, പെരുന്നാള്‍ "ദിവസത്തില്‍ (യൌം) " ആകുന്നു. അതു പോലെ നോമ്പും , നോമ്പിന്‍റെ "ദിവസത്തില്‍ (യൌം) " ആകുന്നു. 'സമയത്തിൽ - വക്തിൽ ' അല്ല.
ന്യൂമൂൺ സംഭവിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി , ന്യൂമൂൺ ദിവസം "ബുധനാഴ്ചയാണ്", അത് ഇന്ത്യ്ൻ സമയത്തേക്ക് മാറ്റി ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല. ഇനി മാസം മുന്‍കടക്കല്‍ നടത്തപ്പെടുന്നു എന്ന് ആരോപിക്കുന്നവരോട് രണ്ട് ചോദ്യങ്ങള്‍
1- നിങ്ങള്‍ ഉദ്ധരിക്കുന്ന സംഭവത്തിലെ ന്യൂമൂണ്‍ "ദിവസം" അത് സംഭവിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി എന്നായിരുന്നു ??
2- മുന്‍ കടന്നു എന്ന് പറയപ്പെടുന്നവര്‍ , ഏത് ദിവസത്തിലേക്കാണ് പ്രവേശിച്ചത് ?? ന്യൂമൂണ്‍ "ദിവസ"ത്തിലേക്കോ , അതല്ല അതിനെ തുടര്‍ന്ന് വരുന്ന ദിവസത്തിലേക്കോ ?? ഉത്തരം സ്വയം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.
ഗ്രഹണവും മാസപ്പിറവിയും കൂടുതലായറിയാം താഴെ ലിങ്ക് ഉപയോഗപ്പെടുത്താം
http://islamic-month.blogspot.com/2015/07/blog-post.html
പിന്നെ പരിഹാസ്യരാകുന്ന പ്രശ്നം, കേരളത്തിലെ മുസ്ലിംകളുടെ പെരുന്നാൾ ഏകീകരിക്കാൻ വന്ന "ഹിലാൽ കമ്മറ്റി", കാസർകോട്ടെ മുജാഹിദുകൾക്ക് ഒരു ദിവസം മുന്നേ പെരുന്നാൾ കൊള്ളാൻ അനുവാദം കൊടുത്തത് , പരിഹാസ്യതയിൽ പെടില്ലെന്ന് ആശ്വാസത്തിനായി കരുതട്ടെ. കൂടാതെ , മത സംഘടനകളുടെ ചർച്ചക്ക് പോലും വിഷയീഭവിക്കാത്ത ന്യൂമൂൺ എന്ന "ചിന്ന പ്രശ്നത്തിനു" മേൽ അസഹിഷ്ണുത കാണിക്കാതിരുന്നാൽ നന്ന്.
Anees, Aluva.
-----------------------------------------------------------------
മാസപ്പിറവി- ഭിന്നിപ്പ് പെരുന്നാളിനെ ന്യായീകരിക്കാൻ
വികലവാദങ്ങളുമായി അവർ വീണ്ടും
മാസനിർണ്ണയ വിഷയത്തിൽ പ്രവാചകാധ്യാപനങ്ങളെ നിരാകരിക്കുകയും മണിക്ഫാനിയൻ നിരീക്ഷണങ്ങളെ പ്രമാണമാക്കുകയും ചെയ്ത് ലോകമുസ്‌ലിംകളിൽ നിന്നും വേറിട്ട് നോമ്പും പെരുന്നാളുമാഘോഷിച്ച് പരിഹാസ്യരായിക്കൊണ്ടിരിക്കുന്ന വിഭാഗത്തിന്റെ നിരവധി അബദ്ധങ്ങളിലൊന്ന് മാത്രം ചൂണ്ടിക്കാണിച്ച് കൊണ്ട് ജൂൺ 13ന് രാത്രി 11.50ന് ഞാനൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിന് മറുപടിയെന്നോണം സഹോദരൻ അനീസ് ആലുവ മറ്റൊരു കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി.
