Tuesday, October 2, 2012

ദിനാരംഭം - IDL , മക്കയിലെ ഫജ്‍ര്‍ .....Part 1


ദിനാരംഭം - IDL , മക്കയിലെ ഫജ്‍ര്‍ .....

ഭൂമിയില്‍ ദിനങ്ങള്‍ നിര്‍ബാധം മാറിക്കൊണ്ടിരിക്കുന്നു. മുസ്‍ലിംകള്‍ നമസ്‌‍കാരങ്ങള്‍ നിര്‍ണ്ണിതമായ ഇടവേളകളില്‍ നടത്തിക്കൊണ്ടുമിരിക്കുന്നു. ആവര്‍ത്തിക്കുന്ന ദിവസങ്ങളെയും, നമസ്‍കാരങ്ങളെയും വേര്‍തിരിക്കുന്നത് എവിടെയാണ്‌?
ളുഹര്‍ സമയത്തുള്ള നിര്‍ബന്ധ നമസ്‍കാരമൊഴിച്ച് മറ്റുള്ള എല്ലാ നമസ്‍കാരങ്ങളും, എല്ലാ ദിവസവും ഒരു പോലെ തന്നെയാണ്‌....,. വ്യാഴാഴ്ച വരെ ളുഹര്‍ സമയത്ത് 4 റക്‍അത്ത് നമസ്‍കരിക്കുമ്പോള്‍ , വെള്ളിയാഴ്ച്ച ദിവസം ആ സമയത്ത് ജുമുഅയെന്ന രണ്ട് റക്‍അത്ത് നമസ്കാരം. ആഴ്ചകളെ വേര്‍തിരിക്കുന്നു ജുമുഅ ദിനം. 


റസൂല്‍ (സ) പഠിപ്പിച്ചു വെള്ളിയാഴ്ച ദിനം "സയ്യിദുല്‍ അയ്യാം" ആണെന്ന്. അതായത് ദിവസങ്ങളുടെ നേതാവ്. നമ്മുടെ ആഴ്ചയുടെ കണക്കെടുപ്പിന്‌ വെള്ളിയാഴ്ചയെ ആധാരമാക്കുക. 


ഭൂമിയിലെ ജുമുഅയുടെ ദൈര്‍ഘ്യം എത്രയാണ്‌?? ഏത് സമയം മുതല്‍ ഏത് സമയം വരെയാണ്‌ ജുമുഅ ഭൂമിയില്‍  ഉണ്ടായിരിക്കുക.??
അത്, ഭൂമിയിലെ ആദ്യ ജുമുഅ നമസ്കാരത്തോടെ ആരംഭിച്ച്, അവസാന ജുമുഅ നമസ്കാരത്തോടെ അവസാനിക്കുന്നു. അതിന്‍റെ ദൈര്‍ഘ്യം 24 മണിക്കൂറും.
ഭൂമിയില്‍ എവിടെ ആദ്യം ജുമുഅ നമസ്കരിക്കണം ??? ചിന്തിക്കുക.

മക്കയാണ്‌ മുസ്ലിംകളുടെ കേന്ദ്രം, ഭൂപ്രദേശത്തിന്‍റെ മൊത്തത്തിന്‍റെയും. അതിനെ 'ഉമ്മുല്‍ ഖുറ' - നഗരങ്ങളുടെ മാതാവ്' എന്ന് വിളിക്കപ്പെടുന്നു. അതിനാല്‍ ഇതര നഗരങ്ങള്‍ മാതാവിനെ അടിസ്ഥാനമാക്കണം.കൂടാതെ, 
കാലഗണനയെ സംബന്ധിച്ച 2:189 ഖുര്‍ആന്‍ വചനം 'ഹജ്ജിന്‍റെ തിയതികള്‍ ' എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു.ഹജ്ജാകട്ടെ മക്കയിലുമാണ്‌. ,.  അവിടെ നിന്നാണ്‌ മുസ്ലിംകള്‍ - ജനങ്ങള്‍ പൊതുവിലും- ഭൂമിയില്‍ വ്യാപിച്ചത്. മക്കയില്‍ നിന്ന് സഞ്ചരിച്ചവര്‍ മക്കയിലെ ദിവസം കൊണ്ടു പോയി. കിഴക്ക്-പടിഞ്ഞാറ് യാത്ര ചെയ്തവരുടെ സമയത്തില്‍ മാറ്റം വരികയും, തെക്ക് വടക്ക് യാത്ര ചെയ്തവരുടെത് മാറ്റമില്ലാതെയും നിന്നു. 