ജൂൺ 13ന് ന്യൂമൂൺ സംഭവിക്കുന്നതിനാൽ ജൂൺ 14ന് ഈദാഘോഷിക്കുന്നുവെന്ന് അവകാശപ്പെട്ടവരോട് ജൂൺ 14 ആരംഭിക്കാൻ പത്ത് മിനുറ്റ് ബാക്കിയുള്ളപ്പോൾ എന്റെ കുറിപ്പിൽ ഞാൻ ചോദിച്ചത്, ആ സമയത്ത് ന്യൂമൂൺ സംഭവിച്ച് കഴിഞ്ഞിട്ടുണ്ടോ അതോ ശേഷിക്കുന്ന 10 മിനുറ്റിനുള്ളിൽ ന്യൂമൂൺ സംഭവിച്ച് കഴിഞ്ഞോ എന്നായിരുന്നു. നേർക്കുനേർ അതിനുത്തരം പറയുന്നതോടെ പൊളിയുന്നതാണ് ഇക്കൂട്ടരുടെ തട്ടിപ്പ് എന്നുറപ്പായിരുന്നു.
കാരണം, എന്റെ പ്രസ്തുത ചോദ്യത്തിന് ‘ഇല്ല‘ എന്ന ഒരൊറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ. പിന്നെപ്പഴാ ന്യൂമൂൺ സംഭവിക്കുക എന്ന് ചോദിച്ചാൽ അവർ പറയും ‘ദേ ഇപ്പോ സംഭവിക്കും‘ എന്ന്. ബുധനാഴ്ച്ച ന്യൂമൂൺ സംഭവിക്കുമെന്നും അതിനാൽ വ്യാഴാഴ്ച പെരുന്നാളാണെന്നും വലിയവായിൽ പറഞ്ഞ് സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്താൻ വിയർപ്പൊഴുക്കിയവരുടെ ഗതികേട്. ബുധനാഴ്ചയുടെ അവസാന നിമിഷത്തിലും പറയാ...‘ദേ ഇപ്പോ സംഭവിക്കും ‘ എന്ന്. ഒടുവിൽ, ‘ദേ...ന്യൂമൂൺ സംഭവിച്ചു‘ എന്ന് പറയേണ്ടി വന്നപ്പോൾ സമയം വ്യാഴാഴ്ച പുലർച്ചെ 1.15.
‘ഇന്ന് ന്യൂമൂൺ സംഭവിച്ചാൽ നാളെ ഒന്നാം തിയതി‘ എന്ന് പറഞ്ഞ് പഠിപ്പിച്ചവർ ഇതാ തലയും കുത്തി നിൽക്കുന്നു. ‘ഇന്ന് ന്യൂമൂൺ, ഇന്ന് ഒന്നാം തിയതി‘ എന്നായി കാര്യം. ലോകമുസ്‌ലിംകളെയും പ്രവാചകാധ്യാപനങ്ങളെയും പുച്ഛിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയയിൽ അമ്മാനമാടുന്ന ആഗോളക്കാരുടെ ദയനീവസ്ഥ.
അപ്പോഴാണ് വിശദീകരണം, ബുധനാഴ്ച 19.43 എന്നത് ലണ്ടൻ സമയമാണത്രെ. അതാണത്രെ നാം പരിഗണിക്കേണ്ടത്. ആരാ പറഞ്ഞത്, അല്ലാഹുവിന്റെ റസൂലാണോ? അല്ല, മണിക്ഫാൻ സാഹിബ് പറഞ്ഞതാണ്. ന്യൂമൂൺ സംഭവിക്കുമ്പോൾ നമുക്ക് പുലർച്ചെ 1.15 ആണെങ്കിൽ അന്ന് തന്നെ പുതിയ മാസമായി കണക്കാമെന്നാണല്ലോ. എങ്കിൽ ന്യൂമൂൺ സംഭവിക്കുമ്പോൾ ലണ്ടനിൽ 1.15 ആവുമ്പോഴോ? അവർക്ക് വേറെയാണ് നിയമം.
നമുക്ക് നോക്കാം. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലെ ന്യൂമൂൺ സംഭവിക്കുമ്പോൾ ലണ്ടനിൽ 14ാം തിയതി പുലർച്ചെ 1.57ആയിരുന്നുവെന്നാണ് ഹിജ്രിക്കാർ തങ്ങളുടെ കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആ ന്യൂമൂണിന്റെ അടിസ്ഥാനത്തിൽ പിറ്റേ ദിവസം ഏപ്രിൽ 17ന് ശഅബാൻ മാസം ആരംഭിക്കുന്നതായാണ് ഇവർ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് , നമ്മെ സംബന്ധിച്ചിടത്തോളം രാത്രി 12 മണിക്ക് ശേഷം ന്യൂമൂൺ സംഭവിച്ചാലും അതിന്റെ പേരിൽ അതേ ദിവസം തന്നെ ഒന്നാം തിയതിയായി കണക്കാക്കാം. എന്നാൽ ലണ്ടനിലുള്ളവർക്ക് ന്യൂമൂൺ സംഭവിക്കുംപ്പോൾ രാത്രി 12 മണി കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് തൊട്ടടുത്ത ദിവസമേ പുതിയ മാസമായുമാവൂ. ആരാ പറഞ്ഞത്, അല്ലാഹുവിന്റെ റസൂലാണോ? അല്ല, മണിക്ഫാൻ സാഹിബ് പറഞ്ഞതാണ് അതും.
ഈ ഇരട്ടത്താപ്പ് ഒന്നുകൂടി വ്യക്തമാക്കാം,
കഴിഞ്ഞ ജനുവരി 31ന് ചന്ദ്രഗ്രഹണമുണ്ടായപ്പോൾ നാട്ടിൽ എല്ലാവർക്കുമൊപ്പമായിരുന്നുവല്ലോ ഹിജ്‌രി കമ്മിറ്റിക്കാരും ഗ്രഹണ നമസ്കാരം നടത്തിയത്. പക്ഷെ അവരുടെ കലണ്ടറിൽ രേഖപ്പെടുത്തിയതനുസരിച്ച് ചന്ദ്രഗ്രഹണം ആഗോള സമയം 13.29നാണെന്നത് പരിഗണിച്ച് ഉച്ചക്ക് 1.29നായിരുന്നില്ലേ ഗ്രഹണ നമസ്കാരം നിർവഹിക്കേണ്ടത് എന്നും എന്നാൽ ഗ്രഹണ നമസ്കാരം 1.29 കഴിഞ്ഞ് നാലഞ്ച് മണിക്കൂർ കഴിഞ്ഞാണല്ലോ നിർവ്വഹിക്കുന്നത് എന്നും ചോദിച്ച് ഒരു കുറിപ്പ് ഞാൻ അന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചന്ദ്രഗ്രഹണം നമസ്കരിക്കാൻ ആഗോള സമയത്തെ പ്രാദേശിക സമയമാക്കി മാറ്റിയാണ് പരിഗണിക്കുന്നതെന്നായിരുന്നു ഹിജ്രി നേതാവ് അതിനോട് പ്രതികരിച്ചത്. അപ്പോൾ അതേ മാനദണ്ഡപ്രകാരം ഞാൻ തിരിച്ചൊരു സംശയമുന്നയിച്ചു. ഫെബ്രുവരി 15 ആഗോള സമയം 21.05ന് ന്യൂമൂൺ സംഭവിക്കുന്നതിനാൽ 16ന് ജ. ആഖർ 1 ആവുമെന്നാണ് ഹിജ്രി കമ്മിറ്റിയുടെ കലണ്ടറിൽ കാണുന്നത്. ആ ന്യൂമൂൺ ഭാഗികമായ സൂര്യഗ്രഹണം കൂടിയാണെന്ന് കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രഗ്രഹണ സമയം പ്രാദേശിക സമയത്തേക്ക് മാറ്റിയാണ് പരിഗണിക്കേണ്ടതെന്ന വാദമനുസരിച്ച് സൂര്യഗ്രഹണവും അങ്ങിനെയാവണമല്ലോ. അതായത് ആ സൂര്യഗ്രഹണം അഥവാ ന്യൂമൂൺ സംഭവിക്കുന്നത് നമുക്ക് 16.02.2018 പുലർച്ചെ 2.35നാണ്. അപ്പോൾ ഒന്നാം തിയതിയാവേണ്ടത് മേൽ വാദപ്രകാരം ഫെബ്രു 17 ആണല്ലോ. എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം ഗ്രഹണ ദിവസമായ 16നു തന്നെയാണ് ഒന്നാം തിയതിയായി ഹിജ്രിക്കാർ നിശ്ചയിച്ചത്. ന്യൂമൂൺ സംഭവിച്ചതിന്റെ അടുത്ത ദിവസം ഒന്നാം തിയതിയാവണമെന്ന് പറയുകയും കുറേ രാജ്യങ്ങളിൽ ന്യൂമൂൺ സംഭവിക്കുന്നതിനു മുൻപ് തന്നെ ഒന്നാം തിയതി ആരംഭിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പും അഡ്ജസ്റ്റ്മെന്റും ഹിജ്രിക്കാരന്റെ വകയാണ്. പ്രവാചകൻ പഠിപ്പിച്ച സമ്പ്രദായത്തിൽ ഇതില്ല.