ഭൂമിയില്‍ ആര്‍ ആദ്യം ജുമുഅ നമസ്കരിക്കണം ? മക്കക്ക് കിഴക്കോട്ട് സഞ്ചരിച്ചവര്‍ , മക്കക്ക് മുമ്പേ അമലുകള്‍ ചെയ്യണം; പടിഞ്ഞാറോട്ട് സഞ്ചരിച്ചവര്‍ ശേഷവും.


മക്കക്ക് എത്ര വരെ കിഴക്കുള്ളവര്‍ ആണ്‌, മക്കയെ അമലുകളില്‍ മുന്തിക്കേണ്ടത് ?? അത് നമുക്ക് പരിശോധിക്കാം.

വെള്ളിയാഴ്ച എന്ന ദിവസം മക്കയില്‍ ഫജറിന്ന്‌ മുമ്പ് ആരംഭിക്കുമ്പോള്‍ , ഭൂമിയിലെ ഏത് ഭാഗക്കാരായിരിക്കണം ആദ്യം ജുമുഅ നമസ്കരിക്കേണ്ടത് ??


അത് ആ സമയത്ത് "ളുഹര്‍ " വക്തില്‍ ഉള്ളവര്‍ ആയിരിക്കും. അവര്‍ ആദ്യം ജുമുഅ നമസ്‍കരിക്കുന്നു, പിന്നീട് മറ്റുള്ളവരും. അങ്ങിനെ ഭൂമിയില്‍ ആദ്യം ജുമു‍അ നമസ്കരിച്ചവര്‍ക്ക് ശേഷം  9 മണിക്കൂറിന്‌ ശേഷം മക്കയിലും ജുമുഅ നമസ്കരിക്കുന്നു.



ഇനി ഈ ജുമുഅ, മക്കക്ക് എത്ര വരെ പടിഞ്ഞാറ് ഉള്ളവര്‍ മക്കയെ അമലുകളില്‍ പിന്തിക്കേണ്ടത് ???

അത് മക്കയില്‍ ശനിയാഴ്ച്ച എന്ന ദിവസം ആരംഭിക്കുന്നതിന്‌ തൊട്ട് മുമ്പ് ഭൂമിയില്‍ ളുഹറിന്‍റെ വക്തില്‍ ഉള്ളവര്‍ ഭൂമിയില്‍ അവസാനമായി ജുമുഅ നമസ്‍കരിക്കുന്നു. ശനിയാഴ്ച എന്ന ദിവസം ഫജ്‍റിന്‌ മുമ്പ് മക്കയില്‍ ആരംഭിക്കുമ്പോള്‍ ലോകത്ത് എല്ലായിടത്തും 24 മണിക്കൂര്‍ കൊണ്ട് ജുമുഅ നമസ്‍കരിച്ച് കഴിഞ്ഞിട്ടുണ്ടാകും.


ആദ്യം ജുമുഅ നമസ്കരിച്ച പ്രദേശവും, അവസാനം ജുമുഅ നമസ്കരിച്ച പ്രദേശവും സാമീപ്യം കൊണ്ട് തൊട്ടടുത്താണെങ്കിലും, സമയം കൊണ്ട് 24 മണിക്കുര്‍ അകലെയാണ്‌.,.


തൊട്ടടുത്ത പ്രദേശങ്ങള്‍ തമ്മില്‍ ദിവസങ്ങളുടെ വ്യത്യാസം ഉണ്ടാകുന്ന പ്രദേശം ഭൂമിയിലുണ്ട്. അതാണ്‌ ഇന്‍റ്ര്‍ നാഷണല്‍ ഡേറ്റ് ലൈന്‍. IDL ന്‌ പടിഞ്ഞാറുള്ളവര്‍ ഭൂമിയില്‍ ആദ്യം ജുമുഅ നമസ്കരിക്കുന്നു, കിഴക്കുകാര്‍ അവസാനം ജുമുഅ നമസ്കരിക്കുന്നു, മക്കയെ കേന്ദ്രീകരിച്ച് തന്നെ. അതായത് IDL ഇസ്ലാമിനോട് യോജിക്കുകയാണ്‌ ചെയ്യുന്നത്, എതിരിടുകയല്ല.
ചിന്തിക്കുക.




---------------------------------------------------


DAY ???