ഇതിനെ ന്യായീകരിച്ച് കൊണ്ട് സുഹൃത്ത് അനീസ് സാഹിബ് പറയുന്നു:
“ന്യൂമൂൺ സംഭവിക്കുന്ന പ്രദേശത്തെ ദിവസമാണ് , അതിന്റെ ദിവസമായി പരിഗണിക്കുക, ഏത് പോലെയെന്നാൽ ഒരു കുട്ടിയുടെ ജനനത്തിയതി ജനനം നടക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്നത് പോലെ. ഒരു പ്രത്യേക മാസത്തിൽ ഭൂമിയിലെ ഒരു പ്രദേശത്ത് "മാത്രമേ" ആ പ്രതിഭാസം നടക്കൂ, മറ്റിടങ്ങളിൽ ഇത് ആവർത്തിക്കില്ല എന്നതിനാൽ ആ പ്രതിഭാസം ഭൂമിക്ക് മൊത്തം ബാധകമാവുന്നു.“
ന്യൂമൂൺ സംഭവിക്കുന്ന പ്രദേശത്തെ ദിവസം പരിഗണിച്ചാണ് ആ സമയത്ത് ദിവസ വ്യത്യാസമുള്ള രാജ്യങ്ങളും തിയതി മാറേണ്ടതെന്നതിന് മതപരമായ എന്ത് പ്രമാണമാണ് ഹിജ്രിക്കാരുടെ കൈവശമുള്ളത്. മണിക്ഫാൻ സാഹിബിനു തോന്നുന്നതും ഭൗതിക കാര്യങ്ങളിൽ ലോകം പിന്തുടരുന്നതുമൊന്നും പ്രമാണങ്ങളുടെ പിൻബലമില്ലാതെ മതകാര്യത്തിലേക്ക് ചേർത്ത് വെക്കാൻ മുസ്‌ലിംകൾക്കാവില്ലല്ലോ. ഇസ്‌ലാമിലെ മാസനിർണയ രീതിയിൽ ന്യൂമൂണും അത് സംഭവിക്കുന്ന പ്രദേശത്തെ ദിനവുമാണോ മാനദണ്ഡമാക്കേണ്ടത്? പ്രവാചകാധ്യാപനങ്ങളിലോ പ്രവാചക ചര്യയിലോ ഇങ്ങിനെയൊരു സൂചനയെങ്കിലുമുണ്ടോ? ഇല്ല. ഇതും മണിക്ഫാൻ സാഹിബിന്റെ തലയിലുദിച്ചതാണ്.