സൌരയൂഥത്തില്‍ സൂര്യനെ വലവയ്ക്കുകയാണ്‌ ഭൂമി, അതോടൊപ്പം സ്വയം ഭ്രമണം നടത്തുകയും ചെയ്യുന്നു. സൂര്യനെ വലം വയ്ക്കാനെടുക്കുന്ന ദൈര്‍ഘ്യമാണ്‌ സൌരവര്‍ഷം, ഏതാണ്ട് 365.25 ദിവസം. ഭൂമി ഒരു തവണ അതിന്‍റെ സാങ്കല്‍പ്പിക അച്ചുതണ്ടില്‍ സൂര്യനെ അപേക്ഷിച്ച് കറങ്ങാനെടുക്കുന്ന ദൈര്‍ഘ്യമാണ്‌ ഒരു ദിവസം. 


സൂര്യനെ അപേക്ഷിച്ച് ഭൂമി കറങ്ങുകയാണെങ്കിലും, ഭൂമിയില്‍ നിന്നുള്ള നിരീക്ഷകന്‌ സൂര്യനും, ചന്ദ്രനും , താരകങ്ങളും ആകാശത്തിലൂടെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായാണ്‌ അനുഭപ്പെടുക. ഗോളങ്ങളുടെ ഈ ചലനത്തെ Diurnal motion എന്ന് വിളിക്കുന്നു. ഇത് നമുക്ക് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നതിനെ അടിസ്ഥാനമാക്കിയതാണ്‌.

(Diurnal motion is an astronomical term referring to the apparent daily motion of stars around the Earth, or more precisely around the two celestial poles.)
 

സൌര ദിനം എന്നത് സൂര്യന്‍റെ നട്ടുച്ച മുതല്‍ അടുത്ത നട്ടുച്ച വരെയാണ്‌. അതായത് Noon to Noon.
(The length of a day is based on the time it takes for the Sun to complete its daily path across the sky, from its crossing of the meridian at noon to its next crossing of the meridian the next day. Daily time based on the hourly position of the Sun in the sky, relative to its noontime position each day, is called apparent solar time.
http://www.cliffsnotes.com/study_guide/NakedEye-Astronomy.topicArticleId-23583,articleId-23484.html )

Zenith: straight up!
Meridian: N/S line going through the zenith
Altitude: height above the horizon
Zenith angle: 90-Altitude
Azimuth: where great circle connecting star and zenith touches horizon, measured N through E.
 




സൌര ദിനം എന്നത് സൂര്യന്‍റെ നട്ടുച്ച മുതല്‍ അടുത്ത നട്ടുച്ച വരെയാണ്‌. അതായത് Noon to Noon. .ഈ ദൈര്‍ഘ്യം ഓരോ പ്രദേശത്തേക്കും വെവ്വേറെ, അവരവരുടെ ഉച്ചക്കനുസരിച്ച് കണക്കാക്കുന്നു. (Local Noon to Noon). ഇത് ഭൂമിക്ക മൊത്തത്തില്‍ കണക്കാക്കുന്നത് International date Line ല്‍ നിന്നാണ്‌.IDL ന്‌ മുകളില്‍ നട്ടുച്ചയില്‍ (Sun at Zenith) സൂര്യനെത്തുന്ന സമയമാണ്‌ ലോകത്തിന്‍റെ Zero Hour (00:00:00 Hr). അവിടെ നിന്ന് വീണ്ടും സൂര്യന്‍ അതേ സ്ഥാനത്ത് എത്താനെടുക്കുന്ന ദൈര്‍ഘ്യമാണ്‌ ഒരു ദിവസം (Solar Day). ഈ അടിസ്ഥനത്തിലുള്ള സമയഗണനാ രീതിയാണ്‌ ആഗോള സമയം, അഥവാ Universal Time (UT). ഇത് Astronomical ആയ, ശാസ്ത്രീയമായ ഗണനാരീതിയാണ്‌. എന്നാല്‍ മനുഷ്യരുടെ നിത്യ ജീവിതത്തില്‍ നട്ടുച്ചക്ക് ദിവസം മാറുക വലിയ ബുദ്ധികുട്ടുകള്‍ ഉണ്ടാക്കുമെന്നതിനാല്‍ IDL ന്‍റെ നേര്‍ എതിരെയുള്ള ലണ്ടനിലെ ഗ്രീന്‍വിച്ചിലെ അര്‍ദ്ധരാത്രി 12 മണിയെ അടിസ്ഥാനമാക്കി Civil day കണക്കാക്കുന്നു. ഇനി ഓരോ നാട്ടിലെയും അര്‍ദ്ധരാത്രിയെ അടിസ്ഥാനമാക്കി അവരവരുടെ Local Standard Time  കണക്കാക്കുന്നു.

ചുരുക്കത്തില്‍ ലണ്ടനിലെ രാത്രി 12 മണിക്ക് ദിവസം തുടങ്ങുമെന്ന് പറയുന്നെങ്കിലും അത് അടിസ്ഥാനമാക്കിയിരിക്കുന്നത്, അതിന്‌ നേര്‍ വിപരീത ഭാഗത്തുള്ള IDL ലെ Noon to Noon  ആകുന്നു.

അമാവാസി സംഭവിക്കുന്നത് എപ്പോഴും UTC 12:00hr ന്‌ അല്ല. എന്നാല്‍ അത് സംഭവിക്കുന്ന ഭൂമിയിലെ ഏത് പ്രദേശത്താണോ അവിടെ നട്ടുച്ച , സാമാന്യമായി പറഞ്ഞാല്‍ 12 മണി, ആയിരിക്കും.
 

World Time Zone Map ഒരു Universal Day യെ ആണ്   ചിത്രീകരിക്കുന്നത്. താഴെയുള്ള ചിത്രം കാണുക.

ചിത്രത്തിന്‍റെ വലത് വശത്ത് നിന്ന് ആഗോള ദിനം (Universal Day) ആരംഭിക്കുന്നു. അത് IDL ലെ നട്ടുച്ചയാണ്‌, 00:00 UTC.  ഇടത് ഭാഗത്ത് അങ്ങേയറ്റം 24:00. W
ഈ ദൈര്‍ഘ്യത്തില്‍ എവിടെയെങ്കിലും വച്ച് conjunction സംഭവിക്കുന്നു. ഉദാഹരണത്തിനായി ചിത്രത്തില്‍ 1,2,3,4 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. Conjunction ചിലപ്പോള്‍ ആഗോള സമയ ആരംഭത്തോടടുത്ത് ആസ്ത്രേലിയയുടെ ഭാഗത്ത് വച്ചാകാം (Geographic Position GP). അല്ലെങ്കില്‍ ആഗോള ദിനാന്ത്യത്തോടടുത്ത് കാനഡയുടെ ഭാഗത്ത് വച്ചാകാം . ഒന്നു കൂടി വ്യക്തമാക്കിയാല്‍ , Conjunction ഒരു ഞായറാഴ്ച എന്ന യൂണിവേഴ്സൽ ദിനത്തിന്റെ ആരംഭത്തിലോ, മദ്ധ്യത്തിലോ, അവസാനത്തിലോ ആകാം. എപ്പോള്‍ ആയാലും അത് ഞായര്‍ എന്ന ദിവസത്തിന്‍റെ അകത്താണ്‌. അതായത്, Conjunction സംഭവിക്കുന്നത് ഒരു യൂണിവേഴ്സൽ ദിവസം എന്ന Span ന്‌ അകത്തായിരിക്കും. അത് കൊണ്ട് തന്നെ ആ ദിവസം അമാവാസി ദിവസം Day of Conjunction; മാസത്തിലെ അവസാനദിവസം. അതിനടുത്ത ദിവസം മാസത്തിലെ ആദ്യ ദിവസം. എന്നാൽ ന്യൂമൂൺ സംഭവിക്കുന്നത്, അത് സംഭവിക്കുന്ന സ്ഥലത്തെ പ്രാദേശിക സമയം നട്ടുച്ചക്ക് ആയിരിക്കുകയും ചെയ്യും.

ചുരുക്കത്തിൽ അമാവാസി സംഭവിക്കുന്ന സ്ഥലത്തെ തിയതിയും ദിവസവുമാണ് മാസത്തിലെ അവസാന ദിവസം. ആ ദിവസത്തെയും സമയത്തേയും യൂണിവേഴ്സൽ ദിവസത്തിലേക്ക് മാറ്റിപ്പറയുകയാണ് ചെയ്യുന്നത്.   അതിനെ തുടർന്ന് വരുന്ന ദിവസം പുതുമാസത്തിലെ ആദ്യ ദിവസം. 