പ്രവാചകൻ മാസമാറ്റത്തിന്റെ മാനദണ്ഡമായി പ്രവാചകൻ പഠിപ്പിച്ചത് ഹിലാലാണ്. മണിക്ഫാൻ സാഹിബ് അത് അട്ടിമറിച്ച് മിഹാഖ് (ന്യൂമൂൺ) ആക്കി. ഹിലാലിന്റെ പ്രത്യക്ഷമനുസരിച്ച് മാസം നിർണയിച്ചിരുന്ന പ്രവാചക രീതി കശക്കിയെറിഞ്ഞ് ആ സമ്പ്രദായം ജൂതായിസമാണെന്നും ന്യൂമൂണിന്റെ സമയവും അത് നടക്കുന്ന പ്രദേശത്തെ ദിവസവുമൊക്കെ അടിസ്ഥാനമാക്കി മാസം നിർണയിക്കുന്ന രീതിയാണ് ഇസ്ലാമികമെന്നും മണിക്ഫാൻ സാഹിബ് വാദിച്ചു. തങ്ങൾ ജീവിക്കുന്ന നാടിന് അജ്ഞാതമായ ഏതെങ്കിലുമൊരു ‘പിറവി‘ പ്രവചിച്ച് പ്രവാചകൻ ഒരിക്കൽ പോലും മാസം പ്രഖ്യാപിച്ചിട്ടുണ്ടോ? ഇല്ല. പ്രമാണങ്ങളിലും ചരിത്രത്തിലും നമുക്ക് ലഭിക്കുന്ന വിവരങ്ങളാവട്ടെ മറിച്ചാണ്താനും. ഒരുദാഹരണം കാണുക:
ക്രിസ്താബ്ധം 632ല്‍ ഹിജ്‌റ 10ാം വര്‍ഷം ദുല്‍ഹിജ്ജ 9 വെളളിയാഴ്ചയായിരുന്നു നബി(സ)യുടെ പ്രസിദ്ധമായ അറഫ എന്ന് തെളിയിക്കുന്ന മൂന്ന് ഹദീഥുകള്‍ ഇമാം ബുഖാരി 45, 4604, 7268 നമ്പറുകളിലായി ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിം പണ്ഡിതന്‍മാര്‍ നിരാക്ഷേപം അംഗീകരിച്ച ഒരു വിഷയമാണിത്. ഇവിടെ നബി(സ) മാസമാറ്റത്തിന് മണിക്ഫാൻ പറയുന്നതു പോലുള്ള രീതിയാണ് പരിഗണിച്ചതെങ്കില്‍ എന്നായിരിക്കും ദുല്‍ഹജ്ജ് 9 എന്ന് പരിശോധിക്കാം. എ ഡി 632 ഫെബ്രുവരി 25 ചൊവ്വാഴ്ചയാണ് അസ്‌ട്രോണമിക്കല്‍ ന്യൂമൂണ്‍. ഹിജ്‌റ കമ്മിറ്റിയുടെ കലണ്ടറനുസരിച്ച് ഫെബ്രുവരി 26 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നാവണം. അപ്പോള്‍ ദുല്‍ഹജ്ജ് 9 AD 632 മാർച്ച് 5 വ്യാഴാഴ്ചയാവണം. പക്ഷെ നബി(സ) അറഫയില്‍ സമ്മേളിച്ചത് വെളളിയാഴ്ചയായിരുന്നല്ലോ. നബി(സ)യുടെ ജീവിതത്തിലെ ഏക ഹജ്ജ് തെറ്റായ ദിവസത്തിലായിരുന്നുവെന്നും പ്രവാചകനു പോലും അറിയാൻ കഴിയാതെ പോയ ആ വിവരം ഇപ്പോൾ മണിക്ഫാനാണ് കണ്ടെത്തിയത് എന്നും വിശ്വസിക്കാൻ മുസ്ലിംകൾക്കാവില്ലെന്ന് ഹിജ്രിക്കാർ ദയവായി മനസ്സിലാക്കുക.
ന്യൂമുൺ അത് നടക്കുന്ന പ്രദേശത്തിനു പുറത്തുള്ളവർ, “ഒരു കുട്ടിയുടെ ജനനത്തിയതി ജനനം നടക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്നത് പോലെ“ ആ പ്രദേശത്തെ ദിവസവും സമയവുമാണ് പരിഗണിക്കേണ്ടതെന്ന് അനീസ് സാഹിബ് പറയുന്നു. “മറ്റിടങ്ങളിൽ ഇത് ആവർത്തിക്കില്ല എന്നതിനാൽ ആ പ്രതിഭാസം ഭൂമിക്ക് മൊത്തം ബാധകമാവുന്നു.“ എന്നാണദ്ദേഹത്തിന്റെ വാദം. സത്യത്തിൽ ഈ ഉദാഹരണം ഹിജ്രിക്കാരുടെ വാദം പൊളിക്കുന്നതാണ്. നോക്കുക:
കുഞ്ഞിന്റെ ജനനം ഏത് രാജ്യത്ത് നടന്നാലും ആ വിവരം തത്സമയം അറിയുന്നവർ തങ്ങളുടെ പ്രാദേശിക സമയത്തിലേക്ക് കൺവേർട്ട് ചെയ്തേ അത് മനസ്സിലാക്കൂ. അല്ലെങ്കിൽ ഹിജ്രിക്കാർ പറയുന്ന രീതിയാണെങ്കിൽ, “നാളെ എന്റെ മകൾ പ്രസവിച്ചു” എന്നൊക്കെ പ്രസ്താവിക്കേണ്ട ഗതികേട് വരും. മറ്റൊരു പ്രശ്നം ആ ജനനം രേഖപ്പെടുത്തുന്നതാണല്ലോ? ഒരാളുടെ ജീവിതത്തിലെ ഏത് കാര്യവും രേഖപ്പെടുത്തുന്ന പോലെ തന്നെയാണ് അതും. അമേരിക്കയിൽ ജനിച്ച കുട്ടിക്ക് കേരളത്തിലെ ഒരു പഞ്ചായത്ത് ഓഫീസല്ലല്ലോ ജനന സർട്ടിഫിക്കറ്റ് നൽകുക. മാത്രമല്ല, ആ ജനനം ലോകത്തെ ഒന്നിനും അടിസ്ഥാന മാനദണ്ഡമാവുന്നില്ല. പരമാവധി അത് അയാളെ മാത്രം ബാധിക്കുന്ന വിഷയമാണ്. ലോകത്തെല്ലാവർക്കും ബാധകമായ ഒരു അനുഷ്ഠാനത്തിന് മാനദണ്ഡമാക്കേണ്ട ഒരു പ്രതിഭാസത്തെ അതിനോട് ഒരു സമാനതയുമില്ലാത്ത, ‘ഒരു കുഞ്ഞിന്റെ ജനന’ത്തോട് തുലനം ചെയ്യുന്നത് തന്നെ വിഡ്ഡിത്തമാണ്.
എല്ലാവർക്കും മാസമാറ്റത്തിന് മാനദണ്ഡമായ ഒരു സംഭവം ലോകത്ത് പലയിടങ്ങളിലുള്ളവർക്ക് എങ്ങിനെ എപ്പോൾ ബാധകമാവുന്നു എന്നതാണല്ലോ ചർച്ച. അതനുസരിച്ച് ഒരു നാട്ടിലെ ഒരു കുഞ്ഞിന്റെ ജനനം ഇവിടെ അനുയോജ്യമായ ഉദാഹരണമാണോ എന്ന് ആലോചിക്കുക. ഇനി ആ ഉദാഹരണം വെച്ച് തന്നെ കാര്യം മനസ്സിലാക്കി തരാം. ന്യൂസിലാന്റിൽ ഉള്ള ഒരാൾ വെള്ളിയാഴ്ച കുട്ടി ജനിച്ച വിവരം അമേരിക്കയിലെ ബന്ധുവിനെ വിളിച്ച് പറയുന്നു.അമേരിക്കയിലുള്ളയാൾക്ക് അപ്പോൾ വ്യാഴാഴ്ചയാണ്. ബന്ധു ഉടനെ തന്റെ ഓഫീസിലുള്ളവർക്ക് മധുരം വിതരണം ചെയ്യുന്നു. സ്വാഭാവികമായും അയാൾ “ഇന്ന്(വ്യാഴം) എന്റെ മകൾ പ്രസവിച്ചു” എന്നല്ലേ പറയുക. അല്ലാതെ “നാളെ(വെള്ളിയാഴ്ച) എന്റെ മകൾ പ്രസവിച്ചു“ എന്നാവില്ലല്ലോ. അത് രേഖപ്പെടുത്തലെങ്ങിനെ എന്ന് നോക്കിയല്ല, തനിക്ക് ആ പ്രസവം ഏത് സമയത്താണെന്ന് നോക്കിയാണത് പറയുന്നത് . അത് തന്നെയാണ് ന്യൂമൂൺ കാര്യത്തിലും സൂചിപ്പിച്ചത്. ഇക്കഴിഞ്ഞ ന്യൂമൂൺ സംഭവിക്കുന്ന സമയത്ത് നമ്മൾ നമ്മുടെ വാച്ചിലേക്ക് നോക്കുമ്പോൾ വ്യാഴാഴ്ച പുലർച്ചെ ആണ്. ഇന്ന് ന്യൂമൂൺ സംഭവിച്ചു എന്നല്ലേ അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്. അതോ ഇന്നലെ(ബുധനാഴ്ച)സംഭവിച്ചു എന്നോ? ന്യൂമൂൺ സംഭവിച്ച് കൊണ്ടിരിക്കുന്ന നിമിഷത്തിൽ ‘ഇതാ ഇന്നലെ മാസപ്പിറ സംഭവിച്ച് കൊണ്ടിരിക്കുന്നു‘ എന്ന് മനസ്സിലാക്കേണ്ട വിഡ്ഡിത്തം ബുദ്ധിയും വിവേകവുമുള്ള മനുഷ്യരെ ദൈവിക മതമായ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. അത് മണിക്ഫാൻ സാഹിബിന് മാത്രം തോന്നിയ വികല ആശയം മാത്രമാണത്.