നബി(സ) ജനിച്ചപ്പോള്‍ (ജനിച്ചസമയം) ലോകം മുഴുവന്‍ തിങ്കളാഴ്ച്ച ആയിരുന്നില്ലെങ്കിലും നബി(സ) മക്കയില്‍ ജനിച്ച ദിവസമായ  തിങ്കളാഴ്ച്ച തന്നെയാണ്‌ ലോകം മുഴുവന്‍ നോമ്പ് എടുക്കേണ്ടത്.

ഖുർആൻ അവതരം ആരംഭിച്ച ലൈലത്തുൽ ഖദ്‌ർ ഒറ്റയായ രാവിൽ/ദിവസത്തിൽ ആണന്ന് പറയുന്നു. മക്കയിൽ ഒറ്റയായ ആ രാവ്/ദിവസം , അന്നേരം ചില പ്രദേശങ്ങളിൽ 'ഇരട്ട'യായിരിക്കില്ലേ ? അവർക്ക് ആ സുദിനം ഇരട്ടയിൽ ആണോ ?? 
അല്ല. കാരണം അത് സംഭവിക്കുന്ന സ്ഥലത്തെ ദിവസമാണ് ലോകം മുഴുവൻ പരിഗണിക്കുന്നത്. 

മാസപിറവിയുണ്ടാകുന്ന സ്ഥലത്തെ ദിവസമാണ് ലോകം മുഴുവന്‍ മാസത്തിലെ അവസാന ദിവസമായി പരിഗണിക്കേണ്ടതെന്ന്  ഇത് വ്യക്തമാക്കുന്നു. ഒരു സ്ഥലത്ത് പിറന്ന കുട്ടി മറ്റൊരുസ്ഥലത്ത് ചെല്ലുന്നത് വീണ്ടും പിറക്കലല്ലാത്തതുപോലെപിറന്ന ചന്ദ്രന്‍ മറ്റു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വീണ്ടും പിറന്നുകൊണ്ടല്ല. 
ഒരു കുട്ടിക്ക് ഒന്നിലധികം പിറവി (ജനനതിയതി ) ഇല്ലാത്തതുപോലെ ചന്ദ്രന് ഒരുമാസത്തില്‍ ഒന്നിലധികം പിറവിയില്ല.

മാസപ്പിറവി അഥവാ ന്യൂമൂണ്‍ സംഭവിക്കുന്ന സ്ഥലത്തെ ദിവസമാണ് മാസത്തിലെ അവസാനദിവസം. 

ചിലര്‍ക്ക് പിന്നെയും സംശയം, ഒരു മനുഷ്യന്‍റെ ജനനത്തിന്‌ ജനന സ്ഥലത്തെ സമയം പരിഗണിക്കാം, എന്നാല്‍ ആകാശത്തിലെ ചന്ദ്രപ്പിറവി അങ്ങിനെ ഭൂമിയിലെ ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിക്കാനാകുമോ ?? 

മാസപ്പിറവി അഥവാ ന്യൂമൂണ്‍ ഭൂമിയിലെ ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിച്ച് തന്നെയാണ്‌ നടക്കുന്നത്. ഭൂമിയിലെ ഏത് പ്രദേശത്തിന്‌ മുകളില്‍ വച്ചാണോ ന്യൂമൂണ്‍ നടക്കുന്നത് , അതാണ്‌ ആ മാസപ്പിറവി നടക്കുന്ന സ്ഥലം. കൂടുതല്‍ അറിയാന്‍ 

Conjunction സമയം എപ്പോള്‍ ??? എത്ര ദിവസം ??? എന്ന പോസ്റ്റ് വായിക്കുക.


വേറൊരു വിഷയം ചോദിക്കപ്പെടാറുണ്ട്. മക്കയില്‍ 3 മണിക്കല്ല ഫജ്‍റ് നമസ്കാരം, അതിനാല്‍ 3 മണിക്ക് ശേഷം ഭൂമിയില്‍ Conjunction നടന്നാല്‍ എന്തു കൊണ്ട് പുതുമാസാരംഭ ദിവസത്തില്‍ മാറ്റം വരുന്നു ??
താഴെ കൊടുത്തിരിക്കുന്നചിത്രം ശ്രദ്ധിക്കുക






 IDL ന്‍റെ ഇരു വശങ്ങളില്‍ നട്ടുച്ചയുള്ള സമയത്തിന്‍റെ ചിത്രീകരണമാണിത്. IDL ന്‍റെ  ഒരു വശം വ്യാഴാഴ്ച നട്ടുച്ചയും മറുവശം വെള്ളിയാഴ്ച നട്ടുച്ചയും ആണ്‌ ചിത്രത്തില്‍ .  

ചിത്രത്തില്‍ 1 എന്ന് കാണിച്ചിരിക്കുന്ന ഭാഗത്ത് പ്രാദേശിക സമയം 11:55 Noon ന്‌ (23:55 UTC) Conjunction നടക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍  മക്കയിലെ സമയം  വെള്ളിയാഴ്ച പുലര്‍ച്ചെ 02:55. എന്നാല്‍ 10 മിനുട്ട് ശേഷം IDL ന്‍റെ മറുഭാഗത്ത് പ്രാദേശിക സമയം 12:05 ന്‌ (00:05 UTC) Conjunction നടക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക, അപ്പോള്‍ മക്കയില്‍ വെള്ളി പുലര്‍ച്ചെ 03:05. Conjunction നടന്ന IDL ലെ ആ സ്ഥലത്ത് ആ സമയം വെള്ളിയാഴ്ച നട്ടുച്ചയാണ്‌. അതായത് അവിടെ ഭൂമിയിലെ ആദ്യ ജുമു‍അ ആരംഭിക്കുന്നു. മക്കയില്‍ 3 മണി പുലര്‍ച്ചക്ക് മുമ്പ് ഭൂമിയില്‍ ജുമു‍അ തുടങ്ങിയിട്ടില്ല, പഴയ ദിവസത്തിലാണ്‌ – വ്യാഴാഴ്ചയിലാണ്‌. എന്നാല്‍ 3മണിക്ക് ശേഷം IDL ല്‍ ആദ്യ ജുമുഅ നടക്കുന്നു. അതിനാല്‍ മക്കയിലെ 3 മണിവരെയുള്ള Conjunction ഈ ഉദാഹരണത്തിലെ പ്പോലെ വ്യാഴാഴ്ച്ച ദിവസത്തെയും ,വെള്ളി പുതുമാസത്തിലെ ആദ്യദിനവുമാകുന്നു. എന്നാല്‍ 3 മണിക്ക് ശേഷം സംഭവിക്കുന്നത് വെള്ളിയാഴ്ച ദിവസത്തിലെ പ്രാരംഭത്തിലുള്ള Conjunction ആയി കണക്കാക്കപ്പെടുകയും സ്വാഭാവികമായും ശനിയാഴ്ച പുതുമാസത്തിലെ ആദ്യ ദിനം ആകുകയും ചെയ്യുന്നു.

 മക്കയിലെ അസ്തമയത്തിന്‌ പ്രാധാന്യമില്ല. കാരണം മക്കയില്‍ സൂര്യന്‍ അസ്തമിക്കുന്നതോടെ ഭൂമിയിലെ ദിവസം അവസാനിക്കുന്നില്ല. പിന്നെയും ഏറെ മണിക്കൂറുകള്‍ ബാക്കിയുണ്ട്. IDL ലിലെ പ്രഭാതത്തിന്‌ ദിവസ ദൈര്‍ഘ്യം കണക്കാക്കുന്നതില്‍ സ്ഥാനമില്ല. Sunrise to Sunrise അല്ല,  മറിച്ച് Noon to Noon ആണ്‌ ദൈര്‍ഘ്യം ശാസ്ത്രീയമായ കണക്കാനുള്ള മാര്‍ഗ്ഗം.
ശാസ്ത്രത്തില്‍ അസ്തമയവും ഉദയവും അടിസ്ഥാനമല്ല. അത് ഒരേ പ്രദേശത്ത് പോലും ഉയരവ്യത്യാസമനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതാണ്‌ ദുബായിലെ ബുര്‍ജ്ജ് ഖലീഫയിലെ ഉയര്‍ന്ന നിലകളില്‍ ഉള്ളവര്‍ വൈകിയേ നോമ്പ് തുറക്കാവൂ എന്ന് ഫത്‍വ വന്നത്. ഒരേ കെട്ടിടത്തിന്‍റെ താഴത്തെ നിലയും, ഏറ്റവും ഉയര്‍ന്ന നിലയും രണ്ട് ഉദ സമയത്തിലും അസ്തമയ സമയത്തിലും ചക്രവാളത്തിലുമാണ്‌. എന്നാല്‍ NOON നട്ടുച്ചന്നത് ഒരു സ്ഥലത്ത് ഒരു പോലെയായിരിക്കും. അതാണ്‌ ശാസ്ത്രം നട്ടുച്ച പരിഗണിക്കുകയും , ഉദയ-അസ്തമയം പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത്.
അത് പോലെ  നട്ടുച്ച NOON (Zenith) ല്‍ ഗോളങ്ങള്‍ എത്തുന്നത് കൃത്യതയാര്‍ന്ന കണക്കും, Rise & Set കണക്ക് അത്രത്തോളം precise അല്ലാത്തതും ആകുന്നു.