അതായത്, ഞാൻ ജനിച്ചത് എന്റെ നാട്ടിലാണ്. അത് എന്നെ മാത്രം ബാധിക്കുന്ന വിഷയമാണ്. അത് മറ്റാർക്കും ഒന്നിന്റെയും അടിസ്ഥാനമല്ല. ഒരു വേള എനിക്ക് പോലും. അതുകൊണ്ട് അത് എനിക്ക് എന്റെ നാട്ടിലെ തിയതിയിൽ തന്നെ മനസ്സിലാക്കിയാൽ മതി. പക്ഷെ, ഹിജ്രിക്കാർ ന്യൂമൂണിനെ പരിചയപ്പെടുത്തുന്നത് അങ്ങിനെയല്ല. ലോകം മുഴുവൻ അനുഷ്ഠാനങ്ങൾക്ക് അടിസ്ഥാനപ്പെടുത്തേണ്ട ഒരു മാനദണ്ഡമാണത്.
വേൾഡ് ട്രേഡ് സെന്ററിനു നേരെ അക്രമണം നടക്കുമ്പോൾ അവിടെ September 11, 2001, 8:46 amനായിരുന്നു. ഇന്നും അതിന്റെ സമയം രേഖപ്പെടുത്തുമ്പോൾ അങ്ങിനെത്തന്നെയാണ് രേഖപ്പെടുത്താറ്. അല്ലാതെ അതിന്റെ ആഗോള സമയമായ 12.46 അല്ല. അതേ സമയം ആ ദുരന്തം നടക്കുമ്പോൾ തത്സമയം തന്നെ നമ്മളത് ടി വിയിൽ കണ്ടുകൊണ്ടിരുന്നു. അപ്പോൾ നമുക്ക് അന്ന് വൈകുന്നേരം 6.16 ആണ്. അന്ന് ഇന്ത്യൻ മാധ്യമങ്ങൾ (ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളുമൊക്കെ) ഈ സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ “ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെയാണ് സംഭവം” എന്ന് പ്രത്യേകം പറഞ്ഞിരുന്നുവല്ലോ. അത് തന്നെയാണ് സുഹൃത്തേ പറയുന്നത്. അന്ന് തൽസമയം നമ്മളത് കാണുമ്പോൾ മഗ്‌രിബിന്റെ സമയമാണ്. ആ സംഭവം നടക്കുമ്പോൾ നമ്മളക്കാര്യം നമ്മുടെ നാട്ടിലുള്ള മറ്റൊരാളോട് അറിയിക്കുകയാണെങ്കിൽ “മഗ്‌രിബിന്റെ തൊട്ട് മുൻപാണ് സംഭവം” എന്നല്ലേ പറയുക. ഹിജ്‌റ കമ്മിറ്റിക്കാരൻ എന്താ പറയേണ്ടത്? ഒന്നുകിൽ “ഇന്ന് രാവിലെ എട്ടേമുക്കാലിന്” എന്ന് പറയണം. അല്ലെങ്കിൽ ഗ്രീനിച്ച് സമയം ഉദ്ദേശിച്ച് “ഇന്ന് ഉച്ചയ്ക്ക്” എന്ന് പറയണം. എന്നാൽ അതല്ലല്ലോ നടപ്പ്. രേഖകളിൽ അത് ഒന്നിലധികം തിയതിയോ ഒന്നിലധികം സമയമോ രേഖപ്പെടുത്തണമെന്നില്ല. ഇന്ത്യൻ സമയം വൈകുന്നേരം 6.16 എന്ന് പറഞ്ഞാലും ന്യൂയോർക്ക് സമയം പറഞ്ഞാലും മനസ്സിലാക്കാവുന്നതേയുള്ളൂ.