"Accuracy of rise/set computations. The times of rise and set phenomena cannot be precisely computed, because, in practice, the actual times depend on unpredictable atmospheric conditions that affect the amount of refraction at the horizon. Thus, even under ideal conditions (e.g., a clear sky at sea) the times computed for rise or set may be in error by a minute or more. Local topography (e.g., mountains on the horizon) and the height of the observer can affect the times of rise or set even more. It is not practical to attempt to include such effects in routine rise/set computations.
The accuracy of rise and set computations decreases at high latitudes. There, small variations in atmospheric refraction can change the time of rise or set by many minutes, since the Sun and Moon intersect the horizon at a very shallow angle. For the same reason, at high latitudes, the effects of observer height and local topography are magnified and can substantially change the times of the phenomena actually observed, or even whether the phenomena are observed to occur at all."
http://aa.usno.navy.mil/faq/docs/RST_defs.php



 Read Part 2 here

Conjunction സമയം എപ്പോള്‍ ??? എത്ര ദിവസം ???


5 comments:

  1. Q >>ഉച്ചക്കു 12 മണിക്കു അമാവാസി സംഭവിക്കുമ്പോള്‍ രാവിലെ മുതല്‍ തന്നെ മാസം തുടങ്ങുമോ? അതോ പിറ്റെ ദിവസം മുതല്‍ തുടങ്ങണോ? <<

    മാസം ആരംഭിക്കുന്നത് ദിവസം കൊണ്ട് തന്നെയാണ് , അപ്പോള്‍ ദിവസം ആരംഭിക്കുന്ന സമയത്ത് തന്നെ മാസം ആരംഭിക്കണം, എന്നാല്‍ അമാവാസി എന്നുപറഞ്ഞാല്‍ മാസത്തിന്റെ അവസാന ദിവസമാണ് . അഥവാ അമാവാസിയുടെ അടുത്ത ദിവസമായിരിക്കും അടുത്ത മാസത്തിന്റെ ഒന്നാം തീയ്യതി.
    1433 ദുല്‍ഹിജ്ജയിലെ അമാവാസി ചൊവ്വാഴ്ചയായിരുന്നു(13 NOV2012). അപ്പോള്‍ ബുധനാഴ്ച ദിവസം 1434 മുഹറം ഒന്നാം തിയ്യതി (14 NOV2012).

    അമാവാസി സംഭവിക്കുന്നത് ഭൂമിയിലെ ഏതെങ്കിലും ഒരു സ്ഥലത്തെ ഉച്ചക്ക് 12 മണിയിലായിരിക്കും. അപ്പോള്‍ ആ സ്ഥലത്തെ ദിവസമാണ് അമാവാസിയുടെ ദിവസമായി പരിഗണിക്കുക. അപ്പോള്‍ അതിനടുത്ത ദിവസം പുതു മാസത്തിന്റെ ഒന്നാം തിയതിയായിരിക്കും.

    ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് , ഭൂമിയുടെ പടിഞ്ഞാറു ഭാഗത്തോ അല്ലെങ്കില്‍ പടിഞ്ഞാറെ അറ്റത്തോ അമാവാസി സംഭവിക്കുകയാണെങ്കില്‍ ആ സമയത്തിനു മുന്പായി തന്നെ അടുത്ത ദിവസം ആരംഭിച്ചിരിക്കും. കാരണം ദിന മാറ്റ രേഖ (IDL )സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. എന്നാല്‍ ഇവിടെ ഉച്ചയായിട്ടുണ്ടാകുകയുമില്ല.
    മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദിനമാറ്റ രേഖയുടെ കിഴക്ക് വശത്തുള്ള ദിവസത്തിന്റെ ഉച്ചയാകുന്നതിനു മുന്‍പ് തന്നെ ആ രേഖയുടെ പടിഞ്ഞാറു ഭാഗത്തുള്ള ദിവസത്തില്‍ ന്യൂ മൂണ്‍ അഥവാ അമാവാസി സംഭവിച്ചിരിക്കും. അപ്പോള്‍ സ്വാഭാവികമായും കിഴക്ക് ഭാഗത്തുള്ള ദിവസത്തില്‍ മാസം ആരംഭിച്ചിരിക്കണം.
    Link to this Facebbok Discussion