അന്ന് അവിടെ രാവിലെ അക്രമണം നടന്നപ്പോൾ നമ്മളത് നമ്മുടെ മഗ്‌രിബ് നേരത്ത് നടന്ന ഒരു സംഭവമായി തൽസമയം ടിവിയിൽ കണ്ടു. അത് ലൈവായി നമ്മൾ കണ്ടത് പോലെ ഇക്കഴിഞ്ഞ ന്യൂമൂണിന്റെ ദൃശ്യം ആധുനിക ഉപകരണങ്ങൾ വെച്ച് ലൈവായി ടെലിക്കാസ്റ്റ് ചെയ്യുന്നുവെന്ന് വെക്കുക. നമ്മളത് കാണുമ്പോൾ നമുക്ക് ജൂൺ 14ന് പുലർച്ചെയാണ്. ഹിജ്‌റ കമ്മിറ്റി പറയും പോലെ ന്യൂമൂണോട് കൂടി മാസം മാറ്റിയാൽ സ്വാഭാവികമായും ആ 14 മാസാവസാന ദിവസമാവണം.അപ്പോൾ അതിന്റെ പിറ്റേന്ന് 15ാം തിയതി ശവ്വാൽ 1ആവണം. ഹിജ്‌റക്കാർക്കാവട്ടെ ജൂൺ14 തന്നെയാണ് ശവ്വാൽ 1. ഈ വൈരുധ്യമാണ് ഞാൻ ചൂണ്ടിക്കാണിച്ചത്.
ചുരുക്കത്തിൽ, നിലവിൽ ലോകമുസ്ലിംകൾ തുടരുന്ന രീതിയിൽ അവ്യക്തതകളോ ആശയക്കുഴപ്പങ്ങളോ പോരായ്മകളോ ഉന്നയിച്ചോ സമർത്ഥിച്ചോ അല്ല ഹിജ്രിക്കാർ തങ്ങളുടെ പുതിയ ആശയത്തിന്റെ അന്യൂനത അവകാശപ്പെടേണ്ടത്. പ്രായോഗികതയും അതിലുപരി പ്രാമാണികതയുമാണ് ഇക്കാര്യത്തിൽ പിന്തുടരേണ്ടത്. കേവലം രണ്ട് പതിറ്റാണ്ടിനിടയിൽ തന്നെ നിരവധി തവണ വാദങ്ങൾ മാറ്റുകയും ഒന്നിനു പോലും പ്രാമാണികമായി നിലനിൽപ്പ് സമർത്ഥിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഹിജ്രിക്കാർ ഇനിയെങ്കിലും, അടിസ്ഥാന രഹിതമായ അവകാശവാദങ്ങളും അപകടകരമായ ധാർഷ്ട്യവും പ്രമാണങ്ങളോടുള്ള നിസ്സംഗതയും ലോക മുസ്‌ലിംകളിൽ നിന്നും ഒറ്റപ്പെടാനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ആവേശവും വ്യർത്ഥമായ വെല്ലുവിളികളും എല്ലാം മാറ്റിവെച്ച് വിഷയത്തെ സമീപിക്കാൻ തയ്യാറാവണം. ഈ ആശയവുമായി ലോക മുസ്ലിം പണ്ഡിതൻമാരെയും സംഘടനകളെയും മുസ്ലിം രാജ്യങ്ങളെയുമൊക്കെ പലതവണ ബന്ധപ്പെട്ടിട്ടും ഒരിടത്തും അത് പരിഗണിക്കപ്പെടാതെ പോയതിന്റെ കാരണം പ്രമാണങ്ങളുമായി ഇത് യോജിച്ച് പോവുന്നില്ല എന്നത് തന്നെയാണ്.
മൻസൂറലി ചെമ്മാട്
http://mujahidvoice.blogspot.com/2018/06/hilal.html?m=1
-----------------------------------------------------------------
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.