    ReplyDelete
  2. Why We Can't Predict Sunset Times Exactly
    http://mintaka.sdsu.edu/GF/explain/sunset_time.html

    ReplyDelete
  3. Bilal pronounces the Adhan at night, Ibn Um Maktum pronounces the Adhan for the Fajr prayer.
    So where night and day separates ?? where new days fasting begins and previous day ends ??
    It is between both Adan.
    Ie, Before Fajr time.

    ----------------------------
    Sahih bukhari

    Volume 1, Book 11, Number 591 :
    Narrated by Salim bin Abdullah
    My father said that Allah s Apostle said, "Bilal pronounces 'Adhan at night, so keep on eating and drinking (Suhur) till Ibn Um Maktum pronounces Adhan." Salim added, "He was a blind man who would not pronounce the Adhan unless he was told that the day had dawned."
    Volume 1, Book 11, Number 594 :
    Narrated by 'Abdullah bin 'Umar
    Allah's Apostle said, "Bilal pronounces the Adhan at night, so keep on eating and drinking (Suhur) till Ibn Um Maktum pronounces the Adhan."
    Volume 1, Book 11, Number 596 :
    Narrated by 'Aisha
    The Prophet said, "Bilal pronounces the Adhan at night, so eat and drink (Suhur) till Ibn Um Maktum pronounces the Adhan."
    Volume 3, Book 31, Number 142 :
    Narrated by 'Aisha
    Bilal used to pronounce the Adhan at night, so Allah's Apostle? said, "Carry on taking your meals (eat and drink) till Ibn Um Maktum pronounces the Adhan, for he does not pronounce it till it is dawn.
    Volume 9, Book 91, Number 354 :
    Narrated by 'Abdullah bin 'Umar
    The Prophet said, "Bilal pronounces the Adhan at night so that you may eat and drink till Ibn Um Maktum pronounces the Adhan (for the Fajr prayer)."

    http://www.sahih-bukhari.com

    ReplyDelete
  4. There are different opinions on what angle to use to calculate the time of Fajr.

    The angles that are commonly used in Muslim communities have been approved by Muslim scholars based on their local observation.


    The first person who suggested using these angles for computing Fajr and Isha times was Abu-Reyhan Biruni, who suggested using between 15-18 degrees for computing Fajr and 16-18 degrees for computing Isha. Thus far, nobody has been able to come up with a universal angle that works for all locations around the world. For example, the well-known Muslim associations of the US and Europe, ISNA and MWL, are using angles of 15 and 18 degrees respectively for computing Fajr. On PrayTime.info, the Jafari method uses an angle of 16 degrees. Thus, it is mainly the calculation parameters that are different among Muslims not the fiqh of different madahib. ........

    The following table shows several conventions for calculating Fajr currently in use in various countries:
    Convention Fajr Angle
    Shia Ithna Ashari (Jafari) 16
    University of Islamic Sciences, Karachi 18
    Islamic Society of North America (ISNA) 15
    Muslim World League (MWL) 18
    Umm al-Qura, Makkah 19
    Egyptian General Authority of Survey 19.5

    http://praytime.info/fajr.html

    ReplyDelete
    Replies
    1. Fajr and Isha

      There are differing opinions on what angle to be used for calculating Fajr and Isha.

      The following table shows several conventions currently in use in various countries (more information is available at this page).

      Convention Fajr Angle Isha Angle

      Muslim World League 18 17

      Islamic Society of North America (ISNA) 15 15

      Egyptian General Authority of Survey 19.5 17.5

      Umm al-Qura University, Makkah 18.5 90 min after Maghrib
      120 min during Ramadan

      University of Islamic Sciences, Karachi 18 18

      Institute of Geophysics, University of Tehran 17.7 14*
      Shia Ithna Ashari, Leva Research Institute, Qum 16 14
      * Isha angle is not explicitly defined in Tehran method.

      For example, according to Muslim World League convention, Fajr = Dhuhr - T(18) and Isha = Dhuhr + T(17).

      http://praytimes.org/calculation/

      Delete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.